ഇന്ത്യയിൽനിന്നു ലോക ചെസ് ചാന്പ്യൻ പദവി അലങ്കരിച്ചുകൊണ്ട് ഇതാ മറ്റൊരു തമിഴ്നാട്ടുകാരൻ പയ്യൻ. അഞ്ചു തവണ ലോകകിരീടം ചൂടിയ ഇതിഹാസതാരം വിശ്വനാഥൻ ആനന്ദിനുശേഷം ചെന്നൈയിൽനിന്നുള്ള ദൊമ്മരാജു ഗുകേഷ് നിലവിലെ ചാന്പ്യൻ ചൈനയുടെ ഡിങ് ലിറനെ അട്ടിമറിച്ചു ചെസ് ചാന്പ്യനായി. ഇന്ത്യ – ചൈന യുദ്ധമെന്നു വിശേഷിപ്പിക്കപ്പെട്ട ഈ പോരാട്ടത്തിൽ പതിനെട്ടു വയസ് മാത്രം പ്രായമുള്ള ഗുകേഷിന്റെ ചടുലമായ കരുനീക്കങ്ങളിലേക്കായിരിരുന്നു കഴിഞ്ഞ നാളുകളിൽ ലോകചെസ് പ്രേമികളുടെ ശ്രദ്ധ മുഴുവൻ. സിംഗപ്പുരിൽ 2024 നവംബർ 25 തിങ്കളാഴ്ച ആരംഭിച്ച ലോക ചെസ് ചാന്പ്യൻഷിപ്പിൽ പതിനാലു ഗെയിമുകളിൽ ഏഴര പോയിന്റോടെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാന്പ്യൻ എന്ന പദവിക്കു ഗുകേഷ് അർഹനായി. ചെസ് ഇതിഹാസം ഗാരി കാസ്പറോവ് 22 വയസുള്ളപ്പോൾ ലോക ചാന്പ്യൻ ആയതിന്റെ റിക്കാർഡ് നാലു വർഷത്തെ വ്യത്യാസത്തിലാണ് ഗുകേഷ് തിരുത്തികുറിച്ചത്. ഗൂഗിൾ സ്പോണ്സർ ചെയ്ത ‘വേൾഡ്…
Read MoreCategory: Sports
ടീം ബസിൽ കയറാതെ ജയ്സ്വാൾ
അഡ്ലെയ്ഡ്: മൂന്നാം ടെസ്റ്റിനായി ബ്രിസ്ബെയ്നിലേക്കുള്ള യാത്രയ്ക്കായി കൃത്യസമയത്ത് ബസിൽ കയറാതെ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ. അഡ്ലെയ്ഡിലെ ഹോട്ടലിൽനിന്ന് വിമാനത്താവളത്തിലേക്കു യാത്ര ചെയ്യാനുള്ള ബസ് ജയ്സ്വാളില്ലാതെയാണു പുറപ്പെട്ടത്. ജയ്സ്വാളിനായി ക്യാപ്റ്റൻ രോഹിത് ശർമയും ടീം അംഗങ്ങളും ബസിൽ കാത്തിരുന്നു. എന്നാൽ യുവ ഓപ്പണർക്ക് സമയത്ത് എത്താൻ സാധിച്ചില്ല. തുടർന്ന് ബസ് ജയ്സ്വാളിനെ കൂടാതെ വിമാനത്താവളത്തിലേക്കു വിട്ടു. 20 മിനിറ്റോളം വൈകിയാണ് ജയ്സ്വാൾ ഹോട്ടൽ ലോബിയിലെത്തിയത്. അപ്പോഴേക്കും ബസ് പുറപ്പെട്ടിരുന്നു. തുടർന്ന് ഹോട്ടലിലെ കാറിൽ കയറിയാണ് ജയ്സ്വാൾ വിമാനത്താളത്തിലേക്കു പോയത്. 10 മണിക്കുള്ള വിമാനത്തിൽ കയറുന്നതിനായി രാവിലെ 8.30നാണ് ഇന്ത്യൻ ടീം ഹോട്ടൽ വിട്ടത്. താരങ്ങൾക്കും സപ്പോർട്ടിംഗ് സ്റ്റാഫുകൾക്കും വേണ്ടി രണ്ടു ബസുകളാണ് തയാറാക്കിയിരുന്നത്. എന്നാൽ സമയത്ത് എത്താതിരുന്നതോടെ ജയ്സ്വാളിന് രണ്ടു ബസുകളിലും കയറാൻ സാധിച്ചില്ല. ജയ്സ്വാൾ വൈകിയതിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ അതൃപ്തി പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.…
