മൈക്ക്1. പൊതുയോഗങ്ങളിൽ മൈക്ക് കൈകാര്യം ചെയ്തശേഷം കൈകൾ സാനിറ്റൈസ് ചെയ്യുക. 2. മൈക്ക് ടെസ്റ്റിംഗിന്റെ ഭാഗമായി മൈക്കിന്റെ മുഖഭാഗം യാതൊരു കാരണവശാലും തട്ടിനോക്കരുത്. 3. മൈക്കുപയോഗിച്ചു സംസാരിക്കുന്പൊഴും മാസ്ക് ശരിയായി ധരിക്കുക കൈപ്പിടികൾ,ക്രോസ്ബാറുകൾ1. പൊതുവാഹനങ്ങളിലെ കൈപ്പിടികൾ, ക്രോസ്ബാറുകൾ തുടങ്ങിയവ എല്ലാ ട്രിപ്പിനുശേഷവും അണുനാശിനി ഉപയോഗിച്ചു തുടയ്ക്കുക.2. ഇവയിൽ സ്പർശിച്ചശേഷം കൈകൾ സാനിറ്റൈസ് ചെയ്യുക. കീബോർഡ്, മൗസ്1. കംപ്യൂട്ടർ കീബോർഡ്, മൗസ്, സംഗീത ഉപകരണങ്ങൾ തുടങ്ങിയവ പുതിയൊരാൾ ഉപയോഗിക്കുന്നതിനു മുൻപ് അണുനാശിനി ഉപയോഗിച്ചു തുടയ്ക്കണം. ഭക്ഷണംവിളന്പുന്പോൾ1. വിളന്പുന്നവർ ഫേസ് ഷീൽഡ്, മാസ്ക്, കയ്യുറ എന്നിവ ധരിക്കണം.2.പാത്രങ്ങൾ, ഗ്ലാസുകൾ എന്നിവ സോപ്പുപയോഗിച്ചു കഴുകണം.3. കൈകൾ സോപ്പുപയോഗിച്ചു വൃത്തിയായി കഴുകിയ ശേഷമേ ഭക്ഷണം കഴിക്കാവൂ4. ഭക്ഷണം കഴിക്കുന്പോൾ മറ്റുള്ളവരിൽ നിന്നു രണ്ടു മീറ്റർ അകലം പാലിക്കണം. ഫയൽ, ഹാജർ പുസ്തകം1. ഓഫീസിൽ ഫയൽ, ഹാജർ പുസ്തകം എന്നിവ കൈകാര്യം ചെയ്യുന്നതിനു…
Read MoreCategory: RD Special
പ്രണയം നടിച്ചു വലയിലാക്കുക, അവസാനം ഇരയുടെ ജീവനെടുക്കുക! അപകട കാരികളായി മാറിയ സ്ത്രീകളുടെ ഉദ്വേഗ ജനകമായ ജീവിതം
1884നും 1908നും ഇടയിൽ സജീവമായിരുന്ന ഒരു നോർവീജിയൻ- അമേരിക്കൻ സീരിയൽ കില്ലർ ആയിരുന്നു ബെല്ലി ഗണ്ണസ്. ജനിച്ചത് 1859 നവംബർ 11ന് നോർവേയിലെ സെൽബുവിൽ. ഈ കൊലയാളിയുടെ ഒരു പ്രത്യേകത ഇവൾ ഏതാണ്ട് 14 പേരെ കൊലപ്പെടുത്തിയതായി കണ്ടെത്തിയെങ്കിലും ഈ കുറ്റകൃത്യങ്ങളെല്ലാം ഇവളുടെ മരണ ശേഷമാണു കണ്ടെത്തിയത് എന്നതാണ്. മരണം വരെ ഒാരോരുത്തരെ ആയി കൊലപ്പെടുത്തുന്പോഴും ഇവൾ നിയമത്തിന്റെ മുന്പിൽ സേഫ് ആയി ഇരുന്നു. അതുകൊണ്ടുതന്നെ ഒരിക്കലും ഇവളെ പിടികൂടേണ്ട ഒരാവശ്യം പോലീസുകാർക്ക് ഉണ്ടായില്ല. പ്രണയം ആയുധം പ്രണയം നടിച്ചു പുരുഷന്മാരെ വലയിലാക്കുക, ശേഷം അവരുടെ വിശ്വാസം നേടിയ ശേഷം അവരുടെ സ്വത്തുക്കളും അനന്തര അവകാശവും ഇൻഷ്വറൻസ് അവകാശവുമെല്ലാം സ്വന്തം പേരിലാക്കുക, എന്നിട്ട് ആവശ്യം കഴിയുന്പോൾ കൊന്നുതള്ളുക എന്നതായിരുന്നു ബെല്ലി ഗണ്ണസിന്റെ ഒരു ലൈൻ. ഇവളുമായി പ്രണയത്തിൽ അകപ്പെടുന്നവരെ ഇവൾക്കു വളരെ വേഗത്തിൽ കുടുക്കാൻ സാധിക്കുമായിരുന്നു. വശ്യമായ…
Read Moreചെടികളെ തഴുകി നീങ്ങുന്ന വീൽചെയർ! മണ്ണിനെയും ചെടികളെയും വീൽ ചെയറിൽ ഇരുന്നു പ്രണയിച്ച തൊമ്മുവിന്റെ കഥ
ജോണ്സണ് പൂവന്തുരുത്ത് തിരക്കേറിയ നഗരത്തിന്റെ തിക്കുമുട്ടലുകൾക്കിടയിൽനിന്ന് ഒരു ആശ്വാസം കിട്ടിയതുപോലെയാണ് ഹോം ഗാർഡൻ എന്ന നഴ്സറിയിലേക്കു കയറിയപ്പോൾ തോന്നിയത്. ചെടികളും പൂക്കളുമൊക്കെ നിറഞ്ഞ ഹോം ഗാർഡന്റെ മുറ്റത്തേക്കു കയറുന്പോൾ തന്നെ കണ്ണിന് ഒരു സുഖം. ഒരു പൂന്തോട്ടമൊരുക്കാനുള്ള എന്തും കോട്ടയം നഗരമധ്യത്തിലെ ഈ നഴ്സറിയിൽ ലഭിക്കും. കുട്ടികൾക്ക് ഒന്നുരണ്ടു ചെടിച്ചട്ടി വാങ്ങുകയെന്നതായിരുന്നു ഉദ്ദേശ്യം. നഴ്സറിയുടെ ഉടമ സേറ ചേച്ചി സന്തോഷത്തോടെ സ്വീകരിച്ചു. ചെറിയ ചെടിച്ചട്ടികൾ തെരയുന്നതിനിടയിലാണ് അലങ്കാരച്ചെടികൾ വച്ച ചെറിയ ചില ചട്ടികൾ ശ്രദ്ധയിൽപ്പെട്ടത്. അതെടുത്തു കൗതുകത്തോടെ തിരിച്ചും മറിച്ചും നോക്കുന്നതിനിടയിൽ സേറ ചേച്ചിയുടെ ശബ്ദം: ‘അതു തൊമ്മുവിന്റെ പൂക്കളാണ്! തൊമ്മു ഒരുക്കിയതാണ് അവയൊക്കെ’. അതോടെ ആകാംക്ഷയായി, ആരാണ് ഈ തൊമ്മു? എന്റെ ചോദ്യത്തിനു സേറ ചേച്ചിയുടെ മറുപടി കേട്ടപ്പോൾ തോന്നി തൊമ്മുവിനെ കാണണം. തിരിയുന്ന വീൽചെയർ ദിവസങ്ങൾക്കു ശേഷം ഞങ്ങൾ വീണ്ടുമെത്തിയിരിക്കുകയാണ്. ഇന്നു തൊമ്മു ഞങ്ങൾക്കായി…
Read Moreഏഷ്യയിൽ ഏറ്റുവുമധികം കാറ്റ് ലഭിക്കുന്ന സ്ഥലങ്ങളിലൊന്ന്..! രാമയ്ക്കൽമേട്ടിലെ പുതുവിസ്മയങ്ങൾ
