സൂപ്പർഹീറോ എന്നു കേട്ടാൽ അതിശയവും അത്ഭുതവുമാണ് നമുക്ക്. നന്മയ്ക്കൊപ്പം നിന്ന് തിന്മകൾക്കെതിരെ പോരാടുന്നവരും തിന്മകൾക്കൊപ്പം നിൽക്കുന്നവരുമായി സൂപ്പർഹീറോസ് സിനിമകളിൽ നിറഞ്ഞാടുന്നു. നമ്മുടെ ചിന്തകളിലേക്ക് സൂപ്പർഹീറോസ് എത്തിത്തുടങ്ങിയിട്ട് നാളേറെയായിട്ടില്ല. എന്നാൽ, വിദേശരാജ്യങ്ങളിലെ കുട്ടികളൊക്കെ വർഷങ്ങളായി മനസിലും പോക്കറ്റിലുമൊക്കെ ആരാധിക്കുന്ന കുറേ അമാനുഷികരുണ്ട്. ആ സൂപ്പർഹീറോസിൽ കൂടുതലും അമേരിക്കൻ സൃഷ്ടികളാണ്. കോമിക് ബുക്കുകളിൽ ജന്മം കൊണ്ട് പിന്നീട് സിനിമകളിലൂടെ ലോകപ്രശസ്തരായവർ. ഇപ്പോൾ നമുക്ക് മലയാളത്തിലും ഒരു സൂപ്പർഹീറോയെ കിട്ടിയിട്ടുണ്ട്. ലോക്കൽ സൂപ്പർ ഹീറോ…മിന്നൽ മുരളി. നമ്മുടെ സൂപ്പർ ഹീറോകൾ വന്നു തുടങ്ങിയിട്ടേയുള്ളൂ. നമുക്ക് അടുത്ത സൂപ്പർഹീറോയ്ക്കായി കാത്തിരിക്കാം. അമാനുഷിക ശക്തിയുള്ളവരും ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതുമായ സൂപ്പർഹീറോസുണ്ട്. അത്തരത്തിൽ ചില പ്രമുഖ സൂപ്പർഹീറോകളെ നമുക്കു പരിചയപ്പെടാം… സ്പൈഡർമാൻ സൂപ്പർഹീറോ ചിത്രങ്ങളിൽ ഏറെ പ്രശസ്തി നേടിയ കഥാപാത്രം. മാർവൽ കോമിക്സിന്റെ അമേസിംഗ് ഫാന്റസിയുടെ 15-ാം ലക്കത്തിലാണു സ്പെെഡർമാന്റെ രംഗപ്രവേശനം. സ്റ്റാൻ ലീ,…
Read MoreCategory: RD Special
താളം തെറ്റിയ നാടൻ പാട്ടുകൾ ! തലയ്ക്ക് മുകളിൽ വീണ്ടും ഭീഷണിയായി ഒമിക്രോൺ; ആധി പൂക്കുന്ന വേദികൾ
എം.സുരേഷ്ബാബു കാർഷിക സംസ്കാരത്തിന്റെ മഹിമ വിളിച്ചോതി കേരളത്തിലെ കലാവേദികളിലും ഉത്സവവേദികളിലും ഏറെ ശ്രദ്ധേയമായി മാറിയ കലാരൂപമാണ് നാടൻ പാട്ടുകൾ. ഇപ്പോൾ സാങ്കേതിക വിദ്യയുടെ സഹായവും നാടൻ പാട്ടുകളുടെ അവതരണത്തിനു മിഴിവേകുന്നു. മൂന്നു പതിറ്റാണ്ടിന്റെ കലാപാരന്പര്യമുള്ള നാടൻ പാട്ട് കലാകാരനാണ് മനോജ് പുന്നപ്ര. കുട്ടനാട് കണ്ണകി എന്ന പേരിൽ സ്വന്തമായി നാടൻപാട്ട് സമിതി ആരംഭിച്ച് നല്ല നിലയിൽ പ്രോഗ്രാമുകൾ അവതരിപ്പിച്ച് വന്നിരുന്ന മനോജിന്റെയും സഹപ്രവർത്തകരുടെയും ജീവിതങ്ങൾക്കു മേൽ കോവിഡ് മഹാമാരി കരിനിഴൽ വീഴ്ത്തുകയായിരുന്നു. ലോക്ക്ഡൗണ് ആരംഭിക്കുന്നതിന് മുന്പുള്ള ഉത്സവ സീസണിൽ 47 പ്രോഗ്രാമുകളാണ് മുടങ്ങിയത്. ബുക്കിംഗ് നടത്തിയ പലരും അഡ്വാൻസ് തുക മടക്കി ചോദിച്ചു. കഴിഞ്ഞ രണ്ട ു വർഷക്കാലമായി മനോജിന്റെയും കുടുംബത്തിന്റെയും ജീവിതം വളരെ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. അമ്മയും ഭാര്യയും രണ്ട ് പെണ്മക്കളും അടങ്ങുന്ന കുടുംബത്തിലെ അത്താണിയാണ് മനോജ്. നാടൻ പാട്ടുസമിതിമിമിക്രി കലാകാരനായും നാടൻപാട്ട്…
Read Moreനൂറ്റിനാലാം വയസിലെ പരീക്ഷ! സാക്ഷരതാ മികവുത്സവത്തിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ മിടുക്കി ഇവിടെയുണ്ട്; കോട്ടയം തിരുവഞ്ചൂരിലെ കുട്ടിയമ്മ കോന്തിയുടെ വിശേഷങ്ങൾ…
ജിബിൻ കുര്യൻ നൂറ്റിനാലാം വയസിൽ ഡിസ്റ്റിംഗ്ഷൻ. നൂറിൽ 89 മാർക്കോടെ സാക്ഷരതാ മികവുത്സവത്തിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക്. എഴുത്തും വായനയും പഠിച്ചു കുട്ടിയമ്മ കോന്തി വായനയിൽ സീരിയസാവുകയാണ്. സാക്ഷരതയുടെ പിൻബലത്തിൽ കടലാസുകളിൽ കഥപോലെ ഓർമകളുടെ കുറിപ്പെഴുത്തും തുടങ്ങിയിരിക്കുന്നു. കോട്ടയം തിരുവഞ്ചൂർ തട്ടാംപറന്പിൽ കുട്ടിയമ്മ കോന്തി വലിയ അഭിമാനത്തിലാണിപ്പോൾ. നാലാം വയസിൽ ഹൃദിസ്ഥമാക്കേണ്ടിയിരുന്ന എഴുത്തുവായന നൂറ്റിനാലാം വയസിൽ വശമാക്കുകയെന്നത് ചെറിയ നേട്ടമല്ലല്ലോ. കേരളത്തിലെതന്നെ പ്രായത്തിൽ മുതിർന്ന അമ്മ രണ്ടു മാസത്തെ പഠിപ്പിൽ സ്വന്തമാക്കിയ വിസ്മയനേട്ടം ഫുൾ എ പ്ലസിനേക്കാൾ തിളക്കമാർന്നതാണ്. നാട്ടിലെ മൂപ്പത്തി റാങ്കുകാരിയായതോടെ തുടരെ അനുമോദനങ്ങളും സ്വീകരണങ്ങളാണിപ്പോൾ. കേൾവിക്കുറവൊഴിച്ചാൽ കാഴ്ചയും ഉൾക്കാഴ്ചയും നന്നായുണ്ട്. വായനയ്ക്കൊപ്പം വിരലുകൾ വിറയ്ക്കാതെ എഴുതാനാവുന്നു. സദസിനു മുന്നിൽ പത്തുമിനിട്ട് സംസാരിക്കാനും സഭാകന്പമില്ല. അയലത്തെ അങ്കണവാടി സാക്ഷരതാ പ്രേരക് രഹ്നയാണ് കുട്ടിയമ്മയുടെ ടീച്ചർ. വിദ്യാർഥിനി ടീച്ചറെക്കാൾ 80 വയസോളം മൂത്തയാളാണെന്നതും പറയാതെവയ്യ. മുക്കിമൂളി പത്രം…
Read Moreഅഗതികളുടെ അമ്മ! മദർ തെരേസയുടെ ഓർമകളെ ആർഎസ്എസ് ഭയപ്പെടുന്നുവോ ?
