ബ്രസീലിയ: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ അർജന്റീന-ബ്രസീൽ സ്വപ്ന ഫൈനൽ. രണ്ടാം സെമി മത്സരത്തിൽ അർജന്റീന കൊളംബിയയെ തോൽപ്പിച്ചതോടെയാണ് എല്ലാവരും കാത്തിരുന്ന സ്വപ്ന ഫൈനൽ മോഹം പൂവണിഞ്ഞത്. ഞായറാഴ്ച മാറക്കാന സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ മത്സരം നടക്കുക.പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2ന് തോൽപിച്ചാണ് അർജന്റീന ഫൈനൽ ബെർത്തുറപ്പിച്ചത്. ഷൂട്ടൗട്ടില്‍ മൂന്ന് കിക്കുകള്‍ രക്ഷപ്പെടുത്തിയ അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസാണ് സൂപ്പർ ഹീറോയായത്. നിശ്ചിത സമയത്ത് ഇരു ടീമും ഒരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
Read MoreCategory: Sports
ആയിരം വിക്കറ്റുള്ള ആൻഡേഴ്സണ്
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പേസ് ബൗളർ ജയിംസ് ആൻഡേഴ്സണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 1,000 വിക്കറ്റ് എന്ന നേട്ടത്തിൽ. കൗണ്ടി ക്രിക്കറ്റിൽ ലങ്കാഷെയറിനായി കെന്റിനെതിരായ മത്സരത്തിലാണ് ആൻഡേഴ്സണ് ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ 24 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയപ്പോഴാണ് ജിമ്മി എന്നറിയപ്പെടുന്ന ആൻഡേഴ്സണ് കരിയറിലെ മറ്റൊരു നാഴികക്കല്ല് പിന്നിട്ടത്. ഈ നൂറ്റാണ്ടിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 1,000 വിക്കറ്റ് എന്ന നാഴികക്കല്ല് പിന്നിടുന്ന 14-ാമത് ക്രിക്കറ്റ് താരമാണ് മുപ്പത്തൊന്പതുകാരനായ ആൻഡേഴ്സണ്. 2005ൽ ആൻഡി കാഡിക്ക് ഈ നേട്ടം സ്വന്തമാക്കിയശേഷം 1,000 ക്ലബ്ബിലെത്തുന്ന ആദ്യ ഫാസ്റ്റ് ബൗളറുമാണ്. മാർട്ടിൻ ബിക്നെൽ (2004), ഡെവോണ്‍ മാൽക്കം (2002), വസിം അക്രം (2001) എന്നിവരാണ് ഈ നൂറ്റാണ്ടിൽ 1000 വിക്കറ്റ് ക്ലബ്ബിൽ ഇടംപിടിച്ച മറ്റ് ഫാസ്റ്റ് ബൗളർമാർ.
