ഷാർജ: എസിസി അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ത്യക്കു ജയം. യുഎഇ അണ്ടർ 19 ടീമിനെതിരേ ഇന്ത്യ 10 വിക്കറ്റ് ജയം സ്വന്തമാക്കി. 203 പന്ത് ബാക്കിനിൽക്കേയാണ് ഇന്ത്യയുടെ ജയം. സ്കോർ: യുഎഇ 44 ഓവറിൽ 137. ഇന്ത്യ 16.1 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 143.യുഎഇയുടെ ടോപ് സ്കോറർ 35 റണ്‍സ് നേടിയ മുഹമ്മദ് റയാനായിരുന്നു. ഇന്ത്യക്കുവേണ്ടി യുധാജിത് ഗുഹ 15 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കി. ഇന്ത്യക്കുവേണ്ടി ഓപ്പണർമാരായ ആയുഷ് മാത്രെയും (51 പന്തിൽ 67) വൈഭവ് സൂര്യവംശിയും (46 പന്തിൽ 76) തകർത്തടിച്ച് 10 വിക്കറ്റ് ജയം സ്വന്തമാക്കി.
Read MoreCategory: Sports
സ്പാനിഷ് ലാ ലിഗ; ബാഴ്സ റിട്ടേണ്‍സ്
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗയിൽ ഒരു മാസത്തെ ഇടവേളയ്ക്കുശേഷം ബാഴ്സലോണ വിജയവഴിയിൽ തിരിച്ചെത്തി. എവേ പോരാട്ടത്തിൽ ബാഴ്സലോണ 5-1നു മയ്യോർക്കയെ കീഴടക്കി. നവംബർ മൂന്നിന് എസ്പാന്യോളിനെതിരേ ജയം നേടിയശേഷം ലാ ലിഗയിൽ ബാഴ്സ മൂന്നു പോയിന്റ് സ്വന്തമാക്കുന്നത് ഇതാദ്യമാണ്. മയ്യോർക്കയ്ക്കെതിരേ റാഫീഞ്ഞ ഇരട്ട ഗോൾ സ്വന്തമാക്കി. 16 മത്സരങ്ങളിൽ 37 പോയിന്റുമായി ബാഴ്സ ലീഗിന്റെ തലപ്പത്തു തുടരുന്നു. രണ്ടു മത്സരം കുറവു കളിച്ച റയൽ മാഡ്രിഡാണ് (33) രണ്ടാമത്.
Read Moreനീക്കം പാളി; ഗുകേഷിനു സമനില
ജയപരാജയ സാധ്യതകൾ മാറിമറിഞ്ഞ ലോക ചെസ് ചാന്പ്യൻഷിപ്പിന്റെ എട്ടാം ഗെയിമും സമനിലയിൽ അവസാനിച്ചു. മത്സരത്തിന്റ മധ്യഭാഗം കടന്നപ്പോൾ ഏഴും എട്ടും ഗെയിമുകളിൽ ശക്തമായ പോരാട്ടം കാഴ്ചവച്ചുകൊണ്ട് ഇന്ത്യയുടെ കൗമാരതാരം ഡി. ഗുകേഷ് ലോക ചാന്പ്യൻ ഡിങ് ലിറനു വലിയ വെല്ലുവിളി ഉയർത്തുകയാണ്. ബ്ലാക്ക് കരുക്കളുമായി എട്ടാം മത്സരത്തിനിറങ്ങിയ ഗുകേഷിന് ഒരു സമയത്ത് ബോർഡിൽ വ്യക്തമായ മുൻതുക്കം നേടാനായെങ്കിലും വിജയത്തിലേക്കുള്ള വഴി തെളിഞ്ഞില്ല. 51 നീക്കങ്ങൾക്കുശേഷം ഇരുവരും സമനില സമ്മതിച്ചു പിരിഞ്ഞു. വെള്ള കരുക്കൾകൊണ്ടു കളിച്ച ഗെയിമുകളിലെല്ലാം വ്യത്യസ്ത നീക്കങ്ങളാണ് ഡിങ് ലിറൻ പരീക്ഷിച്ചത്. എട്ടാം ഗെയിമിൽ മുന്‍പ് നടത്താത്ത സി4 നീക്കംകൊണ്ട് ഇംഗ്ലീഷ് ഓപ്പണിംഗ് രീതി സ്വീകരിച്ചു. എട്ടാം നീക്കത്തിൽ വൈറ്റും പത്താം നീക്കത്തിൽ ബ്ലാക്കും രാജാവിനു കോട്ടകെട്ടി. 26-ാം നീക്കത്തോടെ ഗുകേഷിനു വിജയസാധ്യത കൂടുതലതായി എന്നു ‘ലീല സീറോ’ എന്ന ഫിഡെയുടെ എഐ ബേസ്ഡ് മോഡൽ…
