ടി.പി. സന്തോഷ്കുമാർ പോലീസ് അന്വേഷണം മുറുകിയതോടെ പോലീസിന്റെ സംശയ വലയിൽ ഉണ്ടായിരുന്ന അർജുൻ കൂട്ടുകാരുടെ മുന്നിൽ നടത്തിയ ചില അഭിപ്രായ പ്രകടനങ്ങൾ അയാൾക്കുള്ള കുരുക്ക് കൂടുതൽ മുറുക്കി. പോലീസ് അന്വേഷണത്തിൽ വലിയ കഥയില്ലെന്നും തെളിയാൻ പോകുന്നില്ലെന്നും ഇയാൾ ചില സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. കൂടാതെ പോലീസ് ചോദ്യംചെയ്യുന്പോൾ ഒരു പോലെ മറുപടി നൽകണമെന്നും നിർദേശിച്ചിരുന്നു. ഇക്കാര്യങ്ങൾ കൂട്ടുകാരിൽനിന്നു മനസിലാക്കിയ പോലീസ് കഴിഞ്ഞ നാലിന് അർജുനെ മണിക്കൂറുകളോളം ചോദ്യംചെയ്തു. തിരിച്ചും മറിച്ചുമുള്ള പോലീസിന്റെ ചോദ്യത്തിനു മുന്നിൽ പലപ്പോഴും പതറിയ അർജുൻ ഒടുവിൽ പിടിച്ചു നിൽക്കാനാവാതെ കുറ്റം സമ്മതിച്ചു. ഇതിനിടെ, അർജുന്റെ കുടുംബാംഗങ്ങൾ പോലീസ് സ്റ്റേഷനിൽ എത്തി മകൻ കുറ്റം ചെയ്തിട്ടില്ലെന്നും പുറത്തുവിടണമെന്നും ആവശ്യപ്പെട്ടിരുന്നു. പോലീസ് മനപ്പൂർവം കുറ്റം അടിച്ചേൽപ്പിക്കുകയാണെന്നും അവർ ആരോപിച്ചു. എന്നാൽ, കൃത്യമായ തെളിവുകൾ പോലീസ് നിരത്തിയതോടെ അവരും നിശബ്ദരായി. രാത്രി പത്തോടെ ചോദ്യംചെയ്യൽ പൂർത്തിയാക്കി പ്രതിയുടെ അറസ്റ്റ്…
Read MoreCategory: RD Special
കുട്ടിയുടെ ചടങ്ങുകളിൽ ഏറെ വിഷമത്തോടെ പൊട്ടികരയുന്ന അർജുൻ; ചോദ്യം ചെയ്യലിൽ തെല്ലും കൂസാതെയുള്ള മറുപടികൾ; പക്ഷേ…
ടി.പി. സന്തോഷ്കുമാർപെൺകുട്ടിയുടെ ദുരൂഹമരണത്തിനു പിന്നാലെ ചോദ്യം ചെയ്യലിന്റെ പരന്പരയാണ് അരങ്ങേറിയത്. ലയത്തിലെ താമസക്കാരും നാട്ടുകാരുമായ 120 പേരെ ചോദ്യംചെയ്തു. ഇത്രയും പേരെ ചോദ്യം ചെയ്ത ശേഷം അതിൽനിന്ന് അവസാനം നാലു പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ കൂടുതൽ വിശദമായി ചോദ്യം ചെയ്തതിനു ശേഷം യഥാർഥ പ്രതിയിലേക്കു പോലീസ് എത്തി. നാട്ടിലെ പൊതുരംഗത്തും സംഘടനാപ്രവർത്തനത്തിലുമൊക്കെ സജീവമായ അർജുൻ ആണ് പ്രതിയെന്നു പോലീസ് കണ്ടെത്തിയതിനു പിന്നിൽ പല കാരണങ്ങളുണ്ടായിരുന്നു. എവിടെ ആയിരുന്നു?