എ​​ന്‍റെ പി​​ഴ: ഡി ​​ലൈ​​റ്റ്

ബു​​ഡാ​​പെ​​സ്റ്റ് (ഹം​​ഗ​​റി): യൂ​​റോ ക​​പ്പ് 2020 ഫു​​ട്ബോ​​ളി​​ന്‍റെ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ചെ​​ക് റി​​പ്പ​​ബ്ലി​​ക്കി​​നോ​​ടു പ​​രാ​​ജ​​യ​​പ്പെ​​ട്ട് ഹോ​​ള​​ണ്ട് പു​​റ​​ത്താ​​യ​​തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്തം ഏ​​റ്റെ​​ടു​​ത്ത് മ​​ത്യാ​​സ് ഡി ​​ലൈ​​റ്റ്. ഹോ​​ള​​ണ്ട് പ്ര​​തി​​രോ​​ധ​​നി​​ര​​ക്കാ​​ര​​നാ​​യ ഡി ​​ലൈ​​റ്റ് 55-ാം മി​​നി​​റ്റി​​ൽ ചു​​വ​​പ്പുകാ​​ർ​​ഡ് ക​​ണ്ട് പു​​റ​​ത്താ​​യ​​താ​​യി​​രു​​ന്നു മ​​ത്സ​​ര​​ത്തി​​ൽ വ​​ഴി​​ത്തി​​രി​​വാ​​യ​​ത്. ‘എ​​ന്‍റെ പി​​ഴ​​വു​​കൊ​​ണ്ടാ​​ണ് ഞ​​ങ്ങ​​ൾ തോ​​റ്റ​​ത്. മ​​ത്സ​​ര​​ത്തി​​ൽ അ​​തു​​വ​​രെ ആ​​ധി​​പ​​ത്യം ഞ​​ങ്ങ​​ൾ​​ക്കാ​​യി​​രു​​ന്നു’- ഡി ​​ലൈ​​റ്റ് പ​​റ​​ഞ്ഞു. 52-ാം മി​​നി​​റ്റി​​ൽ ചെ​​ക് സ്ട്രൈ​​ക്ക​​ർ പാ​​ട്രി​​ക് ഷീ​​ക്കി​​ന്‍റെ മു​​ന്നേ​​റ്റം ത​​ട​​യാ​​നു​​ള്ള ശ്ര​​മ​​ത്തി​​നി​​ടെ ഡി ​​ലൈ​​റ്റ് ബോ​​ക്സി​​നു തൊ​​ട്ടു​​പു​​റ​​ത്തു​​വ​​ച്ച് വ​​ഴു​​തിവീ​​ണു. വീ​​ണ്ടും മു​​ന്നേ​​റാ​​ൻ ഷീ​​ക്ക് ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ വീ​​ണു​​കി​​ട​​ന്ന ഡി ​​ലൈ​​റ്റ് പ​​ന്ത് കൈ​​കൊ​​ണ്ട് ത​​ട​​ഞ്ഞു. ആ​​ദ്യം മ​​ഞ്ഞ​​ക്കാ​​ർ​​ഡ് ആ​​യി​​രു​​ന്നു റ​​ഫ​​റി വി​​ധി​​ച്ച​​ത്. എ​​ന്നാ​​ൽ, വി​​എ​​ആ​​റി​​ലൂ​​ടെ ഡി ​​ലൈ​​റ്റി​​ന് 55-ാം മി​​നി​​റ്റി​​ൽ ചു​​വ​​പ്പുകാ​​ർ​​ഡ് ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു. അ​​തോ​​ടെ 10 പേ​​രാ​​യി ചു​​രു​​ങ്ങി​​യ ഹോ​​ള​​ണ്ടി​​നെ​​തി​​രേ തോ​​മ​​സ് ഹോ​​ൾ​​ഷും (68’), പാ​​ട്രി​​ക് ഷീ​​ക്കും (80’) ഗോ​​ൾ നേ​​ടി. ഗ്രൂ​​പ്പ്…

