അങ്ങനെയിരിക്കേ വാട്ട്സ്ആപ്പിൽ ഒരു കോൾ വരുന്നു. വീഡിയോ കോളാണ്. നിങ്ങൾ ഉറക്കപ്പിച്ചിൽ ആയിരിക്കാം. കോൾ കണക്ട് ആയാൽ കണ്ണുതള്ളിപ്പോകുന്ന കാഴ്ചയാകും കാണുക. സ്ക്രീനിൽ അർധനഗ്നയായ ഒരു സ്ത്രീ. ഇതെന്താണ് ഇങ്ങനെ എന്നു ചിന്തിക്കാനുള്ള സമയംമതി. കോളിന്റെ അങ്ങേത്തലയ്ക്കൽ നിങ്ങളുടെ അന്തംവിട്ടിരിക്കുന്ന മുഖം സ്ക്രീൻ റെക്കോർഡ് ചെയ്യപ്പെട്ടിരിക്കും. തട്ടിപ്പുകാർക്ക് അതു പോരേ! മതി, ധാരാളം മതി!! അല്പം കഴിഞ്ഞാൽ നിങ്ങളുടെ ഫോണിലേക്ക് മെസേജ് എത്തുകയായി. നഗ്നയായ സ്ത്രീക്കൊപ്പം നിങ്ങൾ വീഡിയോ കോൾ ചെയ്തതിന്റെ ദൃശ്യങ്ങൾ പിന്നാലെ വരും. അത്യാവശ്യത്തിന് എരിവും പുളിയും ചേർത്തിരിക്കും അതിൽ. അവർ ആവശ്യപ്പെടുന്ന പണം നൽകിയില്ലെങ്കിൽ ഈ വീഡിയോ നിങ്ങളുടെ ഫ്രണ്ട്സ് ലിസ്റ്റിൽ ഉള്ളവർക്ക് അയച്ചുകൊടുക്കും എന്നാണ് ഭീഷണി. ഒപ്പം സാമൂഹ്യ മാധ്യമങ്ങളിൽ ഈ വീഡിയോ പ്രചരിപ്പിക്കുമെന്നും!. നാണക്കേടും ഭയവും മൂലം തട്ടിപ്പുകാർ ആവശ്യപ്പെടുന്ന പണം നൽകി തലയൂരാനാവും പലരുടെയും ശ്രമം. രണ്ടായിരം രൂപ…
Read MoreCategory: RD Special
വഴിതെറ്റിയ മോഹങ്ങള്‍..! ഭാര്യയുടെ അനുജത്തിയെ ഭീഷണിപ്പെടുത്തി രതീഷ് വരുതിയിലാക്കി; എന്നാൽ…
ഭാര്യയുടെ അനുജത്തിയെ ഭീഷണിപ്പെടുത്തിയ രതീഷ് വരുതിയിലാക്കി. എന്നാൽ, ഇതിനിടയിൽ എങ്ങനെയോ വിവരം ചേച്ചി നീതു അറിഞ്ഞു. അവിശ്വസനീയതയോടെയാണ് ഇക്കാര്യം അവർ കേട്ടത്. ചിന്തിക്കാൻ പോലും കഴിയാത്ത ഒരു ദുരന്ത സത്യത്തിനു മുന്നിലാണ് താൻ നിൽക്കുന്നതെന്ന തിരിച്ചറിവ് അവരെ തകർത്തുകളഞ്ഞു. അനുജത്തി തന്റെ ഭർത്താവിന്റെ നിയന്ത്രണത്തിലാണെന്നു നീതു അറിഞ്ഞതു കുടുംബത്തിൽ വലിയ പൊട്ടിത്തെറിയിലേക്കാണ് നീങ്ങിയത്. ഭാര്യയുടെ സങ്കടവും പൊട്ടിത്തെറിയുമൊന്നും രീതിഷിനു വലിയ കുലുക്കം സൃഷ്ടിച്ചില്ല. ഇതൊക്കെ തന്റെ അവകാശമാണ്, താൻ തോന്നുന്നപടി ചെയ്യുമെന്ന മട്ടിലായിരുന്നു അയാളുടെ പോക്ക്. ഈ പ്രതിസന്ധിക്കുമുന്നിൽ തകർന്ന നീതു ഒടുവിൽ ആത്മഹത്യയ്ക്കു ശ്രമിച്ചതായി പോലീസ് പറയുന്നു. ഇതോടെയാണ് സംഭവങ്ങൾ നാട്ടുകാർക്കിടയിലും ചർച്ചയായി മാറിയത്. ആത്മഹത്യ ശ്രമം ഉണ്ടായതോടെ കുടുംബാംഗങ്ങളൊക്കെ ഇടപെട്ടു. ഒടുവിൽ അനുജത്തി ഇനി നീതുവിന്റെ വീട്ടിലേക്കു വരരുത് എന്ന ധാരണയുണ്ടാക്കി. ആദ്യം ഇക്കാര്യം അംഗീകരിക്കുന്നതായി രതീഷ് ഭാവിച്ചെങ്കിലും അടിസ്ഥാനപരമായി അയാൾക്ക് ഒരു മാറ്റവും…
Read Moreനിങ്ങൾ ചേർന്നില്ലേ! വിള ഇൻഷ്വറൻസ് പദ്ധതിയിൽ അംഗമാകാൻ നാലു ദിവസം കൂടി മാത്രം
തൊടുപുഴ: കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ചേർന്നു നടപ്പിലാക്കുന്ന കാർഷിക ഇൻഷ്വറൻസ് പദ്ധതികളായ പ്രധാനമന്ത്രി ഫസൽ ഭീമായോജനയിലും കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിലും അംഗമാകാൻ ഇനി നാലു ദിവസം. വിജ്ഞാപിത വിളകൾക്കു വായ്പ എടുത്തിട്ടുളള കർഷകരെ അതാതു ബാങ്കുകൾ, സഹകരണ സംഘങ്ങൾ ഇൻഷുറൻസിൽ ചേർക്കണം. വായ്പ എടുക്കാത്ത കർഷകർ അടുത്തുളള പൊതുസേവന, അക്ഷയകേന്ദ്രങ്ങൾ അല്ലെങ്കിൽ അംഗീകൃത ബ്രോക്കിംഗ് പ്രതിനിധികൾ മുഖേനയോ നേരിട്ട് ഓണ്‍ലൈനായോ ചേരാം. (www.pmfby.gov.in). പ്രധാനമന്ത്രി ഫസൽ ഭീമ യോജനയിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെല്ലും എല്ലാ ജില്ലകളിലെയും വാഴയും മരച്ചീനിയും ആണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. വിജ്ഞാപിത പ്രദേശത്ത് ആ സീസണിൽ കിട്ടേണ്ടിയിരുന്ന വിളവിനെക്കാൾ കുറവാണ് ലഭിച്ചതെങ്കിലും കർഷകന് പദ്ധതിപ്രകാരം നഷ്ടപരിഹാരം നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസ് പദ്ധതിപ്രകാരം വെള്ളപ്പൊക്കം, കാറ്റ്, ഉരുൾപൊട്ടൽ എന്നീ പ്രകൃതിക്ഷോഭങ്ങൾ നിമിത്തമുണ്ടാകുന്ന വിള നഷ്ടങ്ങൾക്കും നഷ്ടപരിഹാരം ലഭിക്കും.…
Read Moreസൈബർ ലോകത്തെ ഒളിഞ്ഞുനോട്ടം..! വിവരം ചോർത്തുന്ന ഉടായിപ്പ് സമ്മാനം!