Read Moreനോക്കൗട്ടിനടുത്ത് ബാഴ്സയും ആഴ്സണലും
ഡോർട്ട്മുണ്ട്/ടൂറിൻ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ കരുത്തരായ ബാഴ്സലോണ, ആഴ്സണൽ, യുവന്റസ്, എസി മിലാൻ, അത്ലറ്റിക്കോ മാഡ്രിഡ് ടീമുകൾ ജയം സ്വന്തമാക്കിയപ്പോൾ മുൻ ചാന്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് തോൽവി. ജയത്തോടെ ബാഴ്സലോണ (15 പോയിന്റ്) രണ്ടാമതും ആഴ്സണൽ (13 പോയിന്റ്) മൂന്നാം സ്ഥാനത്തുമെത്തി. ലിവർപൂളാണ് (18 പോയിന്റ്) ഒന്നാമത്. തോൽവിയോടെ ആദ്യ എട്ടുസ്ഥാനങ്ങളിൽ ഇടംപിടിക്കാമെന്ന സിറ്റിയുടെ പ്രതീക്ഷകൾ തകർന്നു. ആറു കളിയിൽ എട്ടു പോയിന്റുമായി 22-ാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി. പ്രാഥമിക റൗണ്ട് പോരാട്ടത്തിൽ ഇനി രണ്ടു മത്സരങ്ങളാണ് ശേഷിക്കുന്നത്. ആദ്യ എട്ടുസ്ഥാനക്കാർ നേരിട്ട് പ്രീക്വാർട്ടറിലേക്കു യോഗ്യത നേടും. അടുത്ത 16 ടീമുകൾ പ്ലേ ഓഫിലൂടെ വേണം പ്രീക്വാർട്ടറിലെത്താൻ. ടോറസ് ഡബിളിൽ ബാഴ്സ ബൊറൂസിയ ഡോർട്മുണ്ടിന്റെ കളത്തിൽ നടന്ന മത്സരത്തിൽ പകരക്കാരനായി എത്തി 85-ാം മിനിറ്റിലെ വിജയഗോൾ ഉൾപ്പെടെ രണ്ടു ഗോൾ നേടിയ ഫെറാൻ ടോറസിന്റെ മികവിൽ…
Read Moreഗുകേഷ് ലോക ചെസ് ചാന്പ്യൻ; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനെന്ന റിക്കാർഡും
സിംഗപ്പുർ: ഇന്ത്യയുടെ കൗമാര ചെസ് താരം ദൊമ്മരാജു ഗുകേഷ് ലോക ചെസ് ചാന്പ്യൻ. ചൈനയുടെ ഡിങ് ലിറനെയാണ് ഗുകേഷ് വീഴ്ത്തിയത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാന്പ്യൻ എന്ന സർവകാല റിക്കാർഡാണ് തമിഴ്നാട്ടിൽനിന്നുള്ള ഡി. ഗുകേഷ് സ്ഥാപിച്ചത്. അഞ്ചു തവണ ലോക ചാന്പ്യനായ വിശ്വനാഥൻ ആനന്ദിനു ശേഷം ഇന്ത്യയുടെ രണ്ടാമത്തെ ലോക ചാന്പ്യനായി ഗുകേഷ്. 22ാം വയസിൽ ലോക ചാന്പ്യനായ റഷ്യയുടെ ഇതിഹാസ താരം ഗാരി കാസ്പറോവ് സ്ഥാപിച്ച റിക്കാർഡ് പഴങ്കഥയാക്കി 18 വയസും ആറു മാസവും പതിമൂന്നു ദിവസവും പിന്നിട്ട ഗുകേഷ് നാലു വർഷത്തെ വ്യത്യാസത്തിൽ പുതിയ റിക്കാർഡിട്ടു. ലോക ചെസ് ഫെഡറേഷനായ ഫിഡെ സിംഗപ്പുരിലെ റിസോർട്ട് വേൾഡ് സെന്റോസയിലെ ഇക്വാരിയസ് ഹോട്ടലിൽ നടത്തിയ 14 റൗണ്ട് മത്സരത്തിൽ ചരിത്രത്തിൽ ആദ്യമായി രണ്ട് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ മാറ്റുരച്ചപ്പോൾ ചൈനയ്ക്കുമേൽ പ്രഹരം…