അഗതികളുടെ അമ്മയായ വിശുദ്ധ മദർ തെരേസയോടുള്ള സംഘപരിവാറിന്റെ എതിർപ്പും വിദ്വേഷവും മദർ ജീവിച്ചിരുന്ന കാലത്തുതന്നെ കുപ്രസിദ്ധമാണെന്നു ലേഖനം. ദീപികയിൽ റോണി കെ. ബേബി എഴുതിയ ലേഖനത്തിലാണ് മദർ തെരേസയോടുള്ള സംഘപരിവാറിന്റെ വിദ്വേഷത്തെക്കുറിച്ചു ചർച്ച ചെയ്യുന്നത്. ലേഖനത്തിന്റെ പൂർണരൂപം താഴെ: അഗതികളുടെ അമ്മയായ വിശുദ്ധ മദർ തെരേസയോടുള്ള സംഘപരിവാറിന്റെ എതിർപ്പും വിദ്വേഷവും മദർ ജീവിച്ചിരുന്ന കാലത്തുതന്നെ കുപ്രസിദ്ധമാണ്. അതിന്റെ തുടർച്ചയായാണ് മദറിന്റെ ഓർമകൾ നിലനിർത്തുന്ന, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ആഗോളശ്രദ്ധ നേടിയ, 139 രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന മിഷനറീസ് ഓഫ് ചാരിറ്റിയുടെ പ്രവർത്തനങ്ങളെ ഇന്ത്യയിൽനിന്നു തുടച്ചുനീക്കുന്നതിന് ബിജെപി ഭരിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ നടക്കുന്ന ആസൂത്രിത ശ്രമങ്ങൾ. ഇതിനു നേരിട്ടുതന്നെ ചുക്കാൻ പിടിക്കുന്നത് ആർഎസ്എസ് നേതൃത്വമാണ് എന്നു നിസംശയം പറയാം. ഇതിന്റെ ഭാഗമായിത്തന്നെയാണ് മദര് തെരേസയ്ക്കും മിഷനറീസ് ഒഫ് ചാരിറ്റിക്കും നേരേ ഗുരുതര ആരോപണങ്ങളുമായി ആര്എസ്എസ് മുഖവാരിക പാഞ്ചജന്യയുടെ പുതിയ…
Read Moreഎണ്ണായിരവും കടന്ന് കാർട്ടൂൺസ്കോപ്പ്… 30 വർഷങ്ങൾ… അന്തമില്ലാതെ ചോദ്യങ്ങൾ… ഹാൾമാർക്ക് ഉത്തരങ്ങൾ…
എണ്ണായിരവും കടന്ന് കാർട്ടൂൺസ്കോപ്പ്… 30 വർഷങ്ങൾ… അന്തമില്ലാതെ ചോദ്യങ്ങൾ… ഹാൾമാർക്ക് ഉത്തരങ്ങൾ…
Read Moreആട്ടം നിലച്ച തെയ്യം! ആധി പൂക്കുന്ന വേദികൾ…
എം.സുരേഷ്ബാബു ഉത്സവദിന രാത്രങ്ങൾക്കും ഘോഷയാത്രകൾക്കും മിഴിവേകുന്നതാണ് നാടൻ കലാരൂപങ്ങൾ. കോവിഡ് മഹാമാരി തകർത്തെറിഞ്ഞ ജിവിതങ്ങളുടെ കൂട്ടത്തിൽ നാടൻകലകളെ അവതരിപ്പിക്കുന്ന ആയിരത്തിൽപരം കലാകാരൻമാരുടെ ജീവിതവും വഴിമുട്ടി. തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് കന്പനിമുക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യുവശക്തി