സാവൊ പോളോ: കാൽപ്പന്തുകളിയുടെ ചാരുതയിലൂടെ ലോകത്തെ അദ്ഭുതപ്പെടുത്തുന്ന ലാറ്റിനമേരിക്കൻ പോരാട്ടത്തിന് നാളെ തുടക്കം. ലാറ്റിനമേരിക്കൻ ഫുട്ബോൾ വസന്തമായ കോപ്പ അമേരിക്കയ്ക്ക് ഇന്ത്യൻ സമയം നാളെ രാവിലെ ആറ് മണിക്ക് കിക്കോഫ്. 46-ാമത് കോപ്പ അമേരിക്കയ്ക്ക് ആതിഥേയത്വമരുളുന്നത് പുൽത്തകിടിയിലെ രാജാക്കന്മാരായ ബ്രസീൽ ആണ്. നാളെ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ബ്രസീൽ ബൊളീവിയയുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് എയിൽ വെനസ്വേല, പെറു എന്നിവയാണ് ഇവർക്കൊപ്പമുള്ള മറ്റു ടീമുകൾ. ചരിത്രത്തിൽ ആതിഥേയർ സൗത്ത് അമേരിക്കൻ ചാന്പ്യൻഷിപ്പ് എന്ന പേരിൽ 1916ലാണ് ടൂർണമെന്റ് ആരംഭിച്ചത്. 2016ൽ അമേരിക്കയിൽവച്ച് നൂറാം വാർഷിക ചാന്പ്യൻഷിപ്പ് നടത്തിയിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ലാറ്റിനമേരിക്കയ്ക്ക് പുറത്തുള്ള ഒരു രാജ്യം ആതിഥേയത്വം വഹിച്ചത്. 2015ൽ ചിലിയിൽ നടത്തിയതിനുശേഷമായിരുന്നു 2016ൽ സെന്റിനറി കോപ്പ അമേരിക്ക അരങ്ങേറിയത്. രണ്ടിലും ജേതാക്കളായത് ചിലി, ഫൈനലിൽ പരാജയപ്പെട്ടത് അർജന്റീനയും. 1975 മുതലാണ് കോപ്പ അമേരിക്ക എന്ന പേരിൽ ചാന്പ്യൻഷിപ്പ്…
Read MoreCategory: Sports
രവി ശാസ്ത്രിയുടെ കരാർ നീട്ടി
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രിയുടേയും സഹപരിശീലകരുടെയും കരാർ കാലാവധി 45 ദിവസത്തേക്കുകൂടി നീട്ടി. യുകെയിൽ നടക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റ് അവസാനിക്കുന്നതോടെ ഇവരുടെ കരാർ അവസാനിക്കുമായിരുന്നു. എന്നാൽ, സുപ്രീം കോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് ആണ് കരാർ കാലാവധി 45 ദിവസത്തേക്കു കൂടി നീട്ടിയത്. ലോകകപ്പിനു പിന്നാലെ പുതിയ പരിശീലകനായുള്ള മുഖാമുഖം നടത്തുമെന്നും വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുശേഷം പുതിയ പരിശീലകൻ ഇന്ത്യൻ ടീമിന്റെ ചുമതല ഏറ്റെടുക്കുമെന്നുമാണ് കരുതപ്പെടുന്നത്. പ്രധാന പരിശീലകനു പുറമേ സഹ പരിശീലകർക്കുവേണ്ടിയും മുഖാമുഖം നടക്കും. രവി ശാസ്ത്രിക്ക് പുറമേ ബാറ്റിംഗ് പരിശീലകൻ സഞ്ജയ് ബംഗാർ, ബൗളിംഗ് പരിശീലകൻ ഭരത് അരുണ്‍, ഫീൽഡിംഗ് പരിശീലകൻ ആർ. ശ്രീധർ എന്നിവർ അടങ്ങുന്നതാണ് ഇന്ത്യൻ ടീമിന്റെ പരിശീലക സംഘം. 2017ൽ അനിൽ കുംബ്ലെ ടീമിന്റെ പരിശീലക സ്ഥാനം രാജിവച്ചതിനു പിന്നാലെയായിരുന്നു രവി ശാസ്ത്രി…
