പ​ത്താം​മി​നി​റ്റി​ൽ വ​ല​കു​ലു​ക്കി എം​ബാ​പ്പെ: റ​യ​ൽ മാ​ഡ്രി​ഡി​ന് ജ​യം

മാ​ഡ്രി​ഡ്: യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ന്‍റെ പ്രാ​ഥ​മി​ക റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ചാ​ന്പ്യ​ൻ​മാ​രാ​യ റ​യ​ൽ മാ​ഡ്രി​ഡി​ന് ജ​യം. ഇ​റ്റ​ലി​യെ ജെ​വി​സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​റ്റ​ലാ​ന്‍റ​യെ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു. സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ കൈ​ലി​യ​ൻ എം​ബാ​പ്പെ​യും വി​നി​ഷ്യ​സ് ജൂ​നി​യ​റും ജൂ​ഡ് ബെ​ല്ലിം​ഗ്ഹാം ആ​ണ് റ​യ​ലി​നാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. എം​ബാ​പ്പെ 10-ാം മി​നി​റ്റി​ലും വി​നീ​ഷ്യ​സ് 56-ാം മി​നി​റ്റി​ലും ബെ​ല്ലിം​ഗ്ഹാം 59-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്. ചാ​ൽ​സ് ഡി ​കെ​റ്റെ​ലേ​രെ​യും അ​ഡി​മോ​ലാ ലു​ക്ക്മാ​ണും ആ​ണ് അ​റ്റ്ലാ​ന്‍റ​യ്ക്കാ​യി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്. വി​ജ​യ​ത്തോ​ടെ റ​യ​ലി​ന് ഒ​ൻ​പ​ത് പോ​യി​ന്‍റാ​യി.

Read More

ബെ​ൻ ക​ര​ൻ സിം​ബാ​ബ്‌​വേ ടീ​മി​ൽ

ഹ​രാ​രെ: ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റ് ടീ​മി​ലെ സാം, ​ടോം ക​ര​ൻ സ​ഹോ​ദ​ര​ന്മാ​രു​ടെ സ​ഹോ​ദ​ര​ൻ ബെ​ൻ ക​ര​ൻ സിം​ബാ​ബ്‌​വേ ടീ​മി​ൽ.ഈ ​മാ​സം അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രേ​യു​ള്ള ഏ​ക​ദി​ന പ​ര​ന്പ​ര​യ്ക്കു​ള്ള ടീ​മി​ലേ​ക്കാ​ണ് ബെ​ന്നി​നെ വി​ളി​ച്ച​ത്. ഇ​വ​രു​ടെ പി​താ​വ് കെ​വി​ൻ ക​ര​ൻ സിം​ബാ​ബ്‌​വേ​യു​ടെ മു​ൻ ക​ളി​ക്കാ​നാ​യി​രു​ന്നു. സിം​ബാ​ബ്‌​വേ​യു​ള്ള ടെ​സ്റ്റ് ടീ​മി​ലേ​ക്കും ബെ​ന്നി​ന് വി​ളി ല​ഭി​ച്ചേ​ക്കും. മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​ന പ​ര​ന്പ​ര​യ്ക്ക് 17 നു ​തു​ട​ക്ക​മാ​കും. 2022വ​രെ നോ​ർ​ത്താം​പ്ട​ൺ​ഷ​യ​റി​നാ​യി ക​ളി​ച്ചി​രു​ന്ന ബെ​ൻ പി​ന്നീ​ട് സിം​ബാ​ബ്‌​വേ​യി​ലേ​ക്കു മാ​റു​ക​യാ​യി​രു​ന്നു.