നാടൻകലാ രൂപസമിതി ഉടമയും കലാകാരനുമായ പ്രദീപിന്റെ കഥയും വ്യത്യസ്തമല്ല. പ്രദീപിന്റെ സമിതിയിലെ ഐറ്റങ്ങളായിരുന്നു തെയ്യം, പൂക്കാവടി, കർണാടക ബൊമ്മലാട്ടം, കർണാടക മോഡൽ ഹനുമാൻ, കണ്ണൂർ മോഡൽ തെയ്യം, മയിലാട്ടം, പരുന്ത്, പാവക്കൂത്ത്, പുരാണ വേഷങ്ങളിട്ട കഥാപാത്രങ്ങൾ മുതലായവ. ഉത്സവ സീസണുകളിലും വിവിധ സാംസ്കാരിക പരിപാടികളിലും നാടൻ കലാരൂപങ്ങളെ അവതരിപ്പിച്ചു കിട്ടുന്ന പ്രതിഫലം കൊണ്ടാണ് പ്രദീപും സഹപ്രവർത്തകരും കുടുംബങ്ങൾ പുലർത്തി വന്നിരുന്നത്. വാടക വീട്ടിലെ സങ്കടങ്ങൾ അറുപതിൽപരം കലാകാരൻമാരുടെ അന്നം ഈ സമിതിയെ ആശ്രയിച്ചായിരുന്നു. കോവിഡ് മഹാമാരി സർവമേഖലകളെയും തകർത്തെറിഞ്ഞതോടെ ഈ രംഗത്ത് പ്രവർത്തിച്ചിരുന്ന കലാകാരൻമാരുടെയും ജീവിതങ്ങൾ വഴിമുട്ടുകയായിരുന്നു. പ്രോഗ്രാം ഉള്ള കാലയളവിൽ…
Read Moreഓരോ മഴ പെയ്ത് തോരുമ്പോഴും ഓർമ്മയിൽ വേദനയാകുമാ ഗദ്ഗദം … കവി അനിൽ പനച്ചൂരാൻ ഓർമ്മയായിട്ട് ഒരു വർഷം
aനൗഷാദ് മാങ്കാംകുഴി കായംകുളം : ജനപ്രിയ കവിതകളും ഗാനങ്ങളും ബാക്കിയാക്കി മലയാളികളുടെ പ്രിയ പ്പെട്ട കവിയും ഗാനരചയിതാവുമായിരുന്ന അനിൽ പനച്ചൂരാൻ ഓർമ്മയായിട്ട് ഇന്ന് ഒരു വർഷമാകുന്നു. കായംകുളം പുതുപ്പള്ളിയിലെ വാരണപ്പള്ളി പനച്ചൂർ തറവാട്ടില സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും. അനേകം സൂപ്പർ ഹിറ്റ് കവിതകളും ജനപ്രിയസിനിമ ഗാനങ്ങളും രചിച്ച അനിൽ പനച്ചൂരാൻ സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന പരിശ്രമത്തിനിടയിലാണ് കഴിഞ്ഞ ജനുവരി 3 ന് വിട പറഞ്ഞത് . ബാക്കിയായ സ്വപ്നംകാട് എന്ന പേരിൽ പേരിട്ടിരുന്ന സിനിമയുടെ തിരക്കഥ പൂർത്താക്കി അത് സംവിധാനം ചെയ്യാനുള്ള വലിയ പരി ശ്രമത്തിലായിരുന്നു പനച്ചൂരാൻ. ഈ സിനിമയിൽ കവി മുരുകൻ കാട്ടക്കടയെ കൊണ്ട് പാട്ടുകൾ എഴുതാൻ മരണത്തിന് മുമ്പ് അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നു.പക്ഷെ ആ ആഗ്രഹങ്ങളെല്ലാം ബാക്കി ആക്കി അനിൽപനച്ചൂരാൻ ആരാധക മനസുകളെ കണ്ണീരിലാഴ്ത്തി വിട പറയുകയായിരുന്നു. മാവേലിക്കര മറ്റം ക്ഷേത്രത്തിൽ…
