അ​ഡ്‌​ലെ‌​യ്ഡ് ടെ​സ്റ്റി​ൽ രോ​ഹി​ത് ശ​ർ​മ അ​ഞ്ചാം ന​ന്പ​റി​ൽ ഇ​റ​ങ്ങു​മോ…?

അ​ഡ്‌​ലെ​യ്ഡ്: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ ബാ​റ്റിം​ഗ് ഓ​ർ​ഡ​റി​ൽ പി​ന്നോ​ട്ട് ഇ​റ​ങ്ങി​യേ​ക്കും എ​ന്നു സൂ​ച​ന. വെ​ള്ളി​യാ​ഴ്ച അ​ഡ്‌​ലെ​യ്ഡി​ലാ​ണ് ഇ​ന്ത്യ x ഓ​സ്ട്രേ​ലി​യ ര​ണ്ടാം ടെ​സ്റ്റ് പോ​രാ​ട്ടം ആ​രം​ഭി​ക്കു​ന്ന​ത്. പി​ങ്ക് പ​ന്ത് ഉ​പ​യോ​ഗി​ച്ചു​ള്ള ഡേ-​നൈ​റ്റ് മ​ത്സ​ര​ത്തി​നു മു​ന്നോ​ടി​യാ​യി ഇ​ന്ന​ലെ ന​ട​ന്ന പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യു​ടെ ഓ​പ്പ​ണിം​ഗി​ൽ യ​ശ​സ്വി ജ​യ്സ്വാ​ളും കെ.​എ​ൽ. രാ​ഹു​ലും ഇ​റ​ങ്ങി​യ​താ​ണ് ഈ ​സം​ശ​യം ഉ​യ​രാ​ൻ കാ​ര​ണം. ഇ​ന്ത്യ​യു​ടെ ഓ​പ്പ​ണിം​ഗ് ജോ​ഡി​യാ​യി ഇ​തു​വ​രെ ഇ​റ​ങ്ങി​യ​ത് ജ​യ്സ്വാ​ളും രോ​ഹി​ത് ശ​ർ​മ​യും ആ​യി​രു​ന്നു. എ​ന്നാ​ൽ, പെ​ർ​ത്തി​ൽ ന​ട​ന്ന ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​ൽ രോ​ഹി​ത് ശ​ർ​മ​യു​ടെ അ​ഭാ​വ​ത്തി​ൽ കെ.​എ​ൽ. രാ​ഹു​ലാ​യി​രു​ന്നു ജ​യ്സ്വാ​ളി​ന്‍റെ ഒ​പ്പം ഇ​ന്നിം​ഗ്സ് ഓ​പ്പ​ണ്‍ ചെ​യ്ത​ത്. ജ​യ്സ്വാ​ൾ-​രാ​ഹു​ൽ ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ട് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 201 റ​ണ്‍​സ് നേ​ടി. ഇ​ന്ത്യ​യു​ടെ 295 റ​ണ്‍​സ് ജ​യ​ത്തി​ൽ ഈ ​കു​ട്ടു​കെ​ട്ട് നി​ർ​ണാ​യ​ക​മാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ അ​ഡ്‌​ലെ​യ്ഡി​ലെ ര​ണ്ടാം ടെ​സ്റ്റി​ലും ജ​യ്സ്വാ​ളും…

