തുമ്പ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനെതിരേ ആധിപത്യം പുലര്‍ത്തി കേരളം. ഒന്നാം ഇന്നിംഗ്സില്‍ 233 റണ്‍സ് ലീഡ് നേടിയ കേരളം, മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ഉത്തര്‍പ്രദേശിന്റെ രണ്ടാം ഇന്നിംഗ്സിലെ രണ്ടു വിക്കറ്റ് വീഴ്ത്തി. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സില്‍ സച്ചിന് ബേബി (83), സല്മാന് നിസാര്‍ (93), മുഹമ്മദ് അസ്ഹറുദ്ദീന് (40) എന്നിവര്‍ തിളങ്ങി. സ്കോര്‍: ഉത്തര്‍പ്രദേശ് 162, 66/2. കേരളം 395.
Read MoreCategory: Sports
ട്വന്റി-20 യിൽ റിക്കാർഡ് കുറിച്ച് സഞ്ജു ഷോ
ഡർബൻ: ട്വന്റി-20 യിൽ റിക്കാർഡ് നേട്ടം കുറിച്ച് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റിൽ തുടർച്ചയായ രണ്ട് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരൻ എന്ന നേട്ടം സഞ്ജു കുറിച്ചു. 50 പന്തിൽ 107 റൺസെടുത്ത സഞ്ജുവിന്റെ മികവിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ട്വന്റി-20 യിൽ ഇന്ത്യ മുന്നോട്ടുവച്ചത് 203 റൺസിന്റെ വിജയലക്ഷ്യം. 47 പന്തിൽനിന്നു നൂറു തികച്ച സഞ്ജുവിന്റെ ഇന്നിംഗ്സിന് പത്തു സിക്സുകളും ഏഴു ഫോറുകളും ചാരുതയേകി. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന റിക്കാർഡും സഞ്ജു സ്വന്തമാക്കി. ബംഗ്ലാദേശിനെതിരായ അവസാന ട്വന്റി-20യിൽ 47 പന്തിൽ 111 റൺസെടുത്തിരുന്നു ഈ മലയാളി. തുടർച്ചയായി രണ്ടു ട്വന്റി-20 മത്സരങ്ങളിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരവും ലോകത്തിലെ നാലാമത്തെ താരവുമായിരിക്കുകയാണ് മലയാളികളുടെ അഭിമാനതാരം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് അയയ്ക്കപ്പെട്ട ഇന്ത്യ 20…
Read Moreസംസ്ഥാന സ്കൂള്‍ കായിക മേള; അത്ലറ്റിക്സില് മലപ്പുറം മുന്നിൽ
കൊച്ചി: കേരള സ്കൂള്‍ കായിക മേളയില്‍ അത്ലറ്റിക്സില് കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്സ് അപ്പായ മലപ്പുറം മുന്നേറ്റം തുടരുന്നു. അഞ്ചു സ്വര്‍ണവും മൂന്നു വെള്ളിയും നാല് വെങ്കലുമായി 38 പോയിന്റാണ് മലപ്പുറത്തിന് ഉള്ളത്. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍ ജില്ലയായ പാലക്കാട് 30 പോയിന്റോടെ രണ്ടാം സ്ഥാനത്തുണ്ട്. പാലക്കാടിന് നാല് സ്വര്‍ണവും ഒരു വെള്ളിയും ഏഴ് വെങ്കലവുമുണ്ട്. 19 പോയിന്റുമായി എറണാകുളമാണ് മൂന്നാം സ്ഥാനത്ത്. എറണാകുളത്തിന് രണ്ടു സ്വര്‍ണവും മൂന്ന് വെള്ളിയുമാണ് ലഭിച്ചിരിക്കുന്നത്. ഇന്ന് രണ്ടു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ജൂണിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തില്‍ സ്വര്‍ണം നേടുന്ന മലപ്പുറം ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസ്എസിലെ പി. നിരഞ്ജന സ്വര്‍ണം നേടി. ജൂണിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ കോഴിക്കോട് കുളത്തുവയല്‍. സെന്റ് ജോര്‍ജ്സ് എച്ച്എസ്എസിലെ ആദിത്ത് വി. അനിലാണ് സ്വര്‍ണം. മത്സരങ്ങള്‍ തുടരുകയാണ്. ‘സാറെ ഞാന്‍ സ്വര്‍ണവുമായേ മടങ്ങി വരൂ…’ അധ്യാപകനു…
