1000-ൽ ഒ​​ന്നാ​​മ​​ൻ ഹാ​​മി​​ൽ​​ട്ട​​ണ്‍

ഷാ​​ങ്ഹാ​​യ്: ഫോ​​ർ​​മു​​ല വ​​ണ്‍ കാ​​റോ​​ട്ട ച​​രി​​ത്ര​​ത്തി​​ലെ 1000-ാമ​​ത് മ​​ത്സ​​ര​​മാ​​യി​​രു​​ന്ന ചൈ​​നീ​​സ് ഗ്രാ​​ൻ​​പ്രീ​​യി​​ൽ മെ​​ഴ്സി​​ഡ​​സി​​ന്‍റെ ഇം​​ഗ്ലീ​ഷ് ഡ്രൈ​​വ​​റാ​​യ ലൂ​​യി​​സ് ഹാ​​മി​​ൽ​​ട്ട​​ണ്‍ ജേ​​താ​​വാ​​യി. മെ​​ഴ്സി​​ഡ​​സി​​ന്‍റെ വാ​​ൽ​​റ്റേ​​രി ബോ​​ട്ട​​സി​​നാ​​ണ് ര​​ണ്ടാം സ്ഥാ​​നം. പോ​​ൾ പൊ​​സി​​ഷ​​നി​​ൽ ഒ​​ന്നാ​​മ​​താ​​യി​​രു​​ന്ന ബോ​​ട്ട​​സി​​നെ പി​​ന്ത​​ള്ളി ഹാ​​മി​​ൽ​​ട്ട​​ണ്‍ ചാ​​ന്പ്യ​​നാ​​കു​​ക​​യാ​​യി​​രു​​ന്നു. ഫെ​​രാ​​രി​​യു​​ടെ ജ​​ർ​​മ​​ൻ ഡ്രൈ​​വ​​റാ​​യ സെ​​ബാ​​സ്റ്റ്യ​​ൻ വെ​​റ്റ​​ലി​​നാ​​ണ് മൂ​​ന്നാം സ്ഥാ​​നം. ഈ ​​സീ​​സ​​ണി​​ൽ ഹാ​​മി​​ൽ​​ട്ട​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ജ​​യ​​മാ​​ണ്.

Read More

സ്റ്റെ​​യി​​നെ എ​​ത്തി​​ച്ച് ആ​​ർ​​സി​​ബി

ഐ​​പി​​എ​​ൽ 12-ാം സീ​​സ​​ണി​​ൽ ഇ​​തു​​വ​​രെ ജ​​യം നേ​​ടാ​​ത്ത ഏ​​ക​​ടീ​​മാ​​യ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പേ​​സ​​ർ ഡെ​​യ്ൽ സ്റ്റെ​​യി​​നി​​നെ ടീ​​മി​​ലെ​​ത്തി​​ച്ചു. ടീ​​മി​​ന്‍റെ ബൗ​​ളിം​​ഗ് ആ​​ക്ര​​മ​​ണ​​ത്തി​​നു ക​​രു​​ത്തു പ​​ക​​രാ​​ൻ സ്റ്റെ​​യി​​നി​​ന്‍റെ വ​​ര​​വ് തു​​ണ​​യ്ക്കു​​മെ​​ന്നാ​​ണ് വി​​ശ്വാ​​സം. പ​​രി​​ക്കേ​​റ്റ ഓ​​സ്ട്രേ​​ലി​​യ​​ൻ പേ​​സ് ബൗ​​ള​​ർ ന​​ഥാ​​ൻ കോ​​ൾ​​ട്ട​​ർ നൈ​​ലി​​ന് പ​​ക​​ര​​ക്കാ​​ര​​നാ​​യാ​​ണ് സ്റ്റെ​​യി​​ൻ എ​​ത്തു​​ന്ന​​ത്. ഓ​​സീ​​സ് ബൗ​​ള​​റാ​​യ നൈ​​ൽ, പാ​​ക്കിസ്ഥാ​​നെ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യ്ക്ക് ശേ​​ഷം ബം​​ഗ​​ളൂ​​രു​​വി​​ലെ​​ത്തു​​മെ​​ന്നാ​​യി​​രു​​ന്നു ധാ​​ര​​ണ. എ​​ന്നാ​​ൽ, പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് താ​​രം ടീ​​മി​​നൊ​​പ്പം ചേ​​ർ​​ന്നി​​ല്ല. ഈ ​​സീ​​സ​​ണി​​ലെ താ​​ര​​ലേ​​ല​​ത്തി​​ൽ തഴയപ്പെട്ട സ്റ്റെ​​യി​​ൻ, ര​​ണ്ട് വ​​ർ​​ഷ​​ത്തി​​നു ശേ​​ഷ​​മാ​​ണ് ഐ​​പി​​എ​​ലി​​ലെ​​ത്തു​​ന്ന​​ത്. 2016 ൽ ​​ഗു​​ജ​​റാ​​ത്ത് ല​​യ​​ണ്‍​സി​​നു വേ​​ണ്ടി​​യാ​​ണ് താ​​രം അ​​വ​​സാ​​ന​​മാ​​യി ഐ​​പി​​എ​​ൽ ക​​ളി​​ച്ച​​ത്. 2008 മു​​ത​​ൽ 2010 വ​​രെ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് താ​​ര​​മാ​​യി​​രു​​ന്നു. ഡെ​​ക്കാ​​ണ്‍ ചാ​​ർ​​ജേ​​ഴ്സ്, സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദ് എ​​ന്നി​​വ​​യ്ക്കു​​വേ​​ണ്ടി​​യും ക​​ളി​​ച്ചി​​ട്ടു​​ണ്ട്.