Read Moreലോക സ്ക്വാഷ് ചാന്പ്യൻഷിപ്പ്; ക്വാർട്ടറിൽ ഇടം നേടി
ഹോങ്കോംഗ്: ഡബ്ല്യുഎസ്എഫ് ലോക ടീം സ്ക്വാഷ് ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ വനിതകൾ ക്വാർട്ടറിൽ ഇടംനേടി. ഒരു വ്യാഴവട്ടത്തിനുശേഷമാണ് ഇന്ത്യൻ വനിതകൾ ലോക ടീം സ്ക്വാഷ് ചാന്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്നത്. ഓസ്ട്രേലിയയെ 1-2നു കീഴടക്കിയായിരുന്നു ഇന്ത്യയുടെ ക്വാർട്ടർ പ്രവേശം. ഹോങ്കോംഗിൽ അരങ്ങേറുന്ന പോരാട്ടത്തിൽ ഇന്ത്യയുടെ അനാഹത് സിംഗ് 11-9, 11-6, 11-8ന് ഓസ്ട്രേലിയയുടെ ജെസീക്ക വാൾട്ടിനെ തോൽപ്പിച്ച് ലീഡ് നേടി. എന്നാൽ, രണ്ടാം മത്സരത്തിൽ 206-ാം റാങ്കുകാരിയായ നിരുപമ ദുബെ ഓസ്ട്രേലിയയുടെ സാറ കാർഡ് വെല്ലിനെ തോൽപ്പിച്ചു. സ്കോർ: 11-8, 8-11, 9-11, 9-11. അതോടെ മത്സരം 1-1 സമനിലയിൽ. തുടർന്നു നിർണായകമായ മൂന്നാം മത്സരത്തിൽ അലക്സ് ഹെയ്ഡനെ 8-11, 5-11, 6-11നു കീഴടക്കി അകൻക്ഷ ഇന്ത്യയെ ക്വാർട്ടറിലേക്കു കൈപിടിച്ചു. 2012ൽ ഫ്രാൻസിലെ നിംസിൽവച്ചു നടന്ന ലോക ടീം ചാന്പ്യൻഷിപ്പിലായിരുന്നു ഇന്ത്യൻ വനിതകൾ ഇതിനു മുന്പ് ക്വാർട്ടർ ഫൈനലിൽ…
Read Moreദേശീയ ജൂണിയർ അത്ലറ്റിക് മീറ്റ്; കേരളം ആറാമത്; ഹരിയാന ചാന്പ്യൻ
ഭുവനേശ്വർ: ദേശീയ ജൂണിയർ അത്ലറ്റിക് മീറ്റിന്റെ അവസാന ദിനമായ ഇന്നലെ കേരളത്തിന്റെ മെഡൽ കൊയ്ത്ത്. അവസാനദിനത്തിലെ മുന്നേറ്റത്തിലൂടെ കേരളം ഓവറോൾ ചാന്പ്യൻഷിപ്പിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കഴിഞ്ഞ വർഷം ഒന്പതു സ്വർണവും എട്ടു വെള്ളിയും മൂന്നു വെങ്കലവുമായി അഞ്ചാം സ്ഥാനത്തായിരുന്നു കേരളം. 