ചങ്ങനാശേരി: വരാപ്പുഴ പപ്പന് മെമ്മോറിയല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന എംജി യൂണിവേഴ്സിറ്റി ഇന്റര്‍ കൊളീജിയേറ്റ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളജ് ജേതാക്കളായി. വോളിബോള്‍ ലീഗ് പോരാട്ടത്തില്‍ എതിരാളികള്‍ക്ക് ഒരു സെറ്റുപോലും വിട്ടുകൊടുക്കാതെ തുടര്‍ച്ചയായി മൂന്നു മത്സരങ്ങളിലും ആധികാരിക വിജയം നേടിയാണ് അസംപ്ഷന്‍ വിജയികളായത്. അസംപ്ഷന്‍ കോളജിലെ നിയ അനില്‍ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരിയായി തെരഞ്ഞെടുക്കപ്പെട്ടു. സ്പോര്‍ട്സ് കൗണ്‍സില്‍ വോളിബോള്‍ പരിശീലകനായ നവാസ് വഹാബാണ് ടീമിന്റെ മുഖ്യപരിശീലകന്‍. കാതോലിക്കേറ്റ് കോളജ് പത്തനംതിട്ട രണ്ടാം സ്ഥാനവും അല്‍ഫോന്‍സാ കോളജ് പാലാ മൂന്നാം സ്ഥാനവും നേടി.
Read MoreCategory: Sports
ലോകകപ്പ് യോഗ്യതാ മത്സരം: അർജന്റീനയെ വീഴ്ത്തി പരാഗ്വെ
അസൻസിയൺ: 2026 ഫിഫ ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തിൽ ലോകചാന്പ്യൻമാരായ അർജന്റീനയെ പരാജയെപ്പെടുത്തി പരാഗ്വെ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പരാഗ്വെ വിജയിച്ചത്. രാഗ്വെയിലെ അസൺസിയണിലുള്ള സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ഗോൾ നേടിയത് അർജന്റീനയാണെങ്കിലും രണ്ട് ഗോളുകൾ തിരിച്ചടിച്ച് പരാഗ്വെ മത്സരം സ്വന്തമാക്കുകയായിരുന്നു. 11-ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസിന്റെ ഗോളിലൂടെയാണ് അർജന്റീന മുന്നിലെത്തിയത്.എന്നാൽ 19-ാം മിനിറ്റിൽ അന്റാണിയോ സനാബ്രിയ പരാഗ്വെയെ ഒപ്പമെത്തിച്ചു. 47ാം- മിനിറ്റിലെ ഒമർ അൽഡെരെട്ടെയുടെ ഗോളാണ് പരാഗ്വെയെ വിജയത്തിലെത്തിച്ചത്.
Read Moreമുഹമ്മദ് ഇനാൻ ഏഷ്യ കപ്പ് ടീമിൽ
മുംബൈ: എസിസി ഏഷ്യ കപ്പ് അണ്ടർ 19 ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ മലയാളി ലെഗ് സ്പിന്നർ മുഹമ്മദ് ഇനാൻ ഇടംപിടിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ അണ്ടർ- 19 ടെസ്റ്റ്, ഏകദിന പരന്പരകളിൽ മികച്ച പ്രകടനം കാഴ്ചവച്ചതാണ് ഏഷ്യ കപ്പിനുള്ള ടീമിൽ ഇടംപിടിക്കാൻ ഇനാനു സഹായകമായത്. ഏകദിനത്തിൽ ആറും ടെസ്റ്റിൽ 16ഉം വിക്കറ്റ് ഓസ്ട്രേലിയൻ പര്യടനത്തിൽ ഇനാൻ നേടിയിരുന്നു. ഷാർജയിലെ ക്രിക്കറ്റ് അക്കാഡമിയിൽ പരിശീലിക്കവെ പാക്കിസ്ഥാന്റെ എക്കാലത്തെയും മികച്ച സ്പിന്നർമാരിൽ ഒരാളായ സഖ്ലൈൻ മുഷ്താഖാണ് സ്പിന്നിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്. ഇന്ത്യയിലെ അവസരം മുതലെടുക്കാനായി തുടർന്നു നാട്ടിലേക്കെത്തി. തൃശൂർ മുണ്ടൂർ സ്വദേശികളായ ഷാനവാസ്-റഹീന ദന്പതികളുടെ മകനാണ്. വൈഭവും ടീമിൽ ഇനാനൊപ്പം ബിഹാർ അദ്ഭുതബാലനായ വൈഭവ് സൂര്യവൻഷിയും ഇന്ത്യൻ അണ്ടർ 19 ടീമിൽ ഇടം നേടിയിട്ടുണ്ട്. ഓസ്ട്രേലിയ അണ്ടർ 19ന് എതിരേ യൂത്ത് ടെസ്റ്റിൽ സെഞ്ചുറി നേടി, രാജ്യാന്തര വേദിയിൽ മൂന്നക്കം കാണുന്ന…