Read More

സി​ന്ധു സെ​മി​യി​ല്‍; സൈ​ന, ശ്രീ​കാ​ന്ത് പു​റ​ത്ത്

സിം​ഗ​പ്പു​ര്‍: സിം​ഗ​പ്പു​ര്‍ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​ക്കു നേ​ട്ട​ത്തി​ന്‍റെ​യും ന​ഷ്ട​ങ്ങ​ളു​ടെ​യും ദി​നം. വ​നി​താ സിം​ഗി​ള്‍സി​ല്‍ പി.​വി. സി​ന്ധു സെ​മി ഫൈ​ന​ലി​ലെ​ത്തി​യ​പ്പോ​ള്‍ സൈ​ന നെ​ഹ്‌വാ​ളും പു​രു​ഷ സിം​ഗി​ള്‍സി​ല്‍ കി​ഡം​ബി ശ്രീ​കാ​ന്തും സ​മീ​ർ വ​ർ​മ​യും ക്വാ​ര്‍ട്ട​റി​ല്‍ പു​റ​ത്താ​യി. മൂ​ന്നു ഗെ​യിം നീ​ണ്ട വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ലാ​ണ് സി​ന്ധു​വി​ന് ചൈ​ന​യു​ടെ ലോ​ക 18-ാം ന​മ്പ​ര്‍ കെ​യ് യാ​ന്‍യാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​യ​ത്. സ്കോർ: 21-13, 17-21, 21-14. സെ​മി​യി​ല്‍ മു​ന്‍ ലോ​ക ചാ​മ്പ്യ​ന്‍ ജ​പ്പാ​ന്‍റെ നസോ​മി ഒ​കു​ഹാ​രാ​ണ് സി​ന്ധു​വി​ന്‍റെ എ​തി​രാ​ളി. ഒ​കു​ഹാ​ര, സൈ​ന​യ്‌​ക്കെ​തി​രേ അ​ധി​കം വി​യ​ര്‍പ്പൊ​ഴു​ക്കാ​തെ 21-8, 21-13നാ​ണ് ജ​യി​ച്ച​ത്. ലോ​ക ഒ​ന്നാം ന​മ്പ​ര്‍ കെ​ന്‍റോ മൊ​മോ​റ്റ​യോ​ട് ഒ​രി​ക്ക​ല്‍ക്കൂ​ടി ശ്രീ​കാ​ന്ത് കീ​ഴ​ട​ങ്ങി. സ്കോർ: 21-18, 19-21, 21-9. തു​ട​ര്‍ച്ച​യാ​യി ഒ​മ്പ​താം ത​വ​ണ​യാ​ണ് ശ്രീ​കാ​ന്ത് മൊ​മോ​റ്റ​യോ​ടു പ​രാ​ജ​യ​പ്പെ​ടു​ന്ന​ത്.