2016നുശേഷം കേരളത്തിന് ഓവറോൾ ചാന്പ്യൻ പട്ടം ലഭിച്ചിട്ടില്ല. അതേസമയം, 303 പോയിന്റുമായി ഹരിയാന ഓവറോൾ കിരീടം നിലനിർത്തി. തമിഴ്നാട് (269) രണ്ടാമതും മഹാരാഷ്ട്ര (205) മൂന്നാമതുമായി. മീറ്റിന്റെ അവസാനദിനമായ ഇന്നലെ മൂന്നു സ്വർണവും ഒരു വെള്ളിയും രണ്ടു വെങ്കലവും കേരളം സ്വന്തമാക്കി. ആകെ ആറു സ്വർണവും മൂന്നു വെള്ളിയും ഒന്പതു വെങ്കലവുമായി 141 പോയിന്റാണ് കേരളം സ്വന്തമാക്കിയത്. അണ്ടർ 20 ആണ്കുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ അർജുൻ പ്രദീപ്, 800 മീറ്ററിൽ ജെ. ബിജോയ്, ട്രിപ്പിൾജംപിൽ മുഹമ്മദ് മുഹ്സിൻ എന്നിവർ ഇന്നലെ സ്വർണം…
Read More2034 ലെ ഫുട്ബോൾ ലോകകപ്പ് സൗദിയിൽ
റിയാദ്: ഫിഫ 2024 ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ വേദിയാകും. 2022 ഖത്തറിനു ശേഷം ഗൾഫ് രാജ്യം വേദിയാകുന്ന ലോകകപ്പാകും 2034. 2030 ലോകകപ്പിന് സ്പെയിൻ, മൊറോക്കോ, പോർച്ചുഗൽ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കും.
Read Moreലോക ചെസ് ചാന്പ്യൻഷിപ്പിന്റെ 13-ാം റൗണ്ടും സമനില; ഇന്ന് അവസാന റൗണ്ട് പോരാട്ടം
ഫിഡെ 2024 ലോക ചെസ് ചാന്പ്യൻഷിപ്പിന്റെ പെനൾട്ടിമേറ്റ് റൗണ്ട് മത്സരത്തിൽ ലോകചാന്പ്യൻ ചൈനയുടെ ഡിങ് ലിറനും ചലഞ്ചർ ഇന്ത്യയുടെ ഡി. ഗുകേഷും സമനിലയിൽ പിരിഞ്ഞു. വെള്ള കരുക്കളുമായി കളത്തിലിറങ്ങിയ ഗുകേഷിന് കളിയുടെ മധ്യഘട്ടത്തിൽ മുൻതൂക്കം നേടാനായെങ്കിലും ശക്തമായി പ്രതിരോധിച്ച ഡിങിനു മേൽ വിജയിക്കാനായില്ല. ക്ലാസിക്കൽ ഫോർമാറ്റിലുള്ള അവസാന ഗെയിം ഇന്നു നടക്കുന്പോൾ ഡിങ് ലിറനാണ് വെള്ള കരുക്കളുടെ ആനുകൂല്യം ലഭിക്കുക. ഇന്നു നടക്കുന്ന 14-ാം ഗെയിമിൽ വിജയിക്കുന്നയാൾ ലോക കിരീടമണിയും. സമനിലയാണ് ഫലമെങ്കിൽ ഏഴു പോയിന്റുമായി ഇരുവരും തുല്യത പാലിക്കും. സമനില മറികടന്ന് കിരീടത്തിലേക്കുള്ള പോരാട്ടത്തിനായി പിന്നീടുള്ളത് അതിവേഗ നീക്കങ്ങളുടെ മത്സരമായ റാപ്പിഡ് ഗെയിമുകളാണ്. നാലു റാപ്പിഡ് ഗെയിം കളിക്കുന്പോഴും സമനില തകർക്കാനാകുന്നില്ലെങ്കിൽ മിന്നൽ നീക്കങ്ങളുടെ മത്സരമായ ബ്ലിറ്റ്സ് ഗെയിമുകളിലേക്ക് മത്സരം നീളും. വിജയിയെ തീരുമാനിക്കും വരെ ബ്ലിറ്റ്സ് ഗെയിമുകൾ കളിക്കും. 13-ാം ഗെയിമിൽ ഇ4 കളിച്ച്…
Read Moreസന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് ; ഹൈദരാബാദിലേക്ക് തിരിച്ച് കേരള ടീം
