കമിതാക്കള്‍ കൊക്കയില്‍ ചാടി മറിച്ചതറിയാതെ കാഞ്ഞിരക്കൊല്ലിയില്‍ നിന്നു എടുത്ത സെല്‍ഫി തെളിവായി; കമിതാക്കള്‍ ആത്മഹത്യ ചെയ്തതറിയാതെ സ്ഥലത്ത് എത്തിയ സഞ്ചാരിയുടെ അനുഭവം ഇങ്ങനെ

വീട്ടുകാരുടെ എതിര്‍പ്പുമൂലം വിവാഹം കഴിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നു കാഞ്ഞിരക്കൊല്ലിയില്‍ കമിതാക്കാള്‍ ആത്മഹത്യ ചെയ്തിരുന്നു. എന്നാല്‍ കമിതാക്കള്‍ ആത്മഹത്യ ചെയ്ത വിവരം അറിയാതെ അവിടെ എത്തിയ എന്‍ജോ മാത്യൂ എന്ന സഞ്ചാരിക്ക് ഉണ്ടായ അനുഭവം അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയുണ്ടായി. അവിടെ നിന്ന് എന്‍ജോ പകര്‍ത്തിയ സെല്‍ഫിയില്‍ ചുരിദാര്‍ദൂപ്പട്ട കൊണ്ടു പരസ്പരം കെട്ടിയിട്ടു ജീവനൊടുക്കിയ നിലയില്‍ ഉണ്ടായിരുന്ന കമിതാക്കളുടെ ചിത്രവും ഉള്‍പ്പെട്ടിരുന്നു. എന്‍ജോയുടെ കുറിപ്പ് ഇങ്ങനെ. ഇത്രയും വിഷമത്തോടെ ഒരു യാത്ര എനിക്ക് അവസാനിപ്പിക്കേണ്ടിവന്നിട്ടില്ല… അതുകൊണ്ട് തന്നെ ഈ വിവരണവും സങ്കടം നിറഞ്ഞതാണ്…… (ഒരു കുഞ്ഞു വാര്‍ത്തയുണ്ട് : കഞ്ഞിരകൊല്ലി മലയില്‍ നിന്നും രണ്ടു പേര്‍ ഒരു യുവാവും യുവതിയും ചാടി ആത്മഹത്യ ചെയ്തു)?? ഞങ്ങള്‍ 4 പേര്‍ ഞാന്‍, അയല്‍വാസി മനു, മനുവിന്റെ അനിയന്‍ ജോയല്‍, അവരുടെ അനിയന്‍ അപ്പു… ഞങ്ങള്‍ ചുമ്മാ… ഒരു ട്രിപ്പ് പ്ലാന്‍…

Read More

വിഷ്ണു വാണിയുടെ തണല്‍ മരം

പരസ്പരം പ്രണയിച്ച്, വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിന് ഒരുങ്ങി നില്‍ക്കവേയാണ്, വിധി വാഹനാപകടത്തിന്റെ രൂപത്തില്‍ വാണിയുടെയും വിഷ്ണുവിന്റെയും വസന്തദിനങ്ങളെ തല്ലിക്കൊഴിക്കാനെത്തിയത്. വന്‍ ദുരന്തം ഒഴിവായതിന്റെ സന്തോഷത്തിനിടയിലും വാണിക്ക് വൈകല്യങ്ങള്‍ ഉണ്ടായേക്കാം എന്ന ഡോക്ടറുടെ വാക്കുകള്‍ രണ്ടു കുടുംബങ്ങളെയും അലട്ടിക്കൊണ്ടേയിരുന്നു. അതിനേക്കാള്‍ ഏറെ വിഷമിപ്പിച്ചത് ഇനി ഈ വിവാഹം നടക്കുമോ എന്ന ചിലരുടെ ചോദ്യവും സഹതാപത്തോടെ നോക്കുന്ന കണ്ണുകളുമായിരുന്നു എന്ന് പറയുമ്പോള്‍ വിഷ്ണുവിന്റെയും വാണിയുടെയും കണ്ണുകള്‍ പരസ്പരം ആശ്ലേഷിച്ചു. ഒടുവില്‍ എല്ലാവരുടേയും ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കിക്കൊണ്ട് ഏപ്രില്‍ 27നു വിഷ്ണു വാണിയെ താലിചാര്‍ത്തി. പ്രണയത്തിന്റെ പൂമരങ്ങള്‍ പിന്നെയും വസന്തത്തിന്റെ തണല്‍ വിരിച്ചു. ‘ഏതു വെയിലിലും ഓടിക്കയറാവുന്ന തണല്‍, അതാണ് എനിക്ക് ചേട്ടായി’ വിഷ്ണുവിന്റെ കൈയില്‍ കൈ ചേര്‍ത്തു പിടിച്ച് വാണി പറഞ്ഞു. അപകടത്തിനു ശേഷമുണ്ടായ അസ്വസ്ഥതകളൊക്കെ ഇപ്പോഴും ഉണ്ടെങ്കിലും വിഷ്ണുവിനൊപ്പമായിരിക്കുമ്പോള്‍ വാണിയെ ഒന്നും അലട്ടുന്നില്ല. അലട്ടാന്‍ വിഷ്ണു അനുവദിക്കാറില്ല…

