മിസ് ലിയോ സഹോദരൻ ആൻഡ്രെയ്ക്കു ശേഷം ശോഭരാജിന്റെ മനസ് സൂക്ഷിപ്പുകാരനായത് ഇന്ത്യൻ വംശജനായ അജയ് ചൗധരിയാണ്. അതുവരെ മോഷണങ്ങളിൽ ഒതുങ്ങിനിന്നിരുന്ന ശോഭരാജ് പതിയെ കൊടും കുറ്റകൃത്യങ്ങളിലേക്കു നീങ്ങി. ഇരുവരും ചേർന്ന് ആദ്യമായി നടത്തിയതായി കരുതപ്പെടുന്ന കൊലപാതകം നടക്കുന്നത് 1975ലാണ്. സീറ്റിൽ സ്വദേശിനിയായ തെരേസ നോൽട്ടൺ ആയിരുന്നു ആദ്യ ഇര. ഗൾഫ് ഓഫ് തായ്ലൻഡിലെ ഒരു പൂളിൾ മുങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. മനോഹരമായ പൂക്കളുടെ ചിത്രമുള്ള ബിക്കിനി ആയിരുന്നു അവർ ധരിച്ചിരുന്നത്. നീന്തുന്നതിനിടയിൽ യുവതി മരണപ്പെട്ടു എന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതി. എന്നാൽ, മാസങ്ങൾക്കു ശേഷം വന്ന ഓട്ടോപ്സി റിപ്പോർട്ട് സത്യാവസ്ഥയിലേക്കു വിരൽ ചൂണ്ടി. തെരേസയുടെ മരണം അപകടമായിരുന്നില്ല. മറിച്ച് അതൊരു കൊലപാതകമായിരുന്നു. വിറ്റാലി ഹക്കിം എന്ന ജൂത യുവാവാണ് ശോഭരാജിന്റെ ക്രൂരതയ്ക്കിരയായ രണ്ടാമത്തെ യുവാവ്. പട്ടായയിൽ ശോഭരാജിന്റെയും കൂട്ടാളികളുടെയും സ്ഥിരം കേന്ദ്രമായ റിസോർട്ടിനു സമീപം…
Read MoreCategory: RD Special
മോഷണത്തിനായി ലോക പര്യടനം; കൂടെ ഒരു സുന്ദരിയും; ചാൾസ് ശോഭരാജ് ഒരു സംഭവം തന്നെ…
ഇറാനിലേക്കു കടന്ന ശോഭരാജ് പിന്നീടുള്ള രണ്ടുവർഷം യൂറോപ്പിലും മിഡിൽ ഈസ്റ്റിലും കറങ്ങി നടന്നു. വിനോദ സഞ്ചാരിയായല്ല. മറിച്ചു മോഷ്ടാവായി തന്നെ . പലപ്പോഴായി മോഷ്ടിച്ച പത്തു പാസ്പോർട്ടുകളുമായിട്ടായിരുന്നു ശോഭരാജിന്റെ യാത്രകളെല്ലാം. അനുജൻ അനുയായിഇസ്താംബൂളിൽ വച്ചു ശോഭരാജ് അയാളുടെ ഇളയ സഹോദരൻ ആൻഡ്രിയെ കണ്ടുമുട്ടി. ഇരുവരുടെയും ഉള്ളിലെ ക്രിമിനൽ സ്വഭാവം അവരെ വളരെ വേഗത്തിൽ അടുപ്പിച്ചു. പിന്നീടുള്ള മോഷണങ്ങളിലെല്ലാം ആൻഡ്രിയും ശോഭരാജിനൊപ്പം കൂടി. ടർക്കി, ഗ്രീസ് എന്നീ രാജ്യങ്ങളായിരുന്നു ഇവർ പ്രധാനമായും മോഷണത്തിനായി തെരഞ്ഞെടുത്തത്. അധികം വൈകാതെ ഇരുവരും ഏഥൻസിൽ പോലീസ് പിടിയിലായി. അവിടെയും ജയിൽച്ചാട്ടത്തിലും ആൾമാറാട്ടത്തിലുമുള്ള തന്റെ സാമർഥ്യം ശോഭരാജ് കാഴ്ചവച്ചു. പോലീസിന്റെ പിടിയിൽനിന്നു ശോഭരാജ് സമർഥമായി രക്ഷപ്പെട്ടെങ്കിലും അനുജൻ കുടുങ്ങി. ഗ്രീസ് പോലീസ് ഇയാളെ ടർക്കിഷ് പോലീസിനു കൈമാറി. അങ്ങനെ ജ്യേഷ്ഠൻ നിസാരമായി ഊരിപ്പോയപ്പോൾ അനുജനു ലഭിച്ചത് 18 വർഷത്തെ കഠിനതടവ്. എത്രയെത്ര വേഷങ്ങൾആൾമാറാട്ടത്തിൽ…
