റെൻ ചില പച്ചയായ സത്യങ്ങൾ പറഞ്ഞുകൊണ്ടു തുടങ്ങാം…കഞ്ഞിപശ മുക്കി ചുളിയാത്ത ഷർട്ടും മുണ്ടും പോക്കറ്റിൽ ഒരു പഴ്സുമാണ് ഇഷ്ടന്റെ ട്രേഡ് മാർക്ക്. പഴ്സിന് അല്പം നീളം കൂടുതൽ ആണ്. പഴ്സിന് മാത്രമല്ല നാക്കിനും…മാധ്യമങ്ങൾക്ക് പറയാൻ പറ്റാത്ത കാര്യങ്ങൾ പറഞ്ഞ് പറഞ്ഞ് ഇഷ്ടൻ അങ്ങ് ഹിറ്റായി മാറുകയായിരുന്നു…മാധ്യമങ്ങൾക്ക് പറയാൻ പറ്റാത്തത് എന്നു പറയുന്പോൾ തെറ്റിധരിക്കണ്ട. തെളിവുകൾ, യാഥാർഥ്യങ്ങൾ, സഭ്യമായ കാര്യങ്ങൾ, നിയമവശങ്ങൾ..ഇതൊക്കെ അറിഞ്ഞുകൊണ്ടു വേണം വാർത്തകൾ മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ.. അല്ലാതെ, എല്ലാം അങ്ങ് പച്ചയ്ക്ക് പറയാൻ പറ്റില്ല. മാധ്യമങ്ങൾക്ക് പറ്റിയില്ലെങ്കിലും ഇഷ്ടനു പറ്റും…ഇങ്ങനെയുള്ള പറ്റലുകൾ വേണമെങ്കിൽ ഒരു പുസ്തകമാക്കാൻ പറ്റും. ഒന്നു കുനിഞ്ഞു പോണംഇനിയാണ് കാര്യങ്ങൾ..അങ്ങ് മധ്യകേരളത്തിൽ ഒരു പാലം പണിതതാണ് ഇഷ്ടൻ ബല്യ സംഭവം ആക്കി മാറ്റിയത്. പാലം പണി ഒക്കെ അങ്ങ് പൂർത്തിയായപ്പോൾ..ഒരു ടേപ്പ് ഒക്കെ പിടിച്ച് ഇഷ്ടൻ വന്ന് അളവെടുത്ത് വീഡിയോ ചെയ്യുവാൻ…
Read MoreCategory: RD Special
രാത്രി 10 കഴിഞ്ഞാൽ കാമറയും ഓണാക്കി ചേച്ചി ഇരിക്കും, കുളിച്ച്, മുടിയൊക്കെ അഴിച്ചിട്ട് ഒരു ഒന്നൊന്നൊര ഇരിപ്പാണ്..! റീച്ച് കൂട്ടാൻ റീച്ച് കൂട്ടാൻ തെറി വിളി!
റെൻ പേരിന്റെ അറ്റത്ത് ഒരു കൊട്ടാരമൊക്കെയുണ്ട്. ചില തറവേലകൾ ഒക്കെ കാണിച്ചാണ് “ഫെയ്മസ്’ ആയത്. സമൂഹമധ്യത്തിൽ പറയാൻ പറ്റാത്ത ചില കാര്യങ്ങളുണ്ട്. അതൊക്ക പച്ചയായി അങ്ങ് പറയും. ഇതൊക്കെ, ഒരു പെണ്ണിനു പറയാൻ പറ്റുമോ..എന്ന് ചോദിച്ചവർ പോലും ഈ ചേച്ചിയുടെ ആരാധികയായി മാറി. ഇങ്ങനെ, ചില തട്ടിക്കൂട്ടലുകൾകൊണ്ട് തുടങ്ങിയ യൂട്യൂബ് ചാനലിന് ലക്ഷങ്ങൾ സബ്സ്ക്രൈബേഴ്സ് ആയി. രാത്രി പത്തുമണി സ്വന്തം ചാനലിലൂടെയുള്ള ചേച്ചിയുടെ ലൈവിനു തന്നെ ലക്ഷങ്ങളുടെ ആരാധകരാണ്. രാത്രി 10 കഴിഞ്ഞാൽ കാമറയും ഓണാക്കി ചേച്ചി ഇരിക്കും. കുളിച്ച് , മുടിയൊക്കെ അഴിച്ചിട്ട് ഒരു ഒന്നൊന്നൊര