ക്യാപ്റ്റന്റെ കളി കെട്ടഴിച്ച ശ്രേയസ് അയ്യർ മുന്നിൽനിന്ന് നയിച്ചപ്പോൾ ഡൽഹി ക്യാപ്പിറ്റൽസിന് ഐപിഎൽ ട്വന്റി-20യിൽ ആറാം ജയം. കിംഗ്സ് ഇലവൻ പഞ്ചാബിനെ രണ്ട് പന്ത് ബാക്കിനിൽക്കേ അഞ്ച് വിക്കറ്റിനാണ് ഡൽഹി കീഴടക്കിയത്. 49 പന്തിൽ 58 റണ്‍സുമായി പുറത്താകാതെനിന്ന ശ്രേയസ് അയ്യറാണ് ക്യാപ്പിറ്റൽസിനു ജയമൊരുക്കിയത്. ഡൽഹിക്കായി ഓപ്പണർ ശിഖർ ധവാൻ 41 പന്തിൽ 56 റണ്‍സ് നേടി. കോളിൻ ഇൻഗ്രം ഒന്‍പത് പന്തിൽ 19 റണ്‍സും സ്വന്തമാക്കി. ക്രിസ് ഗെയ്ലിന്റെ 37 പന്തിൽ 69 റണ്‍സ് ഇന്നിംഗ്സിലൂടെ പഞ്ചാബ് 163 റണ്‍സ് നേടിയിരുന്നു. പഞ്ചാബും ഡൽഹിയും ആദ്യം ഏറ്റുമുട്ടിയപ്പോൾ പഞ്ചാബിനായിരുന്നു ജയം. 14 റണ്‍സിനായിരുന്നു അവർ അന്ന് ജയം സ്വന്തമാക്കിയത്. ഇന്ന് രാജസ്ഥാനെതിരേയാണ് ഡൽഹിയുടെ അടുത്ത മത്സരം.
Read MoreCategory: Sports
പാക്കിസ്ഥാൻ പണി തന്നു; ഇന്ത്യക്കു ലോകകപ്പ് നഷ്ടം
ന്യൂഡൽഹി: പാക്കിസ്ഥാൻ വ്യോമാതിർത്തി അടച്ചതിനാൽ വിമാനം വൈകിയതോടെ ഇന്ത്യൻ അന്പെയ്ത്ത് സംഘത്തിന് ലോകകപ്പിൽ പങ്കെടുക്കാൻ സാധിച്ചില്ല. കൊളംബിയയിൽ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കേണ്ട ഇന്ത്യൻ സംഘത്തിനാണ് പാക്കിസ്ഥാൻ എട്ടിന്റെ പണി നല്‍കിയത്. ഇന്നു മുതൽ 28വരെയാണ് ലോകകപ്പ് അന്പെയ്ത്ത് നടക്കുന്നത്. 23 അംഗ ഇന്ത്യൻ ടീമായിരുന്നു പുറപ്പെടാനൊരുങ്ങിയത്. ജൂണിൽ ഹോളണ്ടിൽ നടക്കുന്ന ലോക ചാന്പ്യൻഷിപ്പ് ഇതോടെ ഇന്ത്യൻ താരങ്ങൾക്ക് നിർണായകമായി. ഫെബ്രുവരിയിൽ ഇന്ത്യ ബലാകോട്ടിലെ തീവ്രവാദി ക്യാന്പുകളിൽ നടത്തിയ വ്യോമാക്രമണത്തിനുശേഷമാണ് പാക്കിസ്ഥാൻവ്യോമാതിർത്തി അടച്ചത്.