Read Moreകുറ്റവാളിയെ പ്രണയിച്ച പെൺകുട്ടി! ശോഭരാജിനെ കുറ്റകൃത്യങ്ങളിൽനിന്നു പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്ന അവൾ പതിയെ അയാൾക്കൊപ്പം കൂടി, ഒടുവിൽ…
മിസ് ലിയോ ശോഭരാജ് പോലീസ് പിടിയിലായതുമായി ബന്ധപ്പെട്ടു കാന്റലിന്റെ കുടുംബം വിവാഹ ബന്ധത്തെ എതിർത്തുവെങ്കിലും കാന്റൽ ശോഭരാജിനെ വിട്ടു പിരിയാൻ തയാറായിരുന്നില്ല. അയാളുടെ ശിക്ഷ പൂർത്തിയാകുന്നതുവരെ അവർ കാത്തിരുന്നു. ഒടുവിൽ ശോഭരാജ് ജയിൽ മോചിതനായതോടെ അവർ വിവാഹിതരായി. ഒരു പുതിയ ജീവിതത്തിലേക്കുള്ള കാൽവയ്പ്പുകൂടിയായിരുന്നു ശോഭരാജിനു കാന്റലിനൊപ്പമുള്ള ദാന്പത്യം. എന്നാൽ, എന്തുകൊണ്ടോ പ്രതീക്ഷകൾക്കു വിപരീതമായി ശോഭരാജിന്റെ തോണി നീങ്ങി. എത്രതന്നെ പരിശ്രമിച്ചിട്ടും നന്മയുടെ പാതയിലൂടെ നീങ്ങാൻ ശോഭരാജിനായില്ല. അയാൾ വീണ്ടും തെറ്റിൽനിന്നു തെറ്റിലേക്കുള്ള യാത്രതുടങ്ങി. ഒടുവിൽ പോലീസ് കേസും അറസ്റ്റും ഭയന്നു ഗർഭിണിയായ കാന്റലിനെയും കൂട്ടി ശോഭരാജ് ഏഷ്യയിലേക്കു യാത്ര തിരിച്ചു. യാത്രയിലുടനീളം കണ്ടവരുമായി ശോഭരാജും കാന്റലും സൗഹൃദം സ്ഥാപിച്ചു. വഴിച്ചെലവിനും മറ്റുമുള്ള പണം അവരിൽനിന്നു മോഷ്ടിച്ചു. ഏതാനും മാസങ്ങൾ നീണ്ട യാത്രയ്ക്കൊടുവിൽ ഇരുവരും മുംബൈയിലെത്തി. ഇവിടെയെത്തിയ കാന്റൽ ഒരു പെൺകുഞ്ഞിനു ജന്മം നൽകി. അവൾക്ക് ഉഷ എന്നു…
Read Moreദാമോദർജിയുടെ ചാൾസ് ശോഭരാജ്! കൊടും ക്രൂരതകളുടെ പര്യായമാണ് ചാൾസ് ശോഭരാജ് എന്ന പേര്; ശോഭരാജിന്റെ അറിയാത്ത കഥകൾ
മിസ് ലിയോ “ഇത്രയും ധൈര്യം ഞാനെന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ. നിനക്കെങ്ങനെ കിട്ടി കുട്ടി ഈ ധൈര്യം.’ സന്മമനസുള്ളവർക്കു സമാധാനം എന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയനടൻ തിലകൻ അവതരിപ്പിച്ച ദാമോദർജി എന്ന കഥാപാത്രം മോഹൻലാലിന്റെ കഥാപാത്രത്തോടു പറയുന്ന ഈ ഡയലോഗ് ഏറ്റു പറയാത്ത മലയാളികൾ വളരെ ചുരുക്കമായിരിക്കും. ചാൾസ് ശോഭരാജിനെക്കുറിച്ചുള്ള പരാമർശം നമ്മെ കുടുകുടെ ചിരിപ്പിക്കുമെങ്കിലും യഥാർഥത്തിൽ ആരായിരുന്നു ചാൾസ് ശോഭരാജ് എന്നറിയുന്പോൾ മുഖത്തെ ചിരി മാഞ്ഞ് ഭയത്തിന്റെ ഇരുൾ പടരും. ഒരു