സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഇപ്പോള്‍ പുതിയ വാര്‍ത്തയല്ല. അനുദിനമെന്നോണം സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ സമീപകാലത്തായി ഇത്തരം പ്രവണതകളെ കൈകാര്യം ചെയ്യാന്‍ സ്ത്രീകള്‍ തന്നെ മുന്നിട്ടിറങ്ങുകയാണ്. തെറ്റായി സ്പര്‍ശിച്ചാല്‍ അല്ലെങ്കില്‍ അശ്ലീല ചുവയുള്ള വാക്കുകള്‍ പറഞ്ഞാല്‍ അതും കേട്ട് തലകുമ്പിട്ട് മിണ്ടാതിരിക്കുന്ന കാലം കഴിഞ്ഞുവെന്ന് ഇത്തരം പ്രതികരണങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. പലപ്പോഴും സ്ത്രീകള്‍ നേരിട്ട് പ്രതികരിക്കാന്‍ തുടങ്ങിയതോടെ ഇത്തരം സംഭവങ്ങള്‍ക്കും കുറവുവന്നിട്ടുണ്ട്… സ്ത്രീകള്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ക്കെതിരേ പ്രതികരണ ശേഷിയുള്ള പെണ്ശബ്ദങ്ങള് ഇന്നേറെയാണ്. അതിന്റെ ചുവടുപിടിച്ച് കൂടുതല്‍ പേര് രംഗത്തുവരികയും ചെയ്യുന്നു. ഉപദ്രവിക്കാൻ ശ്രമിച്ച മദ്യപാനിയെ കൈകാര്യം ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വൈറലായിരിക്കുകയാണ് സന്ധ്യാ സുനില്‍ എന്ന പെണ്‍കരുത്ത്. ദേഹത്ത് സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും, അസഭ്യം പറയുകയും ചെയ്ത മദ്യപാനിയെ ശാരീരികമായി നേരിട്ട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതിനു പിന്നാലെ നിരവധി…
Read MoreCategory: RD Special
ബിരിയാണി ചെമ്പും ചീമുട്ടയും പിന്നെ പോലീസും!!!
ബിരിയാണി ചെമ്പും ചീമുട്ടയും… സ്വർണക്കടത്തിൽ സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കളക്ടറേറ്റിലേക്ക് ബിരിയാണി ചെമ്പുമായി നടത്തിയ മാർച്ചിനിടെ മുട്ടയ്ക്ക് ഏറുകിട്ടിയ പോലീസുകാരൻ ഹെൽമറ്റിൽ വീണമുട്ട ഇലകൊണ്ട് വൃത്തിയാക്കുന്നു. -അനൂപ് ടോം
Read Moreബികോംകാരുടെ മനസിൽ ഉരുത്തിരിഞ്ഞ സ്റ്റാർട്ട് അപ് ! അരുമകൾക്കായൊരു സഞ്ചരിക്കും ബ്യൂട്ടിപാർലർ