ആദ്യം പെണ്കുട്ടിയുടെ മാതാപിതാക്കളിൽനിന്നാണ് പോലീസ് വിവരങ്ങൾ തേടിയത്. അവർക്ക് ആരെയെങ്കിലും സംശയമുണ്ടോ? പെൺകുട്ടി തനിയെ ചെയ്തതാകാൻ മറ്റെന്തെങ്കിലും സാഹചര്യങ്ങളുണ്ടോ എന്നൊക്കെ മാതാപിതാക്കളോടു ചോദിച്ചു. എന്നാൽ, മാതാപിതാക്കൾക്കു മരണത്തിൽ മറ്റു സംശയങ്ങൾ ഇല്ലായിരുന്നു. കളിക്കിടെയുണ്ടായ അപകടത്തിൽ സംഭവിച്ചതാകാമെന്ന നിഗമനത്തിലായിരുന്നു ആ മാതാപിതാക്കൾ. കുട്ടിയെ വഴക്കു പറയുന്പോൾ ഫോണെടുത്തു ഷാൾ പുതച്ചു സമാനമായ രീതിയിൽ മുറിക്കുള്ളിൽ കയറി ഇരിക്കുന്നതു പതിവാണെന്ന അനുഭവവും ഇവർ…
Read Moreലക്ഷദ്വീപ് ! പവിഴദ്വീപ് എന്നും പവിഴപ്പുറ്റുകളുടെ നാടെന്നുമൊക്കെ പേരുള്ള ലക്ഷദ്വീപിലേക്കു നടത്തിയ ഒരു സഞ്ചാരത്തിന്റെ നേർക്കാഴ്ച…
കഴിഞ്ഞ കുറേ നാളുകളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണു ലക്ഷദ്വീപ്. പവിഴദ്വീപ് എന്നും പവിഴപ്പുറ്റുകളുടെ നാടെന്നുമൊക്കെ പേരുള്ള ലക്ഷദ്വീപിലേക്കു നടത്തിയ ഒരു സഞ്ചാരത്തിന്റെ നേർക്കാഴ്ചയാണിവിടെ. ഇപ്പോഴത്തെ പ്രതിസന്ധികൾ തുടങ്ങുന്നതിനു മുന്പുള്ള യാത്രയായിരുന്നു അത്. പലവിധ സർവീസിൽനിന്നും അടുത്തൂണ് പറ്റിയ ഒരു സംഘമാളുകളുടെ ഒരാഴ്ചത്തെ യാത്ര. കൊച്ചി വിമാനത്താവളത്തിൽനിന്നു രാവിലെ എട്ടിനുള്ള ഫ്ളൈറ്റിൽ ഒന്നര മണിക്കൂർ യാത്രചെയ്ത ഞങ്ങൾ അഗത്തി ദ്വീപിലുള്ള എയർപോർട്ടിലിറങ്ങി. ലക്ഷദ്വീപിൽ അഗത്തിയിൽ മാത്രമേ എയർപോർട്ടുള്ളു. ഈ എയർപോർട്ടിനുള്ള സവിശേഷത മൂന്നുവശവും കടലാണെന്നതുതന്നെ. കേരളവും ലക്ഷദ്വീപും എന്നും ഉത്തമ ചങ്ങാതിമാരെപ്പോലെയാണെന്ന് ട്രാവലറിൽ റിസോർട്ടിലെ താമസം തേടിയുള്ള യാത്രയ്ക്കിടയിൽ ഓർക്കാതിരുന്നില്ല. അഗത്തി ദ്വീപ് നെടുകേ മുറിക്കുംപോലൊരു നേർരേഖയാകുന്ന ടാർ റോഡ്. ഈ ദ്വീപിന് ഒന്പതു കിലോമീറ്ററിൽ താഴെ മാത്രം നീളം. വീതി ശരാശരി ഒരു കിലോമീറ്ററും. യാത്രയിൽ പലയിടത്തും ഇരുവശവും കടൽ കാണാം. തെങ്ങും മാവും ഒതളവുമൊക്കെ കാണുന്ന…
Read Moreസ്കൂട്ടർ പോയ വഴി! സംഭവത്തിൽ തനിക്കു പങ്കില്ലെന്നു വിശ്വസിപ്പിക്കാൻ തന്ത്രപരമായ നീക്കങ്ങളും പ്രകാശൻ നടത്തി; പക്ഷേ…
