പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ സ്പെയിനിന്റെ യുവതാരം കാർലോസ് അൽകരാസ് മൂന്നാം റൗണ്ടിൽ. നാല് സെറ്റ് നീണ്ട രണ്ടാം റൗണ്ട് പോരാട്ടത്തിൽ നെതർലൻഡ്സിന്റെ ജെസ്പർ ഡി ജോങിനെയാണ് അൽകരാസ് കീഴടക്കിയത്. മൂന്നാം സെറ്റിൽ മാത്രമാണ് അൽകരാസ് കോർട്ടിൽ ഡി ജോങിന് അവസരം നൽകിയത്. സ്കോർ: 6-3, 6-4, 2-6, 6-2. വനിതാ സിംഗിൾസിൽ അമേരിക്കയുടെ സോഫിയ കെനിൻ, സ്പെയിനിന്റെ പൗല ബഡോസ എന്നിവർ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. സീഡില്ലാത്ത ഇരുവരും സീഡുള്ള താരങ്ങളെ കീഴടക്കിയാണ് മുന്നേറിയത്. 21-ാം സീഡുകാരിയായ കരോളിൻ ഗാർസ്യയെ 3-6, 3-6ന് കെനിൻ തോൽപ്പിച്ചു. 26-ാം സീഡായ ബ്രിട്ടന്റെ കാറ്റി ബോൾട്ടറിനെയാണ് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ ബഡോസ കീഴടക്കിയത്. സ്കോർ: 4-6, 7-5, 6-4. എട്ടാം സീഡായ ടുണീഷ്യയുടെ ഒണ്‍സ് ജബേറും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. മൂന്ന് സെറ്റ് നീണ്ട…
Read MoreCategory: Sports
ഹൻസി ഫ്ളിക്ക് ബാഴ്സ കോച്ച്
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോൾ സൂപ്പർ ക്ലബ്ബായ എഫ്സി ബാഴ്സലോണയുടെ പുതിയ പരിശീലകനായി ഹൻസി ഫ്ളിക്ക് നിയമിതനായി. ബയേണ്‍ മ്യൂണിക്കിന്റെ മുൻ പരിശീലകനാണ് ഫ്ളിക്ക്. കഴിഞ്ഞ ആഴ്ച ചാവി ഹെർണാണ്ടസിനെ ബാഴ്സലോണ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കിയപ്പോൾത്തന്നെ പകരം ഫ്ളിക്കായിരിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഇപ്പോഴാണ് ഔദ്യോഗിക സ്ഥിരീകരണമെത്തിയത്. രണ്ട് വർഷ കരാറിൽ ഫ്ളിക്ക് ബാഴ്സയുടെ മാനേജർ സ്ഥാനത്ത് എത്തി. ബയേണ്‍ മ്യൂണിക്കിനെ 2020ൽ ബുണ്ടസ് ലിഗ, ജർമൻ കപ്പ്, ചാന്പ്യൻസ് ലീഗ് എന്നിങ്ങനെ ട്രിപ്പിൾ കിരീടത്തിലെത്തിച്ച പരിശീലകനാണ് ഫ്ളിക്ക്.
Read Moreഏഷ്യന്‍ ജിംനാസ്റ്റിക് ചാന്പ്യന്ഷിപ്പില് ദീപ കര്‍മാകറിന് ചരിത്ര സ്വര്‍ണം
താഷ്കന്റ്: ഏഷ്യന്‍ ജിംനാസ്റ്റിക് ചാന്പ്യന്ഷിപ്പില് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ദീപ കര്‍മാകർ.താഷ്കന്റില്‍ നടന്ന വനിതാ ചാന്പ്യന്ഷിപ്പില് വോള്‍ട്ട് ഇവന്റിലാണ് മുപ്പതുകാരിയായ ദീപ കര്‍മാകര്‍ ചരിത്ര സ്വര്‍ണം കരസ്ഥമാക്കിയത്. ഫൈനലില്‍ 13.566 എന്ന സ്കോർ ദീപ കുറിച്ചു. യഥാക്രമം 13.466, 12.966 സ്കോറുകള്‍ നേടി ഉത്തര കൊറിയയുടെ കിം സോണ്‍ ഹ്യാങും ജോ ക്യോങ് ബ്യോളും വെള്ളിയും വെങ്കലവും നേടി. 2015 ഏഷ്യന്‍ ചാന്പ്യന്ഷിപ്പില് വെങ്കലം നേടിയ ദീപ, 2016 റിയോ ഒളിന്പിക്സില്‍ നാലാം സ്ഥാനത്തെത്തി.
