റിയാദ്: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 2025 എഡിഷൻ മെഗാ താര ലേലം ഈ മാസം 24, 25 തീയതികളിൽ അരങ്ങേറുമെന്നു സൂചന. സൗദി അറേബ്യയിലെ റിയാദിൽവച്ചായിരിക്കും ഇത്തവണത്തെ താരലേലം എന്നും റിപ്പോർട്ടുണ്ട്. എന്നാൽ, ഇക്കാര്യങ്ങൾ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2024 താര ലേലം ദുബായിൽവച്ചായിരുന്നു നടന്നത്. 2022ലാണ് അവസാനമായി മെഗാ താരലേലം അരങ്ങേറിയത്.
Read MoreCategory: Sports
മുൾമുനയിൽ ഗംഭീർ
മുംബൈ: ന്യൂസിലൻഡിന് എതിരായ ടെസ്റ്റ് ക്രിക്കറ്റ് പരന്പര 3-0നു നഷ്ടപ്പെട്ടതോടെ ഇന്ത്യൻ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ മുൾമുനയിൽ. ഗൗതം ഗംഭീറും അദ്ദേഹത്തിന്റെ കോച്ചിംഗ് സംഘത്തിലുമുള്ള ഇന്ത്യൻ ആരാധകരുടെ വിശ്വാസം പൂർണമായി നഷ്ടപ്പെട്ട പരന്പരയായിരുന്നു ന്യൂസിലൻഡിനെതിരായത്. ഗൗതം ഗംഭീർ മുഖ്യപരിശീലക റോളിൽ എത്തിയശേഷം ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും എതിരായ രണ്ടു ട്വന്റി-20 പരന്പര മാത്രമാണ് ഇന്ത്യ നേടിയത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരന്പര ജയിച്ചെങ്കിലും ഇന്ത്യൻ ടീമുമായി കിടപിടിക്കുന്ന ടീമല്ല അവരെന്നതാണ് വാസ്തവം. ശ്രീലങ്കയിൽ അവർക്കെതിരായ ഏകദിന പരന്പരയും ഇന്ത്യയിൽ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരന്പരയും ഗംഭീർ മുഖ്യപരിശീലകനായശേഷം നഷ്ടപ്പെട്ടു. മുൻപരിചയമില്ല, എന്നിട്ടും കോച്ച് എന്ന നിലയിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലോ ഇന്റർനാഷണൽ ക്രിക്കറ്റിലോ മുൻപരിചയമില്ലാതെയാണ് ബിസിസിഐ ഗൗതം ഗംഭീറിനെ ഇന്ത്യയുടെ മുഖ്യപരിശീലകനാക്കിയത്. വളച്ചുകെട്ടില്ലാതെ പറഞ്ഞാൽ ബിജെപി മുൻ എംപിയായ ഗംഭീറിന്റെ മുഖ്യപരിശീലക റോൾ പൊളിറ്റിക്കൽ നിയമനമാണ്. ഐപിഎല്ലിൽ ടീമിന്റെ മെന്ററും കോച്ചുമായെങ്കിലും…
Read Moreഫൈവ് സ്റ്റാർ ചെന്നൈയിൻ
ജംഷഡ്പുർ: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ ചെന്നൈയിൻ എഫ്സിക്ക് ആധികാരിക ജയം. എവേ പോരാട്ടത്തിൽ ചെന്നൈയിൻ 5-1നു ജംഷഡ്പുർ എഫ്സിയെ തകർത്തു. പ്രതിക് ചൗധരിയുടെ (6) സെൽഫ് ഗോളിലൂടെയായിരുന്നു ചെന്നൈയിൻ ലീഡ് സ്വന്തമാക്കിയത്. ഇർഫാൻ യാഡ്വാദ് (22), കോണർ ഷീൽഡ് (24) എന്നിവരിലൂടെ തുടരെ രണ്ടു ഗോൾ നേടി ലീഡ് നില 3-0ആക്കി. മൂന്നു ഗോളിന്റെ മുൻതൂക്കത്തോടെ ആദ്യ പകുതി അവസാനിപ്പിച്ച ചെന്നൈയിൻ 54 -ാം മിനിറ്റിൽ വിൽമൽ ജോർദാൻ ഗില്ലിലൂടെ നാലാം ഗോളും സ്വന്തമാക്കി. ലൂകാസ് ബ്രാംബില്ലയുടെ (71) വകയായിരുന്നു അഞ്ചാം ഗോൾ. എന്നാൽ, 81 -ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഹാവി ഹെർണാണ്ടസ് ജംഷഡ്പുരിനായി ഒരു ഗോൾ മടക്കി. ഏഴു മത്സരങ്ങളിൽനിന്ന് 12 പോയിന്റുമായി ജംഷഡ്പുർ നാലാം സ്ഥാനത്താണ്.
