തിരുവനന്തപുരം: കടലിൽനിന്നും കരയ്ക്കിട്ട മത്സ്യത്തെപ്പോലെ പിടിഞ്ഞ നാളുകളായിരുന്നു ജയിൽ ദിവസങ്ങളെന്ന് മലയാളിയുടെ കോട്ട്മാൻ അറ്റ്ലസ് രാമചന്ദ്രൻ. ജയിൽ ദിവസങ്ങൾ സഹിക്കാവുന്നതിലും അപ്പുറമായിരുന്നെന്നും രാമചന്ദ്രൻ ഓർത്തെടുക്കുന്നു. പലദിവസങ്ങളിലും ഒറ്റയ്ക്കിരുന്നു കരഞ്ഞു. ഏകാന്തത അതു തന്നെ വല്ലാതെ തളർത്തിയെന്നും രാമചന്ദ്രൻ പറഞ്ഞു. കൈരളി ടിവിക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് രാമചന്ദ്രൻ മനസ് തുറന്നത്. ഇങ്ങനെ ഒരു തളർച്ചവരുമെന്ന് കരുതിയിരുന്നില്ല ‘ഞാൻ പൊതുജനങ്ങൾക്ക് ഒപ്പമാണ് ജീവിച്ചത്. ദിവസവും നൂറുകണക്കിന് ആളുകളെ കാണുമായിരുന്നു. അതെല്ലാം വിട്ട് ഒറ്റയ്ക്കായപ്പോൾ കടലിൽനിന്നും കരയ്ക്കിട്ട മത്സ്യത്തെപ്പോലെ പിടിഞ്ഞു. അത് സഹിക്കാവുന്നതായിരുന്നില്ല. ജീവിതത്തിൽ നിരവധി ഉയർച്ച താഴ്ചകൾ ഉണ്ടാവും. എന്നാൽ ഇത്തവണത്തെ പ്രയാസം അൽപം ദൈർഘ്യം ഏറിയാതായിപ്പോയി. ഇങ്ങനെ ഒരു തളർച്ചവരുമെന്ന് കരുതിയിരുന്നില്ല’. വീടിന്റെ സുരക്ഷയിൽനിന്ന് ജയിലേക്ക് ബർദുബായി പോലീസ് സ്റ്റേഷനിൽനിന്ന് ഒരു വിളിവന്നു. കാണാൻ സാധിക്കുമോ എന്നറിയാനായിരുന്നു. വീട്ടിലേക്ക് വരാൻ പറഞ്ഞു. അവർ വീട്ടിൽവന്ന ശേഷം സ്റ്റേഷനിലേക്ക്…
Read MoreCategory: RD Special
ഭര്‍ത്താവ് വീട്ടിലെത്താന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കേ 24കാരി ഒളിച്ചോടിയത് ഒന്നു കെട്ടി ഉപേക്ഷിച്ച 44കാരനൊപ്പം, ഒപ്പം കൊണ്ടുപോയ കുട്ടിയെ വേണമെങ്കില്‍ തരാമെന്ന് ഭാര്യയുടെ വാട്സാപ്പ സന്ദേശം, കാഞ്ഞങ്ങാട് നടന്നത് ഇതൊക്കെ
കാസര്‍ഗോഡ് കാഞ്ഞങ്ങാട് 44കാരനൊപ്പം ഭര്‍തൃമതിയായ യുവതി ഒളിച്ചോടി. ഗള്‍ഫുകാരനായ അക്കൗണ്ടിന്റെ ഭാര്യയാണ് ഒളിച്ചോടിയത്. ഇതിനുശേഷം ഇവര്‍ ഭര്‍ത്താവിന് അയച്ച വാട്സാപ്പ് സന്ദേശം കിട്ടുകയും ചെയ്തു. ഒപ്പം കൊണ്ടുപോയ കുട്ടിയെ തിരികെ നല്‍കാമെന്ന് യുവതി ഭര്‍ത്താവിനോട് പറയുന്നു. യുവതിയെ കൊണ്ടുപോയ കാമുകനും ഭര്‍ത്താവിന് ഓഡിയോ സന്ദേശം അയച്ചിട്ടുണ്ട്. സന്ദേശത്തിലെ വിവരങ്ങള്‍ ഇങ്ങനെ- ഞാന്‍ പോകുന്നു. അന്വേഷിച്ചു വരേണ്ട. കൊച്ചിനെ നിങ്ങള്‍ക്ക് വേണമെങ്കില്‍ ആവാം. പക്ഷെ, അതിന് 18 വയസ് കഴിഞ്ഞാലല്ലേ കൊച്ചിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂ. ഇനി നിങ്ങള്‍ക്കൊപ്പം ജീവിക്കാന്‍ വയ്യ. അഞ്ചാറു