Read Moreസന്തോഷ് ട്രോഫി: കേരള ടീം ഇന്ന്
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ യോഗ്യതാ റൗണ്ടിനുള്ള കേരളത്തിന്റെ 22 അംഗ ടീമിനെ ഇന്നു കോഴിക്കോട്ട് പ്രഖ്യാപിക്കും. മുപ്പതംഗ പരിശീലന ക്യാമ്പില്‍നിന്നാണ് അന്തിമടീമിനെ തെരഞ്ഞെടുക്കുക. മുന്‍ താരങ്ങളായ കെ.ടി. ചാക്കോ, കെ. അജയന്, പ്രഹ്ലാദന് എന്നിവരാണു സെലക്ടര്‍മാര്‍. കോഴിക്കോട് കോര്പറേഷന് ഇഎംഎസ് സ്റ്റേഡിയത്തിലാണു ക്യാമ്പ്. ഗ്രൂപ്പ് എച്ചില് 20നു റെയില്‍വേസുമായും 22ന് ലക്ഷദ്വീപുമായും 24നു പുതുച്ചേരിയുമായുമാണു കേരളത്തിന്റെ കളി. കോര്പറേഷന് സ്റ്റേഡിയത്തില്‍ എല്ലാം ദിവസവും വൈകുന്നേരം നാലിനാണു മത്സരം. ഗ്രൂപ്പ് ചാമ്പ്യന്മാര് ഡിസംബറില്‍ ഹൈദരാബാദില്‍ നടക്കുന്ന ഫൈനല്‍ റൗണ്ടിലേക്കു യോഗ്യത നേടും. ബിബി തോമസാണ് പരിശീലനത്തിനു നേതൃത്വം നല്‍കുന്നത്. സഹപരിശീലകന്‍ ഹാരി ബെന്നിയും ഗോള്‍കീപ്പിംഗ് കോച്ച് എം.വി. നെല്‍സണും ഒപ്പമുണ്ട്. ഇന്നലെ വൈകുന്നേരം ഗോകുലം കേരളയുമായി ടീം പരിശീലന മത്സരം നടത്തി. ഏഴു തവണ ചാമ്പ്യന്മാരായ കേരളത്തിനു കഴിഞ്ഞ രണ്ട് സീസണിലും സെമിയില്‍ എത്താനായില്ല.
Read Moreഇന്ത്യ x ദക്ഷിണാഫ്രിക്ക നാലാം ട്വന്റി-20 രാത്രി 8.30ന്
ജോഹന്നാസ്ബർഗ്: വാണ്ടറേഴ്സ് പിടിച്ച് പരന്പര സ്വന്തമാക്കുക എന്ന ലക്ഷ്യവുമായി സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ട്വന്റി-20 ടീം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലു മത്സര ട്വന്റി-20 ക്രിക്കറ്റ് പരന്പരയിലെ അവസാന മത്സരം ഇന്ത്യൻ സമയം ഇന്നു രാത്രി 8.30ന് ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ അരങ്ങേറും. ആദ്യ മൂന്നു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇന്ത്യ 2-1നു മുന്നിലാണ്. ഇന്നു ജയിച്ചാൽ സൂര്യകുമാറിനും സംഘത്തിനും പരന്പര സ്വന്തമാക്കാം. സഞ്ജു Vs യാൻസണ് പരന്പരയിലെ ആദ്യമത്സരത്തിൽ സെഞ്ചുറി നേടി റിക്കാർഡ് സ്വന്തമാക്കിയ മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു വി. സാംസണും ദക്ഷിണാഫ്രിക്കൻ പേസർ മാർക്കോ യാൻസണും തമ്മിലുള്ള കൊന്പുകോർക്കലാണ് ടോപ് ഓർഡറിൽ ശ്രദ്ധാകേന്ദ്രം. ആദ്യ ട്വന്റി-20യിൽ 50 പന്തിൽ 107 റണ്‍സ് അടിച്ചുകൂട്ടി പ്ലെയർ ഓഫ് ദ മാച്ചായ സഞ്ജു രണ്ടും മൂന്നും മത്സരങ്ങളിൽ യാൻസണിനു മുന്നിൽ പൂജ്യത്തിനു ബൗൾഡായി. രണ്ടാം ട്വന്റി-20യിൽ…