Read Moreഏഷ്യക്കാരെ അധിക്ഷേപിച്ച് ഡെംബലെയും ഗ്രീസ്മാനും
പാരീസ്: ഏഷ്യന്‍ വംശജര്‍ക്കെതിരേ വംശീയാധിക്ഷേപം നടത്തിയ ഫ്രഞ്ച് ഫുട്ബോള്‍ താരങ്ങളായ ആന്ത്വാന് ഗ്രീസ്മാനും ഉസ്മാന് ഡെംബലെയും വിവാദത്തിൽ. ലാ ലിഗയില്‍ ബാഴ്സലോണയുടെ താരങ്ങളായ ഇരുവരും വംശീയാധിക്ഷേപം നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഫ്രഞ്ച് ടീം യൂറോ കപ്പില്‍നിന്നു പുറത്തായതിനു ഒരാഴ്ചയ്ക്കുശേഷമാണ് ഏഷ്യക്കാരെ അപമാനിക്കുന്ന വീഡിയോ പുറത്തുവന്നത്. വീഡിയോയുടെ ഉറവിടം വ്യക്തമല്ല. ഹോട്ടല്‍ മുറിയില്‍ സാങ്കേതിക സഹായത്തിനെത്തിയ ഏഷ്യന്‍ വംശജരായ സ്റ്റാഫിനെ ഇരുവരും അധിക്ഷേപിക്കുകയായിരുന്നു. ഗ്രീസ്മാനും ഡെംബലെയും താമസിക്കുന്ന ഹോട്ടല്‍ റൂമിലെ ടെലിവിഷനില്‍ വീഡിയോ ഗെയിം ഇന്‍സ്റ്റാള്‍ ചെയ്യാനെത്തിയതായിരുന്നു ഏഷ്യക്കാരായ സ്റ്റാഫ്. വീഡിയോയില്‍ ഗ്രീസ്മാനെ മാത്രമാണു കാണുന്നത്. ഡെംബലെയുടെ ശബ്ദം കേള്‍ക്കാം. ‘ഇത്രയും വൃത്തികെട്ട മുഖമുള്ള നിങ്ങള്‍ക്കു ലജ്ജയില്ലേ. ഏതു തരത്തിലുള്ള ഭാഷയാണു നിങ്ങള്‍ സംസാരിക്കുന്നത്? നിങ്ങളുടെ രാജ്യം സാങ്കേതികമായി വളര്‍ന്നിട്ടുണ്ടോ?’ എന്നു ഡെംബലെ ചോദിക്കുന്നത് കേള്‍ക്കുന്ന ഗ്രീസ്മാന് ചിരിക്കുന്നുമുണ്ട്. 2019ല്‍ ബാഴ്സലോണയുടെ ഏഷ്യന്‍ സന്ദര്‍ശന…
Read Moreബ്ലാസ്റ്റേഴ്സ് കൊല്‍ക്കത്തയില്‍ കളിക്കും ? ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ടൂര്‍ണമെന്റായ ഡ്യൂറന്റ് കപ്പിലേക്ക് ക്ഷണം…
കേരള ബ്ലാസ്റ്റേഴ്സ് ഉള്‍പ്പെടെയുള്ള ടീമുകള്‍ക്ക് ഐഎസ്എല്ലിന് മുമ്പ് ടീമിനെ ഒരുക്കാന്‍ മികച്ച അവസരം വരുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കംചെന്ന ടൂര്‍ണമെന്റായ ഡ്യൂറന്റ് കപ്പിലേക്ക് ബ്ലാസ്റ്റേഴ്സിന് ക്ഷണം ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം കോവിഡ് മൂലം ടൂര്‍ണമെന്റ് നടന്നിരുന്നില്ല. ഇത്തവണ സെപ്റ്റംബര്‍ അവസാനം ടൂര്‍ണമെന്റ് നടത്താനാണ് പദ്ധതി. ഐഎസ്എല്‍, ഐലീഗ് ടീമുകള്‍ക്കൊപ്പം ആര്‍മിയുടെ ടീമുകളും ടൂര്‍ണമെന്റില്‍ കളിക്കും. കൊല്‍ക്കത്തയാകും വേദി. നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്സിയും ടൂര്‍ണമെന്റിനുണ്ടാകും. മൊത്തം 10 ടീമുകള്‍ ടൂര്‍ണമെന്റിനുണ്ടാകും. ഐഎസ്എല്ലില്‍ നിന്ന് ബ്ലാസ്റ്റേഴ്സ് ഉള്‍പ്പെടെ അഞ്ചു ടീമുകള്‍ക്ക് ക്ഷണമുണ്ടെന്നാണ് വിവിധ ബംഗാളി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ക്ഷണം സ്വീകരിക്കുമോയെന്ന കാര്യം വ്യക്തമല്ല. 2019ലും ബ്ലാസ്റ്റേഴ്സിനെ ടൂര്‍ണമെന്റിനായി സംഘാടകര്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അന്ന് ടീം മാനേജ്മെന്റ് ഈ ക്ഷണം നിരസിച്ചിരുന്നു. വലിയ ടീമുകളുമായി സീസണിന് മുന്നോടിയായി നടക്കുന്ന മത്സരങ്ങള്‍ വേണ്ടെന്നു പറയാന്‍…
