ആര്യ വിനു പോക്രോം… പോക്രോം…. ക്രോം….തവളകൾ കരയുകയാണോ അതോ മഴയെത്തുന്പോൾ എല്ലാം മറന്ന് പാട്ടുപാടുകയാണോ…എന്തു തന്നെയായാലും ഈ ഭൂമിയിൽ നിന്നും പലതും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതു പോലെ തവളകളും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ മഴക്കാലത്ത് പണ്ടത്തെ പോലെ തവളകളുടെ കരച്ചിൽ കേൾക്കാറുണ്ടോ…ഒന്നു ശ്രദ്ധിച്ചു നോക്കൂ…രാത്രികളിൽ പാടവരന്പിലും മറ്റും കേട്ടിരുന്ന ആ മാക്രി സംഗീതം ഇപ്പോൾ നന്നേ കുറഞ്ഞിരിക്കുന്നു. തവളകളുടെ സെൻസസൊന്നും എവിടെയും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ശാസ്ത്രലോകവും തവളകളെക്കുറിച്ച് പഠിക്കുന്നവരും അവയുടെ എണ്ണം കുറഞ്ഞുവരുന്നുവെന്നു തന്നെയാണ് പറയുന്നത്. അതിൽ അവർ ആശങ്കാകുലരുമാണ്. തവളകൾ കുറഞ്ഞാൽ എന്താണ് പ്രശ്നമെന്ന ചോദ്യമാണ് സാധാരണക്കാർ ചോദിക്കുന്നത്. സാധാരണക്കാരുടെ ജീവിതത്തിൽ തവളകൾ കൂടിയാലും കുറഞ്ഞാലും എന്തു സംഭവിക്കുമെന്നാണ് അവർ ചോദിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണക്കിയ തവളകളെ ഒൗഷധ നിർമ്മാണത്തിനുപയോഗിക്കാറുണ്ടെന്നറിയുക. ജന്തുശരീരത്തിന്റെ ഘടനയും പ്രവർത്തനക്രമവും മനസിലാക്കാനുള്ള പഠനങ്ങൾക്ക് തവളകളെ ഉപയോഗപ്പെടുത്തുന്നത് മനുഷ്യകുലത്തിനു കൂടി ഗുണപ്രദമായ കണ്ടുപിടുത്തങ്ങൾക്ക് സഹായകമാണ്. ഭ്രൂണവികാസ ഗവേഷണങ്ങൾക്ക്…
Read MoreCategory: RD Special
താൻ കണ്ടും അനുഭവിച്ചും അറിഞ്ഞ സർവീസ് അനുഭവങ്ങൾ…സിഐ സുബ്രഹ്മണ്യൻ കണ്ട ഹെവൻ
സീമ മോഹൻലാൽ താൻ കണ്ടും അനുഭവിച്ചും അറിഞ്ഞ സർവീസ് അനുഭവങ്ങൾ… തനിമ ചോരാതെ അത് വെള്ളിത്തിരയിൽ എത്തിയപ്പോൾ പ്രേക്ഷകർ അതിനെ ഇരുകൈയും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് ഹെവൻ എന്ന സിനിമയുടെ തിരക്കഥാകൃത്തായ പി.എസ്. സുബ്രഹ്മണ്യൻ. ആലപ്പുഴ അരൂർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറാണ് ഇദ്ദേഹം. ഉണ്ണി ഗോവിന്ദരാജ് സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹെവന്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഹെവനിലേക്ക് എത്തിയ നാൾ വഴികളെക്കുറിച്ച് പി.