അവിഹിത സമ്പാദ്യത്തെ കുറിച്ച് അറിയാന്‍ വേഷം മാറി അന്വേഷണം തുടങ്ങിയ പൊലീസ് ഒടുവില്‍ ചെന്നെത്തിയത് കഠിനശീലനായ വ്യക്തിയുടെ മുന്നില്‍. രഹസ്യ പൊലീസുകാരന് ആ സംഭവം തുറന്ന് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ- ഔദ്യോഗിക രഹസ്യങ്ങള്‍ പുറത്തു പറയാന്‍ പാടില്ലെന്നാണ്, പക്ഷേ ചില രഹസ്യങ്ങള്‍, അത് വ്യക്തിപരമോ ഔദ്യോഗികമോ ആവട്ടെ, മനസിനുള്ളിലിരുന്ന് വിങ്ങിപ്പൊട്ടുമ്പോഴുണ്ടാകുന്ന അവസ്ഥയുണ്ടല്ലോ… അങ്ങിനെ ഒരു ഘട്ടത്തിലാണിപ്പോള്‍ ഞാന്‍. തൃശൂര്‍ സ്പെഷല്‍ ബ്രാഞ്ചില്‍ ജോലി ചെയ്തിരുന്ന സമയം. അനധികൃത പണമിടപാട്, വെട്ടിപ്പലിശ, ബ്ലേഡ് മാഫിയ തുടങ്ങിയ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുന്ന കാലം. ഇതൊക്കെ വലിയ തലക്കെട്ടുള്ള വാര്‍ത്തകളായി പത്രങ്ങളിലും, ടി.വി.യിലും നിറഞ്ഞു. ഒരു ദിവസം എന്റെ മേലുദ്യോഗസ്ഥന് തപാലില്‍ വന്ന ഒരു കത്ത്, അദ്ദേഹം എന്നെ ഏല്‍പ്പിച്ചു. ഞാനത് തുറന്നു നോക്കി, അതൊരു പരാതിയാണ്. പരാതി എന്നു വെറുതേ പറയാന്‍ കഴിയില്ല; നാട്ടില്‍…
Read MoreCategory: RD Special
പത്തൊമ്പതാം വയസിലെ ആ കല്യാണം എന്റെ അറിവില്ലായ്മയായിരുന്നു. സിനിമ അഭിനയം നിറുത്തിച്ചത് ശ്രീനാഥ് കള്ളംപറഞ്ഞതുകൊണ്ട്, ആ കല്യാണത്തിനുശേഷം കുഗ്രാമത്തില്‍ താമസിക്കേണ്ടിവന്നു, ശാന്തികൃഷ്ണ ജീവിതം പറയുന്നു
മലയാളത്തിന്റെ ദു:ഖപുത്രിയെന്ന് ശാന്തികൃഷ്ണയെ വിളിച്ചാല്‍ തെറ്റില്ല. കരിയറിന്റെ തുടക്കം മുതല്‍ അത്തരം കഥാപാത്രങ്ങളിലൂടെയാണ് ശാന്തി വളര്‍ന്നത്. പെട്ടെന്നുള്ള വിവാഹവും ബന്ധം വേര്‍പിരിയലുമൊക്കെ സംഭവബഹുലമായിരുന്നു അവരുടെ ജീവിതം. ഇപ്പോള്‍ സിനിമയിലേക്കുള്ള രണ്ടാംവരവില്‍ കൂടുതല്‍ മികച്ച കഥാപാത്രങ്ങളെയും കിട്ടുന്നു. ഞാന്‍ സിനിമയില്‍ കാല് ഉറപ്പിച്ചപ്പോഴാണ് ശ്രീനാഥിനെ ഇഷ്ടപ്പെട്ട് കല്ല്യാണം കഴിക്കുന്നത്. 19-ാം വയസ്സില്‍ ആയിരുന്നു കല്ല്യാണം. 19-ാം വയസ്സിലെ കല്ല്യാണം ഇപ്പോള്‍ ചിന്തിക്കാന്‍ പോലും പറ്റുന്നില്ല. പക്ഷേ, അങ്ങനെയങ്ങു സംഭവിച്ചു. കല്ല്യാണം കഴിഞ്ഞ് ഞാന്‍ ശ്രീനാഥിന്റെ കൂടെ മഠത്തുംപടി എന്ന കുഗ്രാമത്തില്‍ പോയി താമസിച്ചു. ബോംബെയില്‍ വളര്‍ന്ന ഞാന്‍ മഠത്തുംപടി എന്ന കുഗ്രാമത്തിലേക്ക് പറിച്ചു നടപ്പെട്ടു. ആ ഗ്രാമത്തില്‍ ഞാന്‍ സെറ്റും മുണ്ടും ഉടുത്തു കൊണ്ട് നാട്ടിന്‍പുറത്തുകാരിയായി ജീവിച്ചു. ഉള്‍നാടന്‍ ജീവിതം ആരംഭിച്ചപ്പോള്‍ സിനിമയൊന്നും കിട്ടാതെയായി. അന്ന് ഫോണ്‍ സൗകര്യമൊന്നും ഇതുപോലെയില്ല. എന്നെ ഫോണില്‍ വിളിച്ചാലും ആര്‍ക്കും കിട്ടത്തില്ലായിരുന്നു. അതോടെ…