Read More

ഷാനു ചാക്കോ! കെവിന്‍ വധക്കേസിലെ മുഖ്യപ്രതി, നീനുവിന്റെ സഹോദരന്‍, മുങ്ങിയത് പാസ്‌പോര്‍ട്ടുമായി; വിദേശത്തേക്ക് കടക്കാന്‍ സാധ്യത

തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യ​ത്തെ ന​വ​വ​ര​ൻ കെ​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലെ മു​ഖ്യ പ്ര​തി ഷാ​നു ചാ​ക്കോ​യു​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ ഭാ​ര്യ വീ​ട് പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ. പേ​രൂ​ർ​ക്ക​ട വ​ഴ​യി​ല രാ​ധാ​കൃ​ഷ്ണ ലൈ​നി​ലാ​ണ് ഷാ​നു ചാ​ക്കോ​യു​ടെ ഭാ​ര്യ വീ​ട്. അ​ഞ്ച് ദി​വ​സം മു​ൻ​പാ​ണ് ഷാ​നു വി​ദേ​ശ​ത്ത് നി​ന്നും നാ​ട്ടി​ലെ​ത്തി​യ​ത്. വി​ദേ​ശ​ത്ത് നി​ന്നും നാ​ട്ടി​ലെ​ത്തി​യ ശേ​ഷം പേ​രൂ​ർ​ക്ക​ട​യി​ലെ ഭാ​ര്യ വീ​ട്ടി​ലാ​ണ് എ​ത്തി​യ​ത്. കൃ​ത്യ​ത്തി​ന് ശേ​ഷം ഷാ​നു ചാ​ക്കോ ഭാ​ര്യ വീ​ട്ടി​ലെ​ത്തി​യെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. പാ​സ്സ്പോ​ർ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ളു​മാ​യാ​ണ് ഷാ​നു ചാ​ക്കോ ക​ട​ന്ന് ക​ള​ഞ്ഞ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്. ഇ​യാ​ൾ രാ​ജ്യം വി​ട്ട് പോ​കാ​തി​രി​ക്കാ​ൻ എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. ചെ​ന്നൈ വി​മാ​ന​ത്താ​വ​ളം വ​ഴി ഇ​യാ​ൾ വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന സം​ശ​യ​ത്താ​ൽ പോ​ലീ​സ് സം​ഘം ത​മി​ഴ്നാ​ട് കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ രാഷ്‌ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

Read More

ആ സീനില്‍ പൂര്‍ണ നഗ്നയായി അഭിനയിക്കാന്‍ എനിക്കൊരു മടിയും തോന്നിയില്ല, ഷൂട്ടിംഗ് സമയത്ത് ഒപ്പമുണ്ടായിരുന്നത് ആ ആറുപേര്‍ മാത്രം, നഗ്ന സീസിനെപ്പറ്റി മനസുതുറന്ന് മീര വാസുദേവ്