ഇരിപ്പാണ്. നൈറ്റ് ഡ്രസായിരിക്കും ധരിക്കുക. ശരീരഭാഗങ്ങളിൽ ചിലത് ഇടയ്ക്കിടെ പ്രദർശിപ്പിക്കുകയും ചെയ്യും. ഈ ലൈവിന് അടിയിൽ കൂടി വരുന്ന കമന്റ്സിന് മറുപടി പറയുകയാണ് ചേച്ചിയുടെ പരിപാടി. ഈ ഇരിപ്പ് കണ്ട് ചോദിക്കുന്നതു ബല്ലാത്ത ചോദ്യങ്ങളാണ്. ഉത്തരങ്ങളാകട്ടെ ആരാധകർ പ്രതീക്ഷിക്കുന്നതും.…
Read Moreഈ ചിരിപോലെ, വിളയട്ടെ…മഹാമാരിയുടെ നാളിലും നല്ല കാലം വരുമെന്ന പ്രതീക്ഷയോടെ കുമരകത്തെ പാടത്ത് വളം വിതറുന്ന കർഷകൻ. കർഷക ദിനത്തിൽ കുമരകത്തു നിന്നുള്ള കാഴ്ച…
ഈ ചിരിപോലെ, വിളയട്ടെ… മഹാമാരിയുടെ നാളിലും നല്ല കാലം വരുമെന്ന പ്രതീക്ഷയോടെ കുമരകത്തെ പാടത്ത് വളം വിതറുന്ന കർഷകൻ. കർഷക ദിനത്തിൽ കുമരകത്തു നിന്നുള്ള കാഴ്ച. -ജോണ്‍ മാത്യു
Read Moreകളിക്കല്ലേ…ലൈവിടും..! ആര്‍ക്കും യൂട്യൂബ് ചാനൽ തുടങ്ങാം, എന്തു വേണം എങ്കിലും ഈ ചാനലിലൂടെ വിളന്പാം, ആരും ഒന്നും ചോദിക്കില്ല; യുട്യൂബിലെ സ്നേഹപ്പാരകള്‍…
റെൻ ശ്രദ്ധിക്കുക: (ഈ കഥകളിൽ ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയി യാതൊരും ബന്ധവുമില്ല. അഥവാ തോന്നുന്നുണ്ടെങ്കിൽ പുതിയ കാലഘട്ടത്തിന്റെ തോന്നലുകൾ മാത്രം) ഫേസ്ബുക്കിൽ നിന്നാണ് നല്ല മീൻ കറി എങ്ങനെ വയ്ക്കാം എന്നൊരു ലിങ്ക് കാണുന്നത്. മീൻ കറിയായതു കൊണ്ട് നാവിൽ വെള്ളമൂറി. മീൻ കറി വയ്ക്കാൻ ഇഷ്ടമാണ്, ഒപ്പം കൂട്ടാനും. ഉടൻ ആ ലിങ്കിൽ കയറി ക്ലിക്ക് ചെയ്തു. നേരെ പോയത് ഒരു യുട്യൂബ് ചാനലിലാണ്. അടുക്കളയാണ് രംഗം. പെട്ടന്ന്, യൂട്യൂബ് ചാനലിന്റെ അവതാരിക എത്തി. പേരിനു മാത്രം വസ്ത്രം ധരിച്ച ഒരു യുവതി. ഒന്ന് സൂക്ഷിച്ചു നോക്കിയപ്പോൾ ആളെ പിടികിട്ടി. വിവാദ നായിക ആണ് പല കാര്യത്തിലും. എന്തോ, നല്ല ജോലിയുണ്ടായിരുന്നു. വിവാദം വന്നപ്പോൾ, തത്കാലത്തേക്ക് പുറത്തിരുത്തി. വിവാദത്തിൽ ശ്രദ്ധേയമായപ്പോൾ അല്പം ജനകീയത തനിക്കുണ്ടെന്ന് തോന്നുകയും അങ്ങനെ, കക്ഷി യ്യൂ ട്യൂബ് ചാനൽ തുടങ്ങുകയുമായിരുന്നു. അപ്പോൾ,…
