സ്വന്തംലേഖകൻ തൃശൂർ: രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രാജ്യത്തെ ശ്രദ്ധാകേന്ദ്രമായി മാറിയത് തൃശൂരായിരുന്നു. വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥിനിയെ കഴിഞ്ഞ ജനുവരി 27നായിരുന്നു തൃശൂർ ജനറൽ ആശുപത്രിയുടെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. സ്രവവും രക്തവുമെടുത്ത് പൂനയിലെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചതിനുശേഷം റിസൽറ്റിനായി കാത്തിരിക്കുകയായിരുന്നു രാജ്യം മുഴുവനും. ജനുവരി മുപ്പതിന് പേടിച്ചത് തന്നെ സംഭവിച്ചു. ഫലം പോസിറ്റീവ്. പിന്നെ എല്ലാവരും നെട്ടോട്ടമായിരുന്നു. തിരുവനന്തപുരത്തു നിന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജയടക്കം മറ്റു മന്ത്രിമാരും മെഡിക്കൽ ടീമും തൃശൂരിലേക്ക് പാഞ്ഞെത്തി. നിരന്തരം യോഗങ്ങളും പരിശോധനകളും നിർദ്ദേശങ്ങളുമായി ഉറങ്ങാത്ത രാത്രിയായിരുന്നു. ഒടുവിൽ പെണ്‍കുട്ടിയെ രാത്രി തന്നെ മെഡിക്കൽ കോളജിലേക്ക് മാറ്റാൻ തീരുമാനം. 31ന് പുലർച്ചെ അഞ്ചിന് ആദ്യ കോവിഡ് രോഗിയെ മെഡിക്കൽ കോളജിൽ സജ്ജീകരിച്ച വാർഡിലേക്കെത്തിച്ചു. കേന്ദ്ര ആരോഗ്യമന്ത്രിയും മറ്റു പ്രമുഖരുമടക്കം തൃശൂരിലേക്ക് വിളിച്ച് സ്ഥിതിഗതികൾ അന്വേഷിച്ചുകൊണ്ടിരുന്നു. പക്ഷേ…
Read MoreCategory: RD Special
വാഹനത്തിന്റെ പഴക്കം എട്ടു വര്‍ഷത്തിനു മുകളിലായെങ്കില്‍ ഇനി മുതല്‍ ‘ഗ്രീന്‍ ടാക്സ്’ അടയ്ക്കേണ്ടി വരും; എന്നാല്‍ ചിലര്‍ക്ക് ഇത് ബാധകമല്ല…വിശദാംശങ്ങള്‍ ഇങ്ങനെ…
വാഹന ഉടമകള്‍ക്ക് വിഷമമുണ്ടാക്കിയേക്കാവുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വാഹന ഉടമകള്‍ക്കു മേല്‍ ഒരു പുതിയ നികുതി ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. രാജ്യത്തെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്. ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയ്ക്ക് പുറമെ സിഎന്‍ജി, എഥനോള്‍, എല്‍പിജി എന്നിവയിലോടുന്ന വാഹനങ്ങള്‍ക്കും പുതിയ നികുതി നിര്‍ദ്ദേശം ബാധകമാവില്ലെന്നാണ് റിപ്പോര്‍ട്ട്. എട്ട് വര്‍ഷം പഴയ വാഹനങ്ങളുടെ കാര്യത്തിലാണ് ഈ തീരുമാനം സ്വീകരിക്കുന്നത്. അന്തരീക്ഷം മലിനമാക്കുന്ന വാഹനങ്ങള്‍ ഒഴിവാക്കുന്നതിനും, ഇവരെ പുതിയ, മലിനീകരണം കുറഞ്ഞ വാഹനങ്ങളിലേക്ക് മാറ്റുന്നതിനുമാണ് നീക്കമെന്നാണ് വിലയിരുത്തല്‍. ഗ്രീന്‍ ടാക്സ് വഴി ശേഖരിക്കുന്ന പണം പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കും. . കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഇതിനുള്ള ശുപാര്‍ശ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കേണ്ട ഘട്ടത്തില്‍ റോഡ് ടാക്സിന്റെ പത്ത്…
Read Moreതീയില്ലാതെ പുകയുണ്ടാകുന്ന വിധം;കേരളത്തിലെ ഷെർലക് ഹോംസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫോറൻസിക് ഉദ്യോഗസ്ഥനെ സാക്ഷിക്കൂട്ടിൽ തേജോവധം ചെയ്തു…
ജസ്റ്റീസ് ഏബ്രഹാം മാത്യു ഇനിയാണ് ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ സാഹചര്യം, സിബിഐ തെളിയിക്കാൻ ശ്രമിച്ചതും വിധിയിൽ മൂന്നാം പ്രതി കന്യാസ്ത്രീക്കെതിരെ അടിസ്ഥാനമാക്കിയിട്ടുള്ളതും. അത് ഇതാണ്: സിബിഐ അറസ്റ്റ് ചെയ്യുന്നതിനു തൊട്ടുമുന്‍പ് (2008-ൽ) അവർ കന്യാചർമം വച്ചുപിടിപ്പിച്ചതായി തെളിവിൽ തെളിഞ്ഞുനിൽക്കുന്നു. ഈ വിധി മാത്രം വായിച്ചപ്പോൾ എനിക്കും തോന്നി തീയില്ലാതെ പുകയുണ്ടാവുകയില്ലല്ലോ എന്ന്. അതാണ് ഈ കണ്ടെത്തലിന്റെ പ്രാധാന്യം.ഒന്നാമതായി ഇത് എങ്ങനെ അഭയയുടെ മരണവുമായി കന്യാസ്ത്രീക്കു ബന്ധമുണ്ടെന്നു സ്ഥാപിക്കാൻ ഉതകും? ഉതകില്ല. അധാർമികം മൂന്നാം പ്രതിയുടെ അറസ്റ്റിനുശേഷം അവരെ കന്യാത്വ പരിശോധനയ്ക്കു വിധേയയാക്കി. ഇതു കാടത്തം മാത്രമല്ല, ധാർമികമായും നിയമപരമായും തെറ്റുമാണ്. ഭരണഘടന അനുവദിക്കുന്നതല്ല; സ്ത്രീയെ അപമാനിക്കലാണ്. എന്നിട്ടും സിബിഐ അതു ചെയ്തു.അതു ചെയ്തത് ആലപ്പുഴ മെഡിക്കൽ കോളജിലെ അന്നത്തെ ഫോറൻസിക് സയൻസ് വിദഗ്ധയായിരുന്ന ഡോ. രമയും (pw 29) ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബിക കരുണാകരനും…
Read Moreഅടയ്ക്കാ രാജു എന്തു കണ്ടുവെന്നാണ് കോടതിയിൽ പറഞ്ഞത് ? സാക്ഷി തെറ്റിച്ചാൽ നമ്മൾ ശരിയാക്കും !
ജസ്റ്റീസ് ഏബ്രഹാം മാത്യു അടയ്ക്കാ രാജു എന്തു കണ്ടുവെന്നാണു കോടതിയിൽ പറഞ്ഞത്? പ്രോസിക്യൂട്ടറുടെ വിസ്താരത്തിൽ (ചീഫ്) സാക്ഷി പറഞ്ഞു. ഒന്നാം പ്രതിയും മറ്റൊരാളും “ടോർച്ചടിച്ച് സ്റ്റെയർകേസിലേക്കു വരുന്നതാണു കണ്ടത്’’ (പേജ് 3). ഈ മൊഴി പല പ്രാവശ്യം ആവർത്തിച്ചു. ഇതു സിബിഐയുടെ കേസിനു വിരുദ്ധമാണെന്നു പ്രോസിക്യൂട്ടർക്കു