വി.ആർ. ഹരിപ്രസാദ് കല്യാണം കഴിക്കാൻ പോകുന്ന പെണ്‍കുട്ടിയോട്, അല്ലെങ്കിൽ കാമുകിയോട് സ്വന്തന്ത്രമായി സംസാരിക്കണമെന്നു തോന്നുന്നത് സ്വാഭാവികം. വീട്ടുകാർ കാണാതെ, സംശയം തോന്നാതെ ലാൻഡ് ഫോണിനടുത്തു ചുറ്റിത്തിരിഞ്ഞ കാലം മാറിയതോടെ അതിനു പുതിയ വഴികൾ തെളിഞ്ഞു. കല്യാണനിശ്ചയത്തിന് പട്ടുസാരിയും വളയും പെണ്‍കുട്ടിക്കു നൽകുന്നതിനൊപ്പം പ്രതിശ്രുത വരൻ സ്മാർട്ട്ഫോണ്‍ സമ്മാനിക്കുന്നത് ഒരു ചടങ്ങിനു തുല്യമായിക്കഴിഞ്ഞു. ഒരു ശല്യവുമില്ലാതെ സംസാരിക്കാം, ചാറ്റ് ചെയ്യാം, വീഡിയോ കോൾ ചെയ്യാം. മൊത്തത്തിൽ സംഗതി ഉപകാരപ്രദമാണ്. കല്യാണം കഴിക്കാൻ പോകുന്നവർതന്നെ ആവണമെന്നു നിർബന്ധമില്ല, കാമുകീകാമുകന്മാരും ഇങ്ങനെ ഫോണ്‍ സമ്മാനിക്കൽ പതിവുണ്ട്.ഇവിടംവരെ കാര്യങ്ങൾ പെർഫെക്ട് ഓക്കേയാണ്. ഇനിയാണ് ഈ സമ്മാനത്തിനു പിന്നിൽ പലപ്പോഴും ഒളിഞ്ഞിരിക്കുന്ന മൂർഖൻ പാന്പ് പത്തിവിടർത്തുന്നത്. വെറുതെ ഒരു സ്മാർട്ട്ഫോണ്‍ വാങ്ങിനൽകുകയല്ല വികൃതമനസുള്ള ചില പ്രതിശ്രുത വരന്മാർ, അല്ലെങ്കിൽ കാമുകന്മാർ ചെയ്യുന്നത്. ഫോണ്‍ സമ്മാനിക്കുന്നതിനു മുന്‍പ് അതിൽ ഒരു രഹസ്യ മോണിറ്ററിംഗ് ആപ്പ് ഇൻസ്റ്റാൾ…
Read Moreസൈബർ ലോകത്തെ ഒളിഞ്ഞുനോട്ടയം…! അറിവില്ലായ്മ, അല്ലെങ്കിൽ സ്വയം കുഴിക്കുന്ന കുഴി
വി.ആർ. ഹരിപ്രസാദ് ദിവസങ്ങൾക്കുമുന്‍പ് കേരളത്തിൽനിന്നുള്ള ഒരു പ്രമുഖ അന്തർദേശീയ ഹൈപ്പർമാർക്കറ്റ് ശൃംഖലയുടെ പേരിലുള്ള ഒരു വാട്ട്സ്ആപ്പ് മെസേജ് വന്നു. ഏറെ പരിചിതമായ ലോഗോ വച്ച്, അവരുടെ ഇരുപതാം വാർഷികം ആഘോഷിക്കുന്നു എന്നാണ് സന്ദേശം. അതിൽ എല്ലാവരെയും ആകർഷിക്കുന്ന ഒരു ഓഫറും- 2000 ഫ്രീ ഗിഫ്റ്റുകൾ!! തൊട്ടുതാഴെ ഒരു ലിങ്കും. ശ്രദ്ധിച്ചുനോക്കിയാൽ കാണാം, മുകളിൽ ഹൈപ്പർമാർക്കറ്റിന്റെ വെബ് വിലാസം ആണെങ്കിലും താഴെ ആക്ടീവ് ആയ ലിങ്കിൽ ക്ലിക്ക് ചെയ്താൽ പോകുന്നത് മറ്റൊരിടത്തേക്കാണ്. ഫ്രീ എന്നു കണ്ടാൽ മലയാളികൾക്ക് ഒരു പൊതുസ്വഭാവമുണ്ട്. ഇടിച്ചുകയറിയിരിക്കും. പിന്നെ വാട്ട്സ്ആപ്പ് സംസ്കാരം ജീവിതത്തിന്റെ ഭാഗമായതോടെ മറ്റൊരു സ്വഭാവവും- ഷെയർ ചെയ്യൽ. എന്തെങ്കിലും പങ്കുവയ്ക്കുക എന്നത് അത്ര സുഖമല്ലാത്ത കാര്യമാണെങ്കിലും ഈ ഷെയറിംഗിന് കാശുചെലവില്ലല്ലോ. മെസേജ് കിട്ടിയവർ നേരെ മറ്റു ഗ്രൂപ്പുകളിലേക്കു തട്ടി. പറ്റിക്കലായേക്കാം എന്ന സാമാന്യം വിവരമുള്ളവർപോലും ഈ ഷെയർ ചെയ്യലിൽ കണ്ണികളായി. കുറേപ്പേരെങ്കിലും…
Read Moreബേർഡ്സ് അപ്പ് ഗ്രൂപ്പ്…!