Read More

ഒ​ളി​മ്പ്യ​ന്‍ വി​ല്‍​സ​ണ്‍ ചെ​റി​യാ​ന് ഇ​നി വി​ശ്ര​മ ജീ​വി​തം…

കോ​ട്ട​യം: സ​തേ​ണ്‍ റെ​യി​ല്‍​വേ ചീ​ഫ് സ്‌​പോ​ര്‍​ട്‌​സ് ഓ​ഫീ​സ​ര്‍ ഒ​ളി​മ്പ്യ​ന്‍ വി​ല്‍​സ​ണ്‍ ചെ​റി​യാ​ന്‍ ഔ​ദ്യോ​ഗി​ക സേ​വ​ന​ത്തി​ല്‍​നി​ന്ന് ഇ​ന്നു വി​ര​മി​ക്കു​ന്നു. ഏ​ഷ്യാ​ഡി​ലും ഒ​ളി​മ്പി​ക്‌​സി​ലും ഉ​ള്‍​പ്പെ​ടെ നീ​ന്ത​ലി​ല്‍ ഇ​ന്ത്യ​യു​ടെ സു​വ​ര്‍​ണ​താ​ര​മാ​യി​രു​ന്ന വി​ല്‍​സ​ണ്‍ പ​തി​നേ​ഴാം വ​യ​സി​ല്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച് 43 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷ​മാ​ണ് വി​ര​മി​ക്കു​ന്ന​ത്. പാ​ലാ ച​ക്കാ​ല​യി​ല്‍ കു​ടും​ബാം​ഗ​മാ​ണ് വി​ല്‍​സ​ണ്‍ ചെ​റി​യാ​ന്‍. നീ​ന്ത​ലി​ല്‍ അ​ര്‍​ജു​ന അ​വാ​ര്‍​ഡ് നേ​ടി​യ പ്ര​ഥ​മ മ​ല​യാ​ളി​യാ​ണ്. 1982 മു​ത​ല്‍ പ​തി​നൊ​ന്നു വ​ര്‍​ഷം രാ​ജ്യാ​ന്ത​ര നീ​ന്ത​ല്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ചു. 1982 ഡ​ല്‍​ഹി ഏ​ഷ്യാ​ഡി​ലും 1986 സി​യൂ​ള്‍ ഏ​ഷ്യാ​ഡി​ലും 1982 കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ലും സാ​ഫ് ഗെ​യിം​സി​ലും ആ​ഗോ​ള റെ​യി​ല്‍​വേ ഗെ​യിം​സി​ലും ഉ​ള്‍​പ്പെ​ടെ താ​ര​മാ​യി. ഏ​ഷ്യാ​ഡ് സ്വ​ര്‍​ണ മെ​ഡ​ല്‍ ജേ​താ​വ് ഒ​ളി​മ്പ്യ​ന്‍ ഷൈ​നി ഏ​ബ്രാ​ഹാ​മാ​ണ് വി​ല്‍​സ​ന്‍റെ ഭാ​ര്യ. ശി​ല്‍​പ, സാ​ന്ദ്ര, ഷെ​യി​ന്‍ എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍.