മനസിലായില്ലേ? മനസിലായത് ക്രോസ് വിസ്താരത്തിനുശേഷം (മൂന്നാം ദിവസം) ആണെന്നു തോന്നുന്നു. അതുകൊണ്ടാണ് അതിനുശേഷം നേരത്തെപറഞ്ഞ നിയമവിരുദ്ധമായ ചോദ്യം അദ്ദേഹം ചോദിച്ചത്. “രണ്ടുപേർ ടെറസിൽ നിൽക്കുന്നതു ഞാൻ കണ്ടില്ല’’ എന്നുറപ്പിച്ചു പറഞ്ഞ (പേജ് 12) സാക്ഷി മൂന്നു വിസ്താരത്തിലും പറഞ്ഞതു രണ്ടുപേർ ഗോവണി കയറിപ്പോകുന്നതാണു കണ്ടതെന്നാണ്. എന്നിട്ടും കോടതി കണ്ടെത്തിയത് “രണ്ടുപേർ ടെറസിൽനിന്നു ടോർച്ച് അടിച്ചു പരിസരം വീക്ഷിക്കുന്നതു കണ്ടെന്ന് അടയ്ക്കാ രാജു കോടതിയിലും അതിനുമുന്‍പ് നടത്തിയ പ്രസ്താവനയിലും മാറ്റംകൂടാതെ പറഞ്ഞിട്ടുള്ളതാണെ”ന്നാണ് (വിധി- ഖണ്ഡിക 126). സാക്ഷി പല പ്രാവശ്യം…
Read Moreഅടയ്ക്ക രാജുവിന് മാത്രം കഴിയുന്നത്..! ഒരിക്കലും കഴിയില്ല, കാരണം ടോർച്ച് അടിക്കുന്നയാൾ ഇരുട്ടിലായിരിക്കും; വിചാരണയിലെ ചില ന്യായങ്ങൾ വായിച്ചാൽ
ജസ്റ്റീസ് ഏബ്രഹാം മാത്യു ഡോക്ടർ രാധാകൃഷ്ണനാണു സിസ്റ്റർ അഭയയുടെ മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധന നടത്തിയത്. അദ്ദേഹത്തിന്റെ പരിശോധനാ റിപ്പോർട്ട് കോടതിയിൽ തെളിവായി സ്വീകരിച്ചു. ഡോക്ടറുടെ മൊഴിയിലും പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റിലും ആറു പരിക്കുകൾ മാത്രമാണു കാണിച്ചിട്ടുള്ളത്. എല്ലാം ശരീരത്തിന്റെ പിൻഭാഗത്ത്. രണ്ടെണ്ണം കീറിമുറിഞ്ഞ മുറിവുകളും മൂന്നെണ്ണം ഉരവിന്റെ പാടുകളും ഒരെണ്ണം തലയുടെ പുറകിലായി ചതവുമാണ്. ഇവയല്ലാതെ മറ്റൊരു പരിക്കും താൻ കണ്ടില്ലെന്നാണ് ഡോക്ടറുടെ കൃത്യമായ മൊഴി. ഈ പരിക്കുകൾ നിസാരവും സങ്കീർണമല്ലാത്തതുമാണെന്നു ഡോക്ടർ വ്യക്തമാക്കി. നഖക്ഷതത്തിന്റെ കഥ എന്നാൽ, അഭയയുടെ മൃതദേഹത്തിന്റെ ഫോട്ടോ എടുത്ത, അന്ന് 26 വയസുള്ള വർഗീസ് ചാക്കോ ( pw-7) യിലൂടെ സിബിഐ സ്ഥാപിക്കാൻ ശ്രമിച്ചത് അഭയയുടെ കഴുത്തിന് ഇരുവശത്തുമായി നഖക്ഷതം ഉണ്ടായിരുന്നുവെന്നാണ്. ഇത് അഭിപ്രായം മാത്രമാണ്. ഇന്ത്യൻ തെളിവു നിയമം 45-ാം വകുപ്പു പ്രകാരം അഭിപ്രായം കോടതിയിൽ പറയാൻ ഒരു വിദഗ്ധനു മാത്രമേ…
Read Moreഅഭയ കേസ് വിധിയിലെ പാളിച്ചകൾ