Read Moreഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യൻ ടീം ന്യൂയോർക്കിൽ
ന്യൂയോര്‍ക്ക്: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിനായി രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ന്യൂയോര്‍ക്കിലെത്തി. വിരാട് കോഹ്ലി, വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവർ വൈകാതെ ടീമിനൊപ്പം ചേരും. ആദ്യ സംഘത്തില്‍ മുഖ്യപരിശീലന്‍ രാഹുല്‍ ദ്രാവിഡും മറ്റ് സപ്പോര്‍ട്ടിംഗ് സ്റ്റാഫും ഉള്‍പ്പെട്ടിരുന്നു. രോഹിത്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ശിവം ദുബെ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, അക്സർ പട്ടേല്‍ എന്നിവര്‍ക്കൊപ്പം റിസർവുകളായ ശുഭ്മാന്‍ ഗില്‍, ഖലീല്‍ അഹമ്മദ് എന്നിവരും ആദ്യ സംഘത്തിലുണ്ടായിരുന്നു. യുകെയിലുള്ള ഹാര്‍ദിക് പാണ്ഡ്യ വൈകാതെ ടീമിനൊപ്പം ചേരും. യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസൺ, യുസ്വേന്ദ്ര ചഹല്‍, അവേശ് ഖാന് തുടങ്ങിയവരാണ് രണ്ടാം സംഘത്തിലുള്ളത്. ലോകകപ്പിനു മുമ്പ് ജൂണ്‍ ഒന്നിന് ബംഗ്ലാദേശിനെതിരേ ഇന്ത്യക്ക് സന്നാഹ മത്സരമുണ്ട്. ന്യൂയോര്‍ക്കിലെ നാസാവു കൗണ്ടി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഒമ്പതിനു നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്…
Read Moreഐപിഎൽ 2024; സീസണിലെ മികച്ച 11 അംഗ ടീമിന്റെ ക്യാപ്റ്റൻ സഞ്ജു
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 17-ാം പതിപ്പിന് വർണാഭമായ പര്യവസാനം. 2024 ഐപിഎല്ലിൽ കളിച്ചതിൽ ഏറ്റവും മികച്ച 11 കളിക്കാരെ ഇവിടെ അവതരിപ്പിക്കുന്നു. ഒരുപക്ഷേ, നിങ്ങൾ ഹൃദയത്തിലേറ്റിയ കളിക്കാർ ഇതിൽ ഉണ്ടായേക്കില്ല. 2024 സീസണിൽ ഉടനീളം നടത്തിയ ഇംപാക്ട് റേറ്റിംഗിന്റെ അടിസ്ഥാനത്തിലുള്ള 11 അംഗ സൂപ്പർ ടീമിനെയാണ് അണിനിരത്തുന്നത്. ക്രിക്ഇൻഫോ പുറത്തുവിട്ട 2024 ടീം ഓഫ് ദ സീസണിന്റെ ക്യാപ്റ്റൻ സഞ്ജു സാംസൺ ആണെന്നതാണ് ഏറ്റവും ശ്രദ്ധേയം. ടീമിൽ നാല് വിദേശ കളിക്കാരെ മാത്രമേ ഉൾപ്പെടുത്താൻ സാധിക്കൂ എന്നതും പരിഗണിച്ചാണ് 2024 ഐപിഎൽ സൂപ്പർ ടീമിനെ അവതരിപ്പിക്കുന്നത്. നിക്കോളാസ് പുരാൻ അഞ്ച്, ആറ് നന്പറുകളിലായി നിക്കോളാസ് പുരാൻ ലക്നോ സൂപ്പർ ജയന്റ്സിനുവേണ്ടി 14 ഇന്നിംഗ്സിൽനിന്ന് 178.21 സ്ട്രൈക്ക് റേറ്റിൽ 499 റൺസ് നേടി. വെസ്റ്റ് ഇൻഡീസ് താരത്തിന്റെ ഏറ്റവും മികച്ച ഐപിഎൽ സീസൺ ആണിത്. 45.63 ആണ് ഇംപാക്ട്…
Read Moreമലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണിൽ പൊരുതിവീണ് സിന്ധു വീണു
ക്വലാലംപുർ: മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ വനിതാ സിംഗിൾസ് ഫൈനലിൽ ഇന്ത്യൻ താരം പി.വി. സിന്ധുവിന് തോൽവി. ചൈനീസ് താരമായ വാങ് സിയിയോട് മൂന്ന് ഗെയിം നീണ്ട മത്സരത്തിനൊടുവിലാണ് സിന്ധു കീഴടങ്ങിയത്. ആദ്യ ഗെയിം സ്വന്തമാക്കിയശേഷമായിരുന്നു സിന്ധുവിന്റെ തോൽവി. സ്കോർ: 21-16, 5-21, 16-21. രണ്ടാം ഗെയിമിൽ ഏകപക്ഷീയമായി ചൈനീസ് താരം സിന്ധുവിനെ കീഴടക്കുകയായിരുന്നു. നിലവിലെ ഏഷ്യൻ ചാന്പ്യൻഷിപ് ജേതാവാണ് ഇരുപത്തിനാലുകാരിയായ വാങ്.
Read Moreബൈ ബൈ ടോണി… വികാരനിർഭരമായ യാത്രയയപ്പ് നൽകി ആരാധകർ
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ 2023-24 സീസണിലെ അവസാന മത്സരത്തിൽ റയൽ മാഡ്രിഡ് റയൽ ബെറ്റിസുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. റയൽ മാഡ്രിഡിന്റെ ജർമൻ മധ്യനിര ഇതിഹാസമായ ടോണി ക്രൂസിന്റെ ക്ലബ് കരിയറിലെ അവസാന മത്സരമായിരുന്നു ഇത്. ടോണി ക്രൂസിന്റെ ഫ്രീകിക്ക് ബെറ്റിസ് ഗോളി പണിപ്പെട്ട് തട്ടിത്തെറിപ്പിച്ചു. നേരത്തേ തന്നെ റയൽ ലാ ലിഗ കിരീടം സ്വന്തമാക്കിയിരുന്നു. ഈ സീസണോടെ ഫുട്ബോളിൽനിന്ന് വിരമിക്കുകയാണെന്ന് ടോണി ക്രൂസ് പ്രഖ്യാപിച്ചതാണ്. ബെറ്റിസിനെതിരായ മത്സരശേഷം മാഡ്രിഡ് ആരാധകർ ടോണി ക്രൂസിന് വികാരനിർഭരമായ യാത്രയയപ്പ് നൽകി. 2024 യുവേഫ യൂറോ കപ്പിൽ ജർമനിക്കുവേണ്ടി കളിച്ച് ടോണി ക്രൂസ് പൂർണമായി വിരമിക്കും. ക്ലബ് കരിയറിൽ 730 മത്സരങ്ങളിൽനിന്ന് 67 ഗോളും രാജ്യാന്തര വേദിയിൽ 108 മത്സരങ്ങളിൽനിന്ന് 17 ഗോളും സ്വന്തമാക്കിയിട്ടുണ്ട്.