Read Moreഐസിസി ചാന്പ്യൻസ് ട്രോഫി: കടുപ്പിച്ച് പാക്കിസ്ഥാൻ
ലാഹോർ: അടുത്ത വർഷം പാക്കിസ്ഥാനിൽ നടക്കുന്ന ഐസിസി ചാന്പ്യൻസ് ട്രോഫിയുമായി ബന്ധപ്പെട്ട തർക്കം അവസാനിക്കുന്നില്ല. ഏഴു വർഷങ്ങൾക്കുശേഷമാണ് ഐസിസി ചാന്പ്യൻസ് ട്രോഫി ടൂർണമെന്റ് വീണ്ടും നടത്തുന്നത്. 1998ൽ ആരംഭിച്ച ടൂർണമെന്റിന്റെ ഒന്‍പതാം പതിപ്പിന് പാക്കിസ്ഥാൻ ആതിഥേയത്വത്തിനുള്ള അവകാശം നേടിയപ്പോൾ മുതൽ വിവാദങ്ങളും ആരംഭിച്ചു. ഇന്ത്യൻ ടീം പാക്കിസ്ഥാനിലേക്കു പോകുമോയെന്ന കാര്യമായിരുന്നു പ്രധാനമായും ചർച്ചയായത്. അടുത്തവർഷത്തെ ടൂർണമെന്റിന് ഇന്ത്യ ടീമിനെ പാക്കിസ്ഥാനിലേക്ക് അയയ്ക്കില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് ഇന്റർനാഷണൽ ക്രിക്കറ്റ് കൗണ്‍സിലിനെ (ഐസിസി) അറിയിക്കുകയും ചെയ്തു. കേന്ദ്രസർക്കാരിന്റെ തീരുമാനമാണിതെന്ന് ബിസിസിഐ, ഐസിസിയെ അറിയിക്കുകയുംചെയ്തു. ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലേക്കു മാറ്റിയാൽ ടൂർണമെന്റിൽ ഇന്ത്യ ഉണ്ടാകുമെന്നും ഐസിസിയെ അറിയിച്ചു. ഇക്കാര്യം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തള്ളി. മത്സരങ്ങൾ മാറ്റുന്നതിനെക്കുറിച്ച് പിസിബി പാക്കിസ്ഥാൻ സർക്കാരിന്റെ ഉപദേശം തേടി. എന്നാൽ, സർക്കാർ ഒരു മത്സരം പോലും രാജ്യത്തിനു വെളിയിൽ നടത്താൻ സമ്മതം നൽകിയില്ല.…
Read Moreലോക ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യക്കു കിരീടം
കൊച്ചി: മാലദ്വീപില്‍ നടന്ന 15-ാമത് ലോക ബോഡിബില്‍ഡിംഗ് ആന്‍ഡ് ഫിസിക് സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ ടീം ഇന്ത്യ ചാമ്പ്യന്മാരായി. തമിഴ്നാട്ടില്‍നിന്നുള്ള ശരവണ്‍ മണി മിസ്റ്റര്‍ യുണിവേഴ്സ് 2024 പട്ടം കരസ്ഥമാക്കി. 60 വയസിനു മുകളില്‍ പ്രായമുള്ളവരുടെ മാസ്റ്റേഴ്സ് വിഭാഗത്തില്‍ കേരളത്തില്‍നിന്നുള്ള സുരേഷ്കുമാര്‍, പീറ്റര്‍ ജോസഫ് എന്നീ താരങ്ങള്‍ യഥാക്രമം സ്വര്‍ണവും വെള്ളിയും നേടി. എട്ട് സ്വര്‍ണം, ആറ് വെള്ളി, ഒമ്പത് വെങ്കലം എന്നിങ്ങനെ ഇന്ത്യന്‍ ടീം ആകെ 23 മെഡലുകള്‍ സ്വന്തമാക്കി. ബോഡി ബില്‍ഡിംഗ്, ഫിസിക് സ്പോര്‍ട്സ് എന്നീ വിഭാഗങ്ങളിലായി 51 ഇനം മത്സരങ്ങളാണ് ചാമ്പ്യന്ഷിപ്പിലുണ്ടായിരുന്നത്. നവംബര്‍ അഞ്ച് മുതല്‍ 11 വരെ മാലദ്വീപിലെ കാനറീഫ് ദ്വീപിലെ അദ്ദു സിറ്റിയിലാണ് ലോക ചാമ്പ്യന്‍ഷിപ്പ് അരങ്ങേറിയത്.