Read Moreകളി പന്തികേടാകുമെന്ന് ഉറപ്പായതോടെ പറഞ്ഞതു വിഴുങ്ങി സംവിധായകന് ആര്.എസ് വിമല്‍, ദിലീപേട്ടനെക്കുറിച്ച് അങ്ങനെയൊന്നും ഞാന്‍ പറഞ്ഞിട്ടില്ല, എന്റെ പേരില്‍ വന്നതെല്ലാം വ്യാജം, വിമല്‍ നിലപാട് മാറ്റിയത് ഇങ്ങനെ
താന്‍ നടന് ദിലീപിനും കാവ്യക്കുമെതിരെ നടത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന പ്രസ്താവനകള്‍ വ്യാജമെന്ന് സംവിധായകന് ആര് എസ് വിമല്‍. മൊയ്തീന് സേവാമന്ദിര്‍ എന്ന അനശ്വര പ്രണയത്തിന്റ സ്മാരകത്തില്‍ ചതിയനായ ദിലീപിന്റെ പേരുണ്ടാകരുതെന്നും കാഞ്ചനമാല ആ പണം തിരികെ കൊടുക്കണമെന്നും വിമല്‍ പറഞ്ഞുവെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തിലായിരുന്നു വിമല്‍ പ്രസ്താവന നടത്തിയതെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ദിലീപിനെയും കാവ്യയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി കൊണ്ട് താന്‍ അത്തരത്തില്‍ പ്രസ്താവന നടത്തിയിട്ടില്ലെന്ന് വിമല്‍ പറയുന്നു. പൃഥ്വിരാജിനെയും പര്‍വതിയെയും വെച്ച് ചെയ്ത പടം ഹിറ്റായപ്പോള്‍ പേര് നേടാനാണ് ദിലീപ് സേവാ മന്ദിറിന് പണം നല്‍കിയതെന്നും തരത്തിലുള്ള അഭിപ്രായം വിമല്‍ പ്രകടിപ്പിച്ചതെന്നു അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതെല്ലം കെട്ടിച്ചമച്ചതാണെന്നും താന്‍ ഇത്തരത്തില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നുമാണ് ആര് എസ് വിമല്‍ പറയുന്നത്. ബിപി മൊയ്തീന് സേവാമന്ദിര്‍ എന്ന…
Read Moreമഞ്ജുവാര്യരുടെ വീടിനു മുമ്പില്‍ സമരം ചെയ്യാന്‍ ഒരുങ്ങി ആദിവാസികള്‍ ! എങ്ങനെയും പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍;മഞ്ജു പുലിവാലു പിടിച്ചതിങ്ങനെ…