ഹരുണി സുരേഷ് മക്കളെ പോലെ തന്നെ ലാളിച്ചു വീട്ടിൽ വളർത്തുന്ന ഓമന മൃഗങ്ങൾക്കും ആവാം നിങ്ങളെപ്പോലെ അൽപം ചമയങ്ങളും ഒരുക്കങ്ങളും. അതും വീടുകളിലെത്തി ഭംഗിയായി ചെയ്തു തരാൻ ആളുകളുണ്ടെങ്കിലോ നിങ്ങളുടെ സമയവും ലാഭിക്കാം. ഇതു പറയുന്നത് വേറെ ആരുമല്ല. തങ്ങളുടെ മനസിൽ ഉരുത്തിരിഞ്ഞ ഒരു ആശയവുമായി ഈ അടുത്ത് രംഗപ്രവേശം ചെയ്ത ഓണ്‍ ദ സ്പോട് മൊബൈൽ പെറ്റ്സ് ഗ്രൂമിംഗിന്റെ ഉപജ്ഞാതാക്കളായ ജോസ് മോനും ഡെറിക് പോളുമാണ്. ജീവിതത്തിരക്കു മൂലം പലപ്പോഴും തങ്ങളുടെ വളർത്തോമനകളുടെ ആരോഗ്യത്തിലും സൗന്ദര്യത്തിലുമൊക്കെ ശ്രദ്ധിക്കാൻ സമയമില്ലാത്ത നിരവധി പേരുണ്ടാകും. ഇവരൊന്നും ഇനി നിരാശകേണ്ടെന്നാണ് ഇരുവരും പറയുന്നത്. ഒന്ന് വിളിച്ചാൽ മതി സർവ സന്നാഹങ്ങളുമായി ഓണ്‍ ദ സ്പോട് മൊബൈൽ പെറ്റ്സ് ഗ്രൂമിംഗിന്റെ വാഹനം നിങ്ങളുടെ വീട്ടുമുറ്റത്തെത്തും. ഇത് വെറുമൊരു വാഹനമല്ല. നിങ്ങൾ വളർത്തുന്ന ഓമന മൃഗങ്ങളെ സുന്ദരികളും സുന്ദരൻമാരുമാക്കാൻ സർവസന്നാഹങ്ങളുമുള്ള സഞ്ചരിക്കുന്ന ഒരു…
Read Moreഈ കുഞ്ഞിനെ കൊല്ലരുത്..! പേടിക്കേണ്ട, ബിനുമാഷുണ്ട്, കോട്ടയത്ത് മരങ്ങൾക്കു കാവലായി…
കോട്ടയം: ഒരു മരത്തിനു കോടാലി വയ്ക്കുന്നു എന്ന വിവരം കേട്ടാൽ എവിടെയാണെങ്കിലും ഓടിയെത്തും. മരത്തെ കെട്ടിപുണർന്നു നിൽക്കും കോടാലിയുമായി നിൽക്കുന്ന മരംവെട്ടുകാരനോട് കൈകൂപ്പി അപേക്ഷിക്കും ഈ കുഞ്ഞിനെ കൊല്ലരുത്. ഇതിനെ ഞാൻ പ്രാണനെപോലെ നോക്കിക്കൊള്ളാം. ഇതാണ് കെ. ബിനു എന്ന കോട്ടയംകാരുടെ പ്രിയപ്പെട്ട ബിനുമാഷ്. കഴിഞ്ഞ 30 വർഷമായി കോട്ടയത്തെ പരിസ്ഥിതിക്കും മരങ്ങൾക്കും കാവലാളാണു വാഴൂർ സ്വദേശിയായ ഈ പ്രകൃതി സ്നേഹി. റോഡ് വികസനത്തിന്റെ ഭാഗമായി കോട്ടയം ശാസ്ത്രി റോഡിലെ മരങ്ങൾ വെട്ടിമാറ്റാൻ തീരുമാനിച്ചപ്പോൾ മഹാപ്രതിരോധം തീർത്തത് ബിനുവായിരുന്നു. റോഡിനിരുവശവുമുള്ള 56 മരവും വെട്ടിമാറ്റാനായിരുന്നു അധികൃതരുടെ തീരുമാനം. അപൂർവമായി മാത്രം കാണുന്ന നാഗലിംഗ മരം വെട്ടാനുള്ള തീരുമാനത്തിനെത്തിരെയാണ് ബിനു പ്രതിഷേധത്തിന്റെ പടവാൾ തീർത്തത്. ജില്ലാ ട്രീ കമ്മിറ്റിയംഗം കൂടിയായ ബിനുവിന്റെ പ്രതിഷേധത്തിനു മുന്പിൽ പൊതുമരാമത്ത് വകുപ്പിനും ജനപ്രതിനിധികൾക്കും പിൻമാറേണ്ടി വന്നു. 10 മരങ്ങൾ ഒഴിച്ച് 46 മരങ്ങൾ…
