എം.സുരേഷ് ബാബു മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ഓരോ ഗുണ്ടാ ആക്രമണ വാർത്തകൾക്കൊപ്പവും പതിവായി കാണുന്ന വാചകമാണ് പ്രതി നിരവധി കേസുകളിൽ പ്രതിയാണെന്നുള്ളത്. കൊലക്കുറ്റമുൾപ്പെടെ പല കേസുകളിലും പ്രതിയായവർ തന്നെ വീണ്ടും കൊലക്കത്തിയുമായി പട്ടാപ്പകൽ ആരെയും പേടിക്കാതെ വിലസുന്നു. നിരവധി കേസുകളിൽ പ്രതിപ്പട്ടികയിൽ വന്നിട്ടും ഇവർക്കു വീണ്ടും അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുന്നുവെന്നതു പൊതുജനത്തെ അലോസരപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു. നിയമസംവിധാനങ്ങളെ വെല്ലുവിളിക്കാൻ എങ്ങനെയാണ് ഇവർക്കു കരുത്ത് കിട്ടുന്നത്. ഒട്ടകം രാജേഷിന്റെ കൂട്ടുകാർപോത്തൻകോട് സുധീഷ് വധക്കേസിൽ പിടിയിലായ രണ്ടാം പ്രതി ഒട്ടകം രാജേഷിന്റെ കാര്യം തന്നെയെടുക്കുക. വിവിധ സ്റ്റേഷനുകളിലായി 28 ലേറെ കേസുകളാണ് ഒട്ടകം രാജേഷിന്റെ പേരിലുള്ളത്. ഇതിൽ പന്ത്രണ്ടോളം കേസുകൾ ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിലാണ്. ചില കേസുകളിൽ കുറച്ചു ദിവസങ്ങൾ റിമാൻഡിൽ കഴിഞ്ഞു എന്നതൊഴിച്ചാൽ ഇതുവരെയും ഒരു കേസിലും ശിക്ഷിക്കപ്പെട്ടില്ല. വധശ്രമം, വധഭീഷണി, അടിപിടി തുടങ്ങിയ കേസുകളിൽ പ്രതിയായ ഒരാൾ…
Read MoreCategory: RD Special
രാത്രിയിൽ കാരളിന് ഇറങ്ങിയാൽ പോലീസ് പൊക്കുമോ..? സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാർത്തയുടെ യഥാർഥ വസ്തുത അറിയാം…
തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്തുമസ് കാരളിന് നിയന്ത്രണം ഏർപ്പെടുത്തിയെന്ന തരത്തിൽ പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്ന് പോലീസ്. അത്തരത്തിൽ നിയന്ത്രണങ്ങൾ ഒന്നും തന്നെ ഏർപ്പെടുത്തിയിട്ടില്ല. വ്യാജ വാർത്തകൾ നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണെന്ന് ഓർമിപ്പിക്കുന്നതായും കേരളാ പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു. സംസ്ഥാനത്ത് രാത്രി പത്തിന് ശേഷം കരോളിനിറങ്ങിയാല്‍ കാരൾ സംഘത്തിലുള്ളവര്‍ അറസ്റ്റിലാവുമെന്നാണ് സമൂഹമാധ്യമങ്ങളില്‍ സജീവമായ പ്രചാരണം നടന്നത്. പത്രവാര്‍ത്തയോട് സമാനമായ ചിത്രമാണ് വ്യാപക പ്രചാരം നേടിയിട്ടുള്ളത്. ഇതിനെ തുടർന്നാണ് കേരളാ പോലീസ് വിശദീകരണവുമായി രംഗത്തെത്തിയത്. https://www.facebook.com/keralapolice/ വാർത്തയുടെ സത്യം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Read Moreഗുണ്ടകളുടെ സ്വന്തം നാട്! ആരെയും പേടിയില്ല, അടിയും തിരിച്ചടിയും…