Read Moreഎന്റെ കസിന്റെ വീടാണ്, അവരെല്ലാം ഗള്‍ഫിലായതിനാല്‍ താക്കോല്‍ എന്റെ കൈയില്‍ ആണ്…? നിറംകെടുന്ന ജീവിതങ്ങളും നീല നിറങ്ങളും
തൃശൂർ… കേരളത്തിന്റെ സാംസ്കാരികതലസ്ഥാനം…പൂരങ്ങൾ പെയ്തിറങ്ങുന്ന മണ്ണ്…മേളങ്ങളും പഞ്ചവാദ്യങ്ങളും സിരകളെ ലഹരിപിടിപ്പിക്കുന്ന നാട്… കുടമാറ്റക്കാഴ്ചകളുടെ ആവേശം ഉന്മാദമായി മാറുന്ന ഇടം… ഇങ്ങനെ നല്ല വിശേഷണങ്ങൾ പലതുള്ളപ്പോൾ തന്നെ തൃശൂർ ഇരുണ്ട കാഴ്ചകളുടെ കൂടി ഇടമായി മാറുകയാണ്. പലതരത്തിലുള്ള സൂപ്പർമാർക്കറ്റുകളുടേയും ഹൈപ്പർ മാർക്കറ്റുകളുടേയും നാടാണ് തൃശൂർ. അതുകൊണ്ടു തന്നെ ദക്ഷിണേന്ത്യൻ ഡ്രഗ് മാഫിയക്ക് തൃശൂർ നാർക്കോട്ടിക് ഹൈപ്പർമാർക്കറ്റാണ്. കള്ളും കഞ്ചാവും മുതൽ ഇന്ന് ലോകത്തിലെ ഏറ്റവും വീര്യം കൂടിയ മയക്കുമരുന്നുവരെ എളുപ്പത്തിൽ കിട്ടാവുന്ന ഇടമായി തൃശൂർ മാറിയിരിക്കുന്നു. ദിവസവും ജില്ലയുടെ ഏതെങ്കിലുമൊരു ഭാഗത്തു നിന്ന് ഒരു നാർക്കോട്ടിക് കേസെങ്കിലും ഉണ്ടാകുന്നു. വെറുതെ സിരകളിൽ ലഹരിപിടിപ്പിച്ച് പിന്മാറുകയല്ല ഇവിടെ ഈ മയക്കുമരുന്ന് മാഫിയ ചെയ്യുന്നത്. അതുക്കും മേലെ…അതുക്കും മേലെ എന്തൊക്കെ ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്തേ അവർ ഇരകളെ മോചിപ്പിക്കുകയുള്ളു. തലചായ്ക്കാനൊരിടം അഥവാ തലവിധി മാറുന്നിടം.. ലഹരി സിരകളിൽ പടർന്നു കയറിത്തുടങ്ങിയപ്പോൾ…
Read Moreപെണ്മക്കളുള്ള അമ്മമാരെല്ലാം സൂക്ഷിക്കുക… വീഴ്ത്തും ഇരയറിയാതെ…! നിയമപ്രകാരമുള്ള മുന്നറിയിപ്പല്ല., ഭയാശങ്കകളോടെയുള്ള മുന്നറിയിപ്പാണിത്…
ഇത്തരമൊരു മുന്നറിയിപ്പു തരാൻ കാരണം ഇവിടെ ഇരയറിയാതെ ഇരയെ വീഴ്ത്തുന്ന വേട്ടക്കാരുടെ മൃഗയാവിനോദങ്ങളെക്കുറിച്ച് പറയുന്നു എന്നതുകൊണ്ടാണ്. ആലങ്കാരികഭാഷ ഒഴിവാക്കി പറയുകയാണെങ്കിൽ പെണ്‍കുട്ടികളെ അവർ പോലുമറിയാതെ ശാരീരിക ബന്ധത്തിനുപയോഗിക്കുന്ന ദുഷ്ടശക്തികൾ കേരളത്തിൽ പലയിടത്തും വേരുറപ്പിച്ചു കഴിഞ്ഞു. പണ്ടത്തെ സിനിമകളിൽ ജ്യൂസിലും മറ്റും പൊടി കലക്കിക്കൊടുത്ത് നായികയെ ബോധം കെടുത്തി വില്ലൻ താങ്ങിയെടുത്ത് ബെഡ്റൂമിൽ കൊണ്ടുചെന്നു കിടത്തി ബലാത്സംഗം ചെയ്യുന്ന രംഗങ്ങളുടെ റീമേക്കാണ് ഇപ്പോൾ നടക്കുന്നത്. അതിന് വില്ലൻമാർ ഇപ്പോൾ ഉപയോഗിക്കുന്നതാകട്ടെ സിന്തറ്റിക് ഡ്രഗ് മാഫിയകളുടെ ബെസ്റ്റ് സെല്ലർ ഡ്രഗായ റേപ്പ് പിൽസ് അഥവാ റേപ്പ് ഡ്രഗ് ! പച്ചമലയാളത്തിൽ പറഞ്ഞാൽ ബലാത്സംഗ ഗുളിക. വീഴ്ത്തേണ്ട ഇരയറിയാതെ വേട്ടക്കാരൻ ഒരുക്കിവയ്ക്കുന്ന കെണിയാണ് റേപ്പ് ഡ്രഗ് എന്നും റേപ്പ് പിൽസെന്നുമെല്ലാം അറിയപ്പെടുന്ന ഈ മയക്കുമരുന്ന്. റേപ്പ് ഡ്രഗ് കെണിയൊരുക്കുന്നത്… പഞ്ചസാര തരി പോലുള്ള ഈ സിന്തറ്റിക് ഡ്രഗ് ശീതളപാനീയങ്ങളിൽ ചേർത്താണ് പെണ്‍കുട്ടികളെ…
Read Moreഅത്തം കറുത്താൽ ഓണം വെളുക്കും; പഴമൊഴി സത്യമായി, അത്തത്തിൽ തോരാതെ പെയ്ത് കർക്കടക മഴ;ഇനി പത്താം നാൾ പൊന്നോണം…
കോട്ടയം: പഞ്ഞക്കർക്കിടത്തെ പടികടത്തിവിട്ട് പ്രതീക്ഷയുടെ പുതുവർഷത്തെ വരവേൽക്കുന്ന ഓണനാളുകൾ വരവായി. എന്നാൽ കർക്കിടകം തലയ്ക്കു മുകളിൽ ദുരിതമായ് പെയ്തുതിമിർക്കുമ്പോൾ തന്നെ ഇത്തവണ ഓണമിങ്ങെത്തിക്കഴിഞ്ഞു. പ്രളയമായും കോവിഡായും ഇനിയും വിട്ടുമാറാതെ ദുരിതം വല്ലാതങ്ങ് ചേർത്തുകൂട്ടിപ്പിടിച്ചിരിക്കുന്നതിന്റെ തനിയാവർത്തനം, അല്ലാതെന്ത് പറയാൻ. ഇന്നും നാളെയുമായി അത്തം. അതും കർക്കിടകത്തിൽ. ഇനിയും അഞ്ചു നാൾ കഴിഞ്ഞാൽ മാത്രമേ ചിങ്ങം പിറക്കൂ. അത്തം പത്തിനു പൊന്നോണമെന്ന പതിവും ഇക്കുറി തെറ്റുകയാണ്. അത്തം തുടങ്ങി ഒൻപതാം നാളാണ് ഓണമെത്തുന്നത്. ചിങ്ങത്തിലെ തിരുവോണം ഓഗസ്റ്റ് 21 നാണ്. സാധാരണനിലയിൽ ഇന്നാണ് അത്തമായി വരേണ്ടത്. 12 വ്യാഴാഴ്ച (കർക്കടകം 27) ഉത്രം നക്ഷത്രം ആറു നാഴികയും 29 വിനാഴികയുമുള്ളതിനാൽ ഉത്രമായാണ് കണക്കാക്കുന്നത്. രാവിലെ 8.58 മുതൽ 13ന് രാവിലെ 8.20 വരെ അത്തമായതിനാൽ ചിലരെങ്കിലും പന്ത്രണ്ടിന് അത്തമായി കണക്കാക്കി ഓണാഘോഷം ആരംഭിക്കും. 13ന് അത്തം നാല് നാഴികയും 16…
Read Moreപെണ്‍കുട്ടികള്‍ വീഴുന്ന ആനന്ദ മരുന്ന്! ബംഗളുരുവിലെ കറുപ്പൻമാർ; വീര്യം കൂടിയ കറുപ്പിനേക്കാൾ അപകടകാരികൾ; ഇത് കഥയല്ല….
സാറേ., നിങ്ങൾക്കവരെ തൊടാൻ പറ്റില്ല..എന്തിന് അവരുടെ അടുത്തെത്താൻ പറ്റില്ല. ഇത്തിരിപ്പോന്ന തോക്കുംകൊണ്ട് അവരെ പിടിക്കാൻ പോയാലേ നിങ്ങളെ അവരെടുത്ത് പീസുപീസാക്കും! ബംഗളുരുവിലെ കറുപ്പൻമാരെ പറ്റി പറയുന്പോൾ പിടിയിലായ മലയാളി യുവാവിന് നൂറു നാവ്. കേരളത്തിലെ യുവതലമുറയെ മയക്കിക്കിടത്താൻ എംഡിഎംഎ പോലുള്ള അതിമാരകമായ മയക്കുമരുന്നുകൾ നിർമിക്കുന്ന ബംഗളുരുവിലേയും ഗോവയിലേയും കറുപ്പൻമാർ എന്നറിയപ്പെടുന്ന നൈജീരിയൻ ഡ്രഗ് മാഫിയ വീര്യം കൂടിയ മയക്കുമരുന്നായ കറുപ്പിനേക്കാൾ അപകടകാരികളാണ്. അസാമാന്യമായ കായികശേഷിയുള്ളവരാണ് നൈജീരിയൻ ഡ്രഗ് മാഫിയയിലെ എല്ലാവരും. കർണാടക പോലീസ് പലതവണ ഇവരെ പിടികൂടാൻ ശ്രമിച്ചിട്ടുണ്ട്. ആയുധങ്ങൾ അധികം ഉപയോഗിക്കുന്ന കൂട്ടത്തിലല്ല ഈ കറുപ്പന്മാർ. കയ്യൂക്ക് തന്നെയാണ് അവരുടെ കരുത്ത്. മാർഷ്യൽ ആർട്സിലും ഇവർ അതി കേമൻമാരാണ്. കൂടാതെ എന്തിനും തയ്യാറായ ഒരു സൈന്യം തന്നെ ഇക്കൂട്ടർ വളർത്തിയെടുക്കുന്നുണ്ട്. അതിനാൽ ഈ മാഫിയയുടെ വേരറുക്കുക ഒട്ടും എളുപ്പമല്ല. വേരറുക്കാൻ പോയിട്ട് ഒരു ഇല നുള്ളാൻ…
Read Moreകുഞ്ചൻ നമ്പ്യാരുടെ എഴുത്താണി ചരിത്രത്തിന്റെ അമൂല്യനിധി
“ഭടജനങ്ങടെ നടുവിലുണ്ടൊരുപടയണിക്കിഹ ചേരുവാൻവടിവിയെന്നൊരു ചാരുകേരള ഭാഷതന്നെ ചിതം വരൂ”മാതൃഭാഷയുടെ മഹത്വത്തെ വർണ്ണിച്ച് വിശ്വ മഹാകവി കലക്കത്ത് കുഞ്ചൻനന്പ്യാർ കുറിച്ച വരികളാണിത്.ദൈവങ്ങളെ പോലും കഥാപാത്രങ്ങളാക്കി സർഗ്ഗസൃഷ്ടി നടത്തിയ, നിർവ്വചനങ്ങളുടെ പൂർണ്ണവിരാമങ്ങളിലൊതുങ്ങാത്ത ഈ സർഗ്ഗധിക്കാരി ഉപയോഗിച്ചിരുന്ന എഴുത്താണി, അദ്ദേഹത്തിന്റെ സ്മരണയും പേറി മലയാളത്തിന്റെ പുണ്യമായി ഇന്നും കുഞ്ചൻ ജനിച്ച കിള്ളികുർശ്ശി മംഗലത്തുണ്ട്. കല്ല്യാണസൗഗന്ധികവും, മണിപ്രവാളവും, രാമാനുചരിതവും, ഗരുഡഗർവ്വഭംഗവുമെല്ലാം കുഞ്ചൻ രചിച്ചത് ഈ എഴുത്താണി ഉപയോഗിച്ചാണെന്നാണ് ഐതിഹ്യപ്പെരുമ.