നമ്മുടെ കുട്ടിക്കാലത്തേക്കൊന്നു പോകാം. ‘അടി’ സർവസാധാരണമായിരുന്ന അക്കാലത്ത് ഉണ്ടായിട്ടുള്ള അനുഭവങ്ങൾ ഒന്നോർത്തു നോക്കൂ. പലപ്പോഴും ശരീരത്തിനുണ്ടായിട്ടുള്ള വേദനയെക്കാൾ എത്രയോ വലുതായിരുന്നു മനസിനേറ്റ മുറിവുകൾ… ഉണ്ടായ അപകർഷതാബോധം… അടി പേടിച്ച് പലതും തുറന്നുപറയാൻ ഭയന്നവർ അക്കൂട്ടത്തിലുണ്ട്. അടി വാങ്ങി നന്നായി എന്നു ചിന്തിക്കുന്നുണ്ടെങ്കിൽ, അത് അടിച്ച വ്യക്തിയോടുള്ള സ്നേഹമോ ബഹുമാനമോകൊണ്ടല്ല, ഭയംകൊണ്ടാണ്. നമ്മെ സ്നേഹിക്കുന്ന, നാം സ്നേഹിക്കുന്ന നമ്മുടെ മക്കൾ നമ്മളെ അനുസരിക്കേണ്ടത് ഭയംകൊണ്ടാണോ? അങ്ങനെയാണെങ്കിൽ ആ അനുസരണത്തിന് എത്ര ആയുസ് ഉണ്ടാകും? ശിക്ഷയും ശിക്ഷണവും രണ്ടും രണ്ടാണ്. എന്നാൽ മാതാപിതാക്കളും അധ്യാപകരുമടക്കം പലരും ഇതിനെ ഒന്നായാണ് മനസിലാക്കുന്നത്. ഒന്നുണ്ടായാൽ ഉലക്കകൊണ്ട് അടിക്കണം എന്ന മേന്പൊടി കൂടെയാകുന്പോൾ കാലങ്ങളായി ശീലിച്ചുപോന്ന ശിക്ഷാരീതികൾ തുടരുകയായി. ശിക്ഷണം എന്നത് അറിവ് പങ്കുവയ്ക്കുന്ന ഒരു പ്രക്രിയ ആണ്. എന്നാൽ ശിക്ഷിക്കുന്നതിലൂടെ അറിവ് ലഭിക്കുന്നില്ല. താൻ ചെയ്തത് അല്ലെങ്കിൽ പറഞ്ഞത് തെറ്റാണ് എന്നു മാത്രമേ…
Read MoreCategory: RD Special
കസ്റ്റഡി കാലവധി 24ന് തീരും! ഉത്തരം കാണേണ്ടത് നിരവധി ചോദ്യങ്ങൾക്ക്…
സീമ മോഹൻലാൽ കസ്റ്റഡിയിൽ ലഭിച്ച പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ്, ലൈല എന്നിവരുടെ ചോദ്യം ചെയ്യലിലൂടെ കൊടും ക്രൂരതയുടെ ചുരുളഴിക്കുകയാണ് കൊച്ചി സിറ്റി പോലീസ്. സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജു, ഡിസിപി എസ്. ശശിധരൻ, പെരുന്പാവൂർ എഎസ്പി അനൂജ് പാലിവാൾ, സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സി.ജയകുമാര്‍, കടവന്ത്ര പോലീസ് ഇൻസ്പെക്ടർ ബൈജു ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പഴുതടച്ചുള്ള അന്വേഷണമാണ് നടത്തുന്നത്. കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ, പീഡനം എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. രണ്ടു ദിവസങ്ങളിലായി പ്രതികളെ ഇളന്തൂരിലെ വീട്ടിലെത്തിച്ച് ഡമ്മി പരീക്ഷണം നടത്തിയാണ് അന്വേഷണ സംഘം തെളിവെടുത്തത്. പ്രതികളുമായി ആദ്യം ഇലന്തൂരിലെ വീട്ടിലെത്തിയ പോലീസിന് രണ്ടു മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്താനായി. വീണ്ടും ഡമ്മി പരിശോധന കൊല നടത്തി പ്രതികൾ അതീവ രഹസ്യമായി കുഴിച്ചിട്ട മൃതദേഹങ്ങൾ പ്രതികൾ കാണിച്ചുകൊടുത്ത സ്ഥലങ്ങളിലെ…