എം.സുരേഷ്ബാബു പണ്ടെങ്ങുമില്ലാത്തവിധം പരസ്പരം വെട്ടിയും കൊന്നും കുടിപ്പക തീർക്കുന്ന യുവാക്കളെക്കൊണ്ട് നിറയുകയാണ് നമ്മുടെ നാട്. ചെറു സംഘങ്ങളായി തുടങ്ങി ഇപ്പോൾ പോലീസിനെ പോലും വെല്ലുവിളിക്കുന്ന സംഘങ്ങളായി വളരുന്നവർ പിന്നീട് ആധിപത്യം ഉറപ്പിക്കാനും നിലനിൽപ്പിനും വേണ്ടി നടത്തുന്ന തമ്മിൽ തമ്മിൽ നടത്തുന്ന അക്രമപരന്പരകളും ദൈവത്തിന്റെ സ്വന്തം നാട്ടിൽ സമാധാനത്തോടെ ജീവിക്കുന്ന ജനസമൂഹത്തിന്റെ ഉറക്കം നഷ്ടമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ആറു മാസക്കാലത്തിനിടെ നമ്മുടെ നാട്ടിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും അംഗഭംഗം സംഭവിക്കുകയും ചെയ്തു. ഈ കൊലവിളി എല്ലാ നിയന്ത്രണങ്ങളെയും സീമകളെയും മറികടക്കുന്ന കാഴ്ചകളാണ് കണ്ട് വരുന്നത്. ആരെ, എവിടെ വച്ച്, എങ്ങനെ എന്ന് പോലീസിനു പോലും മുൻകൂട്ടി അറിയാത്ത വിധത്തിൽ കൃത്യമായ ആസൂത്രണത്തോടെയാണ് ഗുണ്ട ാ സംഘങ്ങളും ക്വട്ടേഷൻ സംഘങ്ങളും മുന്നോട്ട് പോകുന്നത്. ബാലരാമപുരത്തു ബൈക്കിലെത്തിയ രണ്ടംഗ സംഘം വഴിയരികിൽ പാർക്ക് ചെയ്തിരുന്ന പതിനഞ്ചോളം…
Read Moreവീണ്ടും കുറ്റം നിഷേധിച്ച് ഇന്ദ്രാണി ! കുറ്റം മറച്ചുപിടിക്കാൻ വേണ്ടി പരമാവധി ശ്രമങ്ങൾ നടത്തി; പക്ഷേ…
താൻ ചെയ്ത കുറ്റം മറച്ചുപിടിക്കാൻ വേണ്ടി ഇന്ദ്രാണി പരമാവധി ശ്രമങ്ങൾ നടത്തി. മകളുടെ ഫോണിൽനിന്നു കാമുകനും പ്രതിശ്രുതവരനുമായ രാഹുലിനു ബ്രേക്ക് അപ്പ് സന്ദേശമയച്ചു. പിന്നെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. മകൾ വിദേശത്തേക്കു പോയി എന്നു നാട്ടിൽ പറഞ്ഞുപരത്തി. അതൊക്കെയും ജനം വിശ്വസിക്കുകയും ചെയ്തു. എന്നാൽ, അവർ ഈ ക്രിമിനൽ ഗൂഢാലോചനയിൽ കൂടെക്കൂട്ടിയ ഒരാൾ, അവരുടെ ഡ്രൈവർ ശ്യാംവർ റായി അതായിരുന്നു ഇന്ദ്രാണിക്കുപറ്റിയ ഏകപിഴ. നിയമത്തിന് അവരെ പിടികൂടാനായി അവശേഷിപ്പിച്ച ഒരേയൊരു ലൂപ്പ് ഹോൾ. അതിൽ പിടിച്ചുകേറിയ പോലീസ് ഒടുവിൽ ആ കേസിൽ ഇന്ദ്രാണി മുഖർജിയെ അറസ്റ്റ് ചെയ്തു. 