Read More

ഫി​ഫ ദ ​ബെ​സ്റ്റ്: പ​ട്ടി​ക​യി​ൽ മെ​സി​യും

സൂ​റി​ച്ച്: ദ ​ബെ​സ്റ്റ് ഫി​ഫ 2024 പു​രു​ഷ ഫു​ട്ബോ​ള​റി​നു​ള്ള അ​ന്തി​മ പ​ട്ടി​ക​യി​ൽ ഏ​വ​രെ​യും അ​ദ്ഭു​ത​പ്പെ​ടു​ത്തി​ക്കൊ​ണ്ട് അ​ർ​ജ​ന്‍റൈ​ൻ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി ഇ​ടം​പി​ടി​ച്ചു. അ​തേ​സ​മ​യം, പോ​ർ​ച്ചു​ഗ​ൽ സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യ്ക്ക് ഇ​ടം ല​ഭി​ച്ചി​ല്ല. അ​മേ​രി​ക്ക​ൻ മേ​ജ​ർ ലീ​ഗ് സോ​ക്ക​ർ ക്ല​ബ്ബാ​യ ഇ​ന്‍റ​ർ മ​യാ​മി​യി​ലാ​ണ് ദ ​ബെ​സ്റ്റ് ഫി​ഫ 2023 ജേ​താ​വാ​യ ല​യ​ണ​ൽ മെ​സി. ദ ​ബെ​സ്റ്റ് അ​ന്തി​മ പ​ട്ടി​ക​യി​ൽ യൂ​റോ​പ്യ​ൻ ക്ല​ബ്ബു​ക​ൾ​ക്കു പു​റ​ത്തു​നി​ന്ന് ഉ​ൾ​പ്പെ​ട്ട ഏ​ക താ​ര​മാ​ണ് ല​യ​ണ​ൽ മെ​സി. ക​ഴി​ഞ്ഞ മാ​സം പ്ര​ഖ്യാ​പി​ച്ച 2024 ബ​ലോ​ണ്‍ ദോ​ർ പ​ട്ടി​ക​യി​ൽ മെ​സി ഇ​ടം നേ​ടി​യി​രു​ന്നി​ല്ല എ​ന്ന​തും ശ്ര​ദ്ധേ​യം. ടോ​ണി ക്രൂ​സ് വി​ര​മി​ച്ച ജ​ർ​മ​ൻ താ​രം ടോ​ണി ക്രൂ​സും 2024 ദ ​ബെ​സ്റ്റ് അ​ന്തി​മ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ട്ടി​ക​യി​ലെ താ​ര​ങ്ങ​ൾ ഇ​വ​ർ: ഡാ​നി കാ​ർ​വ​ഹാ​ൽ (റ​യ​ൽ മാ​ഡ്രി​ഡ്), എ​ർ​ലിം​ഗ് ഹാ​ല​ണ്ട് (മാ​ഞ്ച​സ്റ്റ​ർ സി​റ്റി), ഫെ​ഡെ​റി​ക്കോ വാ​ൽ​വെ​ർ​ഡെ (റ​യ​ൽ…

Read More

ലോ​ക ചെ​സ്: നാ​ലാം ഗെ​യിം സ​മ​നി​ല​യി​ൽ

ലോ​ക ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ നാ​ലാം റൗ​ണ്ട് മ​ത്സ​ര​ത്തി​നാ​യി ഡി​ങ് ലി​റ​നും ഡി. ​ഗു​കേ​ഷും ഇ​രി​പ്പി​ട​ത്തി​ലെ​ത്തി​യ​പ്പോ​ൾ, ചൈ​ന​യു​ടെ മു​ൻ ലോ​ക വ​നി​ത ചാ​ന്പ്യ​ൻ ക്സീ ​യു​നും അ​ഞ്ചു ത​വ​ണ ലോ​ക ചാ​ന്പ്യ​നാ​യ ഇ​ന്ത്യ​യു​ടെ വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദും ക്ഷ​ണി​താ​ക്ക​ളാ​യി ഇ​രു​വ​ർ​ക്കു​മ​രി​കി​ൽ. ക്സീ ​യു​ൻ, ലി​റ​നാ​യി വെ​ള്ള​ക​രു​ക്ക​ൾ നീ​ക്കി​യും ആ​ന​ന്ദ് ഗു​കേ​ഷി​നാ​യി ക​റു​ത്ത ക​രു​ക്ക​ൾ നീ​ക്കി​യും മ​ത്സ​ര​ത്തി​നു തു​ട​ക്ക​മി​ട്ടു. നാ​ലാം ഗെ​യിം 42 നീ​ക്ക​ങ്ങ​ൾ​ക്കു​ശേ​ഷം സ​മ​നി​ല​യി​ല​യാ​യ​പ്പോ​ൾ 2-2 എ​ന്ന സ്കോ​റി​ന് ഇ​രു​വ​രും തു​ല്യ​ത​യി​ലാ​ണ്. സു​ക്ക​ർ ഡോ​ർ​ട്ട് ഓ​പ്പ​ണിം​ഗ് എ​ന്ന​റി​യ​പ്പെ​ടു​ന്ന Nf3 നീ​ക്ക​മാ​ണ് ഡി​ങ് ആ​ദ്യം ക​ളി​ച്ച​ത്. ബ്ലാ​ക്കി​ന്‍റെ ‘e ’ ഫ​യ​ലി​ലെ പോ​ണി​നെ നീ​ക്കാ​ൻ താ​മ​സി​ച്ച​തി​നാ​ൽ Ba3 എ​ന്ന അ​സാ​ധാ​ര​ണ​നീ​ക്കം ന​ട​ത്തി ഗു​കേ​ഷി​ന്‍റെ രാ​ജാ​വി​നു കാ​സ​ലിം​ഗി​നു​ള്ള അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കു​തി​ര​യെ രം​ഗ​ത്തി​റ​ക്കി ബി​ഷ​പ്പു​ക​ൾ വെ​ട്ടി​മാ​റ്റാ​ൻ അ​വ​സ​രം ന​ല്കി. ഓ​രോ റൂ​ക്കും മൂ​ന്നു കാ​ലാ​ളു​ക​ളും വീ​തം ഇ​രു​വ​ർ​ക്കും ക​ള​ത്തി​ലു​ണ്ടാ​യി​രി​ക്കേ 38, 40,…

