ടെലിവിഷന്‍ അവതാരകയും മിസ് കേരള മത്സരാര്‍ഥിയുമായിരുന്ന മെറിന് ബാബുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി മാതാപിതാക്കള്‍. മകളുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് മാതാപിതാക്കള്‍ പരാതി നല്കി. കഴിഞ്ഞവര്‍ഷം നവംബര്‍ ഒന്‍പതിനാണ് എറണാകുളം വരാപ്പുഴ സ്വദേശിനിയായ മെറിന് ബാബുവിനെ ആലപ്പുഴയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അഭിലാഷിനൊപ്പം ആലപ്പുഴയിലെ ഫ്ലാറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്. 2014ല്‍ ആണ് മെറിനും തിരൂര്‍ സ്വദേശി അഭിലാഷും വിവാഹിതരാവുന്നത്. ബാങ്ക് ഉദ്യോഗസ്ഥനാണ് അഭിലാഷ്. മെറിന് മരിച്ച ദിവസം, അഭിലാഷിന്റെ സുഹൃത്തുക്കള്‍ മെറിന് അപകടം പറ്റിയെന്നും വേഗം എത്തണമെന്നും മാതാപിതാക്കളെ അറിയിച്ചു. ഇവര്‍ ആലപ്പുഴയില്‍ എത്തിയപ്പോഴാണ് മെറിന് മരിച്ച വാര്‍ത്ത അറിയുന്നത്. മെറിന്റെ കൈകളില്‍ മുറിവുകള്‍ ഉണ്ടായിരുന്നുവെന്നു മാതാപിതാക്കള്‍ പറയുന്നു. മെറിന് തൂങ്ങിമരിക്കാന്‍ സാഹചര്യമില്ലെന്നും മരിക്കുന്നതിന്റെ തലേദിവസം മകള്‍ തങ്ങളുമായി സംസാരിച്ചിരുന്നുവെന്നും അന്നു മെറിന് സന്തോഷത്തില്‍ ആയിരുന്നുവെന്നും മാതാപിതാക്കള്‍ പറയുന്നു.…
Read MoreCategory: RD Special
ഉള്ള മനഃസമാധനം ഇല്ലാതാക്കണോ?ഈ പച്ചക്കള്ളമൊക്കെ ആരാണു പ്രചരിപ്പിക്കുന്നത്; അതിന്റെ ആവശ്യം എനിക്കില്ല…. രമ്യ നമ്പീശന് എന്ന രമ്യ സുബ്രഹ്മണ്യം മനസുതുറക്കുന്നു
ഷിജീഷ് യു.കെ നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം മലയാളത്തിന്റെ വെള്ളിത്തിരയില്‍ രമ്യാ നമ്പീശന്റെ മുഖം വീണ്ടും തെളിയുന്നു. ആഷിഖ് അബുവിന്റെ വൈറസില്‍ റിമ കല്ലിങ്കലിനും പാര്‍വതിക്കുമൊപ്പമാണ് മികച്ചൊരു കഥാപാത്രത്തിലൂടെ രമ്യയുടെ തിരിച്ചുവരവ്. ചങ്കൂറ്റമുള്ള നായികയുടെ പ്രതിനിധിയാണ് രമ്യാ നമ്പീശന്. മലയാളം, തെലുങ്ക്, തമിഴ് ഭാഷകളില്‍ ഒന്നര പതിറ്റാണ്ടായി നായികാ സാന്നിധ്യം