ഷൊർണൂർ: അക്ഷരങ്ങൾ കൊണ്ട് അശ്വമേധം നടത്തി നവോത്ഥാനത്തിന്റെ കൊടുങ്കാറ്റുയർത്തിയ വി.ടിയുടെ ഭവനം കാലാന്തരങ്ങളെ അതിജീവിച്ച് ചരിത്രമെഴുതുന്നു. തൃത്താല കൂറ്റനാടാണ് വൻ വിപ്ലവങ്ങൾ നടന്ന ഈ വീടുള്ളത്. ഇത് രസികസദനം. വി.ടി ഭട്ടതിരിപ്പാടിലൂടെ സാമൂഹ്യ കേരളത്തിന്റെ നവോത്ഥാന ചരിത്രങ്ങൾക്കെല്ലാം സാക്ഷിയായ വീട്. ‘പട്ടിയായി ജനിക്കാം, പൂച്ചയായി ജനിക്കാം, ഇനിയൊരു ജന്മമുണ്ടെങ്കിൽ മറ്റേത് നികൃഷ്ട ജീവിയായും ജനിക്കാം. പക്ഷേ, ഒരില്ലത്തെ അപ്ഫനായി ജനിക്കാൻ സാദ്ധ്യമല്ല’ എന്ന് കേരളത്തിന്റെ യാഥാസ്തിക മനസാക്ഷിയോട് ഗർജ്ജിച്ച വിപ്ലവകാരിയായിരുന്നു വി.ടി ഭട്ടതിരിപ്പാട്. കല്ലെ പിളർക്കുന്ന കൽപ്പനകൾ കഴുത്ത് വെട്ടിയും നടപ്പാക്കിയിരുന്ന പോയ കാല സവർണ്ണാധിപത്യത്തിനെതിരായി പടപ്പുറപ്പാട് നടത്തിയ അദ്ദേഹം നവോത്ഥാന രംഗത്ത് മാറ്റത്തിന്റെ കൊടുങ്കാറ്റുയർത്തി. ത്യാഗസന്പത്തു കൊണ്ട് ദേവത്വവും, ഭോഗ തൃഷ്ണ കൊണ്ട് മൃഗീയത്വവും നേടിയ നന്പൂതിരിമാർക്കിടയിൽ, ഒരു തീജ്വാലയായി കത്തി പടർന്ന് വിപ്ലവം നടത്തിയ വി.ടി, നിശിതങ്ങളായ വാക്കുകളും പടവാളിനേക്കാൾ മൂർച്ചയുള്ള തൂലികയും കൊണ്ട്…
Read MoreCategory: RD Special
ലഹരിയിലെ താലിബാൻ ബ്രാൻഡ് ! ജാഗ്രതയോടെ ഇന്ത്യൻ തീരങ്ങൾ
ലഹരിയുടെ സാമ്രാജ്യമാണ് അന്നും ഇന്നും അഫ്ഗാനിസ്ഥാൻ. ആ സാമ്രാജ്യത്തിന്റെ അധിപരായി ഒരിക്കൽകൂടി താലിബാൻ അധികാരത്തിലെത്തിയതോടെ അന്താരാഷ്ട്ര സമൂഹം ഭീതിയോടെയാണ് അഫ്ഗാനെ നിരീക്ഷിക്കുന്നത്. ഇന്ത്യയോടുളള അവരുടെ നയവും സമീപനവും എന്തായിരിക്കുമെന്നറിയാൻ രാജ്യവും കാത്തിരിക്കുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്കു പുറമെ ലഹരിക്കടത്തിലും കുപ്രസിദ്ധി നേടിയ താലിബാന്റെ തിരിച്ചുവരവ് ലോകത്തിന്റെ ഉറക്കം കെടുത്തുകയാണ്. അതിമാരക ലഹരിമരുന്നായ ഹെറോയിൻ ഉത്പാദനത്തിലും വിപണനത്തിലുമുള്ള താലിബാന്റെ കുത്തകയുടെ ആശങ്കയിലാണ് വിവിധ അന്വേഷണ ഏജൻസികൾ. ഹെറോയിന്റെയും കറുപ്പിന്റെയും ഉത്പാദനവും വില്പനയും അവസാനിപ്പിക്കുവാൻ താലിബാനു സമ്മർദമേറും. നിലവിലെ രാജ്യത്തെ ലഹരി ആസക്തിയിൽ കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ കീഴിലുളള നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, കസ്റ്റംസ്, ആന്റി നർക്കോട്ടിക് സെല്ലുകൾ കേരളത്തിലെ എക്സൈസ് നർക്കോട്ടിക് പോലീസ് വിഭാഗങ്ങൾ കടുത്ത നിരാശയിലാണ്. താലിബാനും കേരളവും കേരളത്തിൽ പിടികൂടുന്ന ലഹരി മരുന്നുകളും താലിബാനും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. ഈ ലഹരിമരുന്നിന്റെ പ്രധാന ചേരുവയായ അഫേഡ്ര വൻതോതിൽ ഉൽപാദിപ്പിക്കുന്നതും…