Read More

ട്രി​​പ്പി​​ൾ സ്വ​​ർ​​ണവുമായി ദീ​​പി​​ക ന​​മ്പർ വ​​ണ്‍

പാ​​രി​​സ്: ലോ​ക​ക​പ്പ് അ​​ന്പെ​​യ്ത്ത് സ്റ്റേ​​ജ് ത്രീ​​യി​​ൽ ട്രി​​പ്പി​​ൾ സ്വ​​ർ​​ണം നേ​​ടി​​യ ഇ​​ന്ത്യ​​ൻ വ​​നി​​താ താ​​രം ദീ​​പി​​ക കു​​മാ​​രി ലോ​​ക റാ​​ങ്കിം​​ഗി​​ൽ ഒ​​ന്നാ​​മ​​ത്. വ​​നി​​താ സിം​​ഗി​​ൾ​​സ് റീ​​ക്ക​​ർ​​വ് വി​​ഭാ​​ഗ​​ത്തി​​ലാ​​ണ് ദീ​​പി​​ക ഒ​​ന്നാം സ്ഥാ​​ന​​ത്തെത്തി​​യ​​ത്. ലോ​​ക​​ക​​പ്പി​​ൽ സിം​​ഗി​​ൾ​​സ്, ടീം, ​​മി​​ക്സ​​ഡ് ടീം ​​റീ​​ക്ക​​ർ​​വ് വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ ദീ​​പി​​ക സ്വ​​ർ​​ണം ക​​ര​​സ്ഥ​​മാ​​ക്കി. ഒ​​രു ലോ​​ക​​ക​​പ്പി​​ൽ മൂ​​ന്നു വി​​ഭാ​​ഗ​​ത്തി​​ലും ദീ​​പി​​ക സ്വ​​ർ​​ണം നേ​​ടു​​ന്ന​​ത് ഇ​​താ​​ദ്യ​​മാ​​ണ്.റാ​​ഞ്ചി സ്വ​​ദേ​​ശി​​യാ​​യ ഈ ​​ഇ​​രു​​പ​​ത്തി​​യേ​​ഴു​​കാ​​രി 2012ലും ​​ഒ​​ന്നാം റാ​​ങ്കി​​ലെ​​ത്തി​​യി​​രു​​ന്നു. ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സ് അ​​ന്പെ​​യ്ത്തി​​ന് യോ​​ഗ്യ​​ത നേ​​ടി​​യ ഏ​​ക ഇ​​ന്ത്യ​​ൻ വ​​നി​​ത​​യാ​​ണ് ദീ​​പി​​ക.

