ര​​വി ശാ​​സ്ത്രി​​യു​​ടെ ക​​രാ​​ർ നീ​​ട്ടി

മും​​ബൈ: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​പ​​രി​​ശീ​​ല​​ക​​ൻ ര​​വി ശാ​​സ്ത്രി​​യു​​ടേ​​യും സ​ഹ​പ​രി​ശീ​ല​ക​രു​ടെ​യും ക​​രാ​​ർ കാ​​ലാ​​വ​​ധി 45 ദി​​വ​​സ​​ത്തേ​​ക്കു​​കൂ​​ടി നീ​​ട്ടി. യു​​കെ​​യി​​ൽ ന​​ട​​ക്കു​​ന്ന ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് അ​​വ​​സാ​​നി​​ക്കു​​ന്ന​​തോ​​ടെ ഇ​​വ​​രു​​ടെ ക​​രാ​​ർ അ​​വ​​സാ​​നി​​ക്കു​​മാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, സു​​പ്രീം കോ​​ട​​തി നി​​യ​​മി​​ച്ച ക​​മ്മി​​റ്റി ഓ​​ഫ് അ​​ഡ്മി​​നി​​സ്ട്രേ​​റ്റേ​​ഴ്സ് ആ​​ണ് ക​​രാ​​ർ കാ​​ലാ​​വ​​ധി 45 ദി​​വ​​സ​​ത്തേ​​ക്കു കൂ​​ടി നീ​​ട്ടി​​യ​​ത്.

ലോ​​ക​​ക​​പ്പി​​നു പി​​ന്നാ​​ലെ പു​​തി​​യ പ​​രി​​ശീ​​ല​​ക​​നാ​​യു​​ള്ള മു​​ഖാ​​മു​​ഖം ന​​ട​​ത്തു​​മെ​​ന്നും വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് പ​​ര്യ​​ട​​ന​​ത്തി​​നു​​ശേ​​ഷം പു​​തി​​യ പ​​രി​​ശീ​​ല​​ക​​ൻ ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ ചു​​മ​​ത​​ല ഏ​​റ്റെ​​ടു​​ക്കു​​മെ​​ന്നു​​മാ​​ണ് ക​​രു​​ത​​പ്പെ​​ടു​​ന്ന​​ത്. പ്ര​​ധാ​​ന പ​​രി​​ശീ​​ല​​ക​​നു പു​​റ​​മേ സ​​ഹ പ​​രി​​ശീ​​ല​​ക​​ർ​​ക്കു​​വേ​​ണ്ടി​​യും മു​​ഖാ​​മു​​ഖം ന​​ട​​ക്കും.

ര​​വി ശാ​​സ്ത്രി​​ക്ക് പു​​റ​​മേ ബാ​​റ്റിം​​ഗ് പ​​രി​​ശീ​​ല​​ക​​ൻ സ​​ഞ്ജ​​യ് ബം​​ഗാ​​ർ, ബൗ​​ളിം​​ഗ് പ​​രി​​ശീ​​ല​​ക​​ൻ ഭ​​ര​​ത് അ​​രു​​ണ്‍, ഫീ​​ൽ​​ഡിം​​ഗ് പ​​രി​​ശീ​​ല​​ക​​ൻ ആ​​ർ. ശ്രീ​​ധ​​ർ എ​​ന്നി​​വ​​ർ അ​​ട​​ങ്ങു​​ന്ന​​താ​​ണ് ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ പ​​രി​​ശീ​​ല​​ക സം​​ഘം.

2017ൽ ​​അ​​നി​​ൽ കും​​ബ്ലെ ടീ​​മി​​ന്‍റെ പ​​രി​​ശീ​​ല​​ക സ്ഥാ​​നം രാ​​ജി​​വ​​ച്ച​​തി​​നു പി​​ന്നാ​​ലെ​​യാ​​യി​​രു​​ന്നു ര​​വി ശാ​​സ്ത്രി ഇ​​ന്ത്യ​​യു​​ടെ പ​​രി​​ശീ​​ല​​ക​​നാ​​യി മ​​ട​​ങ്ങി​​യെ​​ത്തി​​യ​​ത്.

Related posts