Read Moreഅര്‍ച്ചന… സംഗീതാര്‍ച്ചന… ഇന്ദുചൂഡന്
പ്രദീപ് ഗോപി ഇന്ദുചൂഡന് എന്ന ഗായകന് ശ്രോതാക്കള്‍ക്കു മുന്നില്‍ സംഗീതാര്‍ച്ചന നടത്തി വിസ്മയം തീര്‍ക്കുമ്പോള്‍ അതേ ഇന്ദുചൂഡന് എന്ന പൂജാരി ദേവഗണങ്ങള്ക്കുമുന്നില് അര്‍ച്ചന നടത്തി ദേവഗണങ്ങളെയും ഭക്തരെയും ഒരു പോലെ പ്രസാദിപ്പിക്കുന്നു. ഇത് സി. ഇന്ദുചൂഡന്… പൂജാരിയും ഭജനപ്പാട്ടിന്റെ ആശാനുമായ കെ. ചന്ദ്രന് ശാന്തിയുടെയും രാധാമണിയമ്മയുടെയും നാലുമക്കളില്‍ രണ്ടാമന്. കോട്ടയം മുണ്ടക്കയത്തിനടുത്ത് പുഞ്ചവയലില്‍ താമസം. കുട്ടിക്കാലം മുതല്‍ അച്ഛനൊപ്പം ഭജനപ്പാട്ടിന്‍ ഹാര്‍മോണിയം വായിക്കാന്‍ പോകുമായിരുന്നു. അതായിരുന്നു സംഗീതലോകത്തേക്കുള്ള തുടക്കം. ഇന്ദുചൂഡന്റെ ചെറുപ്രായത്തില്‍ത്തന്നെയുള്ള സംഗീതാഭിരുചി അച്ഛന് തിരിച്ചറിഞ്ഞെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍മൂലം ശാസ്ത്രീയമായി സംഗീതം അഭ്യസിപ്പിക്കാനായില്ല. പത്തൊമ്പതാം വയസിലാണ് ഇന്ദുചൂഡന് സംഗീതം പഠിക്കാന്‍ തുടങ്ങിയത്. അതുവരെ റേഡിയോയിലെ സംഗീതക്കച്ചേരികളും സംഗീത ക്ലാസുകളും കേട്ടായിരുന്നു പഠനം. അതോടൊപ്പം പതിമൂന്നാം വയസില്‍ അച്ഛനില്‍നിന്നു പൂജാദികര്‍മങ്ങളും അഭ്യസിക്കാന്‍ തുടങ്ങി. പതിനഞ്ചാം വയസില്‍ വിവാഹകര്‍മത്തിനു തനി യെ കാര്‍മികത്വം വഹിക്കാനും കഴിഞ്ഞു. വിവാഹകര്‍മം നടത്തിയ ഏറ്റവും…
Read Moreപൊണ്ണത്തടിയാ…! നമ്മുടെ രാജ്യം പൊണ്ണത്തടിയൻമാരുടെ നാട് ആയി മാറുകയാണോ ? ഇങ്ങനെ പോയാൽ…
നിയാസ് മുസ്തഫ നമ്മുടെ രാജ്യം പൊണ്ണത്തടിയൻമാരുടെ നാട് ആയി മാറുകയാണോ ? അടുത്തിടെ നടന്ന സർവേ സൂചിപ്പിക്കുന്നത് ഇങ്ങനെയാണ്. ഇന്ത്യയിൽ പൊണ്ണത്തടിയൻമാരുടെ എണ്ണം കൂടുന്നു. ഇന്ത്യയേക്കാൾ വേഗത്തിൽ പൊണ്ണത്തടിയൻമാരുടെ എണ്ണം കൂടുന്ന മറ്റൊരു രാജ്യം ഇല്ല. പൊണ്ണത്തടിയൻമാരുടെ കാര്യത്തിൽ ആദ്യ അഞ്ച് രാജ്യങ്ങളിൽ ഇന്ത്യ ഇടം