ബെന്നി മുക്കുങ്കല്‍ മതിവരാത്ത കാഴ്ചകളാണ് രാമയ്ക്കല്‍മേട് ചേര്‍ത്തു വച്ചിരിക്കുന്നത്. കേരളാ – തമിഴ്നാട് അതിര്‍ത്തിയിലെ കൊച്ചു ഗ്രാമത്തില്‍ നിന്ന് ആരംഭിക്കുന്ന കാട്ടുപാത ചെന്നെത്തുന്നത് കാഴ്ചകളുടെ നെറുകയിലേക്കാണ്. പാതയുടെ ഇരുവശത്തും ഇല്ലിക്കൂട്ടങ്ങള് കൂട്ടിനുണ്ട്. ഇടുങ്ങിയ കാട്ടുപാത. മലമുകളിലേക്കുള്ള യാത്ര തടയാന്‍ കാറ്റ് എപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കും. വര്‍ഷം മുഴുവന്‍ അതിശക്തമായ കാറ്റ് വീശുന്ന പ്രദേശമാണ് രാമയ്ക്കല്‍മേട്. മണിക്കൂറില്‍ 35 കിലോ മീറ്ററാണ് ഇവിടെ കാറ്റിന്റെ ശരാശരി വേഗം. ഏഷ്യയില്‍ ഏറ്റവും അധികം കാറ്റ് ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഇത്. കുന്നിന് നെറുകയില്‍ രാമക്കല്ല് ആകാശത്തേക്ക് തല ഉയര്‍ത്തി നിലയുറപ്പിച്ചിരിക്കുന്നു. കാറ്റിനെ എതിര്‍ത്തുതോല്‍പ്പിച്ച് പാറക്കൂട്ടത്തെ കീഴടക്കാന്‍ മനസ് വെമ്പല്‍ കൊള്ളും. പാറക്കൂട്ടങ്ങളുടെ കിടപ്പ് അല്പം ഭയം പകര്ന്നുനല്കാതിരിക്കില്ല. ശ്രദ്ധാപൂര്‍വം വേണം ഓരോ ചുവടും വയ്ക്കാന്‍. ഇതുപോലെ വളരെ കുറച്ച് ദൂരം മാത്രം നടന്നാല്‍ സമുദ്രനിരപ്പില്‍ നിന്ന് 3500 അടിയിലേറെ ഉയരത്തില്‍ എത്താന്‍ സാധിക്കുന്ന…
Read Moreകിടക്കയ്ക്കു കീഴെ ശവപ്പെട്ടി! കൊളീൻ ദിവസം 23 മണിക്കൂർ വരെ അവൾ ആ പെട്ടിക്കുള്ളിൽ ബന്ധിതയായി; അതിഗൂഢമായി പണിത പെട്ടിയായിരുന്നു അത്…
ഒരു മനുഷ്യനു ചിന്തിക്കാൻ കഴിയാത്തത്ര ഭീകരമായിരുന്നു കോളിൻ എന്ന പെൺകുട്ടി കാമറോണിന്റെ അടിമത്താവളത്തിൽ നേരിട്ട അനുഭവങ്ങൾ. ചങ്ങലകളിൽ ബന്ധിതയായി മൂന്നടി നീളവും നാലടി വീതിയുമുള്ള തടിപ്പെട്ടിയിൽ കൈയും കാലും യഥേഷ്ടം ചലിപ്പിക്കാനാകാതെ വിമ്മിഷ്ടപ്പെട്ടു കിടക്കേണ്ടി വന്ന രാത്രികൾ. അതിഗൂഢമായി പണിതീർത്ത പെട്ടിയായിരുന്നു അത്. നിലവിളി പോലും പുറത്തുവരാതിരിക്കാൻ അതിനുള്ളിൽ സൗണ്ട്പ്രൂഫ് വസ്തുക്കൾ പതിച്ചിരുന്നു. പല രാത്രികളിലും അവൾ ഭയത്തിൽ ശരീരം മരവിച്ചവളായി. കാമറോണ്‍ അവളെ പീഡിപ്പിക്കുന്പോൾ ജെനീസ് ഒന്നുംമിണ്ടാതെ അതു നോക്കിനിൽക്കുമായിരുന്നു. എല്ലാം കണ്ട് ആനന്ദിക്കുന്ന ക്രൂരവിനോദം. തന്റെ കണ്മുന്നിലാണ് അവർ സഹശയനത്തിലേർപ്പെട്ടിരുന്നതെന്നും കൊളീൻ പറയുന്നു. കാമറോണ്‍ സാഡിസ്റ്റായിരുന്നു. മറ്റുള്ളവരെ വേദനപ്പിക്കുന്നതിലൂടെ സന്തോഷം കണ്ടെത്തിയിരുന്നയാൾ. അയാളുടെ അടിമയെന്ന് അവളെക്കൊണ്ടു കടലാസിൽ എഴുതി ഒപ്പിട്ടു വാങ്ങി. രക്ഷപ്പെടാൻ ശ്രമിച്ചാൽ അവളെയും കുടുംബത്തെയും കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി. കിടക്കയ്ക്കു കീഴെ ശവപ്പെട്ടി! ആ വീട്ടിൽ നിന്നു കാരവൻ പോലെ സഞ്ചരിക്കാവുന്ന വീട്ടിലേക്കു…
Read Moreകടലിന്റെ മക്കൾക്കൊപ്പം ..! രാഹുൽ എന്നെയും കെസിയെയും വിളിച്ചു, വെള്ളത്തിൽ ചാടാൻ! വിസമ്മതം അറിയിച്ച് കെസിയും കൈകൂപ്പി ഞാനും; വലകെട്ടിയും വല വലിച്ചും രാഹുൽ ഗാന്ധിക്കൊപ്പം കടലിൽ പോയ ടി.എൻ. പ്രതാപൻ എം.പി എഴുതുന്നു…
മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ മീൻ പിടിക്കാൻപോയ രാഹുൽ ഗാന്ധി കൂടെയുണ്ടായിരുന്ന ടി.എൻ. പ്രതാപൻ എം.പി കടലിലെ അനുഭവങ്ങൾ വിവരിച്ച് എഴുതിയ കുറിപ്പ്: കടലിന്റെ മക്കൾക്കൊപ്പം രാഹുൽ ഗാന്ധി എന്നൊരു പരിപാടി 2015ൽ ചാവക്കാട് നടന്നിരുന്നു. അന്നുതന്നെ ഉൾക്കടലിൽ പോയി മത്സ്യബന്ധനം അനുഭവം നേരിട്ടറിയണമെന്നു രാഹുൽജി പറഞ്ഞിരുന്നു. ഞാൻ അതിനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തിരുന്നതുമാണ്. പക്ഷേ, സുരക്ഷാ പ്രശ്നങ്ങൾ അടക്കമുള്ള പല സാങ്കേതിക കാരണങ്ങളാലും നടന്നില്ല. പിന്നീട്, തൃപ്രയാറിൽ ഫിഷർമെൻ പാർലമെന്റിൽ പങ്കെടുക്കാൻ എത്തിയപ്പോഴും ഇങ്ങനെയൊരു കടൽ യാത്ര ഉദ്ദേശിച്ചിരുന്നെങ്കിലും നടക്കാതെ പോയി. മത്സ്യത്തൊഴിലാളികളുടെ വിഷമങ്ങൾ പങ്കുവയ്ക്കുമ്പോഴും മത്സ്യമേഖലയെ സംബന്ധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുമ്പോഴുമൊക്കെ രാഹുൽജി കടലിന്റെ മക്കൾക്കൊപ്പം ഉൾക്കടലിൽ മീൻ പിടിക്കാൻ പോകണമെന്നു പറയും: “എനിക്കവരുടെ അധ്വാനം അടുത്തറിയണം.” പക്ഷേ, പലപ്പോഴും അതു നടക്കാതെ പോയി. അങ്ങനെയാണ് ഇത്തവണത്തെ കേരള സന്ദർശനത്തിനു വളരെ സൂക്ഷ്മമായി ഒരു പദ്ധതി…