Read More

ടീ​മു​മാ​യി സ​ഹ​ക​രി​ക്കി​ല്ല; ക​ട്ട​ക്ക​ലി​പ്പി​ൽ മ​ഞ്ഞ​പ്പ​ട

കൊ​ച്ചി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍​ലീ​ഗി​ല്‍ മോ​ശം ഫോം ​തു​ട​രു​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​നെ​തി​രേ ഔ​ദ്യോ​ഗി​ക ആ​രാ​ധ​ക​ക്കൂ​ട്ടാ​യ്മ​യാ​യ മ​ഞ്ഞ​പ്പ​ട. മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ നി​ല​പാ​ടി​ലും സീ​സ​ണി​ല്‍ ടീ​മി​ന്‍റെ പ്ര​ക​ട​ന​ത്തി​ലു​മു​ള്ള നി​രാ​ശ​യി​ലു​മാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സി​നെ​തി​രേ പ​ര​സ്യ​പ്ര​തി​ക​ര​ണ​വു​മാ​യി മ​ഞ്ഞ​പ്പ​ട രം​ഗ​ത്തെ​ത്തി​യ​ത്. ഇ​നി ടീ​മു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്നും ടി​ക്ക​റ്റു​ക​ള്‍ വാ​ങ്ങി​ല്ലെ​ന്നും മ​ഞ്ഞ​പ്പ​ട സം​സ്ഥാ​ന കോ​ര്‍ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് മ​ഞ്ഞ​പ്പ​ട ത​ങ്ങ​ളു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. അ​വ​സാ​ന ര​ണ്ടു മ​ത്സ​ര​ത്തി​ലും ബ്ലാ​സ്റ്റേ​ഴ്‌​സ് പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ആ​രാ​ധ​ക​രോ​ഷം അ​ണ​പൊ​ട്ടി​യ​ത്. ടീ​മി​ന്‍റെ മോ​ശം പ്ര​ക​ട​ന​ത്തി​നു കാ​ര​ണം ബ്ലാ​സ്റ്റേ​ഴ്‌​സ് മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണെ​ന്ന് മ​ഞ്ഞ​പ്പ​ട പ​റ​യു​ന്നു. “മ​ഞ്ഞ​പ്പ​ട എ​ന്നാ​ല്‍ ആ​രാ​ധ​ക കൂ​ട്ടാ​യ്മ​യാ​ണ്, ഉ​പ​ഭോ​ക്താ​ക്ക​ള​ല്ല. ഞ​ങ്ങ​ളു​ടെ ആ​ത്മാ​ര്‍​ഥ​ത ബി​സി​ന​സ് ആ​ക്കാ​മെ​ന്നു ക​രു​ത​രു​ത്. വാ​ഗ്ദാ​ന​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന ക്ല​ബ്ബി​ന്‍റെ ഭാ​വി​യി​ല്‍ ആ​ശ​ങ്ക​യു​ണ്ട്. എ​ത്ര​നാ​ള്‍ നി​ങ്ങ​ള്‍ ഇ​ങ്ങ​നെ നി​ശ​ബ്‌​ദ​മാ​യി​രി​ക്കു’’​മെ​ന്നും മ​ഞ്ഞ​പ്പ​ട സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ കു​റി​ച്ചു. ഇ​നി ഈ ​സീ​സ​ണി​ല്‍ മ​ഞ്ഞ​പ്പ​ട ടി​ക്ക​റ്റ് എ​ടു​ക്കു​ന്നി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്കാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് മ​ഞ്ഞ​പ്പ​ട ടീം ​അം​ഗ​ങ്ങ​ള്‍​ക്ക് അ​യ​ച്ച സ​ന്ദേ​ശ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി. ടി​ക്ക​റ്റ് വി​ല്‍​പ​ന​യി​ല്‍​നി​ന്നു…