ബേർഡ്സ് അപ്പ് ഗ്രൂപ്പ്…കൂട്ടുകുടുംബങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, ഒരു മരം പങ്കിട്ടെടുത്ത ഒരുപാട് കിളികൾ, അതിൽ നിറയെ കൂടുകൂട്ടിയപ്പോൾ. പെരുമ്പുഴ പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. -ടോജോ പി. ആന്റണി
Read Moreസൈബർ ലോകത്തെ ഒളിഞ്ഞുനോട്ടം..! എന്നാലും ആർക്കായിരിക്കും ആ മെസേജ് അയച്ചത്..??
വി.ആർ. ഹരിപ്രസാദ്ചേട്ടാ, ഈ മറ്റുള്ളവരുടെ ഫോണിൽ വരുന്ന വാട്ട്സ്ആപ്പ് മെസേജുകൾ നമുക്കു വായിക്കാൻ പറ്റുമോ? അത്യാവശ്യം കംപ്യൂട്ടർ, മൊബൈൽ, ഇന്റർനെറ്റ് വിഷയങ്ങൾ ഒക്കെ കൈകാര്യംചെയ്യുന്ന യുട്യൂബർമാർ, ഫേസ്ബുക്കിൽ ഇതുസംബന്ധിച്ച് എഴുതുന്നവർ എന്നിവരൊക്കെ ദിവസേന പലതവണ കേൾക്കുന്ന ചോദ്യമാണ്. ഇപ്പോൾ ലോകത്തെതന്നെ ഏറ്റവും വലിയ വിവാദമായ പെഗാസസ് ഫോണ്‍ ചോർത്തൽ വാർത്തകൾ വായിക്കുന്പോൾ ചിലരെങ്കിലും ഈ ചോദ്യം ഓർമിക്കും.ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നവർ ആരാണ്? ആധിപിടിച്ചു നടക്കുന്ന പഞ്ചപാവങ്ങളാണ് അധികവും. ഭാര്യയുടെ അല്ലെങ്കിൽ കാമുകിയുടെ, ഭർത്താവിന്റെ അല്ലെങ്കിൽ കാമുകന്റെ, ഇതുമല്ലെങ്കിൽ അത്തരത്തിലുള്ള ആളുകളുടെ ഫോണിലേക്കു വരുന്നതും, പുറത്തേക്കു പോകുന്നതുമായ എസ്എംഎസുകൾ, വാട്ട്സ്ആപ്പ് സന്ദേശങ്ങൾ, കോളുകൾ തുടങ്ങിയവയൊക്കെ ഒളിച്ചിരുന്ന് ചോർത്തണം എന്ന ഭയങ്കര അത്യാവശ്യമാണ് അവർക്ക്. കാരണം എന്തായിരിക്കും? മിക്കവാറും സംശയരോഗംതന്നെ. എന്നാൽ സംശയം തോന്നിക്കത്തക്ക കാരണങ്ങളുള്ളവരും ഉണ്ടാകാം. പണ്ടു വരാന്തകളിൽ പതുങ്ങിനിന്നു സ്വകാര്യം ചോർത്തുന്നതിന്റെ പലവിധ ഹൈ-ടെക്ക് രൂപങ്ങൾ അവതരിക്കുന്നത്…
Read Moreനാടകീയ രംഗങ്ങൾ! പ്രതിയെ കണ്ടു സ്ത്രീകൾ പൊട്ടിത്തെറിച്ചു, ചിലർ ശാപവാക്കുകളുമായി ആക്രോശിച്ചു…
