ലോകത്തെ ഏറ്റവും പ്രശസ്തമായ മെസേജിങ് സേവനമായ വാട്സാപ്പിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ആഗോളതലത്തില്‍ 150 കോടി ഉപയോക്താക്കളുണ്ടെങ്കിലും വാട്സാപ്പിന് ഏറ്റവുമധികം സ്വീകാര്യത ലഭിച്ച രാജ്യം ഇന്ത്യയാണ്. ഏകദേശം 20 കോടി ഉപയോക്താക്കളാണ് അവര്‍ക്ക് ഇവിടെയുള്ളത്. എന്നാല്‍ വാട്സാപ്പ് ഉപയോക്താക്കളെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന ചില നിബന്ധനകള്‍ വാട്സാപ്പിന്റെ നിലനില്‍പ്പിനെ നേരിട്ടു ബാധിക്കുമെന്നും അതുകൊണ്ട് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന കാര്യം കമ്പനി ഗൗരവപൂര്‍വ്വം പരിഗണിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യ കൊണ്ടുവരാന്‍ പോകുന്ന നിയന്ത്രണങ്ങളില്‍ പലതും വാട്സാപ്പിന് സ്വീകര്യമല്ല. പക്ഷേ, ഒരു നിബന്ധന അവര്‍ക്ക് പാടെ അംഗീകരിക്കാനാവില്ല. ഒരു മെസേജ് ആരാണ് ആദ്യം അയച്ചതെന്ന് അറിയണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത് തങ്ങള്‍ക്ക് ഒരിക്കലും അംഗീകരിക്കാനാവില്ല എന്നാണ് കമ്പനിയുടെ കമ്യൂണിക്കേഷന്‍സ് മേധാവി കാള്‍ വൂഗ് (Carl Woog) പറയുന്നത്. വാട്സാപ്പിന് എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷനാണ് ഇപ്പോഴുള്ളത്.…
Read MoreCategory: RD Special
പൃഥ്വിരാജിന്റെ അത്രയും പ്രായമേ എനിക്കുള്ളൂ, പിന്നെങ്ങനെ അമ്മയായി അഭിനയിക്കും, ഒഴിഞ്ഞുമാറാന്‍ എല്ലാ ശ്രമവും നടത്തി!! ലെനയുടെ ചോദ്യത്തിന് സംവിധായകന്റെ ഉത്തരമിങ്ങനെ
താന്‍ അഭിനയിച്ച കഥാപാത്രങ്ങളില്‍ തന്നെ ഏറെ ആശങ്കപ്പെടുത്തിയത് എന്ന് നിന്റെ മൊയ്തീനിലെ പൃഥ്വിരാജിന്റെ അമ്മ വേഷമായിരുന്നുവെന്ന് ലെന. ഒരു ചാനല്‍ പരിപാടിയിലാണ് ലെന ഇക്കാര്യം വ്യക്തമക്കിയത്. എന്ന് നിന്റെ മൊയ്തീന് എന്ന സിനിമയില്‍ ഡയറക്ടര്‍ വിമല്‍ എന്റടുത്ത് വന്നിട്ട് ഇന്ന ക്യാരക്ടറാണ്. പാത്തുമ്മ എന്നാണ് ക്യാരക്ടറിന്റെ പേര്, പൃഥ്വിരാജിന്റെ അമ്മയാണ് എന്നു പറഞ്ഞു. അപ്പോ ഞാന്‍ ചോദിച്ചു ഞാനും പൃഥ്വിരാജും ഒരേ പ്രായക്കാരാ, ഇതെന്തിനാ ഞാന്‍ ഇയാളുടെ അമ്മയായിട്ട് അഭിനയിക്കുന്നതെന്ന് ചോദിച്ചു. അല്ല ഇത് നിങ്ങള്‍ ചെയ്തേ പറ്റൂ എന്ന് പറഞ്ഞു. അപ്പോ ഓട്ടോമാറ്റിക്കലി നമ്മള് ആലോചിക്കുമല്ലോ? എന്താ ഇപ്പോ ചെയ്യേണ്ടത്. ഡയറക്ടര്‍ വിമലാണെങ്കില്‍ വാശി പിടിച്ചിരിക്കയാണ്. ഇല്ല നിങ്ങളെ പറ്റൂ, ഈ ക്യാരക്ടര്‍ നിങ്ങളാണ് ചെയ്യേണ്ടത്’.പൃഥ്വിരാജിന്റെ അമ്മയുടെ ക്യാരക്ടര്‍ ചെയ്ത് അത് ആള്‍ക്കാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റണ്ടേ? അത് ആദ്യം എനിക്കുള്‍ക്കൊള്ളാന്‍ പറ്റണോല്ലോ?’ – ലെന പറഞ്ഞു.