Read Moreകോഹ്ലിയുടെ ഒരു ഇൻസ്റ്റ പോസ്റ്റിന് 5.07 കോടി
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്ന ഓരോ പരസ്യത്തിനും ലഭിക്കുന്നത് 5.07 കോടി രൂപ വീതം. ഇൻസ്റ്റ പോസ്റ്റിലൂടെ കോടികൾ സന്പാദിക്കുന്നതിൽ ലോകത്തിൽ 19-ാം സ്ഥാനത്താണു കോഹ്ലി.പോർച്ചുഗൽ ഫുട്ബോളർ ക്രിസ്റ്റ്യാനൊ റൊണാൾഡോയാണു പട്ടികയിൽ ഒന്നാം സ്ഥാനത്ത്. റൊണാൾഡോയുടെ ഓരോ പ്രമോഷണൽ പോസ്റ്റിലും ലഭിക്കുന്നത് 11.92 കോടി രൂപ വീതം. ഇൻസ്റ്റഗ്രാമിൽ ലോകത്തേറ്റവും കൂടുതൽ ഫോളോവേഴ്സുള്ള കായിക താരമാണ് റൊണാൾഡോ.
Read Moreകായികതാരങ്ങളുടെ ഗ്രേസ് മാർക്ക് റദ്ദാക്കരുത്: ഒളിമ്പ്യൻ കെ.എം.ബിനു
കൊച്ചി: പൊതുപരീക്ഷയിൽ കായികതാരങ്ങളുടെ ഗ്രേസ് മാർക്ക് റദ്ദാക്കരുതെന്ന് ഒളിമ്പ്യൻ കെ.എം.ബിനു. ദേശീയ മീറ്റിലുൾപ്പെടെ റിക്കാർഡ് നേട്ടം കൈവരിച്ചവർക്കു വരെ തിരിച്ചടിയാകും. തീരുമാനം പുനഃപരിശോധിക്കണമെന്ന് ബിനു ആവശ്യപ്പെട്ടു. കാരണമൊന്നും കാണിക്കാതെ എസ്എസ്എൽസി, പ്ലസ്ടു വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് കൊടുക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കായിക അസോസിയേഷനുകള്‍ സംഘടിപ്പിച്ച സംസ്ഥാന, ദേശീയ മത്സരങ്ങളിലെ ജേതാക്കള്‍ക്ക് തീരുമാനം തിരിച്ചടിയായി. മുന്‍വര്‍ഷങ്ങളിലൊക്കെ മികവുള്ളവര്‍ക്ക് പൊതുപരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നു. സർക്കാരിന്റെ നടപടി വിവേചനപരമാണെന്നാണ് കായികതാരങ്ങളുടെ പരാതി. തീരുമാനം പുനഃപരിശോധിക്കണമെന്ന് സംസ്ഥാന സ്പോട്സ് കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു.
Read Moreശുഭ്മാൻ ഗില്ലിന് പരിക്ക്; ആദ്യ ടെസ്റ്റിൽ കളിച്ചേക്കില്ല
ട്രെൻഡ്ബ്രിഡ്ജ്: ഇംഗ്ലണ്ട് പര്യടനത്തിന് തയാറെടുക്കുന്ന ഇന്ത്യൻ ടീമിന് തിരിച്ചടി. ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ കാലിന് പരിക്കേറ്റു. ഗിൽ ഒന്നാം ടെസ്റ്റിൽ കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്. ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിന് ശേഷം ഇന്ത്യൻ ടീം ഇംഗ്ലണ്ടിൽ തുടരുകയാണ്. മൂന്നാഴ്ചത്തെ അവധിയിലാണ് താരങ്ങൾ. ദർഹാമിൽ ജൂലൈ 15ന് ടീം ഒത്തുചേരും. ഇതിനിടെയാണ് ഗില്ലിന് പരിക്കേറ്റത്. ഓഗസ്റ്റ് നാലിന് ട്രെൻഡ്ബ്രിഡ്ജിലാണ് ആദ്യ ടെസ്റ്റ്. കെ.എൽ.രാഹുൽ, മായങ്ക് അഗർവാൾ, അഭിമന്യൂ ഈശ്വരൻ എന്നിവരാണ് ടീം ഇന്ത്യയ്ക്കൊപ്പമുള്ള ഓപ്പണർമാർ. ഗില്ലിന്റെ പരിക്ക് ഭേദമായില്ലെങ്കിൽ രോഹിത് ശർമയ്ക്കൊപ്പം മൂവരിൽ ഒരാൾ ഇംന്നിഗ്സ് ഓപ്പണ്‍ ചെയ്യും.
Read Moreമെസിയും നെയ്മറുംഒരുങ്ങുന്നു
ബ്രസീൽ: ആവേശപോരാട്ടത്തിനു ലയണൽ മെസിയും നെയ്മറും ഒരുങ്ങുന്നു. കോപ്പ അമേരിക്ക ഫുട്ബോളിൽ ഗ്രൂപ്പ് മത്സരം കഴിഞ്ഞു ക്വാർട്ടർ ഫൈനൽ മൂന്നിന് ആരംഭിക്കും. അന്നേദിവസം രാത്രി 2.30ന് പെറു പരാഗ്വെയെ നേരിടുന്പോൾ പുലർച്ചെ 5.30ന് ബ്രസീൽ-ചിലി മത്സരം ഒളിന്പിക്കോ സ്റ്റേഡിയത്തിൽ നടക്കും. നാലിന് പുലർച്ചെ 3.30ന് ഉറുഗ്വെ- കൊളംബിയ മത്സരവും രാവിലെ 6.30ന് അർജന്റീന-ഇക്വഡോർ മത്സരവും അരങ്ങേറും. ആതിഥേരായ ബ്രസീൽ ഇത്തവണ വൻ പ്രതീക്ഷയിലാണ്. കപ്പ് നിലനിർത്താനാകുമെന്നു അവർ കരുതുന്നു. സൂപ്പർതാരം നെയ്മർ ഫോമിലായി കഴിഞ്ഞു. മറ്റുതാരങ്ങളും സ്്ഥിരതയുള്ള പ്രകടനം കാഴ്ചവെക്കുന്നു. കീരിടപോരാട്ടത്തിലേക്കുള്ള ടീമായ അർജന്റീനയും ഇത്തവണ പ്രതീക്ഷ ഏറെ നിലനിർത്തുന്നു. പ്രമുഖതാരം മെസിയുടെ പ്രകടനം ടീമിനു ആത്മവിശ്വാസം നൽകുന്നു. ഗോളടിച്ചും ഗോളടിപ്പിച്ചും ടീമിനു കരുത്തുപകരുകയാണ് മെസി. ക്വാർട്ടറിലും മികവു തെളിയിക്കാനാകുമെന്നു അവർ കരുതുന്നു. മറ്റു ടീമുകളും മോശക്കാരല്ല. കരുത്തുള്ള പ്രകടനം കാഴ്ചവെക്കാൻ കഴിവുള്ളവരാണ്.അതുകൊണ്ടു തന്നെ മരണക്കളിയാണ് ഇനി…
Read Moreമെസി എവിടേക്ക്…! ബാഴ്സയുമായുള്ള കരാർ അവസാനിച്ചു
ബാഴ്സലോണ: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ ഇനി ബാഴ്സലോണയുടെ ചുവപ്പും കടുംനീലയും കലർന്ന കുപ്പായത്തിൽ കാണാൻ കഴിയുമോ? കറ്റാലൻമാർക്കുവേണ്ടി ലോകം കീഴടക്കാൻ ഇനി മെസിയുണ്ടാവുമോ? ഇന്നലെ അർധരാത്രി (ജൂൺ 30) മുതൽ ഫുട്ബോൾ ആരാധകർ ചോദിച്ചുതുടങ്ങിയിരിക്കുന്നു. അതെ, അർജന്റീന ലെജൻഡ് ഇന്നു മുതൽ ഫ്രീ ഏജന്റ്. ലയണൽ ആൻഡ്രസ് മെസിയുമായുള്ള സ്പാനിഷ് വമ്പൻ ബാഴ്സയുടെ കരാർ ഇന്നലെ അർധരാത്രിയോടെ അവസാനിച്ചു. മെസിയെ ഇനി ആർക്കുവേണമെങ്കിലും സ്വന്തമാക്കാം. മെസി, മാഞ്ചസ്റ്റർ സിറ്റിയിലേക്കു പോകുമെന്ന അഭ്യൂഹം ഇന്നലെ മുതൽ കൂടുതൽ ശക്തിപ്പെട്ടിട്ടുണ്ട്. പിഎസ്ജിയും സജീവമായി കളത്തിലുണ്ടെന്നാണ് കേട്ടുകേൾവി. എന്നാൽ മെസിയുമായി കരാർ ഒപ്പിടാൻ കറ്റാലൻമാർ ശ്രമിച്ചുവരികയാണെന്ന വാർത്തകൾക്കാണ് കൂടുതൽ വിശ്വാസ്യത. വരും ദിവസങ്ങളിൽ തന്നെ മെസി ബാഴ്സലോണയുമായി കരാർ നീട്ടുമെന്നാണ് സൂചന. കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിൽ കളിക്കാൻ അർജന്റീന ടീമിനൊപ്പം ഇപ്പോൾ ബ്രസീലിലുള്ള മെസി ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. മെസിയുടെ…
Read Moreഎട്ടാം കിരീട ലക്ഷ്യത്തിന് വിലങ്ങായി കാലിലെ പരിക്ക്; കളംവിട്ടത് കണ്ണീരണിഞ്ഞ്
ലണ്ടന്‍: അമേരിക്കയുടെ ഇതിഹാസതാരം സെറീന വില്യംസ് പരിക്കിനെ തുടർന്ന് വിംബിൾഡണിൽനിന്നും പിന്മാറി. ആദ്യ റൗണ്ടിൽ അലയ്കസാണ്ട്ര സസ്നോവിച്ചിനെതിരായ മത്സരത്തിലാണ് സെറീനയെ പരിക്ക് വലച്ചത്. ഏഴ് തവണ വിംബിള്‍ഡണ്‍ നേടിയിട്ടുള്ള താരം ഇതോടെ ആദ്യ സെറ്റുപോലും പൂർത്തിയാക്കാനാവാതെ വിംബിൾഡണിൽനിന്നും മടങ്ങി. എട്ടാം കിരീടം ലക്ഷ്യമിട്ടാണ് ആറാം സീഡായി സെറിന വിംബിള്‍ഡണിനെത്തിയത്. എന്നാൽ 24 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങൾ നേടിയിട്ടുള്ള മാര്‍ഗരറ്റ് കോര്‍ട്ടിന്റെ നേട്ടത്തിനൊപ്പമെത്തുക എന്ന സ്വപ്നവും ലണ്ടനിൽ പൊലിഞ്ഞു. മത്സരം അവസാനിപ്പിച്ച സെറീന കണ്ണീരോടെയാണ് കോർട്ടിൽനിന്നും മടങ്ങിയത്. സാസ്നോവിച്ചിനെതിരെ ഒരു ബാക്ക്ഹാന്‍ഡ് കളിച്ച ശേഷം കാലിലെ വേദനകൊണ്ട് കോര്‍ട്ടില്‍ ഇരിക്കുകയായിരുന്നു താരം. പിന്നീട് കരഞ്ഞുകൊണ്ട് ടൂര്ണമെന്റിനോട് വിട വാങ്ങി.
Read More