നേടിയിട്ടുണ്ടെന്ന് സർവേ സൂചിപ്പിക്കുന്നു. പണ്ടുകാലത്ത്, സന്പന്നരായ പാശ്ചാത്യരുടെ പ്രശ്നമായിരുന്നു പൊണ്ണത്തടി. എന്നാലിപ്പോൾ, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ പൊണ്ണത്തടി വലിയൊരു പ്രശ്നമാണ്. ഏറ്റവും പുതിയ നാഷണൽ ഫാമിലി ഹെൽത്ത് സർവേ പ്രകാരമാണ് പുതിയ വിവരം. 2019-21 വർഷത്തെ കണക്കുപ്രകാരം ഇന്ത്യൻ ജനസംഖ്യയുടെ 22.9 ശതമാനം പുരുഷൻമാരും 24 ശതമാനം സ്ത്രീകളും അമിത വണ്ണം ഉള്ളവരാണ്. അഞ്ചു വയസിൽ താഴെയുള്ള 3.4 ശതമാനം കുട്ടികളും അമിത വണ്ണമുള്ളവരാണ്. 2015-16ലെ കണക്ക് പ്രകാരം അമിതവണ്ണമുള്ള പുരുഷൻമാർ 18.9 ശതമാനവും സ്ത്രീകൾ 20.6 ശതമാനവും കുട്ടികൾ…
Read Moreത്രില്ലടിപ്പിക്കുന്ന ഫാമിലി ഡ്രാമ : ഉടല്
ടി.ജി.ബൈജുനാഥ് റിലീസിനു മുന്നേ ഒരു പുതുമുഖ സംവിധായകന്റെ സിനിമ സംസാരവിഷയമാകുന്നത് അപൂർവമാണ്. രതീഷ് രഘുനന്ദൻ രചനയും സംവിധാനവും നിർവഹിച്ച ഉടലാണ് ഇപ്പോൾ സിനിമാ ചുറ്റുവട്ടങ്ങളിൽ സംസാരവിഷയം. സംഭ്രമവും സസ് പെൻസും അനുഭവിപ്പിക്കുന്ന പശ്ചാത്തല സംഗീതവും ദൃശ്യങ്ങളും ഇഴചേരുന്ന ഉടലിന്റെ ടീസർ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. ഇന്ദ്രൻസ് നായകനായ ഉടൽ ഹിന്ദിയിലും തെലുങ്കിലും റീമേക്ക് ചെയ്യാനുള്ള ഒരുക്കങ്ങളിലാണ് ശ്രീ ഗോകുലം മൂവീസ്. ഈ കഥയും കഥാപാത്രവും ആലോചിച്ചപ്പോൾ ആദ്യ ചോയ്സ് ഇന്ദ്രൻസ് തന്നെയായിരുന്നുവെന്ന് രതീഷ് രഘുനന്ദൻ. ‘ ഫാമിലി ഡ്രാമയാണ് ഉടൽ. എന്നാൽ, സീറ്റ് എഡ്ജ് ത്രില്ലർ കൂടിയാണ് സെക്കൻഡ് ഹാഫ്. ഒരു രാത്രിയിൽ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയുടെ വലിയൊരു ഭാഗവും. 100 ശതമാനവും ഫിക്്ഷനാണ്. അതേ സമയം, നമ്മുടെ വീടുകളിലോ അയൽ വീടുകളിലോ നമ്മുടെ ജീവിത പരിസരങ്ങളിലോ സംഭവിക്കാനോ സംഭവിച്ചിരിക്കാനോ ഇടയുള്ള ചില കാര്യങ്ങളാണ്. ഇങ്ങനെയൊരു വിഷയം പറയണമെന്നു തോന്നി…
Read Moreനൃത്തമാടുന്ന വിരലുകൾ ! ഡിസ്ക്കോ ലൈറ്റുകളുടെ വെളിച്ചത്തില്‍ കൈവിരലുകള്‍ക്കൊണ്ട് നൃത്തവിസ്മയം തീര്‍ക്കുന്ന കലാകാരനെ പരിചയപ്പെടാം