എസ്. സുബ്രഹ്മണ്യൻ സംസാരിക്കുന്നു. ഹെവന്റെ പിറവിപോലീസ് ഫോറൻസിക് സർജൻ ഡോ.ഷേർലി വാസു എഴുതിയ “പോസ്റ്റുമോർട്ടം ടേബിൾ’ എന്ന പുസ്തകത്തിലെ ഒരു പാരഗ്രാഫാണ് ഹെവന്റെ പിറവിക്കു പിന്നിൽ. നാലു വർഷത്തെ തയാറെടുപ്പിനു ശേഷമാണ് ഹെവൻ പിറവിയെടുത്തത്. ഷേർളി മാഡത്തിന്റെ പുസ്തകം വായിച്ചപ്പോൾ അതിലെ ഒരു പാരഗ്രാഫാണ് എന്നെ ചിത്രത്തിന്റെ ത്രെഡിലേക്ക് നയിച്ചത്. പിന്നെ അവിടെ നിന്ന് ഓരോ ഭാഗങ്ങൾ…
Read Moreടിവി ഷോകളിലും താരം ! അഭിലാഷ് പാടുകയാണ് രോഗാതുരർക്കായി; നിമിഷനേരം കൊണ്ട് കലാഭവൻ മണിയും മാമുക്കോയയും ജനാർദനനുമെല്ലാം ആ തൊണ്ടയിൽ കൂടി ഒഴുകും
വി.എസ്. ഉമേഷ് ചിലർക്ക് പാട്ട് തപസ്യയും ചിലർക്ക് ഉപജീവനമാർഗവും ചിലർക്കത് നേരന്പോക്കുമായിരിക്കാം… എന്നാൽ തെരുവോരങ്ങളിൽനിന്ന് അഭിലാഷ് ആട്ടായം എന്ന ഗായകൻ പാടിത്തീരുന്പോൾ രോഗാതുരരായ ഒരുപാടു പേർക്കും അതു സ്നേഹസാന്ത്വനമാകുന്നു, പ്രതീക്ഷകളുടെ അത്താണിയുമാകുന്നു. അഭിലാഷ് ഇങ്ങനെയാണ്…ആരെയെങ്കിലും സഹായിക്കാനാണെന്നു കേട്ടാൽ പിന്നെ അതിനുവേണ്ടി ഉഴിഞ്ഞുവച്ചുള്ള പ്രവർത്തനം. ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി നിരവധി പേർക്കു വേണ്ടി ഇങ്ങനെ പാട്ടുപാടിക്കഴിഞ്ഞു അഭിലാഷ്. “ജനുവിൻ കേസെന്നു’ തോന്നിയാൽ അഭിലാഷിന്റെ ആലാപനം തെരുവോരങ്ങളിൽ അനർഗനിർഗളമായി പ്രവഹിക്കും. രോഗിക്കുള്ള സാന്പത്തിക നേട്ടം മാത്രമാണ് ലക്ഷ്യം. അവരുടെ കുടുംബക്കാർ എന്തെങ്കിലും നല്കിയാൽ വാങ്ങുമെന്നു മാത്രം. ഈയടുത്ത് കാൻസർ രോഗബാധിതയായ മൂവാറ്റുപുഴ സ്വദേശിനി ആശ്രയ എന്ന കുട്ടിക്കായി രാവിലെ മുതൽ വൈകുന്നേരം വരെ ഗാനങ്ങൾ ആലപിച്ചു. അതിൽ ഗാനഗന്ധർവന്റെ മുതൽ കലാഭവൻ മണിയുടെ വരെ പാട്ടുകളുണ്ടായിരുന്നു. കലാഭവൻ മണിയോട് പ്രത്യേക ആരാധനയുള്ളതിനാൽ അദ്ദേഹത്തിന്റെ പാട്ടുകൾക്ക് കുറച്ച് പ്രാമുഖ്യം കൂടുമെന്നു മാത്രം.…
Read Moreനൽകാം ഈ പോലീസുകാരനൊരു ഗ്രീൻ സല്യൂട്ട് ! ഒരു കൊച്ചു കാടുണ്ടാക്കിയതിന്…