Read Moreഒന്നാം ട്വന്റി-20 പോരാട്ടം; സഞ്ജു-അഭിഷേക് ഓപ്പണ്‍
ഡര്ബന്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പോരാട്ടത്തിന് ടീം ഇന്ത്യ. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ട്വന്റി-20 ടീം വൻ ഹൈപ്പിലാണ്. ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരായ പരമ്പരകള്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിനു കീഴില്‍ ഇന്ത്യന്‍ സ്വന്തമാക്കിക്കഴിഞ്ഞു. തുടര്‍ച്ചയായ മൂന്നാം പരമ്പര നേട്ടമാണ് സൂര്യകുമാറും സംഘവും പ്രതീക്ഷിക്കുന്നത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലു മത്സര ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്നു ഡര്‍ബനില്‍ അരങ്ങേറും. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് ടോസ്. ഐസിസി 2024 ട്വന്റി-20 ലോകകപ്പ് ഫൈനലിനു ശേഷം ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ പോരാട്ടമാണ് ഇന്നു നടക്കുക. സഞ്ജു-അഭിഷേക് ഓപ്പണ്‍ ബംഗ്ലാദേശിനെതിരായ ട്വന്റി-20യിലേതുപോലെ സഞ്ജു സാംസണും അഭിഷേക് ശര്‍മയുമായിരിക്കും ഇന്നു ഇന്ത്യന്‍ ഓപ്പണിംഗ് ബാറ്റര്‍മാര്‍. ബംഗ്ലാദേശിനെതിരായ മൂന്നാം മത്സരത്തില്‍ സഞ്ജു 47 പന്തില്‍ 111 റണ്‍സ് അടിച്ചെടുത്ത് കന്നി സെഞ്ചുറി കുറിച്ചിരുന്നു. അടുത്ത ലോകകപ്പിലേക്കുള്ള സഞ്ജു-അഭിഷേക് ഓപ്പണിംഗ് സഖ്യത്തിന്റെ മറ്റൊരു…
Read Moreകേരള ബ്ലാസ്റ്റേഴ്സ് വീണ്ടും പൊട്ടി
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു തുടർച്ചയായ മൂന്നാം തോൽവി.ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 1-2നു ഹൈദരാബാദ് എഫ്സിക്കു മുന്നിൽ മുട്ടുമടക്കി. ആന്ദ്രേ ആൽബയുടെ (43′, 70′ പെനാൽറ്റി) ഇരട്ടഗോൾ ബലത്തിലാണ് ഹൈദരാബാദ് എഫ്സി ജയം സ്വന്തമാക്കിയത്. 13-ാം മിനിറ്റിൽ ജെസ്യൂസ് ജിമെനെസിന്റെ ഗോളിൽ ലീഡ് നേടിയശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി. എട്ടു മത്സരങ്ങൾ പൂർത്തിയായപ്പോൾ രണ്ടു ജയം, രണ്ടു സമനില, നാലു തോൽവി എന്നിങ്ങനെ എട്ടു പോയിന്റുമായി 10-ാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ഏഴു പോയിന്റുമായി ഹൈദരാബാദ് 11-ാം സ്ഥാനത്തുണ്ട്.
Read Moreഓസ്ട്രേലിയന്‍ പര്യടനം; കെ.എല്‍ ക്ലിക്കായില്ല
മെല്‍ബൺ: ഓസ്ട്രേലിയന്‍ പര്യടനത്തിനു മുമ്പായി മധ്യനിര ബാറ്ററായി കെ.എൽ. രാഹുല്‍ ഫോം കണ്ടെത്തുമെന്ന പ്രതീക്ഷ അസ്ഥാനത്ത്. ഓസ്ട്രേലിയ എയ്ക്ക് എതിരായ ചതുര്‍ദിന ക്രിക്കറ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ നാലു പന്തില്‍ നാലു റണ്‍സ് മാത്രമാണ് രാഹുല്‍ എടുത്തത്. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ എ ഇന്ത്യ എയെ 57.1 ഓവറില്‍ 161 റണ്‍സിന് എറിഞ്ഞിട്ടു. 186 പന്തില്‍ രണ്ടു സിക്സും ആറു ഫോറും അടക്കം 80 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലാണ് ഇന്ത്യ എ ഇന്നിംഗ്സിലെ ടോപ് സ്കോറർ. ഒന്നാം ഇന്നിംഗ്സിനു ക്രീസിലെത്തിയ ഓസ്ട്രേലിയ എ ആദ്യ ദിനം അവസാനിച്ചപ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സ് നേടിയിരുന്നു.