Read Moreപാലക്കാട് 30 കോടിയുടെ സ്പോർട്സ് ഹബ്
പാലക്കാട്: ചാത്തൻകുളങ്ങര ദേവീക്ഷേത്രം ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 21 ഏക്കർ സ്ഥലത്തു സ്പോർട്സ് ഹബ് നിർമിക്കുന്നതിനായി കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎ) അകത്തേത്തറ ചാത്തൻകുളങ്ങര ദേവീക്ഷേത്രം ട്രസ്റ്റും ധാരണാപത്രം കൈമാറി. കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാറും ക്ഷേത്രം ട്രസ്റ്റ് എക്സിക്യൂട്ടീവ് ഓഫീസർ എം. മണികണ്ഠനും ഒപ്പുവച്ചു. എല്ലാ ജില്ലകളിലും അത്യാധുനികനിലവാരത്തോടെയുള്ള സ്റ്റേഡിയം നിർമിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പാലക്കാട് പുതിയ പ്രോജക്ടിനു തുടക്കം കുറിക്കുന്നതെന്നു കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് പറഞ്ഞു. ക്ഷേത്രം ട്രസ്റ്റിന്റെ ഭൂമി 33 വർഷത്തേക്കു പാട്ടത്തിനെടുത്താണ് ഹബ് നിർമിക്കുന്നത്. പാട്ടക്കരാർ ഡിസംബറിൽ ഒപ്പിടും. ജനുവരിയിൽ ആദ്യഘട്ടനിർമാണം ആരംഭിക്കും. 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കായികപദ്ധതിയിൽ രണ്ടു ക്രിക്കറ്റ് ഗ്രൗണ്ടുകൾ, ഫ്ളഡ്ലൈറ്റ്, ക്ലബ്ഹൗസ്, നീന്തൽക്കുളം, ബാസ്കറ്റ്ബോൾ – ഫുട്ബോൾ മൈതാനങ്ങൾ, കൂടാതെ മറ്റ് കായിക ഇനങ്ങൾക്കുള്ള സൗകര്യങ്ങൾ എന്നിവ ഉണ്ടാകുമെന്നു കെസിഎ വൈസ് പ്രസിഡന്റ്…
Read Moreബ്രാഡ്മാന്റെ ബാഗി ഗ്രീൻ തൊപ്പി ലേലത്തിന്
സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാൻ ഇന്ത്യക്കെതിരായ ടെസ്റ്റ് പരന്പരയിൽ അണിഞ്ഞ തൊപ്പി ലേലത്തിന്. 1947-48ൽ ഇന്ത്യൻ ടീം ഓസ്ട്രേലിയയിൽ പര്യടനം നടത്തിയപ്പോൾ ഡോണ്‍ ബ്രാഡ്മാൻ അണിഞ്ഞ ബാഗി ഗ്രീൻ തൊപ്പിയാണ് ലേലത്തിനു വയ്ക്കുന്നത്. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം നടത്തിയ ആദ്യ വിദേശ പര്യടനമായിരുന്നു അത്. 2.2 കോടി രൂപയാണ് ലേലത്തിൽ പ്രതീക്ഷിക്കുന്നത്. ഇന്ത്യക്കെതിരായ പരന്പരയിൽ മൂന്നു സെഞ്ചുറിയും ഒരു ഇരട്ടസെഞ്ചുറിയും ഉൾപ്പെടെ 178.75 ശരാശരിയിൽ 715 റണ്‍സായിരുന്നു ബ്രാഡ്മാൻ നേടിയത്. 2001ൽ തന്റെ 92-ാം വയസിൽ ബ്രാഡ്മാൻ അന്തരിച്ചു. ബ്രാഡ്മാന്റെ 99.94 എന്ന റിക്കാർഡ് ശരാശരി ബാക്കിവച്ചായിരുന്നു ബ്രാഡ്മാൻ ക്രീസ് വിട്ടത്.