ജസ്റ്റീസ് ഏബ്രഹാം മാത്യു സംഭവം ഇങ്ങനെകോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്നതും കന്യാസ്ത്രീകൾ നടത്തുന്നതും വിവിധ മതങ്ങളിൽപ്പെട്ട ഏകദേശം 160 വനിതകൾ താമസിച്ചിരുന്നതുമായ വനിതാ ഹോസ്റ്റലിൽ അന്തേവാസിയായിരുന്ന 21 വയസുള്ള സിസ്റ്റർ അഭയയുടെ മൃതദേഹം 1992 മാർച്ച് 27നു പുലർച്ചെ അഞ്ചുമണിക്കുശേഷം ഹോസ്റ്റലിനോടു ചേർന്നുള്ള കിണറ്റിൽ കാണപ്പെട്ടു. അന്നുമുതൽ 2020 ഡിസംബർ 23 വരെ അഭയ മരിക്കാനുണ്ടായ സാഹചര്യം സംബന്ധിച്ചു പൊതുസമൂഹം മൂന്നു വിഭാഗങ്ങളായി തിരിഞ്ഞ് അഭിപ്രായപ്രകടനം നടത്തി. ആദ്യത്തെ വിഭാഗം മരണം ആത്മഹത്യയാണെന്നും രണ്ടാമത്തെ വിഭാഗം കൊലപാതകമാണെന്നും വിശ്വസിക്കുകയോ പറഞ്ഞുപരത്തുകയോ ചെയ്തു. ഇവർ തല്പരകക്ഷികളാണ്. എന്നാൽ, മൂന്നാമത്തെ വിഭാഗം അത് ഒരു അപകടമരണമെന്നു കണക്കാക്കി. അന്വേഷണം വഴിസംഭവസ്ഥലത്തു കാണപ്പെട്ട ചില വസ്തുതകൾ അത് ഒരു കൊലപാതകമാണെന്നു സംശയിക്കാൻ സിസ്റ്റർ അഭയ ഉൾപ്പെട്ട കന്യാസ്ത്രീസമൂഹത്തെ പ്രേരിപ്പിച്ചു എന്നു മനസിലാക്കാം. അതിൽ തെറ്റു പറയാനാവില്ല. ആദ്യം കേരള പോലീസിന്റെ ലോക്കൽ…
Read Moreഒരു കൊലയാളിയുടെ വിളയാട്ടം! 1975ൽ 26 പ്രാവശ്യം അറസ്റ്റിൽ; അക്രമം, വഞ്ചന, മാനഭംഗം, മോഷണം. സാമുവൽ നിർത്തിയില്ല…
സാമുവൽ കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്യാൻ തുടങ്ങി. 1975ൽ 11 സംസ്ഥാനങ്ങളിലായി 26 പ്രാവശ്യം അറസ്റ്റിലായി. അക്രമം, വഞ്ചന, മാനഭംഗം, മോഷണം എന്നിങ്ങനെ കുറ്റകൃത്യമേഖലകൾ വിപുലമാക്കിക്കൊണ്ടിരുന്നു. 1982-ൽ മെറിൻഡ എന്ന ഇരുപത്തിരണ്ടുകാരിയെ കൊന്നകേസിൽ പിടിയിലായി. സാമുവൽ കുറ്റക്കാരനാണെന്നു സ്ഥിരീകരിക്കാൻ കോടതിക്കു കഴിഞ്ഞില്ല. അതേസമയം 26കാരിയായ പാട്രിക്ക ആൻ മൗണ്ടിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ സാമുവൽ ലിറ്റിലിനെ ഫ്ളോറിഡയിലേക്കു കൊണ്ടുപോയി. പാട്രിക്ക കാണാതാകുന്നതിന്റെ തലേന്ന് സാമുവൽ ഒപ്പമുണ്ടായിരുന്നെന്നു തെളിഞ്ഞു. പക്ഷേ, 84-ൽ ആ കേസും തള്ളിപ്പോയി. അതേവർഷം തന്നെ വീണ്ടും കേസിൽ പെട്ടു. 22കാരിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശയാക്കിയതായിരുന്നു കേസ്. ഒരു മാസം കഴിഞ്ഞ് അതേ സ്ഥലത്തുവച്ച് സാമൂവൽ പോലീസ് പിടിയിലായി. കാറിന്റെ പിൻസീറ്റിൽ മർദനമേറ്റ് അവശയായി യുവതിക്കൊപ്പമായിരുന്നു അയാൾ. കഴുത്തു ഞെരിച്ച് കൊല്ലാനുള്ള ശ്രമമായിരുന്നു. രണ്ടര വർഷം ജയിലിൽ. 87 ഫെബ്രുവരിയിൽ പുറത്തിറങ്ങി. നേരേ പോയത് ലോസാഞ്ചലസിലേക്ക്. താമസിയാതെ…
Read Moreകോൾപാടത്തേക്കു പോയാലോ മോനെ…!