Read Moreമഴ; ലോകകപ്പിലെ 11-ാമൻ
നോട്ടിങാം: 12-ാം ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ പങ്കെടുക്കുന്നത് 10 ടീമുകൾ. എന്നാൽ, ഈ ലോകകപ്പിൽ നിറ സാന്നിധ്യമായി ഒരു ടീം കൂടി മത്സരിക്കുന്നുണ്ട്, മഴ. മഴയെത്തുടർന്ന് ഇന്നലെ നടക്കേണ്ടിയിരുന്ന ഇന്ത്യ-ന്യൂസിലൻഡ് പോരാട്ടവും ഉപേക്ഷിച്ചു. ഇതോടെ ഈ ലോകകപ്പിൽ മഴക്കളിയിൽ ഉപേക്ഷിക്കപ്പെട്ട മത്സരങ്ങളുടെ എണ്ണം നാല് ആയി. അതിൽ മൂന്ന് മത്സരങ്ങൾ ടോസ് ചെയ്യാൻ പോലും സാധിക്കാതെയാണ് ഉപേക്ഷിച്ചതെന്നതും ശ്രദ്ധേയം. ഒരു ലോകകപ്പിൽ ഇത്രയും മത്സരങ്ങൾ മഴയിൽ ഒലിച്ചുപോകുന്നതും ചരിത്രത്തിൽ ആദ്യം. ഇന്ത്യൻ സമയം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കും വൈകുന്നേരം 7.30നും അന്പയർമാർ മൈതാനത്ത് എത്തി പരിശോധന നടത്തിയെങ്കിലും മത്സരം ഉപേക്ഷിക്കാനുള്ള തീരുമാനം കൈക്കൊള്ളുകയായിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമും ഓരോ പോയിന്റ് പങ്കിട്ടു. ഇങ്ങനെ പോയാൽ എന്താകും ? ഈ ലോകകപ്പിൽ ഷെഡ്യൂൾ ചെയ്യപ്പെട്ട 18-ാമത്തെ മത്സരമായിരുന്നു ഇന്നലെ നടക്കേണ്ടിയിരുന്ന ഇന്ത്യ-ന്യൂസിലൻഡ് പോരാട്ടം. 18 മത്സരങ്ങളിൽ…
Read Moreസ്പാനിഷ് താരം സിഡോൻച ബ്ലാസ്റ്റേഴ്സിൽ
കൊച്ചി: സ്പാനിഷ് താരം സെർജിയോ സിഡോൻചയുമായി കരാറൊപ്പിട്ട് കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റിനെ അവസാന നാലിലെത്തിച്ച എൽക്കോ ഷറ്റോറിയെ പരിശീലകനായി നിയമിച്ചതിനു പിന്നാലെ ടീം സ്വന്തമാക്കുന്ന മൂന്നാമത്തെ വിദേശതാരമാണ് സിഡോൻച. നേരത്തെ നൈജീരിയൻ സ്ട്രൈക്കർ ബെർത്തലോമിയോ ഓഗ്ബച്ചെ, സ്പാനിഷ് മിഡ്ഫീൽഡർ മരിയോ ആർക്വസ് എന്നീ താരങ്ങളെ ബ്ലാസ്റ്റേഴ്സ് ടീമിലത്തിച്ചിരുന്നു. 28 കാരനായ സിഡോൻച കഴിഞ്ഞ സീസണ് ഐഎസ്എലിൽ ജംഷഡ്പുർ എഫ്സിക്കായി കളിച്ചിരുന്നു. മികച്ച പ്രകടനം നടത്തിയ താരം മൂന്നു ഗോൾ നേടി.