Read Moreസെഞ്ചൂറിയൻ തിലക്
സെഞ്ചൂറിയൻ: സെഞ്ചൂറിയനിൽ സെഞ്ചുറി നേടിയ തിലക് വർമയുടെ മികവിൽ ഇന്ത്യക്കു മികച്ച സ്കോർ. ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള മൂന്നാം ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റിന് 219 റണ്‍സ് എടുത്തു. 56 പന്തിൽ 107 റൺസ് നേടി പുറത്താകാതെനിന്ന തിലക് വർമയുടെ ബാറ്റിൽനിന്ന് എട്ടു ഫോറും ഏഴു സിക്സുമാണ് ബൗണ്ടറി കടന്നത്. അഭിഷേക് ശർമ അർധ സെഞ്ചുറിയുമായി ഫോമിലെത്തിയപ്പോൾ സഞ്ജു സാംസണ് തുടർച്ചയായ രണ്ടാം മത്സരത്തിലും പൂജ്യത്തിനു പുറത്തായി. മാർക്കോ ജാൻസനാണ് ഇത്തവണയും വിക്കറ്റ്. രമണ്‍ദീപ് സിംഗ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ മാർക്രം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം ശരിയെന്നു വ്യക്തമാക്കുന്നതായിരുന്നു ജാൻസണ് എറിഞ്ഞ ആദ്യ ഓവർ. രണ്ടാം പന്തിൽ സഞ്ജു ക്ലീൻബൗൾഡ്. എന്നാൽ ഈ വീഴ്ചയ്ക്കുശേഷം ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. അഭിഷേക് ശർമക്കൊപ്പം തിലക് വർമ ചേർന്നതോടെ…
Read Moreസെമി ഉറപ്പിച്ച് സിന്നർ
ടൂറിൻ: എടിപി ഫൈനൽസിൽ രണ്ടാം ജയത്തോടെ ലോക ഒന്നാം നന്പർ ജാനിക് സിന്നർ സെമിയിലേക്ക് അടുത്തു. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ സിന്നർ 6-4, 6-4ന് ടെയ്ലർ ഫ്രിറ്റ്സിനെ തോൽപ്പിച്ചു. ഡാനിൽ മെദ് വദേവിനെതിരേയാണ് ഗ്രൂപ്പിൽ സിന്നറുടെ അവസാന മത്സരം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഡാനിൽ മെദ് വദേവ് 6-2, 6-4ന് അലക്സ് ഡി മിനോറിനെ പരാജയപ്പെടുത്തി. ഗ്രൂപ്പിൽ റഷ്യൻതാരത്തിന്റെ ആദ്യ ജയമാണ്. ആദ്യ കളിയിൽ മെദ് വദേവ് നേരിട്ടുള്ള സെറ്റുകൾക്ക് ഫ്രിറ്റ്സിനോട് തോറ്റിരുന്നു. ബൊപ്പണ്ണ സഖ്യത്തിന് രണ്ടാം തോൽവി. ബോബ് ബ്രയാൻ ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ബൊപ്പണ്ണ-മാത്യു എബ്ഡൻ സഖ്യത്തെ ടോപ് സീഡുകളായ മാഴ്സലോ അരെവാലോ-മേറ്റ് പാവിച്ച് സഖ്യം 7-5, 6-3ന് തോൽപ്പിച്ചു.
Read Moreഇന്ത്യ-പാക് കായികബന്ധം: തുറക്കാതെ അതിർത്തികൾ
ന്യൂഡൽഹി: കായിക ലോകത്ത് ഇന്ത്യ-പാക്കിസ്ഥാൻ ബന്ധം വഷളാകുന്നു. അടുത്ത വർഷം പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ഐസിസി ചാന്പ്യൻസ് ട്രോഫിക്ക് ഇന്ത്യൻ ടീമിനെ അയയ്ക്കില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ബിസിസിഐ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ പാക്കിസ്ഥാനിൽ നടക്കുന്ന കാഴ്ചപരിമിതർക്കുള്ള ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന് ടൂർണമെന്റിൽ പങ്കെടുക്കാനുള്ള അനുമതി ലഭിച്ചിട്ടില്ല. ഏഷ്യകപ്പ് യൂത്ത് സ്ക്രാബിൾ ചാന്പ്യൻഷിപ്പിനും ഡൽഹി കപ്പിനുമുള്ള പാക്കിസ്ഥാൻ ടീമിന്റെ ചില കളിക്കാർക്കും വീസ നൽകാൻ ഇന്ത്യൻ ഹൈക്കമ്മീഷൻ വിസമ്മതിച്ചിരിക്കുകയാണ്. എല്ലാവർക്കും വീസയില്ല ഏഷ്യകപ്പ് യൂത്ത് സ്ക്രാബിൾ ചാന്പ്യൻഷിപ്പിനും ഡൽഹി കപ്പിനും പങ്കെടുക്കുന്ന പാക്കിസ്ഥാൻ കളിക്കാർ ഇന്ത്യൻ ഹൈക്കമ്മീഷനിൽ രണ്ടു മാസം മുന്‍പേ വീസയ്ക്ക് അപേക്ഷിച്ചതാണ്. എന്നാൽ, വീസ നല്കുന്ന കാര്യം നീണ്ടു പോകുകയായിരുന്നു. ചില കളിക്കാർ വീസ നൽകില്ലെന്ന് ഇന്ത്യൻ ഹൈകമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 15 മുതൽ 17 വരെയാണ് ടൂർണമെന്റ്. ഇന്ത്യൻ…
Read More