ജോസ് ആൻഡ്രൂസ് ഒരുവിധത്തിൽ പറഞ്ഞാൽ ഓർമകൾ ചീകിയൊതുക്കാത്ത നീളൻ മുടികൾപോലെയാണ്. വിട്ടുപോകില്ല. മുറിച്ചെറിയുന്തോറും വളർന്നു വളർന്നങ്ങനെ ഓർമിപ്പിച്ചുകൊണ്ടേയിരിക്കും, മറക്കരുതെന്ന്. ഉമ്മൻ ചാണ്ടി ഓർമിക്കുന്നുണ്ട് ആ പഴയ കാര്യങ്ങൾ. നമുക്കും കേൾക്കാതെ വയ്യ. കാരണം, സണ്ണി കുഞ്ഞൂഞ്ഞായും കുഞ്ഞൂഞ്ഞ് ഉമ്മൻ ചാണ്ടിയായും വളരുന്നത് കേരള രാഷ്്ട്രീയത്തിന്റെകൂടി വളർച്ചയുടെ ചരിത്രമാണ്. കൃത്യമായി പറഞ്ഞാൽ. പുതുപ്പള്ളി സെന്റ് ജോർജ് ഗവൺമെന്റ് ഹൈസ്കൂളിലെ കെഎസ്യു യൂണിറ്റിന്റെ പിറവിയോടെ ഉമ്മൻ ചാണ്ടിയെന്ന രാഷ്ട്രീയക്കാരനും പിറന്നു. വിദ്യാർഥിസംഘടനയായ കെഎസ്യു അപ്പോൾ ആലപ്പുഴയിൽ സ്ഥാപിതമായിട്ടേയുള്ളൂ. 1958-ൽ കുട്ടനാട്ടിൽ ഒരണ സമരം തുടങ്ങി. കോട്ടയത്തും സമരം നടക്കുന്നു. പിക്കറ്റിംഗും വിദ്യാർഥികളുടെ അറസ്റ്റുമൊക്കെ എന്നുമുണ്ട്. വാർത്ത കേട്ടതേയുള്ളൂ. കെഎസ്യു എന്താണെന്നുപോലും ശരിക്കറിയില്ല. നേതാക്കന്മാർ ആരും യൂണിറ്റ് തുടങ്ങണമെന്നു പറഞ്ഞിട്ടുമില്ല. പക്ഷേ, വാർത്തയൊക്കെ കേട്ടപ്പോൾ ആവേശം അടക്കാനായില്ല. സെന്റ് ജോർജ് പള്ളിക്കൂടത്തിന്റെ മൈതാനത്ത് 30 കുട്ടികൾ ഒന്നിച്ചുകൂടി. നമുക്കൊരു യൂണിറ്റ് തുടങ്ങണം.…
Read MoreCategory: RD Special
പെൺക്രൂരതയുടെ മുഖം! ഭർത്താവിന്റെ കുറ്റകൃത്യങ്ങൾ കണ്ടു ഹരം കയറി ഭാര്യ ചെയ്തത് അതിനേക്കാൾ വലിയ ക്രൂരതകൾ…
1942 ജൂലൈ 23. അന്നാണ് ലോകം കണ്ട ക്രൂരയായ സ്ത്രീകളുടെ കൂട്ടത്തിൽ എണ്ണപ്പെട്ട മിര ഹിന്ദ്ലി ഇംഗ്ലണ്ടിലെ ക്രംപ്സാലിൽ പിറന്നുവീണത്. ദരിദ്രമായ ചുറ്റുപാടിലായിരുന്നു അവളുടെ ജനനം. മിരയുടെ പിതാവ് നെല്ലി പട്ടാളത്തിൽ പാരച്യൂട്ട് റെജിമെന്റിൽ സേവനമനുഷ്ഠിച്ചയാളാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. പട്ടാളക്കാരിലെ കർക്കശക്കാരൻ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. എന്നാൽ, പട്ടാളക്കാരനായിരുന്നെങ്കിലും വീട്ടിൽ അത്ര വലിയ സാന്പത്തിക ചുറ്റുപാടൊന്നും ഇല്ലായിരുന്നു. അങ്ങനെ കുടുംബത്തിനു വേണ്ടി പണം സന്പാദിക്കുന്നതിൽ അദ്ദേഹം അത്ര തത്പരനുമായിരുന്നില്ല. കർശനക്കാരൻ മക്കൾ ജീവിതത്തിലെ ഏതു പ്രതിസന്ധികളെയും ആർജവത്തോടെ നേരിടണമെന്ന പക്ഷക്കാരനായിരുന്നു നെല്ലി. ഇതിനായി മക്കളെ അദ്ദേഹം ഉപദേശിക്കുകയും അവരെ അതിനു പ്രാപ്തരാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. പിതാവിന്റെ കടുത്ത നിലപാടുകൾ പക്ഷേ, മിരയിൽ വിപരീതഫലമാണ് ഉളവാക്കിയത്. ജീവതത്തിൽ നിഷേധിക്കപ്പെട്ടതും അപ്രാപ്യമായതുമൊക്കെ ഏതുവിധേനയും സ്വന്തമാക്കണമെന്ന ആഗ്രഹം അവളിൽ വളർന്നുതുടങ്ങി. പിതാവിന്റെ കാർക്കശ്യം മൂലം ദാരിദ്രത്തിന്റെ പരുക്കൻഭാവങ്ങൾ ചെറുപ്പംതൊട്ടേ അനുഭവിച്ചതിനാൽ…
Read Moreകുറഞ്ഞത് ജീവിതം! കാരണമറിഞ്ഞാൽ നമ്മൾ പറയും, ഹൊ, എന്തൊരു കഷ്ടം!!ജീവിതം അസ്ഥികൂടംആയ കഥ…
ഒരൊറ്റ വീഴ്ചയാണ്! 128 കിലോഗ്രാമിൽനിന്ന് 37-ലേക്ക്… ഭാരക്കണക്കിൽ അത് ജൂലിയുടെ ജീവിതത്തിന്റെ വീഴ്ചയായിരുന്നു. ജീവിതത്തിന്റെ മൂന്നിൽ രണ്ടുഭാഗം തീർന്നുവെന്നു പറയാവുന്നവിധം മരണക്കിടക്കയിലേക്ക്. എന്തായിരുന്നു കഥ? 128 കിലോഗ്രാം എന്ന ശരീരഭാരവുമായി ഇനി മുന്നോട്ടുവയ്യ എന്നു തീർച്ചപ്പെടുത്തി ജൂലി ഒരുനാൾ. അത്ര ഗുരുതരമല്ലാത്ത മാനസിക സമ്മർദ്ദങ്ങൾ ഒഴിവാക്കാൻ കഴിച്ചിരുന്ന മരുന്നുകൾ അവരെ അത്രയ്ക്കു വണ്ണംവയ്പ്പിച്ചിരുന്നു. ഞാൻ എയ്റോബിക്സ് ചെയ്തുനോക്കി, ഭക്ഷണം തീർത്തും കുറച്ചു.. ഒന്നും ഗുണംചെയ്തില്ല.. വീണ്ടും വീണ്ടും തടിച്ചുകൊണ്ടിരുന്നു. ഇരുന്നിടത്തുനിന്ന് എഴുന്നേറ്റു നടക്കാൻപോലും കഴിയാതായി. എന്തുചെയ്യണം എന്നറിയില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് ഗ്യാസ്ട്രിക് ബാൻഡ് ഓപ്പറേഷൻ ഉൾപ്പെടെയുള്ള ചികിത്സ ചെയ്യാമെന്നു തീരുമാനിച്ചത്- ജൂലി പറയുന്നു. ആ തീരുമാനം ജൂലിയുടെ ജീവിതം തകിടംമറിച്ചു. എന്നിട്ടെന്തുണ്ടായി? കൊഴുപ്പടിഞ്ഞ് വട്ടംവച്ച വയറിന്റെ എഴുപതു ശതമാനം, കുടലിന്റെ മൂന്നിൽ രണ്ടുഭാഗം- ഇത്രയുമാണ് ഒരു കോടി രൂപയോളം മുടക്കി ചെയ്ത ശസ്ത്രക്രിയയിൽ ജൂലിയുടെ ശരീരത്തിൽനിന്നു പോയത്. അതോടെ…
Read Moreതോക്കെടുത്ത കൗമാരം! ആയുധങ്ങളെ അവൾ പ്രണയിച്ചു; പരിഹാർ കൊള്ളക്കാരുടെ നേതാവായി അവൾ വാഴ്ത്തപ്പെട്ടു; പതിമൂന്നാം വയസിൽ കൊള്ളസംഘത്തിൽ…