Read More

വെ​​യിൽ​​സി​​നാ​​യി ക​​ളി തു​​ട​​രും: ഗാരെത് ബെ​​യ്ൽ

ആം​​സ്റ്റ​​ർ​​ഡാം: യൂ​​റോ ക​​പ്പ് ഫു​​ട്ബോ​​ൾ ആ​​ദ്യ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ഡെ​ന്മാ​​ർ​​ക്കി​​നോ​​ട് 4-0ന്‍റെ ദ​​യ​​നീ​​യ തോ​​ൽ​​വി വ​​ഴ​​ങ്ങി​​യ​​തോടെ വെ​​യ്ൽ​​സ് ക്യാ​​പ്റ്റ​​ൻ ഗാ​​രെ​​ത് ബെ​​യ്ൽ വി​​മ​​ർ​​ശ​​ന​​വി​​ധേ​​യനാ​​യി. മ​​ത്സ​​ര​​ശേ​​ഷ​​മു​​ള്ള പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​നി​​ടെ വെ​​യ്ൽ​​സി​​നാ​​യി ക​​ളി​​ക്കു​​മോ എ​​ന്ന ചോ​​ദ്യം ഉ​​യ​​ർ​​ന്ന​​തി​​നു പി​​ന്നാ​​ലെ ബെ​​യ്ൽ ഇ​​റ​​ങ്ങി​​പ്പോ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, പി​​ന്നീ​​ട് വെ​​യ്ൽ​​സ് മാ​​ധ്യ​​മ​​ത്തി​​നു ന​​ൽ​​കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ൽ വി​​ര​​മി​​ക്കു​​ന്ന​​തു​​വ​​രെ രാ​​ജ്യ​​ത്തി​​നാ​​യി ക​​ളി​​ക്കു​​ക​​യാ​​ണ് ത​​ന്‍റെ ആ​​ഗ്ര​​ഹ​​മെ​​ന്ന് ബെ​​യ്ൽ പ​​റ​​ഞ്ഞു. ഡെ​ന്മാ​​ർ​​ക്കി​​നാ​​യി കാ​​സ്പ​​ർ ഡോ​​ൾ​​ബ​​ർ​​ഗ് (27’, 48’) ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി​​യ മ​​ത്സ​​ര​​ത്തി​​ൽ ജോ​​കിം മെ​​യ്ൽ (88’), മാ​​ർ​​ട്ടി​​ൻ ബ്രാ​​ത്‌​വൈ​​റ്റ് (90+4’) എ​​ന്നി​​വ​​രും ല​​ക്ഷ്യം​​ക​​ണ്ടു. ഹെ​​ൻ‌​റി​​ക് ലാ​​ർ​​സ​​നു​​ശേ​​ഷം (1992 സെ​​മി​​യി​​ൽ ഹോ​​ള​​ണ്ടി​​നെ​​തി​​രേ) യൂ​​റോ നോ​​ക്കൗ​​ട്ടി​​ൽ ഇ​​ര​​ട്ട ഗോ​​ൾ നേ​​ടു​​ന്ന ആ​​ദ്യ ഡാ​​നി​​ഷ് താ​​ര​​മാ​​ണ് ഡോ​​ൾ​​ബ​​ർ​​ഗ്.

Read More

അ​മ്പെ​യ്ത്ത് ലോ​ക​ക​പ്പ്: ഇ​ന്ത്യ​ന്‍ വ​നി​താ ടീ​മി​ന് സ്വ​ര്‍​ണം

പാ​രീ​സ്: അ​മ്പെ​യ്ത്ത് ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ൻ വ​നി​താ ടീ​മി​ന് സ്വ​ർ​ണം. പാ​രീ​സി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് സ്റ്റേ​ജ് ത്രീ​യി​ൽ റി​ക്ക​ർ​വ് വി​ഭാ​ഗ​ത്തി​ലാ​ണ് ഇ​ന്ത്യ​യു​ടെ നേ​ട്ടം. കോ​മ​ളി​ക ബാ​രി, ദീ​പി​ക കു​മാ​രി, അ​ങ്കി​ത ഭ​ക്ത് എ​ന്നി​വ​രു​ടെ ടീം ​ഫൈ​ന​ലി​ൽ മെ​ക്സി​ക്കോ​യെ 5-1ന് ​തോ​ൽ​പ്പി​ച്ചാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്. ഈ ​വ​ർ​ഷം ഇ​ന്ത്യ​ൻ ടീം ​ലോ​ക​ക​പ്പി​ൽ നേ​ടു​ന്ന തു​ട​ർ​ച്ച​യാ​യ ര​ണ്ടാം സ്വ​ർ​ണ​വും ലോ​ക​ക​പ്പി​ൽ ആ​കെ നേ​ടു​ന്ന ആ​റാ​മ​ത്ത സ്വ​ർ​ണ​വു​മാ​ണി​ത്. ര​ണ്ട് മാ​സം മു​മ്പ് ഗ്വാ​ട്ടി​മ​ല​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​തേ എ​തി​രാ​ളി​ക​ളെ കീ​ഴ​ട​ക്കി ഇ​ന്ത്യ സ്വ​ർ​ണം നേ​ടി​യി​രു​ന്നു.