Read More

സ​യീ​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി-20​യി​ൽ കേ​ര​ള​ത്തി​നു റി​ക്കാ​ർ​ഡ്

ഹൈ​ദ​രാ​ബാ​ദ്: സ​യീ​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ച​രി​ത്ര​നേ​ട്ടം കു​റി​ച്ച് കേ​ര​ള​ത്തി​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗ്. ശ്രേ​യ​സ് അ​യ്യ​ർ ന​യി​ച്ച ക​രു​ത്ത​രാ​യ മും​ബൈ​ക്കെ​തി​രേ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ ത​ക​ർ​ത്താ​ട​ൽ എ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. മ​ത്സ​ര​ത്തി​ൽ മും​ബൈ​യെ 43 റ​ണ്‍​സി​നു കേ​ര​ളം അ​ട്ടി​മ​റി​ക്കു​ക​യും ചെ​യ്തു. പൃ​ഥ്വി ഷാ, ​അം​ഗ്രി​ഷ് ര​ഘു​വ​ൻ​ശി, അ​ജി​ങ്ക്യ ര​ഹാ​നെ, ഷാ​ർ​ദു​ൾ ഠാ​ക്കൂ​ർ, ത​നു​ഷ് കൊ​ടി​യ​ൻ എ​ന്നി​ങ്ങ​നെ താ​ര​നി​ര​യു​മാ​യി എ​ത്തി​യ മും​ബൈ​ക്കെ​തി​രേ 20 ഓ​വ​റി​ൽ കേ​ര​ളം അ​ടി​ച്ചു​കൂ​ട്ടി​യ​ത് അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 234 റ​ണ്‍​സ്. മും​ബൈ​യു​ടെ മ​റു​പ​ടി 20 ഓ​വ​റി​ൽ 191/9 എ​ന്ന സ്കോ​റി​ൽ അ​വ​സാ​നി​ച്ചു. കേ​ര​ള​ത്തി​ന്‍റെ റി​ക്കാ​ർ​ഡ് സ്കോ​ർ സ​യീ​ദ് മു​ഷ്താ​ഖ് അ​ലി ടൂ​ർ​ണ​മെ​ന്‍റ് ച​രി​ത്ര​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​റാ​ണി​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്യാ​ൻ ഇ​റ​ങ്ങി​യ കേ​ര​ള​ത്തി​നു തു​ട​ക്ക​ത്തി​ലേ ക്യാ​പ്റ്റ​ൻ സ​ഞ്ജു സാം​സ​ണി​നെ ന​ഷ്ട​പ്പെ​ട്ടു. നാ​ലു പ​ന്തി​ൽ നാ​ലു റ​ണ്‍​സ് നേ​ടി​യ സ​ഞ്ജു സാം​സ​ണി​നെ ഷാ​ർ​ദു​ൾ…

Read More

സാ​മ്പി​ൾ ന​ൽ​കി​യി​ല്ല: ഉ​ത്തേ​ജ​ക പ​രി​ശോ​ധ​ന​യ്ക്കു വി​സ​മ്മ​തി​ച്ച​തി​ച്ചു; ഗു​സ്തി താ​രം ബ​ജ്രം​ഗ് പൂ​നി​യ​യ്ക്ക് 4 വ​ർ​ഷം വി​ല​ക്ക്