തൃശൂര്‍:വീണ്ടും പുലിവാല് പിടിച്ച് നടി മഞ്ജുവാര്യര്‍. പനമരം ആദിവാസികോളനിയിലെ വീടുനിര്‍മാണവുമായി ബന്ധപ്പെട്ടു താരത്തിന്റെ വീടിനു മുമ്പില്‍ കോളനി നിവാസികള്‍ സമരത്തിനൊരുങ്ങുകയാണ്. ബുധനാഴ്ച സമരം തുടങ്ങുമെന്നാണ് അറിയിപ്പ്. എന്നാല്‍ സമരം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നാണു സൂചന. മഞ്ജുവുമായി ചര്‍ച്ച നടത്തിയ മന്ത്രി എ.കെ.ബാലന് സമരക്കാരുമായി ഫോണില്‍ സംസാരിച്ചതായാണു വിവരം. 2017ലാണ് വിവാദത്തിന് ഇടയാക്കിയ സംഭവമുണ്ടായത്. പനമരം ആദിവാസി കോളനിയില്‍ വീടുവയ്ക്കാന്‍ മഞ്ജു വാരിയര്‍ ഫൗണ്ടേഷന് പദ്ധതി തയാറാക്കിയെന്നും പിന്നീട് വാഗ്ദാനം ലംഘിച്ചെന്നുമാണ് ആക്ഷേപം. വാഗ്ദാനം വിശ്വസിച്ച കോളനിവാസികള്‍ക്കു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍നിന്നു ലഭിക്കേണ്ടിയിരുന്ന സഹായം നിഷേധിക്കപ്പെട്ടതായാണ് സമരത്തിനു നേതൃത്വം നല്കുന്ന ജോമോന് പുത്തന്‍പുരയ്ക്കല്‍ പറയുന്നത്. ഭവനനിര്‍മാണ പദ്ധതി ലക്ഷ്യമിട്ടിരുന്നില്ലെന്നും ആദിവാസി മേഖലയില്‍ എന്തു ചെയ്യാനാവുമെന്നു കണ്ടെത്താന്‍ സര്‍വേ നടത്തുക മാത്രമാണ് ഉണ്ടായതെന്നും മഞ്ജു വാര്യര്‍ സര്‍ക്കാര്‍ നിയമം ഉള്‍പ്പെടെ തടസ്സമായതിനാല്‍ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. ഇക്കാര്യം അന്നുതന്നെ ബന്ധപ്പെട്ടവരെ അറിയിച്ചു.…
Read Moreഫേസ്ബുക്കില്‍ കണ്ടൂ, കാമുകനെ കാണാന്‍ കോട്ടയത്തെ പതിനെട്ടുകാരി നേരെ പാലക്കാടിന് വണ്ടികയറി, പോലീസിന്റെ വിളിയെത്തിയപ്പോള്‍ ഞെട്ടിയത് കാമുകന്, കോട്ടയം പോലീസ് ഒരുരാത്രി വെള്ളംകുടിച്ച കഥ
ഫേസ്ബുക്ക് പ്രേമങ്ങളും അക്കിടികളും അടിക്കടി ഉണ്ടാകുമ്പോള്‍ പണിയാകുന്നത് പോലീസിനാണ്. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞദിവസം കോട്ടയത്തും അരങ്ങേറിയത്. ഫേസ്ബുക്ക് അക്കൗണ്ടിലൂടെയുള്ള ചാറ്റിംഗിനൊടുവില്‍ വീട്ടുകാര്‍ അറിയാതെ ഡിഗ്രി വിദ്യാര്‍ത്ഥിനി കാമുകനെ തേടി വണ്ടികയറി. നേരേ പാലക്കാട്ടേക്ക്. പക്ഷെ പരസ്പരം കാണുംമുമ്പേ ഇരുവരും പോലീസിന്റെ പിടിയിലായി. കഴിഞ്ഞദിവസമാണ് സംഭവം. പരിചയപ്പെട്ട് മൂന്നാം ദിവസം പെണ്‍കുട്ടിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് വീട്ടിലേക്ക് വരാന്‍ തമശയായിട്ട് പറഞ്ഞതെന്നും വരുമെന്ന് കരുതിയില്ലെന്നും പതിനെട്ടുകാരനായ കാമുകന് പോലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയെ മാതാപിതാക്കളെ വിളിച്ചുവരുത്തി സുരക്ഷിതമായി ഏല്പിച്ചു. കോളജിലേക്ക് രാവിലെ പോയ പെണ്‍കുട്ടി സന്ധ്യയായിട്ടും മടങ്ങിവരാതിരുന്നതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചത്. പാതിരാത്രിവരെ അന്വേഷിച്ചിട്ടും ഒരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ കൂട്ടുകാരിയില്‍ നിന്ന് ചില സൂചന ലഭിച്ചു. പോലീസ് ഇതോടെ അതുവഴിക്ക് തിരിയുകയായിരുന്നു. യുവാവിന്റെ മൊബൈല്‍ നമ്പര്‍ പോലീസിന് കൂട്ടുകാരിയില്‍ നിന്ന് ലഭിച്ചു.…