Read More

ചാ​മ്പ്യ​നി​ല്ലാ​തെ ചാ​മ്പ്യ​ന്‍​ഷി​പ്പ്; ഹാ​ല​പ്പ് വിം​ബി​ള്‍​ഡ​ണി​ല്‍ നി​ന്ന് പി​ന്മാ​റി

ല​ണ്ട​ന്‍: നി​ല​വി​ലെ ചാ​മ്പ്യ​ന്‍ സി​മോ​ണ ഹാ​ല​പ്പ് വിം​ബി​ള്‍​ഡ​ണി​ല്‍ നി​ന്ന് പി​ന്മാ​റി. കാ​ലി​ലെ പേ​ശി​ക​ള്‍​ക്കേ​റ്റ പ​രി​ക്ക് മൂ​ല​മാ​ണ് സി​മോ​ണ വിം​ബി​ള്‍​ഡ​ണി​ല്‍​നി​ന്നും പി​ന്മാ​റി​യ​ത്. ഇ​റ്റാ​ലി​യ​ന്‍ ഓ​പ്പ​ണി​ല്‍ പ​രി​ക്കേ​റ്റ ഹാ​ല​പ്പി​ന് ഫ്ര​ഞ്ച് ഓ​പ്പ​ണും ന​ഷ്ട​മാ​യി​രു​ന്നു. വിം​ബി​ള്‍​ഡ​ണി​ല്‍ ക​ളി​ക്കാ​ന്‍ എ​ല്ലാ ത​യാ​റെ​ടു​പ്പും ന​ട​ത്തി​യ​താ​ണ്. ചാ​മ്പ്യ​നാ​യി കോ​ര്‍​ട്ട​ലേ​ക്ക് തി​രി​ച്ചു​വ​രാ​ന്‍ ആ​വേ​ശ​ത്തോ​ടെ​യാ​ണ് കാ​ത്തി​രു​ന്ന​ത്. എ​ന്നാ​ല്‍ ശ​രീ​രം അ​തി​നോ​ട് സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും സി​മോ​ണ പ​റ​ഞ്ഞു. ഈ ​തീ​രു​മാ​നം എ​ടു​ക്കേ​ണ്ടി​വ​ന്ന​തി​ല്‍ അ​സ്വ​സ്ഥ​യാ​ണ്. ര​ണ്ട് പ്ര​ധാ​ന​പ്പെ​ട്ട ടൂ​ര്‍​ണ​മെ​ന്റു​ക​ള്‍ ന​ഷ്ട​പ്പെ​ടു​ന്ന​ത് മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും കൂ​ടു​ത​ല്‍ വെ​ല്ലു​വി​ളി​യു​ണ്ടാ​ക്കി​യെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read More

ടു ​ഗോ​ൾ ത്രീ ​ല​യ​ണ്‍​സ്!

ല​ണ്ട​ൻ: വെം​ബ്ലി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഗ്രൂ​പ്പ് ഡി​യി​ൽ ത​ങ്ങ​ളു​ടെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ചെ​ക് റി​പ്പ​ബ്ലി​ക്കി​നെ കീ​ഴ​ട​ക്കി ഇം​ഗ്ല​ണ്ട് അ​പ​രാ​ജി​ത​രാ​യി നോ​ക്കൗ​ട്ടി​ൽ. റ​ഹീം സ്റ്റെ​ർ​ലിം​ഗ് 12-ാം മി​നി​റ്റി​ൽ നേ​ടി​യ ഹെ​ഡ​ർ ഗോ​ളി​ലാ​യി​രു​ന്നു ത്രീ ​ല​യ​ണ്‍​സി​ന്‍റെ ജ​യം. പ​രി​ശീ​ല​ക​ൻ ഗാ​രെ​ത് സൗ​ത്ത്ഗേറ്റി​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ ഇം​ഗ്ല​ണ്ട് ക​ളി​ക്കു​ന്ന 57-ാം മ​ത്സ​ര​മാ​യി​രു​ന്നു. ഇം​ഗ്ല​ണ്ടി​ന്‍റെ മു​ൻ​താ​ര​മാ​യി​രു​ന്ന സൗ​ത്ത്ഗേറ്റ് 57 രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ൽ ബൂ​ട്ട​ണി​ഞ്ഞി​ട്ടു​ണ്ട്. രാ​ജ്യ​ത്തി​നാ​യി 50ൽ ​അ​ധി​കം മ​ത്സ​രം ക​ളി​ക്കു​ക​യും പ​രി​ശീ​ല​ക​നാ​യി​രി​ക്കു​ക​യും ചെ​യ്യു​ന്ന ആ​ദ്യ ആ​ളാ​ണ് സൗ​ത്ത്ഗേറ്റ്. യൂ​റോ ചാ​ന്പ്യ​ൻ​ഷി​പ്പ് ച​രി​ത്ര​ത്തി​ൽ വെ​റും ര​ണ്ട് ഗോ​ൾ മാ​ത്രം നേ​ടി​യ ഒ​രു ടീം ​ഗ്രൂ​പ്പ് ചാ​ന്പ്യന്മാരാ​കു​ന്ന​ത് ഇ​താ​ദ്യം.