ടി.പി.സന്തോഷ്കുമാർ പെണ്‍കുട്ടിയുടെ കൊലപാതകത്തിനു ശേഷം അറസ്റ്റിലായ പ്രതി അർജുനെ ആറു ദിവസം കഴിഞ്ഞു തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിച്ചു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പീരുമേട് ഡിവൈഎസ്പി അനിൽ കുമാറിന്റെയും വണ്ടിപ്പെരിയാർ സിഐ ടി.ഡി. സുനിൽകുമാറിന്റെയും നേതൃത്വത്തിൽ വൻ പോലീസ് സന്നാഹവുമുണ്ടായിരുന്നു. രാവിലെ പത്തോടെ പ്രതിയെ സ്ഥലത്തെത്തിച്ചു. ജനങ്ങളുടെ ഭാഗത്തു കടുത്ത രോഷപ്രകടനം ഉണ്ടായെങ്കിലും വൻ പോലീസ് സന്നാഹം ഉണ്ടായിരുന്നതിനാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. എങ്കിലും പ്രതിയെ കണ്ടു സ്ത്രീകൾ പൊട്ടിത്തെറിച്ചു, ചിലർ ശാപവാക്കുകളുമായി ആക്രോശിച്ചു. ആദ്യഘട്ട തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കി മുട്ടം ജില്ലാ ജയിലിൽ പ്രതിയെ റിമാൻഡ് ചെയ്തു. ചോദ്യംചെയ്യൽ രണ്ടു ദിവസത്തിനു ശേഷം പ്രതിയെ വീണ്ടും പോലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്തു. ഇതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പ്രതി മറ്റു കുട്ടികളെ ഈ രീതിയിൽ ഉപദ്രവിച്ചിട്ടുണ്ടോ എന്നും മറ്റുമുള്ള വിവരങ്ങളാണ് പോലീസ് തേടിയത്. പതിവായി കുട്ടിക്കു…
Read Moreസിനിമ ഇല്ലെങ്കിൽ കെ.ടി.എസ് പെട്ടിക്കടയിലാണ് ! തേച്ചുവച്ച രണ്ട് ജോടി ജുബ്ബയും മുണ്ടും എപ്പോഴും കടയില്‍ കരുതും; സിനിമയില്‍നിന്ന് ഒരു വിളിവന്നാല്‍ ഉടനെ പുറപ്പെടാന്‍…
കൊച്ചി: ഹിറ്റ് സിനികളുടെയും സീരിയലുകളുടെയും ഭാഗഭാക്കാകാന്‍ സാധിച്ചിരുന്നെങ്കിലും കെ.ടി.എസ് പടന്നയിലിന്റെ പ്രധാന വരുമാനമാര്‍ഗം തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങരയിലെ പെട്ടിക്കടയായിരുന്നു. സിനിമയില്ലാത്ത സമയങ്ങളില്‍ തന്റെ സ്വന്തം പെട്ടിക്കടയിലായിരുന്നു അദേഹത്തിന്റെ ജീവിതം. സോഡയും മുറുക്കാനും മറ്റും വിറ്റിരുന്ന കെ.ടി.