സാധാരണ മീൻപിടിത്ത ബോട്ടിൽ ഇരുന്നൂറോളം പേരെ സുരക്ഷിതമായി ഓസ്ട്രേലിയയിലേക്കു കടത്താൻ സാധിക്കില്ലെന്ന നാവികസേനയുടെ വാദത്തെ പോലീസ് ഗൗരവത്തോടെയാണ് കണ്ടത്. തുടർന്നു മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്ക് ഇവരെ കടത്താനുള്ള സാധ്യത പോലീസ് പരിശോധിച്ചു. എന്നാൽ, ഇവിടങ്ങളിലൊന്നും ഇവരെ കണ്ടെത്താൻ കഴിയാതായതോടെ അന്വേഷണം പ്രതിസന്ധിയിലായി. അൾജീരിയയിലോ, ക്രിസ്മസ് ദ്വീപിലോആഫ്രിക്കൻ രാജ്യമായ അൾജീരിയയിൽ ഇവർ എത്തിയിട്ടുണ്ടെന്ന വിവരമാണ് ഏറ്റവുമൊടുവിൽ ലഭിച്ചത്. അൾജീരിയയിൽനിന്നുവന്ന ചില ഫോൺ കോളുകൾ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം നടത്തി. വിദേശകാര്യ മന്ത്രാലയം വഴി ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ പോലീസ് ശേഖരിച്ചെങ്കിലും വിവരം സ്ഥിരീകരിക്കാനായില്ല. അതോടെ ആ വഴിക്കുള്ള അന്വേഷണവും നിലച്ചു. ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലേക്ക് ഇവരെ കടത്താനുള്ള സാധ്യതകളെക്കുറിച്ചുള്ള അന്വേഷണവും ഏതാണ്ട് അവസാനിച്ച മട്ടായി. ക്രിസ്മസ് ദ്വീപിലേക്കു കടക്കുന്നവർ അവിടെ ഓസ്ട്രേലിയൻ പോലീസിനു മുന്നിൽ കീഴടങ്ങും. മറ്റു കുറ്റങ്ങളൊന്നും തെളിയിക്കാനായില്ലെങ്കിൽ ഇവരെ മൂന്നുമാസം ജയിലിലടച്ച ശേഷം പുറത്തുവിടും. തുടർന്ന്…
Read MoreCategory: RD Special
മൈഗ്രേൻ കുത്തിപ്പൊക്കുന്നവർ!രോഗം വരുത്തുന്ന സാഹചര്യങ്ങളും ചികിത്സയും…
ക്ലാസിക്കൽ മൈഗ്രേൻ ശിരസിന്റെ ഒരു വശത്തു മാത്രമായിട്ടാണു വരിക. അതുകൊണ്ടാണിതിനെ ചെന്നിക്കുത്തെന്നു നാടൻ ഭാഷയിൽ പറയുന്നത്.തലവേദനയോടൊപ്പം ഓക്കാനവും ഛർദ്ദിയും വരാം, ചിലരിൽ ഛർദ്ദിച്ചാൽ തലവേദന കുറയും. തലവേദന ഒരു വശത്തുനിന്നു മറുവശത്തേക്കു മാറുകയോ രണ്ടു വശത്തും ഒരുമിച്ച് വരികയോ ചെയ്യാം. രണ്ടു വശത്തും വരുന്ന തലവേദനയിൽ ഓറ സാധാരണ കാണാറില്ല. അതിനാൽ അതിനെ കോമണ്‍ മൈഗ്രേൻ എന്നു പറയുന്നു. ശരീരത്തിന്റെ ഒരു വശം താത്കാലികമായി തളരുന്ന ഹെമിപ്ളീജിക് മൈഗ്രേൻ, സംസാര വൈഷമ്യമുണ്ടാക്കുന്ന ബാസില്ലാർ മൈഗ്രേൻ, റെറ്റിനൽ മൈഗ്രേൻ, കുട്ടികളിലുണ്ടാകുന്ന മൈഗ്രേൻ എന്നിങ്ങനെ പലവിധത്തിലുണ്ട് മൈഗ്രൈൻ. രോഗം വരുത്തുന്ന സാഹചര്യങ്ങൾ വെയിൽകൊള്ളുക, അധികമായ ശബ്ദവും വെളിച്ചവും, അമിത ഗന്ധം, മാനസിക സമ്മർദ്ദം, പട്ടിണി കിടക്കുക, ശാരീരിക ക്ഷീണം, ദേഷ്യപ്പെടേണ്ടി വരുക, വാഹനയാത്ര, ഉറക്കമൊഴിക്കേണ്ടി വരുക, ആർത്തവകാലം, ഹോർമോണ്‍ വ്യതിയാനങ്ങൾ ഇവ കൂടാതെ ഭക്ഷണത്തിലെ എം.എസ്.ജി യും, ഓറഞ്ച് പോലുള്ള…
Read Moreകൂടത്തായി ജോളിയൊക്കെ എന്ത് ? ജയലളിതയുടെ തോഴി ശശികല അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടു പരപ്പന അഗ്രഹാര ജയിലിലെത്തിയപ്പോൾ മല്ലികയുടെ ഒപ്പമുള്ള സെല്ലാണ് ലഭിച്ചത്….