തന്മാത്ര എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ നടിയാണ് മീര വാസുദേവ്. അഭിനയചാരുത കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിന്റെ പ്രിയങ്കരിയായി മാറിയ മീരയ്ക്ക് കൈനിറയെ ചിത്രങ്ങളാണ്. വാരിവലിച്ച് സിനിമ ചെയ്യുന്നതിന് പകരം നല്ല കഥാപാത്രങ്ങളെ മാത്രം തെരഞ്ഞെടുത്ത് അഭിനയിക്കുകയാണ് മീരയുടെ രീതി. തന്മാത്ര എന്ന ചിത്രത്തില്‍ നഗ്നയായി അഭിനയിച്ചതിനെപ്പറ്റി അടുത്തിടെ മീര മനസുതുറന്നിരുന്നു. അവര്‍ പറയുന്നതിങ്ങനെ- സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ ബ്ലെസിയോട് ഈ സീനിനെ പറ്റി ദീര്‍ഘനേരം സംസാരിച്ചിരുന്നു. ഷൂട്ട് ചെയ്യുന്ന സമയം ചിലരെ ഒഴിവാക്കണമെന്ന ഡിമാന്‍ഡ് മാത്രമാണ് താന്‍ മുന്നോട്ടുവച്ചതെന്നും മീര പറയുന്നു. സംവിധായകന്‍ ബ്ലെസി, ക്യാമറാമാന്‍ സേതു, അസോസിയേറ്റ് ക്യാമാറമാന്‍, മോഹന്‍ലാലിന്റെ മേക്കപ്പ്മാന്‍, പിന്നെ തന്റെ ഹെയര്‍ സ്റ്റൈലിസ്റ്റ് എന്നിവര്‍ മാത്രമാണ് ചിത്രീകരണ സമയത്ത് ആ റൂമില്‍ ഉണ്ടായിരുന്നതെന്ന് മീര പറഞ്ഞു. ലാലേട്ടന്‍ ഒരു വലിയ പ്രൊഫൈലില്‍ നില്‍ക്കുന്ന നടനാണ്. എന്നിട്ട് പോലും അദ്ദേഹം ഈ…

Read More

തലപ്പാവ് അഡ്ജസ്റ്റ് ചെയ്തു വയ്ക്കേണ്ട ആവശ്യമില്ല, നിങ്ങളെ കാണാന്‍ നല്ല ഭംഗിയുണ്ട്, ചാനല്‍ ലൈവിനിടെ വാര്‍ത്ത വായനക്കാരിക്ക് കിട്ടിയത് എട്ടിന്റെ പണി, ജോലി പോയതിങ്ങനെ

ചാനല്‍ ചര്‍ച്ചയ്ക്കിടെ ലൈവിലെത്തിയ റിപ്പോര്‍ട്ടറെ സുന്ദരാ എന്നു വിളിച്ചതിന് വിശദീകരണം തേടാതെ വാര്‍ത്താ അവതാരകയെ സസ്പെന്റ് ചെയ്ത് കുവൈത്തിലെ ഔദ്യോഗിക ടെലിവിഷന്‍. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണ്. മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രേക്ഷകരെ അറിയിച്ച് കൊണ്ട് ഇരിക്കുകയായിരുന്നു ബാസിമ അല്‍ ഷമ്മാര്‍ എന്ന അവതാരക. വാര്‍ത്തയുടെ പുതിയ വിവരങ്ങള്‍ ലഭിക്കാനായി ചുമതലപ്പെടുത്തിയിരുന്ന റിപ്പോര്‍ട്ടറുമായി ബന്ധപ്പെടുന്നതിനിടെയിലാണ് സംഭവം അരങ്ങേറിയത്. നവാഫ് അല്‍ ഷിറാകി എന്ന റിപോര്‍ട്ടറാണ് പുതിയ വിവരങ്ങള്‍ അറിയിക്കാനായി ലൈവില്‍ എത്തിയത്. വാര്‍ത്ത പറയുന്നതിനുമുമ്പായി അദ്ദേഹം തന്റെ തലപ്പാവ് അഡ്ജസ്റ്റ് ചെയ്തു. ഇതുകണ്ട അല്‍ ഷാമ്മര്‍ അറബിക്കില്‍ അദ്ദേഹത്തെ സുന്ദരാ എന്നു അഭിസംബോധന ചെയ്യുകയായിരുന്നു. വാര്‍ത്ത ലൈവായതോടെ ലോകം മുഴുവനും ആ സംഭവം കണ്ടു. തലപ്പാവ് അഡ്ജസ്റ്റ് ചെയ്തു വയ്ക്കേണ്ട ആവശ്യമില്ല. നിങ്ങളെ കാണാന്‍ നല്ല ഭംഗിയുണ്ട്. ഇതായിരുന്നു ബാസിമ അല്‍ ഷമ്മാര്‍ പറഞ്ഞതും തല്‍സമയം പ്രേക്ഷകര്‍…