Read Moreആ കൊലപാതകത്തിനു പിന്നിൽ ആര്? 20 വർഷങ്ങൾക്കു ശേഷം കൊലയാളിയെ അന്വേഷിച്ച് പോലീസ്; തെളിവായി ലഭിച്ചത് ഒരു ഷോർട്സ്
ഇരുപത് വർഷങ്ങൾക്കു മുന്‍പാണ് തേംസ് നദിയിൽ നിന്ന് അഞ്ചോ ആറോ വയസ് പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടിയുടെ ശരീരം ലഭിക്കുന്നത്. തലയും കയ്യും കാലും വേർപെട്ട നിലയിലായിരുന്നു മൃതദേഹം. കൊല്ലപ്പെട്ടത് ആരാണെന്നോ കൊന്നത് ആരാണെന്നോ ഇതുവരെ കണ്ടെത്താനായിട്ടില്ല. 20 വർഷത്തിനുശേഷം പോലീസ് ആ കേസിൽ വീണ്ടും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ആദം അഞ്ചോ ആറോ വയസുള്ള ആ ആൺകുട്ടിക്ക് ഡിറ്റക്ടീവുകൾ “ആദം” എന്ന് പേരിട്ടു. അവനെ നൈജീരിയയിൽ നിന്നു കടത്തിക്കൊണ്ടു വന്നതാവാം. ജർമ്മനി വഴി ബ്രിട്ടനിലേക്ക് കടത്തിയതാണെന്നും അഭ്യൂഹമുണ്ട്. ഒരു ജോടി ഓറഞ്ച് നിറത്തിലുള്ള ഷോർട്ട്സാണ് ധരിച്ചിരിക്കുന്നതെന്നും ആദം കൊല്ലപ്പെടുന്നതിന് ഏതാനും ദിവസങ്ങൾക്കു മുന്‍പ് മാത്രമാണ് ബ്രിട്ടനിൽ എത്തിയതെന്നും പോലീസ് പറയുന്നു. കാരണം, അവന്റെ ശരീരത്തിൽ നിന്നു ലഭിച്ച തെളിവുകൾ അങ്ങനെയൊരു സൂചനയാണ് നൽകുന്നത്. ബെനിൻ സിറ്റിക്കടുത്തുള്ള തെക്കുപടിഞ്ഞാറൻ നൈജീരിയയിൽ നിന്നുള്ളയാളാണ് ആദമെന്നും കരുതുന്നു. ബലിയർപ്പിക്കാൻ ? ചിലപ്പോൾ…
Read Moreപുലിമുരുകൻമാർ! അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ വന്നതോടെ കേരളവും ഇപ്പോൾ കടുത്ത ജാഗ്രതയില്‍
ലഹരി തീവ്രവാദം ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും പുതിയ ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെയാണ് വെളിപ്പെടുത്തിയത്. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ തുറന്നു പറച്ചിൽ. അടുത്തിടെയായി രാജ്യത്തേക്ക് ലഹരി കടത്ത് വർധിച്ചുവരുന്നതു പച്ചയായ യാഥാർഥ്യം തന്നെയാണ്. ലഹരിയൊഴുകുന്ന വഴികൾ അയൽ രാജ്യങ്ങളായ പാക്കിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക,ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിൽനിന്നാണ് ഇന്ത്യയിലേക്കു