വര്‍ഷമായില്ലേ ഞാന്‍ സഹിക്കുന്നു. ഇനി ശരിയാവില്ല. നിങ്ങള്‍ക്ക് ഒരു കാരണവശാലും മാറ്റം വരുത്താനാവില്ല. പിന്നെ ഞാനെന്താ ചെയ്യേണ്ടത്. ഞാനിങ്ങനെ പാവ പോലെ ജീവിച്ചിട്ടൊന്നും കാര്യമില്ലല്ലോ. ഇനിയെന്തായാലും എനിക്ക് പറ്റില്ല. നിങ്ങളുടെ വീട്ടില്‍ വലിഞ്ഞ് കയറി വരാനും എനിക്ക് വയ്യ. അവിടെയുള്ളവരുടെ മുഖം കാണാനും വയ്യ.…
Read Moreയുഡിഎഫില്‍ ബോംബിട്ട് മാണി റിപ്പബ്ലിക്! ഉമ്മൻചാണ്ടിക്ക് അഭിവാദ്യം അർപ്പിച്ച ഫ്ളക്സിൽ കരിഓയിൽ; മലപ്പുറം ഡിസിസി ഓഫീസ് കൊടിമരത്തില്‍ ലീഗിന്റെ പതാക ഉയര്‍ത്തി
തിരുവനന്തപുരം: രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നൽകിയതിന്റെ പേരിൽ കോണ്‍ഗ്രസിന് പുറമെ യുഡിഎഫിലും കലഹം. പ്രതിഷേധവുമായി ഘടകകക്ഷി നേതാക്കളും പരസ്യമായി രംഗത്തെത്തി. ഇന്ന് നടക്കുന്ന യുഡിഎഫ് യോഗത്തിൽ യുഡിഎഫ് സെക്രട്ടറിയും കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവുമായ ജോണി നെല്ലൂർ പങ്കെടുക്കില്ല. അനാ രോഗ്യം മൂലമാണ് പങ്കെടുക്കാ ത്ത തെന്നാ ണ് ജോണി നെല്ലൂർ പറയുന്നത്. ഘടകകക്ഷി എന്ന നിലയിൽ ജേക്കബ് വിഭാഗത്തിനും സീറ്റിന് അവകാശവാദം ഉന്നയിക്കാൻ അവകാശം ഉണ്ടെന്ന് ഇന്നലെ ജോണി നെല്ലൂർ വ്യക്തമാക്കിയിരുന്നു. കേരള കോണ്‍ഗ്രസ് നിലവിൽ യുഡിഎഫിന്റെ ഭാഗമല്ല. യുഡിഎഫിൽ ഇല്ലാത്ത കക്ഷിക്ക് രാജ്യസഭ സീറ്റ് നൽകുന്നത് ശരിയല്ലെന്ന് ജോണി നെല്ലൂർ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. കൂടാതെ ആർഎസ്പിയ്ക്കും പ്രതിഷേധമുണ്ട്. ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസിനും കോണ്‍ഗ്രസിന്റെ ഈ തീരുമാനത്തിൽ പ്രതിഷേധമുണ്ട്. ഘടകക്ഷികളുമായി ചർച്ച ചെയ്യാതെ കോണ്‍ഗ്രസ് ഏകപക്ഷീയമായെടുത്ത തീരുമാനമാണിതെന്ന് അസീസും…
Read Moreഅമ്മ പിളര്‍പ്പിലേക്ക്, മോഹന്‍ലാലിനെ പ്രസിഡന്റാക്കി പൃഥ്വിരാജ് പക്ഷത്തെ ഒതുക്കാന്‍ ഇന്നസെന്റും സംഘവും, സംഘടന വിട്ടേക്കുമെന്ന സൂചന നല്കി പൃഥ്വിയും രമ്യ നമ്പീശനും, താരസംഘടനയില്‍ കാര്യങ്ങള്‍ കലങ്ങിമറിയുന്നു
മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ പിളര്‍പ്പ് ആസന്നമായതായി സിനിമ ലോകത്തു നിന്നും ലഭിക്കുന്ന സൂചനകള്‍. പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാലിനെ കൊണ്ടുവരാനും പൃഥ്വിരാജിനെയും ചില യുവതാരങ്ങളെയും ഒതുക്കാനും നടക്കുന്ന ശ്രമങ്ങളാണ് ഇപ്പോള്‍ സംഘടനയെ കലുഷിതമാക്കിയിരിക്കുന്നത്. ഈ മാസം 24ന് കൊച്ചിയിലാണ് വാര്‍ഷി പൊതുയോഗം നടക്കുക. ഇതില്‍ വച്ചാകും പുതിയ തെരഞ്ഞടുപ്പ്. പുന:സംഘടനയുടെ ഭാഗമായി നിലവിലെ പ്രസിഡന്റ് ഇന്നസെന്റും സെക്രട്ടറി മമ്മൂട്ടിയും സ്ഥാനമൊഴയും. മത്സരം ഒഴിവാക്കനാണ് നിലവിലെ വൈസ് പ്രസിഡന്റായ ലാലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തതെന്നാണ് ലഭ്യമായ വിവരം. മോഹന്‍ലാല്‍ വരുമെങ്കിലും ഇന്നസെന്റ് പക്ഷത്തിന് തന്നെയാകും സംഘടനയില്‍ ആധിപത്യം. അതുകൊണ്ട് തന്നെ പൃഥ്വിരാജിനെയും രമ്യ നമ്പീശനെയും പോലെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നവരെ ഒതുക്കുകയെന്ന ലക്ഷ്യം നേടാന്‍ വലിയ പ്രായസമുണ്ടാകില്ല. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംഘടനയ്ക്കെതിരേ പരസ്യമായി പ്രതികരിച്ചതാണ് പൃഥ്വിരാജിനും രമ്യാ നമ്പീശനുമെതിരേ തിരിയാന്‍ ചിലരെ പ്രേരിപ്പിക്കുന്നത്. സംഘടനയില്‍ നിന്ന് സസ്പെന്‍ഡ്…
Read Moreചാനല്‍ റിയാലിറ്റി ഷോയില്‍ തോന്ന്യാസ വസ്ത്രധാരണം, വരദയ്ക്കും ജിഷിനും വിമര്‍ശനം
ഒരു ചാനലിലെ താര ഷോയില്‍ ആഭാസവേഷം ധരിച്ചെത്തിയതിന് നടീനടന്മാരും ദമ്പതികളുമായ വരദയ്യും ജിഷിനും വിമര്‍ശനം. മുന്‍പ് ആഭാസകരമായ പരിപാടികള്‍ നടത്തിയതിന്റെ പേരില്‍ ഈ ചാനല്‍ പരിപാടി വിമര്‍ശം ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ താരങ്ങള്‍ ഷോയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സോഷില് മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന ചിത്രം ഏറെ വിവദങ്ങള്ക്കു വഴിവച്ചു. ഷോയ്ക്കു വേണ്ടി വരദ ആണ്‍വേഷത്തിലും ജിഷിന് പെണ്വേഷത്തിലുമാണ് എത്തിരിക്കുന്നത്. ഇരുവരുടെയും വേഷം കെട്ടലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്ത് എത്തിട്ടുണ്ട്. നേരത്തെ താരങ്ങളെ കൂട്ടി കെട്ടി അവരുടെ ദേഹത്ത് ബലൂണ്‍ വെച്ചു കെട്ടി അത് പൊട്ടിക്കാന്‍ പറയുക, പഴം കഴിപ്പിക്കുക തുടങ്ങി ആഭാസകരമായ പല പരിപാടികളും ഈ ഷോയില്‍ നടന്നിട്ടുണ്ട്. ഇത് കിടപ്പറ അല്ലെന്നു താരങ്ങള്‍ ഓര്‍ക്കണമെന്ന് പലവട്ടം ഇതിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു.
Read Moreചിരി വൈറസുമായി കാര്‍ട്ടൂണ്‍സ്കോപ്പ് ഏഴായിരത്തില്‍! കാര്‍ട്ടൂണ്‍സ്കോപ്പ് വന്ന വഴി….