Read Moreദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ തടവറ! തടവറകളുടെ തലവനായി തിഹാർ; അറിയാം തിഹാര് ജയിലിലെ വിശേഷങ്ങള്…
ഇന്ത്യയിൽ ജയിൽ എന്നാൽ തിഹാർ കഴിഞ്ഞിട്ടേ മറ്റൊന്നുള്ളൂ. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ തടവറ. 1958ൽ വെറും 1273 തടുവുകാരെ മാത്രം ഉൾക്കൊള്ളാൻ കഴിയുന്ന ഒരു സാധാരണ ജയിലായിരുന്നു തിഹാർ. ഇപ്പോൾ 18,000 തടവുകാരാണ് ഇവിടെ വിവിധ കേസുകളിൽ തടവിൽ കഴിയുന്നത്. രാജ്യത്തെതന്നെ നടുക്കിയ നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷയാണ് ഏറ്റവും ഒടുവിൽ തിഹാർ ജയിലിന് വാർത്തകളിൽ വലിയ ഇടംകൊടുത്തത്. തിഹാറിലെ തടവുകാരെക്കുറിച്ചു പറഞ്ഞാൽ വിവിഐപികളായ രാഷ്ട്രീയ നേതാക്കൾ മുതൽ അന്താരാഷ്ട്ര കൊടുംകുറ്റവാളികൾ വരെ ഇവിടെ കാരാഗൃഹവാസം അനുഭവിച്ചിട്ടുണ്ട്. ചാൾസ് ശോഭരാജ്, ഭീകരൻ യാസീൻ ഭട്കൽ, സഞ്ജയ് ഗാന്ധി, വ്യവസായി ലളിത് മോഹൻ താപ്പർ, പി. ചിദംബരം, വിദ്യാർഥി നേതാവ് കനയ്യ കുമാർ, ക്രിക്കറ്റ് താരം ശ്രീശാന്ത് തുടങ്ങിവയരൊക്കെ പരിചിത പേരുകൾ. നൊബേൽ സമ്മാന ജേതാവായ അഭിജിത് ബാനർജി ജെഎൻയുവിൽ വിദ്യാർഥിയായിരിക്കേ തിഹാറിൽ തടവുപുള്ളിയായി കഴിഞ്ഞിട്ടുണ്ട്. നിർഭയ…
Read More2021 വിടപറയുമ്പോൾ..! ടി.ഡി.ശ്രീധരന്റെ ഡയറികുറിപ്പുകളിൽ കാണാം നാടിന്റെ സാമൂഹിക രാഷ്ടീയ ചരിത്രം
കോടാലി: വ്യക്തിജീവിതത്തിലെ അനുഭവങ്ങൾക്കൊപ്പം നാടിന്റെ സാമൂഹിക രാഷ്ടീയ സ്പന്ദനങ്ങളും ഡയറിയുടെ താളുകളിൽ എഴുതി സൂക്ഷിക്കുകയാണ് കടന്പോട് സ്വദേശി ടി.ഡി.ശ്രീധരൻ. കഴിഞ്ഞ അന്പതുകൊല്ലത്തിനിടയിൽ ഉണ്ടായ സുപ്രധാന സംഭവങ്ങളെല്ലാം ശ്രീധരന്റെ ഡയറിക്കുറിപ്പുകളിലുണ്ട്. വ്യക്തി ജീവിതത്തിനേക്കാളേറെ പൊതു ജീവിതത്തെ ഡയറിയിൽ അടയാളപ്പെടുത്താനാണ് ടി.ഡി. ശ്രമിച്ചിട്ടുള്ളത്. 