Read Moreഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് 2024; കപ്പ് റൈഡേഴ്സ്
ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് 2024 സീസൺ കിരീടം കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്. പാറ്റ് കമ്മിൻസ് നയിച്ച സൺറൈസേഴ്സ് ഹൈദരാബാദിനെ ഫൈനലിൽ ഏകപക്ഷീയമായി എട്ട് വിക്കറ്റിനു കീഴടക്കിയാണ് ശ്രേയസ് അയ്യറിന്റെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ കോൽക്കത്ത ചാന്പ്യന്മാരായത്. ഐപിഎല്ലിൽ കെകെആറിന്റെ മൂന്നാം കിരീടം. ഇതിനു മുന്‍പ് 2012, 2014 സീസണുകളിലും കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ചാന്പ്യന്മാരായിട്ടുണ്ട്. സൺറൈസേഴ്സ് മുന്നോട്ടുവച്ച 114 റൺസ് എന്ന ചെറിയ ലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കോൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. മൂന്നാം നന്പറായി ക്രീസിലെത്തിയ വെങ്കിടേഷ് അയ്യർ (26 പന്തിൽ 52 നോട്ടൗട്ട്) അർധസെഞ്ചുറി നേടി. റഹ്മനുള്ള ഗുർബാസ് (32 പന്തിൽ 39), സുനിൽ നരെയ്ൻ (6) എന്നിവരുടെ വിക്കറ്റാണ് കെകെആറിന് നഷ്ടപ്പെട്ടത്. ശ്രേയസ് അയ്യർ (6) വെങ്കിടേഷിന് ഒപ്പം പുറത്താകാതെനിന്നു. കോൽക്കത്ത ബൗളിംഗ് ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ…
Read Moreചാവിയെ പരിശീലകസ്ഥാനത്തുനിന്ന് പുറത്താക്കി ബാഴ്സലോണ
ബാഴ്സലോണ: ചാവി ഹെർണാണ്ടസിനെ ബാഴ്സലോണ പരിശീലകസ്ഥാനത്തുനിന്ന് പുറത്താക്കി. ഞായറാഴ്ച സെവിയ്യയ്ക്കെതിരേയുള്ള മത്സരമാകും ബാഴ്സ പരിശീലകനായുള്ള ചാവിയുടെ അവസാന മത്സരം. 2024-25 സീസണിൽ ചാവി തുടരില്ലെന്ന് ബാഴ്സലോണ പ്രസിഡന്റ് ഹ്വാൻ ലാപോർട്ട അറിയിച്ചു. ബയേണ്‍ മ്യൂണിക് മുൻ പരിശീലകൻ ഹാൻസി ഫ്ളിക് ബാഴ്സയുടെ പുതിയ പരിശീലകനാകും. 2026 വരെയാണ് ഫ്ളിക്കുമായുള്ള കരാർ എന്നാണ് സൂചന. 2021ലാണ് ചാവി ബാഴ്സ പരിശീലകനായി ചുമതലയേൽക്കുന്നത്. 2022-23 സീസണിൽ ബാഴ്സലോണയെ ലാ ലിഗ ചാന്പ്യന്മാരാക്കിയ ചാവിക്ക് ഈ സീസണിൽ ട്രോഫികളൊന്നും നേടിക്കൊടുക്കാനായില്ല. ഈ സീസണിന്റെ അവസാനത്തോടെ ക്ലബ് വിടുമെന്ന് ചാവി ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഏപ്രിലിൽ ചാവിയും ലാപോർട്ടയും നടത്തിയ ചർച്ചയിൽ അദ്ദേഹം പരിശീലകനായി 2025 ജൂണ്‍ വരെ തുടരുമെന്ന് കരാറായിരുന്നു.
Read Moreലോക പാരാ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പ്; റിങ്കുവിന് വെങ്കലം
കോബെ (ജപ്പാൻ): ലോക പാരാ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ജാവലിൻ ത്രോ എഫ്46 വിഭാഗത്തിൽ ഇന്ത്യയുടെ റിങ്കുവിന് വെങ്കലം. നാലാം ശ്രമത്തിൽ 62.77 മീറ്റർ ജാവലിൻ എറിഞ്ഞാണ് റിങ്കു വെങ്കലത്തിലെത്തിയത്. ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ 13-ാമത്തെ മെഡലാണ്. മെഡൽ നിലയിൽ ഇന്ത്യ (അഞ്ച് സ്വർണം, നാലു വെള്ളി, നാലു വെങ്കലം) ആറാം സ്ഥാനത്താണ്.
Read More