Read Moreപ്രാർഥന ഫലിച്ചു; എഡ്വാർഡോ ഉണർന്നു…
മിലാൻ: ഫുട്ബോൾ ലോകത്തിന്റെ പ്രാർഥന ഫലിച്ചു, ഇറ്റാലിയൻ സീരി എ ക്ലബ്ബായ ഫിയോറെന്റീനയുടെ മധ്യനിര താരം എഡ്വാർഡോ ബോവിന്റെ ബോധം തെളിഞ്ഞു. സീരി എയിൽ ഇന്റർ മിലാനുമായുള്ള മത്സരത്തിന്റെ 16-ാം മിനിറ്റിൽ എഡ്വാർഡോ ബോവ് ബോധരഹിതനായി മൈതാനത്തു വീണു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട താരം 13 മണിക്കൂറുകൾക്കുശേഷമാണ് ബോധം തെളിഞ്ഞത്. എഡ്വാർഡോയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ആശുപത്രി വൃത്തങ്ങൾ സൂചിപ്പിച്ചു. 2020 യൂറോ കപ്പിനിടെ ഡെന്മാർക്കിന്റെ ക്രിസ്റ്റ്യൻ എറിക്സണ് ബോധരഹിതനായി വീണതിനുശേഷം ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച സമാന സംഭവമായിരുന്നു എഡ്വാർഡോയുടേത്. 2018ൽ ഫിയോറെന്റീന ക്യാപ്റ്റൻ ഡേവിഡ് അസ്റ്റോറി ഉറക്കത്തിൽ മരണമടഞ്ഞതിനുശേഷം ക്ലബ്ബിനെ പിടിച്ചു കുലുക്കിയ സംഭവമാണിത്.
Read Moreമാഞ്ചസ്റ്റർ സിറ്റിയെയും തകർത്ത് ലിവർപൂളിന്റെ കുതിപ്പ്
ലിവർപൂൾ: ക്ലബ് ഫുട്ബോൾ ലോകത്തെ വന്പന്മാരെ വീഴ്ത്തി ഇംഗ്ലീഷ് പ്രീമിയർ ലീഗ് സൂപ്പർ ടീമായ ലിവർപൂൾ എഫ്സിയുടെ പടയോട്ടം. പുതിയ പരിശീലകൻ അർനെ സ്ലോട്ടിന്റെ ശിക്ഷണത്തിനു കീഴിൽ കരുത്തരായ എതിരാളികളെ ഒന്നൊന്നായി വീഴ്ത്തി ‘ദ റെഡ്സ് ’ കുതിക്കുന്നു. ഏറ്റവും ഒടുവിലായി പ്രീമിയർ ലീഗിലെ 13-ാം റൗണ്ട് പോരാട്ടത്തിൽ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെത്തന്നെ സ്ലോട്ടിന്റെ ചെന്പട വീഴ്ത്തി. അതോടെ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള ആഴ്സണലിനേക്കാൾ (25) ഒന്‍പതു പോയിന്റ് മുന്നിലായി ലിവർപൂൾ (34). ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ കോഡി ഗാക്പൊ (12’), മുഹമ്മദ് സല (78’ പെനാൽറ്റി) എന്നിവരുടെ ഗോളുകളിലായിരുന്നു ലിവർപൂൾ 2-0നു മാഞ്ചസ്റ്റർ സിറ്റിക്ക് എതിരേ ജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ തുടക്കം മുതൽ ലിവർപൂളിനായിരുന്നു ആധിപത്യം. 39-ാം മിനിറ്റിൽ മാത്രമായിരുന്നു മാഞ്ചസ്റ്റർ സിറ്റിക്ക് ആദ്യത്തെ ഷോട്ട് ഓണ്‍ ഗോൾ തൊടുക്കാൻ സാധിച്ചത്.…
Read Moreരണ്ടു വർഷത്തിനുശേഷം സിന്ധുവിനു ട്രോഫി
ലക്നോ: സയീദ് മോദി ഇന്റർനാഷണൽ ബാഡ്മിന്റണ്‍ വനിതാ സിംഗിൾസിൽ പി.വി. സിന്ധു ജേതാവ്. പുരുഷ സിംഗിൾസ് ട്രോഫി ലക്ഷ്യ സെൻ സ്വന്തമാക്കി. ഫൈനലിൽ ചൈനീസ് താരം വു ലു യുവിനെ കീഴടക്കിയാണ് സിന്ധുവിന്റെ കിരീടധാരണം. സ്കോർ: 21-14, 21-16. രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് സിന്ധു പോഡിയം ഫിനിഷ് നടത്തുന്നത്. 2022 ജൂലൈയിൽ സിംഗപ്പുർ ഓപ്പണിലായിരുന്നു ഇതിനു മുന്‍പ് സിന്ധു ജേതാവായത്. പുരുഷ സിംഗിൾസിൽ സിംഗപ്പുരിന്റെ ജസൺ ടെഹിനെ 21-6, 21-7നു കീഴടക്കി ലക്ഷ്യ ജേതാവായി. ട്രീസ-ഗായത്രി വനിതാ ഡബിൾസിലും ഇന്ത്യൻ താരങ്ങൾക്കാണു കിരീടം. മലയാളി താരം ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും ചേർന്നുള്ള സഖ്യം ചൈനയുടെ ബാവൊ ലിജിങ്-ലി ക്വീയാൻ കൂട്ടുകെട്ടിനെ ഫൈനലിൽ 21-18, 21-11നു കീഴടക്കി.