കൊച്ചി: എട്ടാം സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം ലക്ഷ്യംവച്ച് കേരള ടീം ഇന്നു രാത്രി പുറപ്പെടും. 78-ാമത് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് പോരാട്ടം നടക്കുന്ന ഹൈദരാബാദിലേക്ക് കേരള ടീം ഇന്നു യാത്രതിരിക്കും. കോഴിക്കോടു നടന്ന പ്രാഥമിക റൗണ്ടിലെ അതേ ടീമുമായാണ് കേരളം യാത്രതിരിക്കുന്നത്. കേരളത്തിന്റെ ആദ്യ മത്സരം ഞായറാഴ്ച ഗോവയ്ക്ക് എതിരേയാണ്. നിലവിലെ റണ്ണേഴ്സ് അപ്പാണ് ഗോവ. ഗ്രൂപ്പ് ബിയിൽ ഡൽഹി, ഗോവ, മേഘാലയ, ഒഡീഷ, തമിഴ്നാട് ടീമുകളാണ് കേരളത്തിന്റെ ഒപ്പമുള്ളത്. നിലവിലെ ചാന്പ്യന്മാരായ സർവീസസ് ഉൾപ്പെടെയുള്ള ടീമുകൾ ഗ്രൂപ്പ് എയിലാണ്. ഇരു ഗ്രൂപ്പിലെയും ആദ്യ നാലു സ്ഥാനക്കാർ ക്വാർട്ടറിലേക്കു മുന്നേറും. 31നാണ് കിരീട പോരാട്ടം. കാസർഗോഡ്, മംഗലാപുരം, കൊച്ചി കോഴിക്കോടു നടന്ന പ്രാഥമിക റൗണ്ടിനുശേഷം കേരള ടീമിന്റെ മുന്നൊരുക്കങ്ങൾക്കു വേദിയായത് കാസർഗോഡും മംഗലാപുരവും തുടർന്നു കൊച്ചിയും. നവംബറിലെ പ്രാഥമിക റൗണ്ടിനുശേഷം കേരള ടീമിന്റെ ആദ്യഘട്ട…
Read Moreലോക ചെസ് ചാന്പ്യൻഷിപ്പ് ആവേശകരമായ അന്ത്യത്തിലേക്ക്
ഫിഡെ 2024 ലോക ചെസ് ചാന്പ്യൻഷിപ്പിന്റെ നാലാം ഘട്ട മത്സരങ്ങൾ ഇന്ന് ആരംഭിക്കുന്പോൾ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. മത്സരത്തിലെ നാലാം വിശ്രമ ദിനവും കഴിഞ്ഞ് ഇന്നു 13-ാം ഗെയിമിന് നിലവിലെ ചാന്പ്യൻ ചൈനയുടെ ഡിങ് ലിറനും ഇന്ത്യൻ കൗമാര പ്രതിഭ ഡി. ഗുകേഷും കരുക്കൾ നീക്കും. നിലവിൽ ഇരുവരും ആറു പോയിന്റു വിതം നേടി തുല്യനിലയിലാണ്. ഒന്നും പന്ത്രണ്ടും ഗെയിമുകൾ ഡിങ് വിജയിച്ചപ്പോൾ മൂന്നും പതിനൊന്നും ഗെയിമുകൾ ഗുകേഷ് നേടി. ജയ പരാജയങ്ങൾ മാറിമറിഞ്ഞ ബാക്കി എട്ടു ഗെയിമുകളും സമനിലയിൽ അവസാനിച്ചിരുന്നു. ഇപ്പോഴുള്ള ടൈ ബ്രേക്കു ചെയ്ത് ഇവരിലൊരാൾ ചാന്പ്യനാകാൻ ഇനി രണ്ടു ഗെയിമുകൾ കൂടി ശേഷിക്കുന്നു. ഇനിയുള്ള രണ്ടു ഗെയിമുകളിൽ ഒരു വിജയവും ഒരു സമനിലയുമെങ്കിലും നേടുന്നയാൾ ചാന്പ്യനാകും. ഇരുവരും ഓരോ ഗെയിം ജയിച്ചാലും ഇരു ഗെയിമുകളും സമനിലയിലവസാനിച്ചാലും ഏഴു പോയിന്റുമായി സമനിലയിലത്തും. അങ്ങിനെയെങ്കിൽ വെള്ളിയാഴ്ച…
Read More