കാലഘട്ടത്തിൽ ഇയാളുടെ ക്രൂരതയ്ക്കിരയായി ജീവൻ നഷ്ടപ്പെട്ടത് നിരവധി പേർക്കാണ്. കൊലപാതകത്തിലൂടെ മാത്രമല്ല, ജയിൽച്ചാട്ടത്തിലൂടെയും ശോഭരാജ് കുപ്രസിദ്ധിയാർജിച്ചു. ഫ്രാൻസ് ആയിരുന്നു പ്രധാന കേന്ദ്രമെങ്കിലും പിന്നീട് ഇന്ത്യ അടക്കം ലോകത്തിന്റെ പല ഭാഗങ്ങളും ഇയാളുടെ ക്രൂരതയ്ക്കു മുന്നിൽ വിറങ്ങലിച്ചു നിന്നു. ആരാണ് ചാൾസ് ശോഭരാജ്? കൊടും ക്രൂരതകളുടെ പര്യായമാണ് ചാൾസ് ശോഭരാജ് എന്ന പേര്.…
Read Moreഞാൻ കുടി നിർത്തിയെങ്കിൽ ഈ ലോകത്ത് ആർക്കും നിർത്താൻ പറ്റും..! വെള്ളം സിനിമയ്ക്കു പ്രചോദനമായ മുരളി തന്റെ ജീവിതം പറയുന്നു; അവിശ്വസനീയമായ മാറ്റത്തിന്റെ കഥ
റെനീഷ് മാത്യു “മദ്യപാനം നിർത്താൻ ലോകത്ത് ഒരു ചികിത്സയും ഇല്ല, മദ്യപിക്കുന്നവർ വിചാരിച്ചാൽ മാത്രമെ കുടി നിർത്താൻ സാധിക്കുകയുള്ളൂ.. ഞാൻ കുടി നിർത്തിയെങ്കിൽ ഈ ലോകത്ത് ആർക്കും നിർത്താൻ പറ്റും’ കോഴിക്കോട് നടക്കാവിൽ താമസിക്കുന്ന തളിപ്പറന്പ് തൃച്ഛംബരം സ്വദേശി കുന്നുംപുറത്ത് മുരളിയുടെ വാക്കുകളാണ്. മുരളിയെ അറിയില്ലേ.. പ്രജേഷ് സെൻ സംവിധാനം ചെയ്ത “വെള്ളം’ എന്ന സിനിമയിലെ ജയസൂര്യ അവതരിപ്പിച്ച മുരളി എന്ന കഥാപാത്രത്തിന്റെ യഥാർഥ ജീവിതത്തിന്റെ ഉടമ. ശരിക്കും പറഞ്ഞാൽ മുരളിയുടെ എട്ടുവർഷങ്ങളാണ് രണ്ടരമണിക്കൂർ ജയസൂര്യ വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. മുഴുക്കുടിയൻമാർക്ക് മറ്റൊരു ജീവിതം ഉണ്ടെന്ന് കാണിച്ചു കൊടുത്തയാളാണ് മുരളി. മദ്യം തന്റെ ജീവിതം കീഴടക്കിയ ദിനങ്ങളെക്കുറിച്ച് ആക്ഷനും കട്ടും ഇല്ലാതെ മുരളി സൺഡേ ദീപികയോടു പറയുന്നു. കുടിക്കാൻ നിർബന്ധിക്കരുത്… മദ്യപാനികളോട് ഒന്നു മാത്രമേ പറയാനുള്ളൂ എന്ന ആമുഖത്തോടെയാണ് മുരളി പറഞ്ഞു തുടങ്ങിയത്. നിങ്ങൾ ആരെയും കുടിക്കാൻ നിർബന്ധിക്കരുത്…അങ്ങനെ…
Read Moreറെയ്ഡ്, അറസ്റ്റ്, ഞെട്ടൽ! റഫീഖിന്റെ വീട്ടില്‍ കയറി പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഒരു നിമിഷം പകച്ചുപോയി; കാരണം…