നിലനിര്‍ത്തുന്ന രമ്യ കഥാപാത്രങ്ങളുടെ മികവിനപ്പുറം അഭിപ്രായ പ്രകടനങ്ങളിലെ വ്യതിരിക്തിതകൊണ്ടാണു ശ്രദ്ധ നേടുന്നത്. നായികയും ഗായികയുമായി ദക്ഷിണേന്ത്യന്‍ സിനിമകളില്‍ സജീവത നിലനിര്‍ത്തുന്ന രമ്യക്കൊപ്പം. തമിഴില്‍ രമ്യയ്ക്ക് സ്ഥിരം അമ്മവേഷമാണല്ലോ? അത്രയധികം അമ്മവേഷങ്ങളൊന്നും ഞാന്‍ ചെയ്തിട്ടില്ല. വിജയ് സേതുപതിക്കൊപ്പം സേതുപതിയില്‍ പെണ്‍കുട്ടിയുടെ അമ്മയായി അഭിനയിച്ചു. പിന്നീടു വിജയ് ആന്റണിക്കൊപ്പം തമിഴരസനില്‍ ഒരു അമ്മവേഷം ചെയ്തു. ഈ രണ്ടു സിനിമകളും നന്നായി ഓടിയവയാണ്. അതുകൊണ്ടാവും ഒരു മദര്‍ ഇമേജ് എനിക്കു വന്നത്. പിന്നെ കഥാപാത്രം അമ്മയാണോ മകളാണോ എന്നൊന്നും എനിക്കു വിഷയമല്ല. എന്റെ…
Read Moreഅമ്മമഴക്കാറിന് കണ്‍നിറഞ്ഞു..! പത്തനംതിട്ട കളക്ടറേറ്റിലെ മരം മുറിച്ചു മാറ്റി; തീറ്റതേടി പോയ ദേശാടനക്കിളി ആ കാഴ്ച കണ്ട് കരഞ്ഞു; കാഴ്ചക്കാര്‍ക്കും വേദനയായി
ജില്ലയിലെ ഭരണസിരാകേന്ദ്രത്തിലെത്തുന്നവർക്ക് ഈ അമ്മക്കിളിക്കൂട് ഒരു രസകരമായ കാഴ്ചയായിരുന്നു.എന്നാൽ മനുഷ്യന്റെ ആർഭാട ജീവിതത്തിന് ആമരം ഒരു തടസമായപ്പോൾ ഇല്ലാതായത് നാളയുടെ വിരുന്നുകാർ. പത്തനംതിട്ട കളക്ടറേറ്റിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും പാർക്ക് ചെയ്യുന്നതിനും തടസമായി നിന്ന കൂറ്റൻ വാകമരത്തിന്റെ ചില്ലകൾ മുറിച്ചു നീക്കി. മരത്തിന്റെ ശിഖരങ്ങൾ വെട്ടിമാറ്റുന്നതിനിടെ ദേശാടപക്ഷികളുടെ കൂട് താഴെ വീണ് കുഞ്ഞുങ്ങൾ ചതഞ്ഞ് അരഞ്ഞു. ചിലതാകട്ടെ അമ്മക്കിളിക്കായി മുറവിളി കൂട്ടിക്കൊണ്ടേയിരുന്നു. അമ്മക്കിളി തിരികെ എത്തിയപ്പോൾ കണ്ടത് നിലത്ത് വിണുകിടക്കുന്ന തന്റെകുഞ്ഞുങ്ങളെ. എല്ലാം തകർന്നത് കണ്ട് ചിലച്ച് കരഞ്ഞു നടന്ന അമ്മക്കിളിയുടെ കരച്ചിൽ കാഴ്ചക്കാർക്കും വേദനയായി. കാലങ്ങളായി ഈ മരത്തിൽ ദേശാടനകിളികൾ കൂടുകൂട്ടി കുഞ്ഞുങ്ങളെ വിരിയിച്ച് സീസൺ കഴിയുമ്പോൾ തിരികെ നാട്ടിലേക്ക് പോകുന്നത് പതിവ് കാഴ്ചയായിരുന്നു.