Read More

ഐസിസി ടെസ്റ്റ് ക്രിക്കറ്റ് കിരീടം ന്യൂസിലൻഡിന്

  സ​താം​പ്ട​ണ്‍: ഐ​സി​സി ലോ​ക ടെ​സ്റ്റ് ക്രി​ക്ക​റ്റ് കി​രീ​ടം ഇ​ന്ത്യ കൈ​വി​ട്ടു. ഫൈ​ന​ലി​ന്‍റെ റി​വ​സ​ർ​വ് ദി​ന​മാ​യ ഇ​ന്ന​ലെ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി 106 റ​ണ്‍​സ് മാ​ത്രം നേ​ടി​യ ഇ​ന്ത്യ, ബൗ​ളിം​ഗി​നാ​യി പ​ന്ത് കൈ​യി​ലെ​ടു​ത്ത​പ്പോ​ൾ ല​ഭി​ച്ച ക്യാ​ച്ചു​ക​ൾ ഉ​ൾ​പ്പെ​ടെ ന​ഷ്ട​പ്പെ​ടു​ത്തി. അ​തോ​ടെ ന്യൂ​സി​ല​ൻ​ഡ് പ്ര​ഥ​മ ഐ​സി​സി ടെ​സ്റ്റ് ക്രി​ക്ക​റ്റ് കി​രീ​ട​ത്തി​ൽ മുത്തമിട്ടു. ഐ​സി​സി ഏ​ക​ദി​ന ക്രി​ക്ക​റ്റ് ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ടി​നു മു​ന്നി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ ക്ഷീ​ണ​മ​ക​റ്റു​ന്ന​തു​കൂ​ടെ​യാ​യി​രു​ന്നു കെ​യ്ൻ വി​ല്യം​സ​ണി​ന്‍റെ​യും കൂട്ടരുടെയും ടെ​സ്റ്റ് കി​രീ​ടം. 139 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​വു​മാ​യി ക്രീ​സി​ലെ​ത്തി​യ ന്യൂ​സി​ല​ൻ​ഡ് ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം നേ​ടി. സ്കോ​ർ: ഇ​ന്ത്യ 217, 170. ന്യൂ​സി​ല​ൻ​ഡ് 249, 140/2. റോ​സ് ടെ​യ്‌​ല​റി​നെ​യും (47 നോ​ട്ടൗ​ട്ട്), വി​ല്യം​സ​ണി​നെ (52 നോ​ട്ടൗ​ട്ട്) പു​റ​ത്താ​ക്കാ​നു​ള്ള അ​വ​സ​രം ഇ​ന്ത്യ ക​ള​യു​ക​യാ​യി​രു​ന്നു. 30.4-ാം ഓ​വ​റി​ൽ ജ​സ്പ്രീ​ത് ബും​റ​യു​ടെ പ​ന്തി​ൽ ടെ​യ്‌​ല​റി​നെ പൂ​ജാ​ര സ്ലി​പ്പി​ൽ കൈ​വി​ട്ടു. ലാ​ഥം…

Read More

ഒ​ളി​മ്പി​ക്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന മ​ല​യാ​ളി താ​ര​ങ്ങ​ൾ​ക്ക് അ​ഞ്ചു ല​ക്ഷം വീ​തം

