ക്രിക്കറ്റ് ലോകകപ്പിനൊപ്പം ആവേശം പതഞ്ഞു പൊന്താന്‍ ബോക്സ് ക്രിക്കറ്റും. കൊച്ചിയില്‍ ജൂലായിലാണ് ബോക്സ് ക്രിക്കറ്റ് കാര്‍ണിവല്‍ അരങ്ങേറുന്നത്. സാധാരണ ക്രിക്കറ്റില്‍ നിന്നും വ്യത്യസ്തമായി കൃത്രിമ ടര്‍ഫിലാണ് ബോക്സ് ക്രിക്കറ്റ് നടക്കുന്നത്. കൊച്ചിന് ക്രിക്കറ്റ് സ്റ്റാര്‍സും ഫെയര്‍പ്ലേയും ചേര്‍ന്നാണ് ഒരുദിവസത്തെ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ഒരു ടീമില്‍ ഒരേസമയം ഏഴുതാരങ്ങള്ക്കാണ് കളത്തിലിറങ്ങാന്‍ സാധിക്കുക. സൂപ്പര്‍ സബ്സ്റ്റിറ്റിയൂട്ടായി മൂന്നുപേര്‍ക്കും കളിക്കാം. ആറോവറാണ് ഓരോ മത്സരങ്ങളും. പകലും രാത്രിയുമായിട്ടാണ് മത്സരങ്ങള്‍. സാധാരണ ക്രിക്കറ്റ് മത്സരങ്ങളേക്കാള്‍ ആവേശം പകരുന്നതാണ് ബോക്സ് ക്രിക്കറ്റ് മത്സരങ്ങള്‍. അടുത്തിടെ ചെന്നൈയില്‍ നടന്ന ബോക്സ് ക്രിക്കറ്റ് ലീഗ് വലിയ തോതില്‍ ആരാധകരെ ആകര്‍ഷിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446343671.
Read MoreCategory: Sports
ഇന്ത്യയോടു തോറ്റ പാക് ക്രിക്കറ്റ് ടീമിനെ നിരോധിക്കണം; കോടതിയിൽ വിചിത്ര ഹർജി
ലാഹോർ: ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിൽ ഇന്ത്യയോടു പരാജയപ്പെട്ട പാക്കിസ്ഥാൻ ടീമിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു കോടതിയിൽ ഹർജി. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗുർജൻവാല സിവിൽ കോടതിയിലാണ് പരാതിയെത്തിയത്. പരാതിക്കാരന്റെ പേരു വെളിപ്പെടുത്തിയിട്ടില്ല. ടീമിനെ നിരോധിക്കുന്നതിനു പുറമേ സെലക്ഷൻ കമ്മിറ്റിയെ പുറത്താക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഞായറാഴ്ച മാഞ്ചസ്റ്ററിൽ നടന്ന മത്സരത്തിൽ ഇന്ത്യയോട് 89 റണ്‍സിനു പരാജയപ്പെട്ട പാക്കിസ്ഥാൻ, ആരാധകരിൽനിന്നും മുൻ കളിക്കാരിൽനിന്നും കടുത്ത വിമർശനമാണു നേരിടുന്നത്. പാക് ക്രിക്കറ്റ് ടീം പരിശീലകൻ മിക്കി ആർതറിനെ പിസിബി പുറത്താക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Read Moreനെയ്മര്‍ വില്പനയ്ക്ക്?
പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോള്‍ ചാമ്പ്യന്മാരായ പാരീ സാന്‍ ഷെര്‍മയിന്‍ നെയ്മറെ വില്ക്കാന് തയാറെടുക്കുന്നതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2017ല്‍ ലോക റിക്കാര്‍ഡ് തുകയ്ക്കാണ് നെയ്മറെ പിഎസ്ജി ബാഴ്സലോണയില്‍നിന്ന് സ്വന്തമാക്കിയത്. പിഎസ്ജിക്കായി 58 കളിയില്‍ 51 ഗോളുമായി ബ്രസീലിയന്‍ സ്ട്രൈക്കര്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാല്‍ കളത്തിലും കളത്തിനു പുറത്തും നെയ്മറുടെ പെരുമാറ്റത്തില്‍ തൃപ്തി കുറവും പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലുമാണ് നെയ്മറെ വില്ക്കാന് ക്ലബ്ബിനെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നെയ്മര്‍ സഹകളിക്കാരുമായി സ്വരച്ചേര്‍ച്ചയിലല്ലെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നെയ്മറെ സ്വന്തമാക്കാൻ റയല്‍ മാഡ്രിഡിനും ബാഴ്സലോണയ്ക്കും താത്പര്യമുണ്ട്. ക്ലബ്ബിലെ വലിയ താരങ്ങളുടെ അഹങ്കാരം ക്ലബ് വച്ചുപൊറുപ്പിക്കില്ലെന്ന് പിഎസ്ജി ചെയര്‍മാനും സിഇഒയുമായ നാസര്‍ അല്‍ ഖലൈഫി പറഞ്ഞു. യൂറോപ്യന്‍ മത്സരങ്ങളില്‍ ക്ലബ് മികവ് പുറത്തെടുക്കാത്തതില്‍ നെയ്മറിന് പിഎസ്ജിയോട് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
Read Moreഏത് ക്യാപ്റ്റന്‍ ഇത്ര കൂളായി നില്ക്കാന് കഴിയും! പാക്കിസ്ഥാൻ ക്യാപ്റ്റന്‍ സര്‍ഫറാസിന്റെ കോട്ടുവായെ പരിഹസിച്ച് ട്രോളുകള്‍
മാഞ്ചസ്റ്റര്‍: പാക്കിസ്ഥാൻ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിനെ പരിഹസിച്ചുള്ള ട്രോളുകള്‍. മത്സരത്തിന്റെ നിര്‍ണായക സമയത്ത് വിക്കറ്റ് കീപ്പര്‍ കൂടിയായ സര്‍ഫറാസ് കോട്ടുവാ ഇട്ടതാണ് ട്രോളുകളില്‍ നിറയുന്നത്. ഇന്ത്യയുടെ ഇന്നിങ്സ് 46.4 ഓവറായപ്പോള്‍ മഴ പെയ്തിരുന്നു. തുടര്‍ന്ന് അര മണിക്കൂര്‍ മത്സരം നിര്‍ത്തിവച്ചു. പിന്നീട് കളി വീണ്ടും തുടങ്ങിയപ്പോഴാണ് പാക് ക്യാപ്റ്റന്‍ കോട്ടുവാ ഇട്ടത്. ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക് പോകുമ്പോള്‍ അത് എങ്ങനെ മറികടക്കുമെന്ന ചിന്തയില്ലാതെ ഏത് ക്യാപ്റ്റന്‍ ഇത്ര കൂളായി നില്ക്കാന് കഴിയും എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സര്‍ഫറാസിനെ പരിഹസിച്ചായിരുന്നു ഈ കമന്റ്. നേരത്തെ ടോസ് നേടിയിട്ടും ഫീല്‍ഡിംഗ് തെരഞ്ഞെടുത്തതിന് സര്‍ഫറാസിനെ വിമര്‍ശിച്ച് മുന്‍ താരം ഷൊയെബ് അക്തറടക്കമുള്ളവര് രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ ട്രോളുകള്‍. ക്യാപ്റ്റന്‍ തന്നെ ഇങ്ങനെ മടിയനാണെങ്കില്‍ കളിക്കാരുടെ കാര്യം എന്താകുമെന്നും ക്രിക്കറ്റ് ആരാധകര്‍ ചോദിക്കുന്നു.
Read Moreവനിതാ ലോകകപ്പ്: ജർമനി ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിൽ
പാരീസ്: വനിതാ ലോകകപ്പ് ഫുട്ബോളിൽ ജർമനിക്ക് വമ്പൻ ജയം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തു. ഇതോടെ ജർമനി ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിൽ കടന്നു. തോൽവിയോടെ ദക്ഷിണാഫ്രിക്ക ടൂർണമെന്റിൽ നിന്നും പുറത്തായി. ഗ്രൂപ്പ് ബിയില്‍നിന്നു ജർമനിയും സ്പെയിനും പ്രീക്വാര്‍ട്ടറില്‍ കടന്നു. സ്പെയിൻ ആദ്യമായാണ് വനിതാ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടം കടന്നു മുന്നേറുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ചൈനയുമായി സ്പെയിൻ ഗോൾരഹിത സമനിലയിൽ പിരിഞ്ഞിരുന്നു.