Read Moreശോഭരാജിന്റെ കാമുകി; ലൗ അറ്റ് ഫസ്റ്റ് സൈറ്റ്, വബിഗ്ബോസ് താരം നിഹിത ബിസ്വാസുമായുള്ള പ്രണയം ജയിൽ വച്ച്; നിശ്ബ്ദമായി തുടങ്ങിയ പ്രണയകഥൾ ഇങ്ങനെ…
ബിഗ് ബോസിലൂടെ പ്രശസ്തയായ നിഹിത ബിസ്വാസിനെ പലർക്കും അറിയാമായിരിക്കും. അതിനേക്കാളേറെ നിഹിതയെ ലോകം അറിഞ്ഞത് ചാൾസ് ശോഭരാജിന്റെ പ്രതിശ്രുത വധുവെന്ന നിലയിലാണ്. ജയിലിൽ വച്ച് ഇരുവരും മോതിരം കൈമാറിയെന്നാണ് നിഹിത പറയുന്നത്. എന്നാൽ, അത് തെറ്റായ വാർത്തയാണെന്നും ജയിലിൽ അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ജയിൽ അധികൃതർ പറയുന്നു.എന്തു തന്നെയായാലും 2008ലാണ് പലരെയും ഞെട്ടിക്കുകയും നെറ്റിചുളിപ്പിക്കുകയും ചെയ്ത വാർത്തയിലൂടെ ശോഭരാജ് വാർത്തകളിൽ വീണ്ടും നിറഞ്ഞത്. “അറുപത്തിനാലാം വയസിൽ ശോഭരാജ് വീണ്ടും വിവാഹിതനാകുന്നു. തന്നേക്കാൾ 44 വയസിന് ഇളപ്പമുള്ള നിഹിത ബിസ്വാസാണ് വധു.’ ലൗ അറ്റ് ഫസ്റ്റ് സൈറ്റ്കാഠ്മണ്ഡു സെൻട്രൽ ജയിലിൽ വച്ചാണ് നിഹിത ശോഭരാജിനെ കണ്ടത്. ശോഭരാജിന്റെ ഫ്രഞ്ച് അഭിഭാഷകന് ഒരു ഇന്റർപ്രട്ടറെ ആവശ്യമായിരുന്നു. ആ ഒഴിവിലേക്കാണ് നിഹിത എത്തിയത്.ശോഭരാജിന്റെ സൗന്ദര്യത്തിലും വശ്യമായ ചിരിയിലും നിഹിത ആകൃഷ്ടയായിരിക്കാം. അല്ലെങ്കിൽ ഒരുപക്ഷേ അയാളുടെ വ്യക്തിത്വവും പെരുമാറ്റവുമാകാം ആ പത്തൊൻപതുകാരിയെ പ്രണയാർദ്രയാക്കിയത്.…
Read Moreസെലിബ്രിറ്റി കൊലയാളി! ശോഭരാജ് കൊലപ്പെടുത്തുന്ന സ്ത്രീകളുടെ മൃതദേഹങ്ങൾ ബിക്കിനി ധരിച്ച നിലയിലാണ് കാണപ്പെട്ടിരുന്നത്; ഒടുവില്‍…
