നവാസ് മേത്തർ കേരളത്തിലെ തലസ്ഥാനം ഉൾപ്പെടെയുള്ള പ്രമുഖ നഗരങ്ങളിൽ ഉന്നതരുടെ മക്കൾ രാത്രികാലങ്ങളിൽ വാഹനങ്ങളുമായി അഭ്യാസ പ്രകടനങ്ങൾക്കായി ഇറങ്ങുന്നതു പതിവ്. തലസ്ഥാനത്തെ രാജ്ഭവൻ റോഡ് പോലും ഇവർ കൈയടക്കി അഭ്യാസ പ്രകടനങ്ങൾ നടത്തുന്നു. രാത്രിയായാൽ പ്രധാന റോഡുകളെല്ലാം ഇത്തരക്കാരുടെ കൈയിലാണ്. ഐപിഎസ് – ഐഎഎസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും വ്യവസായ പ്രമുഖരുടെയും മക്കളാണ് പലപ്പോഴും ഈ സംഘത്തിലുണ്ടാകുക. രാജ്ഭവൻ റോഡിൽ കൗമാരക്കാരുടെ വേഗപ്രകടനം കണ്ട് ഭയന്നിട്ടുണ്ട്. അഭ്യാസ പ്രകടനങ്ങൾക്കിടയിൽ മരണവും നടന്നിട്ടുണ്ട്. നടപടി എടുക്കാനോ പുറത്തു പറയാനോ സാധിച്ചിട്ടില്ല. ഒരിക്കൽ പട്രോളിംഗിനിടയിൽ അർധ രാത്രിയിലെ നിയമ വിരുദ്ധമായ ഈ പ്രകടനങ്ങൾ തടയാൻ ശ്രമിച്ചപ്പോൾ ഉന്നതങ്ങളിൽനിന്നു താക്കീതാണ് തനിക്കു ലഭിച്ചതെന്നും തിരുവനന്തപുരത്തുനിന്ന് അസിസ്റ്റന്റ് കമ്മീഷണർ ആയി വിരമിച്ച ഒരു ഉദ്യാഗസ്ഥൻ രാഷ്ട്ര ദീപികയോടു പറഞ്ഞു. പിന്നിൽ മാഫിയയുംവാഹനങ്ങളിലെ അഭ്യാസ പ്രകടനക്കാർക്കു പിന്നിൽ ലഹരി വ്യാപാര പിന്തുണയുള്ള വാഹന ഓൾട്രേഷൻ…
Read MoreCategory: RD Special
“ഒന്നുകിൽ ലഹരി… അല്ലെങ്കിൽ മുഴുപ്രാന്ത്”… “അഭ്യാസക്കാർ റോക്കറ്റ് പോലെ ആകാശത്തേക്കുയരും, അതു പോലെ തന്നെ പാതാളത്തിലേക്കു താഴും. ഹരമാണ് സാറേ”….
“ഒന്നുകിൽ ലഹരി… അല്ലെങ്കിൽ മുഴുപ്രാന്ത്”” ഇത്തരം മാനസികാവസ്ഥയിൽ ഉള്ളവർക്കു മാത്രമേ കേരളത്തിലെ റോഡുകളിൽ ഡ്രിഫ്റ്റ്, ബേൺ ഔട്ട്, ഹെഡ് ഡോൺ ക്രാഷ്, ഹാൻഡ് ഡ്രാഗ്, സ്റ്റാന്റപ്പ് വീൽ, ടൈൽ ഡ്രാഗ് തുടങ്ങിയ അഭ്യാസ പ്രകടനങ്ങൾ നടത്താൻ സാധിക്കൂ എന്നാണ് വിദേശ രാജ്യങ്ങളിലെ ഇത്തരം പ്രകടനങ്ങൾ ആസ്വദിച്ചിട്ടുള്ള യുവാക്കൾ തന്നെ പറയുന്നത്. വിദേശ രാജ്യങ്ങളിൽ ഇത്തരം അഭ്യാസ പ്രകടനം നടക്കുന്നത് പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടുകളിലാണ്. കാണികൾ ഇരിക്കുന്നതും അതീവ സുരക്ഷ മേഖലയിലാണ്. അപകടം സംഭവിച്ചാലും രക്ഷാ പ്രവർത്തനത്തിനു നൂതന സാങ്കേതിക വിദ്യകളും അവിടെയുണ്ട്. റോക്കറ്റ് പോലെ ആകാശത്തേക്ക്“അഭ്യാസക്കാർ റോക്കറ്റ് പോലെ ആകാശത്തേക്കുയരും . അതു പോലെ തന്നെ പാതാളത്തിലേക്കു താഴും. ഹരമാണ് സാറേ””.ഇതെല്ലാം പേരു പറയരുതെന്ന ഉറപ്പിൽ പറഞ്ഞ ഒരു അഭ്യാസ പ്രകടനക്കാരന്റെ വാക്കുകളാണ്. നല്ല സ്പീഡിൽ ഓടിച്ചെത്തുന്ന വാഹനം സഡൺ ബ്രേക്കിട്ട് 90 ഡിഗ്രിയിൽ തിരിക്കുക, ബാക്ക്…