Read Moreകറ്റാലൻ ഡെർബിയിൽ ബാഴ്സ
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിലെ കറ്റാലൻ ഡെർബിയിൽ എഫ്സി ബാഴ്സലോണയ്ക്കു മിന്നും ജയം. ആദ്യ പകുതിയിൽ മൂന്നു ഗോൾ നേടിയ ബാഴ്സലോണ 3-1നു എസ്പാന്യോളിനെ കീഴടക്കി. ഈ സീസണിൽ ക്ലബ്ബിലെത്തിയ ഡാനി ഓൾമോ (12’, 31’) ഇരട്ട ഗോൾ സ്വന്തമാക്കി. ബ്രസീൽ താരം റാഫീഞ്ഞയുടെ (23’) വകയായിരുന്നു മറ്റൊരു ഗോൾ. കറ്റാലൻ ഡെർബിയിൽ ഇതോടെ ബാഴ്സലോണ തോൽവി അറിയാതെ 27 മത്സരങ്ങൾ പൂർത്തിയാക്കി. മറ്റു മത്സരങ്ങളിൽ അത്ലറ്റിക്കോ മാഡ്രിഡ് 2-0നു പാൽമസിനെയും റയൽ സോസിഡാഡ് 2-0നു സെവിയ്യയെയും തോൽപ്പിച്ചു. അത്ലറ്റിക്കോ ബിൽബാവോയും റയൽ ബെറ്റിസും 1-1 സമനിലയിൽ പിരിഞ്ഞു. ലീഗിൽ 12 മത്സരങ്ങൾ പൂർത്തിയായപ്പോൾ 33 പോയിന്റുമായി ബാഴ്സലോണ ഒന്നാം സ്ഥാനത്തു വിഹരിക്കുന്നു. 11 മത്സരങ്ങളിൽ 24 പോയിന്റുള്ള റയൽ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്. അത്ലറ്റിക്കോ മാഡ്രിഡ് (23) മൂന്നാം സ്ഥാനത്തുണ്ട്.
Read Moreമൂന്നിലും തോൽവി, ഇന്ത്യയുടെ മാനം കപ്പൽ കയറി
മുംബൈ: ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിലും പരാജയപ്പെട്ടതോടെ ഇന്ത്യയുടെ മാനം കപ്പൽ കയറി. 3-0നു ടെസ്റ്റ് പരന്പര തൂത്തുവാരിയാണ് ന്യൂസിലൻഡ് സ്വദേശത്തോക്കു മടങ്ങുക. ഇതിനു മുന്‍പു രണ്ടു തവണ മാത്രമായിരുന്നു ഇന്ത്യ സ്വന്തം മണ്ണിൽ പരന്പര പൂർണമായി കൈവിട്ടത്. എന്നാൽ, മൂന്നു മത്സര പരന്പര 3-0ന് ഇന്ത്യ സ്വന്തം നാട്ടിൽ കൈവിടുന്നത് ചരിത്രത്തിൽ ആദ്യമാണ്. 2000ൽ ദക്ഷിണാഫ്രിക്കയോട് രണ്ടു മത്സര പരന്പര 2-0നും 1980ൽ ഇംഗ്ലണ്ടിനോട് ഏക മത്സര പരന്പര 1-0നും ഇന്ത്യ പരാജയപ്പെട്ടിരുന്നു. 1983നുശേഷം ആദ്യമായാണ് ഇന്ത്യ ഹോം പരന്പരയിൽ മൂന്നു ടെസ്റ്റിൽ പരാജയപ്പെടുന്നത്. 1ടെസ്റ്റ് ചരിത്രത്തിൽ ന്യൂസിലൻഡ് ഒരു പരന്പരയിലെ മുഴുവൻ മത്സരങ്ങളും ജയിക്കുന്നത് ആദ്യമായാണ്. 200ൽ താഴെയുള്ള ലക്ഷ്യം സ്വന്തം നാട്ടിൽ ടീം ഇന്ത്യ പിന്തുടർന്നു പരാജയപ്പെടുന്നതും ഇതാദ്യമാണ്. 2 ടെസ്റ്റ് ചരിത്രത്തിൽ ഒരു ടീം പിന്തുടർന്നു ജയിക്കാതിരിക്കുന്ന ഏറ്റവും ചെറിയ രണ്ടാമത്തെ…
Read Moreകൊത്തിപ്പറിച്ചു ; ന്യൂസിലൻഡ് 3-0നു പരന്പര തൂത്തുവാരി
മുംബൈ: മാനഹാനി, റാങ്ക് നഷ്ടം, പരന്പര പറ്റെപ്പോയി… സമയദോഷമോ കളിമോശമോ…? ഏതായാലും ഇതിലും വലുതു വരാനില്ലെന്ന അവസ്ഥയിലാണ് രോഹിത് ശർമയും സംഘവും. കാരണം, ന്യൂസിലൻഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിൽ 25 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടു; ന്യൂസിലൻഡ് 3-0നു പരന്പര പറ്റെ കൊണ്ടുപോയി. സന്പൂർണ തോൽവിയോടെ ഇന്ത്യയുടെ ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിന്റെ 2023-25 ഫൈനൽ സാധ്യത മങ്ങി. പോയിന്റ് ടേബിളിൽ ഒന്നിൽനിന്നു രണ്ടിലേക്കിറങ്ങി; റാങ്ക് നഷ്ടം… 24 വർഷത്തിനിടെ ഇന്ത്യയിൽ ഒരു സന്ദർശക ടീമും പരന്പര തൂത്തുവാരിയിട്ടില്ലെന്നതും ചരിത്രം; മാനഹാനി. മുഖ്യപരിശീലകനായെത്തിയ ഗൗതം ഗംഭീറിന്റെ കീഴിൽ ഇന്ത്യയുടെ രണ്ടാം മാനക്കേട്. ആദ്യത്തേത് ശ്രീലങ്കയിൽ പതിറ്റാണ്ടുകൾക്കുശേഷം ഏകദിന പരന്പര തോറ്റതായിരുന്നു. ഇപ്പോൾ ഇതാ സ്വന്തം മണ്ണിൽ ന്യൂസിലൻഡിനോട് പരന്പര പൂർണമായി അടിയറവച്ചു; ഗൗതം ഗംഭീറിന്റെ സമയദോഷമോ അതോ രോഹിത്തും വിരാട് കോഹ്ലിയും അടങ്ങുന്ന ഇന്ത്യൻ ടീമിന്റെ കളിമോശമോ…? ഏതായാലും…
Read Moreതോൽവികൾ ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു തുടർച്ചയായ രണ്ടാം തോൽവി. ഹോം മത്സരത്തിൽ ബംഗളൂരു എഫ്സിയോടു പരാജയപ്പെട്ടശേഷം മുംബൈയിൽ മുംബൈ സിറ്റി എഫ്സിക്കെതിരേ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിനു രക്ഷയില്ലായിരുന്നു. 4-2നായിരുന്നു ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിക്കു മുന്നിൽ തോറ്റത്. 72-ാം മിനിറ്റിൽ ഖ്വാമെ പെപ്ര രണ്ടാം മഞ്ഞക്കാർഡിലൂടെ പുറത്തായശേഷമായിരുന്നു മുംബൈ രണ്ടു ഗോൾ നേടിയത്. നികോസ് കറേലിസ് (9’, 55’ പെനാൽറ്റി) മുംബൈക്കുവേണ്ടി ഇരട്ട ഗോൾ നേടി. നഥാൻ റോഡ്രിഗസ് (75’), ചാങ്തെ (90’ പെനാൽറ്റി) എന്നിവരും മുംബൈക്കുവേണ്ടി സ്കോർ ചെയ്തു. ജെസ്യൂസ് ജിമെനെസ് (57’ പെനാൽറ്റി), ഖ്വാമെ പെപ്ര (71’) എന്നിവരായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേട്ടക്കാർ. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 3-2ന് ഒഡീഷ എഫ്സിയെ തോൽപ്പിച്ചു. ഒന്‍പതു പോയിന്റുമായി മുംബൈ ഏഴാം സ്ഥാനത്തെത്തി. എട്ടു പോയിന്റുള്ള ബ്ലാസ്റ്റേഴ്സ്…
Read Moreഇനി ആവേശത്തിന്റെ നാളുകൾ… ഒളിമ്പിക്സ് മാതൃകയിൽ കേരള സ്കൂൾ കായിക മേള; തിരിതെളിയിക്കാൻ മമ്മൂട്ടിയെത്തും
കൊച്ചി: ഒളിമ്പിക്സ് മാതൃകയിലുള്ള കേരള സ്കൂൾ കായിക മേളയുടെ ഉദ്ഘാടനം ഇന്ന്. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങ് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യും. സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം നടൻ മമ്മൂട്ടി നിർവഹിക്കും. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ കെ. രാജന്, റോഷി അഗസ്റ്റിന്, കെ. കൃഷ്ണന്‍കുട്ടി, എ. അബ്ദുറഹ്മാന്, ആര്. ബിന്ദു, ജി.ആര്. അനില്‍, എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ്, ഒ.ആര്. കേളു, പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന് ബാബു, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും. 