മിസ് ലിയോ എണ്ണമറ്റ കൊടുംപാതകങ്ങൾ മടിയില്ലാതെ ചെയ്തുകൂട്ടിയവൻ, കൗശലക്കാരനായ ജയിൽച്ചാട്ടക്കാരൻ, ആഡംബരപ്രേമി, സന്പന്നൻ, ഉന്നതങ്ങളിൽ പിടിയുള്ളവൻ, മാധ്യമങ്ങളുടെ ഹരം… എന്നിങ്ങനെ മേലാപ്പുകൾ പലതു ലഭിച്ചതോടെ ചാൾസ് ശോഭരാജിനെക്കുറിച്ചുള്ള കഥകൾക്കും നാട്ടിൽ പഞ്ഞമില്ലാതായി. ശരിക്കും അന്താരാഷ്ട്ര കുറ്റവാളി എന്നു വിളിക്കാവുന്ന ആളായിരുന്നു ചാൾസ്. നിരവധി രാജ്യങ്ങളിൽ കൂസലെന്യേ അരങ്ങുവാണ അധോലോക നായകൻ. ഇങ്ങനെയുള്ള പരിവേഷങ്ങളൊക്കെ കിട്ടിയതോടെ ശോഭരാജിനെ വീരപുരുഷനായി കാണുന്നവരുടെ എണ്ണവും കൂടി. ത്രില്ലർ കഥകളിലെ ഈ നായകനെ ഇഷ്ടപ്പെടുന്ന പെൺകുട്ടികളുമുണ്ടായി! ഒടുവിൽ പിടിയിലായ ചാൾസ് ശോഭരാജ് ഇപ്പോഴുള്ളത് നേപ്പാളിലെ ചലുമഹൽ ജയിലിലാണ്. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ശോഭരാജ് ഇന്നും നിരവധി കേസുകളുടെ വിചാരണ നേരിടുകയാണ്. കൂളായി നേപ്പാളിൽ ഇന്ത്യയിൽനിന്നു പാരീസിലേക്കു പോയ ചാൾസ് ശോഭരാജിനെക്കുറിച്ച് എന്തെങ്കിലുമൊരു വിവരം ലോകത്തിനു ലഭിക്കുന്നത് 2003ലാണ്. ലോകത്തെയാകെ വിറപ്പിച്ച ഒരു കൊലയാളി കാഠ്മണ്ഡു വിമാനത്താവളത്തിൽനിന്നു ബാഗുമായി സാവധാനം നടന്നു നീങ്ങുന്നതു കണ്ടതു…
Read Moreഫൈഫ് സ്റ്റാർ ജയിൽ വാസം..! ശമ്പളത്തേക്കാൾ കൃത്യതയോടെ സമ്മാനങ്ങൾ; ശോഭരാജിന്റെ ആഡംബര ജയിൽ ജീവിതത്തോടു കണ്ണടച്ചു ജീവനക്കാർ
പന്ത്രണ്ടോളം വിദേശികളെ ക്രൂരമായി കൊന്നുതള്ളിയ കൊലപാതകി ഒരു കാലത്തു തീഹാർ ജയിൽ പോലും അടക്കി വാഴുകയായിരുന്നു. ജയിൽ ജീവനക്കാരെ സുഹൃത്തുക്കളാക്കിയും കൈമടക്ക് നൽകിയും അതിൽ വീഴാത്തവരെ ഭീഷണിപ്പെടുത്തിയുമാണ് ശോഭരാജ് ഈ സൗഭാഗ്യങ്ങൾ അനുഭവിച്ചത്. ശന്പളത്തേക്കാൾ കൃത്യതയോടെ സമ്മാനങ്ങൾ എത്തിത്തുടങ്ങിയതോടെ ഉദ്യോഗസ്ഥരും ശോഭരാജിന്റെ ആഡംബര ജയിൽ ജീവിതത്തോടു കണ്ണടച്ചു. ” കുറ്റവാളികൾ തിങ്ങിപ്പാർക്കുന്ന ജയിലിൽ എനിക്കു സ്വന്തമായൊരു മുറിയും ടിവിയും ഉണ്ടായിരുന്നു. കൂടാതെ എന്റെ അഭിഭാഷകൻ വഴി പതിവായി എനിക്കു വരുന്ന കത്തുകളും പരിശോധിക്കുമായിരുന്നു.’