കുഞ്ചൻനന്പ്യാർ ജനിച്ച കിള്ളിക്കുറിശിമംഗലം ഗ്രാമത്തിൽ അദ്ദേഹത്തിന്റെ നാമധേയത്തിൽ സ്മാരകമായി പ്രവർത്തിക്കുന്ന വായനശാലയിലാണ് ഈ എഴുത്താണി കുടികൊള്ളുന്നത്. അന്പലപ്പുഴയിൽ കുഞ്ചന്റെ സതീർത്ഥ്യനായിരുന്ന മാത്തൂർ പണിക്കരുടെ ഗൃഹത്തിൽ നിന്നാണ് കിള്ളിക്കുർശിമംഗലം ഗ്രാമത്തിന് ഈ എഴുത്താണി ലഭിച്ചത്. മാത്തൂർ പണിക്കരുടെ അതിഥിയായി കുഞ്ചൻ എത്തുന്പോഴെല്ലാം ഈ എഴുത്താണി ഉപയോഗിച്ച് പാത്രസൃഷ്ടി നടത്തുക പതിവുണ്ടായിരുന്നവത്രെ. കാലത്തിന്റെ ചെല്ലപ്പെട്ടിയിൽ നിന്നും മണ്ണും വിണ്ണും ഉദയാസ്തമയങ്ങളുമെടുത്ത് നാലുംകൂട്ടി മുറുക്കി. ചാണകം മെഴുകിയ ഉമ്മറമുറ്റത്തേക്ക്…
Read Moreനടുറോഡില്‍ മരണക്കിണര്‍ അഭ്യാസം! പ്രതികളുടെ പശ്ചാത്തലം അറിയുന്പോൾ പോലീസിന്റെ മുട്ടുവിറയ്ക്കും; പ്രതിസ്ഥാനത്ത് ഉന്നതരുടെ മക്കള്‍…
ആളെ കൊല്ലും അഭ്യാസ പ്രകടനക്കാർ നടുറോഡിൽ കാട്ടികൂട്ടുന്ന പരാക്രമങ്ങൾക്കിടയിൽ നിരവധി ജീവനുകൾ ഇതിനകം പൊലിഞ്ഞു. അംഗവൈകല്യം സംഭവിച്ചവരും ഏറെ. എന്നാൽ, ഇത്തരം അപകടങ്ങളിൽ പ്രതി സ്ഥാനത്ത് പലപ്പോഴും സമ്പന്നരുടെയും ഉന്നതരുടെയുമൊക്കെ മക്കളായിരിക്കും. മരണം സംഭവിക്കുന്ന ഇത്തരം കേസുകളിൽ നരഹത്യാകുറ്റം വരെ ചുമത്താവുന്നതാണ്. എന്നാൽ, പ്രതികളുടെ പശ്ചാത്തലം അറിയുന്പോൾ പോലീസിന്റെ മുട്ടുവിറയ്ക്കും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് തലശേരിയിലെ സംഭവം. ബലിപെരുന്നാൾ തലേന്ന് ബി ടെക് വിദ്യാർഥിയായ താഴെ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിലെ അഫ് ലാഹ് ഫറാസെന്ന പത്തൊമ്പത് കാരനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി കതിരൂർ സ്വദേശി റൂബിനെ (19) കേസിൽ പ്രതി ചേർക്കാൻ ആദ്യ ദിവസങ്ങളിൽ പോലീസ് തയാറായില്ല. ഒടുവിൽ ഫറാസിന്റെ ബന്ധുവായ വനിത പഞ്ചായത്ത് പ്രസിഡന്റിന് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു വിളിച്ചു സങ്കടം പറയേണ്ടി വന്നു. ഫറാസിന്റെ ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം കടുത്തപ്പോഴാണ്…
Read More