Read Moreചെയ്തുകൂട്ടിയതിന്റെ ശിക്ഷ സോഫിയ ഇപ്പോള്‍ അനുഭവിക്കുന്നു, ബന്ധുക്കള്‍ പോലും കൈയൊഴിഞ്ഞതോടെ ജയിലിലില്‍ ഏകാന്തതയുടെ തടവുകാരി, കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊല്ലപ്പെടുത്തിയ സോഫിയയുടെ അവസ്ഥ പരമദയനീയം
മലയാളികളെ മാത്രമല്ല ലോകത്തെ തന്നെ ഞെട്ടിച്ച കൊലപാതകങ്ങളില്‍ ഒന്നായിരുന്നു മെല്‍ബണിലെ സ്വവസതിയില്‍ സാം എബ്രഹാം എന്ന 33കാരന്റെ മരണം. ഹൃദയാഘാതം മൂലമുള്ള മരണമെന്ന് ലോകം മുഴുവന്‍ കരുതിയപ്പോഴും ദൈവം അവശേഷിപ്പിച്ച തെളിവുകള്‍ കൊലയാളികളെ വെളിച്ചത്ത് കൊണ്ടുവന്നു. ജീവനു തുല്യം സ്നേഹിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തി കാമുകനൊപ്പം ജീവിക്കാനുള്ള സോഫിയയുടെ ശ്രമങ്ങള്‍ അങ്ങനെ ജയിലില്‍ ഒതുങ്ങി. കൊല നടത്തിയ അരുണ്‍ കമലാസനന് 27 വര്‍ഷം കഠിനതടവും സോഫിയയ്ക്ക് 22 വര്‍ഷം തടവുമാണ് കോടതി വിധിച്ചത്. പതിനെട്ട് വര്‍ഷം കഴിയാതെ സോഫിയയ്ക്ക് പരോള്‍ പോലും ലഭിക്കില്ല. ഓസ്ട്രേലിയന്‍ ജയിലില്‍ കഴിയുന്ന സോഫിയയെ കാണാന്‍ ഇപ്പോള്‍ ബന്ധുക്കള്‍ പോലും എത്താറില്ല. അരുണിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ഭാര്യ ബന്ധം വേര്‍പ്പെടുത്തി പോയി. ജയിലില്‍ ഒറ്റപ്പെട്ട ജീവിതമാണ് നയിക്കുന്നത്. കാമുകനൊപ്പം ജീവിതം ആഘോഷിക്കാനിറങ്ങിയ സോഫിയ വിഷാദ രോഗത്തിന് അടിമയാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍. പലപ്പോഴും…
Read Moreഒരുദിവസം ടിവിയില്‍ വാര്‍ത്ത കണ്ടപ്പോള്‍ ഞെട്ടിപ്പോയി, ടിവിയില്‍ എഴുതിക്കാണിക്കുന്നു എന്നെ ചോദ്യം ചെയ്തെന്ന്, അപ്പോള്‍ തന്നെ ചാനലില്‍ വിളിച്ചു പറഞ്ഞു, നടി ആക്രമിക്കപ്പെട്ട കേസിനെക്കുറിച്ച് നടി ശ്രിത