നരവൂരിലെ ഒരു യുവാവിന്റേതായിരുന്നു സ്കൂട്ടർ. ഇയാളുടെ വീട്ടിൽനിന്നു സ്കൂട്ടർ കണ്ടെത്തി. അക്ഷയ് (21) എന്ന സുഹൃത്താണ് ഹോണ്ട ആക്ടീവ സ്കൂട്ടർ വാങ്ങിക്കൊണ്ടുപോയതെന്ന് യുവാവ് പോലീസിനോടു പറഞ്ഞു. സ്വകാര്യ ആവശ്യത്തിനാണ് വാങ്ങിക്കൊണ്ടു പോയതെന്നായിരുന്നു മൊഴി. ഇതോടെ പോലീസ് അക്ഷയ്നെ തേടിയെത്തി. ചോദ്യം ചെയ്യലിൽ അയാൾക്ക് ഏറെ നേരം പിടിച്ചുനിൽക്കാനായില്ല. തുടർന്ന് ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇയാളിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിന്റെ മുന ചെന്നെത്തിയത് വെൽകെയർ ഫ്യൂവൽസിന്റെ മുൻ മാനേജരുടെ നേർക്കായിരുന്നു. ചെറുവാഞ്ചേരി പൂവത്തൂരിലെ പവിത്രം വീട്ടിൽ പ്രകാശ്(27) അങ്ങനെ അറസ്റ്റിലായി. ഇയാളാണ് സ്വരാജിന്റെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചതെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി. പ്ലാനിംഗ് നേരത്തെ കൃത്യമായ ആസൂത്രണത്തിലൂടെയാണ് പ്രതികൾ കവർച്ചാ പദ്ധതി നടപ്പിലാക്കിയതെന്നു പോലീസ് പറഞ്ഞു. പ്രകാശ് നേരത്തെ ഈ പെട്രോൾ പമ്പിലെ ജീവനക്കാരനായതിനാൽ പണം ബാങ്കിലടയ്ക്കാൻ കൊണ്ടു പോകുന്ന സമയം കൃത്യമായി അറിയാമായിരുന്നു. 21ന്…
Read Moreഅകത്തുനിന്നു കുറ്റിയിട്ട വാതിൽ! സാഹചര്യങ്ങൾ വിലയിരുത്തിയപ്പോൾത്തന്നെ ചില പന്തികേടുകൾ മനസിൽ തോന്നി; ഉയരുന്ന സംശയങ്ങൾ…
ടി.പി. സന്തോഷ്കുമാർ മരണത്തിൽ ആർക്കും സംശയമില്ലെങ്കിലും സംഭവ സ്ഥലത്തു വിശദമായ പരിശോധന നടത്തണമെന്ന തീരുമാനത്തിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ടി.ഡി. സുനിൽകുമാറിന്റെ വരവ്. ചൂരക്കുളം എസ്റ്റേറ്റിലെ ഇവരുടെ താമസസ്ഥലത്തു സിഐയുടെ നേതൃത്വത്തിൽ പോലീസ് എത്തി. ലയങ്ങളിലെ സാഹചര്യങ്ങളും കുട്ടി മരിച്ചുകിടന്ന സ്ഥലവുമൊക്കെ വിശദമായി പരിശോധിച്ചു. ഷാൾ കുരുങ്ങി മരിച്ചെന്നു പറയുന്നതിന്റെ സാധ്യതകളും വിലയിരുത്തി. സാഹചര്യങ്ങൾ വിലയിരുത്തിയപ്പോൾത്തന്നെ ചില പന്തികേടുകൾ അദ്ദേഹത്തിന്റെ മനസിൽ തോന്നി. ഉയരുന്ന സംശയങ്ങൾ വൈകാതെ കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം എത്തിയതോടെ മനസിൽ തോന്നിയ സംശയങ്ങൾക്കു കൂടുതൽ ബലം കിട്ടി. ഇതു വെറുമൊരു മരണമല്ല എന്നു തോന്നിത്തുടങ്ങി. തുടർന്നു വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. ഡോണ് ബോസ്ക്കോ നൽകിയ വിവരങ്ങളും കൂടി കൂട്ടിവായിച്ചപ്പോൾ ഒരു കൊടുംക്രൂരത അതിൽ മറഞ്ഞിരിക്കുന്നതായി പോലീസിനു വ്യക്തമായി. ഏതോ കാപിലകൻ കരുതിക്കൂട്ടി നടത്തിയ അരുംകൊലയെന്നു പോലീസ് ഉറപ്പിച്ചു. കേരളം അടുത്ത…