2002 ഏപ്രിലിൽ ഇന്ദ്രാണിയുടെ ആദ്യ ജീവിതപങ്കാളിയിലെ മകൾ ഷീന ബോറയെ മുൻ ഭർത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവർ ശ്യാംവർ റായ് എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തി എന്നാണു കേസ്. ഗൂഢാലോചനയിൽ പങ്കാളിയായതാണു ഇന്ദ്രാണിയുടെ ഭർത്താവ് പീറ്ററിനെ കുരുക്കിയത്. പീറ്ററിന്റെ…
Read Moreഅമ്മയുറങ്ങാത്ത വീട്! താങ്ങും തണലും നഷ്ടമായി രണ്ടു വയസുകാരൻ മകനുമായി അന്യനാട്ടിൽ തനിച്ചായ അമ്മ; അമ്മ പൊരുതി മകൻ നേടി
ജീവിത വെല്ലുവിളികളുടെ ട്രാക്കുകളിലൂടെ കുതിച്ച് ദേശീയതാരമായി തിളങ്ങിയ വി.ജെ. ഷാന്റിമോൾ. ഇവരുടെ കരുതൽ തണലിൽ ഒളിന്പ്യനായി വളർന്ന മകൻ സാജൻ പ്രകാശ്. അപാരവും അവിശ്വസനീയമാണ് കായികരംഗത്ത് ഈ അമ്മയുടെ സഹനവും മകന്റെ നിശ്ചയദാർഢ്യവും. താങ്ങും തണലും നഷ്ടമായി രണ്ടു വയസുകാരൻ മകനുമായി അന്യനാട്ടിൽ തനിച്ചായ അമ്മ. ബന്ധുക്കളായി അവിടെ ആരുമില്ല. ഏകമകനെ പോറ്റിവളർത്താൻ അമ്മ മാത്രം. അണയാത്ത കനലും തോരാത്ത കണ്ണീരുമായി അതിജീവന പോരാട്ടത്തിൽ അമ്മ മകനുവേണ്ടിമാത്രം പിന്നീടിങ്ങോട്ട് ഓട്ടമായിരുന്നു. ഷാന്റിമോൾ വിരിച്ച കരുതൽത്തണലിൽ മകൻ ഒളിന്പിക്സിലും ഏഷ്യാഡിലും നീന്തലിൽ വിസ്മയം കാഴ്ചവയ്ക്കുന്നു. പിച്ചവെച്ച പ്രായത്തിൽ സാജന് തുണ അമ്മ മാത്രമായിരുന്നെങ്കിൽ ഇന്ന് രാജ്യമെങ്ങും ഈ താരത്തിന് ആരാധകരുണ്ട്. 2016, 2021 ഒളിന്പിക്സുകളിൽ ഇന്ത്യയ്ക്കായി നീന്തൽക്കുളത്തിൽ ജഴ്സിയണിഞ്ഞ അന്തർദേശീയ താരമാണ് സാജൻ പ്രകാശ്്. അധ്വാനം കൂടെപ്പിറപ്പായ അമ്മയുടെ നിതാന്ത പ്രോത്സാഹനമാണ് സാജനെന്ന ‘ബട്ടർഫ്ളൈ’യുടെ കൈകാലുകൾക്കു കരുത്തായത്. രാജ്യാന്തര…
Read Moreകാണമറയത്തെ ഷീന ബോറ! ഷീന ബോറ ജീവനോടെയുണ്ടോ ? നിര്‍ണായക വെളിപ്പെടുത്തലുമായി ഷീന ബോറ വധക്കേസില്‍ ജയില്‍ കഴിയുന്ന ഇന്ദ്രാണി മുഖര്‍ജി
കൊല്ലപ്പെട്ടെന്നു പറയുന്ന ഷീന ബോറ ഇപ്പോഴും ജീവനോടെയുണ്ടെന്ന വെളിപ്പെടുത്തലുമായി ഷീന ബോറ വധക്കേസില്‍ ജയില്‍ കഴിയുന്ന ഇന്ദ്രാണി മുഖര്‍ജി. ഷീന ബോറ കാശ്മീരിൽ ജീവനോടെയുണ്ടെന്ന വെളിപ്പെടുത്തലില്‍ സിബിഐ അന്വേഷണം നടത്തണമെന്നാണ് ഷീനയുടെ അമ്മയായ ഇന്ദ്രാണി മുഖര്‍ജിയുടെ ആവശ്യം. അറസ്റ്റിലായി ആറ് വർഷത്തിനുശേഷമാണ് ഈ വെളിപ്പെടുത്തൽ. ജയിലില്‍ വച്ചു പരിചയപ്പെട്ട ഒരു സ്ത്രീയാണ് ഷീന