Read More11 മീറ്റർ സിക്സർ, റിക്കാർഡ്; ഐപിഎലിൽ വീണ്ടും ചരിത്രമെഴുതി ധോണി
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മറ്റൊരു റിക്കാർഡ് കൂടി സ്വന്തം പേരിലാക്കി ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്ര സിംഗ് ധോണി. ടൂർണമെന്റിൽ 200 സിക്സറുകൾ എന്ന നേട്ടമാണ് ധോണി സ്വന്തമാക്കിയത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലായിരുന്നു ധോണിയുടെ റിക്കാർഡ് നേട്ടം. ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഇന്ത്യൻ താരമാണ് ധോണി. വെസ്റ്റ്ഇൻഡീസ് താരം ക്രിസ് ഗെയിൽ, ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ല്യേഴ്സ് എന്നിവരാണ് ധോണിക്ക് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്. റിക്കാർഡ് കുറിച്ചെങ്കിലും ബാഗ്ലൂരിനെതിരായ മത്സരത്തിൽ ചെന്നൈ ഒരു റണ്‍സിനു തോറ്റു. അവസാന ഓവറിൽ ജയിക്കാൻ 26 റണ്‍സ് ആവശ്യമായിരുന്ന ചെന്നൈക്കായി ധോണിക്ക് 24 റണ്‍സ് മാത്രമാണു നേടാൻ കഴിഞ്ഞത്. 84 റണ്‍സ് നേടി പുറത്താകാതെനിന്ന ധോണി ഏഴു സിക്സറുകൾ പറത്തി. ഇതിൽ ഒരു സിക്സർ 111 മീറ്റർ ദൂരെ ഗ്രാൗണ്ടിന്റെ മേൽക്കൂരയിലേക്കാണു പറന്നത്.
Read Moreജോക്കോവിച്ച്, നദാൽ പ്രീക്വാർട്ടറിൽ
മോണ്ടി കാർലോ (ഫ്രാൻസ്): മോണ്ടി കാർലോ മാസ്റ്റേഴ്സ് പുരുഷ സിംഗിൾസ് ടെന്നീസിൽ നൊവാക് ജോക്കോവിച്ചും റാഫേൽ നദാലും പ്രീക്വാർട്ടറിൽ. ജർമനിയുടെ ഫിലിപ്പ് കോൾഷ് റൈബറെ കീഴടക്കിയാണ് ഒന്നാം നന്പറായ ജോക്കോവിച്ച് പ്രീക്വാർട്ടറിൽ കടന്നത്. സ്കോർ: 6-3, 4-6, 6-4.
Read Moreഞാൻ ഫസ്റ്റ് എയ്ഡ് മാത്രം: കാർത്തിക്
എം.എസ്. ധോണിയുള്ളപ്പോൾ താൻ ഫസ്റ്റ് എയ്ഡ് മാത്രമാണെന്ന് ഇന്ത്യയുടെ ഏകദിന ലോകകപ്പ് ക്രിക്കറ്റ് ടീമിൽ ഇടം ലഭിച്ച ദിനേശ് കാർത്തിക്. ധോണിക്ക് പരിക്കുപറ്റുന്പോൾ ആ ദിവസത്തെ ബാൻഡ് എയ്ഡ് മാത്രമാണ് താനെന്നും കാർത്തിക് എളിമപ്പെട്ടു. ഐപിഎലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനാണ് കാർത്തിക്. ഋഷഭ് പന്തിന് ഓസ്ട്രേലിയ, ന്യൂസിലൻഡ് പര്യടനങ്ങളിൽ അവസരം നല്‍കുമെന്ന് മുഖ്യ സെലക്ടർ എം.എസ്.കെ. പ്രസാദിൽനിന്ന് അറിഞ്ഞിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ ഹോം സീരീസിൽനിന്ന് ഒഴിവാക്കപ്പെട്ടപ്പോൾ താൻ ലോകകപ്പ് ടീമിൽ ഉണ്ടാകില്ലെന്ന് പലരും ധരിച്ചെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് ലോകകപ്പ് ടീമിൽ ഇടംലഭിച്ചില്ലെങ്കിൽ നിരാശയുണ്ടായേനെ. ഋഷഭ് പന്തിന് ഇടംലഭിക്കാത്തതിൽ അദ്ദേഹത്തിനും നിരാശയുണ്ടാകും- കാർത്തിക് പറഞ്ഞു. ഇന്ത്യയുടെ നാലാം നന്പറിൽ ബാറ്റ് ചെയ്യാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreമാന്ത്രികൻ മെസി