Read Moreബസിൽ സ്ത്രീകളുടെ സീറ്റ് സ്ത്രീകൾക്കു മാത്രമോ; നവമാധ്യമങ്ങളിൽ ചർച്ച കൊഴുക്കുന്നു
ബസുകളിലെ സീറ്റ് സംവരണവുമായി ബന്ധപ്പെട്ടു നവമാധ്യമങ്ങളിൽ ചർച്ചകൾ മുറുകുന്നു. സ്ത്രീകളുടെ സംവരണ സീറ്റിൽ യാത്ര ചെയ്യുന്ന പുരുഷന്മാർ സ്ത്രീകൾ ആവശ്യപ്പെട്ടാൽ മാറികൊടുക്കണോ വേണ്ടയോ എന്നതു സംബന്ധിച്ചാണ് ചർച്ചകൾ. കെഎസ്ആർടിസി, സ്വകാര്യ ബസുകളിൽ 25 ശതമാനമാണ് സ്ത്രീകൾക്ക് സീറ്റ് സംവരണമെങ്കിലും റിസർവേഷൻ സംവിധാനമുള്ള കെഎസ്ആർടിസി ദീർഘദൂര സർവീസുകളിൽ സംവരണത്തിൽ മാറ്റമുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു. സീറ്റ് സംവരണവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വാർത്തകളാണു പ്രചരിക്കുന്നതെന്നും ബസുകളിൽ സ്ത്രീകൾക്കു മുൻഗണന ഉണ്ടെങ്കിലും ദീർഘദൂര സർവീസുകളിൽ മാറ്റമുണ്ടെന്ന് കെഎസ്ആർടിസി അധികൃതരും സമ്മതിക്കുന്നു. ടിക്കറ്റ് റിസർവേഷൻ സൗകര്യമുള്ള കെഎസ്ആർടിസി ദീർഘദൂര സർവീസുകളിൽ ഡ്രൈവർക്കു പിന്നിലുള്ള ആദ്യ നിരയിലെ മൂന്നു സീറ്റുകൾ മാത്രമാണ് സ്ത്രീകൾക്കു മാത്രമായുള്ളത്. ഈ സീറ്റുകളിൽ പുരുഷൻമാർ യാത്ര ചെയ്താൽ യാത്രാമധ്യേ സ്ത്രീകൾ ആവശ്യപ്പെടുന്ന പക്ഷം മാറണം. പിന്നിലുള്ള സംവരണ സീറ്റുകളിൽ സ്ത്രീകൾക്കു മുൻഗണന ഉണ്ടെങ്കിലും നേരത്തേ റിസർവ്…
Read Moreഒരു പൂവൻ കോഴി, വില വെറും ഒന്നരലക്ഷം രൂപ മാത്രം !