തി​രു​വ​ന​ന്ത​പു​രം: ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​നു യോ​ഗ്യ​ത നേ​ടി​യ മ​ല​യാ​ളി കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് അ​ഞ്ചു ല​ക്ഷം രൂ​പ വീ​തം സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു. ഒ​ളി​ന്പി​ക്സ് യോ​ഗ്യ​ത നേ​ടി​യ 10 പേ​ർ​ക്കും പാ​രാ​ലി​ന്പി​ക്സി​ന് യോ​ഗ്യ​ത നേ​ടി​യ സി​ദ്ധാ​ർ​ത്ഥ ബാ​ബു​വി​നു മാ​യി ആ​കെ 55 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. പ​രി​ശീ​ല​ന​ത്തി​നും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ​ക്കു​മാ​യാ​ണി ത്.​കെ.​ടി. ഇ​ർ​ഫാ​ൻ, മു​ഹ​മ്മ​ദ് അ​ന​സ്, വി.​കെ. വി​സ്മ​യ, ജി​സ്ന മാ​ത്യു, നേ​ഹ നി​ർ​മ​ൽ ടോം, ​എം. ശ്രീ​ശ​ങ്ക​ർ, പി. ​ആ​ർ. ശ്രീ​ജേ​ഷ്, പി.​യു. ചി​ത്ര, എം.​പി. ജാ​ബി​ർ, യു. ​കാ​ർ​ത്തി​ക് എ​ന്നി​വ​ർ​ക്കാ​ണ് തു​ക ല​ഭി​ക്കു​ക. ജൂ​ലൈ 23 നാ​ണ് ഒ​ളി​ന്പി​ക്സി​ന് തു​ട​ക്കം കു​റി​ക്കു​ക. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പ​ട്യാ​ല​യി​ൽ ന​ട​ക്കു​ന്ന നാ​ഷ​ണ​ൽ സീ​നി​യ​ർ മീ​റ്റി​ൽ പ​ങ്കെ​ടു​ക്കു​ന്ന താ​ര​ങ്ങ​ൾ​ക്ക് ഒ​ളിമ്പി​ക്സ് യോ​ഗ്യ​ത​യ്ക്ക് അ​വ​സ​ര​മു​ണ്ട്. 43 മ​ല​യാ​ളി​താ​ര​ങ്ങ​ൾ നാ​ഷ​ണ​ൽ മീ​റ്റി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

Read More

ഇ​ന്ത്യ​ൻ ഇ​തി​ഹാ​സ കാ​യി​ക​താ​രം മി​ൽ​ഖ സിം​ഗ് അ​ന്ത​രി​ച്ചു

  ഛണ്ഡീ​ഗ​ഡ്: ഇ​ന്ത്യ​യു​ടെ ഇ​തി​ഹാ​സ കാ​യി​ക​താ​രം മി​ൽ​ഖ സിം​ഗ് (91) അ​ന്ത​രി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.30നാ​യി​രു​ന്നു അ​ന്ത്യം. ഇ​ന്ത്യ​യു​ടെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഓ​ട്ട​ക്കാ​ര​നാ​യ മി​ല്‍​ഖ സിം​ഗ് പ​റ​ക്കും സിം​ഗ് എ​ന്ന പേ​രി​ലാ​യി​രു​ന്നു അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. മി​ല്‍​ഖ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ലും കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ലും 400 മീ​റ്റ​റി​ല്‍ സ്വ​ര്‍​ണം നേ​ടി​യ ഏ​ക ഇ​ന്ത്യ​ക്കാ​ര​നാ​ണ്. 1958, 1962 വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ സ്വ​ര്‍​ണം നേ​ടി​യ മി​ല്‍​ഖ സിം​ഗ് 1956 മെ​ല്‍​ബ​ണ്‍ ഒ​ളി​മ്പി​ക്‌​സി​ലും 1960 റോം ​ഒ​ളി​മ്പി​ക്‌​സി​ലും 1964 ടോ​ക്കി​യോ ഒ​ളി​മ്പി​ക്‌​സി​ലും ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി മ​ത്സ​രി​ച്ചു. രാ​ജ്യം മി​ൽ​ഖ സിം​ഗി​ന് പ​ത്മ​ശ്രീ ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു. മി​ൽ​ഖ സിം​ഗി​ന്‍റെ ഭാ​ര്യ​യും ഇ​ന്ത്യ​ൻ വ​നി​താ വോ​ളി​ബോ​ൾ ടീം ​മു​ൻ ക്യാ​പ്റ്റ​നു​മാ​യ നി​ർ​മ​ൽ കൗ​ർ (85) കോ​വി​ഡ് ബാ​ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മ​രി​ച്ച​ത്.