ഒരു ദിവസം അന്വേഷണ സംഘം റഫീഖിന്റെ വാടക വീടു പരിശോധിക്കാന്‍ തീരുമാനിച്ചു. റഫീഖിനെ കസ്റ്റഡിയില്‍ എടുത്ത ശേഷം പോലീസ് സംഘം അയാളുടെ വീട്ടിലെത്തി. വാതില്‍ തുറന്ന് അകത്തുകയറി. അവിടം പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഒരു നിമിഷം പകച്ചുപോയി. പല വീടുകളില്‍നിന്നു മോഷ്ടിച്ച ഇലക്ട്രോണിക് ഉപകരണങ്ങള്‍, വില കൂടിയ വാച്ചുകള്‍, സ്വര്‍ണാഭരണങ്ങള്‍, ബൈക്കുകളുടെയും കാറുകളുടെയും താക്കോലുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയെല്ലാം അവിടെയുണ്ടായിരുന്നു. മോഷണം നടത്തിയ സാധനങ്ങളില്‍ മിക്കതും റഫീഖ് അവിടെ ഒളിപ്പിച്ചിരിക്കുകയായിരുന്നു. പോലീസ് വീണ്ടും അയാളെ ചോദ്യം ചെയ്തു. എന്നാല്‍ ആ സാധനങ്ങളെല്ലാം മുന്‍ വാടകക്കാരന്റേതാണെന്നാണ് അയാള്‍ ആദ്യം പറഞ്ഞത്. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ അയാള്‍ക്ക് ഏറെ നേരം പിടിച്ചു നില്ക്കാനായില്ല. തുടര്‍ന്ന് അയാള്‍ കുറ്റങ്ങളെല്ലാം ഏറ്റു പറയാന്‍ തുടങ്ങി. ആ വെളിപ്പെടുത്തൽ റഫീഖിനെ അറസ്റ്റു ചെയ്തു ചോദ്യം ചെയ്തതില്‍നിന്ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പോലീസിനു ലഭിച്ചത്. ചങ്ങരംകുളം സ്റ്റേഷന്…
Read Moreനാട്ടുകാരെ നട്ടംതിരിച്ച് ഇന്ധനവില വര്‍ധന! ഓടിക്കാതിരിക്കുന്നതാണു ലാഭമെന്ന് ലോറി ഡ്രൈവര്‍; ഡീസൽ കാശുപോലും കിട്ടുന്നില്ലെന്ന് ബസ് ജീവനക്കാര്‍; ചില പ്രതികരണങ്ങള്‍ വായിക്കാം…
കൊച്ചി: പരിധികൾ ലംഘിച്ചുള്ള ഇന്ധനവില വര്‍ധനയില്‍ വിവിധകോണുകളില്‍നിന്നു പ്രതിഷേധം ഇരന്പുന്നു. പെട്രോൾ, ഡീസൽ എന്നിവയ്ക്കൊപ്പം പാചകവാതക വിലയും കുതിച്ചുയരുന്നത് സാധാരണക്കാരന്റെ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുകയാണ്. അടിക്കടി ഉയരുന്ന ഇന്ധനവില വന്‍ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നതെന്നു വിവിധ കോണുകളിലുള്ളവര്‍ വ്യക്തമാക്കുന്നു. 14.2 കിലോഗ്രാമിന്റെ പാചകവാതക ഗാര്‍ഹിക സിലിണ്ടറിന് ഇന്നലെ ഒറ്റയടിക്ക് 25 രൂപയാണു കൂടിയത്. പെട്രോളിന് 34 പൈസയും ഡീസലിന് 35 പൈസയും വർധിച്ചു. വീടുകളിലടക്കം സർവമേഖലയിലും ഇതിന്റെ പ്രതിഫലനങ്ങളുണ്ടാകുന്നു. ഇന്ധനവില വർധന കാരണം ജീവിതച്ചെലവു താങ്ങാനാകാതെ ഇരുചക്രവാഹനയാത്രികർ ഉൾപ്പെടെ നട്ടംതിരിയുകയാണ്. ബസ്, ഓട്ടോ, ടാക്സി മേഖലയിൽ സര്‍വീസുകൾ മുന്നോട്ടുകൊണ്ടുപോകാനാകുന്നില്ല. ക്രൂഡ് ഓയിലിന്റെ വിലയ്ക്കനുസൃതമായി ഇന്ധനവില കുറയ്ക്കുന്നില്ലെന്നും കമ്പനികളും സര്‍ക്കാരും ഒത്തുകളിക്കുന്നതായും ആക്ഷേപം ശക്തമാണ്. ഇന്ധനവില വർധന സൃഷ്ടിക്കുന്ന പ്രതിന്ധികളെക്കുറിച്ചു വിവിധ മേഖലകളിലുള്ളവരുടെ പ്രതികരണങ്ങൾ തുടരുന്നു. പലരും കൂലിപ്പണിയിലേക്കു മാറിഷാജോ ജോസ്, (ഓണ്‍ലൈന്‍ ടാക്സി ഡ്രൈവേഴ്സ് അസോസിയേഷന് സെക്രട്ടറി)…