Read Moreബ്രോക്കിനെ വിശേഷിപ്പിച്ച വാക്കുകള്‍ കടമെടുത്ത് ഇന്‍സ്റ്റഗ്രാം പോസ്റ്റ്; രണ്‍വീര്‍ സിംഗിന് പോള്‍ ഹെയ്മാന്റെ വക്കീല്‍ നോട്ടീസ്
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഓരോ ചിത്രത്തിനും അടിക്കുറിപ്പും രണ്‍വീര്‍ നല്‍കിയിരുന്നു. ഇതില്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കൊപ്പം നിന്ന് എടുത്ത സെല്‍ഫിയ്ക്ക് രണ്‍വീര്‍ കൊടുത്ത അടിക്കുറിപ്പ് ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. പ്രശസ്ത ഡബ്ല്യുഡബ്ല്യൂഇ താരം ബ്രോക്ക് ലെസ്നറെ വിശേഷിപ്പിച്ച് അദ്ദേഹത്തിന്റെ വക്കീല്‍ പോള്‍ ഹെയ്മാന് പറഞ്ഞ ഈ വാക്കുകളില്‍ അല്‍പ്പം മാറ്റം വരുത്തിയായിരുന്നു രണ്‍വീറിന്റെ അടിക്കുറിപ്പ്. ഇത് തങ്ങളെ കളിയാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പോള്‍ ഹെയ്മാന് രണ്‍വീറിന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. ‘കഴിക്കൂ.. ഉറങ്ങൂ.. കീഴടക്കൂ.. ഇതെല്ലാം ആവര്‍ത്തിക്കൂ..’ എന്നാണ് ബ്രോക്ക് ലെസ്നറെ വിശേഷിപ്പിച്ച് പോള്‍ ഹെയ്മാന് പറഞ്ഞത്. ഈ വാക്കുകളില്‍ അല്പം മാറ്റം വരുത്തി, ‘കഴിക്കൂ.. ഉറങ്ങൂ.. അധികാരം സ്ഥാപിക്കൂ.. ഇതെല്ലാം ആവര്‍ത്തിക്കൂ..ഇത് ഹാര്‍ദിക്.. ഹാര്‍ദിക് പാണ്ഡ്യ മൈ ബോയ്..’ എന്നാണ് രണ്‍വീര്‍ അടിക്കുറിപ്പെഴുതിയത്. ഇതാണ്…
Read Moreഇന്ന് രാജ്യാന്തര യോഗാദിനം! ചൈനക്കാരെ യോഗ അഭ്യസിപ്പിക്കുന്ന തൃശൂർക്കാരനെ കാണണോ….
ഋഷി തൃശൂർ: ഇന്ന് രാജ്യാന്തര യോഗാദിനം ആഘോഷിക്കുകയും ആചരിക്കുകയും ചെയ്യുന്ന വേളയിൽ ചൈനക്കാരെ യോഗ അഭ്യസിപ്പിക്കുന്ന ഒരു തൃശൂർക്കാരനെ കാണണോ…. ആയോധനകലകളിലടക്കം എല്ലാറ്റിനും കേമൻമാരായ ചൈനക്കാരെ യോഗവിദ്യ അഭ്യസിപ്പിക്കുന്ന തൃശൂർ നാട്ടിക സ്വദേശി സുധീർ ഉൗരാളത്ത് കഴിഞ്ഞ നാലു കൊല്ലമായി ചൈനയിൽ യോഗ പഠിപ്പിക്കുന്നു. ഏഴു വർഷം തായ്ലാൻഡിൽ യോഗ അഭ്യസിപ്പിച്ചിരുന്നു. കിഴക്കൻ ചൈനയിലെ നിങ്ബോ എന്ന തുറമുഖ നഗരത്തിൽ സുധീർ നടത്തുന്ന യോഗ സ്കൂളിന്റെ പേര് വെയ് യി യോഗ സ്കൂൾ എന്നാണ്. ഇന്ത്യൻ യോഗയോട് വിദേശികൾക്ക് പ്രത്യേക മമതയും താത്പര്യവുമുണ്ടെന്നും സ്പിരിച്വൽ എന്നതിനപ്പുറം ശാരീരികമായി ഫിറ്റ്നസ് നേടുന്നതിനാണ് ഇവർ യോഗ അഭ്യസിക്കുന്നതെന്നും സുധീർ പറഞ്ഞു. നിങ്ബോ എന്ന ചെറുനഗരത്തിൽ നൂറോളം ഇന്ത്യൻ യോഗ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ടത്രെ. ചൈനീസ് സർക്കാരിന്റെ അംഗീകരത്തോടും അനുമതിയോടും മാത്രമേ യോഗ ക്ലാസുകൾ നടത്താൻ പാടുള്ളുവെന്നാണ് നിയമം. ശരീരം ഫിറ്റ് ആയി…