ദിണ്ഡുക്കൽ: ഒരു പൂവൻ കോഴിക്ക് വില വെറും ഒന്നരലക്ഷം രൂപ. ദിണ്ഡുക്കൽ ജില്ലയിലെ വടമധുരക്ക് സമീപം അയ്യലൂരിൽ നടന്ന കിളിമൂക്ക് പ്രദർശനത്തിലാണ് ഈ വില പറഞ്ഞത്. എന്നിട്ടും ഉടമസ്ഥൻ കോഴിയെ വിൽക്കാൻ തയാറായില്ല എന്നതാണ് കൗതുകകരം. വിശറിപോലെ വാലുള്ള കോഴികളുടെ പ്രദർശനമാണ് കിളിമൂക്ക്. നത്തം ഗാന്ധി എന്നയാളുടെ പൂവൻകോഴിയെ ഒന്നരലക്ഷം രൂപ വിലയ്ക്ക് വാങ്ങുവാനാണ് ആളെത്തിയത്. മയിൽ വിഭാഗത്തിൽപെടുന്നതായിരുന്നു ഈ പൂവൻകോഴി. കോമപ്പെട്ടി ചിന്നപ്പൻ എന്നയാളിൽനിന്ന് മാസങ്ങൾക്കുമുൻപ് 90000 രൂപയ്ക്കാണ് നത്തം ഗാന്ധി കോഴിയെ വാങ്ങിയത്. കഴിഞ്ഞവർഷം നടന്ന പ്രദർശനത്തിൽ ഒന്നര ലക്ഷം രൂപയ്ക്ക് ബംഗളുരു സ്വദേശി വാങ്ങിയ മയിൽ ഇനത്തിൽപെട്ട കോഴിയെ മൂന്നുലക്ഷം രൂപയ്ക്ക് ഒമാൻ സ്വദേശിക്ക് മറിച്ചുവിറ്റിരുന്നു. അന്യംനിന്നുപോകുന്ന പാരന്പര്യ പൂവൻ കോഴി ഇനങ്ങളെ സംരക്ഷിക്കുന്നതിനാണ് പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നത്. തമിഴ്നാട് അസീൽ ഓർഗനൈസേഷനാണ് സംഘാടകർ. അയ്യല്ലൂരിൽ രണ്ടാംവർഷമാണ് പ്രദർശനമേള സംഘടിപ്പിക്കുന്നത്. കേരള, തമിഴ്നാട്, ആന്ധ്രപ്രദേശ്,…
Read Moreബലാത്സംഗക്കേസിലെ താരം ന്യൂസിലന്‍ഡ് ടീമില്‍; ട്വന്റി 20 മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ ‘മി ടൂ’ ബാനറുകള്‍ പ്രത്യക്ഷപ്പെട്ടു, ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി-20യ്ക്കിടെ നാടകീയ രംഗങ്ങള്‍, ഒന്നുംമിണ്ടാതെ കിവി ക്യാപ്റ്റന്‍
ഇന്ത്യ ന്യൂസിലണ്ട് മത്സരത്തിനിടെ വീണ്ടും പ്രത്യക്ഷപ്പെട്ട് ‘മി ടു’ ബാനറുകള്‍. ആദ്യ മത്സരം നടന്ന വെല്ലിങ്ടണ്‍ വെസ്റ്റ്പാക് സ്റ്റേഡിയത്തിലും മുമ്പ് സമാന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ന്യൂസിലണ്ട് ഓള്‍റൗണ്ടര്‍ സ്കോട്ട് കുഗ്ഗെലെയ്നെതിരെയാണ് മീടു ബാനറുകള്‍ പ്രത്യക്ഷപ്പെട്ടത്. 2015-ല്‍ താരത്തിനെതിരെ ബലാത്സംഗക്കേസ് ചുമത്തിയിരുന്നു. രണ്ടു വര്‍ഷത്തെ വിചാരണയ്ക്കു ശേഷം 2017-ല്‍ കുഗ്ഗെലെയ്നെ കുറ്റക്കാരനല്ലെന്നു കണ്ട് കോടതി വെറുതെ വിടുകയായിരുന്നു. ബലാത്സംഗക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടശേഷം 2017 മേയ് 14-നാണ് കുഗ്ഗെലെയ്ന്‍ ന്യൂസിലണ്ടിനായി അരങ്ങേറിയത്. ആദ്യ മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ കാണപ്പെട്ട ‘മി ടൂ’ ബാനറുകള്‍ അധികൃതര്‍ നീക്കം ചെയ്തിരുന്നു. ബാനറുമായെത്തിയ യുവതിയെ സ്റ്റേഡിയത്തില്‍ നിന്നു പുറത്താക്കുകയും ചെയ്തു. ഇത് വിവാദമായതോടെ ഇത്തരം പോസ്റ്ററുകള്‍ സ്റ്റേഡിയത്തില്‍ അനുവദനീയമല്ലെന്നും ചട്ടപ്രകാരമാണ് നീക്കിയതെന്നും വിശദീകരിച്ച് അധികൃതര്‍ രംഗത്തെത്തി. ഇതിനു പിന്നാലെ ഓക്ലന്‍ഡിലും സമാന ബാനര്‍ പ്രത്യക്ഷപ്പെട്ടത് ന്യൂസീലണ്ട് ക്രിക്കറ്റിന് നാണക്കേടായി. ‘ന്യൂസിലണ്ട് ക്രിക്കറ്റ് ഉണരൂ’ എന്നായിരുന്നു ബാനറില്‍ എഴുതിയിരുന്നത്.