Read Moreഭഗവൽസിംഗ് നിശബ്ദനായി നിന്നു..! ഷാഫിക്ക് ലൈലയുടെ കിടപ്പറയിലേക്ക് ഏതുസമയത്തും കടന്നുചെല്ലാനുള്ള അനുവാദം ഉണ്ടായിരുന്നു; ഷാഫിയും ലൈലയും തമ്മിൽ…
ആഭിചാര ക്രിയ നടത്താൻ പ്രാപ്തനായ സിദ്ധൻ എന്ന് ശ്രീദേവി പരിചയപ്പെടുത്തിയ ശേഷം പല തവണ ഷാഫി ഇലന്തൂരിലെ വീട്ടിലെത്തി. ഫോണിൽ കൂടി മാത്രം പരിചയമുണ്ടായിരുന്ന ഭഗവൽ സിംഗിന്റെ ഭാര്യയായ ലൈലയുമായി ഇയാൾ പെട്ടെന്ന് ബന്ധം സ്ഥാപിച്ചു. അന്ധവിശ്വാസത്തിന്റെ പിടിയിലായിരുന്ന ലൈല റഷീദ് എന്ന സിദ്ധൻ പറയുന്ന കാര്യങ്ങൾ അതേപടി വിശ്വസിച്ചു. തങ്ങളുടെ കുടുംബത്തെക്കുറിച്ചുള്ള കാര്യങ്ങൾ സിദ്ധൻ പറയുന്നത് കേട്ടപ്പോൾ അവർ അക്ഷരാർഥത്തിൽ ഷാഫിയുടെ കെണിയിൽ വീണു കഴിഞ്ഞിരുന്നു. കുടുംബകാര്യങ്ങൾ നിയന്ത്രിച്ചിരുന്ന ലൈലയ്ക്കു മുന്നിൽ ഭഗവൽസിംഗ് പലപ്പോഴും നിശബ്ദനായി നിന്നു. ആഭിചാര ക്രിയയ്ക്കു ശേഷം കൂടുതൽ ഫലസിദ്ധിക്കായി ഷാഫി എന്ന സിദ്ധൻ ലൈലയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ഭഗവൽസിംഗിന്റെ കണ്മുന്നിൽ വച്ചായിരുന്നു അത്. ലൈംഗിക വൈകൃതത്തിന് അടിമയായ ഷാഫി തുടർന്നുള്ള ദിവസങ്ങളിലും ലൈലയുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടിരുന്നതായാണ് അന്വേഷണ സംഘം പറയുന്നത്. പൂജയ്ക്കുശേഷം ഐശ്വര്യം ഉണ്ടാകാൻ ഇതൊക്കെ കണ്ടിട്ടും കാണാതിരിക്കാൻ…
Read Moreഏത് പട്ടിക്കും ഒരു ദിവസം ഉണ്ട്, ഓർത്തു വച്ചോ..! ഈ പട്ടികളുടെ ഒരു കാര്യം; വാട്സ്ആപ്പില്‍ കിട്ടിയത്…
ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇന്ന് പട്ടികളുടെ സ്വന്തം നാടായി പരിണമിച്ചിരിക്കുന്നു. ഇതിനൊക്കെ വളരെ പണ്ടേ നമ്മുടെ മാതൃഭാഷയായ മലയാളത്തിൽ പട്ടികൾ മികച്ച ഇടംനേടിയിരുന്നു. പട്ടിയുമായി ബന്ധപ്പെട്ട പദങ്ങൾ, ആശയങ്ങൾ, ഉപമകൾ, പഴംചൊല്ലുകൾ, പ്രയോഗങ്ങൾ എന്നിവയാൽ സമ്പന്നമാണ് മലയാള ഭാഷ. മലയാളികൾ തമ്മിൽ ഭിന്നത