ന്യൂ​ഡ​ൽ​ഹി: ഗു​സ്തി താ​ര​വും ടോ​ക്കി​യോ ഒ​ളിം​പി​ക്സ് വെ​ങ്ക​ല മെ​ഡ​ൽ ജേ​താ​വു​മാ​യ ബ​ജ്രം​ഗ് പൂ​നി​യ​യ്ക്ക് നാ​ല് വ​ർ​ഷം വി​ല​ക്ക്. ഉ​ത്തേ​ജ​ക പ​രി​ശോ​ധ​ന​യ്ക്കു വി​സ​മ്മ​തി​ച്ച​തി​നും പ​രി​ശോ​ധ​ന​യ്ക്ക് സാ​മ്പി​ൾ ന​ൽ​കാ​തി​രു​ന്ന​തി​നു​മാ​ണ് താ​ര​ത്തി​നെ വി​ല​ക്കി​യ​ത്. ദേ​ശീ​യ ഉ​ത്തേ​ജ​ക വി​രു​ദ്ധ ഏ​ജ​ൻ​സി (നാ​ഡ) യാ​ണ് ബ​ജ്രം​ഗ് പൂ​നി​യ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. വി​ല​ക്ക് ല​ഭി​ച്ച​തോ​ടെ നാ​ലു വ​ർ​ഷം ഗു​സ്തി മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നോ പ​രി​ശീ​ല​ക​ൻ ആ​കാ​നോ പൂ​നി​യ​യ്ക്കു ക​ഴി​യി​ല്ല. കാ​ലാ​വ​ധി ക​ഴി​ഞ്ഞ കി​റ്റു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കു ന​ൽ​കി എ​ന്ന കാ​ര​ണ​ത്താ​ലാ​ണ്‌ പൂ​നി​യ സാ​മ്പി​ൾ കൈ​മാ​റാ​ൻ വി​സ​മ്മ​തി​ച്ച​ത്. പ​രി​ശോ​ധ​ന​യ്ക്കു ത​യാ​റാ​ണെ​ന്നും കി​റ്റു​ക​ളി​ൽ വ്യ​ക്ത​ത വേ​ണ​മെ​ന്നും പൂ​നി​യ അ​റി​യി​ച്ചി​രു​ന്നു. നേ​ര​ത്തെ ബ്രി​ജ് ഭൂ​ഷ​ണി​നെ​തി​രാ​യ പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളു​ടെ മു​ൻ​നി​ര​യി​ലു​ണ്ടാ​യി​രു​ന്ന ഗു​സ്തി താ​ര​ങ്ങ​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു പൂ​നി​യ. പി​ന്നീ​ട് വി​നേ​ഷ് ഫോ​ഗ​ട്ടി​നൊ​പ്പം കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു.

Read More

യൂ​​ത്ത് ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ; മി​​ല​​ൻ ജോ​​സ്, ദി​​യ ബി​​ജു ന​​യി​​ക്കും