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് പലരില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞിരുന്നു. സൂപ്പര്‍ താരങ്ങള്‍ വരെ അക്കൂട്ടത്തിലുണ്ട്. ഇങ്ങനെ കാര്യങ്ങള്‍ അറിയാന്‍ വിളിച്ചു വരുത്തിയതിന്റെ പേരില്‍ പൊല്ലാപ്പ് പിടിച്ച അനുഭവം നടി ശ്രിത ശിവദാസിനുമുണ്ട്. അക്കാര്യങ്ങളെപ്പറ്റി നടി പറയുന്നതിങ്ങനെ ഒരു ദിവസം രാവിലെ ടിവി തുറന്നു നോക്കുമ്പോ നല്ല പരിചയമുള്ള പേര് തലക്കെട്ടില്‍. പിന്നെ ഒന്നൂടെ നോക്കിയപ്പം അപകടം മണത്തു. അല്ല, അത് എന്റെ പേര് തന്നെ. നടി ആക്രമിക്കപ്പെട്ട കേസില്‍ നടി ശ്രിത ശിവദാസിനെ ചോദ്യം ചെയ്തു എന്നാണ് വാര്‍ത്ത. ഒരു പ്രധാന വാര്‍ത്താ ചാനലാണ് ആദ്യം കൊടുത്തത്. അവിടെ പരിചയമുള്ള ഒരാളെ വിളിച്ച് പറഞ്ഞു, അങ്ങനൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന്. ഉടനെ തന്നെ അവര്‍ വാര്‍ത്ത പിന്‍വലിച്ചു. പക്ഷെ അതേറ്റു പിടിച്ച ചില പത്രങ്ങളും വെബ്സൈറ്റുകളും അതിന് പപ്പും തൂവലും വച്ചു പിടിപ്പിച്ചു. ഏതോ സിനിമയില്‍…
Read Moreദിലീപ് എന്നെയും കാവ്യയെയും തന്ത്രപൂര്‍വം പറഞ്ഞു കബളിപ്പിക്കുകയായിരുന്നു, കാവ്യയെക്കൊണ്ട് ആ സിനിമയില്‍ അഭിനയിപ്പിക്കാതിരുന്നതിന് കാരണം ദിലീപ് തന്നെ, ദിലീപ് തന്നോട് ചെയ്ത ചതി തുറന്നുപറഞ്ഞ് സംവിധായകന് ആര്‍എസ് വിമല്‍
ഹിറ്റ് ചിത്രമായ എന്നുനിന്റെ മൊയ്തീന് എന്ന ചിത്രത്തില്‍ നായികയായി കണ്ടത് കാവ്യമാധവനെയായിരുന്നു ചിത്രത്തില്‍ നായകനായി അഭിനയിക്കാന്‍ ദിലീപ് തയ്യാറായിരുന്നെന്നും പിന്നീട് പുതുമുഖ സംവിധായകന്റെ ചിത്രത്തില്‍ അഭിനിയക്കാനില്ലെന്ന് ദിലീപ് അറിയിക്കുകയായിരുന്നെന്നും സംവിധായകന് ആര്‍എസ് വിമല്‍ പറഞ്ഞിരുന്നു. ജലം കൊണ്ട് മുറിവേറ്റവള്‍ ഞാന്‍ ചെയ്ത ഡോക്യുമെന്ററി സിനിമയാക്കുന്നതിന്റെ ഭാഗമായി കാവ്യമാധവനെ ഡോക്യുമെന്ററി കാണിക്കുന്നു. അത് അവര്‍ക്ക് നല്ല രീതിയില്‍ ഇഷ്ടമാകുന്നു. ഇറങ്ങുന്ന സമയത്ത് അവര്‍ ചോദിക്കുന്നു. ഡോക്യുമെന്ററിയുടെ ഒരു കോപ്പി തരാമോ. ദിലീപേട്ടനെ കാണിക്കാനാണെന്ന് പറയുന്നു. ഞാന്‍ അത് കൊടുക്കുന്നു. അന്ന് വൈകീട്ട് തന്നെ ദിലീപ് എന്നെ വിളിക്കുന്നു. നമുക്ക് ഈ സിനിമാ ചെയ്യാന്‍ താത്പര്യമുണ്ടെന്ന് ദിലീപ് ്അറിയിച്ചതായി വിമല്‍ പറയുന്നു. പിന്നീട് ഇതുമായി ബന്ധപ്പെട്ട് നിരന്തരം ഫോണ്‍ വിളിക്കാറുണ്ടെന്നും 2010ല്‍ മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന സിനിമയുടെ പൂജ നടക്കുന്ന സ്ഥലത്തേക്ക് വിളിച്ചതായും അവിടെ നിന്നും സിനിമാ ചെയ്യാമെന്നറിയിക്കുകയും…
Read Moreപിറന്നപടി ഓടയിൽ എറിയപ്പെട്ടു, എന്നിട്ടോ..! ആ കുരുന്നു ജീവൻ കരഞ്ഞുകൊണ്ട് കരകയറി