Read More

അ​ഡ്‌​ലെ​യ്ഡ് ക്രി​ക്ക​റ്റ് ടെ​സ്റ്റ്; സി​റാ​ജി​നു പി​ഴ; ഹെ​ഡി​നു താ​ക്കീ​ത്

ദു​ബാ​യ്: അ​ഡ്‌​ലെ​യ്ഡ് ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ഗ്രൗ​ണ്ടി​ൽ വ​ഴ​ക്കി​ട്ട ഇ​ന്ത്യ​ൻ പേ​സ​ർ മു​ഹ​മ്മ​ദ് സി​റാ​ജി​നും ഓ​സ്ട്രേ​ലി​യ​ൻ ബാ​റ്റ​ർ ട്രാ​വി​സ് ഹെ​ഡി​നും എ​തി​രേ ഐ​സി​സി ന​ട​പ​ടി. സി​റാ​ജി​ന് മാ​ച്ച് ഫീ​യു​ടെ 20 ശ​ത​മാ​നം പി​ഴ​യും ഒ​രു ഡീ​മെ​രി​റ്റ് പോ​യി​ന്‍റും ചു​മ​ത്തി. ഹെ​ഡി​ന് താ​ക്കീ​തും ഒ​രു ഡീ​മെ​രി​റ്റ് പോ​യി​ന്‍റും ചു​മ​ത്തി​യി​ട്ടു​ണ്ട്. മ​ത്സ​ര​ത്തി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 140 റ​ണ്‍​സ് നേ​ടി​യ ഹെ​ഡി​നെ ക്ലീ​ൻ​ബൗ​ൾ​ഡാ​ക്കി​യ സി​റാ​ജ് ഓ​സ്ട്രേ​ലി​യ​ൻ ഡ്ര​സിം​ഗ് റൂം ​കാ​ണി​ച്ച് ആം​ഗ്യം കാ​ണി​ച്ചു. ഇ​തി​നു വാ​ക്കു​ക​ൾ​കൊ​ണ്ട് ഹെ​ഡ് മ​റു​പ​ടി​യും ന​ല്കി. എ​ന്നാ​ൽ ന​ന്നാ​യി പ​ന്തെ​റി​ഞ്ഞു​വെ​ന്നാ​ണു താ​ൻ പ​റ​ഞ്ഞ​തെ​ന്നാ​ണ് ഹെ​ഡി​ന്‍റെ വാ​ദം. ഇ​ത് ക​ള്ള​മാ​ണെ​ന്നാ​ണ് സി​റാ​ജ് പ​റ​ഞ്ഞ​ത്. “ന​ന്നാ​യി പ​ന്തെ​റി​ഞ്ഞെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞി​ട്ടി​ല്ല. അ​തു നു​ണ​യാ​ണ്. എ​ന്‍റെ ആ​ഘോ​ഷ​ത്തി​നു പി​ന്നാ​ലെ​യാ​ണ് ട്രാ​വി​സ് ഹെ​ഡ് എ​ന്നെ അ​പ​മാ​നി​ച്ച​ത്. നി​ങ്ങ​ൾ​ക്ക് അ​ത് ടി​വി​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും.”- സി​റാ​ജ് പ​റ​ഞ്ഞു.