സയനൈഡ് ആയിരുന്നു മല്ലികയുടെ പ്രധാന ആയുധം. സ്വർണ പോളിഷിംഗ് ഷോപ്പിൽനിന്ന് 200 രൂപയ്ക്കാണു മല്ലിക അതിമാരകവിഷമായ സയനൈഡ് ഇരകൾക്കായി വാങ്ങിയത്. ഇവർ വാങ്ങിയ സയനൈഡ് രണ്ടായിരം പേരെ കൊലപ്പെടുത്താൻ മതിയാകുമായിരുന്നെന്നാണു പോലീസ് റിപ്പോർട്ട്. സിനിമകളിൽനിന്നായിരുന്നു സയനൈഡ് കൊലപാതകത്തിന്റെ ആശയം മല്ലികയ്ക്കു ലഭിക്കുന്നത്. ചില സ്വർണപ്പണിക്കാരുടെ ഒപ്പം മല്ലിക സഹായി ആയി പണ്ട് ജോലി ചെയ്തിരുന്നു. സ്വർണം പോളിഷ് ചെയ്യാൻ സയനൈഡ് ഉപയോഗിക്കുന്ന വിവരവും അങ്ങനെയാണു ലഭിച്ചത്. കൊലപാതകത്തിനു സയനൈഡ് ഉപയോഗിച്ചിരുന്നതിനാലാണ് സയനൈഡ് മല്ലിക എന്ന പേര് ഇവർക്കു ലഭിച്ചത്. ഇരകളോട് ഒരിക്കലും മല്ലിക യഥാർഥ പേരു വെളിപ്പെടുത്തിയിരുന്നില്ല. ലക്ഷ്മി, സാവിത്രിയമ്മ, ജയമ്മ, കല, ശിവമ്മ തുടങ്ങിയ പല പേരുകളിലാണ് മല്ലിക ഇരകളെ സമീപിച്ചിരുന്നത്. മാത്രമല്ല ഇരകളിലാരെങ്കിലും തന്നെക്കുറിച്ചു കൂടുതൽ തിരക്കിയാൽ പച്ചക്കള്ളം പറഞ്ഞു അവരെ വിശ്വസിപ്പിക്കാനും ഇവർക്കു പ്രത്യേക മിടുക്കുണ്ടായിരുന്നു. മല്ലികയെത്തേടി നാഗവേണിയെ സയനൈഡ് നൽകി…
Read Moreമനുഷ്യക്കടത്തിന്റെ കഥ തുടരുന്നു;ബോട്ടിന്റെ ഗിയർ ചതിച്ച കഥ !