Read Moreകംഗാരു ജയം
ടോണ്ടൻ: ഇന്ത്യക്കെതിരായ പരാജയത്തിനുശേഷം പാക്കിസ്ഥാനെതിരായ ജയത്തിലൂടെ കംഗാരുക്കൾ തിരിച്ചെത്തി. ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഡേവിഡ് വാർണറുടെ (107 റണ്‍സ്) സെഞ്ചുറിയിൽ ഓസ്ട്രേലിയ പാക്കിസ്ഥാനെ 41 റണ്‍സിനു കീഴടക്കി. വാർണർ ഷോ ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഓസ്ട്രേലിയയ്ക്കുവേണ്ടി ഓപ്പണർമാർ ഉജ്വല പ്രകടനമാണ് കാഴ്ചവച്ചത്. ഓപ്പണിംഗ് വിക്കറ്റിൽ ഡേവിഡ് വാർണറും (111 പന്തിൽ 107 റണ്‍സ്) ക്യാപ്റ്റൻ ആരോണ്‍ ഫിഞ്ചും (84 പന്തിൽ 82 റണ്‍സ്) ചേർന്ന് 22 ഓവറിൽ 146 റണ്‍സ് നേടി. 23-ാം ഓവറിന്റെ ആദ്യ പന്തിൽ മുഹമ്മദ് അമീർ ഇവരുടെ കൂട്ടുകെട്ട് പൊളിച്ചു. രണ്ടാം വിക്കറ്റിൽ വാർണറും സ്റ്റീവ് സ്മിത്തും (10 റണ്‍സ്) ചേർന്ന് നേടിയ 43 റണ്‍സ് ആണ് പിന്നീടുണ്ടായ മികച്ച കൂട്ടുകെട്ട്. ഒരു ഓസീസ് താരം ഈ ലോകകപ്പിൽ നേടുന്ന ആദ്യ സെഞ്ചുറിയാണ് ഇന്നലെ വാർണർ സ്വന്തമാക്കിയത്. ഏകദിനത്തിൽ വാർണറിന്റെ 15-ാം സെഞ്ചുറിയാണ്.…
Read Moreപന്ത് ഈ ആഴ്ച ഇംഗ്ലണ്ടിലേക്കു പറക്കും
ലണ്ടൻ: കൈവിരലിന് ഒടിവേറ്റ ഇന്ത്യന്‍ ഓപ്പണിംഗ് ബാറ്റ്സ്മാന് ശിഖര്‍ ധവാനു പകരം ലോകകപ്പില്‍ ടീമില്‍ ചേരാനായി ഋഷഭ് പന്ത് ഈ ആഴ്ച ഇംഗ്ലണ്ടിലേക്കു പറക്കും. ഇന്ത്യയുടെ ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഉള്‍പ്പെടാതിരുന്ന പന്തിനെ റിസര്‍വ് കളിക്കാരില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇടങ്കയ്യന്‍ ബാറ്റ്സ്മാനായ ധവാന് രണ്ടാഴ്ചയിലേറെ വിശ്രമം വേണ്ട സ്ഥിതിക്ക് കെ.എല്‍. രാഹുലാകും ഓപ്പണ്‍ ചെയ്യുക. ലെഗ് സ്പിന്നര്‍മാര്‍ക്കെതിരേ കളിക്കുന്ന ബാറ്റ്സ്മാനെ ടീമില്‍ വേണ്ടതുകൊണ്ടാണ് ഇടങ്കയ്യനായ പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ധവാനെ ഇന്ത്യ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. 30ന് ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തിനു മുമ്പ് ധവാന് പരിക്കില്‍നിന്നു മോചിതനാകുമെന്നാണ് പ്രതീക്ഷ.