എസിന്റെ കൈയില്‍നിന്നും മുറുക്കാനോ മറ്റെന്തെങ്കിലുമോ വാങ്ങാത്തവര്‍ വിരളമായിരുന്നു. അതിരാവിലെ രണ്ടരകിലോമീറ്റര്‍ നടന്നായിരുന്നു അദേഹം പെട്ടിക്കടയിലെത്തിയിരുന്നത്. സിനിമയില്‍നിന്നു കാര്യമായ സമ്പാദ്യമുണ്ടാക്കാന്‍ അദേഹത്തിന് സാധിച്ചില്ല. മതിയായ പ്രതിഫലംപോലും നല്‍കാതെ കബളിപ്പിക്കുന്ന സാഹചര്യം പലപ്പോഴും ഉണ്ടായതായും ചാന്‍സ് ചോദിച്ച് ആരുടെയടുത്തും പോകില്ലെന്നും അങ്ങനെ പോകാതിരിക്കാനാണ് പെട്ടിക്കട നടത്തുന്നതെന്നു പടന്നയില്‍ വ്യക്തമാക്കിയിരുന്നു. ചോദിച്ച് പ്രതിഫലം വാങ്ങാന്‍ തയാറല്ലാതിരുന്ന കെ.ടി.എസ് തന്റെ മുറുക്കാന്‍ കടയില്‍ എപ്പോഴും തേച്ചുവച്ച രണ്ട് ജോടി ജുബ്ബയും മുണ്ടും കരുതുമായിരുന്നു. സിനിമയില്‍നിന്ന് ഒരു വിളിവന്നാല്‍ ഉടനെ പുറപ്പെടാന്‍.
Read Moreരക്ഷിക്കാമായിരുന്നു, എന്നിട്ടും..! സംഭവ ദിവസവും പതിവു പോലെ അർജുൻ ലയത്തിനു പരിസരത്തുണ്ടായിരുന്നു; അന്നു നടന്നത്…
ടി.പി. സന്തോഷ്കുമാർ സംഭവ ദിവസവും പതിവു പോലെ അർജുൻ ലയത്തിനു പരിസരത്തുണ്ടായിരുന്നു. വീട്ടിലും സമീപത്തും ആരൊക്കെയുണ്ടെന്നും മറ്റും കൃത്യമായി നിരീക്ഷിച്ചു. ഇതിനിടെ, പെണ്‍കുട്ടിയുടെ സഹോദരനും കൂട്ടുകാരും സമീപത്തു മുടിവെട്ടുന്നുണ്ടായിരുന്നു. ഇവരോടൊപ്പവും കൂടി. ഈ സമയമൊക്കെ പെണ്‍കുട്ടി വീടിനു പുറത്തു കളിക്കുന്നുണ്ടായിരുന്നു. ഇതൊക്കെ നിരീക്ഷിച്ച് ഇയാൾ സമീപത്തു തന്നെ സമയം ചെലവഴിച്ചു. ഉച്ചകഴിഞ്ഞു രണ്ടോടെ കുട്ടി വീടിനുള്ളിൽ തനിച്ചാണെന്നു ഇയാൾ മനസിലാക്കി. ഇതോടെ പെൺകുട്ടിയെ തേടി വീടിനുള്ളിൽ കടക്കാൻ അയാൾ തീരുമാനിച്ചു. ചുറ്റുപാടും ആരും തന്നെ കാണുന്നില്ലെന്ന് ഉറപ്പാക്കി. പതിവിനേക്കാൾ കൂടുതൽ പദ്ധതികളുമായാണ് അയാൾ അന്നെത്തിയത്. വീടിനുള്ളിൽ കയറി ഇയാൾ കുട്ടിയെ ലൈംഗിക ചൂഷണത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും വിധേയമാക്കി. ഇയാളുടെ അതിക്രമത്തിൽ പെണ്‍കുട്ടി ബോധരഹിതയായി. പെൺകുട്ടി ബോധരഹിതയായതോടെ മരിച്ചെന്നു തെറ്റിദ്ധരിച്ചു. ഇതോടെ പരിഭ്രാന്തനായ പ്രതി മൃതദേഹം ഇവിടെ ഉപേക്ഷിച്ചുപോയാൽ അന്വേഷണം ഉണ്ടാകുമെന്നും പ്രശ്നമാകുമെന്നും മനസിലാക്കി. ഇതോടെ പെൺകുട്ടി ആത്മഹത്യ…
Read More