ബോറ ജീവിച്ചിരിക്കുന്നുവെന്ന കാര്യം തന്നോട് വെളിപ്പെടുത്തിയതെന്നു സിബിഐ ഡയറക്ടര്‍ക്ക് അയച്ച കത്തില്‍ അവര്‍ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ടു സിബിഐ കോടതിയില്‍ ഹര്‍ജിയും ഇന്ദ്രാണി നല്‍കിയിട്ടുണ്ട്. ഇന്ദ്രാണി മുഖര്‍ജിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായി തോക്കുമായി അറസ്റ്റിലായതോടെയാണ് ഷീന ബോറ വധക്കേസിന്റെ ചുരുളഴിഞ്ഞത്. 2015ല്‍ ഷീന ബോറ വധക്കേസില്‍ അറസ്റ്റിലായ ഇന്ദ്രാണി മുഖര്‍ജി ബൈക്കുള ജയിലിലാണ് കഴിയുന്നത്. ഷീനയും ഇന്ദ്രാണിയും സഹോദരിമാരാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരമെങ്കിലും അന്വേഷണം പുരോഗമിച്ചപ്പോഴാണ് ഷീന ഇന്ദ്രാണിയുടെ മകളാണെന്നു വ്യക്തമായത്. ഇരുപത്തിനാലുകാരിയായ…
Read Moreനഷ്ടമാകുന്ന മാധ്യമ നിഷ്പക്ഷത; ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത പൊട്ടാണ് പെയ്ഡ് ന്യൂസ്
റെജി ജോസഫ് വോട്ടറുടെ ബോധ്യങ്ങളെയും നിലപാടുകളെയും തീരുമാനത്തെയും നിര്‍ണയിക്കുന്നതില്‍ മാധ്യമസ്വാധീനം ഇക്കാലത്ത് സുപ്രധാനമാണ്. നിഷ്പക്ഷമതികളുടെയും യുവജനങ്ങളുടെയും വോട്ടുകളാണ് പലപ്പോഴും ജയവും തോല്‍വിയും നിര്‍ണയിക്കുക. ഈ വോട്ടുകള്‍ പിടിച്ചെടുക്കാന്‍ സോഷ്യല്‍ മീഡിയയെ പാര്‍ട്ടികള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നു. സ്വാതന്ത്ര്യസമരത്തെ ശക്തിപ്പെടുത്താനും ദേശീയതയെ അരക്കിട്ടുറപ്പിക്കാനും സ്ഥാപിതമായതെന്ന് അവകാശപ്പെടുന്ന പല പ്രസിദ്ധീകരണങ്ങളും പില്ക്കാലത്ത് വാണിജ്യവത്കരിക്കപ്പെട്ടു. ഇവയൊക്കെ രാഷ്ട്രീയ താല്പര്യം പുലര്‍ത്തുന്ന വന്‍കിട കോര്‍പറേറ്റുകളുടെ ഉടമസ്ഥതയിലേക്കും നിയന്ത്രണത്തിലേക്കും വന്നതോടെ നിഷ്പക്ഷത എന്ന പക്ഷം അപ്രസക്തമായി. രാജ്യത്തെ വിവിധ പാര്‍ട്ടികള്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും സ്വന്തമായി പത്രങ്ങളും ടെലിവിഷനുകളും ഇതര പ്രസിദ്ധീകരണങ്ങളുമുണ്ട്. വസ്തുതകളെ വളച്ചൊടിക്കുക മാത്രമല്ല സ്വന്തം താല്പര്യങ്ങളെ അടിച്ചേല്‍പ്പിക്കാനുള്ള ഉപാധിയായി മാധ്യമങ്ങളെ രാഷ്ട്രീയം മാറ്റിയെടുത്തു. ഇതിനൊപ്പം പാര്‍ട്ടികള്‍ സാമൂഹ്യമാധ്യമങ്ങളെയും ജനവികാരം അനുകൂലമാക്കാവും പ്രതിയോഗികളെ താറടിക്കാനും ഉപയോഗിക്കുന്നു.നിഷ്പക്ഷമെന്ന് അവകാശപ്പെടുമ്പോഴും ഏറെ മാധ്യമങ്ങളും താല്പര്യമുള്ള പാര്‍ട്ടികളെയും സര്‍ക്കാരുകളെയും അന്ധമായി പിന്തുണയ്ക്കുന്നു. ഒപ്പം എതിര്‍പക്ഷത്തെ വിമര്‍ശിക്കുകയും കടന്നാക്രമിക്കുകയും ചെയ്യുന്നു.മുഖ്യധാരാ മാധ്യമങ്ങലെ…