ഉണ്ടാവുകയും, അത് വാക്ക്പോരിന് വഴിമാറുകയും ചെയ്യുന്ന ഘട്ടത്തിൽ പട്ടികൾ പലപ്പോഴും കയറിവരുന്നു. എടാ… പട്ടി, പോടാ… പട്ടി തുടങ്ങി നായിന്റെ മോൻ വരെയുള്ള സംബോധനകളിലൂടെ വഴിയെപോകുന്ന പട്ടികളെ ലഹളയുടെ ഭാഗമാക്കുന്നു. ജീവിതയാത്രയിൽ, എങ്ങും എത്തിപ്പെടാതെ.. തൊടുന്നത് മുഴുവനും പരാജയപ്പെട്ട് നിൽക്കുന്ന ഒരു വ്യക്തി, മറ്റുള്ളവരെ നോക്കി ആത്മവിശ്വാസത്തോടെ പറയുന്ന ഒരു വാക്കുണ്ട്. -“ഏത് പട്ടിക്കും ഒരു ദിവസം ഉണ്ട്. ഓർത്തു വച്ചോ’. ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിഞ്ഞ് ഉഴപ്പിനടക്കുന്ന ആളുകളെ നോക്കി, മറ്റുള്ളവർ പറയും -“താൻ ഇരിക്കേണ്ടിടത്ത് താൻ ഇരുന്നില്ലെങ്കിൽ, അവിടെ പട്ടി കയറി…
Read Moreഅദൃശ്യ കാമുകിയെ ചൂണ്ടിക്കാട്ടിയത് ഡിസിപി ! ശ്രീദേവിയില്‍ കുരുങ്ങിയത് ഭഗവല്‍ സിംഗ്; പൂജ നടത്തിയാല്‍ സമ്പല്‍ സമൃദ്ധിയും…
ഫേസ്ബുക്കിൽ സജീവമായിരുന്ന ഭഗവൽ സിംഗിന് നാലു വർഷം മുന്‍പാണ് ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നത്. സാന്പത്തിക അഭിവൃദ്ധിക്കും ഐശ്വര്യത്തിനും സമീപിക്കുക എന്ന പോസ്റ്റോടു കൂടിയുള്ള റിക്വസ്റ്റ് ആയിരുന്നു അത്. പൂക്കളുടെ ചിത്രം പ്രൊഫൈൽ പിക്ചറായിട്ടുള്ള ശ്രീദേവി എന്ന പേരുകാരിയുടേതായിരുന്നു അത്. ഹൈക്കു കവിതകളും പുരോഗമന വാദവുമൊക്കെയായി നടക്കുന്ന ഭഗവൽ സിംഗ് മറ്റൊന്നും നോക്കാതെ അവരുടെ സൗഹൃദാഭ്യർഥന സ്വീകരിച്ചു. തുടർന്ന് മുടങ്ങാതെ ഭഗവൽ സിംഗിന് മെസഞ്ചറിൽ ശ്രീദേവിയുടെ സന്ദേശങ്ങൾ എത്തിക്കൊണ്ടിരുന്നു. ജ്യോതിഷത്തിലും വൈദ്യത്തിലും ശ്രീദേവി ആകൃഷ്ടയാണെന്ന് അറിഞ്ഞതോടെ ഭഗവൽ സിംഗിന് ഇരട്ടി സന്തോഷമായി. ചുരുങ്ങിയ സമയം കൊണ്ട് ഭഗവൽ സിംഗിന്റെ വിശ്വാസം ശ്രീദേവി നേടിയെടുത്തു. ആ നാടിനെക്കുറിച്ചും ഭഗവൽ സിംഗിനെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും ശ്രീദേവി ചോദിച്ചറിഞ്ഞു. എന്നാൽ ഈ ശ്രീദേവിക്കു പിന്നിൽ മറഞ്ഞിരിക്കുന്നത് ഷാഫി എന്ന കുറ്റവാളിയാണെന്ന് ഭഗവൽ സിംഗ് ഒരിക്കൽപോലും അറിഞ്ഞിരുന്നില്ല. ഏറെ വൈകാതെ സൗഹൃദം…
Read Moreഒരു സ്ത്രീക്ക് ഇത്രയും ക്രൂരയാകാൻ കഴിയുമോ ? ലൈലയെക്കുറിച്ച് ദിവസവും പുറത്തുവരുന്നത് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന കഥകള്‍