1970ന് ശേഷം ഉണ്ടായ സുപ്രധാന സംഭവങ്ങളും പ്രമുഖരുടെ വിയോഗവും ഡയറികുറിപ്പുകളിലുണ്ട്. ഓരോ വർഷം പിറക്കുന്പോഴും പുതിയ ഡയറിയിലെഴുതി തുടങ്ങുന്ന ഇദ്ദേഹം പഴയ ഡയറികൾ എല്ലാം സൂക്ഷിച്ചുവെക്കുന്നുണ്ട്. കഴിഞ്ഞ അന്പതുകൊല്ലത്തിനിടിയിൽ താൻ ഉപയോഗിച്ച ഡയറികളിൽ 47 എണ്ണവും ഇദ്ദേഹം ഇപ്പോഴും സൂക്ഷിക്കുന്നു. കാലപ്പഴക്കം മൂലം മൂന്നെണ്ണം ദ്രവിച്ചുപോയി. ചെറുപ്പം മുതലേ സിപിഐ പ്രവർത്തകനായി പൊതുരംഗത്തെത്തിയ ശ്രീധരൻ 21-ാം വയസിലാണ് ഡയറി എഴുതാൻ തുടങ്ങിയത്. പിന്നീട് പാർട്ടിയുടെ ആന്പല്ലൂർ മണ്ഡലം അസി.സെക്രട്ടറിയായും കുറച്ചുകാലം യുവജനസംഘടനയുടെ ജില്ല പ്രസിഡന്റായും പ്രവർത്തിച്ചു. 1979 മുതൽ 92 വരെ പൂങ്കുന്നം സീതാറാം ടെക്സ്റ്റയിൽസിൽ…
Read More2021ലെ ശ്രദ്ധേയ സംഭവങ്ങൾ…
കോവിഡ് വൈറസ് ഡൽറ്റയും ഒമിക്രോണുമായി രൂപംപ്രാപിച്ച് ലോകമാകെ രോഗം പടർത്തി പ്രതിസന്ധി വർധിപ്പിച്ചതിനിടെയിലും ഒരുപിടി ശ്രദ്ധേയ സംഭവങ്ങൾ 2021ലുണ്ടായി. അമേരിക്കയിലെ കലാപവും മ്യാൻമറിലെ പട്ടാള അട്ടിമറിയും അഫ്ഗാനിസ്ഥാൻ വീണ്ടും താലിബാന്റെ കിരാതഭരണത്തിനു കീഴിലായതും കാലാവസ്ഥാ ഉച്ചകോടിയും 2021ലെ ശ്രദ്ധേയ സംഭവങ്ങളാണ്. ലോകമാകെയുള്ള കോവിഡ് കേസുകളുടെ എണ്ണം ജനുവരിയിൽ പത്തു കോടി ആയിരുന്നത് വർഷാവസാനമായപ്പോഴേക്കും 28 കോടിക്കു മുകളിലായി; മരിച്ചവരുടെ എണ്ണം 54.4 ലക്ഷവും. അമേരിക്ക നാണംകെട്ട ദിനം അമേരിക്കയിലെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുയായികൾ ജനുവരി ആറിനു നടത്തിയ കലാപം ലോകത്തെ മുഴുവൻ ഞെട്ടിച്ചു. ലോകത്തെ ഏറ്റവും സുരക്ഷിതരാജ്യത്തിന്റെ പാർലമെന്റ് മന്ദിരമാണ് ആക്രമിക്കപ്പെട്ടത്. തെരഞ്ഞെടുപ്പിൽ ട്രംപിനെ തോൽപ്പിച്ച ജോ ബൈഡന്റെ വിജയം സാക്ഷ്യപ്പെടുത്താനായി അമേരിക്കൻ പാർലമെന്റായ കോൺഗ്രസ്, പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ സമ്മേളിക്കുന്പോഴായിരുന്നു സംഭവം. കലാപകാരികൾ കാപ്പിറ്റോളിൽ അഴിഞ്ഞാടുന്നതിന്റെയും പാർലമെന്റ് അംഗങ്ങൾ ഒളിച്ചിരിക്കുന്നതിന്റെയുമൊക്കെ ദൃശ്യങ്ങൾ പുറത്തുവന്നു.…
Read More