സ്വന്തം ലേഖകൻ തൃശൂർ: കോൾപാടത്തേക്കു പോയാലോ മോനെ…വൈകുന്നേരങ്ങളിൽ അമ്മാമ്മയുടെ ചോദ്യം കേൾക്കുന്നതിനു മുന്‍പുതന്നെ കൊച്ചുമോൻ റെഡി. നടക്കാൻപോലും വയ്യാത്ത 76 വയസായ അമ്മാമ്മയെ വീട്ടിൽനിന്ന് എടുത്ത് തന്റെ ഫിയറ്റ് കാറിന്റെ മുൻസീറ്റിലിരുത്തും. ഒപ്പം അമ്മാമ്മയ്ക്ക് ഇഷ്ടമുള്ള പാട്ടുകൾ കേൾപ്പിക്കാൻ ആ ഗ്രാമഫോണും എടുത്തുവയ്ക്കും. എന്നിട്ടു നേരെ രണ്ടു കിലോമീറ്ററോളം അകലെയുള്ള ആന്പക്കാട് കോൾപാടത്തേക്ക്. കാഴ്ചകൾ കണ്ടു പുഞ്ചിരിതൂകിയിരിക്കുന്ന അമ്മാമ്മയെ കാണുന്പോൾ കൊച്ചുമോന്റെ മനസു നിറയും. ഇതു ടിക് ടോക്കിനുവേണ്ടിയോ മറ്റെന്തെങ്കിലും ഷോർട്ട് ഫിലിമിനോ വേണ്ടിയുള്ള അഭിനയമല്ല. ഒരു കൊച്ചുമോൻ അമ്മാമ്മയെ സന്തോഷിപ്പിക്കാൻ നടത്തുന്ന പതിവുയാത്രയാണ്. ഈ തലമുറയിലും ഇങ്ങനെയുള്ള ചെറുപ്പക്കാരോ…? സംശയിക്കേണ്ട. മെക്കാനിക്കൽ ഡിപ്ലോമക്കാരൻ ജെനക്സ് ജോയി(24) ഇങ്ങനെയാണ്. മൊബൈൽ ഫോണും കംപ്യൂട്ടറുമൊക്കെയായി എല്ലാവരും സമയം കളയുന്പോഴാണ് അമ്മാമ്മയെ സന്തോഷിപ്പിക്കാൻ അവൻ കുറച്ചു സമയം മാറ്റിവയ്ക്കുന്നത്. പുറനാട്ടുകര തേക്കാനത്ത് വീട്ടിൽ ജോയിയുടെ മകനാണ് ജെനക്സ്. അമ്മ ബീനയുടെ…
Read Moreറിക്രൂട്ട്മെന്റ് തകൃതി! കോവിഡ് മഹാമാരിയേക്കാള് രാജ്യങ്ങളെ ഭീതിയിലാഴ്ത്തി വളരുകയാണ് ഐഎസ് ഭീഷണി
2018 മേയ് 14ന് ഇന്തോനേഷ്യയിലെ സുരബായ നഗരത്തിലെ പോലീസ് ആസ്ഥാനത്തെ സുരക്ഷാ പോസ്റ്റില്‍ വന്‍ സ്ഫോടനമുണ്ടായി. നിരവധി പേര് മരിച്ചു. ആയിരക്കണക്കിന് ആളുകള്‍ക്കു പരിക്കേറ്റു. ഈ സംഭവത്തിന് വെറും 24 മണിക്കൂര്‍ മുമ്പ് അതേ നഗരത്തിലെ കിഴക്കന്‍ ജാവ പ്രവശ്യയിലെ മൂന്നു ക്രിസ്ത്യന്‍ പള്ളികളിലും സ്ഫോടനം നടന്നു. 