Read Moreസംസ്ഥാന സ്കൂള്‍ കായികമേള: അത്ലറ്റിക്സില് ആദ്യ സ്വര്‍ണം മുഹമ്മദ് സുല്‍ത്താന്‍; മുന്നേറ്റം തുടർന്ന് തിരുവനന്തപുരം
കൊച്ചി: സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ എറണാകുളം മഹാരാജാസ് കോളജ് സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ കൗമാരക്കുതിപ്പിന് ഇന്ന് രാവിലെ തുടക്കമായി. രാവിലെ 6.10 നാണ് അത്ലറ്റിക് മത്സരങ്ങള്‍ ആരംഭിച്ചത്. അത്ലറ്റിക്സില് തീ പാറുന്ന പോരാട്ടം കാഴ്ച വച്ച് ആദ്യ സ്വര്‍ണം മലപ്പുറം കടകശേരി ഐഡിയല്‍ ഇന്റര്‍ നാഷണല്‍ സ്കൂളിലെ മുഹമ്മദ് സുല്‍ത്താന്‍. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തിലാണ് മുഹമ്മദ് സ്വര്‍ണം നേടിയത്. മഹാരാജാസ് കോളജിലെ സിന്തറ്റിക് ട്രാക്കിലാണ് അത് ലറ്റിക്സ് മത്സരങ്ങള്‍ രാവിലെ 6.10 മുതലാണ് ആരംഭിച്ചത്. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തില്‍ മലപ്പുറം ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസ്എസിലെ കെ.പി. ഗീതു സ്വര്‍ണം നേടി. ജൂണിയര്‍ ബോയ്സ് 3000 മീറ്റര്‍ ഓട്ടത്തില്‍ പാലക്കാട് മുണ്ടൂര്‍ എച്ച്എസ്എസിലെ എസ്. ജഗന്നാഥനാണ് സ്വര്‍ണം. ജൂണിയര്‍ ഗേള്‍സ് 3000 മീറ്റര്‍ ഓട്ടത്തില്‍ പാലക്കാട് മുണ്ടൂര്‍ എച്ച് എസ് എസിലെ എസ്.അര്‍ച്ചന…
Read Moreഐപിഎല്‍ ലേലത്തിൽ 1574 കളിക്കാര്‍
ജിദ്ദ: ഇന്ത്യന്‍ പ്രീമയിര്‍ ലീഗ് (ഐപിഎല്‍) ട്വന്റി-20 ക്രിക്കറ്റിന്റെ 2025 മെഗാ താര ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 1574 കളിക്കാർ. ഈ മാസം 24, 25 തീയതികളിലായി സൗദി അറേബ്യയിലെ ജിദ്ദയിലാണ് മെഗാ താര ലേലം അരങ്ങേറുന്നത്. ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതില്‍ 1165 പേര് ഇന്ത്യന്‍ കളിക്കാരാണ്. 409 പേര് വിദേശത്തുനിന്നും രജിസ്റ്റര്‍ ചെയ്തതായി ഐപിഎല്‍ അധികൃതര്‍ അറിയിച്ചു.
Read Moreഞെട്ടറ്റ് റയല്‍, സിറ്റി
മാഡ്രിഡ്/ലിസ്ബണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ 2024-25 സീസണിലെ ഏറ്റവും വലിയ ഞെട്ടലില്‍ വമ്പന്മാരായ റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും. കിലിയന്‍ എംബപ്പെ, ജൂഡ് ബെല്ലിങ്ഗം, വിനീഷ്യസ് ജൂണിയര്‍ എന്നിങ്ങനെ നീളുന്ന താരപ്രഭയിലിറങ്ങിയ റയല്‍ മാഡ്രിഡിനെ 1-3നു ഇറ്റാലിയന്‍ കരുത്തുമായെത്തിയ എസി മിലാന് തകര്‍ത്തെറിഞ്ഞു. പോര്‍ച്ചുഗല്‍ ക്ലബ്ബായ സ്പോര്‍ട്ടിംഗ് സിപിക്ക് എതിരേ എവേ പോരാട്ടത്തില്‍ പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി ദയനീയ തോല്‍വി വഴങ്ങി(4-1). ഹോം മത്സരത്തില്‍ ലിവര്‍പൂള്‍ 4-0നു ജര്‍മന്‍ ക്ലബ്ബായ ലെവര്‍കൂസെനെ കീഴടക്കി. യുവന്റസും ലില്ലയും 1-1 സമനിലയില്‍ പിരിഞ്ഞു.
Read Moreബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോളില്‍ എട്ടാം റൗണ്ട് പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്നു സ്വന്തം തട്ടകത്തില്‍. മുന്‍ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സിയാണ് എതിരാളികള്‍. രാത്രി 7.30നു കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഏകലക്ഷ്യം വിജയത്തോടെ വിലപ്പെട്ട മൂന്നു പോയിന്റ് സ്വന്തമാക്കുക എന്നതാണ്.
Read More