Read More

ക്യാ​​പ്റ്റ​​ൻ കൂ​​ള​​ല്ല !

‘ക്യാ​​പ്റ്റ​​ൻ കൂ​​ൾ’ എ​​ന്നു പേ​​രെ​​ടു​​ത്ത എം.​​എ​​സ്. ധോ​​ണി താ​​ൻ അ​​ത്ര കൂ​​ള​​ല്ലെ​​ന്ന് തെ​​ളി​​യി​​ച്ച നി​​മി​​ഷം. ക്രി​​ക്ക​​റ്റ് ലോ​​കം ഇ​​തു​​വ​​രെ ക​​ണ്ടി​​ട്ടി​​ല്ലാ​​ത്ത കാ​​ര്യ​​മാ​​ണ് തു​​ട​​ർ​​ന്ന് മൈ​​താ​​ന​​ത്ത് അ​​ര​​ങ്ങേ​​റി​​യ​​ത്. ശാ​​ന്ത​​ത കൈ​​വെ​​ടി​​ഞ്ഞ് ഉ​​ഗ്ര​​പ്ര​​താ​​പി​​യാ​​യ ധോ​​ണി ക​​ളി​​ക്കാ​​ർ ഇ​​രി​​ക്കേ​​ണ്ട ഡ​​ഗ് ഔ​​ട്ടിൽ​​നി​​ന്ന് മൈ​​താ​​ന​​ത്തേ​​ക്കി​​റ​​ങ്ങി അ​​ന്പ​​യ​​ർ​​മാ​​രോ​​ട് ത​​ർ​​ക്കി​​ച്ചു. മ​​ത്സ​​രം ന​​ട​​ക്കു​​ന്പോ​​ൾ ബാ​​റ്റിം​​ഗ് ടീ​​മി​​ന്‍റെ ബാ​​റ്റ്സ്മാ​ന്മാ​​ർ ഒ​​ഴി​​കെ മൈ​​താ​​ന​​ത്തി​​റ​​ങ്ങ​​രു​​തെ​​ന്ന നി​​യ​​മം കാ​​റ്റി​​ൽ പ​​റ​​ത്തി​​യാ​​യി​​രു​​ന്നു ധോ​​ണി​​യു​​ടെ ഇ​​ട​​പെ​​ട​​ൽ. അ​​തോ​​ടെ ഐ​​പി​​എ​​ൽ ച​​ട്ടം ലെ​​വ​​ൽ ര​​ണ്ട് പ്ര​​കാ​​ര​​മു​​ള്ള കു​​റ്റം ബി​​സി​​സി​​ഐ ധോ​​ണി​​യു​​ടെ മേ​​ൽ ചു​​മ​​ത്തി. മാ​​ച്ച് ഫീ​​യു​​ടെ 50 ശ​​ത​​മാ​​നം പി​​ഴശി​​ക്ഷ​​യും വി​​ധി​​ക്ക​​പ്പെ​​ട്ടു. സം​​ഭ​​വ​​ത്തി​​ൽ ധോ​​ണി​​ക്കെ​​തി​​രേ ക​​ടു​​ത്ത വി​​മ​​ർ​​ശ​​ന​​മാ​​ണ് ഉ​​യ​​ർ​​ന്ന​​ത്. ധോ​​ണി ആ​​രാ​​ധ​​ക​​ർ അ​​ദ്ദേ​​ഹ​​ത്തെ അ​​നു​​കൂ​​ലി​​ച്ചും രം​​ഗ​​ത്തെ​​ത്തി. ക്രി​​ക്ക​​റ്റ് നി​​രീ​​ക്ഷ​​ക​​ർ ധോ​​ണി​​യു​​ടെ ന​​ട​​പ​​ടി തെ​​റ്റാ​​യി​​പ്പോ​​യെ​​ന്നു പ​​റ​​ഞ്ഞു. ഇംഗ്ലീഷ് ക്രിക്കറ്റ് ടീം മു​​ൻ നാ​​യ​​ക​​ൻ മൈ​​ക്ക​​ൽ വോ​​ണ്‍, മൈ​​ക്ക​​ൽ​​ സ്ലേ​​റ്റ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ ധോ​​ണി​​യെ വി​​മ​​ർ​​ശി​​ച്ച് രം​​ഗ​​ത്തെ​​ത്തി. പു​​റ​​ത്താ​​യ​​തി​​നു​​ശേ​​ഷം പി​​ച്ചി​​ലേ​​ക്കെ​​ത്താ​​ൻ…

Read More

ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ മു​​ന്നോ​​ട്ട്

സിം​​ഗ​​പ്പു​​ർ: പി.​​വി. സി​​ന്ധു, സൈ​​ന നെ​​ഹ്‌​വാ​​ൾ, കെ. ​​ശ്രീ​​കാ​​ന്ത്, സ​​മീ​​ർ വ​​ർ​​മ എ​​ന്നി​​വ​​ർ സിം​​ഗ​​പ്പു​​ർ ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍ സിം​​ഗി​​ൾ​​സ് ക്വാ​​ർ​​ട്ട​​റി​​ൽ. മ​​ല​​യാ​​ളി​​താ​​രം എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ്, പി. ​​ക​​ശ്യ​​പ് എ​​ന്നി​​വ​​ർ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പു​​റ​​ത്താ​​യി. മി​​ക്സ​​ഡ് ഡ​​ബി​​ൾ​​സി​​ൽ പ്ര​​ണ​​വ് ജെ​​റി ചോ​​പ്ര – സി​​ക്കി റെ​​ഡ്ഡി സ​​ഖ്യ​​വും ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്നു. വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ നാ​​ലാം സീ​​ഡാ​​യ സി​​ന്ധു ഡെ​ന്മാ​​ർ​​ക്കി​​ന്‍റെ മി​​യ ബ്ലി​​ഷ്ഫെ​​ൽ​​ഡ​​റ്റി​​നെ 21-13, 21-19നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് ക്വാ​​ർ​​ട്ട​​റി​​ലെ​​ത്തി​​യ​​ത്. സൈ​​ന മൂ​​ന്ന് ഗെ​​യിം നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ താ​​യ്‌​ല​​ൻ​​ഡി​​ന്‍റെ ചോ​​ചു വെം​​ഗി​​നെ 21-16, 18-21, 21-19ന് ​​പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ കീ​​ഴ​​ട​​ക്കി. പു​​രു​​ഷ സിം​​ഗി​​ൽ​​സി​​ൽ സ​​മീ​​ർ വ​​ർ​​മ ചൈ​​ന​​യു​​ടെ ലു ​​ഗ്വാ​​ങ്ഷു​​വി​​നെ 21-15, 21-18നും ​​ശ്രീ​​കാ​​ന്ത് ഡെ​ന്മാ​ർ​​ക്കി​​ന്‍റെ വി​​റ്റിം​​ഗ്ഹ​​സി​​നെ 21-12, 23-21നും ​​പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ മ​​റി​​ക​​ട​​ന്നു. ഒ​​ന്നാം സീ​​ഡാ​​യ ജാ​​പ്പ​​നീ​​സ് താ​​രം കെ​​ന്‍റോ മൊ​​മോ​​ത​​യോ​​ട് 21-11, 21-11നാ​​യി​​രു​​ന്നു പ്ര​​ണോ​​യ് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്. ക്വാ​​ർ​​ട്ട​​റി​​ൽ ശ്രീ​​കാ​​ന്തി​​ന്‍റെ എ​​തി​​രാ​​ളി മൊ​​മോ​​ത​​യാ​​ണ്.…

Read More

കോ​​സ്റ്റ​​യ്ക്ക് വി​​ല​​ക്ക്

മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ൾ ക്ല​​ബ്ബാ​​യ അ​​ത്‌​ല​​റ്റി​​ക്കോ മ​​ഡ്രി​​ഡി​​ന്‍റെ ഡി​​യേ​​ഗോ കോ​​സ്റ്റ​​യു​​ടെ ഈ ​​സീ​​സ​​ണ്‍ അ​​വ​​സാ​​നി​​ച്ചു. റ​​ഫ​​റി​​യോ​​ട് ക​​യ​​ർ​​ത്ത​​തി​​നും അ​​സ​​ഭ്യം പ​​റ​​ഞ്ഞ​​തി​​നു​​മാ​​യി എ​​ട്ട് ലാ ​​ലി​​ഗ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ നി​​ന്ന് കോ​​സ്റ്റ​​യ്ക്ക് വി​​ല​​ക്കും പി​​ഴ ശി​​ക്ഷ​​യും വി​​ധി​​ച്ച​​തോ​​ടെ​​യാ​​ണി​​ത്. ബാ​​ഴ്സ​​ലോ​​ണ​​യും അ​​ത്‌​ല​​റ്റി​​ക്കോ​​യും ത​​മ്മി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​നി​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. മ​​ത്സ​​ര​​ത്തി​​നി​​ടെ ത​​ന്നെ വീ​​ഴ്ത്തി​​യ​​ത് റഫ​​റി ഫൗ​​ൾ വി​​ളി​​ച്ചി​​ല്ലെ​​ന്നാ​​രോ​​പി​​ച്ചാ​​യി​​രു​​ന്നു കോ​​സ്റ്റ​​യു​​ടെ ക്ഷോ​​ഭ​​പ്ര​​ക​​ട​​നം. സം​​ഭ​​വ​​ത്തി​​ൽ കോ​​സ്റ്റ​​യ്ക്ക് ചു​​വ​​പ്പു​​കാ​​ർ​​ഡും ല​​ഭി​​ച്ചു. എ​​ന്നി​​ട്ടും മൈ​​താ​​നം വി​​ട്ടു​​പോ​​കാ​​തെ നി​​ന്ന കോ​​സ്റ്റ​​യെ ബാ​​ഴ്സ താ​​രം ജെ​​റാ​​ർ​​ഡ് പി​​ക്വെ ഇ​​ട​​പെ​​ട്ടാ​​ണ് പു​​റ​​ത്തേ​​ക്കു ന​​യി​​ച്ച​​ത്. അ​​ത്‌​ല​​റ്റി​​ക്കോ​​യ്ക്ക് ലാ ​​ലി​​ഗ​​യി​​ൽ ഏ​​ഴ് മ​​ത്സ​​ര​​ങ്ങ​​ളേ അ​​വ​​ശേ​​ഷി​​ക്കു​​ന്നു​​ള്ളൂ.

Read More

സെ​ല്‍ഫി​ല്‍ ബാഴ്സ

മാ​ഞ്ച​സ്റ്റ​ര്‍: സ്വ​ന്തം ത​ട്ട​ക​മാ​യ ഓ​ൾ​ഡ് ട്രാ​ഫോ​ഡി​ൽ ക​ളി​മ​റ​ന്ന മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് ബാ​ഴ്സ​ലോ​ണ​യ്ക്ക് ച​രി​ത്ര ജ​യം സ​മ്മാ​നി​ച്ചു. ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫു​ട്ബോ​ൾ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ന്‍റെ ആ​ദ്യ പാ​ദ​ത്തി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യ്ക്ക് ​1-0ന്‍റെ ജയം. ലൂ​ക്ക് ഷാ​യു​ടെ സെ​ല്‍ഫ് ഗോ​ളാ​ണ് ബാ​ഴ്‌​സ​ലോ​ണ​യ്ക്ക് നി​ര്‍ണാ​യ​ക​മാ​യ എ​വേ ജ​യ​മൊ​രു​ക്കി​യ​ത്. ഒ​രു യൂ​റോ​പ്യ​ന്‍ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഓ​ള്‍ഡ് ട്രാ​ഫോഡി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യു​ടെ ആ​ദ്യ ജ​യ​മാ​ണ്. 12-ാം മി​നി​റ്റി​ല്‍ ലു​യി സു​വാ​ര​സി​ന്‍റെ ഹെ​ഡ​ര്‍ ഷാ​യു​ടെ ദേഹത്തു‍ത​ട്ടി വ​ല​യി​ല്‍ പ​തി​ച്ചു. ലൈ​ൻ റ​ഫ​റി ആ​ദ്യം ഓ​ഫ് സൈ​ഡ് വി​ളി​ച്ചു ഗോ​ള്‍ നി​ഷേ​ധി​ച്ചു. എ​ന്നാ​ല്‍, വി​എ​ആ​റി​ലൂ​ടെ ഗോ​ളു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ പാ​രീ സാ​ന്‍ ഷെ​ര്‍മ​യി​നോ​ട് ഓൾഡ് ട്രാഫോഡിൽ ആ​ദ്യ​പാ​ദ​ത്തി​ല്‍ തോ​റ്റ​ശേ​ഷം പാ​രീ​സി​ലെ ജ​യ​ത്തോ​ടെ യു​ണൈ​റ്റ​ഡ് തി​രി​ച്ചു​വ​ന്നി​രു​ന്നു. എ​ന്നാ​ല്‍, പി​എ​സ്ജി​യെ​ക്കാ​ള്‍ ക​രു​ത്ത​രാ​യ ബാ​ഴ്‌​സ​ലോ​ണ​യെ അവരുടെ തട്ടകമായ ന്യൂ​കാ​മ്പി​ല്‍ നേ​രി​ടാ​നി​റ​ങ്ങു​മ്പോ​ള്‍യു​ണൈ​റ്റ​ഡി​ന് വ​ലി​യ പോ​രാ​ട്ടം പു​റ​ത്തെ​ടു​ത്താ​ല്‍ മാ​ത്ര​മേ അ​ടു​ത്ത ഘ​ട്ടം കാ​ണാ​നാ​കു. 2013നു​ശേ​ഷം ബാ​ഴ്‌​സ​ലോ​ണ സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ ചാ​മ്പ്യ​ന്‍സ്…

