ലണ്ടൻ: വിക്കറ്റിൽ കൊണ്ടിട്ടും ബെയ്ൽസ് വീഴാത്തതിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി അടക്കമുള്ള താരങ്ങൾ പരാതിപ്പെട്ടിട്ടും ഐസിസി കണ്ണു തുറന്നില്ല. ഞായറാഴ്ച നടന്ന ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിനിടെ ജസ്പ്രീത് ബുംറയുടെ പന്ത് ഡേവിഡ് വാർണറുടെ വിക്കറ്റിൽ കൊണ്ടെങ്കിലും ബെയ്ൽസ് അനങ്ങിയിരുന്നില്ല. സിംഗ് ബെയ്ൽസിനുള്ളിലുള്ള വൈദ്യുത ചാലകങ്ങളുടെ ഭാരമാണ് അത് വീഴത്തതിനു കാരണമെന്ന് പൊതുവേ അഭിപ്രായമുയർന്നിരുന്നു. ബെയ്ൽസ് വീഴാത്തത് ലോകകപ്പിന്റെ തിളക്കം നഷ്ടപ്പെടുത്തുമെന്ന് കോഹ്ലിയും ഓസീസ് ക്യാപ്റ്റൻ ആരോണ്‍ ഫിഞ്ചുമെല്ലാം പറഞ്ഞു. എന്നാൽ, സിംഗ് ബെയ്ൽസ് തന്നെ ഉപയോഗിക്കുമെന്ന നിലപാടാണ് ഐസിസി സ്വീകരിച്ചത്. ഇംഗ്ലണ്ടിന്റെ മുൻ ക്യാപ്റ്റൻ മൈക്കിൾ വോണ്‍ അടക്കമുള്ളവർ സിംഗ് ബെയ്ൽസിനെതിരേ നേരത്തേ രംഗത്തുവന്നെങ്കിലും ഫലം കണ്ടില്ല. ഈ ലോകപ്പിൽ അഞ്ചു തവണയാണ് പന്ത് വിക്കറ്റിൽ തട്ടിയിട്ടും ബെയ്ൽസ് വീഴാത്തതിനെ തുടർന്ന് ബൗളർമാർക്ക് വിക്കറ്റ് നഷ്ടമാകുന്നത്. ക്വിന്റണ്‍ ഡികോക്ക്, ദിമുത് കരുണരത്നെ, ക്രിസ് ഗെയ്ൽ, മുഹമ്മദ് സൈഫുദ്ദീൻ,…
Read MoreCategory: Sports
അനസ് വീണ്ടും ഇന്ത്യൻ ടീമിൽ
കോട്ടയം: ഏഷ്യൻ കപ്പിനു പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച മലയാളി ഫുട്ബോൾ താരം അനസ് എടത്തൊടിക ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുന്നു. ടീമിന്റെ പുതിയ പരിശീലകനായ ഇഗോൾ സ്റ്റിമാച്ച് നേരിട്ട് ക്ഷണിച്ചതോടെയാണ് പ്രതിരോധ താരമായ അനസ് തന്റെ വിരമിക്കൽ തീരുമാനം ഉപേക്ഷിച്ചത്. ഇന്റർകോണ്ടിനെന്റൽ കപ്പിനുള്ള 35 അംഗ ടീമിലാണ് അനസിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നിലുള്ള വിശ്വാസം പരിശീലകൻ വ്യക്തമാക്കി കഴിഞ്ഞു. ആ വിശ്വാസം കാക്കേണ്ടത് എന്റെ കടമയാണ്. പരിശീലന ക്യാന്പിലെത്താൻ നിർദേശിച്ച് കോച്ച് മെസേജ് അയച്ചിരുന്നു, ടീമിനൊപ്പം ചേരാനായി കാത്തിരിക്കുകയാണ് – അനസ് പറഞ്ഞു. ഏഷ്യൻ കപ്പിൽ ബെഹ്റിനെതിരായ തോൽവിക്കു പിന്നാലെയാണ് അനസ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യക്കായി 19 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. ഇന്റർകോണ്ടിനെന്റൽ കപ്പിനുള്ള ഇന്ത്യൻ പരിശീലന ക്യാന്പിൽ ഇതോടെ മലയാളികളുടെ എണ്ണം നാല് ആയി. സഹൽ അബ്ദുൾ സമദ്, ആഷിക് കുരുണിയൻ, ജോബി ജസ്റ്റിൻ എന്നിവർ 35 അംഗ പട്ടികയിലുണ്ട്.…
Read Moreമാതൃകയാക്കാം കോഹ്ലിയെ! സംഭവം ഇങ്ങനെ….