Read More

ചെ​സ്സി​ൽ പോ​ര് മു​റു​കി; ലോ​ക ചാ​മ്പ്യ​നെ അ​റി​യാ​ൻ ഇ​നി ര​ണ്ട് ഗെ​യിം​കൂ​ടി

ഫി​ഡെ ലോ​ക ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പ് ആ​വേ​ശ​ക​ര​മാ​യ അ​ന്ത്യ​ത്തി​ലേ​ക്ക്. ഇ​ന്ന​ലെ ന​ട​ന്ന പ​ന്ത്ര​ണ്ടാം ഗെ​യി​മി​ൽ ലോ​ക ചാ​ന്പ്യ​ൻ ഡി​ങ് ലി​റ​ൻ ഇ​ന്ത്യ​യു​ടെ ച​ല​ഞ്ച​ർ ഗു​കേ​ഷി​നെ കീ​ഴ​ട​ക്കി. പ​തി​നൊ​ന്നാം ഗെ​യി​മി​ൽ വി​ജ​യി​ച്ചു​കൊ​ണ്ട് ഒ​രു പോ​യ​ന്‍റി​നു ലീ​ഡ് ചെ​യ്തി​രു​ന്ന ഗു​കേ​ഷി​നെ​തി​രേ നേ​ടി​യ ഈ ​വി​ജ​യം പോ​യി​ന്‍റ് നി​ല​യി​ൽ ഗു​കേ​ഷി​നോ​ട് തു​ല്യ​ത പാ​ലി​ക്കാ​ൻ ലി​റ​ന് സ​ഹാ​യ​ക​മാ​യി. ഈ ​റൗ​ണ്ടി​ൽ സ​മ​നി​ല​യെ​ങ്കി​ലും പാ​ലി​ക്കാ​ൻ ഗു​കേ​ഷി​നാ​യി​രു​ന്നെ​ങ്കി​ൽ കി​രീ​ടം നി​ല​നി​ർ​ത്താ​നാ​യി ടൈ​ബ്രേ​ക്കി​ൽ പോ​രാ​ടാ​ൻ ശേ​ഷി​ക്കു​ന്ന ര​ണ്ടു ഗെ​യി​മി​ൽ ഒ​ന്നി ലെ​ങ്കി​ലും ഡി​ങി​ന് വി​ജ​യി​ക്കേ​ണ്ടി​വ​രു​മാ​യി​രു​ന്നു. ഡു ​ഓ​ർ ഡൈ ​എ​ന്ന രീ​തി​യി​ൽ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ലി​റ​ന് ചാ​ന്പ്യ​ന്‍റെ പ​വ​റോ​ടു​കൂ​ടി​ത്ത​ന്നെ തി​രി​ച്ച​ടി​ക്കാ​ൻ സാ​ധി​ച്ചു. വെ​ള്ള ക​രു​ക്ക​ൾ നീ​ക്കി​യ ലി​റ​ൻ സി4 ​ക​ളി​ച്ച് ഇം​ഗ്ലീ​ഷ് ഓ​പ്പ​ണിം​ഗാ​ണ് സ്വീ​ക​രി​ച്ച​ത്. അ​ഞ്ചാം നീ​ക്ക​ത്തി​ൽ ത​ന്നെ വൈ​റ്റ് കിം​ഗ് സൈ​ഡ് കാ​സി​ലിം​ഗ് ന​ട​ത്തി. ഒ​ൻ​പ​താം നീ​ക്ക​ത്തി​ൽ ബ്ലാ​ക്കും കാ​സി​ൽ ചെ​യ്തു. പി​ഴ​വു​ക​ളി​ല്ലാ​ത്ത നീ​ക്ക​ങ്ങ​ളി​ലൂ​ടെ സാ​വ​കാ​ശം ചൈ​നീ​സ്താ​രം ക​രു​ക്ക​ൾ…

Read More

ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ അ​​ഭി​​ഷേ​​കിനു റി​​ക്കാ​​ർ​​ഡ്

ബ​​റോ​​ഡ: ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ ഒ​​രു ഇ​​ന്ത്യ​​ക്കാ​​ര​​ന്‍റെ ഏ​​റ്റ​​വും വേ​​ഗ​​മേ​​റി​​യ സെ​​ഞ്ചു​​റി എ​​ന്ന റി​​ക്കാ​​ർ​​ഡി​​ൽ അ​​ഭി​​ഷേ​​ക് ശ​​ർ​​മ. സ​​യ്യി​​ദ് മു​​ഷ്താ​​ഖ് അ​​ലി ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ മേ​​ഘാ​​ല​​യ​​യ്ക്കെ​​തി​​രേ പ​​ഞ്ചാ​​ബി​​നു​​വേ​​ണ്ടി 28 പ​​ന്തി​​ൽ അ​​ഭി​​ഷേ​​ക് ശ​​ർ​​മ സെ​​ഞ്ചു​​റി നേ​​ടി. 29 പ​​ന്തി​​ൽ 106 റ​​ണ്‍​സു​​മാ​​യി മ​​ത്സ​​ര​​ത്തി​​ൽ അ​​ഭി​​ഷേ​​ക് പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു. ഗു​​ജ​​റാ​​ത്തി​​ന്‍റെ ഉ​​ർ​​വി പ​​ട്ടേ​​ൽ ക​​ഴി​​ഞ്ഞ മാ​​സം അ​​വ​​സാ​​നം 28 പ​​ന്തി​​ൽ സെ​​ഞ്ചു​​റി നേ​​ടി കു​​റി​​ച്ച റി​​ക്കാ​​ർ​​ഡി​​ന് ഒ​​പ്പ​​മാ​​ണ് അ​​ഭി​​ഷേ​​ക് എ​​ത്തി​​യ​​ത്.

Read More

ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് ടീ​മി​ന് പു​തി​യ ജ​ഴ്‌​സി

കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ വ​​​നി​​​താ ക്രി​​​ക്ക​​​റ്റ് ടീ​​​മി​​​ന്‍റെ അ​​​ഡി​​​ഡാ​​​സ് ഡി​​​സൈ​​​ന്‍ ചെ​​​യ്ത ജ​​​ഴ്‌​​​സി പു​​റ​​ത്തി​​റ​​ക്കി. ബി​​​സി​​​സി​​​ഐ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍, വ​​​നി​​​താ ക്രി​​​ക്ക​​​റ്റ് ടീം ​​​ക്യാ​​​പ്റ്റ​​​ന്‍ ഹ​​​ര്‍​മ​​​ന്‍​പ്രീ​​​ത് കൗ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ മും​​​ബൈ​​​യി​​​ലെ ബി​​​സി​​​സി​​​ഐ ആ​​​സ്ഥാ​​​ന​​​ത്താ​​​യി​​​രു​​​ന്നു ച​​ട​​ങ്ങ്. 22ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ഇ​​​ന്ത്യ-​​​വെ​​​സ്റ്റ് ഇ​​​ന്‍​ഡീ​​​സ് ഏ​​​ക​​​ദി​​​ന പ​​​ര​​​മ്പ​​​ര​​​യി​​​ല്‍ ആ​​​ദ്യ​​​മാ​​​യി വ​​​നി​​​താ ക്രി​​​ക്ക​​​റ്റ് ടീം ​​​നീ​​​ല​​​നി​​​റ​​​ത്തി​​​ല്‍ ത്രി​​​വ​​​ര്‍​ണ ഓം​​​ബ്രെ സ്ലീ​​​വു​​​ക​​​ളോ​​​ടു​​കൂ​​​ടി​​​യ പു​​​തി​​​യ ജ​​​ഴ്‌​​​സി ധ​​​രി​​​ക്കും. അ​​​ടു​​​ത്ത വ​​​ര്‍​ഷം ന​​​ട​​​ക്കു​​​ന്ന ഐ​​​സി​​​സി ചാ​​​മ്പ്യ​​​ന്‍​സ് ട്രോ​​​ഫി ടൂ​​​ര്‍​ണ​​​മെ​​​ന്‍റി​​​ല്‍ ഇ​​​ന്ത്യ​​​ന്‍ പു​​​രു​​​ഷ ടീ​​​മും അ​​​ഡി​​​ഡാ​​​സ് ജ​​​ഴ്‌​​​സി ധ​​​രി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കും പു​​​തി​​​യ ജ​​​ഴ്‌​​​സി വാ​​​ങ്ങാ​​​നാ​​​കും. യ​​​ഥാ​​​ര്‍​ഥ ജ​​​ഴ്‌​​​സി​​​ക്ക് 5999 രൂ​​​പ​​​യും ആ​​​രാ​​​ധ​​​ക​​​ര്‍​ക്കാ​​​യു​​​ള്ള ജ​​​ഴ്‌​​​സി​​​ക്ക് 999 രൂ​​​പ​​​യു​​​മാ​​​ണ് വി​​​ല. തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത അ​​​ഡി​​​ഡാ​​​സ് സ്റ്റോ​​​റു​​​ക​​​ളി​​​ലും https://www.adidas.co.in/cricket വെ​​​ബ്‌​​​സൈ​​​റ്റി​​​ലും ല​​​ഭി​​​ക്കും.