Read More

ഗാ​​രെ​​ത് ബെ​​യ്‌​ലി​​നു പോ​​കാം…

അ​​ടു​​ത്ത സീ​​സ​​ണി​​ൽ വെ​​യ്ൽ​​സ് താ​​രം ഗാ​​രെ​​ത് ബെ​​യ്ൽ സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ൾ ക്ല​​ബ്ബാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡി​​ൽ ഉ​​ണ്ടാ​​കി​​ല്ലെ​​ന്ന് സൂ​​ച​​ന. ബെ​​യ്‌​ലി​​ന് ഏ​​തു ക്ല​​ബ്ബി​​ലേ​​ക്ക് വേ​​ണ​​മെ​​ങ്കി​​ലും ചേ​​ക്കേ​​റാ​​മെ​​ന്നും അ​​തി​​നു​​ള്ള സ്വാ​​ത​​ന്ത്ര്യം റ​​യ​​ൽ അ​​നു​​വ​​ദി​​ച്ചെന്നും സ്പാ​​നി​​ഷ് മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. അ​​ടു​​ത്ത ട്രാ​​ൻ​​സ്ഫ​​ർ വി​​ൻ​​ഡോ​​യി​​ലൂ​​ടെ 3887 കോ​​ടി രൂ​​പ​​യു​​ടെ ട്രാ​​ൻ​​സ്ഫ​​റു​​ക​​ളാ​​ണ് റ​​യ​​ൽ മാ​​ഡ്രി​​ഡ് പ​​രി​​ശീ​​ല​​ക​​നാ​​യി ര​​ണ്ടാം വ​​ര​​വ് ന​​ട​​ത്തി​​യ സി​​ന​​ദി​​ൻ സി​​ദാ​​ൻ ല​​ക്ഷ്യം​​വ​​യ്ക്കു​​ന്ന​​ത്. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് ബെ​​യ്‌​ലി​​നെ ക്ല​​ബ് ഒ​​ഴി​​വാ​​ക്കു​​ന്ന​​ത്. സി​​ദാ​​ന്‍റെ മ​​ട​​ങ്ങി വ​​ര​​വോ​​ടെ ബെ​​യ്‌​ലി​​നു പു​​റ​​ത്ത് പോ​​കേ​​ണ്ടി​​വ​​രു​​മെ​​ന്ന് നേ​​ര​​ത്തേ റി​​പ്പോ​​ർ​​ട്ടു​​ണ്ടാ​​യി​​രു​​ന്നു. റ​​യ​​ൽ ഡ​​യ​​റ​​ക്ട​​ർ ഹൊ​​സെ എ​​യ്ഞ്ച​​ൽ സാ​​ഞ്ച​​സ് ബെ​​യ്‌​ലി​​ന്‍റെ ഏ​​ജ​​ന്‍റു​​മാ​​രാ​​യ ജോ​​നാ​​ഥ​​ൻ ബ​​ർ​​നെ​​റ്റ്, ലൂ​​യി​​സ് അ​​ലോ​​ണ്‍​സോ എ​​ന്നി​​വ​​രു​​മാ​​യി ട്രാ​​ൻ​​സ്ഫ​​ർ കാ​​ര്യം ച​​ർ​​ച്ച ചെ​​യ്തെ​​ന്നാ​​ണ് സൂ​​ച​​ന.