Read Moreനവമി ഹരിദാസിന്റെ മരണത്തില്‍ അടിമുടി ദുരൂഹത, വീട്ടുകാരെ എതിര്‍ത്ത് പ്രണയിച്ചയാളെ വിവാഹം കഴിച്ച പെണ്‍കുട്ടിയുടെ ശരീരത്തില്‍ വിഷാംശം, മരണത്തില്‍ സംശയം പ്രകടിപ്പിച്ച ഡോക്ടറുടെ വെളിപ്പെടുത്തലില്‍ ഞെട്ടി വീട്ടുകാര്‍, ഭാര്ത്തൃവീട്ടുകാര് സംശയനിഴലില്‍
കരള്‍രോഗ ബാധയെതുടര്‍ന്ന് ഇന്നലെ മരണപ്പെട്ട നവമി ഹരിദാസിന്റെ മരണത്തില്‍ ദുരൂഹത. മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ നല്കിയ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താനായി തളിപ്പറമ്പ തഹസില്‍ദാറും പോലീസു മടങ്ങുന്ന സംഘം എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ എത്തി. മൃതദേഹം അവിടെ വച്ചോ അല്ലെങ്കില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളെജില്‍ എത്തിച്ചോ പോസ്റ്റ്മോര്‍ട്ടം ചെയ്യും. പ്രണയ ബന്ധത്തെ തുടര്‍ന്ന് വീട്ടുകാരെ എതിര്‍ത്ത് വിവാഹം കഴിച്ചതായിരുന്നു നവമി. നവമിയുടെ ശരീരത്തില്‍ വിഷാംശമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞതാണ് ഇപ്പോള്‍ സംശയത്തിന് കാരണം. കൊലപാതക സംശയത്തെ തുടര്‍ന്ന് നവമിയുടെ ബന്ധുക്കള്‍ തളിപറമ്പ് പോലീസിന് പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തു. പരാതിയിന്മേല് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താനായി തളിപറമ്പ് തഹസില്‍ദാറും പോലീസുമാരും അടങ്ങുന്ന സംഘം എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലെത്തി. ഇവിടെയോ പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ചോ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കും. നവമിയുടെ ശരീരത്തില്‍ വിഷവസ്തു എത്തിയതാണ്…
Read Moreടിക്ക് ടോക്ക് വീഡിയോ അടിപൊളിയായി ചിത്രീകരിക്കണം; ഐഫോണ്‍ മോഷ്ടിച്ച യുവാവ് പോലീസ് പിടിയിൽ
ടിക്ക് ടോക്ക് വീഡിയോ ചിത്രീകരിക്കാൻ ഐ ഫോണ്‍ മോഷ്ടിച്ച യുവാവ് പോലീസ് പിടിയിൽ. ഡൽഹി സ്വദേശിയായ 20 വയസുകാരനാണ് പിടിയിലായത്. ഒരു ലക്ഷം രൂപ വില വരുന്ന ഫോണായിരുന്ന് ഇയാൾ മോഷ്ടിച്ചത്. ജതിൻ നഗർ എന്നാണ് ഈ യുവാവിന്റെ പേര്. ടിക്ക് ടോക്ക് വീഡിയോ കൂടുതൽ വ്യക്തതയോടെ ചിത്രീകരിക്കുവാനാണ് താൻ ഫോണ്‍ മോഷ്ടിച്ചതെന്നാണ് അദ്ദേഹം പോലീസിനോട് പറഞ്ഞത്. പ്രമുഖ ഭക്ഷണ സ്ഥാപനത്തിൽ കാൾ സെന്റർ എക്സിക്യൂട്ടീവായി ജോലി ചെയ്യുന്നയാളാണ് ജതിൻ. കൈവശമുള്ള ഫോണിൽ കൂടി വളരെ നല്ല രീതിയിൽ ടിക്ക് ടോക്ക് വീഡിയോ ചിത്രീകരിക്കുവാൻ സാധിക്കാത്തതിൽ ഇയാൾ വിഷമത്തിലായിരുന്നു. കൂടുതൽ നല്ല ഫോണ്‍ വാങ്ങുവാനായി പണം കൈവശമില്ലാതിരുന്ന ഇയാൾ മോഷണം നടത്തുവാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഓണ്‍ലൈനിൽ കൂടി ഫോണ്‍ വിൽക്കുവാൻ വച്ചിരുന്ന ഒരാളുമായി ബന്ധപ്പെട്ട ഇയാൾ ഫോണ്‍ വാങ്ങുവാൻ താത്പര്യമുണ്ടെന്ന് അറിയിച്ച് വിളിച്ചു. പിന്നീട് ഇയാൾ എത്തിയപ്പോൾ…
Read More20 ലക്ഷത്തോളം ആളുകള്‍ തെരുവില്‍ പ്രക്ഷോഭം നടത്തവേ രോഗിയുമായി ആംബുലന്‍സ്; നിമിഷനേരത്തില്‍ വഴിയൊരുക്കി അത്ഭുതം തീര്‍ത്ത് ഹോങ്കോങ്ങ് ജനത
ലക്ഷക്കണക്കിന് ജനങ്ങള്‍ പങ്കെടുക്കുന്ന ഹോങ്കോങ്ങിലെ വിവാദമായ ചൈനയുമായുള്ള കുറ്റവാളി കൈമാറ്റ ബില്ലിനെതിരേ നടക്കുന്ന സമരമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച. ഇരുപത്രോ ലക്ഷത്തില്‍ കൂടുതല്‍ പ്രക്ഷോഭകര്‍ തെരുവ് കയ്യടിക്കിയിരിക്കെ രോഗിയുമായി അടിയന്തരമായി ആശുപത്രിയിലേക്കു വരികയായിരുന്ന ആംബുലന്‍സിന് അതിവേഗം വഴിയൊരുക്കിക്കൊടുക്കുന്ന പ്രക്ഷോഭകരുടെ വീഡിയോ ഇപ്പോള്‍ വൈറലായിക്കഴിഞ്ഞു. നിമിഷനേരത്തില്‍ ജനങ്ങള്‍ തീര്‍ത്ത വഴിയിലൂടെ ആംബുലന്‍സ് സുഗമമായി കടന്നുപോകുകയും ആ വഴി ആംബുലന്‍സ് മുന്നോട്ടുപോകുന്നതനുസരിച്ച് പഴയ സ്ഥിതിയിലേക്കു മാറുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ 20 ലക്ഷത്തോളം പേരാണ് ഹോങ്കോങ്ങില്‍ ഇന്നലെ സമരത്തിലുണ്ടായിരുന്നത്. രാജ്യത്തെ ഭരണാധികാരിയായ കാരി ലാം രാജിവെയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം. ജനകീയ പ്രക്ഷോഭം ശക്തമാകുകയും ഗതാഗതമുള്‍പ്പെടെ അവശ്യസര്‍വീസുകളെല്ലാം നിലച്ചിരുന്ന സാഹചര്യത്തിലാണ് ആംബുലന്‍സ് കടന്നുവന്നത്. ഉടന്‍ തന്നെ സമയോചിതമായി പ്രവര്‍ത്തിച്ച പ്രക്ഷോഭകരെ സാമൂഹ്യമാധ്യമങ്ങളിലുള്ളവര്‍ ഇപ്പോള്‍ അഭിനന്ദിക്കുകയാണ്.