Read More

ക​ളം ഭ​രി​ച്ചു നെ​യ്മ​ര്‍, ഉ​ജ്വ​ല വി​ജ​യ​വു​മാ​യി ബ്ര​സീ​ല്‍

റി​യോ ഡി ​ജ​നീ​റോ: ര​ണ്ടു​ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം സ​ജീ​വ​മാ​യ കോ​പ്പ അ​മേ​രി​ക്ക ഫു​ട്‌​ബോ​ളി​ല്‍ ആ​തി​ഥേ​യ​രാ​യ ബ്ര​സീ​ല്‍ വി​ജ​യം ആ​വ​ര്‍​ത്തി​ച്ചു. ആ​ദ്യ ക​ളി​ക്കി​റ​ങ്ങി​യ പെ​റു​വി​നെ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ള്‍​ക്കാ​ണ് നെ​യ്മ​റും സം​ഘ​വും ത​ക​ര്‍​ത്തു​വി​ട്ട​ത്. ഇ​ന്ത്യ​ന്‍സ​മ​യം ഇ​ന്നു പു​ല​ര്‍​ച്ചെ 5.30നാ​യി​രു​ന്നു എ ​ഗ്രൂ​പ്പി​ലെ മ​ത്സ​രം. ക​ളി​യു​ടെ ആ​ദ്യാ​വ​സാ​നം​വ​രെ ബ്ര​സീ​ലി​ന്‍റെ ആ​ധി​പ​ത്യ​മാ​ണ് ക​ണ്ട​ത്. ബ്ര​സീ​ലി​നാ​യി സൂ​പ്പ​ര്‍​താ​രം നെ​യ്മ​ര്‍, അ​ലെ​ക്‌​സ് സാ​ന്‍​ഡ്രോ, എ​വ​ര്‍​ട്ട​ണ്‍ റി​ബൊ​യ്‌​റോ, റി​ച്ചാ​ര്‍​ലി​സ​ണ്‍ എ​ന്നി​വ​രാ​ണ് ല​ക്ഷ്യം ക​ണ്ട​ത്. ഗോ​ള​ടി​ക്കു​ക​യും ഒ​രു ഗോ​ളി​നു വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്ത നെ​യ്മ​റി​ന്‍റെ നി​റ​ഞ്ഞാ​ട്ട​മാ​ണ് പെ​റു​വി​നെ​തി​രേ ക​ണ്ട​ത്. ആ​ദ്യ​ക​ളി​യി​ല്‍ വെ​ന​സ്വേ​ല​യ്‌​ക്കെ​തി​രേ ക​ളി​ച്ച മി​ക​വു നെ​യ്മ​റും കൂ​ട്ട​രും പെ​റു​വി​നെ​തി​രേ​യും പു​റ​ത്തെ​ടു​ത്തു. ഇ​തോ​ടെ ര​ണ്ടാം വി​ജ​യ​ത്തോ​ടെ മ​ഞ്ഞ​പ്പ​ട നി​ല​ഭ​ദ്ര​മാ​ക്കി. 4-2-3-1 ശൈ​ലി​യി​ലാ​ണ് ഇ​രു ടീ​മും ക​ളി​ച്ച​ത്. തു​ട​ക്ക​ത്തി​ല്‍ ഗോ​ള​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ ഇ​രു​കൂ​ട്ട​ര്‍​ക്കു​മാ​യി​ല്ല. ഇ​തോ​ടെ മ​ത്സ​രം അ​ല്‍​പം വി​ര​സ​ത തോ​ന്നി​പ്പി​ച്ചു. തു​ട​ര്‍​ന്നു 11ാം മി​നി​റ്റി​ലാ​ണ് ബ്ര​സീ​ലി​ല്‍ നി​ന്നു ഗോ​ള്‍ ശ്ര​മം ക​ണ്ട​ത്. ഫെ​ഡ്രി​ന്‍റെ…

Read More