ശ്രീലങ്കൻ അഭയാർഥികളെ മുനന്പം തുറമുഖം വഴി കടൽമാർഗം ഓസ്ട്രേലിയയിലേക്കു കടത്താനുള്ള മനുഷ്യക്കടത്ത് റാക്കറ്റിന്റെ ആദ്യ ദൗത്യം പരാജയപ്പെടുന്നത് 2011 ജൂണ്‍ ഏഴിനായിരുന്നു. ഇന്റലിജൻസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഓസ്ട്രേലിയയ്ക്കു കടക്കാൻ റാക്കറ്റിലെ കണ്ണികൾ വിലപറഞ്ഞുറപ്പിച്ച സീ ക്വീൻ എന്ന ഫിഷിംഗ് ബോട്ട് വൈപ്പിൻ അഴീക്കലിൽനിന്നു പോലീസ് കസ്റ്റഡിയിൽ എടുത്തതോടെയാണ് ദൗത്യം പരാജയപ്പെട്ടത്. ശ്രീലങ്കക്കാരൻ മറ്റൊരു സംഭവം ആ വർഷംതന്നെ സെപ്റ്റംബർ 26ന് ആയിരുന്നു. കോതമംഗലത്തുനിന്നു സെൽവൻ എന്ന ഒരു ശ്രീലങ്കക്കാരൻ അറസ്റ്റിലാവുകയും തുടർന്നു ഇയാളോടൊപ്പം ഓസ്ട്രേലിയയിലേക്കു കടക്കാൻ എത്തിയ മറ്റൊരാളെയുംകൂടി ഐബി ഉദ്യോഗസ്ഥൻമാർ മുനന്പം പോലീസുമായി ചേർന്നു പിടികൂടുകയായിരുന്നു. മുനന്പത്തുനിന്നു ബോട്ട് വാങ്ങി മറ്റു ചിലരെയുംകൂട്ടി നാടുവിടാനായിരുന്നു പ്ലാൻ. ഇതിനായി മുനന്പം സ്വദേശിയുടെ ഹരണിമോൾ എന്ന ബോട്ടാണ് വാങ്ങാൻ ശ്രമിച്ചത്. ഇടയ്ക്കു രക്ഷപ്പെടൽ 2012 ഓഗസ്റ്റ് 30നു മംഗലാപുരം ഉള്ളാൽകോടിൽനിന്നു 47 ശ്രീലങ്കൻ തമിഴ് അഭയാർഥികളുമായി കൊച്ചി…
Read Moreമനുഷ്യക്കടത്തിന്റെ കഥ തുടരുന്നു… തമിഴ് പുലികൾക്ക് ബോട്ട്; മോഹന വാഗ്ദാനം
മുനന്പം മനുഷ്യക്കടത്ത് പിടിച്ചു രണ്ടര മാസത്തിനു ശേഷമാണ് മുഖ്യ സൂത്രധാരൻ ഉൾപ്പെടെയുള്ള പ്രതികളെ പിടിക്കാനായത്. കേസിലെ ഒന്നാം പ്രതി തമിഴ്നാട് സ്വദേശി ശ്രീകാന്തൻ, രവീന്ദർ, മണിവണ്ണൻ, ശ്രീലങ്കൻ സ്വദേശികളായ അരുൺ പാണ്ഡ്യൻ, പാണ്ഡ്യരാജ് എന്നിവർ ഒളിവിൽ പോയി. കേസിൽ 15 പേരാണ് പ്രതികൾ. മനുഷ്യക്കടത്ത് തടയൽ നിയമപ്രകാരമുള്ള കുറ്റവും പ്രതികൾക്കെതിരേ ചുമത്തിയിട്ടുണ്ട്. മോഹന വാഗ്ദാനം രഹസ്യവിവരത്തെത്തുടർന്ന് തമിഴ്നാട്ടിലെ തിരുവള്ളൂരിലുള്ള ഒളിത്താവളത്തിൽനിന്നാണ് ശെൽവത്തിനെയും കൂട്ടരെയും പോലീസ് പിടികൂടിയത്. മുനമ്പം മനുഷ്യക്കടത്തിൽ ഇവർ ഗൂഢാലോചന നടത്തിയതായും ലാഭവിഹിതം കൈപ്പറ്റിയതായും റിമാൻഡ് റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കി. ഗൂഢാലോചനയുടെ ഭാഗമായി ഇവർ പലതവണ ഫോണിൽ ബന്ധപ്പെടുകയും നേരിൽ കാണുകയും ചെയ്തിരുന്നു. അംഗീകൃത നിരക്കിനേക്കാൾ കുറഞ്ഞ ചെലവിൽ ബോട്ട്മാർഗം ന്യൂസിലൻഡിൽ എത്തിക്കാമെന്നു പറഞ്ഞു ഡൽഹി മദൻഗിർ അംബേദ്കർ കോളനി നിവാസികൾ, തമിഴ് വംശജർ, ശ്രീലങ്കൻ പൗരന്മാർ, മറ്റ് ഇതര സംസ്ഥാനക്കാർ അടക്കം സ്ത്രീകളും കുട്ടികളും…