Read Moreകുറ്റവാളികള്‍ ഭരണചക്രം തിരിക്കുമ്പോള്‍…
റെജി ജോസഫ് പണാധിപത്യത്തിനൊപ്പം രാഷ്്ട്രീയം ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ സുരക്ഷാതാവളമായി. ക്രിമിനലുകളെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഇലക്ഷന് കമ്മീഷന് കഴിഞ്ഞ വര്‍ഷം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നിലവിലെ പാര്‍ലമെന്റ് അംഗങ്ങളില്‍ 46 ശതമാനവും ക്രിമിനല്‍ പശ്ചാത്തലമുള്ളവരോ കേസുകളില്‍ പ്രതിചേര്ക്കപ്പെട്ടവരോ ആണ്. ജനപ്രതിനിധികളായ ക്രിമിനലുകള്‍ പ്രതിസ്ഥാനത്തുള്ള കേസുകളില്‍ അടിയന്തിര ഇടപെടലാണ് ഇലക്ഷന് കമ്മീഷന് കോടതിയോട് ആവശ്യപ്പെട്ടത്. പാര്‍ലമെന്റ് അംഗങ്ങളില്‍ 29 ശതമാനം കൊലപാതകം, അതിക്രമം, പീഡനം ഉള്‍പ്പെടെ ഗുരുതര കേസുകളിലെ പ്രതികളാണ്. അതിസമ്പന്നരായ അധോലോകപ്രമാണികള് പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും ഫണ്ടും കോഴയും കൊടുത്തു സ്ഥാനാര്‍ഥിത്വം വിലയ്ക്കുവാങ്ങുകയും പണമെറിഞ്ഞ് വോട്ടുനേടി തുടരെ വിജയിക്കുകയും ചെയ്യുന്ന സാഹചര്യം നിലനില്ക്കുന്നു. വോട്ടര്‍മാരുടെ വിവേചന പരിമിതികളെ ചൂഷണം ചെയ്ത് വിജയിച്ച് ഇക്കൂട്ടര്‍ അധോലോകത്ത് തുടര്‍ന്നും വിരാജിക്കുന്നു. ഒരേ സീറ്റില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളേറെയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാകുന്ന സാഹചര്യത്തില്‍ ഏതു സ്ഥാനാര്‍ഥിയാണ് ഭേദമെന്നറിയാതെ വോട്ടര്‍മാര്‍ നിസഹായരായി മാറുന്ന സാഹചര്യമാണിന്ന്. ജനാധിപത്യത്തിന്റെ…
Read Moreകേരളമേറ്റെടുത്ത നൊമ്പരം! മോഫിയയുടെ മരണം പലതിനും പാഠമാണ്; ഉത്ര വധക്കേസ് പോലെ ഉത്തരംമുട്ടി സിഐ