ഋഷി ഈ കാക്കി കുപ്പായത്തിനുള്ളിൽ ഒരു ഹൃദയം ഉണ്ട്.. പച്ചപ്പുകൾ സ്വപ്നം കാണുന്ന, പ്രകൃതിയെ സ്നേഹിക്കുന്ന ഒരു പോലീസുകാരന്റെ ഹൃദയം. ഒരു മഹാ നഗരത്തിന്റെ നടുവിലായി തേക്കിൻ കാടെന്നു പേരുള്ള ഹരിതാഭമായ ഒരു പച്ചത്തുരുത്ത് സ്ഥിതിചെയ്യുന്ന തൃശൂരിലെ വ്യത്യസ്തനാമൊരു പോലീസുകാരനാണ് സബ്ഇൻസ്പെക്ടർ പ്രദീപ്. തൃശൂരിലെ പോലീസ് ക്ലബ്ബിനെ പച്ച പുതപ്പിക്കാൻ പ്രദീപ് നടത്തിയ ശ്രമങ്ങൾ ഫലം കാണുന്പോൾ പോലീസ് ക്ലബ്ബ് ഹരിതാഭമായിരിക്കുന്നു. അതെ തൃശൂർ നഗരത്തിലെ മറ്റൊരു പച്ചത്തുരുത്തായി തൃശൂർ പോലീസ് ക്ലബ്ബ് മാറിക്കഴിഞ്ഞു. അതിന്റെ മുഴുവൻ ക്രെഡിറ്റും കൊടുക്കേണ്ടത് ഈ പോലീസ് ഉദ്യോഗസ്ഥനാണ്. ഒരു പരിസ്ഥിതി ദിനം കൂടി കടന്നു പോയപ്പോൾ പ്രദീപ് തന്റെ വൃക്ഷങ്ങളെയും ചെടികളെയും പരിപാലിച്ച് ക്ലബ്ബിൽ ഉണ്ടായിരുന്നു. വളർന്നുവരുന്ന ഒരു മഹാ വനത്തിന്റെ തണലേറ്റ്… ഒരു നല്ല മനുഷ്യനെ ഒരു നല്ല പൂന്തോട്ടം ഉണ്ടാക്കാൻ കഴിയൂ എന്നൊരു പഴമൊഴിയുണ്ട്. കാക്കി യൂണിഫോം…
Read More210 ന് കോടികളുടെ വിലയുണ്ടായിരുന്ന കാലം…! വീണ്ടുമൊരു എസ്.എസ്.എൽ.സി ഫലം വന്നപ്പോള്‍…
സ്വന്തം ലേഖകൻ തൃശൂർ: 210ന് കോടികളുടെ വിലയുള്ള ദിവസമുണ്ടായിരുന്നു….പണ്ട് എസ്.എസ്.എൽ.സി പരീക്ഷാ റിസൾട്ട് വരുന്ന ദിവസം… പത്താം ക്ലാസെന്ന കടന്പ കടക്കണമെങ്കിൽ 210 മാർക്ക് നിർബന്ധമായിരുന്ന, ഗ്രേഡിംഗ് സംവിധാനമില്ലാതിരുന്ന കാലം.. 209 മാർക്കാണ് കിട്ടുന്നതെങ്കിൽ പത്തിൽ പൊട്ടിയെന്ന് മുദ്രചാർത്തിക്കിട്ടിയിരുന്ന കാലം…210 മാർക്ക് കിട്ടാൻ മോഡറേഷനു വേണ്ടി കാത്തിരുന്നിരുന്ന കാലം… ഇപ്പോൾ ഗ്രേഡുകളായതോടെ 210 ഉം മോഡറേഷനുമൊക്കെ പഴങ്കഥകളായി. എത്ര എ പ്ലസുണ്ട് എന്ന ചോദ്യമാണിപ്പോൾ എസ്.എസ്.എൽ.സി റിസൾട്ടറിഞ്ഞാൽ ആളുകൾ ചോദിക്കുന്നത്. ഇന്ന് നിരവധി വെബ്സൈറ്റുകൾ വഴിയും ഓണ്‍ലൈൻ വഴിയുമൊക്കെ പത്താം ക്ലാസ് പരീക്ഷ ഫലം അറിയാൻ സാധിക്കുന്പോൾ വർഷങ്ങൾക്ക് മുൻപ് റിസൾട്ടറിയാൻ പത്രമോഫീസുകൾക്ക് മുന്നിൽ കാത്തുനിന്നിരുന്നത് എങ്ങിനെ മറക്കാനാകും…. പത്രം ഓഫീസിൽ ആരെയെങ്കിലും പരിചയമുണ്ടെങ്കിൽ അവരുടെ കയ്യിൽ രജിസ്റ്റർ നന്പർ കടലാസ് കഷ്ണത്തിലെഴുതി കൊടുക്കും. തിരികെ ആ കടലാസ് കഷ്ണം കിട്ടുന്പോൾ അതിൽ ജയിച്ചിട്ടുണ്ടെങ്കിൽ ടിക്കിട്ടിരിക്കും..തോറ്റിട്ടുണ്ടെങ്കിൽ ഗുണനചിഹ്നവും.…
Read Moreസീരിയലിൽ പോലീസ്, ജീവിതത്തിൽ കണ്ടക്ടര്‍ ! കോട്ടയം – കരിപ്പൂത്തട്ട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎംവി എന്ന സ്വകാര്യ ബസിൽ യാത്ര ചെയ്താൽ ഒരാളെ പരിചയപ്പെടാം
കോട്ടയം: കോട്ടയം – കരിപ്പൂത്തട്ട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎംവി എന്ന സ്വകാര്യ ബസിൽ യാത്ര ചെയ്താൽ നിങ്ങൾക്ക് ടിക്കറ്റ് നല്കുന്നതു ബിജു കുമരകം എന്ന സിനിമ – സീരിയൽ നടനാണ്. 10 സീരിയലുകളിലും നാലു സിനിമകളിലും ബിജു ശ്രദ്ധേ യമായ വേഷം ചെയ്തിട്ടുണ്ട്. മിക്കപ്പോഴും പോലീസ് വേഷങ്ങളിലാണ് ബിജു അഭിനയിച്ചിരിക്കുന്നത്. സിനിമയിലും സീരിയലുകളിലും തിളങ്ങുന്പോഴും കണ്ടക്ടർ ജോലി ഉപേക്ഷിക്കാൻ ബിജു തയാറായിട്ടില്ല. ബസിൽ യാത്രക്കാരെ വിളിച്ചു കയറ്റുന്പോഴും തിക്കി തിരക്കി നില് ക്കുന്ന യാത്രക്കാർക്കിടയിലൂടെ ടിക്കറ്റ് എടുക്കാൻ ആരെങ്കിലുമുണ്ടോ എന്ന ചോദ്യവുമായി നീങ്ങുന്പോഴും ഒരു നടനാണെന്ന ജാഡ ബിജു കാണിക്കാറില്ല. തന്നെ തിരിച്ചറിഞ്ഞ യാത്രക്കാർ സീരിയലിൽ കണ്ടല്ലോ എന്നു ചോദിച്ചാൽ ഒരു പുഞ്ചിരി മാത്രമായിരിക്കും ഇയാളുടെ മറപടി. ‘ മാളൂട്ടി, കൂടെവിടെ, ശ്രീപദം, ചെന്പരത്തി, മിസ് ഹിറ്റ്ലർ, തുന്പപ്പൂ, മനസിനക്കരെ, ദയ തുടങ്ങിയവയാണ് ബിജു അഭിനയിച്ചിരിക്കുന്ന…
Read Moreആർപ്പോ ഹിയ്യോ..!വള്ളംകളിമേഖല നിലനിൽപ്പു ഭീഷണിയിൽ; ‘സീസൺ വരുന്നു, ഉഷാറാവണ്ടേ’
ടോം ജോർജ്ആലപ്പുഴ: ഓണക്കാലത്തിനു മുന്നോടിയായെത്തുന്ന വള്ളംകളിയേയും കോവിഡ് കൊണ്ടുപോകുമോ എന്ന ആശങ്കയിലാണ് വള്ളംകളിയുടെ ഈറ്റില്ലമായ ആലപ്പുഴയും കുട്ടനാടും. വള്ളംകളികളികളുടെ നടത്തിപ്പിനെക്കുറിച്ച് സർക്കാർ തലത്തിൽ ആലോച്ചിച്ച് അനുമതി കൊടുക്കേണ്ട സമയമായെങ്കിലും ഇത്തരത്തിൽ ഒരു നടപടിയും ഉണ്ടാകാത്തത് ഈ മേഖലയെ തളർത്തുന്നു. വളളംകളിയിൽ പങ്കെടുക്കുന്ന വള്ളങ്ങൾക്ക് ബോണസ് തുകയും പ്രൈസ് മണിയും കണ്ടെത്താൻ സംഘാടകർക്ക് സാധിക്കാത്ത പക്ഷം ജലോത്സവ നടത്തിപ്പു തന്നെ അവതാളത്തിലായേക്കും. വള്ളം കളിയുടെ കമന്ററിയും, ആർപ്പോ ഹിയ്യോ വിളികളും, വിസിലടിയും, വഞ്ചിപ്പാട്ടും, വള്ളത്തട്ടുകളിൽ നിന്നുയരുന്ന ഇന്പമേറിയ വെടിത്തടി താളവും നിലച്ചതിനും കോവിഡോളം തന്നെ പഴക്കമുണ്ട്. രണ്ടു വർഷമായി കേരളക്കരയിൽ വള്ളംകളി ആരവങ്ങൾ നിലച്ചിട്ട്. ജലോത്സവ സീസണ് ആരംഭം കുറിച്ചുള്ളതാണ് ചന്പക്കുളം മൂലം ജലോത്സവം. ഈ വർഷത്തെ വള്ളംകളി നടത്തിപ്പിനെയും ആശങ്കയിലാഴ്ത്തി കോവിഡ് വീണ്ടും തലപൊക്കുകയാണ്. എന്നിരുന്നാലും കേരളത്തിന്റെ പൈതൃക പ്രതീകമായ വള്ളംകളി നടത്തിപ്പിന് സർക്കാർ അനുമതി നിഷേധിക്കില്ലെന്ന…
Read Moreപുളിയിലക്കരപ്പുടവചുറ്റിയ പാട്ടുകൾ; മധുവൂറുന്ന ഗീതങ്ങളുമായി ആർ. സോമശേഖരൻ ഇവിടെ ഉണ്ട്…
എസ്.മഞ്ജുളാദേവി “പുളിയിലക്കരയോലും പുടവചുറ്റി കുളിർചന്ദന തൊടുകുറി ചാർത്തി നാഗഫണ തിരുമുടിയിൽ പദ്മരാഗ മനോജ്ഞ്മാം പൂ തിരുകി സുസ്മിതേ നീ വന്നു ഞാൻ വിസ്മയ നേത്രനായ് നിന്നൂ…’ മലയാള ഹൃദയത്തിൽ ഇന്നും ഉൗറിപിടിച്ച് നിൽക്കുന്ന ജാതകം എന്ന ചിത്രത്തിലെ ഈ ഗാനത്തിന്റെ ഈണം ആർ.സോമശേഖരൻ എന്ന സംഗീത സംവിധായകന്റേതാണ്. ഇതുപോലെ മലയാള ശ്രീത്വം നിറഞ്ഞു തുളുന്പുന്ന നിരവധി സിനിമാഗാനങ്ങളിൽ സോമശഖരന്റെ വിരൽമുദ്ര പതിഞ്ഞിട്ടുണ്ട്. ആർദ്രം, യക്ഷി, ഫെയ്ത്ത്ഫുള്ളി യുവഴ്സ്, അയാൾ, ബ്രഹ്മാസ്ത്രം, മിസ്റ്റർ പവനായി, തുരീയം, ക്ഷണം തുടങ്ങിയ സിനിമകളുടെ സംഗീത സംവിധായകൻ എന്നും വെള്ളിവെളിച്ചത്തിൽ നിന്നുമകന്ന് നിൽക്കുന്ന ഗാനപ്രതിഭയാണ്. തന്റെ സംഗീതം തിരിച്ചറിഞ്ഞ് എത്തുന്നവർക്കൊപ്പം മാത്രം അന്നും ഇന്നും പ്രവർത്തിക്കുന്നത്. അതിൽ തികച്ചും സംതൃപ്തനുമാണ്. മാവേലിക്കര സ്വദേശിയായ ആർ. സോമശേഖരൻ കഴിഞ്ഞ അരനൂറ്റാണ്ടായി തിരുവനന്തപുരത്താണ് താമസം. ഗാനഗന്ധർവൻ യേശുദാസ്, കെ.എസ്.ചിത്ര, എം.ജി ശ്രീകുമാർ, ജി. വേണുഗോപാൽ മുതൽ…
Read Moreമന്ത്രവാദിയുടെ അനുഗ്രഹം തനിക്കുണ്ട്..! കൃത്രിമ കൈ വേണമെന്ന് നിവേദനം; മാനസിക രോഗിയായി അഭിനയം; ബിരിയാണിക്ക് വേണ്ടി നിരാഹാരം; മാനസാന്തരമില്ലാതെ ഗോവിന്ദചാമി
സജീവൻ പൊയ്ത്തുംകടവ് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരമായ കൊലപാതകങ്ങളിലൊന്നായ സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദചാമി ശിക്ഷാ കാലാവധിയുടെ മുക്കാൽ ഭാഗം പിന്നിട്ടിട്ടും മാനസാന്തരമില്ലെന്ന് ജയിൽ ജീവനക്കാരും സഹതടവുകാരും. സൗമ്യ വധക്കേസിൽ 2011 നവംബർ 12നാണ് ഗോവിന്ദചാമി കണ്ണൂർ സെൻട്രൽ ജയിലിൽ എത്തുന്നത്. അതീവ സുരക്ഷയുള്ള പത്താം നന്പർ ബ്ലോക്കിലെ പ്രത്യേക