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ ഏവരും മാതൃകയാക്കണമെന്നാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോഴുള്ള സംസാരം. ക്രിക്കറ്റർ എന്നതിലുപരി സഹജീവികളോട് എങ്ങനെ പെരുമാറണമെന്നതിനും അവർക്കൊപ്പം എങ്ങനെ ചേർന്നു നിൽക്കണമെന്നതിനുമുള്ള ഉദാഹരണമായിരിക്കുകയാണ് കോഹ്ലി. സംഭവം ഇങ്ങനെ: ലോകകപ്പിൽ ഇന്ത്യ-ഓസ്ട്രേലിയ മത്സരം. പന്ത് ചുരണ്ടൽ വിവാദത്തിൽ സസ്പെൻഷൻ നേരിട്ടശേഷം ഓസീസ് ടീമിൽ മടങ്ങിയെത്തിയ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും മൈതാനത്ത്. സ്മിത്തിനെ കാണികൾ ചതിയൻ എന്ന വിളിച്ച് ആക്ഷേപിച്ച് കൂവിയപ്പോൾ വിരാട് കോഹ്ലി ഇടപെട്ടു. കാണികളോട് സ്മിത്തിനായി കൈയടിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ ആവശ്യപ്പെട്ടു. കോഹ്ലിയുടേത് മഹത്തരമായ നടപടിയായിരുന്നെന്ന് ഓസീസ് പരിശീലകൻ ഡാരൻ ലേമാൻ വിശേഷിപ്പിച്ചു. എന്തെങ്കിലും പിഴവ് സംഭവിച്ചശേഷം അതിൽ മാപ്പപേക്ഷ നടത്തി വീണ്ടുമെത്തുന്പോൾ പഴയ കാര്യങ്ങൾ ചികഞ്ഞെടുക്കുന്നത് വ്യക്തിപരമായി താത്പര്യമില്ലാത്തതിനാലാണ് സ്മിത്തിനായി കൈയടിക്കാൻ ആവശ്യപ്പെട്ടതെന്ന് കോഹ്ലി പറഞ്ഞത്. മത്സരത്തിൽ കൃത്യമായ ബാറ്റിംഗ് ബൗളിംഗ് ചെയ്ഞ്ചുകളിലൂടെ കോഹ്ലി മുന്നിൽനിന്ന് നയിക്കുന്നതായിരുന്നു ഓവലിൽ ക്രിക്കറ്റ്…
Read Moreസാംപ പന്ത് ചുരണ്ടി?
ഇന്ത്യ-ഓസ്ട്രേലിയ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ പുതിയ വിവാദം തലപൊക്കി. ഓസ്ട്രേലിയൻ സ്പിന്നർ ആദം സാംപ പന്ത് ചുരണ്ടിയെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. എന്നാൽ, ഇക്കാര്യം ഓസീസ് ക്യാപ്റ്റൻ ആരോണ്‍ ഫിഞ്ച് നിഷേധിച്ചു. മത്സരത്തിനിടെ ഓരോ പന്തെറിയുന്പോഴും സാംപ പോക്കറ്റിൽ കൈയിട്ട് എന്തോ പുറത്തെടുക്കുന്നതും പന്തിനടുത്തേക്ക് കൊണ്ടുവരുന്നതും കാണാം. ഇത് സാൻഡ് പേപ്പറാണെന്നാണ് ആരോപണം. മത്സരശേഷം ഓസീസ് ക്യാപ്റ്റൻ ആരോണ്‍ ഫിഞ്ച് തന്നെ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തി. ഇത്തരം ആരോപണങ്ങൾ ശുദ്ധ അംബന്ധമാണെന്നു പറഞ്ഞ ഫിഞ്ച്, സാംപയുടെ പോക്കറ്റിലുണ്ടായിരുന്നത് ഹാൻഡ് വാമേഴ്സ് (കൈ ചൂടാക്കാൻ ഉപയോഗിക്കുന്ന വസ്തു) ആയിരിക്കാമെന്നും പറഞ്ഞു. സാംപയുടേതെന്നു പറയുന്ന വീഡിയോ കണ്ടിട്ടില്ലെന്നും സാംപ സാധാരണ എല്ലാ മത്സരങ്ങൾക്കും ഹാൻഡ് വാമേഴ്സ് കൈയിൽ കരുതാറുണ്ടെന്നും ഫിഞ്ച് വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ പന്തു ചുരണ്ടൽ വിവാദമുയർത്തിയ അലയൊലികളിൽ നിന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് മുക്തരാകുന്നതിനു മുന്‍പാണ് സാംപ പ്രശ്നം…
Read Moreനന്ദി യുവരാജ്; ഹൃദയസ്പർശിയായി സച്ചിന്റെ കുറിപ്പ്