Read Moreഎന്റെ നിലപാട് പൃഥ്വിരാജ് പറഞ്ഞതു തന്നെ, സ്ത്രീവിരുദ്ധതയെ മഹത്വവത്ക്കരിക്കുന്നത് ആവിഷ്കാര സ്വാതന്ത്രമായി കാണാനാകില്ല, ഇത് ആഘോഷിക്കുന്നത് തരംതാണ രീതി, നിലപാട് വ്യക്തമാക്കി അപര്‍ണ ബാലമുരളി
സിനിമയില്‍ സ്ത്രീവിരുദ്ധത മഹത്വവല്‍ക്കരിക്കുന്ന രംഗങ്ങള്‍ ആവിഷ്ക്കാര സ്വാതന്ത്ര്യമായി കാണാനാവില്ലെന്ന് നടി അപര്‍ണ ബാലമുരളി. സിനിമയില്‍ കഥയുടെ ഭാഗമായി സ്ത്രീവിരുദ്ധ രംഗങ്ങള്‍ ആവശ്യമായി വരും. പക്ഷെ അതിനെ ആഘോഷിക്കുന്ന രീതിയില്‍ അവതരിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. പ്രസ് ക്ലബില്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അപര്‍ണ. പുരുഷ കേന്ദ്രീകൃത സമൂഹമായതിനാലാവണം സ്ത്രീ വിരുദ്ധത ഇത്രയും ചര്‍ച്ച ചെയ്യുന്നത്. അതിനൊപ്പം തന്നെ എല്ലാ വിഭാഗത്തിനെതിരെയുണ്ടാവുന്ന അതിക്രമങ്ങളും ചെറുക്കണം. സ്ത്രീ വിരുദ്ധതയെ ആഘോഷിക്കുന്ന രീതിയിലുള്ള രംഗങ്ങള്‍ തന്റെ കഥാപാത്രത്തിന്റെ ഭാഗമായുണ്ടായാല്‍ അത് തിരുത്തണമെന്ന് ആവശ്യപ്പെടുമെന്നും നടി പറഞ്ഞു. ഫഹദ് ഫാസില്‍ ചിത്രം മഹേഷിന്റെ പ്രതികാരത്തിലെ ജിംസിയിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയ സ്ഥാനം നേടിയ നടിയാണ് അപര്‍ണ. പിന്നണി ഗായിക കൂടിയായ താരം നായികയായ അള്ള് രാമേന്ദ്രനും തമിഴ് ചിത്രം സര്‍വം താള മയവും ഇപ്പോള്‍ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. പൃഥ്വിരാജ് ബ്ലെസി ടീമിന്റെ വലിയ…
Read Moreഅരുണ്‍ ഗോപിക്ക് പ്രണയസാഫല്യം
സംവിധായകന് അരുണ്‍ ഗോപി വിവാഹിതനായി. വൈറ്റില സ്വദേശിയും അധ്യാപികയുമായ സൗമ്യ ജോണ്‍ ആണ് വധു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വൈറ്റില പള്ളിയില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ദിലീപ് നായകനായ രാമലീല, പ്രണവ് മോഹന്‍ലാല്‍ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അരുണ്‍ ഗോപി.