കോ​​ട്ട​​യം: 39-ാമ​​ത് ദേ​​ശീ​​യ യൂ​​ത്ത് ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​നു​​ള്ള (16 വ​​യ​​സി​​ന് താ​​ഴെ) കേ​​ര​​ള ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ടീ​​മി​​നെ മി​​ല​​ൻ ജോ​​സും പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ടീ​​മി​​നെ ദി​​യ ബി​​ജു​​വും ന​​യി​​ക്കും. മാ​​സം 29 മു​​ത​​ൽ ഡി​​സം​​ബ​​ർ 5 വ​​രെ കോ​​ൽ​​ക്ക​​ത്ത​​യി​​ലാ​​ണ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ന​​ട​​ക്കു​​ന്ന​​ത്. കോ​​ട്ട​​യം മാ​​ന്നാ​​നം സെ​​ന്‍റ് എ​​ഫ്രേം​​സ് എ​​ച്ച്എ​​സ്എ​​സി​​ലെ വി​​ദ്യാ​​ർ​​ഥി​​യാ​​ണ് മി​​ല​​ൻ ജോ​​സ് മാ​​ത്യു. കോ​​ഴി​​ക്കോ​​ട് സി​​ൽ​​വ​​ർ ഹി​​ൽ എ​​ച്ച്എ​​സ്എ​​സി​​ലെ വി​​ദ്യാ​​ർ​​ഥി​​നി​​യാ​​ണ് ദി​​യ ബി​​ജു. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ടീ​​മി​​നെ ഡോ. ​​പ്രി​​ൻ​​സ് കെ. ​​മ​​റ്റം പ​​രി​​ശീ​​ലി​​പ്പിക്കും. നി​​ഖി​​ൽ തോ​​മ​​സാ​​ണ് മാ​​നേ​​ജ​​ർ. മ​​നോ​​ജ് സേ​​വ്യ​​റാ​​ണ് പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ടീ​​മി​​ന്‍റെ പ​​രി​​ശീ​​ല​​ക​​ൻ. എ​​ച്ച്.​​എ​​സ്. ര​​ഹ്‌ന മാ​​നേ​​ജ​​രു​​മാ​​കും. കേരള ടീം ​​ആ​​ണ്‍​കു​​ട്ടി​​ക​​ൾ മി​​ല​​ൻ ജോ​​സ് മാ​​ത്യു (ക്യാ​​പ്റ്റ​​ൻ), അ​​ഭി​​ഷേ​​ക് ആ​​ർ. പ്ര​​ദീ​​പ്, ടി. ​​ആ​​ശ്ര​​യ് ടി, ​​അ​​ർ​​ഷ​​ൽ മു​​ഹ​​മ്മ​​ദ്, എ.​​എ​​സ്. അ​​ദ്വൈ​​ത്, പി.​​കെ. വി​​ശാ​​ൽ, മു​​ഹ​​മ്മ​​ദ് സി​​നാ​​ൻ, എ​​സ്. ആ​​ഷി​​ക്ക്, ജേ​​ക്ക് ജോ​​ണ്‍ കോ​​ശി, നൈ​​ജ​​ൽ ജേ​​ക്ക​​ബ്,…

Read More

ഐ​പി​എ​ൽ താ​ര​ലേ​ലം; ച​രി​ത്രം കു​റി​ച്ച് വൈ​ഭ​വ്

ഐ​പി​എ​ൽ താ​ര​ലേ​ല​ത്തി​ൽ ച​രി​ത്രം കു​റി​ച്ച പ​തി​മൂ​ന്നു​കാ​ര​ൻ വൈ​ഭ​വ് സൂ​ര്യ​വം​ശി. ഐ​പി​എ​ൽ ലേ​ല​ത്തി​ൽ ഒ​രു ടീം ​എ​ടു​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ക​ളി​ക്കാ​ര​നെ​ന്ന റി​ക്കാ​ർ​ഡി​ലാ​ണ് വൈ​ഭ​വ് എ​ത്തി​യ​ത്. 1.10 കോ​ടി രൂ​പ​യ്ക്ക് രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സാ​ണ് കൗ​മാ​ര​താ​ര​ത്തെ സ്വ​ന്ത​മാ​ക്കി​യ​ത്. രാ​ജ​സ്ഥാ​നൊ​പ്പം ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സും വൈ​ഭ​വി​നെ സ്വ​ന്ത​മാ​ക്കാ​ൻ ലേ​ലം വി​ളി​യി​ലു​ണ്ടാ​യി​രു​ന്നു. അ​വ​സാ​നം രാ​ജ​സ്ഥാ​ൻ ജ​യി​ക്കു​ക​യാ​യി​രു​ന്നു. 2023-24 ര​ഞ്ജി ട്രോ​ഫി​യി​ൽ ഈ ​ജ​നു​വ​രി​യി​ൽ ബി​ഹാ​റി​നാ​യി മും​ബൈ​യ്ക്കെ​തി​രേ അ​ര​ങ്ങേ​റ്റം കു​റി​ച്ച​പ്പോ​ൾ 12 വ​യ​സും 284 ദി​വ​സു​മാ​യി​രു​ന്നു പ്രാ​യം. ഇ​തി​ലൂ​ടെ ഇ​തി​ഹാ​സ​ങ്ങ​ളാ​യ സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ (15 വ​ർ​ഷ​വും 57 ദി​വ​സ​വും), യു​വ​രാ​ജ് സിം​ഗ് (15 വ​ർ​ഷ​വും 230 ദി​വ​സ​വും) എ​ന്നി​വ​രു​ടെ റി​ക്കാ​ർ​ഡാ​ണ് ത​ക​ർ​ന്ന​ത്. അ​ണ്ട​ർ 19 യൂ​ത്ത് ലെ​വ​ൽ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ൽ സെ​ഞ്ചു​റി നേ​ടി​യ ക​ളി​ക്കാ​ര​നെ​ന്ന റി​ക്കാ​ർ​ഡി​നു​ട​മ​യാ​ണ്. ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ ചെ​ന്നൈ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 62 പ​ന്തി​ൽ​നി​ന്ന് 104 റ​ണ്‍​സ് നേ​ടി​യി​രു​ന്നു. 58 പ​ന്തി​ൽ​നി​ന്നാ​ണ്…