Read Moreപഠിച്ച കള്ളന്! വീണ്ടും ഞെട്ടിച്ചു മോഷണം; ഇങ്ങനെയുള്ള ആള് ഒരു മോഷ്ടാവാകുമോ എന്ന ചോദ്യം അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കി…
2017 ജൂലൈ, ആദ്യമോഷണം നടന്ന നടുവട്ടത്തുനിന്നു വീണ്ടും ഫോൺ കോൾ. എടപ്പാള്‍ നടുവട്ടം ഭാഗത്തു റോഡിനോടു ചേര്‍ന്നുള്ള പുത്തന്‍പുരയ്ക്കല്‍ ഉമ്മറിന്റെ വീടും കൊള്ളയടിക്കപ്പെട്ടിരിക്കുന്നു. ഉമ്മറും കുടുംബവും കുവൈറ്റില്‍ പോയതിനാല്‍ വീട് അടഞ്ഞു കിടക്കുകയായിരുന്നു. വീടിനുള്ളില്‍നിന്നു കാര്യമായി ഒന്നും കിട്ടാതിരുന്നതിനാല്‍ പോര്‍ച്ചില്‍ കിടന്നിരുന്ന മാരുതി സിഫ്ട് കാറുമായിട്ടാണ് മോഷ്ടാവ് പോയത്. ഡൈനിംഗ് റൂമില്‍ സൂക്ഷിച്ചിരുന്ന കാറിന്റെ താക്കോല്‍ മോഷ്ടാവ് കൈക്കലാക്കിയിരുന്നു. പതിവുപോലെ പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. മോഷ്ടാവിനെക്കുറിച്ചു പ്രത്യേകിച്ചു സൂചനകളൊന്നും ലഭിച്ചില്ല. അതേമാസം എടപ്പാളിൽ തന്നെയുള്ള പ്രവാസി മലയാളി മുഹമ്മദ്കുട്ടിയുടെ വീടും കുത്തിത്തുറന്നു. വജ്രാഭരണങ്ങളും പണവും വില കൂടിയ വാച്ചുകളുമാണ് ഇവിടെനിന്നു മോഷണം പോയത്. ഏകദേശം 44 പവനോളം സ്വര്‍ണവും മോഷണം പോയി. മോഷ്ടാവിനെ കണ്ടെത്താന്‍ തുടര്‍ച്ചയായുള്ള മോഷണങ്ങള്‍ ചങ്ങരംകുളം പോലീസിന്റെ ഉറക്കം കെടുത്തിത്തുടങ്ങി. പലരീതിയിൽ ശ്രമിച്ചിട്ടും കള്ളനെക്കുറിച്ച് ഒരു സൂചനയും കിട്ടിയില്ല. രാത്രികാല പോലീസ് പട്രോളിംഗും…
Read Moreപോലീസിനെ ‘ക്ഷ’ വരപ്പിച്ച കള്ളൻ! ഒരു കാര്യം അന്വേഷണോദ്യോഗസ്ഥനു മനസിലായി, ഇതുവരെ ക്രൈം റിക്കാര്‍ഡുകളില്‍ കയറാത്ത ഏതോ കള്ളനാണ് പ്രതി
തയാറാക്കിയത്: സീമ മോഹന്‍ലാല്‍ 2016 ഒക്ടോബറില്‍ കെ.പി. മനേഷ് പാലക്കാട്-തൃശൂര്‍ അതിര്‍ത്തി പങ്കിടുന്ന ചങ്ങരംകുളം സ്റ്റേഷനില്‍ എസ്എച്ച്ഒ ആയി ചുമതലയേറ്റ സമയം. ക്രമസമാധാന പ്രശ്നങ്ങള്‍ കുറവുള്ള സ്റ്റേഷനാണ് ചങ്ങരംകുളം. മോഷണവും മറ്റും വളരെ അപൂര്‍വമായേ നടക്കാറുള്ളൂ. പൊതുവെ ശാന്തമായ അന്തരീക്ഷമായിരുന്നു അവിടെ. ചുരുക്കം ചില മോഷണങ്ങള്‍ എസ്ഐ മനേഷ് സ്റ്റേഷനില്‍ ചുമതലയേറ്റ ശേഷം അന്വേഷണത്തിലിരിക്കുന്ന കേസുകളുടെ സിഡി ഫയലുകള്‍ പരിശോധിച്ചു. ആ സമയം തെളിയാത്ത ചില മോഷണ കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടു. വീടുകള്‍ കുത്തിത്തുറന്നു പണവും സ്വര്‍ണവും മോഷണം പോയതും വീടിന്റെ പോര്‍ച്ചില്‍നിന്നു വാഹനങ്ങള്‍ മോഷണം പോയതുമൊക്കെ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. സാധാരണ കേസുകളില്‍ മോഷണം നടത്തുന്നതു സ്റ്റേഷന് പരിധിയിലോ ആ ജില്ലയിലോ ഉള്ള സ്ഥിരം മോഷ്ടാക്കള്‍ ആയിരിക്കും. അല്ലെങ്കില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങുന്ന മോഷ്ടാക്കള്‍ അതേ മോഷണം തുടരുകയുമാണ് പതിവ്. മോഷണത്തിനുള്ള പ്രത്യേക കാരണമൊന്നും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തൃശൂര്‍, കോഴിക്കോട്…
Read Moreമകള്‍ പോലീസായപ്പോള്‍ സല്യൂട്ട് ചെയ്ത പോലീസുകാരന് അച്ഛന് ! തന്റെ എല്ലാമെല്ലാമായ അച്ഛനെക്കുറിച്ച് ആ മകള്‍ പറയുന്നതിങ്ങനെ…
ഡിഎസ്പി ആയ മകളെ സല്യൂട്ട് ചെയ്യുന്ന സിഐ ആയ അച്ഛന്റെ ചിത്രം ഒരു സമയത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ നിന്നായിരുന്നു ആ ദൃശ്യം. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വൈ. ശ്യം സുന്ദറാണ് മകളും ഗുണ്ടൂര്‍ ഡി.എസ്.പിയുമായ ജെസി പ്രശാന്തിയെ സല്യൂട്ട് ചെയ്തത്. ആന്ധ്രാപ്രദേശ് പോലീസിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ച ചിത്രം വൈകാതെ വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ എക്കാലത്തും തന്റെ അഭിമാനമായിരുന്ന അച്ഛന്റെ പാത തിരഞ്ഞെടുക്കാനുള്ള കാരണത്തെക്കുറിച്ച് പങ്കുവെക്കുകയാണ് ജെസി. ഹ്യൂമന്‍സ് ഓഫ് ബോംബെ ഫേസ്ബുക്ക് പേജിലൂടെയാണ് ജെസി ജീവിതത്തിലുടനീളം പ്രചോദനമായ അച്ഛനെക്കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചത്. ജെസിയുടെ കുറിപ്പ് ഇങ്ങനെ…” ഡാഡി എല്ലായ്പ്പോഴും എന്റെ ഹീറോയായിരുന്നു, അദ്ദേഹം സബ് ഇന്‍സ്പെക്ടറായിരുന്നു. എല്ലാ രാവിലെകളിലും എഴുന്നേല്ക്കുമ്പോള് അദ്ദേഹം ജോലിക്ക് പോകാന്‍ തയ്യാറായി നില്‍ക്കുന്നതാണ് കാണുക. എല്ലാവരും അദ്ദേഹത്തെ സല്യൂട്ട് ചെയ്യുന്നതും കാണാമായിരുന്നു. അതിന്റെ അര്‍ഥമെന്താണെന്ന് എനിക്ക് മനസ്സിലായിരുന്നില്ല, പക്ഷേ…
Read More