ലഹരിയൊഴുകിയിരുന്നത്. പാക്കിസ്ഥാനുമായി അതിര് പങ്കിടുന്ന ജമ്മു കാശ്മീർ, പഞ്ചാബ്, രാജസ്ഥാൻ വഴിയും ലഹരിയെത്തിയിരുന്നു. തുറമുഖങ്ങളും വിമാനത്താവളങ്ങളും ലഹരിക്കടത്തിന്റെ ഇടത്താവളങ്ങളാക്കി മാഫിയ മാറ്റിയെടുത്തു. ഇതിൽ ഗുജറാത്ത്, മുബൈ തീരങ്ങളും കൊച്ചിയടക്കമുള്ള രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങും മാഫിയയുടെ നിയന്ത്രണത്തിലായിരുന്നു. ഇപ്പോൾ കനത്ത സുരക്ഷ കാരണം മറ്റുമാർഗങ്ങൾ തേടുകയാണ് അന്താരാഷ്ട്ര ലഹരി മാഫിയ. അഫ്ഗാൻ അധിനിവേശം അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ വന്നതോടെ കേരളവും ഇപ്പോൾ കടുത്ത ജാഗ്രതയിലാണ്. കാരണം, അമേരിക്ക, നാറ്റോ സേനകൾ…
Read Moreമത്തുപിടിച്ച ആംബുലൻസും ആഡംബര കാറുകളും! ലക്ഷ്വറി ലഹരി യാത്രകൾ; എസ്കോർട്ടിനും ആളുണ്ട്, പിടികൊടുക്കാനും വണ്ടിയുണ്ട്
കേരളത്തെ ലക്ഷ്യംവച്ച് ആംബുലൻസിലും ആഡംബരക്കാറുകളിലുമടക്കം ലഹരിയുമായി മാഫിയ ചീറി പായുന്നു. സംസ്ഥാന അതിര്‍ത്തികള്‍ എന്നും ലഹരിക്കടത്തുകാരുടെ ഇഷ്ടകേന്ദ്രങ്ങളായിരുന്നു. നിയന്ത്രണങ്ങളെ പണംകൊണ്ടും തന്ത്രത്താലും തകര്‍ത്തെറിഞ്ഞ് അവര്‍ ലഹരിക്കടത്ത് നിര്‍ബാധം തുടർന്നുകൊണ്ടേയിരിക്കുന്നു. ഇടയ്ക്കു ചിലർ കുടുങ്ങുമെങ്കിലും ലഹരിക്കടത്തിന് ഇന്നും കുറവൊന്നുമില്ല. അതിര്‍ത്തി കടന്നെത്തുന്ന മാരക മയക്കുമരുന്നുകളും സ്പിരിറ്റും കഞ്ചാവും കൂടാതെ നിരോധിത പുകയില ഉത്പന്നങ്ങൾ വരെ ഇളം തലമുറയിലടക്കം ഹരമായി മാറിയിരിക്കുന്നു. അതിർത്തികൾ ആലസ്യത്തിൽ ചെക്ക്പോസ്റ്റുകളെ നോക്കുകുത്തികളാക്കിയാണ് ലഹരി സംസ്ഥാനത്തേക്ക് ഒഴുകുന്നത്. മാഫിയകളുടെ വാഹനങ്ങളെ എക്സൈസും പോലീസും മത്സരിച്ചു പിടികൂടിയിരുന്ന കാലമുണ്ടായിരുന്നു. ഉപയോഗിക്കുന്നവരും വില്പനക്കാരും പെരുകിയതോടെ അധികൃതർ പൊതുവെ ഇപ്പോൾ ആലസ്യത്തിലാണ്. കൈ കാണിച്ചാൽ നിര്‍ത്താതെ പോകുന്ന കടത്തുവാഹനങ്ങള്‍ പിന്തുടര്ന്ന് പിടികൂടിയാലും പ്രതികളെ പലപ്പോഴും കൈയിൽ കിട്ടാറില്ല. പിടിയിലകപ്പെട്ടവരാകട്ടെ മറ്റു തന്ത്രങ്ങളിലൂടെ ഓപ്പറേഷൻ തുടർന്നു കൊണ്ടേയിരിക്കുന്നു. ഉദ്യോഗസ്ഥരും മാഫിയയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിൽ ചെക്ക് പോസ്റ്റുകൾ കടത്തുകാർക്കു മുന്നിൽ താനെ…