ഉത്തർപ്രദേശിലെ ഒാറിയ്യയിൽ ദരിദ്ര താക്കൂർ കുടുംബത്തിലാണ് സീമ പരിഹാർ ജനിച്ചത്. 1970 ജനുവരി ഒന്നിന് ജനനം. പതിമൂന്നാം വയസിൽ ഒാറിയയിൽനിന്ന് ലാലറാം എന്ന കൊള്ളക്കാരൻ സീമയെ തട്ടിക്കൊണ്ടുപോയതോടെയാണു സീമ കുറ്റകൃത്യങ്ങളുടെ ലോകത്തേക്കുള്ള സഞ്ചാരം തുടങ്ങുന്നത്. ആ സമയം അവൾ സ്കൂളിൽ പഠിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോയ ശേഷം പത്തു ദിവസത്തോളം സീമയെ ലാലറാമും സംഘവും തടവിലാക്കി. ഈ സമയം ലാലറാമും സംഘവും അവളെ ക്രൂരമായി മാനഭംഗപ്പെടുത്തി. എങ്ങനെയും രക്ഷപ്പെട്ടു വീട്ടിലേക്കു മടങ്ങാനുള്ള ആഗ്രഹം സീമയിൽ കലശലായി. എന്നാൽ, തങ്ങളുടെ അനുവാദമില്ലാതെ വീട്ടിലേക്കു മടങ്ങിയാൽ കൊന്നു കളയുമെന്നു ലാലറാം ഭീഷണിപ്പെടുത്തി. ആ ഭീഷണിക്കു മുന്പിൽ കൊച്ചു സീമ പതറിപ്പോയി. അവിടെനിന്നു രക്ഷപ്പെടാനുള്ള ധൈര്യം അവൾക്കില്ലായിരുന്നു. ദിവസങ്ങൾ പിന്നിട്ടപ്പോൾ ലാലറാമിന്റെയും കൊള്ളക്കാരുടെയും പ്രവർത്തനങ്ങളെ സീമ ആശ്ചര്യത്തോടെ നോക്കിക്കണ്ടു. ആദ്യമൊക്കെ ഒട്ടും പൊരുത്തപ്പെടാനാവാതെ വന്ന അവളുടെ മനസിൽ പതുക്കെ മാറ്റങ്ങൾ വന്നു തുടങ്ങി. തനിക്കും…
Read Moreകൊള്ളക്കാരിയിൽ നിന്ന് ലോക്സഭയിലേക്ക്; വിവാഹം കുടുംബ ജീവിതം, ഒടുവിൽ മുഖം മൂടികളുടെ വെടിയേറ്റ് മരണം; ഫൂലന് ദേവി എന്നു കേട്ടാല്‍ ഇന്നും ആളുകള്‍ ഒന്നു ഞെട്ടും…
തന്നെ കൂട്ട മാനഭംഗം ചെയ്ത ഉയർന്ന ജാതിയിൽപ്പെട്ടവരെ വകവരുത്തുന്നത് ഇനിയും വൈകിക്കൂടായെന്നു ഫൂലൻ ഉറച്ചു. പ്രതികാരദാഹിയായ ഫൂലൻ സംഘാംഗങ്ങളെയുംകൂട്ടി തന്നെ ഉപദ്രവിച്ച താക്കൂർമാർ താമസിക്കുന്ന ബഹ്മായി ഗ്രാമത്തിലേക്കു നീങ്ങി. 1991 ഫെബ്രുവരി 14ന് വൈകിട്ട് പോലീസുകാരുടെ വേഷത്തിൽ ഫൂലനും സംഘവും ബഹ്മായി ഗ്രാമത്തിലെത്തി. അവരവിടെയെത്തുന്പോൾ ആ ഗ്രാമം ഒരു വിവാഹത്തിന്റെ ഒരുക്കങ്ങളിലായിരുന്നു. ഫൂലനും സംഘവും ഗ്രാമം വളഞ്ഞു. രണ്ടു യുവാക്കളെ പിടികൂടി. തന്നെ ഉപദ്രവിച്ചവരെ കാട്ടിക്കൊടുക്കാൻ പിടിയിലായവരോടു ഫൂലൻ ആവശ്യപ്പെട്ടെങ്കിലും അവർ തയാറായില്ല. പകയുടെ തീക്കനലിൽ ചവിട്ടിനിന്ന ഫൂലൻ ആ ഗ്രാമത്തിനു തീയിടാൻ അനുയായികളോടു നിർദേശിച്ചു. തുടർന്ന് 22 യുവാക്കളെ പിടികൂടി വെടിവച്ചുകൊന്നു. കൊല്ലപ്പെട്ടവരിൽ ഫൂലനെ ഉപദ്രവിച്ചവർ ആരും ഇല്ലായിരുന്നെന്നും ചിലർ ഉണ്ടായിരുന്നെന്നുമൊക്കെ അഭിപ്രായമുണ്ട്. എന്തായാലും ഈ സംഭവം രാജ്യത്തെ നടുക്കി. ഇന്ത്യയുടെ ചരിത്രത്തിൽ ഒരു സ്ത്രീ നടത്തുന്ന ഏറ്റവും വലിയ കൂട്ടക്കൊലയായി ഈ സംഭവം മാറി.…