Read More

ആരാണ് തന്നെ മലയാള സിനിമയില്‍ നിന്ന് ഒതുക്കുന്നത്? സൈഗാള്‍ പാടുകയാണ് എന്ന സിനിമയ്ക്കു ശേഷം നല്ല ഓഫറുകളൊന്നും തേടിയെത്താതിന് കാരണം അറിയില്ല, രമ്യ നമ്പീശന്‍ വെളിപ്പെടുത്തുന്നു

അവതാരകയായി വന്ന് സിനിമയില്‍ നായികയായ താരമാണ് രമ്യ നമ്പീശന്‍. എന്നാല്‍ ഒരുഘട്ടം പിന്നിട്ടശേഷം രമ്യയ്ക്ക് മലയാളത്തില്‍ നല്ലൊരു വേഷം പോയിട്ട് ഗസ്റ്റ് റോളില്‍ പോലും അവസരം ലഭിക്കുന്നില്ല. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത കൂട്ടുകാരിയാണ് രമ്യ. അതുകൊണ്ട് മനപൂര്‍വം ഇവരെ ഒഴിവാക്കുന്നതാണോ ? രമ്യ തന്നെ പ്രതികരിക്കുന്നു. 2015ല്‍ സൈഗാള്‍ പാടുകയാണ് എന്ന മലയാളച്ചിത്രത്തിലാണ് ഞാന്‍ അവസാനമായി അഭിനയിച്ചത്. ഞാന്‍ ആരെയും കുറ്റം പറയുകയല്ല, അതിനുശേഷം മലയാളസിനിമയില്‍നിന്ന് നല്ല ഓഫറുകളൊന്നും എന്നെത്തേടി വന്നില്ല. തമിഴ് സിനിമാഫീല്‍ഡ് അങ്ങനെയല്ല, അവിടെ ചുവടുറപ്പിച്ചവരെ മാറ്റിനിര്‍ത്തില്ല. ഞാന്‍ തമിഴ് സിനിമയില്‍ സജീവമായതിനാല്‍ അഭിനയിക്കാതെ മാറിനില്‍ക്കേണ്ടി വന്നില്ല. എത്രയോ നായികമാര്‍ അവസരങ്ങളില്ലാതെ മാറിനില്‍ക്കുന്നുണ്ട്. തമിഴ്, കന്നട ചിത്രങ്ങളില്‍ അവസരങ്ങളുള്ള ഞങ്ങള്‍ക്ക് മലയാളത്തില്‍നിന്ന് അവസരമില്ലാത്തതിന്റെ കാരണം മനസിലാകുന്നില്ല-രമ്യ പറയുന്നു.

Read More

മലയാളം വാര്‍ത്ത ചാനലുകളിലെ മത്സരത്തിന് ഒരു ചാനല്‍ കൂടി ഫ്‌ളവേഴ്‌സിന്റെ ന്യൂസ് ചാനല്‍ ഓഗസ്റ്റില്‍ തുടങ്ങും, ചാനലുകള്‍ പലതും അതിജീവനത്തിന്റെ വഴികള്‍ തേടുമ്പോള്‍ മത്സരം മുറുകും