Read Moreഒരു കോഴിയുടെ വില 1.50 ലക്ഷം രൂപ, സംഭവം കേരളത്തില്‍ തന്നെ!! കോമപ്പെട്ടി ചിന്നപ്പന് എന്നയാളില്‍നിന്നു മാസങ്ങള്‍ക്കുമുന്‍പ് 90,000 രൂപ വിലയ്ക്ക് നത്തം ഗാന്ധി വാങ്ങിയ പൂവന്‍കോഴിക്കാണ് ഒന്നര ലക്ഷം രൂപ
പൂവൻകോഴികളുടെ പ്രദർശനത്തിൽ ഒരു കോഴിക്ക് ഒന്നര ലക്ഷം രൂപവരെ വിലയെത്തി. എന്നിട്ടും ഉടമസ്ഥൻ കോഴിയെ വിൽക്കാൻ തയാറായില്ല. ദിണ്ഡുക്കൽ ജില്ലയിലെ വടമധുരയ്ക്കു സമീപം അയ്യലൂരിൽ തമിഴ്നാട് അസീൽ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നടന്ന കിളിമൂക്ക് (വിശറിപോലെ വാലുള്ള കോഴികൾ) പ്രദർശനത്തിലാണ് റിക്കാർഡ് വില വന്നത്. തമിഴ്നാട്ടിൽനിന്നും സമീപ സംസ്ഥാനങ്ങളിൽനിന്നും കീരി, മയിൽ, കൊക്കുവെള്ള, എണ്ണക്കറുപ്പ്, കാകം തുടങ്ങി വിവിധ ഇനങ്ങളിലുള്ള 452 പൂവൻകോഴികളെ പ്രദർശനത്തിൽ പങ്കെടുപ്പിച്ചു. അന്യംനിന്നുപോകുന്ന പാരന്പര്യ പൂവൻകോഴി ഇനങ്ങളെ സംരക്ഷിക്കുന്നതിനാണ് പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നതെന്നു സംഘാടകർ പറഞ്ഞു. എട്ടു വർഷം മുന്‍പുവരെ നല്ല ബ്രീഡിലുള്ള പൂവൻ കോഴികൾ ഉണ്ടായിരുന്നു. ഇന്ന് ഇതെല്ലാം അന്യമാകുകയാണ്. ഇവ സംരക്ഷിക്കാനായി അയ്യല്ലൂരിൽ രണ്ടാം വർഷമാണ് പ്രദർശനമേള സംഘടിപ്പിക്കുന്നത്. നത്തം ഗാന്ധി എന്നയാളുടെ മയിൽ വിഭാഗത്തിൽപെടുന്ന പൂവൻ കോഴിയെ ഒന്നരലക്ഷം രൂപ വിലയ്ക്ക് വാങ്ങാൻ ആളുകൾ തയാറായെങ്കിലും ഉടമസ്ഥൻ വിൽക്കാൻ തയാറായില്ല. കോമപ്പെട്ടി ചിന്നപ്പൻ…
Read Moreകൗമാരവിപണിയിലെ കരിന്തേൾ!