Read Moreഫൂലന് എന്ന പ്രതികാര ദുര്‍ഗ! തന്നെ കൂട്ടമാനഭംഗം ചെയ്ത താക്കൂർമാരെ വകവരുത്താൻ ഫൂലൻ ഇറങ്ങിത്തിരിച്ചു…
ആ കാക്കിയിട്ട നരാധമന്മാരുടെ അതിക്രമം അവളെ തകർത്തുകളഞ്ഞിരുന്നു. ഒരു വിധത്തിൽ ജീവിതത്തിലേക്കു തിരിച്ചുവരാനുള്ള ശ്രമം അവൾ നടത്തി. എന്നാൽ, കാര്യങ്ങള്‍ അവിടംകൊണ്ടു തീര്‍ന്നില്ല. ഫൂലന്റെ സാന്നിധ്യം തനിക്കു തലവേദനയാണെന്നു തിരിച്ചറിഞ്ഞ മായിദീൻ അവൾക്കെതിരേ അടുത്ത നീക്കം നടത്തി. ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തു തമ്പടിച്ചിരുന്ന ബാബു ഗുജാറെന്ന കൊള്ളക്കാരനെ അയാൾ സമീപിച്ചു. ഫൂലനെ ഗ്രാമത്തില്‍നിന്നു തട്ടിക്കൊണ്ടു പോകാന്‍ മായദീൻ പണം വാഗ്ദാനം ചെയ്തു ക്വട്ടേഷൻ നൽകി. ഒരു ദിവസം അര്‍ധരാത്രി ബാബു ഗുജാറിന്റെ സംഘാംഗങ്ങള്‍ ഫൂലനെ തട്ടിക്കൊണ്ടുപോയി സംഘത്തലവനു കാഴ്ചവച്ചു. സംഘാംഗങ്ങൾ നോക്കി നിൽക്കെ ബാബു ഗുജാർ അവളെ കടന്നുപിടിച്ച് ഉപദ്രവിച്ചു. പക്ഷേ, ഗുജാറിന്റെ സംഘത്തിലെ പ്രധാനിയായ വിക്രം മല്ലയ്ക്ക് ഇതിനോടു യോജിക്കാൻ കഴിഞ്ഞില്ല. നിരപരാധിയും നിസഹായയായ ഒരു പെൺകുട്ടിയെ ഇത്ര ക്രൂരമായ അതിക്രമങ്ങൾക്കു വിധേയയാക്കുന്ന ബാബു ഗുജാറിനോടു മല്ലയ്ക്കു കടുത്ത വിദ്വേഷവും എതിർപ്പും തോന്നി. എങ്കിലും അയാൾ അതു…
Read Moreഒടുവില്‍ കണ്ടെത്തി..! കൊടും കാട്ടില്‍ സായുധ സംഘത്തിന്റെ തടവില്‍ ഫുട്ബോള്‍ താരത്തിന്റെ സഹോദരി…
വളരെ നാടകീയമായ ഒരു നിമിഷമായിരുന്നു അത്. മുന്‍ പ്രീമിയര്‍ ലീഗ് താരവും ഇക്വഡോറിന്റെ ഫോര്‍വേർഡ് കളിക്കാരനുമായ എനെര്‍ വലന്‍സിയയുടെ സഹോദരി എര്‍സി വലന്‍സിയ ലാസ്ട്രയെ ഒരു സംഘം കൊടും വനത്തിനുള്ളിലേക്കു തട്ടിക്കൊണ്ടുപോയി. ഒരു വിവരവും കിട്ടാതെ പരിഭ്രാന്തിയിൽ കുടുംബവും സുഹൃത്തുക്കളും വലഞ്ഞു. ഒടുവിൽ 11 ദിവസങ്ങൾക്കു ശേഷം സായുധ സംഘത്തിൽനിന്നു സാഹസികമായി പോലീസ് അവരെ രക്ഷിച്ചു. വടക്കുപടിഞ്ഞാറന്‍ ഇക്വഡോറിലെ സാന്‍ലോറന്‍സോ നഗരത്തിനടുത്തുള്ള ഘോര വനത്തില്‍ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യാഗസ്ഥരാണ് രക്ഷാദൗത്യം നടത്തിയത്. രക്ഷപ്പെടുത്താന്‍ വന്ന പോലീസുകാര്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞു കൂപ്പുകൈയോടെ എര്‍സി നില്ക്കുന്ന രംഗം ഏവരുടെയും കരളലിയിക്കുന്നതായിരുന്നു. എര്‍സി