Read More

ഇന്ത്യ പാക്കിസ്ഥാനിലേക്കില്ല, പാക്കിസ്ഥാൻ ഇന്ത്യയിലേക്കും…

ദു​ബാ​യ്: ഐ​സി​സി ചാ​ന്പ്യ​ൻ​സ് ട്രോ​ഫി ക്രി​ക്ക​റ്റി​ന്‍റെ വേ​ദി സം​ബ​ന്ധി​ച്ച ഇ​ന്ത്യ x പാ​ക്കി​സ്ഥാ​ൻ ത​ർ​ക്ക​ത്തി​നു അ​വ​സാ​നം. 2025ൽ ​പാ​ക്കി​സ്ഥാ​നി​ൽ ന​ട​ക്കേ​ണ്ട ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ ഇ​ന്ത്യ​യു​ടെ മ​ത്സ​ങ്ങ​ൾ നി​ഷ്പ​ക്ഷ വേ​ദി​യി​ൽ ആ​യി​രി​ക്കും. 2031വ​രെ ഇ​ന്ത്യ ആ​തി​ഥേ​യ​ക്വം വ​ഹി​ക്കു​ന്ന ഐ​സി​സി ടൂ​ർ​ണ​മെ​ന്‍​റു​ക​ൾ​ക്കാ​യി പാ​ക്കി​സ്ഥാ​നും ഇ​ങ്ങോ​ട്ട് എ​ത്തി​ല്ല. പ​ക​രം പാ​ക്കി​സ്ഥാ​ന്‍റെ മ​ത്സ​ര​ങ്ങ​ളും നി​ഷ്പ​ക്ഷ വേ​ദി​യി​ലാ​യി​രി​ക്കും. 2025 വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പ്, 2026 പു​രു​ഷ ട്വ​ന്‍​റി-20 ലോ​ക​ക​പ്പ്, 2029 ചാ​ന്പ്യ​ൻ​സ് ട്രോ​ഫി, 2031 ഏ​ക​ദി​ന ലോ​ക​ക​പ്പ് എ​ന്നി​ങ്ങ​നെ നാ​ല് ഐ​സി​സി ടൂ​ർ​ണ​മെ​ന്‍​റു​ക​ൾ 2031വ​രെ​യാ​യി ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്നു​ണ്ട്. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം നാ​ളെ ദു​ബാ​യി​ൽ ന​ട​ക്കു​മെ​ന്നാ​ണ് സൂ​ച​ന.    

