കൊച്ചി: സീസണിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സ് മുഖ്യപരിശീലകന്‍ മിഖായേല്‍ സ്റ്റാറെ, സഹപരിശീലകരായ ബിയോണ് വെസ്ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവരെ പുറത്താക്കി. മൂവരും ചുമതലകള്‍ ഒഴിഞ്ഞതായി ക്ലബ് സ്ഥിരീകരിച്ചു. 12 കളിയില്‍നിന്നുള്ള 11 പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ്. സീസണില്‍ ജയിക്കാനായത് മൂന്നു കളികള്‍ മാത്രം. ടീമിന്റെ പുതിയ പരിശീലകനെ ക്ലബ് ഉടന്‍ പ്രഖ്യാപിക്കും. കെബിഎഫ്സി റിസര്‍വ് ടീമിന്റെ മുഖ്യപരിശീലകനും യൂത്ത് ഡെവലപ്മെന്റ് ഹെഡുമായ തോമഷ് തൂഷ്, സഹപരിശീലകന്‍ ടി.ജി. പുരുഷോത്തമന് എന്നിവര്‍ക്കായിരിക്കും പുതിയ നിയമനം സ്ഥിരീകരിക്കുന്നതുവരെ പ്രധാന ടീമിന്റെ പരിശീലക ചുമതല. ഇവാന് വുകോമനോവിച്ചിനെ പുറത്താക്കിയതിനു പിന്നാലെ 2024 മേയ് 23നാണ് സ്വീഡിഷ് മുന്‍ താരം മിഖായേല്‍ സ്റ്റാറെയെ പുതിയ കോച്ചായി നിയമിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെ 11-ാം പരിശീലകനായി എത്തിയ സ്റ്റാറേക്ക് 2026 വരെ കരാറുണ്ടായിരുന്നു. എന്നാല്‍, ടീമിന്റെ ദയനീയ…
Read MoreCategory: Sports
ദേശീയ റോളർ സ്കേറ്റിംഗ് ചാന്പ്യൻഷിപ്പ്: കേരളത്തിന് വെള്ളി
ഇടുക്കി: റോളർ സ്കേറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ബംഗളുരുവിൽ നടത്തിയ ദേശീയ റോളർ സ്കേറ്റിംഗ് ചാന്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി ശ്രേയ ബാലഗോപാൽ വെള്ളിനേടി. റോളർ സ്കൂട്ടർ വിഭാഗം മത്സരത്തിലാണ് ശ്രേയ മെഡൽ നേടിയത്. എറണാകുളത്ത് നടന്ന സംസ്ഥാന ചാന്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയിരുന്നു. ചാർട്ടേർഡ് അക്കൗണ്ടന്റ് വിദ്യാർഥിനിയായ ശ്രേയ, റോളർ സ്കേറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അദർ ഗെയിംസ് ടെക്നിക്കൽ കമ്മിറ്റി വൈസ് ചെയർമാൻ പി.ആർ. ബാലഗോപാലിന്റെയും കാനറാ ബാങ്ക് ഉദ്യോഗസ്ഥ എൽ. ഗീതയുടെയും മകളാണ്.
Read Moreവരുന്നൂ, കാവ നേഷൻസ് കപ്പ്
കാഠ്മണ്ഡു: കാവ നേഷൻസ് കപ്പ് എന്ന പേരിൽ പുതിയ ചാന്പ്യൻഷിപ്പ് ആരംഭിക്കാനുള്ള നീക്കവുമായി സെൻട്രൽ ഏഷ്യൻ വോളിബോൾ അസോസിയേഷൻ (കാവ). ഇതിനായി പ്രൈംവോളിബോൾ ലീഗ് സംഘാടകരായ ബേസ്ലൈൻ വെഞ്ച്വേഴ്സുമായി പത്ത് വർഷത്തെ പങ്കാളിത്തം പ്രഖ്യാപിച്ചു. ഏഷ്യൻ വോളിബോൾ കോണ്‍ഫെഡറേഷന്റെ (എവിസി) സോണൽ അസോസിയേഷനാണ് കാവ.
Read Moreപാക് പടയെ വീഴ്ത്തി ഇന്ത്യ
ക്വാലാലംപുർ: പ്രഥമ എസിസി അണ്ടർ 19 ഏഷ്യ കപ്പ് വനിതാ ട്വന്റി-20 ക്രിക്കറ്റിൽ ചിരവൈരികളായ പാക്കിസ്ഥാനെ കീഴടക്കി ഇന്ത്യ. 73 പന്ത് ബാക്കിനിൽക്കേ ഒന്‍പതു വിക്കറ്റ് ജയമാണ് ഇന്ത്യൻ കൗമാരസംഘം സ്വന്തമാക്കിയത്. സ്കോർ: പാക്കിസ്ഥാൻ 20 ഓവറിൽ 67/7. ഇന്ത്യ 7.5 ഓവറിൽ 68/1. 29 പന്തിൽ 44 റണ്‍സുമായി പുറത്താകാതെ നിന്ന ഇന്ത്യയുടെ കമാലിനിയാണ് പ്ലെയർ ഓഫ് ദ മാച്ച്. സനിക ചൽകെയും (19) പുറത്താകാതെ നിന്നു. കോമൾ ഖാനായിരുന്നു (24) പാക്കിസ്ഥാന്റെ ടോപ് സ്കോറർ. ഇന്ത്യയുടെ സോനം യാദവ് നാല് ഓവറിൽ ആറു റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.
Read Moreകളത്തിലും ലേലത്തിലും കമാലിനി തരംഗം…
മുംബൈ: 2025 വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ട്വന്റി-20 ക്രിക്കറ്റിനുള്ള മിനി താര ലേലത്തിൽ ശ്രദ്ധിക്കപ്പെട്ട തമിഴ്നാടിന്റെ പതിനാറുകാരി ജി. കമാലിനി. 1.60 കോടി രൂപയ്ക്കാണ് കമാലിനിയെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. പ്രഥമ എസിസി വനിതാ അണ്ടർ 19 ഏഷ്യ കപ്പിൽ കമാലിനിയുടെ വെടിക്കെട്ട് ബാറ്റിംഗിലൂടെ ഇന്ത്യ പാക്കിസ്ഥാനെ കീഴടക്കിയതിനു പിന്നാലെയായിരുന്നു ലേലം. 29 പന്തിൽ 44 റണ്‍സുമായി പുറത്താകാതെ നിന്ന കമാലിനിയായിരുന്നു പ്ലെയർ ഓഫ് ദ മാച്ചു. കളത്തിലും ലേലത്തിലും ഒന്നുപോലെ കമാലിനി ഇന്നലെ താരമായി. 10 ലക്ഷം രൂപ മാത്രമായിരുന്നു കമാലിനിയുടെ അടിസ്ഥാന വില. സിമ്രാൻ, ഡോട്ടിൻ2025 മിനി ലേലത്തിൽ ഏറ്റവും വിലയേറിയ താരങ്ങളായത് ഇന്ത്യയുടെ സിമ്രാൻ ഷെയ്ഖും വെസ്റ്റ് ഇൻഡീസിന്റെ ഡിയേന്ദ്ര ഡോട്ടിനും. 1.90 കോടി രൂപയ്ക്കാണ് സിമ്രാനെ ഗുജറാത്ത് ജയ്ന്റ്സ് സ്വന്തമാക്കിയത്. 10 ലക്ഷം രൂപയായിരുന്നു സിമ്രാന്റെ അടിസ്ഥാന വില. 1.70…
Read Moreസന്തോഷാരംഭം; സന്തോഷ് ട്രോഫിയിൽ കേരളത്തിനു ജയത്തുടക്കം
ഹൈദരാബാദ്: 78-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ചാന്പ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ട് പോരാട്ടത്തിൽ കേരളത്തിനു ജയത്തുടക്കം. ഗ്രൂപ്പ് ബിയിൽ നിലവിലെ ഫൈനലിസ്റ്റുകളായ ഗോവയെ 3-4നു കേരളം കീഴടക്കി സന്തോഷാരംഭം കുറിച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ തമിഴ്നാടും മേഘാലയയും 2-2 സമനിലയിൽ പിരിഞ്ഞു. ആദ്യപകുതിയിലായിരുന്നു തമിഴ്നാടിന്റെ രണ്ടു ഗോളും. മേഘാലയയുടെ ഗോളുകൾ രണ്ടാം പകുതിയിലും. രണ്ടാം മിനിറ്റിൽ ഞെട്ടി ഗോവയ്ക്കെതിരായ മത്സരത്തിൽ കിക്കോഫിനു ശേഷം രണ്ടാം മിനിറ്റിൽ കേരളത്തിന്റെ വല കുലുങ്ങി. നിഗ്വേൽ ഫെർണാണ്ടസ് ഗോവയ്ക്കു വേണ്ടി ലക്ഷ്യം കണ്ടു. അതോടെ 1-0നു കേരളം പിന്നിൽ. ഗോൾ മടക്കാനുള്ള കേരള സംഘത്തിന്റെ ശ്രമങ്ങൾ 16-ാം മിനിറ്റിൽ ഫലം കണ്ടു. പി.ടി. മുഹമ്മദ് റിയാസിന്റെ ഗോളിൽ കേരളം കടം വീട്ടി. 27-ാം മിനിറ്റിൽ മുഹമ്മജ് അജ്സലും 33-ാം മിനിറ്റിൽ നസീബ് റഹ്മാനും ഗോവയുടെ വലയിൽ പന്ത് എത്തിച്ചു. അതോടെ 3-1ന്റെ ലീഡുമായി…
Read Moreടി20: സിംബാബ്വെയ്ക്കെതിരെ അഫ്ഗാനിസ്ഥാന് ജയം
ഹരാരെ: സിംബാബ്വെയ്ക്കെതിരായ ടി20 പരന്പരയിലെ രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാന് ജയം. 50 റൺസിനാണ് അഫ്ഗാനിസ്ഥാൻ വിജയിച്ചത്. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 154 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്വെ 103 റൺസിൽ ഓൾഔട്ടായി. 35 റൺസ് എടുത്ത നായകൻ സിക്കന്ദർ റാസയാണ് സിംബാബ്വെയുടെ ടോപ്സ്കോറർ. ഓപ്പണർ ബ്രയാൻ ബെന്നറ്റ് 27 റൺസെുത്തു. അഫ്ഗാനിസ്ഥാന് വേണ്ടി റാഷിദ് ഖാനും നവീൻ ഉൾ ഹഖും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മുജീബ് ഉർ റഹ്മാൻ രണ്ടും അസമത്തുള്ള ഒമർസായും ഫരീദ് അഹ്മദ് മാലിക്കും ഓരോ വിക്കറ്റ് വീതം നേടി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 153 റൺസെടുത്തത്. 58 റൺസെടുത്ത ഡാർവിഷ് റസൂലിയാണ് അഫ്ഗാനിസ്ഥാന്റെ ടോപ്സ്കോറർ. അസമത്തുള്ള ഒമർസായ് 28 ഉം ഗുൽബാദിൻ നായ്ബ് 26 ഉം റൺസും സ്കോർ ചെയ്തത്. പരന്പരയിലെ ആദ്യ മത്സരത്തിൽ സിംബാബ്വെ വിജയിച്ചിരുന്നു.…
Read Moreഅസംപ്ഷനു ദേശീയ പുരസ്കാരം
കോട്ടയം: ദേശീയ യുവജന കാര്യമന്ത്രാലയത്തിന്റെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന ഫിസിക്കൽ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ നൽകുന്ന കായികരംഗത്തെ മികച്ച കോളജിനുള്ള ദേശീയ പുരസ്കാരത്തിനു ചങ്ങനാശേരി അസംഷൻ ഓട്ടോണമസ് കോളജ് അർഹമായി. നിരവധി ദേശീയ-അന്തർദേശീയ കായികതാരങ്ങളെ സംഭാവന ചെയ്യുകയുകയും വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസ്, ഏഷ്യൻ യൂണിവേഴ്സിറ്റി ഗെയിംസ്, ഏഷ്യൻ വോളിബോൾ ചാന്പ്യൻഷിപ്പ്, അന്തർ സർവകലാശാല നേട്ടങ്ങൾ, മുൻ വർഷങ്ങളിൽ ലഭിച്ച ദേശീയ സംസ്ഥാന അവാർഡുകൾ, കായിക മേഖലയിലെ പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാമാണ് അസംപ്ഷൻ കോളജിനെ ദേശീയ അവാർഡിന് അർഹമാക്കിയത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ ദേശീയ തൊഴിൽ മന്ത്രാലയം ഡയറക്ടർ ജനറൽ കമൽ കിഷോർ സോമൻ ഐഎഎസിൽ നിന്നും അസംപ്ഷൻ കോളജ് പ്രിൻസിപ്പൽ റവ. ഡോ. തോമസ് ജോസഫ് പാറത്തറ, കായികവിഭാഗം മേധാവി പ്രഫ. സുജാ മേരി ജോർജ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി. പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന വേളയിലെ ഈ നേട്ടം…
Read Moreഐഎസ്എൽ ഫുട്ബോൾ; ബ്ലാസ്റ്റേഴ്സ്, ഗോകുലം കളത്തിൽ
കോൽക്കത്ത/ഷില്ലോംഗ്: ഐഎസ്എൽ ഫുട്ബോളിൽ കേരള പ്രതിനിധികളായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ഐ ലീഗിൽ ഗോകുലം കേരള എഫ്സിയും ഇന്നു കളത്തിൽ. എവേ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കോൽക്കത്തൻ കരുത്തരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ നേരിടും. രാത്രി 7.30നാണ് കിക്കോഫ്. ഷില്ലോംഗ് ലാജോംഗാണ് ഐ ലീഗിൽ ഗോകുലത്തിന്റെ എതിരാളികൾ. വൈകുന്നേരം 4.30നാണ് കിക്കോഫ്.
Read Moreഗുകേഷിന് അഞ്ചു കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചു തമിഴ്നാട് സർക്കാർ
ചെന്നൈ: ഫിഡെ 2024 ലോക ചെസ് ചാന്പ്യൻഷിപ്പിൽ ജയിച്ച ഡി. ഗുകേഷിന് തമിഴ്നാട് സർക്കാർ അഞ്ചു കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്. 18-ാം ലോക ചെസ് ചാന്പ്യനായി, ലോക ചാന്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രവും പതിനെട്ടുകാരനായ ഗുകേഷ് കുറിച്ചു. ഞാൻ ഒരു ആണ്‍കുട്ടിയെ കണ്ടു; അതെ, എനിക്ക് അവനെ അങ്ങനെ വിളിക്കാം. കാരണം, 2000ൽ ഞാൻ ആദ്യമായി ലോക ചാന്പ്യൻഷിപ്പ് കിരീടം നേടിയപ്പോൾ അവൻ ജനിച്ചിട്ടില്ല. ഡി. ഗുകേഷ്, പ്രായം വെറും 18, ഇപ്പോഴിതാ 18-ാമത്തെ ലോക ചാന്പ്യനായിരിക്കുന്നു അവൻ. ഭാവി ചെസിന് ഒരു മുഖമുണ്ടെങ്കിൽ, അത് അവന്റെ മുഖംപ്പോലെ തന്നെ കാണപ്പെടും. ശാന്തൻ, കൃത്യതയും ആത്മവിശ്വാസവും ഉള്ളവൻ- ഒരു ദേശീയ മാധ്യമത്തിൽ ഇന്ത്യൻ ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദ് കുറിച്ചു. പതിനെട്ടുകാരനായ ഡി. ഗുകേഷ്…
Read More