മുംബൈ: രാജ്യാന്തര ക്രിക്കറ്റിനോടു വിടചൊല്ലിയ യുവരാജ് സിംഗിന് ആശംസകളറിയിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ഇന്ത്യൻ ക്രിക്കറ്റിന് യുവി നൽകിയ എല്ലാ സംഭാവനകൾക്കും സച്ചിൻ നന്ദി അറിയിച്ചു. യുവിയുടെ “രണ്ടാം ഇന്നിംഗ്സിന്’ ട്വിറ്ററിലൂടെയായിരുന്നു സച്ചിൻ ആശംസാ വാക്കുകൾ അറിയിച്ചത്. “എന്തൊരു മികച്ച കരിയറാണ് യുവി, നിങ്ങൾക്ക് ഉണ്ടായിരുന്നത്. ടീമിന് ആവശ്യമുള്ളപ്പോഴെല്ലാം യഥാര്‍ത്ഥ ചാമ്പ്യനായി നിങ്ങൾ വന്നു. ജീവിതത്തിലും ഫീൽഡിലും എല്ലാ ഉയർച്ച താഴ്ച്ചകളിലും താങ്കൾ പുറത്തെടുത്ത പോരാട്ടവീര്യം വിസ്മയകരമായിരുന്നു. നിങ്ങളുടെ രണ്ടാം ഇന്നിംഗ്സിന് എല്ലാവിധ ആശംസകളും. ക്രിക്കറ്റിന് വേണ്ടി ചെയ്തതിനെല്ലാം നന്ദി”.-ഹൃദയസ്പർശിയായ വാക്കുകളിൽ സച്ചിൻ കുറിച്ചു. നീണ്ട 17 വർഷത്തെ കരിയറിനുശേഷമാണ് യുവരാജ് പാഡഴിച്ചത്. ഐപിഎൽ ഒഴികെയുള്ള ട്വന്റി-20 ലീഗുകളിൽ തുടർന്നും കളിക്കുമെന്ന് വിരമിക്കൽ പ്രഖ്യാപനത്തിൽ അദ്ദേഹം അറിയിച്ചു.
Read Moreഫ്രഞ്ച് ഓപ്പണ്‍ ചാന്പ്യനായി നദാൽ
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് കിരീടം സ്പാനിഷ് താരം റഫേൽ നദാലിന്. ഫൈനലിൽ ഡൊമനിക് തീമിനെ കീഴ്പ്പെടുത്തിയാണ് നദാൽ 12-ാമത്തെ ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കായിരുന്നു നദാലിന്റെ ജയം. തുടർച്ചയായ രണ്ടാം തവണയാണ് തീമിനെ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ നദാൽ പരാജയപ്പെടുത്തുന്നത്. ആദ്യ സെറ്റ് അനായാസം നദാൽ നേടി. എന്നാൽ രണ്ടാം സെറ്റിൽ ശക്തമായി തിരിച്ചുവന്ന തീം 7-5ന് സെറ്റ് സ്വന്തമാക്കി. എന്നാൽ പിന്നീട് തീമിനു നദാലിന്റെ മുന്നിൽ താളം കണ്ടെത്താൻ സാധിച്ചില്ല. സ്കോർ 6-3, 5-7, 6-1, 6-1 നദാലിന്റെ പതിനെട്ടാം ഗ്രാൻഡ്സ്ലാം കിരീടമാണിത്. 20 ഗ്രാൻഡ്സ്ലാം കിരീടമുള്ള ഫെഡറർ മാത്രമാണ് നദാലിന്റെ മുന്നിലുള്ളത്. ഫെഡററെ കീഴടക്കിയാണ് നദാൽ ഫൈനലിൽ പ്രവേശിച്ചത്.
Read Moreവിവാദങ്ങൾക്ക് അവസാനം; കീപ്പിംഗ് ഗ്ലൗ മാറ്റി ധോണി
ലണ്ടൻ: വിക്കറ്റ് കീപ്പിംഗ് ഗ്ലൗസിന്റെ പേരിലുള്ള വിവാദങ്ങൾക്ക് അവസാനം കുറിച്ച് ഇന്ത്യൻ താരം എം.എസ്. ധോണി. ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം മത്സരത്തിൽ ധോണി ഇറങ്ങിയത് സൈനിക മുദ്ര ഇല്ലാത്ത ഗ്ലൗസ് അണിഞ്ഞുകൊണ്ടാണ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിൽ കരസേനയുടെ ബലിദാൻ ചിഹ്നം ആലേഖനം ചെയ്ത ഗ്ലൗസ് ധരിച്ചാണ് ധോണി ഇറങ്ങിയത്. ഇത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഐസിസി നിയമം അനുസരിച്ച് കളിക്കാർ വാണിജ്യ, മത, സൈനിക അടയാളങ്ങൾ അണിയാൻ പാടില്ല.