ബാഴ്സലോണ: ലയണല്‍ മെസിയുടെ തിളക്കത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മങ്ങിപ്പോയി. ബാഴ്സലോണയുടെ ന്യൂകാമ്പില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ രണ്ടാംപാദ ക്വാര്‍ട്ടറില്‍ എതിരില്ലാത്ത മൂന്നു ഗോളിനു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോറ്റു. അഗ്രഗേറ്റില്‍ ബാഴ്സലോണ 4-0ന്റെ ജയം നേടി. രണ്ടു ഗോള്‍ നേടിയ മെസിയുടെ മികവിനു പുറമെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഗിയയുടെ പിഴവുകളാണ് ബാഴ്സയ്ക്കു ജയമൊരുക്കിയത്. 16-ാം മിനിറ്റില്‍ 20 വാരയില്നിന്ന് മെസിയുടെ ഷോട്ട് ആതിഥേയരെ മുന്നിലെത്തിച്ചു. നാലു മിനിറ്റ് കഴിഞ്ഞ് അര്‍ജന്റൈന്‍ താരം ഒരിക്കല്‍ക്കൂടി യുണൈറ്റഡിന്റെ വലകുലുക്കി. ഇത്തവണ മെസിയുടെ ദുര്‍ബലമായ ഷോട്ട് ഡി ഗിയയുടെ ദേഹത്തിനടിയിലൂടെ വലയില്‍ കയറി. 61-ാം മിനിറ്റില്‍ ഫിലിപ്പെ കുടിഞ്ഞോയുടെ ലോംഗ് റേഞ്ചില്‍നിന്നുള്ള തകര്‍പ്പന്‍ ഷോട്ട് വലയില്‍ തറച്ചുകയറി. മെസി ഗോൾ 01 2013 ഏപ്രിലിൽ പിഎസ്ജിക്കെതിരേ ഗോള്‍ നേടിയശേഷം ആദ്യമായാണ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മെസിയുടെ…
Read Moreഅദ്ഭുത അയാക്സ്
ടൂറിന്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ അമ്പരിപ്പിക്കുന്ന പ്രകടനം അയാക്സ് ആംസ്റ്റര്‍ഡാം തുടരുന്നു. പ്രീക്വാര്‍ട്ടറിലെ എവേ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ സാന്റിയാഗോ ബര്‍ണാബുവില്‍ തോല്‍പ്പിച്ച് മുന്നേറിയ അയാക്സ് ആ പ്രകടനം ടൂറിനിലും ആവര്‍ത്തിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ യുവന്റസ് എതിരാളികളായെത്തിയപ്പോള്‍ അയാക്സിന്റെ വന്‍ തോല്‍വി പ്രതീക്ഷിച്ചവരുടെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് അയാക്സ് 1996-97 സീസണുശേഷം ആദ്യമായി ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിലെത്തി. ടൂറിനിലെ യുവന്റസ് സ്റ്റേഡിയത്തിലെ രണ്ടാംപാദ ക്വാര്‍ട്ടറില്‍ അയാക്സ് 2-1ന്റെ ജയം നേടി. അഗ്രഗേറ്റില്‍ 3-2ന് അയാക്സ് സെമിയില്‍. രണ്ടാം പകുതിയില്‍ പുറത്തെടുത്ത പാസിംഗ് ഗെയിമാണ് അയാക്സിന്റെ യുവാക്കള്‍ നിറഞ്ഞ സംഘത്തെ ജയത്തിലെത്തിച്ചത്. 67-ാം മിനിറ്റില്‍ അയാക്സിന്റെ 19 വയസുള്ള ക്യാപ്റ്റന്‍ മത്യാസ് ഡി ലൈറ്റിന്റെ ഹെഡറിലാണ് അയാക്സ് വിജയിച്ചത്. തുടര്‍ച്ചയായ നാലാം ചാമ്പ്യന്‍സ് ലീഗ് കിരീടം തേടിയിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 28-ാം മിനിറ്റില്‍ തകര്‍പ്പനൊരു ഹെഡറിലൂടെ…