Read Moreവാഹനമായാല് ഇടിക്കും, മരിക്കും! ന്യൂജനറേഷൻ അഭ്യാസങ്ങൾ…
റിച്ചുവിന്റെ മരണം വിവാദമായപ്പോൾ കണ്ണൂരിലെ പത്രപ്രവർത്തകർ പ്രതി റുബിൻ ഉമറിന്റെ കുടുംബത്തിന്റെ നിലപാടറിയാൻ റുബിന്റെ കതിരൂർ ഉക്കാസ് മൊട്ടയിലെ വീട്ടിലെത്തി. “നിങ്ങൾ എന്തിനാണ് ഇങ്ങോട്ട് വന്നത്. എന്ത് തെളിവാണുള്ളത്”. എന്നീ ചോദ്യങ്ങളുയർത്തിയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ചാനൽ പ്രവർത്തകരെ നേരിട്ടത്. വാഹനമായാൽ ഇടിക്കും. ആള് മരിക്കും. അതിനെന്തിനാ ഇത്രയും പുകിൽ… കൊലക്കുറ്റത്തിനു കേസെടുത്താൽ നിങ്ങൾക്കാരാ നഷ്ടപരിഹാരം തരിക. എന്നീ ചോദ്യങ്ങളായിരുന്നു പ്രതിയുടെ അടുത്ത ബന്ധുവായ കുയ്യാലിയിലെ താമസക്കാരനിൽ നിന്നുണ്ടായത്. ന്യൂജനറേഷൻ അഭ്യാസങ്ങൾ ഡ്രി ഫ്റ്റ്, ബേൺ ഔട്ട്, ഹെഡ് ഡോൺ ക്രാഷ്, ഹാൻഡ് ഡ്രാഗ്, സ്റ്റാന്റപ്പ് വീൽ, ടൈൽ ഡ്രാഗ്, എന്നിങ്ങനെ ന്യൂ ജനറേഷന്റെ നാവിൻ തുമ്പിൽ തത്തിക്കളിക്കുന്ന നാമങ്ങൾ ഏറെയാണ്. യൂറോപ്യൻ രാജ്യങ്ങളിൽ പ്രത്യേകം സജ്ജമാക്കിയ അതീവ സുരക്ഷ ക്രമീകരണങ്ങളുള്ള ഗ്രൗണ്ടുകളിൽ കാണികൾക്കു മുന്നിലുള്ള അഭ്യാസ പ്ര കടനങ്ങളാണ് ഇവയിൽ പലതും. പ്രത്യേക പരിശീലനം നേടിയവരാണ് അഭ്യാസ…
Read Moreറിച്ചുവിന്റെ ജീവനെടുത്ത കാര്! റിച്ചുവിന്റെ മരണം വെറും അപകടമല്ല, അപകടം നടന്നയുടൻ കാറിന്റെ നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റിയിട്ടുണ്ട്… സ്വപ്നങ്ങൾ ഏറെയായിരുന്നു അഫ്ലാഹ് ഫറാസ് എന്ന റിച്ചുവിന് …
നവാസ് മേത്തർ ഉപ്പയുടെ കടങ്ങൾ തീർക്കണം, സൈബർ കുറ്റങ്ങൾക്കെതിരെ പൊരുതണം …. സ്വപ്നങ്ങൾ ഏറെയായിരുന്നു തലശേരി ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിൽ അഫ്ലാഹ് ഫറാസ് എന്ന റിച്ചുവിന് … പ്രിയപ്പെട്ട മാതാവിനും സഹോദരങ്ങൾക്കും പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങി വീട്ടിലെത്തിച്ചു പഠനത്തിനായി വിദേശത്തുനിന്നു ബന്ധു കൊടുത്തയച്ച ലാപ് ടോപ്പ് വാങ്ങാൻ ഇരുചക്ര വാഹനത്തിൽ തലശേരിയിലേക്കു പുറപ്പെട്ടതായിരുന്നു ആ പത്തൊമ്പത്കാരൻ. എന്നാൽ, പണത്തിന്റെ ഹുങ്കിൽ നിയമങ്ങൾ ലംഘിച്ച് ആളെ കൊല്ലും അഭ്യാസ പ്രകടനവുമായി നടുറോഡിലിറങ്ങിയ യുവാക്കൾ റിച്ചുവിന്റെ സ്വപ്നങ്ങൾ പൂവണിയാൻ അനുവദിച്ചില്ല. കണ്ണൂർ തോട്ടട കാഞങ്ങാട്ടെ പള്ളിക്കു സമീപം സുബൈദ മൻസിലിൽ ഷാനി ഉസ്മാന്റെ KL 18 E 3 എന്ന ഫാൻസി നമ്പർ പെജേറോ കാറിൽ കതിരൂർ സ്വദേശികളായ അവർ മരണദൂതുമായി എത്തി. ഈ നരഹത്യ ആദ്യം റിപ്പോർട്ട് ചെയ്തത് സാധാരണ ഒരു അപകടം മാത്രമായിട്ടായിരുന്നു. കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കേണ്ട…
Read Moreലിയെ മരണത്തിലേക്ക് നയിച്ചത് ബെറ്റി നൽകിയ വേദന സംഹാരിയോ?
എന്നാൽ 1970 ൽ എഴുതിയ ഒരു കത്തിൽ മയക്കുമരുന്ന് ഉപേക്ഷിക്കുന്നതിനെക്കുറിച്ചും ഒരു പരാമർശമുണ്ടായിരുന്നു.ഒരിക്കൽ ഭാര്യ ലിൻഡയെ പരാമർശിച്ച് ലീ ഇങ്ങനെ എഴുതി: “എന്റെ പരിശീലനത്തിൽ എനിക്ക് അവ ആവശ്യമില്ലാത്തതിനാൽ “സ്റ്റഫ്’ന്റെ കാര്യം മറന്നേയ്ക്കു എന്നു നിങ്ങളെ വിളിച്ചറിയിക്കാൻ ഞാൻ ലിൻഡയോട് പറഞ്ഞു. അവ ഉപയോഗിക്കാതിരിക്കുന്നതിൽ ഞാൻ വിജയം നേടി എന്നാണ് കരുതുന്നത്. മയക്കുമരുന്ന് ഉപയോഗത്തിൽനിന്ന് ലീ പിൻതിരിയുന്ന വാക്കുകളാണ് കത്തിൽ ഉണ്ടായിരുന്നത് എങ്കിലും 1972ൽ അദേഹം യുഎസ് വിട്ട് ഹോങ്കോങ്ങിലേക്ക് മാറിയപ്പോൾ മയക്കുമരുന്ന് ലഭിക്കാനുള്ള സാധ്യതകളെപ്പറ്റി ആരാഞ്ഞ് ഉപദേശം തേടിയിരുന്നു. രക്ഷപ്പെടുത്താനാകാതെഗെയിം ഓഫ് ഡെത്ത് എന്ന സിനിമയുടെ ചർച്ചകൾക്കിടെയാണ് ബ്രൂസ് ലീ മരണപ്പെടുന്നത്. സിനിമയിലെ നായികയായി നിശ്ചയിച്ചിരുന്ന തായ് നടി ബെറ്റി ടിങ് പേയ്ന്റെ വീട്ടിലായിരുന്നു ചർച്ചകൾ നടന്നത്. നിർമാതാവ് റെയ്മണ്ട് ചോയും ഒപ്പമുണ്ടായിരുന്നു. മൂവരും ചേർന്ന് തിരക്കഥയെക്കുറിച്ച് ചർച്ച നടത്തുന്നതിനിടെ, അത്താഴവിരുന്നിന് ഒത്തുചേരാമെന്നു പറഞ്ഞ് റെയ്മണ്ട്…
Read Moreബ്രൂസ് ലീയുടെ മരണത്തിലെ വില്ലനാര് ? ലോകത്തോട് വിടപറഞ്ഞത് പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കെ ഒരു ദിനം കൊണ്ട്….
ആയോധന കലയുടെ അവസാന വാക്കായി ലോകം വാഴ്ത്തിപ്പാടുന്നത് ഒരാളുടെ പേരാണ്. ബ്രൂസ് ലീ. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കെ ഒരു ദിനം കൊണ്ട് ലീ ലോകത്തോട് വിടപറഞ്ഞു. മരിക്കുന്പോൾ അദേഹത്തിന് 32 വയസായിരുന്നു പ്രായം. ഇത്ര ചെറുപ്പത്തിൽ തന്നെ, അതും ആയോധന കലയിലും മെയ്വഴക്കത്തിലും പകരംവയ്ക്കാനില്ലാത്ത ലീയുടെ മരണം പല സംശയങ്ങൾക്കും ഇടയാക്കി. ലീ മരിച്ച് 48 വർഷങ്ങൾ കഴിയുന്പോൾ പുതിയ ചില വെളിപ്പെടുത്തലുകൾ പഴയ കത്തുകളുടെ രൂപത്തിൽ പുറത്തുവന്നിരിക്കുകയാണ്. ബ്രൂസ് ലീയുടെ അകാല മരണം മയക്കുമരുന്നിന്റെ ഉപയോഗം നിമിത്തമായിരുന്നോ?. അതെ എന്നാണ് അടുത്തിടെ പുറത്തായ കത്തുകളിലെ ഞെട്ടിപ്പിക്കുന്ന വരികൾ സൂചിപ്പിക്കുന്നത്. ലീയുടെ സുഹൃത്തും നടനുമായ റോബർട്ട് ബേക്കറിന് എഴുതിയ കത്തുകളിലാണ് ലീയുടെ മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച ചില കാര്യങ്ങൾ കണ്ടെത്തിയിട്ടുള്ളത്. ലഹരി തേടിയുള്ള കത്തുകൾ അമേരിക്കയിലെ ഡാളസിൽ നടന്ന ഹെറിറ്റേജ് ലേലം വഴി വിറ്റ കത്തുകളിൽനിന്നാണ് ലീ…
Read Moreനാലായിരവും കടന്ന് പാട്ടുകൾ! ഗാനരചനയിൽ റിക്കാർഡ് നേട്ടവുമായി രാജീവ് ആലുങ്കൽ
നൗഷാദ് മാങ്കാംകുഴി ഗാനരചനയിൽ റിക്കാർഡ് നേട്ടവുമായി കവിയും ഗാന രചയിതാവുമായ രാജീവ് ആലുങ്കൽ പാട്ടിന്റെ പാലാഴി തീർക്കുന്നു. ഇതിനോടകം നാലായിരത്തിലേറെ പാട്ടുകളുടെ രചന നിർവഹിച്ചാണ് രാജീവ് ആലുങ്കൽ റിക്കാർഡ് നേട്ടം കൈവരിച്ചത് . പതിനേഴാം വയസിൽ പാട്ടെഴുത്തിന്റെ വഴിയിൽ എത്തിയ അദ്ദേഹം നാടകം, ആൽബം, സിനിമ എന്നീ മൂന്നു രംഗങ്ങളിലുമായി നാലായിരലേറെ പാട്ടുകൾ രചിച്ചു. ഒരു രംഗത്ത് ഇതിലേറെ സംഭാവനകൾ ചെയ്ത നിരവധി ഗാനരചയിതാക്കൾ ഉണ്ടെങ്കിലും മൂന്നു രംഗങ്ങളിലും ഒരുപോലെ പാട്ടെഴുതിയാണ് രാജീവ് ആലുങ്കൽ ശ്രദ്ധേയനാകുന്നത്. 260 നാടകങ്ങൾക്കായി 1,100 ത്തിൽപ്പരം ഗാനങ്ങളും 250 ഓഡിയോ ആൽബങ്ങൾക്കായി 2,500 ഗാനങ്ങളും 130 ൽപ്പരം സിനിമകൾക്കായി 350 ഗാനങ്ങളും രാജീവ്ആലുങ്കൽ രചിച്ചിട്ടുണ്ട് കൂടാതെ ആകാശവാണി, ദൂരദർശൻ എന്നിവയ്ക്കുവേണ്ടി 150-ൽ പരം പാട്ടുകൾ എഴുതിയിട്ടുണ്ട് . കൂടാതെ നിരവധി രാഷ്ട്രീയ പ്രചാരണ ഗാനങ്ങളും രചിട്ടുണ്ട്. ഗാനഗന്ധർവൻ യേശുദാസ് ഉൾപ്പെടെ പ്രശസ്തരായ…