Read Moreകത്തിനു പിന്നിലെ തന്ത്രം! പെട്രോൾ പമ്പ് ജീവനക്കാരന്റെ എട്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഘത്തെ പോലീസ് പിടികൂടിയത് സംഭവം നടന്നു രണ്ടാഴ്ചക്കകം; സംഭവം ഇങ്ങനെ…
പെട്രോൾ പമ്പ് ജീവനക്കാരന്റെ എട്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഘത്തെ പോലീസ് പിടികൂടിയത് സംഭവം നടന്നു രണ്ടാഴ്ചക്കകം. വേറിട്ട അന്വേഷണ മികവാണ് കണ്ണൂർ ജില്ലയിലെ കണ്ണവം പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം പെട്രോൾ പമ്പിലെ മുൻ ജീവനക്കാരൻ ഉൾപ്പെടെയുള്ള പ്രതികളെ വലയിലാക്കിയത്. സംഭവം ഇങ്ങനെ 2021 ജൂൺ 23ന് ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം. കണ്ണൂരിലെ ചെറുവാഞ്ചേരിയിലെ വെൽകെയർ ഫ്യൂവൽസ് എന്ന പെട്രോൾ പമ്പിലെ മാനേജർ കണ്ണവം സ്വദേശി സ്വരാജി(26)ൽ നിന്നുമാണ് രണ്ടംഗസംഘം പണം തട്ടിപ്പറിച്ചത്. കേരള ഗ്രാമീൺ ബാങ്കിൽ അടയ്ക്കാനായി 7,90,000 രൂപയുമായി ബാങ്കിന്റെ സ്റ്റെപ്പുകൾ കയറുന്നതിനിടെയായിരുന്നു സ്വരാജിനു നേരെ ആക്രമണം നടന്നത്. ലുങ്കിയും ഹെൽമറ്റും മാസ്കും റെയിൻ കോട്ടും ധരിച്ചെത്തിയ ആൾ സ്വരാജിന്റെ മുഖത്തു മുളക് പൊടി വിതറി. തുടർന്നു കത്തികൊണ്ട് ആക്രമിച്ചു ചുമലിലൂടെ ഇട്ടിരുന്ന പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് ഒാടുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ റോഡിൽ സ്കൂട്ടറിൽ…
Read More2021 ജൂൺ 30… ലയത്തെ ആകെ ഞെട്ടിച്ചുകൊണ്ട് ഒരു നിലവിളി ഉയർന്നു; മയക്കത്തിലായിരുന്നവർ ഞെട്ടിയുണർന്നു; ലയത്തിൽ കണ്ടത്…
ടി.പി. സന്തോഷ്കുമാർ 2021 ജൂൺ 30. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറിനു സമീപം ചുരക്കുളം എസ്റ്റേറ്റ് ഉണർന്നതു പതിവ് കുളിർക്കാറ്റ് ഏറ്റായിരുന്നു. തേയില തോട്ടത്തിൽ ജോലിക്കു പോകേണ്ടവർ ധൃതി കൂട്ടി നീങ്ങുന്നു. മഞ്ഞണിഞ്ഞ തേയില ചെടികൾക്കു മീതെ കിളികൾ പാറുന്നു. കോടമഞ്ഞിന് ഇടയിലൂടെ സൂര്യന്റെ വെള്ളിവെളിച്ചം പതിയെ കടന്നുവന്നു തുടങ്ങിയിരിക്കുന്നു. വൈകാതെ ലയങ്ങളിലെ മുതിർന്നവരിൽ ബഹുഭൂരിപക്ഷവും ജോലിക്കായി യാത്ര തിരിച്ചുകഴിഞ്ഞു. ഇനി ഇതു കുട്ടികളുടെ ലോകമാണ്. സ്കൂളിലും കോളജിലുമൊന്നും പോകേണ്ടാത്തതിനാൽ ഈ ലയങ്ങളും അതിന്റെ പരിസരങ്ങളുമൊക്കെയാണ് അവരുടെ വിഹാരരംഗം. കുട്ടികൾ അവിടവിടെയായി വട്ടംകൂടി കളികൾക്കു തുടക്കം കുറിച്ചിരിക്കുന്നു. ഉച്ചയ്ക്കുള്ള ഭക്ഷണവും കഴിഞ്ഞ് ലയങ്ങളിൽ അവശേഷിച്ചിരുന്ന മുതിർന്നവരിൽ പലരും ചെറിയ മയക്കത്തിലേക്കും വിശ്രമത്തിലേക്കും നീങ്ങി. കുട്ടികളുടെ കൂട്ടം അപ്പോഴും എവിടെക്കെയോ ബഹളംകൂട്ടി കളി ചിരികൾ തുടർന്നു. ഉച്ചകഴിഞ്ഞ് 3.30 ആയിക്കാണും. ലയത്തെ ആകെ ഞെട്ടിച്ചുകൊണ്ട് ഒരു നിലവിളി ഉയർന്നു. നിലവിളി…
Read Moreരേഷ്മയുടെ ഫേസ്ബുക്ക് ചരിത്രം ചികിഞ്ഞ പോലീസ് സംഘം ശരിക്കും ഞെട്ടി! അക്കൗണ്ടുകളുടെ എണ്ണം ഒന്നും രണ്ടുമല്ല 14; അനന്തുമാർ 230…
രേഷ്മയുടെ ഫേസ്ബുക്ക് ചരിത്രം ചികിഞ്ഞ പോലീസ് സംഘം ശരിക്കും ഞെട്ടിയത് അക്കൗണ്ടുകളുടെ എണ്ണം കണ്ടാണ്. ഒന്നും രണ്ടുമല്ല 14 ഫേസ്ബുക്ക് അക്കൗണ്ടുകളാണ് രേഷ്മ ഉണ്ടാക്കിയിരുന്നത്. പല അക്കൗണ്ടുകളും കുറെക്കാലത്തിനു ശേഷം ഡിലിറ്റ് ചെയ്തതായും വ്യക്തമായി. രേഷ്മയുടെ കാമുകനെ കണ്ടെത്തുക എന്നത് അപ്പോഴും ബാലികേറാമല പോലെ പോലീസിനു മുന്നിൽനിന്നു. കാമുകനെക്കുറിച്ചു ഫേസ്ബുക്ക് വിവരങ്ങൾ മാത്രമേയുള്ളൂ എന്നതിനാൽ അയാളെ കണ്ടെത്തുകയെന്നത് ദുഷ്കരമായി മാറി. അനന്തു എന്ന അക്കൗണ്ടിലാണ് കാമുകൻ ചാറ്റ് ചെയ്തുകൊണ്ടിരുന്നത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആ വഴി തിരിച്ചു. കൊല്ലം ജില്ലയിലും പരിസര ജില്ലകളിലുമായി അനന്തു എന്ന ഫേസ്ബുക്ക് അക്കൗണ്ടുള്ള ഇരുനൂറ്റിമുപ്പതോളം പേരുള്ളതായി പോലീസ് മനസിലാക്കി. ബാങ്ക് ജീവനക്കാരനാണ് കാമുകനെന്നാണ് രേഷ്മയോടു പറഞ്ഞിരുന്നത്. ഇതുപ്രകാരം അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ അനന്തുമാരിൽ ചിലർ ബാങ്ക് ജീവനക്കാരനാണെന്നും പോലീസ് മനസിലാക്കി. എന്നാൽ, ഇതിൽ ആരായിരിക്കും മറഞ്ഞിരിക്കുന്ന കാമുകൻ എന്നത് അപ്പോഴും…
Read Moreദരിദ്രർക്കായി നിരവധി പദ്ധതികളൊരുക്കിയ ഇടയൻ