Read Moreഅണ്ടർ 19 ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടംപിടിക്കാൻ കട്ടപ്പനക്കാരൻ
കട്ടപ്പന: അണ്ടർ 19 ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുക്കുന്ന പരിശീലന ക്യാന്പിൽ കട്ടപ്പന സ്വദേശിയും. കട്ടപ്പന വലിയപാറ വള്ളോമാലിൽ ജയ്മോൻ -എൽസി ദന്പതികളുടെ മകൻ നിർമലാണ് ഫാസ്റ്റ് ബൗളറായി ഇന്ത്യൻ ടീമിൽ കളിക്കാനൊരുങ്ങുന്നത്. രാജക്കാട് എൻആർ സിറ്റി സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്പോഴാണ് ക്രിക്കറ്റ് കളിച്ചുതുടങ്ങിയത്. ബൗളിംഗിലെ മികവ് ജില്ലാ ടീമിലും കേരള ടീമിലും എത്തിച്ചു. മൂന്നുവർഷമായി കേരള ടീമിലെ ഫാസ്റ്റ് ബൗളറാണ് നിർമൽ. കഴിഞ്ഞമാസം ഹിമാചൽ പ്രദേശിൽ നടന്ന ഒരുമാസത്തെ പരിശീലനത്തിൽ നാലു കളികളിൽ നിന്നായി 18 വിക്കറ്റുകളാണ് നേടിയത്. ഇതോടെ ദേശീയ പരിശീലന ക്യാന്പിലേക്ക് പ്രവേശനം ലഭിക്കുകയായിരുന്നു. കേരളത്തിൽനിന്നും നിർമൽ ഉൾപ്പെടെ മൂന്നുപേർക്ക് മാത്രമേ അവസരം ലഭിച്ചുള്ളൂ. ക്യാന്പിലും മികവ് പുലർത്തിയാൽ ദേശീയ ടീമിൽ ഇടംപിടിക്കാനാകും. ഇതിനുള്ള തയാറെടുപ്പിലാണ് നിർമൽ.
Read Moreഇന്ത്യക്കു രണ്ടാം ജയം
ഭുവനേശ്വർ: പുരുഷന്മാരുടെ ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ സീരീസ് ഫൈനൽസിൽ ഇന്ത്യക്കു രണ്ടാം ജയം. രണ്ടാം മത്സരത്തിൽ മൻപ്രീത് സിംഗിന്റെ ഇരട്ട ഗോൾ മികവിൽ ഇന്ത്യ 3-1ന് പോളണ്ടിനെ പരാജയപ്പെടുത്തി. ആദ്യ മത്സരത്തിൽ ഇന്ത്യ 10-0 ത്തിനു റഷ്യയെ തോൽപ്പിച്ചിരുന്നു.
Read Moreധോണിയുടെ ഗ്ലൗസിലെ മുദ്ര അനുവദിക്കാനാകില്ല; നിലപാട് കടുപ്പിച്ച് ഐസിസി
ലണ്ടൻ: ഇന്ത്യൻ വിക്കറ്റ് കീപ്പർ മഹേന്ദ്ര സിംഗ് ധോണി കീപ്പിംഗ് ഗ്ലൗസിൽ സൈനിക മുദ്ര ആലേഖനം ചെയ്ത സംഭവത്തിൽ നിലപാട് കടുപ്പിച്ച് ഐസിസി. താരം ഗ്ലൗസിൽ ആലേഖനം ചെയ്തിരിക്കുന്ന മുദ്ര ഒരു തരത്തിലും അനുവദിക്കാനാകില്ലെന്ന് ഐസിസി അധികൃതർ ബിസിസിഐയെ അറിയിച്ചു. താരങ്ങൾ വസ്ത്രങ്ങളിലും മറ്റും പ്രത്യേക സന്ദേശങ്ങളുള്ള ചിഹ്നങ്ങൾ ഉപയോഗിക്കരുത് എന്നാണ് നിയമമമെന്നും അത് ഒരാൾക്കു വേണ്ടി മാറ്റാനാകില്ലെന്നും ഐസിസി അറിയിച്ചു. വിഷയത്തിൽ ഐസിസി നിലപാട് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബിസിസിഐ ഐസിസിക്ക് സമർപ്പിച്ച കത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. നേരത്തെ, ധോണിയിടെ ഗ്ലൗസിലെ മുദ്രയ്ക്കെതിരെ ഐസിസി നിലപാടെടുത്തപ്പോൾ തന്നെ ബിസിസിഐയും കേന്ദ്ര സർക്കാർ വൃത്തങ്ങളുമെല്ലാം താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
Read More