Read Moreമരപ്പൊത്തുകൾ ഇല്ലാതാകുന്ന കാലം; വാസസ്ഥലമില്ലാതെ അഞ്ഞൂറിലേറെ പക്ഷിമൃഗാദികൾ
സ്വന്തം ലേഖകൻതൃശൂർ: പാന്പുകൾക്ക് മാളമുണ്ട് പറവകൾക്കാകാശമുണ്ട് എന്ന പ്രശസ്തമായ ഗാനം ഇന്നും പാടുന്ന മലയാളികൾ അറിയുക….വൻമരങ്ങളും അതിലെ മരപ്പൊത്തുകളും ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലമാണിത്. മരപ്പൊത്തുകൾ ഇല്ലാതെ വന്നതോടെ അഞ്ഞൂറിലേറെ ഇനങ്ങളിലുള്ള പക്ഷിമൃഗാദികളാണ് വാസസ്ഥലം നഷ്ടപ്പെട്ട് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. പൊത്തുകളിൽ താമസിക്കുന്ന പാന്പും തത്തമ്മയും കുഞ്ഞുങ്ങളും കുട്ടികൾക്ക് കഥാപുസ്തകങ്ങളിലെ കഥാപാത്രങ്ങൾക്കപ്പുറം തങ്ങളുടെ ജൈവവൈവിധ്യങ്ങളെ അറിയാനുള്ള പാഠപുസ്തകങ്ങൾ കൂടിയായിരുന്നു. പൊത്തുകളോടുകൂടിയ വൻമരങ്ങൾ നഷ്ടമായപ്പോൾ അത് നമ്മുടെ ആവാസവ്യസ്ഥക്ക് വൻ ആഘാതമാണ് ഉണ്ടാക്കിയത്. കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വൈൽഡ് ലൈഫ് ബയോളജി ഡിപ്പാർട്ട്മെന്റ് മേധാവിയും ശാസ്ത്രജ്ഞനുമായ പെറോത്ത് ബാലകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് നഷ്ടമായിക്കൊണ്ടിരിക്കുന്ന വൻമരങ്ങളിലെ മരപ്പൊത്തുകളെക്കുറിച്ച് പരാമർശിച്ചിട്ടുള്ളത്. പശ്ചിമഘട്ടത്തിലെ ഉഷ്ണമേഖലാ വനങ്ങളിലെ പൊത്തുകളുടെ ഘടനയും പക്ഷിമൃഗാദികളുടെ ഉപയോഗവും എന്ന വിഷയത്തിൽ നടത്തിയ പഠനത്തിലാണ് 517 പക്ഷിമൃഗാദികൾ പൊത്തുകളിൽ കഴിയുന്നുണ്ടെന്ന് പറയുന്നത്. ഇന്ത്യയിലെ 18.4 ശതമാനത്തോളം വരുന്ന കശേരു മൃഗങ്ങൾ പൊത്തുകളെയാണ് താമസത്തിനായി…
Read Moreവണ്ടിക്കുള്ളിൽ ഫാമിലിയാണ് സാറേ..! പിടിയിലായ സംഘത്തിലെ കമിതാക്കളായിരുന്നു ശ്രീമോനും ത്വയ്ബയും; പെട്ടുപോയ എക്സൈസ്; കടിച്ചുകീറും റോട്വീലർ
സമീപകാല റിക്കാർഡുകൾ തിരുത്തിയ എക്സൈസിന്റെ വൻ മയക്കുമരുന്നു വേട്ടയായിരുന്നു കൊച്ചിയിലെ കാക്കനാടുള്ള ഒരു ഫ്ലാറ്റിൽ അടുത്തിടെ അരങ്ങേറിയത്. അതിമാരകമായ എംഡിഎംഎയെന്ന മയക്കുമരുന്നു ശേഖരവുമായി രണ്ടു യുവതികളടക്കം ആറു പേരാണ് പിടിയിലായത്. ഈ സംഭവത്തിൽ എക്സൈസിനെ ഞെട്ടിച്ചത് ഇവർ മയക്കുമരുന്ന് കടത്തുന്ന രീതിയായിരുന്നു. ആക്രമണകാരികളായ നായ്ക്കളെ ഉപയോഗിച്ചായിരുന്നു ഇവരുടെ ലഹരികടത്ത്. നായ്ക്കൾക്കുള്ള ഭക്ഷണ പായ്ക്കറ്റിൽനിന്നു ഭക്ഷണം എടുത്തു മാറ്റി ഇതിൽ മയക്കുമരുന്ന് നിറച്ചാണ് ഇവർ കടത്ത് നടത്തിയിരുന്നത്. ചെന്നൈ ആസ്ഥാനമാക്കിയ അന്താരാഷ്ട്ര ബന്ധമുള്ള മയക്കുമരുന്നു മാഫിയ കൊച്ചി ലക്ഷ്യമാക്കി പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ തെളിവായിരുന്നു ഈ കടത്ത്. കേസിൽ പ്രതികളുടെ അറസ്റ്റിനെത്തുടർന്ന് എക്സൈസ് വിഭാഗത്തിൽ ഭിന്നതയും രൂക്ഷമായിരുന്നു. കേസുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളുയർന്നതു മൂലം എക്സൈസ് ക്രൈംബ്രാഞ്ച് വിഭാഗമാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. കാമുകൻമാരുടെ വലയിൽ കുരുങ്ങിയ ത്വയ്ബയും ഷബ്നയുമെന്ന രണ്ട് യുവതികളാണ് ഈ കേസിലെ മുഖ്യ കഥാപാത്രങ്ങൾ. വണ്ടിക്കുള്ളിൽ…
Read Moreകല്ലുവാതുക്കൽ കവറുതാത്ത, ഐടി പ്രഫഷണൽ ശ്രുതി, മോഡലും സീരിയൽ നടിയുമായ സുറുമിയെ പൂട്ടിയത് ആലുവയിൽ..! ലഹരിക്കടത്തിന് നാരികളും നായ്ക്കളും…
നാനാവിധ ലഹരികളുടെയും വിളനിലമായി കേരളം മാറിയിട്ടു നാളുകളായി. ഉപയോഗത്തിൽ സ്ത്രീകളും പിന്നിലല്ലെന്നു തെളിയിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. അതിലേറെ ഞെട്ടിക്കുന്നതു ലഹരിക്കടത്തിലെ സ്ത്രീ സാന്നിധ്യങ്ങളാണ്. നാരികൾ മുതൽ നായ്ക്കളെ വരെ പരിശോധകരുടെ കണ്ണുവെട്ടിക്കാൻ ലഹരി മാഫിയ തന്ത്രപരമായി പ്രയോഗിച്ചു വരികയാണ്. കല്ലുവാതുക്കൽ കവറു താത്ത മുതൽ ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം മാനന്തവാടിയിൽ എക്സൈസിന്റെ പിടിയിലായ തിരുവനന്തപുരത്തെ ഐടി പ്രഫഷണൽ ശ്രുതിയെന്ന യുവതിവരെ നമുക്കു മുന്നിൽ വെളിവാക്കുന്നത് ലഹരി മാഫിയയുടെ കുതന്ത്രങ്ങളാണ്. കൂടാതെ റോട് വീലറടക്കമുള്ള മുന്തിയയിനം നായ്ക്കളെ വരെ ലഹരിക്കടത്തിന്റെ ഭാഗമാക്കി മാറ്റുന്നു. കല്ലുവാതുക്കൽ കവറുതാത്ത കേരളം ചരിത്രത്തിനുമുന്നിൽ തലകുനിച്ചുനിൽക്കേണ്ടിവന്ന 2000 ഒക്ടോബർ 21ലെ കല്ലുവാതുക്കൽ വിഷമദ്യ ദുരന്തത്തിലെ ഒന്നാം പ്രതി കവറുതാത്തയെന്നറിയപ്പെട്ടിരുന്ന ഹയറുന്നിസയാണ്. ചിറയിൻകീഴ് എക്സൈസ് റേഞ്ചിൽ കള്ളുഷാപ്പുകൾക്ക് ഉടമയായിരുന്ന മണിച്ചന്റെ ഗോഡൗണിൽ നിന്നാണ് ഇവർ സ്പിരിറ്റ് കലർന്ന മദ്യം കല്ലുവാതുക്കലെത്തിച്ചിരുന്നത്. ഒടുവിൽ കടത്തി കൊണ്ടുവന്ന…
Read Moreമത്തുപിടിച്ച കേരളം! കൊച്ചു പ്രായക്കാർക്കു ചെറു ലഹരികൾ; പകലന്തിയോളം പണിയെടുത്തു തളർന്ന് പള്ള നിറയെ കള്ളടിച്ച് ക്ഷീണമകറ്റിയിരുന്നത് പഴയ കാലം….