കോട്ടയം: ആത്മീയതയിൽ ഉറച്ച ബോധ്യങ്ങളും വിശ്വാസവുമായി മലങ്കര ഓർത്തഡോക്സ് സഭയെ നയിച്ച ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ വിയോഗം വിശ്വാസികളെ കണ്ണീരിലാഴ്ത്തി. മേൽപട്ട സ്ഥാനത്തു മൂന്നര പതിറ്റാണ്ടിലേറെ അർപ്പിച്ച ശുശ്രൂഷയിലുടനീളം ദൈവം വഴിനടത്തിയതായി തിരുമേനി ആവർത്തിച്ചിരുന്നു. മലങ്കര സഭയുടെ വളർച്ചയ്ക്കും അതിലൂടെ വിശ്വാസികളുടെയും സമൂഹത്തിന്റെയും ഉന്നമനത്തിനും കർമ മണ്ഡലങ്ങളിലുടനീളം പ്രാധാന്യം കൊടുത്തു. സഭയുടെ മുൻ പിതാക്കന്മാരിലൂടെ പകർന്നു കിട്ടിയ സുവിശേഷാത്മക ജീവിതവും ആത്മീയപ്രകാശവും ചുറ്റുമുള്ള സമൂഹത്തിനും നന്മയ്ക്കായി ചൊരിയാൻ എപ്പോഴും ബാവ ശ്രമിച്ചിരുന്നു. അതു തന്നെയാണു മലങ്കര ഓർത്തഡോക്സ് സഭയുടെ വളർച്ചയുടെ അടിത്തറയും ബലവുമായി മാറിയതും. 30 ഭദ്രാസനങ്ങളും 33 മേൽപ്പട്ടക്കാരും 25 ലക്ഷം വിശ്വാസികളുമുള്ള ഐക്യകൂട്ടായ്മയായി മലങ്കര ഓർത്തഡോക്സ് സഭയെ വിശ്വാസബോധ്യങ്ങളിൽ ഉറപ്പിക്കുന്നതിൽ കാതോലിക്കാ ബാവ നിർണായക പങ്ക് വഹിച്ചു. കേരളത്തിനു പുറത്ത് ഡൽഹി, മുംബൈ, അഹമ്മദാബാദ്, കോൽക്കത്ത, ചെന്നൈ, ബംഗളൂരു…
Read Moreഇത് ഇരിക്കൂർ പോലീസിന്റെ കോൾഡ് കേസ് ! കുരുങ്ങിയ മൊഴികൾ…
എം.വി. അബ്ദുൾ റൗഫ് തിരുവനന്തപുരം ഫോറൻസിക് ലാബിൽ നടന്ന ഡിഎൻഎ പരിശോധനയിൽ മൃതദേഹ അവശിഷ്ടങ്ങൾ സെയ്ദാലിയുടേതാണെന്ന് വ്യക്തമായി. ഒരാഴ്ച മുമ്പ് പരിശോധനാ ഫലം പുറത്ത് വന്നതോടെ മൊബൈൽ ഫോൺ മോഷണ കേസിൽ വാറണ്ടായ സാദിഖ് അലിയെ ആസാമിലെത്തി ഇരിക്കൂർ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരളഴിഞ്ഞത്. കൊലയും പണവും സെയ്താലി യെ കൊലപ്പെടുത്തിയത് പണത്തിന് വേണ്ടിയാണെന്നാണ് സാദിഖ് അലി പോലീസിനോട് കുറ്റസമ്മതം നടത്തിയത്. ആലുവയിൽ സ്വർണപണിക്കാരനായിരുന്ന സാദിഖ് അലി മറ്റൊരു തൊഴിൽ തേടിയാണ് ഊരത്തൂരിലെത്തിയത്. സെയ്ദാലിയാണ് താൻ ജോലി ചെയ്യുന്ന ചെങ്കൽ ക്വാറിയിൽ സാദിഖ് അലിക്ക് പണി ഏർപ്പാടാക്കി നൽകിയത്. ജോലി ചെയ്ത് ലഭിക്കുന്ന തുകയിൽ 3000 രൂപ ആഴ്ചതോറും സെയ്ദാലി വീട്ടിലേക്ക് അയക്കാറുണ്ടായിരുന്നു. ബാക്കി തുക ക്വാർട്ടേഴ്സിലെ ഭണ്ഡാരത്തിൽ സൂക്ഷിക്കുകയായിരുന്നു പതിവ്. ഇത്തരത്തിൽ ഒരു ലക്ഷത്തോളം രൂപ ഭണ്ഡാരത്തിലുണ്ടായിരുന്നതായി പോലീസ്…
Read More