Read Moreസ്വപ്നം കിരീടം…
മുംബൈ: ഇംഗ്ലണ്ടിലും വെയ്ൽസിലുമായി മേയ് 30 ന് ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മുഖ്യ സെലക്ടറായ എം.എസ്.കെ. പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ടീമിനെ തെരഞ്ഞെടുത്തത്. ലോകകപ്പ് പരിചയമില്ലാത്ത ഏഴ് കളിക്കാരെ ഉൾപ്പെടുത്തിയാണ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. വിരാട് കോഹ്ലി നയിക്കുന്ന ടീമിൽ രോഹിത് ശർമയാണ് ഉപനായകൻ. യുവതാരം ഋഷഭ് പന്തിനും അന്പാട്ടി റായുഡുവിനും ടീമിൽ ഇടംലഭിക്കാതിരുന്നപ്പോൾ ദിനേശ് കാർത്തിക്, വിജയ് ശങ്കർ, രവീന്ദ്ര ജഡേജ തുടങ്ങിയവർക്ക് ബ്രിട്ടനിലേക്കു വീസ ലഭിച്ചു. ധോണിയുടെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായാണ് കാർത്തികിനെ ഉൾപ്പെടുത്തിയത്. നാലാം നന്പറിൽ ആരുകളിക്കുമെന്നതിനുള്ള ഉത്തരമാണ് വിജയ് ശങ്കർ. വിജയ്ക്ക് മൂന്ന് രീതിയിൽ ടീമിനു സംഭാവന നല്കാൻ സാധിക്കും. വിജയ് ശങ്കറിനു ബാറ്റ് ചെയ്യാൻ സാധിക്കും, മേഘാവൃതമായ കാലാവസ്ഥയാണെങ്കിൽ പന്തെറിയുകയുമാകാം. സർവോപരി അദ്ദേഹം മികച്ചൊരു ഫീൽഡറുമാണ്. അതിനാൽ നാലാം നന്പറിൽ…
Read Moreസ്മിത്തിനും വാർണർക്കും കരാർ
സിഡ്നി: പന്ത് ചുരണ്ടൽ വിവാദത്തിൽ അകപ്പെട്ട് സസ്പെൻഷൻ കാലാവധി പൂർത്തിയാക്കിയ സ്റ്റീവ് സമ്ത്തിനും ഡേവിഡ് വാർണർക്കും ക്രിക്കറ്റ് ഓസ്ട്രേലിയ കരാർ പുതുക്കി നല്കി. 2019-2020 കോണ്ട്രാക്റ്റ് ലിസ്റ്റിൽ ഇരുവരും ഉൾപ്പെട്ടു. ആഷസ് ടീമിൽ ഇടംപിടിക്കുമെന്ന് കരുതപ്പെടുന്ന ജയിംസ് പാറ്റിൻസണും കരാർ ലഭിച്ചു. ഏകദിന ലോകകപ്പ് ക്രിക്കറ്റിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിക്കാനിരിക്കേയാണ് സ്മിത്തിനും വാർണർക്കും കരാർ നല്‍കിയതെന്നത് ശ്രദ്ധേയമാണ്. മിച്ചൽ മാർഷ്, മാറ്റ് റെൻഷോ, കുർതിസ് പാറ്റേഴ്സണ്‍ തുടങ്ങിയവർക്ക് കരാർ ലഭിച്ചില്ല. സ്മിത്തും വാർണറും വൈകാതെ ഓസ്ട്രേലിയൻ ടീമിൽ മടങ്ങിയെത്തുമെന്ന് ചുരുക്കം.
Read Moreബംഗ്ലാദേശ് ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
ധാക്ക: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ബംഗ്ലാദേശിന്റെ പതിനഞ്ച് അംഗ ടീമിനെ പ്രഖ്യാപിച്ചു. മുതിർന്ന താരം മഷ് റഫി മൊർത്താസയാണ് ക്യാപ്റ്റൻ. ഓൾ റൗണ്ടർ ഷക്കീബ് അൽ ഹസനാണ് ഉപനായകൻ. ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കാത്ത അബു ജയേദിനും ടീമിൽ ഇടം ലഭിച്ചു. ന്യൂസിലൻഡ് പര്യടന ടെസ്റ്റിൽ ജയേദ് നടത്തിയ സ്വിംഗ് ബൗളിംഗാണ് അദ്ദേഹത്തെ ലോകകപ്പ് സംഘത്തിലെത്തിച്ചത്.
Read More