വലന്‍സിയ ലാസ്ട്രയെ രണ്ടാഴ്ച മുമ്പാണ് ക്വിറ്റോ നഗരത്തിലെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയത്. ആയുധധാരികളായ ഒരു സംഘം ആളുകള്‍ അവളുടെ വീട്ടില്‍ അതിക്രമിച്ചു കയറി കുടുംബാംഗങ്ങളെ ആക്രമിച്ചു. ശേഷം 28കാരിയായ എര്സിയെ ബലമായി പിടിച്ചകൊണ്ടുപോകുകയായിരുന്നുവെന്നു പോലീസ് പറയുന്നു. ആക്രമണ…
Read Moreകറുത്ത വിധവ! ഭര്ത്താക്കന്മാരെ കൊലപ്പെടുത്തുക പതിവായതോടെയാണ് കറുത്ത വിധവ എന്ന പേര് അവള്‍ക്കു കിട്ടിയത്…
ശരവേഗത്തിലായിരുന്നു ഗ്രിസെൽഡയുടെ വളർച്ച. ചെറുതും വലുതുമായ നിരവധി മയക്കുമരുന്നു സംഘങ്ങളെ തകർത്ത് മയക്കുമരുന്ന് വ്യാപാരത്തിൽ ആധിപത്യം സ്ഥാപിച്ചു. മയക്കുമരുന്ന് കടത്താൻ സ്വന്തമായി വിമാനം വരെ ഇവർക്കുണ്ടായിരുന്നു. നിരവധി ഏജന്റുമാർ ഇവർക്കായി പണിയെടുത്തു. വ്യാപാരത്തോടൊപ്പം വ്യത്യസ്ത ഗുണത്തിലും വീര്യത്തിലുമുള്ള മയക്കുമരുന്നുകളുടെ അടിമകൂടിയായിരുന്നു ഗ്രിസെൽഡ. ഭർത്താവ് ബ്രാവോ തന്നെ വഞ്ചിക്കുന്നതായി ഇതിനിടെ ഗ്രിസെൽഡയ്ക്കു സംശയമായി. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ കോർത്തു. ബ്രാവോയെ കൊലപ്പെടുത്താൻ അവൾ തുനിഞ്ഞു. പക്ഷേ, ഗ്രിസെൽഡ തോക്കെടുക്കും മുന്‍പേ ബ്രാവോ ഗ്രിസെൽഡയുടെ വയറിലേക്കു വെടിയുതിർത്തു. എന്നാൽ, വെടിയേറ്റിട്ടും തോറ്റു പിൻമാറാൻ അവൾ തയാറായില്ല. കലികയറിയ ഗ്രിസെൽഡ ബ്രാവോയുടെ കൈയിലുണ്ടായിരുന്ന തോക്ക് ബലംപ്രയോഗിച്ചു പിടിച്ചുമേടിച്ചു. തുടർന്നു ബ്രാവോയെ തുരുതുരാ വെടിവച്ചു. അയാളുടെ ആറ് അംഗരക്ഷകരെയും അവൾ കൊന്നുവീഴ്ത്തി. പക്ഷേ, ഇതോടെ അവൾക്ക് ന്യൂയോർക്കിൽ നിൽക്കക്കള്ളിയില്ലാതായി. പോലീസിന്റെ നോട്ടപ്പുള്ളിയായതോടെ ഉടൻ അറസ്റ്റ് ചെയ്യപ്പെടുമെന്നു തിരിച്ചറിഞ്ഞ അവൾ കൊളംബിയയിലേക്കു രക്ഷപ്പെട്ടു. സ്വന്തം…
Read Moreദൈവത്തിന്റെ കൈയൊപ്പ് പോലെ ആ നാലു സെക്കന്‍ഡ് കോള്‍!ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന കൊലപാതകത്തെക്കുറിച്ച്…