Read Moreകോപ്പയിൽ ചിലെയ്ക്ക് മിന്നും ജയം
സാവോ പോളോ: കോപ്പ അമേരിക്കൻ ഫുട്ബോളിലെ ഗ്രൂപ്പ് സിയിൽ നിലവിലെ ചാന്പ്യൻമാരായ ചിലെയ്ക്ക് മിന്നും ജയം. ജപ്പാനെ എതിരില്ലാത്ത നാല് ഗോളിനാണ് ചിലെ കീഴടക്കിയത്. എഡ്വേർഡോ വർഗാസിന്റെ ഇരട്ട ഗോളിലാണ് ചിലെയുടെ അധികാരിക ജയം. എറിക് പുൽഗാറിലൂടെയാണ് ചിലെ ഗോൾ വേട്ടയ്ക്കു തുടക്കം കുറിച്ചത്. 41 മിനിറ്റിലായിരുന്നു ചിലെയുടെ ആദ്യ ഗോൾ. പിന്നീട് ജപ്പാനെ നിർവീര്യമാക്കി ചിലെ ജപ്പാൻ ഗോൾ മുഖത്ത് തുടരെ തുടരെ ആക്രമണം നടത്തുകയായിരുന്നു. 54-ാം മിനിറ്റിലായിരുന്നു എഡ്വേർഡോയുടെ ആദ്യ ഗോൾ. അലക്സിസ് സാഞ്ചസും ചിലെയ്ക്കായി ഗോൾ നേടി. 82-ാം മിനിറ്റിലായിരുന്നു സാഞ്ചസിന്റെ ഗോൾ. തൊട്ടു പിന്നാലെ എഡ്വേർഡോ (84) ജപ്പാനുമേൽ അവസാന ആണിയും അടിച്ചു.
Read Moreലോകകപ്പിൽ പാക്കിസ്ഥാനെതിരേ സെഞ്ചുറി; കോഹ്ലിക്കൊപ്പം രോഹിതും
മാഞ്ചസ്റ്റർ: ലോകകപ്പ് ക്രിക്കറ്റിൽ ചിരവൈരികളായ പാക്കിസ്ഥാനെതിരേ സെഞ്ചുറി നേടുക എന്ന അപൂർവ റിക്കാർഡിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയും. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി മാത്രമാണ് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്. 2015 ലോകകപ്പിലാണ് വിരാട് കോഹ്ലി സെഞ്ചുറി നേടിയത്. അന്ന് അഡ്ലെയ്ഡിൽ 107 റണ്‍സ് കോഹ്ലി സ്വന്തമാക്കി. 2003 ലോകകപ്പിൽ സച്ചിൻ തെണ്ടുൽക്കർ നേടിയ 98 റണ്‍സ് ആയിരുന്നു അതിനു മുന്‍പ് ഒരു ഇന്ത്യൻ താരം ലോകകപ്പിൽ പാക്കിസ്ഥാനെതിരേ നേടിയ ഉയർന്ന സ്കോർ. സച്ചിനു സാധിക്കാത്ത നേട്ടാമാണ് കോഹ്ലിയും രോഹിത്തും സ്വന്തമാക്കിയിരിക്കുന്നത്. ലോകകപ്പിൽ പാക്കിസ്ഥാനെതിരേ ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറും ഇന്ന് രോഹിത് സ്വന്തമാക്കി, 140 റണ്‍സ്. പാക്കിസ്ഥാനെതിരേ ലോകകപ്പിൽ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറുമാണ് രോഹിത് നേടിയത്. 2003 ലോകകപ്പിൽ ഓസ്ട്രേലിയയുടെ ആൺഡ്രൂ സൈമണ്ട്സ് നേടിയ 143 നോട്ടൗട്ട് ആണ്…
Read Moreഅതിവേഗത്തിൽ 11,000 റണ്‍സ്; സച്ചിനെ മറികടന്ന് കോഹ്ലി
മാഞ്ചസ്റ്റർ: ഏകദിന ക്രിക്കറ്റിൽ വേഗത്തിൽ 11,000 റണ്‍സ് എന്ന ചരിത്ര നേട്ടം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ് ലി സ്വന്തമാക്കി. ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറിന്റെ പേരിലുള്ള റിക്കാർഡാണ് കോഹ് ലി മറികടന്നത്. 276 ഇന്നിംഗ്സിൽനിന്നായിരുന്നു സച്ചിൻ 11,000 റണ്‍സ് തികച്ചത്. എന്നാൽ, 222-ാം ഇന്നിംഗ്സിൽ കോഹ്ലി ഈ നേട്ടത്തിലെത്തി. പാക്കിസ്ഥാനെതിരായ മത്സരത്തിൽ വ്യക്തിഗത സ്കോർ 57ൽ എത്തിയപ്പോഴായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ ഏകദിനത്തിൽ 11,000 തികച്ചത്. ചിരവൈരികളായ പാക്കിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തിലാണ് ഈ നേട്ടമെന്നത് കോഹ്ലിയുടെ നാഴികക്കല്ലിനു തിളക്കം വർദ്ധിപ്പിക്കുന്നു. വേഗത്തിൽ 8000 (175 ഇന്നിംഗ്സ്), 9000 (194 ഇന്നിംഗ്സ്), 10000 (205 ഇന്നിംഗ്സ്) റണ്‍സ് തികച്ച റിക്കാർഡുകളും കോഹ്ലിയുടെ പേരിലാണ്.