ഷിബു ജേക്കബ് പരമ്പരാഗത നൃത്തക്കാഴ്ചകളില്നിന്നു വ്യത്യസ്തമായി മെയ്യിളകാതെ, മറ്റു ശരീരചലനങ്ങളില്ലാതെ മിന്നിത്തെളിയുന്ന ഡിസ്ക്കോ ലൈറ്റുകളുടെ വെളിച്ചത്തില്‍ കൈവിരലുകള്‍ക്കൊണ്ട് നൃത്തവിസ്മയം തീർക്കുകയാണ് ഇംതിയാസ് എന്ന ഫിംഗര്‍ ഡാന്‍സ് കലാകാരൻ. മരട് അയ്യപ്പന് മാസ്റ്റര്‍ റോഡില്‍ താമസിക്കുന്ന നീരോളിപ്പറമ്പില് വീട്ടില്‍ ഇംതിയാസ് അബൂബക്കറാണ് അംഗുലി ചലനം കൊണ്ട് നവമായ നൃത്തരൂപം കാഴ്ചവയ്ക്കുന്നത്. കേരളത്തിലെന്നല്ല, ഇന്ത്യയില്‍ത്തന്നെ ഫിംഗര്‍ ഡാന്‍സര്‍മാര്‍ അപൂര്‍വമാണ്. അതില്‍ത്തന്നെ പൊതുവേദിയില്‍ ഫിംഗര്‍ ഡാന്‍സ് അവതരിപ്പിച്ച് പുരസ്ക്കാരങ്ങള്‍ നേടിയ ഒറ്റയാനാണ് ഇംതിയാസ്. ഫിംഗര്‍ ഡാന്‍സിന്റെ പിറവി 1997 – 98 കാലഘട്ടത്തില്‍ തന്റെയടുക്കല്‍ ഡാന്‍സ് പഠിക്കാന്‍ വന്ന കുട്ടികളെ വിരല്‍ മുദ്രയുപയോഗിച്ച് നൃത്തം പഠിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ലഭിച്ച പ്രേരണയില്‍ നിന്നാണ് ഇംതിയാസ്, ഫിംഗര്‍ ഡാന്‍സ് കലയില്‍ തന്റേതായ അധ്യായം ചേര്‍ത്ത് തുടങ്ങിയത്. സ്വയം നിരീക്ഷിച്ച് പഠിച്ച് തുടങ്ങിയ ഇംതിയാസിന് കാര്‍ട്ടൂണ്‍ പരമ്പരയായ ടോം ആന്‍ഡ് ജെറിയിലെ വിരലുകള്‍ തനിയെ പിയാനോ…
Read Moreഡബ്ബിംഗ് ഡബ്ബിംഗ് ഡബ്ബിംഗ്…i don’t like, i avoid it, but ഡബ്ബിംഗ് likes me, i can’t avoid…
അഖിൽ ആയാംകുടി ആ ശബ്ദമാണ് ഇപ്പോൾ ഹീറോ… കെജിഎഫിലെ ഹീറോ ആയ റോക്കി ഭായിയെക്കാൾ ഹീറോ പരിവേഷം ഇപ്പോൾ ആരാധകർ ഏറ്റവും കൂടുതൽ നൽകുന്നത് ആ ശബ്ദത്തിന്റെ ഉടമയ്ക്കാണ്. വയലൻസ്… വയലൻസ്… വയലൻസ് … എന്നു തുടങ്ങുന്ന റോക്കി ഭായിയുടെ മലയാളം ഡയലോഗിന് ജീവൻ നൽകിയ പറവൂർക്കാരൻ അരുൺ രാഷ്ട്രദീപികയോട് സംസാരിക്കുന്നു. മുൻകാലങ്ങളിലൊക്കെ മലയാളത്തിലേക്ക് മൊഴി മാറിയെത്തുന്ന അന്യഭാഷ സിനിമാ സംഭാഷണളിലെ കൃത്രിമത്വം പ്രേക്ഷകർക്ക് അരോചകമായിരുന്നു. എന്നാൽ ഇന്ന് ഒറിജിനലിനോട് കിടപിടിക്കുന്ന തരത്തിൽ മൊഴിമാറ്റപ്പെടുന്ന അന്യഭാഷാ ചിത്രങ്ങള്‍ക്ക് കേരളത്തില്‍ വൻ വരവേൽപ്പാണ് ലഭിക്കുന്നത്. ഇതിനു പിന്നില്‍ നിരവധി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളുടെ കഠിനാധ്വാനമുണ്ട്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത് കെജിഎഫിലെ റോക്കി ഭായിയെ മലയാളക്കരയിൽ ആറാടിക്കുകയായിരുന്നു. ഡബ്ബിംഗ് ആർട്ടിസ്റ്റായ സി.എം. അരുൺ. കെജിഎഫ് കൂടാതെ നിരവധി അന്യഭാഷ ചിത്രങ്ങളിലെ താരങ്ങൾ മലയാളം സംസാരിക്കുന്നത് അരുണിന്റെ മനോഹരമായ ശബ്ദത്തിലൂടെയാണ്. കെജിഎഫ്…
Read Moreഅപൂര്‍വതകളും അത്ഭുതങ്ങളും നിറഞ്ഞ ത്രിമൂര്‍ത്തികള്‍ കൂടിച്ചേര്‍ന്ന ദക്ഷിണകാശി എന്ന കൊട്ടിയൂർ
കൊട്ടിയൂരിലെ പ്രശസ്തമായ വൈശാഖമഹോത്സവത്തിന്റെ ഉണര്‍വിലാണ് വടക്കന്‍കേരളം. മേയ് 10 മുതല്‍ ജൂണ്‍ 10 വരെ നീളുന്നതാണ് ഈവര്‍ഷത്തെ വൈശാഖ മഹോത്സവം. അപൂര്‍വതകളും അത്ഭുതങ്ങളും നിറഞ്ഞതും പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്നതുമായ അക്കരകൊട്ടിയൂരിന്റെ വൈശാഖ ഉത്സവ വിശേഷങ്ങളെപ്പറ്റി അറിയാം… കണ്ണുര്‍ ജില്ലയിലെ ശ്രീതൃചെറുമന്ന മഹാദേവ ക്ഷേത്രമാണ് കൊട്ടിയൂര്‍ക്ഷേത്രം (ഇക്കരെക്കൊട്ടിയൂര്‍) എന്നപേരില്‍ അറിയപ്പെടുന്നത്. അതിപ്രശസ്തമാണ് അക്കരക്കൊട്ടിയൂരിലെ വൈശാഖ മഹോത്സവം. മേയ്-ജൂണ്‍ മാസത്തിലായി നടക്കുന്ന ഉത്സവം മലയാളമാസം അനുസരിച്ച് മേടം -ഇടവ മാസങ്ങളിലായാണ് വരുന്നത്’ കൊട്ടിയൂർ എന്ന പേരിന്റെ ചരിത്രംകൊട്ടിയൂർ എന്ന പേരിന്റെ ചരിത്രം ത്രിമൂര്‍ത്തികള്‍ കൂടിച്ചേര്‍ന്ന സ്ഥലമായതിനാല്‍ ലഭിച്ച കൂടിയൂര് എന്ന പേരില്‍ നിന്നാണ് കൊട്ടിയൂര്‍ ഉണ്ടായതെന്നാണ് പറയപ്പെടുന്നത്. ദക്ഷിണകാശി എന്നപേരിലും ഇവിടം പ്രശസ്തമാണ്. ദക്ഷന്റെ യാഗഭൂമിയാണ് അക്കരെക്കൊട്ടിയൂരെന്നാണ് വിശ്വാസം.അപൂര്‍വ്വതകളും നിഗൂഡതകളും നിറഞ്ഞതാണ് കൊട്ടിയൂരിലെ വൈശാഖമാസ പൂജകളും ആരാധനാ രീതികളും. ചടങ്ങുകളിലെയും പൂജാരീതികളിലെയും വ്യത്യസ്തമാര്‍ന്ന ശൈവരീതികള്‍ ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്ന ഒരുപ്രധാന ഘടകമാണ്.…
Read More