Read Moreപ്രതിഫലത്തിലും മുന്പൻ കോഹ്ലി
മുംബൈ: ലോകത്തിൽ ഏറ്റവും അധികം പ്രതിഫലം കൈപ്പറ്റുന്ന കായിക താരങ്ങളുടെ പട്ടികയിൽ ഇന്ത്യക്കാരിൽ ഒന്നാമൻ വിരാട് കോഹ്ലി. ഫോബ്സിന്റെ പട്ടികയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഒന്നാമതെത്തിയത്. അതേസമയം, ലോകത്തിൽ 100-ാം സ്ഥാനത്താണ് കോഹ്ലി. അർജന്റൈൻ താരം ലയണൽ മെസിയാണ് ലോക ഒന്നാം നന്പറിൽ. വിരമിച്ച ബോക്സിംഗ് താരം ഫ്ളോയിഡ് മെയ് വെതറിന്റെ സ്ഥാനമാണ് ഇപ്പോൾ മെസി അലങ്കരിക്കുന്നത്. 880 കോടി രൂപയാണ് മെസിയുടെ വരുമാനം. പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് (756 കോടി രൂപ) രണ്ടാം സ്ഥാനത്ത്. ബ്രസീൽ ഫുട്ബോളർ നെയ്മർ ആണ് (728 കോടി രൂപ) മൂന്നാമത്. കഴിഞ്ഞ വർഷം മെയ് വെതർ (1976 കോടി രൂപ), മെസി, റൊണാൾഡോ, കോണർ മക് ഗ്രിഗോർ, നെയ്മർ എന്നിവരായിരുന്നു യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളിൽ. കഴിഞ്ഞ വർഷം 83-ാം സ്ഥാനത്തായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി.
Read Moreപാക് പടയെ പേടിച്ച് കംഗാരുക്കൾ; വിയർപ്പൊഴുക്കേണ്ടി വരും
ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യയോടേറ്റ തോല്‍വി മറികടക്കാന്‍ ഓസ്ട്രേലിയ ഇന്ന് പാക്കിസ്ഥാനുമായി ഏറ്റുമുട്ടും. ഫോമിലേക്ക് തിരിച്ചെത്തിയ പാക് പടയെ തളയ്ക്കാൻ കംഗാരുക്കൾ വിയർപ്പൊഴുക്കേണ്ടി വരും. എങ്ങനെ കളിക്കുമെന്ന് പറയാന്‍ പോലും പറ്റാത്ത ടീമാണ് പാക്കിസ്ഥാൻ. ഏത് ടീമിനോടും തോല്‍ക്കുകയും ഏത് വമ്പന്മാരെയും വീഴ്ത്തുകയും ചെയ്യുന്നതാണ് അവരുടെ ടീമിന്റെ ശൈലി. അതുകൊണ്ട് ശരിക്കും ആധിപത്യം നേടിയാല്‍ മാത്രമേ കംഗാരുക്കള്‍ക്ക് മുന്നേറാനാവൂ. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്നിന് ലണ്ടനിലാണ് മത്സരം. പാക്കിസ്ഥാനെതിരെ ഓസീസിന് മുന്‍തൂക്കമുണ്ട്. എന്നാൽ ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിനെ തോൽപ്പിച്ചതോടെ കാര്യങ്ങള്‍ പാക്കിസ്ഥാന് അനുകൂലമാണ്. അഫ്ഗാനിസ്ഥാനെയും വെസ്റ്റ് ഇൻഡീസിനേയും തോൽപ്പിച്ച് മുന്നേറിയ കംഗാരുക്കൾക്ക് മൂന്നാം മത്സരത്തിൽ ഇന്ത്യയുടെ മുന്നിൽ കാലിടറി. പാക്കിസ്ഥാനാകട്ടെ ആദ്യമത്സരത്തിൽ വിൻഡീസിനോട് കനത്ത തോൽവി വഴങ്ങി. എന്നാൽ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനെ കീഴടക്കി മത്സരത്തിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. അവരുടെ ദൗര്‍ബല്യമായ ബാറ്റിംഗ് നിര ഫോം കണ്ടെത്തി കഴിഞ്ഞു. അതേസമയം ഓസ്ട്രേലിയന്‍…
Read Moreധവാൻ നിരീക്ഷണത്തിൽ; പകരക്കാരനില്ല ?