ഇലന്തൂർ ഇരട്ട നരബലിയെക്കുറിച്ച് കേട്ട പ്രബുദ്ധ കേരളം ഒന്നടങ്കം ചോദിച്ച ഒരു ചോദ്യമുണ്ട്. ഒരു സ്ത്രീക്ക് ഇത്രയും ക്രൂരയാകാൻ കഴിയുമോ എന്ന്? മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന കഥകളാണ് കേസിലെ മൂന്നാം പ്രതിയായ ലൈലയെക്കുറിച്ച് ദിവസവും പുറത്തുവരുന്നത്. പോലീസ് കസ്റ്റഡിയിലുള്ള ലൈലയെ ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥർ പോലും അവരുടെ കൂസലില്ലായ്മയെക്കുറിച്ച് പലവട്ടം പറഞ്ഞു. കൊലപ്പെടുത്തിയ സ്ത്രീകളെ കറിക്കത്തിയും വാക്കത്തിയുംക്കൊണ്ട് വെട്ടിനുറുക്കിയ വിധം ലൈല വിവരിക്കുന്പോൾ അവരുടെ മുഖത്ത് പശ്ചാത്താപം തെല്ലും ഇല്ലായിരുന്നുവെന്നാണ് അന്വേഷണോദ്യോഗസ്ഥർ പറയുന്നത്. പ്രണയം വിവാഹത്തിലേക്ക് പത്തനംതിട്ട ഇടപ്പരിയാരത്ത് പ്ലാവിനാൽ കുടുംബാംഗമായിരുന്നു ലൈല. പത്തനംതിട്ടയിലെ പേരുകേട്ട കുടുംബമായിരുന്നു അത്. മൂന്നു സഹോദരൻമാരും ലൈലയും ഉൾപ്പെടെ നാലു മക്കളാണ്. ഒരു സഹോദൻ നേരത്തെ മരിച്ചു. വിദേശത്തായിരുന്ന ഒരു സഹോദരൻ കുടുംബവുമായി ഇപ്പോൾ നാട്ടിൽ താമസിക്കുന്നു. മറ്റൊരാൾ മാവേലിക്കരയിലെ ആശ്രമത്തിൽ അന്തേവാസിയാണ്. കൂട്ടത്തിൽ ഇളയമകളാണ് ലൈല. ലൈല ഭഗവൽ…
Read Moreഭഗവൽ സിംഗ്! ആ പേര് പണ്ടൊരിക്കൽ വിനയായി, മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മരിച്ച സമയത്ത്; ഭഗവൽ സിംഗെന്ന പേരിന്റെ പിറവി ഇങ്ങനെ…
സീമ മോഹൻലാൽ ഭഗവൽ സിംഗെന്ന പേരിന്റെ പിറവി : ഇലന്തൂർ ഇരട്ട കൊലപാതക കേസിലെ രണ്ടാം പ്രതിയായ പത്തനംതിട്ട ഇലന്തൂർ കടകംപിള്ളി വീട്ടിൽ ഭഗവൽ സിംഗിന് ആ പേരിട്ടതിനു പിന്നിലും ഒരു കഥയുണ്ട്. ഭഗവൽ സിംഗിന്റെ അച്ഛൻ പരന്പരാഗത തിരുമ്മൽ വൈദ്യനായ വാസു വൈദ്യന് വിപ്ലവകാരിയായ ഭഗത് സിംഗിനോട് ആരാധനയായിരുന്നു. മകൻ ജനിച്ചപ്പോൾ മകന് ആ പേരിട്ടു. ഉദ്ദേശിച്ചത് ഭഗത് സിംഗിനെയാണെങ്കിലും പേരിട്ടപ്പോൾ അത് ഭഗവൽ സിംഗായി മാറിയെന്നു നാട്ടുകാർ പറയുന്നു. ആ പേര് പണ്ടൊരിക്കൽ ഭഗവൽ സിംഗിന് വിനയായിട്ടുണ്ട്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മരിച്ച സമയത്തായിരുന്നു അത്. ഗൾഫിലേക്ക് പോകാനിരുന്ന സിംഗിന്റെ പേരുകണ്ട് സിഖുകാരനാണെന്ന് സംശയിച്ച് ഗൾഫ് യാത്ര വരെ മുടങ്ങിയിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. തുടർന്നാണ് ഇയാൾ തിരുമ്മലിലേക്കും ജ്യോതിഷത്തിലേക്കും തിരിഞ്ഞത്. തിരുമൽ വിദഗ്ധൻ പരന്പരാഗത തിരുമ്മൽ വിദഗ്ധനായിരുന്നു ഭഗവൽ സിംഗ്. നാഡി പിടിച്ചു നോക്കി…
Read Moreകത്തി കുത്തിയിറക്കി ആനന്ദിക്കും ഷാഫി! ലൈംഗിക വൈകൃതത്തിന് അടിമ; ആരെയും വീഴ്ത്തുന്ന വാക്ചാതുര്യം; മുഹമദ്ദ് ഷാഫിയെക്കുറിച്ച്…
പ്രതികളില്‍ ആദ്യം അറസ്റ്റ് ചെയ്തത് ഒന്നാം പ്രതിയായ മുഹമ്മദ് ഷാഫിയെ ആയിരുന്നു. കഴിഞ്ഞ 11-ന് രാവിലെ പത്തിന് ഇയാളെ കടവന്ത്ര പോലീസ് സ്റ്റേഷന് പരിധിയില്‍നിന്ന് പിടികൂടി. തുടര്‍ന്ന് അന്നേദിവസം മൂന്നോടെ ആറന്മുള പോലീസ് സ്റ്റേഷന് പരിധിയില്‍നിന്ന് രണ്ടും മൂന്നും പ്രതികളായ ഭഗവല്‍ സിംഗ്, ലൈല ഭഗവല്‍ സിംഗ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പിറ്റേന്ന് കസ്റ്റഡി അപേക്ഷ നല്കിയ അന്വേഷണ സംഘത്തിന് രണ്ടാഴ്ചത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുകയുണ്ടായി. ഷാഫി പത്മയുമായി ഇലന്തൂര്ക്കു പോയ സ്കോര്‍പിയോ കാര്‍ പോലീസ് കണ്ടെടുത്തു. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു. കസ്റ്റഡിയില്‍ ലഭിച്ച പ്രതികളുമായി ഇലന്തൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തി. തെളിവെടുപ്പ് ഇപ്പോഴും തുടരുന്നുണ്ട്. അന്വേഷണത്തിന് പ്രത്യേകസംഘം രണ്ടു കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കടവന്ത്ര, കാലടി പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പ്രത്യേക അന്വേഷണ…
Read Moreവെള്ള സ്കോർപിയോയ്ക്ക് പിന്നാലെ..! ചോദ്യം ചെയ്യലിൽ ലൈലയ്ക്ക് ഏറെ നേരം പിടിച്ചു നിൽക്കാനായില്ല…; ഇലന്തൂര്‍ ഇരട്ട നരബലി-2
സീമ മോഹൻലാൽ വെള്ള സ്കോർപിയോ കാർ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. കാറിന്റെ സഞ്ചാര പാത കണ്ടെത്തുന്നതിനായി കടവന്ത്ര മുതൽ തിരുവല്ല വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയുണ്ടായി. കോട്ടയം, പത്തനംതിട്ട പോലീസ് സ്റ്റേഷനുകളിലെ പോലീസുകാരുടെ സേവനവും ഇതിനായി ഉപയോഗിച്ചു. പത്മയെ കടത്തിക്കൊണ്ടുപോയ സ്കോർപിയോ കാർ മുഹമ്മദ് ഷാഫിയുടേതാണെന്ന് പോലീസ് ഇതിനകംതന്നെ കണ്ടെത്തിയിരുന്നു. ഒപ്പംതന്നെ പത്മയുടെ മൊബൈൽഫോണ്‍ ലൊക്കേഷനും കോൾ വിവരങ്ങളും ശേഖരിച്ചു. ഫോൺ ഓഫായി പത്മയുടെ മൊബൈൽ ഫോണ്‍ സിഗ്നൽ പത്തനംതിട്ട ഇലന്തൂരിൽ ഓഫായതായി പോലീസിനു വിവരം ലഭിച്ചു. ഈ വിവരങ്ങൾ പിന്തുടർന്ന് പോലീസ് എത്തിയത് ഇലന്തൂരിലെ ഭഗവൽ സിംഗിന്റെ വീട്ടിലായിരുന്നു. ഷാഫിയുടെ മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും ഭഗവൽ സിംഗുമായി ബന്ധപ്പെട്ടതായും കണ്ടെത്തുകയാണുണ്ടായത്. തുടർന്ന് ഭഗവൽ സിംഗിന്റെ അയൽവാസിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. 26ന് വൈകിട്ട് വാഹനം ഭഗവൽ സിംഗിന്റെ വീട്ടിലെത്തി…
Read More2022 സെപ്റ്റംബര്‍ 27ന് രാവിലെ 8.20ന് എറണാകുളം കടവന്ത്ര പോലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി ഒരു സ്ത്രീ എത്തി..! ഇലന്തൂര്‍ ഇരട്ട നരബലി-1
സീമ മോഹന്‍ലാല്‍ 2022 സെപ്റ്റംബര്‍ 27ന് രാവിലെ 8.20ന് എറണാകുളം കടവന്ത്ര പോലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി ഒരു സ്ത്രീ എത്തി. തമിഴ്നാട് ധര്‍മപുരി പെണ്ണഗ്രാമം എരപ്പെട്ടി പളനിയമ്മ എന്ന സ്ത്രീയായിരുന്നു അത്. ഇതേ മേല്‍വിലാസമുള്ളതും ഇപ്പോള്‍ എളംകുളം പള്ളിക്കു സമീപം വാടകയ്ക്ക് താമസിക്കുന്നതുമായ തന്റെ സഹോദരി പത്മയെ 26 മുതല്‍ കാണാനില്ലെന്നായിരുന്നു പരാതിയിലുള്ളത്. 52കാരിയായ പത്മ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍നിന്ന് 26ന് രാവിലെ എട്ടിന് ലോട്ടറിക്കച്ചവടത്തിനായി പോയിട്ട് മടങ്ങിവന്നിട്ടില്ലെന്നായിരുന്നു പരാതി. എസ്ഐ മിഥുന് മോഹന്‍ പരാതി സ്വീകരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. ആദ്യാന്വേഷണം അദ്ദേഹം നടത്തി. ഇവര്‍ പതിവായി ലോട്ടറി വില്‍ക്കുന്ന സ്ഥലങ്ങളിലും ലോട്ടറി വില്‍പനക്കാരികളായ സ്ത്രീകളോടും വിവരം ആരാഞ്ഞു. പക്ഷേ പത്മയെ ആരും കണ്ടതായി വിവരം ലഭിച്ചില്ല. തുടര്‍ന്ന് എസ്ഐ അനില്‍കുമാര്‍ കേസിന്റെ അന്വേഷണം ഏറ്റെടുത്തു. പലരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചും മറ്റും അന്വേഷണം മുന്നോട്ടു നീങ്ങി.…
Read More