Read More

കോ​​ടി തിളക്ക​​ത്തി​​ൽ പേ​​സ​​ർ​​മാ​​ർ

ജി​​ദ്ദ: ഐ​​പി​​എ​​ൽ 2025 സീ​​സ​​ണി​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള മെ​​ഗാ താ​​ര​​ലേ​​ലം ജി​​ദ്ദ​​യി​​ൽ പു​​രോ​​ഗ​​മി​​ക്കു​​ന്പോ​​ൾ ഇ​​ന്ന​​ലെ നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​ത് ഇ​​ന്ത്യ​​ൻ പേ​​സ​​ർ​​മാ​​ർ. നാ​​ളു​​ക​​ളാ​​യി ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ അ​​വ​​സ​​രം ല​​ഭി​​ക്കാ​​ത്ത ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​ർ, ദീ​​പ​​ക് ചാ​​ഹ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ​​ക്ക് ലേ​​ല​​ത്തി​​ന്‍റെ ര​​ണ്ടാം ദി​​നം വ​​ൻ തു​​ക ല​​ഭി​​ച്ചു. ഭു​​വ​​നേ​​ശ്വ​​റി​​നെ 10.75 കോ​​ടി രൂ​​പ​​യ്ക്ക് ആ​​ർ​​സി​​ബി സ്വ​​ന്ത​​മാ​​ക്കി. ദീ​​പ​​ക് ചാ​​ഹ​​ർ 9.25 കോ​​ടി രൂ​​പ​​യ്ക്ക് മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​ലെ​​ത്തി. ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റി​​ലെ പു​​ത്ത​​ൻ താ​​രോ​​ദ​​യ​​ങ്ങ​​ളാ​​യ മു​​കേ​​ഷ് കു​​മാ​​ർ, ആ​​കാ​​ശ്ദീ​​പ് സിം​​ഗ് എ​​ന്നി​​വ​​ർ​​ക്ക് എ​​ട്ടു കോ​​ടി രൂ​​പ വീ​​തം ല​​ഭി​​ച്ചു. മു​​കേ​​ഷി​​നെ ഡ​​ൽ​​ഹി ആ​​ടി​​എ​​മ്മി​​ലൂ​​ടെ തി​​രി​​കെ​​യെ​​ത്തി​​ച്ചു. ആ​​കാ​​ശ്ദീ​​പി​​നെ ല​​ക്നൗ സ്വ​​ന്ത​​മാ​​ക്കി. തു​​ഷാ​​ർ ദേ​​ശ്പാ​​ണ്ഡെ​​യെ 6.50 കോ​​ടി​​ക്ക് രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സ് ടീ​​മി​​ലെ​​ത്തി​​ച്ചു. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ഓ​​ൾ​​റൗ​​ണ്ട​​ർ മാ​​ർ​​ക്കോ യാ​​ൻ​​സ​​നെ ഏ​​ഴു കോ​​ടി രൂ​​പ​​യ്ക്ക് പ​​ഞ്ചാ​​ബ് കിം​​ഗ്സ് വാ​​ങ്ങി. ഇ​​ന്ത്യ​​ൻ ഓ​​ൾ​​റൗ​​ണ്ട​​ർ കൃ​​ണാ​​ൽ പാ​​ണ്ഡ്യ​​യെ 5.75 കോ​​ടി രൂ​​പ​​യ്ക്ക് റോ​​യ​​ൽ ചാ​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു…