Read Moreബ്രസീൽ ഡെർബിയിൽ ബോട്ടഫോഗോ
ബുവാനോസ് ആരീസ്: ലാറ്റിനമേരിക്കൻ ക്ലബ് ഫുട്ബോൾ രാജാക്കന്മാർക്കുള്ള കോപ്പ ലിബർട്ടഡോർസ് ട്രോഫി ബ്രസീലിൽനിന്നുള്ള ബോട്ടഫോഗോയ്ക്ക്. ബ്രസീൽ ടീമുകൾ തമ്മിൽ അരങ്ങേറിയ ഫൈനലിൽ ബോട്ടഫോഗോ 3-1ന് അത്ലറ്റിക്കോ മിനേരിയൊയെ കീഴടക്കി. ബോട്ടഫോഗോയുടെ കന്നി കോപ്പ ലിബർട്ടഡോർസ് നേട്ടമാണിത്. 24 തവണ പുരുഷ ടെന്നീസ് ഗ്രാൻസ് ലാം സിംഗിൾസ് ട്രോഫി സ്വന്തമാക്കിയ സെർബിയൻ സൂപ്പർ താരം നൊവാക് ജോക്കോവിച്ചായിരുന്നു ഫൈനലിനു മുൻപ് ട്രോഫി വേദിയിൽ എത്തിച്ചത്. യുഎസ് ഓപ്പണ്‍ ടെന്നീസ് മുൻ ചാന്പ്യനായ ഹ്വാൻ മാർട്ടിൻ ഡെൽപൊട്രൊയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് പ്രദർശന മത്സരം കളിക്കാനായാണ് ജോക്കോ അർജന്റീനയിൽ എത്തിയത്.
Read More125-ാം വാർഷികത്തിൽ ബാഴ്സലോണ വീണു
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ എഫ്സി ബാഴ്സലോണയ്ക്ക് അപ്രതീക്ഷിത തോൽവി. സ്വന്തം കാണികൾക്കു മുന്നിൽ ബാഴ്സലോണ 1-2നു ലാ പാൽമസിനോടു പരാജയപ്പെട്ടു. 1971നുശേഷം ആദ്യമായാണ് ലാ പാൽമസ് ബാഴ്സലോണയ്ക്കെതിരേ ലാ ലിഗയിൽ ഏവേ ജയം സ്വന്തമാക്കുന്നത് എന്നതും ശ്രദ്ധേയം. സാൻഡ്രൊ റാമിറസ് (49’), ഫാബിയൊ സിൽവ (67’) എന്നിവരായിരുന്നു ലാ പാൽമസിന്റെ ഗോൾ നേട്ടക്കാർ. റാഫീഞ്ഞ (61’) ബാഴ്സലോണയ്ക്കുവേണ്ടി ഒരു ഗോൾ മടക്കി. വാർഷികം കുളമായി125-ാം വാർഷികാഘോഷത്തിന്റെ ആഴ്ചാവസാനത്തിലായിരുന്നു ബാഴ്സലോണയുടെ അപ്രതീക്ഷിത തോൽവി. 1899 നവംബർ 29നായിരുന്നു എഫ്സി ബാഴ്സലോണ രൂപംകൊണ്ടത്. ലാ ലിഗയിലെ മറ്റു മത്സരങ്ങളിൽ അത്ലറ്റിക്കോ മാഡ്രിഡ് 5-0നു റയൽ വയ്യഡോലിഡിനെയും എസ്പാന്യോൾ 3-1നു സെൽറ്റ വിഗോയെയും കീഴടക്കി. ലീഗിൽ 15 മത്സരങ്ങൾ പൂർത്തിയായപ്പോൾ ബാഴ്സലോണയാണ് (34 പോയിന്റ്) ഒന്നാം സ്ഥാനത്ത്. അത്ലറ്റിക്കോ മാഡ്രിഡ് (32), റയൽ മാഡ്രിഡ് (30) ടീമുകളാണ് രണ്ടും…
Read More