Read More

ലോക ചെസ് ചാന്പ്യൻഷിപ്പിൽ ഒന്പതാം റൗണ്ടും സമനില

ഫിഡെ ലോ​​ക ചെ​​സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ മൂ​​ന്നാം​​ഘ​​ട്ട മ​​ത്സ​​ര​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ ഇ​​ന്ത്യ​​യു​​ടെ ഡി. ​​ഗു​​കേ​​ഷും ചൈ​​ന​​യു​​ടെ ഡി​​ങ് ലി​​റ​​നും 4.5 പോ​​യി​​ന്‍റോ​​ടെ തു​​ല്യ​​നി​​ല​​യി​​ൽ തു​​ട​​രു​​ന്നു. ഇ​​ന്ന​​ലെ ന​​ട​​ന്ന ഒ​​ന്പ​​താം റൗ​​ണ്ട് മ​​ത്സ​​ര​​വും സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​പ്പി​​ച്ചു. 2024 ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ശേ​​ഷി​​ക്കു​​ന്ന അ​​ഞ്ചു റൗ​​ണ്ടു​​ക​​ളി​​ൽ ഡി​​ങ് മൂ​​ന്നും ഗു​​കേ​​ഷ് ര​​ണ്ടും ത​​വ​​ണ വെ​​ള്ളക്ക​​രു​​ക്ക​​ൾ​​ക്കൊ​​ണ്ടു ക​​ളി​​ക്കും. വൈ​​റ്റ് ക​​രു​​ക്ക​​ളു​​മാ​​യി ഒ​​ന്പ​​താം ഗെ​​യി​​മി​​ൽ മ​​ത്സ​​രി​​ക്കാ​​നി​​റ​​ങ്ങി​​യ ഗു​​കേ​​ഷ് ഡി4 ​​നീ​​ക്കി ക​​റ്റാ​​ല​​ൻ ഓ​​പ്പ​​ണിം​​ഗി​​ൽ ക​​ളി​​യാ​​രം​​ഭി​​ച്ചു. ഇ​​തി​​നെ​​തി​​രേ നിം​​സോ ഇ​​ന്ത്യ​​ൻ ഡി​​ഫ​​ൻ​​സാ​​ണ് ഡി​​ങ് ലി​​റ​​ൻ സ്വീ​​ക​​രി​​ച്ച​​ത്. ഏ​​ഴാം നീ​​ക്ക​​ത്തി​​ൽ രാ​​ജാ​​വി​​നെ സു​​ര​​ക്ഷി​​ത സ്ഥാ​​ന​​ത്തേ​​ക്കു നീ​​ക്കി​​ക്കൊണ്ട് ഇ​​രു​​വ​​രും കാ​​സി​​ൽ ചെ​​യ്തു. പ​​ത്താം നീ​​ക്ക​​ത്തോ​​ടെ വൈ​​റ്റ് സെ​​ന്‍റ​​റി​​ൽ ആ​​ധി​​പ​​ത്യം നേ​​ടാ​​നും സി2, ​​സി3 കോ​​ള​​ങ്ങ​​ളി​​ൽ ക്വീ​​നും ബി​​ഷ​​പ്പു​​മെ​​ത്തി ബ്ലാ​​ക്കി​​ന്‍റെ കിം​​ഗ് സൈ​​ഡി​​ലേ​​ക്ക് ആ​​ക്ര​​മ​​ണ​​ത്തി​​നു​​മൊ​​രു​​ങ്ങു​​ന്പോ​​ൾ ബ്ലാ​​ക്ക് ക്വീ​​ൻ​​സൈ​​ഡ് മു​​ന്നേ​​റ്റ​​ങ്ങ​​ൾ​​ക്കാ​​യി ത​​യാ​​റെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. നീ​​ക്ക​​ങ്ങ​​ൾ​​ക്കാ​​യു​​ള്ള സ​​മ​​യ​​വി​​നി​​യോ​​ഗ​​ത്തി​​ൽ ഈ ​​ഗെ​​യി​​മി​​ലും പ്രാ​​രം​​ഭ​​നീ​​ക്ക​​ങ്ങ​​ൾ​​ക്കാ​​യി ഡി​​ങ് ലി​​റ​​ൻ…

Read More

ജൂ​ണി​യ​ർ പു​രു​ഷ ഏ​ഷ്യ ക​പ്പ് ഹോ​ക്കി​; ശ്രീ​ജേ​ഷി​ന്‍റെ ഇ​ന്ത്യ​ക്കു കി​രീ​ടം

മ​സ്ക​റ്റ്: മ​ല​യാ​ളിയും ഇന്ത്യൻ ഹോ​ക്കി മു​ൻ താ​രവുമായ പി.​ആ​ർ. ശ്രീ​ജേ​ഷി​ന്‍റെ ശി​ക്ഷ​ണ​ത്തി​നു കീ​ഴി​ൽ ജൂ​ണി​യ​ർ ഇ​ന്ത്യ​ൻ ടീ​മി​ന് ആ​ദ്യ ചാ​മ്പ്യ​ൻ പ​ട്ടം. ജൂ​ണി​യ​ർ പു​രു​ഷ ഏ​ഷ്യ ക​പ്പ് ഹോ​ക്കി​യി​ൽ ചി​ര​വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നെ 3-5നു ​കീ​ഴ​ട​ക്കി ഇ​ന്ത്യ ക​പ്പു​യ​ർ​ത്തി. ത്രി​ല്ല​ർ പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​ക്കു വേ​ണ്ടി അ​രൈ​ജി​ത് സിം​ഗ് ഹ​ണ്ട​ൽ നാ​ലു ഗോ​ൾ നേ​ടി. ജൂ​ണി​യ​ർ ഏ​ഷ്യ ക​പ്പ് ഇ​ന്ത്യ അ​ഞ്ചാം ത​വ​ണ​യാ​ണ് നേ​ടു​ന്ന​ത്.

Read More