ലണ്ടൻ: കൈയ്ക്ക് പരിക്കേറ്റ ഓപ്പണർ ശിഖർ ധവാന് പകരക്കാരനെ ഉടനെ ടീമിൽ ഉൾപ്പെടുത്തിയേക്കില്ലെന്ന് സൂചന. ബിസിസിഐ വൃത്തങ്ങളാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയത്. ധവാന് മൂന്നാഴ്ചത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. എന്നാൽ, താരത്തെ ടീം മെഡിക്കൽ സംഘം നിരീക്ഷിക്കുന്നുണ്ടെന്നും പരിക്ക് ഭേദമാകുന്ന മുറയ്ക്ക് കളിക്കാനാകുമോ എന്ന് വീണ്ടും പരിശോധിക്കുമെന്നുമാണ് വിവരം. ധവാന് ടീമിനൊപ്പം ഇംഗ്ലണ്ടില്‍ തുടരുമെന്നും പരിക്ക് ഭേദമാകുമ്പോള്‍ ടീമില്‍ തിരികെ പ്രവേശിക്കുമെന്നും ബിസിസിഐ അറിയിച്ചു. കൈവിരലിനേറ്റ പരുക്ക് രണ്ടാഴ്ചകൊണ്ട് ഭേദമാകുമെന്നാണ് ടീം ഫിസിയോയുടെ പ്രാഥമിക വിലയിരുത്തൽ. നേരത്തെ, ധവാന് പകരക്കാരനായി ഋഷഭ് പന്ത് ടീമിലിടം നേടുമെന്ന് വാർത്തകൾ വന്നിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനിടെ പാറ്റ് കമ്മിൻസിന്റെ പന്തുകൊണ്ടാണ് ധവാന് പരിക്കേറ്റത്. മത്സരത്തിൽ സെഞ്ചുറി (117) നേടിയ ധവാൻ മാൻ ഓഫ് ദ മാച്ചായിരുന്നു. പരിക്കു മൂലം ധവാൻ ഫീൽഡിംഗിനിറങ്ങിയിരുന്നുമില്ല. ധവാന് പരിക്കേറ്റതോടെ പുതിയ ഓപ്പണിംഗ് സഖ്യത്തെ കണ്ടെത്തേണ്ട…
Read Moreപാക് പരസ്യം വിവാദം
കറാച്ചി: ഏകദിന ലോകകപ്പിൽ ഇന്ത്യ-പാക് മത്സരത്തിനായി നിർമിച്ച പരസ്യ ചിത്രം വിവാദമാകുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾക്ക് മുന്‍പ് ടെലിവിഷൻ പരസ്യങ്ങൾ പരിഹാസ ചുവയോടെ പുറത്തിറങ്ങാറുണ്ടെങ്കിലും പാക്കിസ്ഥാനിൽ ജാസ് ടിവി ഇറക്കിയത് അതിരു കടന്നതായാണ് വിമർശനം. സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായിരിക്കുകയാണ് ഈ പരസ്യം. കാരണം, ഇന്ത്യയുടെ വ്യോമാതിർത്തി ലംഘിച്ച പാക് പോർവിമാനത്തെ തുരത്തുന്നതിനിടെ പാക് പിടിയിലായ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ പരിഹസിച്ചാണ് പരസ്യം. അഭിനന്ദനെ ചോദ്യം ചെയ്യുന്ന വീഡിയോ പാക് സർക്കാർ പുറത്തുവിട്ടിരുന്നു. ഇതിൽ ചായ കുടിച്ചായിരുന്നു ചോദ്യങ്ങൾക്ക് അഭിനന്ദൻ ഉത്തരം നൽകിയത്. ഇതിന്റെ അനുകരണമാണ് പാക് ടിവിയിൽ പ്രത്യക്ഷപ്പെട്ട പരസ്യം. അഭിനന്ദനെപ്പോലെ മീശയുള്ള ഒരാളാണ് പരസ്യത്തിലുള്ളത്. ഇയാളോട് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെക്കുറിച്ചും ടോസ് കിട്ടിയാൽ ഇന്ത്യൻ ടീം സ്വീകരിക്കാൻ പോകുന്ന തന്ത്രങ്ങളെ കുറിച്ചും ചോദിക്കുന്നുണ്ട്. എല്ലാ ചോദ്യങ്ങൾക്കും ‘ക്ഷമിക്കണം, ഇതിനെക്കുറിച്ച് നിങ്ങളോട് എനിക്ക്…
Read More