ലഹരിലോകത്തെ എല്ലാ വഴികളും നമ്മുടെ കൊച്ചു കേരളത്തിലേക്കു തിരിയുകയാണ്. ലഹരി സംഘങ്ങൾക്കു തഴച്ചുവളരാൻ ഏറ്റവും വളക്കൂറുള്ള മണ്ണായി നമ്മുടെ നാടും മാറിക്കഴിഞ്ഞു. നാർകോട്ടിക്സ് വിഭാഗവും പോലീസും പിടിച്ചെടുക്കുന്ന ലഹരി മരുന്നുകളുടെ തോത് ഓരോ വർഷവും വർധിക്കുന്നു. കേരളത്തിലേക്കെത്തുന്ന മാരക ലഹരിയുടെ ചെറിയൊരംശം മാത്രമാണ് അധികാരികൾക്കു പിടികൂടാൻ കഴിയുന്നത്. ബാക്കിയുള്ളവ പല വഴിയിലൂടെ എത്തി നമ്മുടെ പുതു തലമുറയെ ഇല്ലാതാക്കുന്നു. അഫ്ഗാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽനിന്നാണ് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലേക്ക് മാരക മയക്കുമരുന്നുകൾ എത്തുന്നത്. രാസ ലഹരികള്‍ നേപ്പാളും ഗോവയും കടന്നാണ് എത്തുന്നതെങ്കിൽ ആംപ്യൂളുകൾ എത്തുന്നതു ന്യൂഡൽഹി, ഹരിയാന, ബംഗളൂരു എന്നിവിടങ്ങളിൽനിന്നാണ്. എല്‍എസ്ഡി, കൊക്കെയ്ന്‍ എന്നിവ പഞ്ചാബിൽനിന്നും രാജസ്ഥാനിൽനിന്നും കടത്തുന്നു. മലയാളിയെ മയക്കിയ മദ്യം മലയാളിയുടെ ഇഷ്ട ലഹരിയായിരുന്നു മദ്യം. തുള്ളി തുള്ളി അകത്ത് ചെല്ലുമ്പോൾ മനസിൽ ആനന്ദം കണ്ടെത്തിയിരുന്നവരിൽ പ്രായഭേദമില്ലായിരുന്നു. പകലന്തിയോളം പണിയെടുത്തു തളർന്ന് പള്ള നിറയെ കള്ളടിച്ച്…
Read Moreഷീബ വാതില്‍ തുറന്നുകൊടുത്തപ്പോള്‍…! പെട്രോള്‍ പമ്പിലെ സിസിടിവി ദൃശ്യങ്ങളില്‍ പോലീസ് കണ്ടു, ആയാളെ; അന്ന് നടന്നതിങ്ങനെ….
പ്രദേശത്തെ പെട്രോള്‍ പമ്പുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. ഒടുവില്‍ കുമരകം ചെങ്ങളത്തുള്ള പെട്രോള്‍ പമ്പിലെ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. കാറിനുള്ളില്‍ ഉണ്ടായിരുന്ന വ്യക്തി ബിലാലിനോടു സാമ്യമുള്ള ആളായിരുന്നു. മുഹമ്മയിലെ പെട്രോള്‍ പമ്പില്‍നിന്നു പെട്രോള്‍ അടിക്കുന്ന ദൃശ്യത്തില്‍ പ്രതിയെന്നു സംശയിക്കുന്ന ആളുടെ വ്യക്തമായ ദൃശ്യം പോലീസിനു ലഭിച്ചു. മോഷ്ടിച്ച കാറുമായി കുമരകം തണ്ണീര്‍മുക്കം വഴി മുഹമ്മയിലെത്തിയ ഇയാള്‍ ആലപ്പുഴയില്‍ കാര്‍ ഉപേക്ഷിച്ചു. തുടര്‍ന്നു കൊച്ചിയേക്കു കടന്നു. കൊച്ചിയില്‍നിന്നു ഇയാളുടെ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പോലീസിനു ലഭിച്ചു. അങ്ങനെ പോലീസ് സംഘം കൊച്ചിയിലേക്കു പുറപ്പെട്ടു. പ്രതിയുടെ അറസ്റ്റ് എറണാകുളം ചേരാനെല്ലൂരിലെ മായാവി ഹോട്ടലിലാണ് അന്വേഷണ സംഘം എത്തിയത്. ആ സമയം അവിടെ ഹോട്ടല്‍ ഉടമ ഉണ്ടായിരുന്നില്ല. അയാള്‍ വരുന്നതുവരെ പോലീസ് പുറത്തു കാത്തുനിന്നു. ഹോട്ടല്‍ ഉടമയെ ചോദ്യം ചെയ്തതില്‍നിന്നു മൂന്നു ദിവസം മുമ്പ് തനിക്കു പരിചയമുള്ള ഒരാള്‍ അവിടെ…
Read More