3500 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന മാര്‍ച്ച് പാസ്റ്റും ആലുവ മുതല്‍ ഫോര്‍ട്ട് കൊച്ചി വരെയുള്ള 32 സ്കൂളുകളില്‍നിന്നുള്ള 4,000 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന സാംസ്കാരിക പരിപാടിയും ഉദ്ഘാടനത്തിന്റെ ഭാഗമായി ഉണ്ടാകും. ഉദ്ഘാടനച്ചടങ്ങിനുശേഷം ബാന്‍ഡ്…
Read Moreഅയണ്മാന് 70.3 ചലഞ്ചില്‍ മെഡൽ നേടി മലയാളി
മൂവാറ്റുപുഴ: ഡൽഹി പോലീസ് ഉദ്യോഗസ്ഥനായ മലയാളിക്ക് ഗോവയിൽ നടന്ന അയണ്മാന് 70.3 ചലഞ്ചില്‍ മെഡൽ. പെരുന്പാവൂർ അശമന്നൂര്‍ പുന്നയം മാങ്കുഴ ജോയ് എം. റാഫേല്‍ (49) ആണു ശ്രദ്ധേയ നേട്ടം സ്വന്തമാക്കിയത്. ഡല്‍ഹി പോലീസ് അസി. സബ് ഇന്‍സ്പെക്ടറായ ജോയ്, 1.9 കിലോമീറ്റര്‍ നീന്തൽ, 90 കിലോമീറ്റര്‍ സൈക്ലിംഗ്, 21 കിലോമീറ്റര്‍ ഓട്ടം എന്നിവ 6:39:23 മണിക്കൂര്‍കൊണ്ടാണു പൂര്‍ത്തിയാക്കിയത്. സ്പെയിനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാൻ യോഗ്യതയും ഇദ്ദേഹം നേടിയിട്ടുണ്ട്. ഡല്‍ഹി പോലീസിന്റെ 1994 ബാച്ചിലെ അംഗമായ ജോയ് മുമ്പ് വേദാന്ത ഡല്‍ഹി ഹാഫ് മാരത്തണ്‍ 2024 ഉള്‍പ്പെടെ വിവിധ ഹാഫ് മാരത്തണുകളില്‍ പങ്കെടുത്തിട്ടുണ്ട്. മൂവാറ്റുപുഴ രണ്ടാര്‍ വെള്ളാങ്കല്‍ ജിന്സിയാണു ഭാര്യ. മക്കൾ: ആഗ്ന, ആന്‍ മരിയ.
Read Moreഐപിഎൽ 2025: ഞെട്ടിക്കുന്ന ഒഴിവാക്കൽ
മുംബൈ: ഐപിഎൽ 2025 മെഗാ താര ലേലത്തിനു മുന്‍പ് ടീമുകൾ നിലനിർത്തുന്ന കളിക്കാരുടെ പട്ടിക പുറത്തുവന്നപ്പോൾ ചില ഞെട്ടിക്കുന്ന ഒഴിവാക്കലുകളും ശ്രദ്ധിക്കപ്പെട്ടു. അതിൽ ഏറ്റവും ശ്രദ്ധേയമായത് ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിനെ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒഴിവാക്കിയതാണ്. 2024 ലേലത്തിൽ 24.75 കോടി രൂപയ്ക്കായിരുന്നു സ്റ്റാർക്കിനെ കെകെആർ സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരവും സ്റ്റാർക്കുതന്നെ. എങ്കിലും 2025 ലേലത്തിനു മുന്‍പ് സ്റ്റാർക്കിനെ നിലനിർത്താൻ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് തയാറായില്ല. ക്യാപ്റ്റൻ ഋഷഭ് പന്തിനെ നിലനിർത്താൻ ഡൽഹി ക്യാപിറ്റൽസ് തയാറായില്ല. പന്തിനെ ഒഴിവാക്കിയ ഡൽഹി അക്സർ പട്ടേലിനെയും കുൽദീപ് യാദവിനെയും നിലനിർത്തി. ഡേവിഡ് വാർണർ, ആൻറിച്ച് നോർക്കിയ എന്നിവരെയും ഡൽഹി കൈവിട്ടു. മുംബൈ ഇന്ത്യൻസ് വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷനെ നിലനിർത്തിയില്ല. റോയൽ ചലഞ്ചേഴ്സ് നിലനിർത്താതിരുന്നതിൽ പ്രധാനികളാണ് ഗ്ലെൻ മാക്സ്വെൽ, ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി,…
Read More