ഡർബൻ: പുക്കിൾക്കൊടിയിൽനിന്നും വേർപെട്ട ശേഷം അഴുക്കുചാലിലേക്ക് എറിയപ്പെട്ട കുരുന്നു ജീവനെ അവർ ജീവിതത്തിലേക്ക് വലിച്ചെടുത്തു. ദക്ഷിണാഫ്രിക്കയിലെ തുറമുഖ നഗരമായ ഡർബനിലായിരുന്നു സംഭവം. റോഡ് അരികിലെ മഴ വെള്ളം ഒഴുകിപ്പോകാനുള്ള ചെറിയ ഓടിയിൽനിന്നാണ് നവജാതശിശുവിനെ രക്ഷിച്ചത്. തിങ്കളാഴ്ച രാവിലെ ഡർബനിലെ ന്യൂലൻഡ് ഈസ്റ്റിൽ വഴിപോക്കരിലൊരാൾ പെൺ കുഞ്ഞിന്റെ കരച്ചിൽ കേട്ട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. അഴുക്കു വെള്ളം കടന്നുപോകുന്ന പൈപ്പിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. അഗ്നിശമന സേനയും പോലീസും ചേർന്ന് പൈപ്പ് മുറിച്ചാണ് കുട്ടിയെ പുറത്തെടുത്തത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എങ്ങനെയാണ് കുട്ടി അഴുക്കുചാലിൽ എത്തപ്പെട്ടതെന്നു സംബന്ധിച്ച് വിവരമില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreവിവാഹമോചനത്തോടെ ഞാനാകെ മാറി, ഇപ്പോള്‍ സന്തോഷം ജീവിതം സുഖകരം, ജീവിതത്തില്‍ ഇങ്ങനൊരു സന്തോഷം ഇല്ലെങ്കില്‍ പിന്നെ അതില്‍ അര്‍ത്ഥമില്ല, വിവാഹമോചനത്തെപ്പറ്റി ഗായിക മഞ്ജരിക്ക് പറയാനുള്ളത്
മലയാളത്തിന്റെ ശബ്ദമാധുര്യമാണ് ഗായിക മഞ്ജരി. ചെറുപ്പം മുതല്‍ മലയാളിക്കൊപ്പം വളര്‍ന്ന കരിയറാണ് ഈ കലാകാരിയുടേത്. കഴിഞ്ഞവര്‍ഷം മഞ്ജരിയുടെ ജീവിതത്തില്‍ വലിയ സംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചു. വിവാഹമോചനമായിരുന്നു അതില്‍ പ്രധാന്യം. വിവാഹമോചിതയാകാന്‍ എടുത്ത തീരുമാനം ഭാവി ജീവിതത്തില്‍ ഗുണം ചെയ്യുമെന്നാണ് ഗായിക പറയുന്നത്. വിവാഹമോചനം തന്നെ എന്റെ ജീവിതത്തിലെ വളരെ സന്തോഷകരമായ തീരുമാനമായിരുന്നു എന്ന് ഞാന്‍ മനസിലാക്കുന്നു. വളരെ നേരത്തെ എന്റെ ജീവിതത്തില്‍ നടന്ന ഒരു നിയമപരമായ ബന്ധം. അത് ഡിവോഴ്സ് ആയി. ഇന്നത്തെ കാലത്ത് അതിനെ ഒരു ഡാര്‍ക്ക് ക്ലൗഡ് അല്ലെങ്കില്‍ ബ്ലാക് മാര്‍ക്ക് ആയി ഒന്നും ഞാന്‍ കാണുന്നില്ല. കാരണം ഇന്ന് ഒരു പാട് ബന്ധങ്ങള്‍ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. നിയമപരമല്ല എന്ന ഒരു വ്യത്യാസം മാത്രമേ ഞാന്‍ അതില്‍ കാണുന്നുള്ളൂ. എനിക്ക് ഒരു ബന്ധം ഉണ്ടായിരുന്നു അത് നിയമപരമായിരുന്നു. ഒത്തുപോകാന്‍ സാധിക്കാത്തത് കൊണ്ട് വിവാഹമോചിതയായി. അതും…
Read More