2016 ജനുവരിയില്‍ മധ്യ ജക്കാര്‍ത്തയിലും ഐഎസ് ആക്രമണം ഉണ്ടായിരുന്നു. ഇന്നു ഭീകരവാദികളെ നേരിടാന്‍ 24 മണിക്കൂറും ജാഗ്രതയിലാണ് ഇന്തോനേഷ്യ. എങ്കിലും ഐഎസ് ഭീഷണി നിഴലിലാണ് രാജ്യം. ചൈനയെ ലക്ഷ്യം ചൈനയില്‍ റിക്രൂട്ട്മെന്റ് ചുവടുറപ്പിച്ച ഐഎസ് ചൈന അവരുടെ അടുത്തആഗേള ലക്ഷ്യമാണെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്തിടെ ഐഎസ് പുറത്തുവിട്ട ചൈനയ്ക്കെതിരേയുള്ള ഒരു വീഡിയോയില്‍, ”ചോര നദി പോലെ ഒഴുകും” എന്നാണ് ഭീകരർ പ്രതിജ്ഞയെടുത്തത്. മാലദ്വീപ് നിന്നുള്ള പലായനം ഉഷ്ണമേഖലാ ദ്വീപുകളുടെ ശൃംഖലയായ മാലദ്വീപ് അവരുടെ മണല്‍ ബീച്ചുകള്‍ക്കും ക്രിസ്റ്റല്‍- ക്ലിയര്‍ കടല്‍…
Read Moreഅഫ്ഗാന് ശക്തികേന്ദ്രം; നുഴഞ്ഞുകയറ്റം പ്രതിരോധിക്കാനായി അതിര്‍ത്തികളില്‍ സുരക്ഷ ശക്തിപ്പെടുത്താനുള്ള പദ്ധതികളുമായി സര്‍ക്കാര്‍
ഐഎസ് തീവ്രവാദികൾ ശക്തമായി വളർന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാൻ. സിറിയയിലും ഇറാക്കിലും ഉണ്ടായിരുന്ന എതിർപ്പുകൾ ഇവിടെ അവര്‍ക്കു നേരിടേണ്ടി വന്നിരുന്നില്ല. അതുകൊണ്ടുതന്നെ ഇവിടെ വളരെ വേഗം വേരുതാഴ്ത്താൻ ഭീകര സംഘടനയ്ക്കു കഴിഞ്ഞു. താലിബാനും സര്‍ക്കാര്‍ സേനയും തമ്മിൽ നടക്കുന്ന പോരിന്റെ അനിശ്ചിതാവസ്ഥ മുതലെടുത്തായിരുന്നു ഐഎസിന്റെ വളർച്ച. 2018ല്‍ ഐഎസിന് അഫ്ഗാനിസ്ഥാനില്‍ പതിനായിരത്തോളം പോരാളികളുണ്ടായിരുന്നു. കിഴക്കന്‍ അഫ്ഗാനിലെ നംഗര്‍ഹാര്‍, കുനാര്‍ പ്രവിശ്യകളിലാണ് തീവ്രവാദികളുടെ പ്രധാന താവളം. 2020 ഓഗസ്റ്റില്‍ തടവിലാക്കപ്പെട്ട ഐഎസ് പോരാളികളെ മോചിപ്പിക്കാനായി തീവ്രവാദികള്‍ ജലാലാബാദിലെ ജയിലില്‍ ആക്രമണം നടത്തിയിരുന്നു. 20 മണിക്കൂർ നീണ്ട ആക്രമണത്തിൽ 29 പേരാണ് കൊല്ലപ്പെട്ടത്. ജയിലിലുണ്ടായിരുന്നു മിക്ക തടവുകാരും ഐഎസ് അല്ലെങ്കിൽ താലിബാൻ ബന്ധമുള്ളവരായിരുന്നു. ഔദ്യോഗിക കണക്കനുസരിച്ച് അന്നു ജയിൽ ചാടിയ 1,025 പ്രതികളെ തിരിച്ചു ജയിലിൽ എത്തിച്ചിരുന്നു. ഐഎസ് നടത്തിയിട്ടുള്ളതില്‍ ക്രൂരമായി ആക്രമണങ്ങളിൽ ഒന്നായിയിരുന്നു ഈ ജയിൽ ആക്രമണം. അള്‍ജീരിയ ഒളിത്താവളം?അള്‍ജീരിയയില്‍…
Read More