Read Moreപോലീസ് പിടിച്ചാല്‍ എനിക്കൊരു ചുക്കുമില്ല, വേണമെങ്കില്‍ ജയിലില്‍ കിടക്കും, അതൊക്കെ പറഞ്ഞ് എന്നെ പേടിപ്പിക്കേണ്ടാ!! പീഡനപരാതിയില്‍ എല്ലാം വെട്ടിത്തുറന്ന് പറഞ്ഞ് വിനായകന്
ഫോണില്‍ കൂടി ദളിത് ആക്ടിവിസ്റ്റ് യുവതിയോട് അശ്ലീല സംഭാഷണം നടത്തിയെന്ന പരാതിയില്‍ നടന് വിനായകനെ പോലീസ് ഉടന്‍ അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ തന്റെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് വിനായകന്. കേസുമായി മുന്നോട്ടു പോകുകയാണെങ്കില്‍ അതിനെ നിയമപരമായി തന്നെ നേരിടുമെന്ന് വിനായകന് പറയുന്നു. അതേസമയം, കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന അറിയിപ്പൊന്നും ഇതുവരെ പൊലീസിന്റെ ഭാഗത്ത് നിന്നും തനിക്കുണ്ടായിട്ടില്ലെന്നും വിനായകന് പറയുന്നു. ‘എന്താണ് ഇവര്‍ പറയുന്നത്, പോലീസിനെ കൊണ്ട് പിടിപ്പിക്കുമെന്നോ? ‘പിടിച്ചോട്ടെ,’ ജയിലില്‍ കിടക്കണോ? ‘എനിക്കെന്താ,’ എന്നിങ്ങനെ സ്വതസിദ്ധമായ ശൈലിയിലാണ് വിനായകന് കേസിനെ കുറിച്ച് പറഞ്ഞതെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. അപമര്യാദയായി ഒരാള്‍ തന്നോട് സംസാരിച്ചപ്പോള്‍ മറുപടി പറയുക മാത്രമാണ് ചെയ്തതെന്നും വിനായകന് കൂട്ടിച്ചേര്‍ത്തു. ദളിത് യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ പൊലീസാണ് കേസെടുത്തത്. ഐപിസി 506, 294 ബി, കെപിഎ 120, 120…
Read Moreസൂപ്പര്‍ സ്റ്റാര്‍ വിളി കൊണ്ട് എന്തു പ്രയോജനം? അതു വെറുതെ സമയം കളയലാണ്; ആര്‍ക്കുവേണം ആ പദവി, സൂപ്പര്‍താരങ്ങളെ കളിയാക്കി പാര്‍വതി രംഗത്ത്
സൂപ്പര്‍ സ്റ്റാര്‍ എന്നുള്ള വിളി കൊണ്ട് എന്ത് പ്രയോജനമാണുള്ളതെന്ന് നടി പാര്‍വതി തിരുവോത്ത് സൂപ്പര്‍ സ്റ്റാര്‍ എന്നുള്ളതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന്. അതുകൊണ്ട് ഇവിടെ ആര്‍ക്കാണ് എന്തെങ്കിലും ഗുണം ഉണ്ടായിരിക്കുന്നതെന്നും അറിയില്ലെന്ന് റെഡ് എഫ്എമ്മുമായുള്ള അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു. ‘സ്റ്റാര്‍ഡം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ആരെയെങ്കിലും സ്വാധീനിക്കലാണോ, ഇമേജാണോ, താരാരാധന മൂത്ത് ഭ്രാന്താവുന്ന ആള്ക്കാര് ഇടുന്നതാണോ, ഇതൊന്നും എനിക്കറിയില. എന്നെ സൂപ്പര്‍ ആക്ടര്‍ എന്ന് വിളിക്കുകയാണെങ്കില്‍ എനിക്കത് സന്തോഷമാണ്. പക്ഷേ എനിക്ക് സ്റ്റാര്‍ എന്താണെന്ന് മനസ്സിലാകുന്നില്ല. ഫഹദ്, അസിഫ് അലി, റിമ കല്ലിങ്കല്‍ എന്നിവരാണ് എന്റെ സൂപ്പര്‍ ആക്ടര്മാര്’- പാര്‍വതി കൂട്ടിച്ചേര്‍ത്തു.
Read More