കാഴ്ചയുടെ പുതിയ വസന്തമെന്ന വാഗ്ദാനവുമായിട്ടായിരുന്നു ആര്‍ ശ്രീകണ്ഠന്‍ നായരുടെ ഫ്‌ളവേഴ്‌സ് ടിവി സംപ്രേക്ഷണം ആരംഭിച്ചത്. കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ ചാനല്‍ ബാര്‍ക് റേറ്റിംഗില്‍ ഉള്‍പ്പെടെ വലിയ കുതിപ്പ് നടത്തുകയും ചെയ്തു. ഇപ്പോഴിതാ ഫ്‌ളവേഴ്‌സിന്റെ പുതിയ മുഴുവന്‍ സമയ വാര്‍ത്ത ചാനല്‍ വരുന്നു. ട്വന്റിഫോര്‍ ന്യൂസ് ഓഗസ്റ്റ് നാലു മുതല്‍ മലയാളിയുടെ സ്വീകരണ മുറികളിലെത്തും. മലയാള ചാനലുകള്‍ മൊത്തം 1200 കോടി രൂപയോളം വിപണി വിഹിതം നേടുന്നതായാണ് കണക്ക്. പ്രാദേശിക ചാനലുകള്‍ മാത്രം 135 കോടിയിലധികം നേടുന്നു. മുഖ്യധാരാ ചാനലുകളില്‍ വിപണി വിഹിതത്തിന്റെ പകുതിയിലധികവും ഏഷ്യാനെറ്റ് സ്വന്തമാക്കുന്നു. ചുരുക്കം ചില ചാനലുകള്‍ ഒഴിച്ച് ലാഭവും നഷ്ടവുമില്ലാത്ത അവസ്ഥയില്‍ പല ചാനലുകളും എത്തിയിട്ടില്ല. മുമ്പ് അഞ്ച് വര്‍ഷമായിരുന്നു ബ്രേക്ക് ഈവന്‍ പീരിയഡ് എങ്കില്‍ ഇപ്പോഴത് അതും കടന്നുപോയിരിക്കുന്നു. സാറ്റലൈറ്റ് ഫീസും മറ്റ് തുടര്‍ചെലവുകളും ഭീമമായി കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ ചെറുകിട ചാനലുകള്‍ നിലനില്‍പ്പിന്…

Read More

സല്യൂട്ട് ഡോക്ടര്‍ അജയ് വിഷ്ണു! നിപ്പ വൈറസിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പോലും വരാന്‍ മടിച്ച പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലെത്തി സൗജന്യ ചികിത്സ നല്കി ഒരു ഡോക്ടര്‍, ഈ നന്മയ്ക്ക് നല്കാം കൈയ്യടി

നിപ്പ വൈറസിന്റെ ഭീതിയിലാണ് കേരളം. എന്നാല്‍ സ്വന്തം ജീവന്‍ സുരക്ഷിതമാക്കുന്നതിന് പകരം രോഗികളുടെ അടുത്തേക്ക് സാന്ത്വനമായെത്തിയ ഒരു യുവഡോക്ടറാണ് ഇന്ന് മലയാളികളുടെ ഹീറോ. പേരാമ്പ്ര സ്വദേശിയ ഡോ. അജയ് വിഷ്ണുവാണ് താന്‍ ജോലി ചെയ്തിരുന്ന ക്ലിനിക്കില്‍ നിന്നും ലീവെടുത്ത് പേരാമ്പ്രയിലെ ആശുപത്രിയിലെ രോഗികള്‍ക്കായി ഓടിയെത്തിയത്. ഈ ആശുപത്രിയില്‍ ഡോക്ടറുടെ അഭാവമുണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അജയ് ഇവിടേക്ക് എത്തിയത്. ഇഎംഎസ് ആശുപത്രി എന്ന പേരാമ്പ്രക്കാരുടെ ഉറച്ച വിശ്വാസത്തെ അതേപടി നിലനിര്‍മത്തണ്ടത് ഒരു പേരാമ്പ്രക്കാരന്‍ കൂടിയായ തന്റെ കടമയാണെന്ന് അജയ് വിഷ്ണു പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പേരാമ്പ്രയിലെ ഇഎംഎസ് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ല എന്ന കാര്യം സാമുഹ്യ പ്രവര്‍ത്തകനായ കുഞ്ഞെയ്തു തന്റെ ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയത്. ഒരാഴ്ച്ച മുമ്പാണ് പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റലിലെ നഴ്സ് ലിനി സജീഷ് വൈറസ് ബാധയേറ്റ് മരിച്ചത്. ഇപ്പോള്‍ പുലര്‍ച്ചെ മുതല്‍ അജയ്…

Read More

താലികെട്ട് ഡൈവേഴ്‌സ്, കല്യാണം കഴിഞ്ഞ് പതിനഞ്ചാം മിനിറ്റില്‍ ബന്ധം വേര്‍പിരിഞ്ഞു, സംഭവം ഇങ്ങനെ