Read More“കൈകഴുകൽ’ നല്ലതാണ്, … മെസേജ് അയച്ചും, ട്രോളുകളും വ്യാജവാർത്തകളും ഫോർവേഡ് ചെയ്തും ഇരിക്കുന്ന വാട്ട്സ്ആപ്പ് വെറും കളിപ്പാട്ടമല്ല
വി.ആർ. ഹരിപ്രസാദ്നമ്മൾ നേരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ചുമ്മാ ഗുഡ്മോ ണിംഗ് മെസേജ് അയച്ചും, ട്രോളുകളും വ്യാജവാർത്തകളും ഫോർവേഡ് ചെയ്തും ഇരിക്കുന്ന വാട്ട്സ്ആപ്പ് വെറും കളിപ്പാട്ടമല്ല. വാട്ട്സ്ആപ്പ് മെസേജ് തെളിവായി കണക്കാക്കാൻ പറ്റില്ലെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെങ്കിലും അത്യാവശ്യം കൊള്ളാവുന്ന പണികിട്ടാൻ, അതായത് ആപ്പിൽ പെടാൻ വാട്ട്സ്ആപ്പ് ധാരാളമാണ്. വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റി എന്നൊരു പ്രയോഗം പലരും കേട്ടിരിക്കും. ആധികാരികം എന്നു തോന്നിപ്പിക്കുന്നവിധം പടച്ചുണ്ടാക്കുന്ന നുണകളും അസംബന്ധങ്ങളും വാട്ട്സ്ആപ്പിൽ കണ്ടു വിശ്വസിച്ച് അന്തംവിടുന്നവരാണ് വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾ. കഴിഞ്ഞ മേയ്, ജൂണ് മാസങ്ങളിൽ കന്പനി 20 ലക്ഷത്തോളം അക്കൗണ്ടുകളാണ് വിലക്കിയത്. വെറുതെയല്ല, ഓണ്ലൈൻ അധിക്ഷേപങ്ങളിൽ പൊറുതിമുട്ടി, ഉപയോക്താക്കളുടെ സുരക്ഷയെ മാനിച്ചാണ് അങ്ങനെ ചെയ്തത്. അനാവശ്യവും ഉപദ്രവകരവുമായ സന്ദേശങ്ങൾ തടയാൻ തന്നെയായിരുന്നു വാട്ട്സ്ആപ്പിന്റെ തീരുമാനം. ഇത്തരം സന്ദേശങ്ങൾ കൈമാറുന്നവരെ കണ്ടെത്താനുള്ള ഒന്നാന്തരം മാർഗങ്ങൾ അവരുടെ പക്കലുണ്ട്. രണ്ടുകൊല്ലം മുന്പ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ്…
Read Moreഇസ്രായേൽ കന്പനിക്കെന്താണ് ഈ വീട്ടിൽ കാര്യം? നിങ്ങളുടെ ഫോണിൽ പറക്കുംകുതിരയുണ്ടോ? ഇനി കളി കൂടുതൽ കാര്യമാവുകയാണ്…
ഇനി കളി കൂടുതൽ കാര്യമാവുകയാണ്. ഈയടുത്ത ദിവസങ്ങളിൽ നാം വായിച്ച ഏതാനും വാർത്താ തലക്കെട്ടുകൾ ഒന്നുകൂടി പരിശോധിക്കാം. .സ്വന്തം ജനങ്ങളെ സർക്കാർ ചോർത്തിയോ? പെഗാസസിൽ വ്യക്തമായ മറുപടി വേണമെന്ന് രാഹുൽ ഗാന്ധി .പെഗാസസ് ഫോണ് ചോർത്തൽ: അന്വേഷണത്തിന് ജുഡീഷൽ കമ്മീഷനെ നിയോഗിച്ച് മമത .പെഗാസസ്: ഡൽഹിയിൽ യോഗം ചേർന്ന് പ്രതിപക്ഷ കക്ഷികൾ .