ലക്കം ഏഴായിരം പിന്നിടുന്ന കാര്‍ട്ടൂണ്‍സ്കോപ്പ് എന്ന പംക്തി രാഷ്ടദീപിക കോട്ടയം എഡീഷനില്‍ ആദ്യമായി മുഖം കാണിച്ചത് 1992 സെപ്റ്റംബര്‍ ഒന്നിനാണ്. ആ സാഹസത്തിന് എനിക്കു ധൈര്യം തന്നത് ഈ രംഗത്തുള്ള മുന്‍ പരിചയമാണ്. 1985 ജൂണ്‍ മാസത്തില്‍ സെഡ് എം മൂഴൂര്‍ ദീപിക ആഴ്ചപ്പതിപ്പിന്റെ ചുമതല ഏറ്റപ്പോള്‍ മറ്റുപല വാരികകളിലുമുള്ളതു പോലെ ദീപികയ്ക്കും ഒരു ചോദ്യോത്തര പംക്തി വേണമെന്നു ശഠിച്ചു. സ്ഥാപനത്തില്‍ നര്‍മം കൈകാര്യം ചെയ്യുന്നയാളെന്ന നിലയില്‍ സ്വാഭാവികമായും അതെന്റെ തലയിലുമായി. ‘തെറിക്കുത്തരം മുറിപ്പത്തല്’ എന്നപരമ്പരാഗതശൈലിയിലായിരുന്നു അക്കാലത്തെ എല്ലാ ചോദ്യോത്തരപംക്തികളും. ഞാനും അതനുകരിച്ചു. ‘മുഖാമുഖം’ എന്നായിരുന്നു പംക്തിയുടെ പേര്, സരസന് എന്ന സാങ്കല്പിക നാമത്തിലാണ് ഉത്തരമെഴുത്ത്. 1986 ഡിസംബറില്‍ വാരിക മുടങ്ങും വരെ ആ ചോദ്യോത്തരപംക്തി സരസമായി മുന്നോട്ടു പോയി. രാഷ്ട്രദീപികയിലെ കാര്‍ട്ടൂണ്‍ സ്കോപ്പി ലെത്തിയപ്പോള്‍ കാര്‍ട്ടൂണിസ്റ്റ് രാജുനായര്‍ എന്ന പേരില്‍ തന്നെയാണ് മറുപടി പറയാന്‍ കച്ചമുറുക്കിയത്.…
Read Moreഅയാം ദി സോറി അളിയാ, ഇത് കുത്തിപ്പൊക്കല്‍ ആണ്..! ചങ്ക്സ് കാരണം പണികിട്ടി ഫ്രീക്കന്മാര്
രാവിലെ എഴുന്നേറ്റ് ഫേസ്ബുക്ക് തുറക്കുമ്പോൾ ദാ വർഷങ്ങൾക്കു മുമ്പുള്ള ദാരിദ്ര്യംപിടിച്ച സ്വന്തം ഫോട്ടോ ന്യൂസ്ഫീഡിൽ പറന്നുകളിക്കുന്നു. ചറപറാന്ന് കമന്റുകളും വരുന്നു. ഏതോ ചങ്കിന്റെ പണിയാണെന്ന് വിചാരിച്ച് മിണ്ടാതെയിരിക്കാനേ ഇപ്പോൾ കഴിയൂ. കാരണം ഇപ്പോൾ കുത്തിപ്പൊക്കലാണ് ട്രെൻഡ്. ഏതു സ്റ്റൈലൻ ഫ്രീക്കനും കാണും കോലംകെട്ടൊരു ഭൂതകാലം. അത് കുത്തിപ്പൊക്കി പുറത്തിടുന്ന തിരക്കിലാണ് ഫേസ്ബുക്കിലെ ചങ്ക് കൂട്ടുകാർ. അവരെ കുറ്റംപറയാൻ പറ്റില്ല. തിരിച്ച് കുത്തിപ്പൊക്കി പ്രതികാരം ചെയ്യുകയേ നിവൃത്തിയുള്ളൂ. കാരണം ഇത് #കുത്തിപ്പൊക്കൽ കാലമാണ്. ഫേസ്ബുക്ക് അക്കൗണ്ടിലെ പഴയ ഫോട്ടോകള്‍ക്കോ, പോസ്റ്റുകള്‍ക്കോ കമന്റ് ഇട്ടാല്‍ അത് ആ പേജോ, പ്രോഫൈലോ ഫോളോ ചെയ്യുന്നവരുടെ ന്യൂസ് ഫീഡില്‍ പ്രത്യക്ഷപ്പെടും. ഇതാണ് ട്രോളന്മാർ പറയുന്ന “കുത്തിപ്പൊക്കല്‍’ എന്ന പ്രതിഭാസം. ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് തന്നെയാണ് കുത്തിപ്പൊക്കലിന്റെ ആദ്യ ഇര. സുക്കറിന്റെ കുത്തിപ്പൊക്കിയ പഴയ ഫോട്ടോകൾ അതിവേഗം ഷെയർ ചെയ്യപ്പെട്ടു. ഇതിനു പിന്നാലെ…