Read More

ഐ ​ലീ​ഗ് കി​ക്കോ​ഫ് : ഗോ​കു​ലം ക​ള​ത്തി​ൽ

ഹൈ​ദ​രാ​ബാ​ദ്: ഐ ​ലീ​ഗ് ഫു​ട്ബോ​ൾ 2024-25 സീ​സ​ണി​ന് ഇ​ന്നു കി​ക്കോ​ഫ്. വൈ​കു​ന്നേ​രം 4.30നു ​ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ക്ല​ബ്ബാ​യ ഗോ​കു​ലം കേ​ര​ള എ​ഫ്സി തെ​ല​ങ്കാ​ന​യി​ൽ​നി​ന്നു​ള്ള ശ്രീ​നി​ധി ഡെ​ക്കാ​ണി​നെ നേ​രി​ടും. ശ്രീ​നി​ധി​യു​ടെ ഹോം ​ഗ്രൗ​ണ്ടാ​യ ഡെ​ക്കാ​ണ്‍ അ​രീ​ന​യി​ലാ​ണ് മ​ത്സ​രം. ഐ ​ലീ​ഗ് ചാ​ന്പ്യ​ന്മാ​രാ​യി അ​ടു​ത്ത സീ​സ​ണി​ൽ ഐ​എ​സ്എ​ല്ലി​ൽ ക​ളി​ക്കു​ക എ​ന്ന മോ​ഹ​വു​മാ​യാ​ണ് ഗോ​കു​ലം കേ​ര​ള എ​ഫ്സി ഇ​റ​ങ്ങു​ന്ന​ത്. 2023-24 സീ​സ​ണി​ൽ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​രാ​യി​രു​ന്നു ശ്രീ​നി​ധി​യും ഗോ​കു​ലം കേ​ര​ള​യും. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ ചാ​ന്പ്യ​ന്മാ​രാ​യ മു​ഹ​മ്മ​ദ​ൻ എ​സ്‌​സി സ്ഥാ​ന​ക്ക​യ​റ്റം സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലേ​ക്കു (ഐ​എ​സ്എ​ൽ) പ്ര​വേ​ശി​ച്ചു. 2024-25 ഐ ​ലീ​ഗി​ലേ​ക്ക് ര​ണ്ടു ടീ​മു​ക​ൾ എ​ത്തു​ന്നു​ണ്ട്. ഐ ​ലീ​ഗ് ര​ണ്ടി​ൽ​നി​ന്നു സ്ഥാ​ന​ക്ക​യ​റ്റം സ്വ​ന്ത​മാ​ക്കി​യ സ്പോ​ർ​ട്ടിം​ഗ് ബം​ഗ​ളൂ​രു, ഡെം​പൊ ഗോ​വ​യും ഇ​ത്ത​വ​ണ മ​ത്സ​ര രം​ഗ​ത്തു​ണ്ട്. ഇ​ന്നു ന​ട​ക്കു​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള ഇ​ന്‍റ​ർ കാ​ശി സ്പോ​ർ​ട്ടിം​ഗ് ബം​ഗ​ളൂ​രു​വി​നെ നേ​രി​ടും.

Read More