പെഗാസസ് പ്രതിഷേധം: കേരളത്തിൽനിന്നുള്ള മൂന്നുപേരടക്കം 13 എംപിമാർക്ക് താക്കീത് .പെഗാസസ് ഫോണ് ചോർത്തൽ: ഛത്തീസ്ഗഡ് സർക്കാർ അന്വേഷണം തുടങ്ങി .ചോർത്തൽ പ്രതിരോധ രംഗത്തും പ്രധാനമന്ത്രിയുടെ ഓഫീസിലും .റോ ഉദ്യോഗസ്ഥരുടെയും 2ജി കേസ് അന്വേഷിച്ച രാജേശ്വർ സിംഗിന്റെയും ഫോണ് ചോർത്തി .പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമെന്ന് നഡ്ഡ പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന്റെ തൊട്ടുമുന്പ് കത്തിപ്പടർന്ന വിഷയമാണ് പെഗാസസ് ഫോണ് ചോർത്തൽ. ആദ്യദിവസം മുതൽ ഇരുസഭകളിലും ബഹളം. മുകളിൽ കണ്ട വാർത്താ തലവാചകങ്ങളിൽനിന്ന് ഈ വിവാദത്തിന്റെ ആഴവും പരപ്പും…
Read Moreആ അജ്ഞാത ഫോൺ സന്ദേശം! ഹരികൃഷ്ണയുടെ കാമുകനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ രതീഷ് പ്രകോപിതനായി; പിന്നെ നടന്നത്…
harരാജേഷ് ചേർത്തല ഹരികൃഷ്ണയുടെ കാമുകനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ രതീഷ് പ്രകോപിതനായി. മദ്യലഹരി അയാളിലെ ക്രിമിനലിനെ തൊട്ടുണർത്തിയിരുന്നു. ബന്ധത്തിൽനിന്നു പിന്മാറില്ലെന്ന ഹരികൃഷ്ണയുടെ നിലപാടിൽ കോപാകുലനായി അയാൾ മർദനം അഴിച്ചുവിട്ടു. അതിനിടയിലാണ് ജനാലയിൽ തലയടിച്ച് അവൾ താഴേക്കു വീഴുന്നത്. അതുകണ്ടിട്ടും അയാൾക്കു മനഃസ്താപമൊന്നും ഉണ്ടായില്ല. കലികയറിയ അയാൾ ക്രൂരതയുടെ ആൾരൂപം പൂണ്ടിരുന്നു. ബോധമറ്റു കിടക്കുന്ന ഹരികൃഷ്ണയെ പ്രാപിക്കാനയാൾ തീരുമാനിച്ചു. അങ്ങനെ അവളെ മാനഭംഗപ്പെടുത്തി. അനക്കമില്ലാതെ കിടക്കുന്ന അവൾ മരിച്ചുകാണുമെന്ന് അയാൾ കരുതി. കുഴിച്ചിടാൻ നീക്കം മൃതദേഹം ഇങ്ങനെ ഇട്ടിട്ടുപോയാൽ ശരിയാവില്ലെന്നു തോന്നിയതിനാലാവും കുഴിച്ചിടാൻ തീരുമാനിച്ചു. അതിനായി വീടിനു പിന്നിലേക്കു ഹരികൃഷ്ണയെ വലിച്ചുകൊണ്ടുപോയി. അങ്ങനെ ശരീരം മുറ്റത്ത് എത്തിച്ചു. ഇതിനിടയിൽ ഹരികൃഷ്ണയുടെ ശരീരം ഒന്നനങ്ങി. അവൾ മരിച്ചിട്ടില്ലെന്നു കണ്ടതോടെ രക്ഷിക്കാനല്ല അയാൾക്കു തോന്നിയത്, മരണത്തിലേക്കു തള്ളിവിടാനാണ്. ക്രൂരമായൊരു ആനന്ദത്തോടെ അയാൾ അവളുടെ നെഞ്ചിന് ആഞ്ഞുചവിട്ടി. അതോടെ അവളിൽ അവശേഷിച്ചിരുന്ന ജീവൻ കൂടി വേർപെട്ടു.…
Read More