Read Moreപാതിരാത്രി വീടിനു പുറത്തിറങ്ങിയ യുവതി കാമുകനൊപ്പം ഒളിച്ചോടി, വിവരമറിഞ്ഞ ബന്ധുക്കള്‍ കാറില്‍ പിന്നാലെ, നടുറോഡില്‍ വച്ച് തടഞ്ഞതോടെ കൂട്ടത്തല്ല്, ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് നടന്നത്
തിരുവനന്തപുരത്ത് തിങ്കളാഴ്ച്ച പുലര്‍ച്ചെ നടന്നത് നാടകീയ സംഭവങ്ങള്‍. മെഡിക്കല്‍ കോളജിനു സമീപമായിരുന്നു കാമുകനും കാമുകിയും ഇവരുടെ വീട്ടുകാരും ചേര്‍ന്ന് നാടകീയ നിമിഷങ്ങള്‍ സൃഷ്ടിച്ചത്. കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടിയും തിരുവനന്തപുരംകാരനായ കാമുകനുമാണ് കഥയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഇരുവരും വ്യത്യസ്ത മതത്തില്‍ നിന്നുള്ളവര്‍. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ- കൊല്ലം ചടയമംഗലം സ്വദേശിയായ യുവതിയും കുളത്തൂപ്പുഴ ചോഴിയക്കോട് സ്വദേശിയായ ഇരുപത്തഞ്ചുകാരനും ഏറെനാളായി പ്രണയത്തിലായിരുന്നു സ്വകാര്യ ബസ് ജീവനക്കാരനായിരുന്നു യുവാവ്. ബസിലെ പണി മതിയാക്കി കഴിഞ്ഞ ഏതാനും മാസങ്ങളായി പ്ലംബിംഗ് ജോലി ചെയ്തുവരുന്ന യുവാവ് ഇന്നലെ രാത്രി 12 മണിയോടെ കാറില്‍ യുവതിയുടെ വീട്ടിലെത്തി. മൊബൈല്‍ ഫോണിന്റെ ചാര്‍ജര്‍ പുറത്ത് വച്ച് മറന്നുപോയത് എടുക്കാന്‍ എന്ന വ്യാജേന വീടിന് പുറത്തിറങ്ങിയ യുവതി വീടിന് പുറത്ത് കാത്തുനിന്ന കാറില്‍ കയറി കാമുകനൊപ്പം പോയി. തുടര്‍ന്ന് മാതാവിനോട് ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു. ഇതോടെ ബന്ധുക്കള്‍…
Read Moreഅടുത്ത പണി മില്‍മ വഴി കര്‍ഷകര്‍ക്ക്, ഒരുദിവസം കേരളത്തില്‍ വില്‍ക്കാതെ പോകുന്നത് 70,000 ലിറ്റര്‍ പാല്, വന്‍ പ്രതിസന്ധിയില്‍ മില്‍മ, എല്ലാ പ്രശ്നങ്ങളും കര്‍ഷകന്റെ തലയിലേക്ക് എത്തുമ്പോള്‍
കേരളത്തിലെ കാര്‍ഷിക മേഖല തകര്‍ന്നടിഞ്ഞിരിക്കുകയാണ്. വന്‍കിട ടയര്‍ കമ്പനികള്‍ക്കു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ റബര്‍വില വല്ലാതെ ഇടിച്ചു സഹായിക്കുമ്പോള്‍ മറ്റു നാണ്യ വിളകളും വിലത്തകര്‍ച്ചയില്‍ തന്നെ. സംസ്ഥാന സര്‍ക്കാരാകട്ടെ കൃഷിയെ പൂര്‍ണമായും അവഗണിച്ച മട്ടാണ്. ഇപ്പോഴിതാ ക്ഷീരമേഖലയിലും പ്രതിസന്ധി മുട്ടിവിളിക്കുന്നു. നിലവില്‍ 60,000-70,000 ലിറ്റര്‍ പാല് ദിനംപ്രതി വിറ്റഴിക്കാന്‍ മില്‍മ പാടുപെടുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. കേരളത്തിലെ ക്ഷീരകര്‍ഷകരില്‍നിന്നു മില്‍മ പ്രതിദിനം സംഭരിക്കുന്നത് 13.64 ലക്ഷം ലീറ്റര്‍ പാല്. ഇതില്‍ 13.15 ലക്ഷം ലീറ്റര്‍ മാത്രമേ വിറ്റഴിക്കാനാകുന്നുള്ളു. മില്‍മ വ്യാപാരികള്‍ക്കു ലീറ്ററൊന്നിന് 1.74 രൂപയാണ് കമ്മിഷന് നല്‍കുന്നത്. അയല്‍സംസ്ഥാനങ്ങളിലെ സ്വകാര്യ പാല് കമ്പനികളാവട്ടെ ഒമ്പതു രൂപ വരെയും. കേരളത്തിലെ ഗാര്‍ഹിക ഉപഭോക്താക്കള്‍ മാത്രമാണു മില്‍മ വേണമെന്ന് ഉറച്ച നിലപാടെടുക്കുന്നത്. ഹോട്ടലുകളിലേക്ക് ഏതു പാലായാലും കുഴപ്പമില്ലെന്നതായതിനാല് കച്ചവടക്കാര്‍ കമ്മിഷന് കൂടിയ പാല് തിരഞ്ഞെടുക്കും. ഇന്ത്യയിലെ ഏറ്റവുമുയര്‍ന്ന വിലയാണ് കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്കു…
Read Moreകണ്ണൂരിലെ പോലീസുകാരന്റെയും വനിതാ പോലീസുകാരിയുടെ കിടപ്പറ ദൃശ്യം പോലീസിന്റെ വാട്സപ്പ് ഗ്രൂപ്പില്‍! പോസ്റ്റ് ചെയ്തത് ഭര്‍ത്താവ് ഗള്‍ഫിലുള്ള പോലീസുകാരി തന്നെ, കണ്ണൂരില്‍ പോലീസില്‍ സര്‍വത്ര ഞെട്ടല്‍
പോലീസുകാരുടെ അവിഹിത ബന്ധത്തിന്റെ കിടപ്പറ രംഗം വാട്സ് ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചതോടെ പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. കണ്ണൂർ ജില്ലയിലെ ഒരു പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറുടെയും ഇതേ സ്റ്റേഷനിലെ വനിതാ പോലീസ് ഓഫീസറുടെ യും കിടപ്പറരംഗത്തിന്റെ ഫോട്ടോയാണ് വാട്സ്ആപ്പിൽ പ്രചരിക്കാൻ തുടങ്ങിയത്. സംഭവം പുറത്തായതോടെ ഇരുവരെയും മറ്റു സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. സിവിൽ പോലീസ് ഓഫീസറെ മലയോര മേഖലയിലെ ഒരു സ്റ്റേഷനിലേക്കും വനിതാ പോലീസുകാരിയെ കണ്ണൂർ ജില്ല യിലെ തന്നെ ഒരു സ്റ്റേഷനിലേക്കുമാണ് സ്ഥലം മാറ്റിയത്. ബെഡ്റൂമിലെ കിടക്കയിൽ ഇരുവരും കിടക്കുന്ന ഫോട്ടോയാണ് വാട്സ് ആപ്പിൽ പ്രചരിക്കുന്നത്. പോലീസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിലാണ് രംഗങ്ങൾ ആദ്യം പോസ്റ്റ് ചെയ്തതെന്നാണ് വിവരം. വനിതാ പോലീസുകാരി തന്നെയാണ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതെന്നാണ് പറയപ്പെടുന്നത്. അടുത്തക്കാലത്തായി പോലീസിൽ ജോലി ലഭിച്ച വനിതാ പോലീസിന്റെ ഭർത്താവ് വിദേശത്താണ്. കിടപ്പറ…
Read More