2011 നവംബര്‍ 22-ന് ഇരിങ്ങാലക്കുട ഠാണാവിലെ ഒരു ലോഡ്ജില്‍ നടന്ന കൊലപാതകമായിരുന്നു കേസിന് ആസ്പദമായ സംഭവം. ലോഡ്ജില്‍ മുറിയെടുക്കാനെത്തിയവര് 21-ന് രാത്രിയോടെയാണ് അയാളും ആ ചെറുപ്പക്കാരും ഠാണാവിലെ മീഡിയം ടൈപ്പ് ലോഡ്ജില്‍ മുറിയെടുക്കാന്‍ എത്തിയത്. ഐ. ദാസ്, ഐഎസ്ആര്‍ഒ ക്ലര്‍ക്ക് എന്നാണ് സന്ദര്‍ശക രജിസ്റ്ററില്‍ പേരുകൊടുത്തത്. അവര്‍ രണ്ടു മുറികള്‍ എടുത്തു. ഒരു മുറിയില്‍ ദാസും രണ്ടാമത്തെ മുറിയില്‍ 22ഉം 23ഉം വയസുള്ള ആ ചെറുപ്പക്കാരും തങ്ങി. പിറ്റേന്ന് ഉച്ചയായിട്ടും ദാസിന്റെ മുറി തുറന്നിരുന്നില്ല. ചെറുപ്പക്കാര്‍ താമസിച്ച മുറി പുറത്തുനിന്നു പൂട്ടിയിരുന്നു. ഇരുവരെയും അവിടെയെങ്ങും കണ്ടില്ല. ഇതോടെ ലോഡ്ജ് ജീവനക്കാര്‍ക്ക് സംശയം ഏറി. ദാസിന്റെ മുറിക്കു മുന്നില്‍നിന്ന് പലതവണ വിളിച്ചിട്ടും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് ജീവനക്കാര്‍ മുറി തളളിത്തുറന്നു നോക്കിയപ്പോള്‍ ദാസ് കട്ടിലില്‍ കമിഴ്ന്നു കിടക്കുന്നതായി കണ്ടു. കഴുത്തില്‍ കയര്‍ മുറുക്കിയിരിക്കുന്നു. കൈകള്‍ പിന്നിലേക്ക് കെട്ടിയ നിലയിലായിരുന്നു.…
Read Moreഅവൾ എന്തു തെറ്റാണ് ചെയ്തത്? ആ ദിവസം ആദ്യം ഉണർന്നത് അമ്മയാണ്; തങ്ങൾക്കൊപ്പം കിടന്നുറങ്ങിയ ഇളയ മകളെ കാണാനില്ലെന്നു മനസിലാക്കിഅവർ നിലവിളിച്ചു…
സ്കൂൾ വിട്ടു വന്ന ഒൻപതു വയസുകാരിയെ ഒരു പാക്കറ്റ് തേയില വാങ്ങുന്നതിനായാണ് ആ അമ്മ വീടിനടുത്തുള്ള കടയിൽ വിട്ടത്. ഇടയ്ക്കിടെ അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി മകളെ കടയിൽ വിടുന്ന പതിവുള്ളതാണത്രേ. എന്നാൽ അന്നു പതിവുകളെല്ലാം തെറ്റി. ആറിനു കടയിൽ പോയ കുട്ടി 7.30 ആയിട്ടും മടങ്ങിയെത്തിയില്ല. വീട്ടുകാർ കുട്ടിയെത്തിരക്കി നാലുപാടും പോയെങ്കിലും ഫലമുണ്ടായില്ല. ചോദിച്ചവരെല്ലാം ഒരേ മറുപടി പറഞ്ഞു- കുട്ടിയെ കണ്ടില്ല. അന്വേഷിച്ചു തളർന്ന കുടുംബം ഒട്ടും വൈകാതെ പോലീസിൽ വിവരം അറിയിച്ചു. 9.45ഓടെ കുട്ടിയെ കാണാതായെന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രത്യേക അന്വേഷണ സംഘത്തെ കേസ് ഏൽപ്പിക്കുകയും ചെയ്തു. കാണാതായതിന്റെ രണ്ടാം പക്കം കുട്ടിയുടെ വീട്ടിൽനിന്ന് 200 മീറ്റർ ദൂരെയുള്ള വിലെ പാർളയിലെ ചേരിയിലെ പൊതുശൗചാലയത്തിന്റെ ഡ്രെയ്നേജിൽനിന്നു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. തലയ്ക്കു സാരമായി പരിക്കേറ്റ കുട്ടിയുടെ ശരീരമാകെ മുറിവുകളുണ്ടായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ…
Read More