Read Moreപരാഗ്വേയെ സമനിലയിൽ തളച്ച് ഖത്തർ
ബ്രസീലിയ: കോപ്പ അമേരിക്കയിലെ അരങ്ങേറ്റ പോരാട്ടത്തിൽ ഖത്തറിന് സമനില. ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തർ പരാഗ്വേയോടു 2-2ന് സമനില പിടിച്ചു. രണ്ടു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു ഖത്തർ ഒപ്പമെത്തിയത്. നാലാം മിനിറ്റില്‍ ഓസ്കാര്‍ കാര്‍ഡോസോ പെനാല്‍റ്റിയിലൂടെ പരാഗ്വേയെ മുന്നിൽ എത്തി. 56-ാം മിനിറ്റില്‍ ഡെര്‍ലിസ് ഗോണ്സാലെയിലൂടെ പരാഗ്വേ ലീഡ് ഉയര്‍ത്തി. എന്നാൽ അല്‍മോസ് അലി(68), ബൗലേം ഖൗഖി(77) എന്നിവരിലൂടെ ഖത്തർ തിരിച്ചടിച്ചു. കോപ്പയിൽ അടുത്ത മത്സരത്തിൽ ഖത്തർ കൊളംബിയയെയും പരാഗ്വേ അർജന്റീനയേയും നേരിടും.
Read Moreലീ ചോംഗ് വീ വിരമിച്ചു
ക്വലാലംപുര്‍: മുന്‍ ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം ലീ ചോംഗ് വീ വിരമിച്ചു. കാന്സറിനെത്തുടര്ന്നുള്ള ചികിത്സയിലായിരുന്ന ചോംഗ് വീ പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാത്തതിനാലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷമാണ് താരത്തിന് മൂക്കില്‍ കാന്‍സര്‍ കണ്ടെത്തിയത്. ചികിത്സയിലായിരുന്ന വീ ജനുവരിയില്‍ തിരിച്ചുവരവിന് ശ്രമിച്ചു. എന്നാല്‍, ഡോക്ടര്‍മാരുടെ ഉപദേശത്തെത്തുടര്‍ന്ന് ബാഡ്മിന്റണില്‍നിന്ന് വിരമിക്കുകയായിരുന്നു. 348 ആഴ്ച പുരുഷ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തു തുടര്‍ന്ന ചോംഗ് വീക്ക് ലോക ചാമ്പ്യന്‍ഷിപ്പ്, ഒളിമ്പിക് സ്വര്‍ണമെഡലുകള്‍ നേടാനായിട്ടില്ല. രണ്ടു ചാമ്പ്യന്‍ഷിപ്പിലും മൂന്നു പ്രാവശ്യം വീതം ഫൈനലില്‍ പ്രവേശിച്ചെങ്കിലും തോല്‍വിയായിരുന്നു. ചൈനയുടെ ലിന് ഡാന്‍ ആയിരുന്നു മലേഷ്യന്‍ താരത്തിന്റെ ഏറ്റവും വലിയ എതിരാളി. 2014ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചതിനെത്തുടര്‍ന്ന് വിലക്ക് നേരിടേണ്ടിവന്നു. എന്നാല്‍, 2015ല്‍ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ തിരിച്ചെത്തി.
Read More