Read Moreജ്വല്ലറി ഉടമയുടെ സംശയം! മല്ലിക കുടുങ്ങിയത് അപ്രതീക്ഷിതമായി…
2007 ഡിസംബർ 31ന് പതിവ് പട്രോളിംഗിനിടയിലാണു കലാസിപാളയയിലെ പോലീസുകാർക്ക് ആ വിവരം ലഭിച്ചത്. വിളിച്ചതു സമീപത്തെ ജ്വല്ലറി ഉടമ. ജ്വല്ലറിയിൽ സ്വർണാഭരണങ്ങൾ വിൽക്കാൻ വന്ന ഒരു സ്ത്രീയെ സംശയമുണ്ടെന്നായിരുന്നു ഫോണ്‍സന്ദേശം. ഒട്ടും വൈകാതെ പോലീസ് ജ്വല്ലറിയിലെത്തി. മല്ലികയായിരുന്നു കടയിൽ. കൂടുതൽ ആഭരണങ്ങൾ അവരുടെ കൈവശം കണ്ടതാണ് സംശയത്തിന് ഇട നൽകിയത്. അവരെ കണ്ടിട്ട് ഒരു സന്പന്നയുടെ രൂപഭാവങ്ങളൊന്നും ഇല്ലായിരുന്നു താനും. പോലീസിനു മുന്നിൽ പതറി ഇത്രയധികം ആഭരണങ്ങൾ എവിടെനിന്നാണെന്നു പോലീസ് ചോദിച്ചു. അപ്രതീക്ഷിതമായി പോലീസ് മുന്നിലെത്തിയതോടെ പതറിപ്പോയ മല്ലികയുടെ മറുപടികൾ പലതും പരസ്പര വിരുദ്ധവും സംശയം കൂട്ടുന്നതുമായിരുന്നു. ഇതോടെ വിശദമായി ചോദ്യംചെയ്യലിനായി മല്ലികയെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വന്തം ആഭരണങ്ങളാണെന്നും പണത്തിന് ആവശ്യമുള്ളതിനാൽ വിൽക്കാനെത്തിയതാണെന്നും സ്റ്റേഷനിലെ ചോദ്യംചെയ്യലിലും മല്ലിക ആവർത്തിച്ചു. എന്നാൽ, യുവതികൾ അണിയുന്ന തരത്തിലുള്ള പുതിയ ഫാഷൻ സ്വർണാഭരണങ്ങളായിരുന്നു വിൽക്കാൻ കൊണ്ടുവന്നതിൽ പലതും. ഇതു പോലീസിന്റെ സംശയം…
Read Moreഒരു മനുഷ്യക്കടത്തിന്റെ കഥ
ആളൊഴിഞ്ഞ പറന്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുറെ ബാഗുകളും മറ്റു സാധനങ്ങളും കൂടിക്കിടക്കുന്നു എന്ന വിവരമറിഞ്ഞാണ് 2019 ജനുവരി 12ന് മുനന്പത്തുള്ളവർ ഉണരുന്നത്. മുനന്പം മാല്യങ്കരയിലെ ഒരു ബോട്ട് ജെട്ടിക്കു സമീപമുള്ള ആളൊഴിഞ്ഞ പറന്പിലാണ് ബാഗുകളും മറ്റു സാധനങ്ങളും കൂടിക്കിടന്നത്. ഇത്രയേറെ ബാഗുകളും സാധനങ്ങളും ആരാണ് ഇവിടെ ഉപേക്ഷിച്ചു പോയത്… ഈ ബാഗുകളിൽ എന്താണ്… അങ്ങനെ നിരവധി ചോദ്യങ്ങൾ നാട്ടുകാരിൽ ഉയർന്നു. തുറന്നപ്പോൾഒടുവിൽ നാട്ടുകാരിൽ ചിലർ തന്നെ ധൈര്യപ്പെട്ടു ബാഗ് തുറന്നു നോക്കിയപ്പോൾ അതിൽ നിറയെ വസ്ത്രങ്ങളും ദീർഘദൂര യാത്രയ്ക്ക് ഉപയോഗിക്കുന്ന മറ്റു സാധനങ്ങളുമായിരുന്നു. സംഭവത്തിൽ ദുരൂഹത തോന്നിയ നാട്ടുകാർ ഉടൻതന്നെ വടക്കേക്കര പോലീസിനെ വിവരം അറിയിച്ചു. തുടർന്നുള്ള പോലീസിന്റെ അന്വേഷണം ചെന്നെത്തിയതു രാജ്യത്തെ ഞെട്ടിച്ച ഒരു മനുഷ്യക്കടത്തിലേക്കായിരുന്നു. ഇന്നും മറുകര കാണാത്ത ഇന്റർപോൾ ബ്ലൂകോർണർ നോട്ടീസ് വരെ പുറപ്പെടുവിച്ച ആ മനുഷ്യക്കടത്തിന്റെ അന്വേഷണ വഴികളിലൂടെ… മീൻപിടിത്ത ബോട്ടിൽമുനന്പം…
Read Moreഇരകൾ സ്ത്രീകൾ! മല്ലിക ഇരകളെ കണ്ടെത്തിയത് ഇങ്ങനെ…
വിവിധ ജീവിത പ്രശ്നങ്ങളുമായി ക്ഷേത്രത്തിലെത്തുന്നവരെ സയനൈഡ് മല്ലിക പ്രത്യേകം നിരീക്ഷിച്ചിരുന്നു. തനിക്കു പറ്റിയ ഇരയാണെന്നു കണ്ടെത്തിയാൽ ഉടനെ അവരുമായി തന്ത്രപൂർവം ബന്ധം സ്ഥാപിക്കും. ആഭരണങ്ങളും സാന്പത്തിക ചുറ്റുപാടുമൊക്കെയുള്ളവരെയാണ് ഇവർ പ്രധാനമായും നോട്ടമിട്ടിരുന്നത്. തീവ്രഭക്തയായും മന്ത്രവാദിനിയായും അവൾ അവർക്കു മുന്പിൽ അഭിനയിച്ചു. കണ്ടെത്തുന്ന ഇരകളെ താമസസ്ഥലത്തുനിന്നു ഏറെ അകലെയുള്ള ക്ഷേത്രങ്ങളിലാണ് അവൾ അനുഗ്രഹ പ്രാപ്തിക്കായി കൊണ്ടുപോയിരുന്നത്. ഇതിനകം വാചകമടിച്ചും അഭിനയിച്ചും ആ പാവങ്ങളെ എന്തു പറഞ്ഞാലും അനുസരിക്കുന്ന അവസ്ഥയിലേക്ക് അവൾ മാറ്റിയിട്ടുണ്ടാകും. എല്ലാം രഹസ്യം! ക്ഷേത്രങ്ങളിലേക്കുള്ള യാത്രയെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ ഫലം കിട്ടില്ലെന്നും അതിനാൽ എല്ലാം രഹസ്യമാക്കി വയ്ക്കണമെന്നും അവൾ ഇരകളോട് ആവശ്യപ്പെട്ടിരുന്നു. ആരും വിശ്വസിച്ചുപോകുന്ന തരത്തിലായിരുന്നു അവളുടെ പെരുമാറ്റം. സ്ത്രീ ആയതുകൊണ്ടും സ്വാമിനിയായി തോന്നിയിരുന്നതുകൊണ്ടും ആരും സംശയിച്ചില്ല. അവൾ പറയുന്നത് അക്ഷരം പ്രതി അനുസരിച്ചു. വീട്ടിലുള്ളവരോടു പോലും പറയാതെയാണ് പലരും മല്ലികയ്ക്കൊപ്പം പോയിരുന്നത്. സ്ത്രീകളെ പിടിക്കാൻ…
Read Moreകൂടത്തായിയിലെ ജോളിയൊക്കെ എന്ത്? അതുക്കും മേലേയാണ് ഈ മല്ലിക