സെല്ലിലാണ് ഗോവിന്ദചാമിയെ പാർപ്പിച്ചിരിക്കുന്നത്. തടവുശിക്ഷ ഒരു പതിറ്റാണ്ട് പിന്നിട്ടപ്പോഴും ഗോവിന്ദചാമിയുടെ ശരീരം ശോഷിച്ചിട്ടുണ്ടെന്നല്ലാതെ ആ ക്രൂര മനസിന് യാതൊരു ഇളക്കവും തട്ടിയിട്ടില്ലെന്നാണ് സഹതടവുകാരും ജീവനക്കാരും പറയുന്നത്. ഇടക്കാലത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ച സുന്ദരനും ആരോഗ്യവാനുമായ ഗോവിന്ദചാമിയല്ല ഇന്ന് മറിച്ച് ശരീരം ശോഷിച്ച് ക്ഷീണിതനാണ്. എന്നാൽ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് ജയിൽ അധികൃതർ പറയുന്നത്. ഭക്ഷണമൊക്കെ കൃത്യമായും കഴിക്കുന്നുമുണ്ട്. “മന്ത്രവാദിയുടെ അനുഗ്രഹം തനിക്കുണ്ട്’ കേരളം നടുങ്ങിയ സൗമ്യവധത്തിലെ കൊടുംക്രൂരതയെ പറ്റി സഹതടവുകാരും ജയിൽ ജീവനക്കാരും കുറ്റപ്പെടുത്തുന്പോൾ അവരോട്…
Read Moreകപട സദാചാരക്കാരേ… ഈ ലോകം നിങ്ങളുടേതല്ല..! ഏകയായ സ്ത്രീയെ സംശയദൃഷ്ടിയോടു മാത്രം നോക്കുന്നവരുടെ മുഖത്തടിച്ച് ‘റൂഹാനി’…
പ്രിയ സദാചാരക്കാരേ…നിങ്ങളുടേതല്ല ഈ ലോകം! ഏകയായ സ്ത്രീയെ സംശയദൃഷ്ടിയോടു മാത്രം നോക്കുന്നവരുടെ മുഖത്തടിച്ച് “റൂഹാനി’… കാലം ഇത്ര പുരോഗമിച്ചിട്ടും കപടസദാചാരക്കാരുടെ കടന്നു കയറ്റത്തിന് ഇന്നും അവസാനമില്ല. തനിച്ചു ജീവിക്കുന്ന സ്ത്രീകള്‍ ഇത്തരക്കാരുടെ ഇഷ്ടവിഷയമാണ്. ഇവിടെ അഗ്നിപരീക്ഷയിലകപ്പെടുന്നത് സുലു എന്ന വീട്ടമ്മയാണ്. അവള് ഒരു പ്രതീകം മാത്രമാണ്. സമൂഹത്തിന്റെ ഇന്നലകളില്‍ തന്റെ മാനത്തിനും സ്വാതന്ത്ര്യത്തിനും ജീവിതത്തിനും വിലങ്ങായ ആണധികാരങ്ങള്ക്കുള്ള തക്കതായ മറുപടി. സമൂഹത്തിന്റെ സംശയദൃഷ്ടിയില്‍ ചഞ്ചലചിത്തനായ ശ്രീരാമനു മുന്നില്‍ പരിശുദ്ധിയും പാതിവൃത്യവും തെളിയിച്ച സീത, സ്ത്രീത്വത്തിന്റെ അന്തസും അഭിമാനവും വെടിയാന്‍ കൂട്ടാക്കാതെ ഭൂമി പിളര്‍ന്ന് അന്തര്ദാനം ചെയ്യുകയായിരുന്നു. മാനവും സ്വാതന്ത്ര്യവും ചോദ്യം ചെയ്യപ്പെട്ടപ്പോഴാണ് കണ്ണകിയുടെ താപവും കോപവും മുല പറിച്ചെറിഞ്ഞ് മധുര നഗരത്തെ ശാപത്തിലാഴ്ത്തിയത്. സ്വന്തം മാറിടം മറയ്ക്കാന്‍ രാജാവിന് കരം നല്കേണ്ടിവരുന്ന ദുര്വ്യവസ്ഥയെ ചോദ്യം ചെയ്താണ് നങ്ങേലിയും ജീവന് ത്യജിച്ചത്. സീതയും കണ്ണകിയും നങ്ങേലിയും കടന്നുപോയ സമാന…
Read More