റിയാസ് കുട്ടമശേരി അഞ്ചൽ സിഐ ആയിരിക്കുമ്പോൾ കോളിളക്കം സൃഷ്ടിച്ച ഉത്ര വധക്കേസിൽ അലംഭാവം കാട്ടിയതിന് വകുപ്പുതല അന്വേഷണം നേരിട്ടു കൊണ്ടിരിക്കുന്നയാളാണ് ഈ കേസിൽ ആരോപണ വിധേയനായ സിഐ സി.എൽ.സുധീർ. വിശദമായ പരാതി നൽകിയിട്ടും ഗൗരവത്തോടുള്ള അന്വേഷണം നടത്തിയില്ലെന്ന ഉത്രയുടെ മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് കൊല്ലം എസ്പി കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയും അവർ ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ട് ഉത്രയെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയും ചെയ്തിതിരുന്നു. ഇതു കൂടാതെ അഞ്ചലിൽ തന്നെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കാൻ മൃതദേഹങ്ങൾ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തിയ സംഭവവും വിവാദമായിരുന്നു. ഇതിനെയെല്ലാം തുടർന്നാണ് സിഐ സുധീറിനെ എറണാകുളം റൂറലിലേക്ക് സ്ഥലം മാറ്റിയത്. ഇഴയുന്ന വകുപ്പ്തല അന്വേഷണം രാഷ്ട്രീയ പ്രതിഷേധങ്ങൾക്കൊടുവിൽ സിഐ സുധീറിനെതിരേ വകുപ്പുതല നടപടിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക അന്വേഷണവും പ്രഖ്യാപിച്ചു. കൊച്ചി സിറ്റി ഈസ്റ്റ് ട്രാഫിക് അസിസ്റ്റന്റ്…
Read Moreമാറിയ കാലത്തെ തെരഞ്ഞെടുപ്പ് അണിയറ
റെജി ജോസഫ് സ്ഥാനാര്‍ഥിയുടെ വര്‍ണ പോസ്റ്റര്‍ കംപ്യൂട്ടറില്‍ അണിയിച്ചൊരുക്കാന്‍ നിരക്ക് കാല് ലക്ഷം രൂപ വരെ. ഫോട്ടോ, വീഡിയോ ഷൂട്ടിന് ഒരു ലക്ഷം. ബ്യൂട്ടീഷ്യന് അണിയിച്ചൊരുക്കി ഹൈടെക് കാമറയില്‍ ചിരിപ്പിച്ചെടുക്കുന്നതില് മിഴിവുള്ള ചിത്രം കംപ്യൂട്ടറില്‍ അതിസുന്ദരമാക്കിയാണ് ഇലക്ഷന് പോസ്റ്ററുകള്‍ തയാറാക്കുക. കണ്ണെഴുതിയും പൊട്ടുതൊട്ടും വനിതാ സ്ഥാനാര്‍ഥിയെ ഒരുക്കും. ആണുങ്ങള്‍ക്ക് കട്ടിംഗ്, ഷേവിംഗ്, താടി ഡ്രസിംഗ് എന്നിവയൊക്കെ ഏര്‍പ്പാടാക്കും. ഇത്തരത്തില്‍ സിനിമാ ചിത്രീകരണംപോലെ ദിവസങ്ങള്‍ നീളുന്നതാണ് ഷൂട്ടിംഗ്. ഇതിനായി സെറ്റും ലോക്കേഷനും വരെ ഒരുക്കുന്ന കാലം. പോസ്റ്ററിന്റെ ഭംഗിയില്‍ സ്ഥാനാര്‍ഥി ജയിച്ചവരുടെയും പോസ്റ്റര്‍ മോശമായതിനാല്‍ തോറ്റതിന്റെയും അനുഭവങ്ങളുള്ളതിനാല്‍ ഇക്കാലത്ത് പോസ്റ്ററുകളുടെ ഗ്ലാമര്‍ ഏറെ പ്രധാനമാണ്. പ്രചാരണത്തിന്റെ ഓരോ ഘട്ടത്തിലും പുതുമയുള്ള പോസ്റ്ററുകള്‍ മാറിമാറി അടിച്ചിറക്കും. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്ന ദിവസംതന്നെ ആദ്യ റൗണ്ട് പോസ്റ്റര്‍ നിരക്കും. പിന്നാലെ കൈകൂപ്പിയും കരം ഉയര്ത്തിയുമൊക്കെയുള്ള ഫ്ളക്സുകളും കട്ടൗട്ടുകളും.മതില് ബുക്കിംഗ്, കൈയെഴുത്ത്, ഫോട്ടോ ഷൂട്ട്,…
Read More