- ഒരു അഭിമുഖത്തിൽ ജയിൽ വാസത്തെക്കുറിച്ചു ചോദിച്ചപ്പോൾ ഇങ്ങനെയായിരുന്നു ശോഭരാജിന്റെ പ്രതികരണം. ജയിൽ പാചകക്കാരനുംജയിൽ ശിക്ഷ അനുഭവിച്ചിരുന്ന കാലത്തു ചാൾസ് ശോഭരാജ് അനുഭവിച്ചിരുന്ന സുഖസൗകര്യങ്ങളെക്കുറിച്ചും അതിനായി അയാൾ പ്രയോഗിച്ചിരുന്ന തന്ത്രങ്ങളെക്കുറിച്ചും തിഹാർ ജയിൽ ഡെപ്യുട്ടി സുപ്രണ്ടായിരുന്ന സുനിൽ ഗുപ്ത ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഒരു സ്റ്റുഡിയോ അപാർട്മെന്റിന് സമാനമായ സൗകര്യങ്ങളോടു കൂടിയ…
Read Moreചോരക്കളി ഇന്ത്യയിലും! ചാൾസ് ശോഭരാജ് മുംബൈ അധോലോകത്ത് ഇറങ്ങിയത് ബാർബറ സ്മിത്ത്, മേരി എലൻ ഈഥർ എന്നീ വിദേശ വനിതകൾക്കൊപ്പം…
മിസ് ലിയോ ഡച്ച് നയതന്ത്ര ഉദ്യോഗസ്ഥനായ നിപ്പൻബർഗും ഭാര്യ ആംഗലയും ബിതാൻചയുടെയും കോർണേലിയയുടെയും കൊലപാതകം അന്വേഷിച്ചു തുടങ്ങിയിരുന്നു. ഇരുവരുടെയും സംശയം തുടക്കം മുതൽ ശോഭരാജിലായിരുന്നു. ശോഭരാജിനെ ഇവർ മുൻപ് കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും അയാളുടെ യഥാർഥ വിവരങ്ങൾ ഉദ്യോഗസ്ഥന് അറിയില്ലായിരുന്നു. ശോഭരാജിന്റെ അയൽവാസിയുടെ സഹായത്തോടെ ശോഭരാജിന്റെ പേരിൽ നിപ്പൻബർഗ് പോലീസിൽ പരാതി രജിസ്റ്റർ ചെയ്തു. ഇതോടൊപ്പംതന്നെ നിപ്പൻബർഗ് ശോഭരാജിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരുന്നു. ഒടുവിൽ പോലീസിന്റെ അനുവാദത്തോടെ നിപ്പൻബർഗ് ശോഭരാജിന്റെ അപ്പാർട്ട്മെന്റ് പരിശോധിച്ചു. ഞെട്ടിക്കുന്ന തെളിവുകളാണ് ആ ഫ്ലാറ്റിൽനിന്നു പോലീസിനു ലഭിച്ചത്. ശോഭരാജിന്റെ ശേഖരണത്തിൽ ഇരകളുടെ പാസ്പോർട്ടുകൾ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. പാസ്പോർട്ടുകൾ കൂടാതെ പല അളവിലുള്ള സിറിഞ്ചുകൾ മുതൽ മാരക വിഷം വരെ ആ വീട്ടിൽനിന്നു പോലീസ് കണ്ടെത്തി. ചൗധരി എവിടെ? മലേഷ്യയിലേക്കായിരുന്നു മൂവർ സംഘത്തിന്റെ അടുത്ത യാത്ര. വൈരക്കല്ലുകൾ മോഷ്ടിക്കുകയായിരുന്നു അവിടെ ചൗധരിയുടെ ജോലി. അനുസരണയുള്ള ജോലിക്കാരനെപ്പോലെ ചൗധരി വൈരക്കല്ലുകൾ…
Read More