അഴകിയ രാവണില്‍ ശ്രീനിവാസന്റെ കഥാപാത്രം പറയുന്നതു പോലെ ഒരിടത്ത് താലികെട്ട് മറ്റൊരിടത്ത് പാലുകാച്ചല്‍ എന്ന പോലൊരു കല്യാണം നടന്നു. താലികെട്ടും ഡൈവേഴ്‌സും ഒരുവേദിയില്‍ തന്നെ നടന്നെന്നു പറയുന്നതാകും ഏറെ ഉചിതം. ദുബായിലാണ് എല്ലാവരേയും ഞെട്ടിച്ച സംഭവം നടന്നത്. വരനും വധുവിന്റെ പിതാവും തമ്മിലുള്ള ചെറിയ പ്രശ്നത്തിന്റെ പേരിലാണ് വിവാഹ മോചനം നടന്നത്. വിവാഹത്തിനു ശേഷം വരനും വധുവിന്റെ പിതാവും തമ്മിലുള്ള വിവാഹ കരാര്‍ ഒപ്പിടുമ്പോള്‍ വധുവിന് സ്ത്രീധനമായി നല്‍കിയ തുകയെ ചൊല്ലിയായിരുന്നു ആദ്യം തര്‍ക്കം ഉടലെടുത്തത്. വിവാഹത്തിനുള്ള കരാറില്‍ വധുവിന്റെ പിതാവ് സ്ത്രീധന തുക 50,000 ദിര്‍ഹം എന്നെഴുതിയത് സംബന്ധിച്ചാണ് തര്‍ക്കം തുടങ്ങിയത്. താന്‍ വധുവിന്റെ പിതാവിന് ഒരു ലക്ഷം ദിര്‍ഹം കൊടുത്തിരുന്നുവെന്നും ഇത് കരാറില്‍ എഴുതണമെന്നും ഇല്ലെങ്കില്‍ ഈ കരാര്‍ അംഗീകരിയ്ക്കാനാകില്ല എന്നുമായിരുന്നു വരന്റെ ആവശ്യം. ഇതോടെ ഇരുവരും തമ്മില്‍ വാഗ്വാദങ്ങള്‍ ഉണ്ടായി. കരാര്‍ ഒപ്പിടുന്നതിനായി…

Read More

നിങ്ങള്‍ക്ക് അടുത്തൊരു പുരുഷനെ കിട്ടിയാല്‍ ആസ്വദിക്കുവാന്‍ കഴിയും, തിയറ്ററില്‍ വച്ച് ഞാന്‍ അപമാനിക്കപ്പെട്ടു, കൊടും അപമാനമെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് നടി

തിയറ്ററില്‍ വച്ച് തനിക്ക് വലിയ അപമാനം നേരിടേണ്ടി വന്നുവെന്ന് നടിയും ടിവി അവതാരകയുമായ ഹരി തേജ. ഫേസ്ബുക്ക് ലൈവിലൂടെയാണ് അവര്‍ തനിക്ക് സംഭവിച്ച തിക്താനുഭവം തുറന്നുപറഞ്ഞത്. പൊട്ടിക്കരഞ്ഞു കൊണ്ടാണ് മഹാനടി കാണാന്‍ പോയപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ ഹരിതേജ വെളിപ്പെടുത്തിയത്. നടി പറയുന്നതിങ്ങനെ- ഞാന്‍ എന്റെ കുടുംബത്തോടൊപ്പമാണ് ചിത്രം കാണാന്‍ പോയത്. സിനിമയുടെ ഇടവേള സമയത്ത് അമ്മ അച്ഛനൊപ്പം ഇരിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് അച്ഛന്‍ അമ്മയുടെ അടുത്തേക്ക് മാറി ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ തൊട്ടടുത്തിരിക്കുന്ന സ്ത്രീ വിലക്കി. അവരുടെ മകളുടെ അടുത്ത് എന്റെ അച്ഛന്‍ ഇരിക്കുന്നതായിരുന്നു വിഷയം. തന്റെ അച്ഛനാണെന്ന് പറഞ്ഞപ്പോള്‍ സ്ത്രീ പറഞ്ഞ മറുപടി തന്നെ ചൊടിപ്പിച്ചുവെന്ന് ഹരി പറയുന്നു. നിങ്ങള്‍ സിനിമാക്കാരാണ്. നിങ്ങള്‍ക്ക് അടുത്തൊരു പുരുഷനെ കിട്ടിയാല്‍ ആസ്വദിക്കുവാന്‍ കഴിയും. ഞങ്ങള്‍ അങ്ങനെയല്ല- ഇതായിരുന്നു സ്ത്രീയുടെ പ്രതികരണമെന്ന് ഹരി പറയുന്നു. ന്റെ മുന്‍പില്‍ വച്ച് കുടുംബത്തെ അപമാനിച്ചത്…

Read More