സയനൈഡ് മല്ലിക എന്ന പേരുകേട്ടാൽ ബംഗളൂരു നഗരം ഇന്നും ഞെട്ടും. ഇന്ത്യയിലെ ആദ്യത്തെ സീരിയൽ കില്ലർ എന്നാണ് മല്ലിക അറിയപ്പെടുന്നത്. യഥാർഥ പേര് കെ.ഡി. കെന്പമ്മ. കർണാടകയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആദ്യ വനിതയെന്ന കുപ്രസിദ്ധിയും മല്ലികയ്ക്കു സ്വന്തം. കർണാടകയിലെ കഗ്ഗലിപുര സ്വദേശിനി മല്ലിക 1999 മുതൽ 2007വരെ കൊലപ്പെടുത്തിയത് ഏഴു പേരെയാണ്. കൊല്ലപ്പെട്ട ഏഴു പേരും സ്ത്രീകളാണെന്നതാണ് ഈ കൂട്ടക്കൊലയുടെ മറ്റൊരു പ്രത്യേകത. 1999ൽ മല്ലിക രണ്ടു പേരെ കൊലപ്പെടുത്തിയപ്പോൾ 2007ൽ അഞ്ചുപേർ ഇവരുടെ ഇരകളായി മാറി. ഇതിൽ കൂടുതൽ പേരെ ഇവർ കൊലപ്പെടുത്തിയിട്ടുണ്ടോയെന്നതിലും വ്യക്തതയില്ല. ആഡംബര പ്രേമി ചെറുപ്പം മുതൽ ആഡംബര ജീവിതത്തോടു വല്ലാത്തൊരു ഭ്രമമായിരുന്നു മല്ലികയ്ക്ക്. നേരായ മാർഗത്തിൽ തന്റെ ആഗ്രഹങ്ങൾ എത്ര എളുപ്പം നടക്കില്ലെന്ന് അവൾ തിരിച്ചറിഞ്ഞു. അതിനാൽ വളഞ്ഞ വഴിയിൽ പണമുണ്ടാക്കാൻ അവൾ തീരുമാനിച്ചു. അങ്ങനെയാണ് മോഷണത്തിലേക്കു മല്ലിക കടക്കുന്നത്. ചെറിയ…
Read Moreമരിക്കില്ല, ഓര്‍മകള്‍! വിനയത്തിന്റെ പേരില്‍ക്കൂടി ഗിന്നസ് ബുക്കില്‍ ഇടം നല്‍കേണ്ട വ്യക്തിത്വം; എല്ലാ മനസുകളും ചേര്‍ത്തുപിടിച്ച എസ്പിബി
വി.ആർ. ഹരിപ്രസാദ് എല്ലാ മനസുകളും ചേർത്തുപിടിച്ചയാൾ… എല്ലായിടത്തും പ്രവേശനമുണ്ടായിരുന്നയാൾ… ദേവലോകമെന്നത് ഒരു യാഥാർഥ്യമാണെങ്കിൽ അയാളെ ഇന്നവിടം സുസ്വാഗതം ചെയ്തിരിക്കും. അതാണ് എസ്.പി.ബി എന്ന ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം. “ആർ.ഡി. ബർമൻ ജോലിയിലാണ്, ദയവായി ശല്യപ്പെടുത്തരുത്’- മുംബൈ ഫിലിം സെന്ററിൽ പാട്ടുകളുടെ മിക്സിംഗ് നടക്കുന്ന വേളയിൽ പുറത്ത് ഇങ്ങനെയൊരു ബോർഡ് വയ്ക്കാറുണ്ട് വിഖ്യാത സംഗീതസംവിധായകൻ രാഹുൽ ദേവ് ബർമൻ. ഒരിക്കൽ എസ്.പി.ബി. അദ്ദേഹത്തെ കാണാൻ ചെന്നു. പുറത്ത് ബോർഡ് വച്ച സമയമാണ്. സംഗീതസംവിധായകരായ രണ്ടു യുവാക്കളും അതേസമയം ആർ.ഡി. ബർമനെ കാണാൻ എത്തിയിരുന്നു. സന്ദർശകരുണ്ടെന്ന് ഗേറ്റ് കീപ്പർ അദ്ദേഹത്തെ അറിയിച്ചു. മറുപടി ഇങ്ങനെയായിരുന്നു: ബാലുവിനോടു മാത്രം അകത്തേക്കു വരാൻ പറയൂ! വിനയംകൊണ്ടും ഒൗന്നത്യം നാല്പതിനായിരത്തിലേറെ പാട്ടുകൾ പാടി ഗിന്നസ് ബുക്കിൽ സ്ഥാനംപിടിച്ച എസ്.പി.ബിക്ക് വിനയത്തിന്റെ പേരിൽക്കൂടി ആ പുസ്തകത്തിൽ ഇടംനൽകണമായിരുന്നു. ജാനകിയമ്മ, യേശുദാസ്, ലതാജി, സുശീലാജി തുടങ്ങിയവർക്കു മുന്നിൽ…
Read More