ജോൺസൺ പൂവന്തുരുത്ത് സങ്കടം കൂടുകെട്ടിയ മുഖവുമായിട്ടാണ് ആ ദന്പതികൾ കൗണ്‍സലിംഗ് സെന്ററിന്റെ പടിയിറങ്ങിപ്പോയത്. നിറഞ്ഞുവന്ന കണ്ണുകൾ മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ ആ സ്ത്രീ പണിപ്പെട്ടു തുടയ്ക്കുന്നതും കാണാമായിരുന്നു. കൈവിട്ടുപോയ മകൻ നീരജിനെ (യഥാർഥ പേരല്ല) തിരിച്ചുപിടിക്കാനുള്ള പരക്കംപാച്ചിലിന്റെ ഭാഗമായിട്ടാണ് അവർ ഈ കൗണ്‍സലിംഗ് സെന്ററിലും എത്തിയത്. അവന്റെ ഇഷ്ടപ്രകാരം തന്നെയാണ് പ്രമുഖ കോളജിൽ കാറ്ററിംഗ് കോഴ്സിനു ചേർത്തത്. പക്ഷേ, ഒരു വർഷം തികയുന്നതിനു മുന്‍പേ കോളജിൽ വലിയ പ്രശ്നമായി. അടിപിടിയിലും മറ്റും നീരജ് ഉൾപ്പെട്ടെന്നു കോളജിൽനിന്നറിയിച്ചു. അതു കേട്ടപ്പോൾ അവിശ്വസനീയമായിട്ടാണ് തോന്നിയത്. കാരണം, നീരജിനെ അറിയുന്ന ആരും അവൻ ഇങ്ങനെയൊക്കെ പെരുമാറുമെന്നു വിശ്വസിക്കില്ല. അപ്രതീക്ഷിതം തുടർന്നു കോളജിനു പുറത്തെ താമസസ്ഥലത്തു ചെന്നു മകനെ കണ്ടപ്പോൾത്തന്നെ എന്തോ പന്തികേടു തോന്നിയിരുന്നു. എങ്കിലും കൗമാരചാപല്യമാണെന്നു കരുതി വിട്ടുകളഞ്ഞു. ഇനിയും പ്രശ്നമൊന്നും ഉണ്ടാക്കില്ലെന്ന് എഴുതി നൽകി വീണ്ടും പഠനം തുടർന്നു. എന്നാൽ, കഷ്ടിച്ചു…
Read Moreആക്രമണം പരിധിവിട്ടതോടെ കണ്ണൂരിലെ ദമ്പതികള്‍ ആശുപത്രിയില്‍, പ്രായക്കൂടുതലിന്റെ വ്യാജവാര്‍ത്ത നല്‍കിയത് കുപ്രസിദ്ധിയാര്‍ജിച്ച ഓണ്‍ലൈന്‍ പത്രം, അപമാനിച്ചവര്‍ കൂട്ടത്തോടെ കുടുങ്ങും
വധുവിന് പ്രായക്കൂടുതല്‍ ആണെന്ന് പറഞ്ഞ് മോശം ഭാഷയില്‍ സൈബര്‍ ഗുണ്ടകള്‍ ആക്രമിച്ച നവദമ്പതികളെ മാനസിക സമ്മര്‍ദ്ദം താങ്ങാനാവാത്തതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ ചെറുപുഴ സ്വദേശികളായ അനൂപ് ജോസഫിന്റെയും ജൂബി ജോസഫിന്റേയും വിവാഹചിത്രം വച്ചാണ് സമൂഹമാധ്യമങ്ങളില്‍ സൈബര്‍ അക്രമികള്‍ ആക്രമണം അഴിച്ചുവിട്ടത്. വധുവിന് വരനേക്കാള്‍ പ്രായക്കൂടുതലാണെന്നും സ്ത്രീധനം മോഹിച്ച് വരന് വിവാഹം കഴിച്ചതാണെന്നും ആയിരുന്നു പ്രചാരണം. പരാതി ലഭിച്ചതോടെ സൈബര്‍സെല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വധുവിന് പ്രായം കൂടുതലാണെന്ന രീതിയില്‍ അപമാനിച്ച് ആദ്യം വാര്‍ത്ത ചെയ്തത് ഒരു ഓണ്‍ലൈന്‍ പത്രമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. പണ്ടും വ്യക്തികളെ ആക്ഷേപിച്ച് വ്യാജവാര്‍ത്തകള്‍ ചമച്ചിട്ടുള്ള ഈ മാധ്യമത്തിനെതിരേ സമാന പരാതികള്‍ നേരത്തെയും വന്നിട്ടുണ്ട്. എല്ലാ തമാശയും അതിന്റേതായ രീതിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു യുവാവ് തന്നെയാണ് ഞാന്‍. പക്ഷേ ഇത് എന്തിന്റെ പേരില്‍ ക്ഷമിക്കും എന്ന് നിങ്ങള്‍ തന്നെ പറയൂ. എന്നെ ചൊറിയാന്‍ വന്നത്…
Read More