Read More

ധോ​​ണി​​യു​​ടെ ‘മ​​രു​​ന്ന് ’ഏ​​റ്റു; ചാ​​ഹ​​റി​​നു റി​​ക്കാ​​ർ​​ഡ്

ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20​​യി​​ൽ കിം​​ഗ്സ് ഇ​​ല​​വ​​ൻ പ​​ഞ്ചാ​​ബി​​നെ​​തി​​രേ തു​​ട​​ർ​​ച്ച​​യാ​​യി നോ​​ബോ​​ൾ എ​​റി​​ഞ്ഞ മീ​​ഡി​​യം പേ​​സ​​ർ ദീ​​പ​​ക് ചാ​​ഹ​​റി​​നെ അ​​ന്ന് ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​ന്‍റെ ക്യാ​​പ്റ്റ​​ൻ എം.​​എ​​സ്. ധോ​​ണി ക​​ണ​​ക്കി​​നു ശ​​ക​​രി​​ച്ചി​​രു​​ന്നു. ധോ​​ണി ന​​ല്കി​​യ ശ​​കാ​​ര​​മ​​രു​​ന്ന് ഫ​​ലം ക​​ണ്ട​​താ​​യി കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​നെ​​തി​​രാ​​യ മ​​ത്സ​​രം തെ​​ളി​​യി​​ച്ചു. ഐ​​പി​​എ​​ലി​​ൽ ഒ​​രു ഇ​​ന്നിം​​ഗ്സി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഡോ​​ട്ട് ബോ​​ൾ എ​​റി​​യു​​ന്ന ബൗ​​ള​​റെ​​ന്ന റി​​ക്കാ​​ർ​​ഡ് ചാ​​ഹ​​ർ സ്വ​​ന്ത​​മാ​​ക്കി. കോ​​ൽ​​ക്ക​​ത്ത​​യ്ക്കെ​​തി​​രേ നാ​​ല് ഓ​​വ​​റി​​ൽ 20 റ​​ണ്‍​സ് മാ​​ത്രം വ​​ഴ​​ങ്ങി മൂ​​ന്ന് വി​​ക്ക​​റ്റെ​​ടു​​ത്ത ചാ​​ഹ​​ർ 20 ഡോ​​ട്ട് ബോ​​ളു​​ക​​ളാ​​ണ് എ​​റി​​ഞ്ഞ​​ത്. ആ​​കെ നാ​​ല് പ​​ന്തി​​ൽ മാ​​ത്ര​​മാ​​ണ് കോ​​ൽ​​ക്ക​​ത്ത ബാ​​റ്റ്സ്മാ​​ൻ​​മാ​​ർ റ​​ണ്‍​സ് ക​​ണ്ടെ​​ത്തി​​യ​​ത്. ആ​​ശി​​ഷ് നെ​​ഹ്റ​​യു​​ടേ​​യും മു​​നാ​​ഫ് പ​​ട്ടേ​​ലി​​ന്‍റേ​യും പേ​​രി​​ലാ​​യി​​രു​​ന്നു ഈ ​​റി​​ക്കാ​​ർ​​ഡ്. നാ​​ല് ഓ​​വ​​റി​​ൽ 19 ഡോ​​ട്ട് ബോ​​ളു​​ക​​ളാ​​ണ് മു​​നാ​​ഫും നെ​​ഹ്റ​​യും എ​​റി​​ഞ്ഞ​​ത്.

Read More

ഹ​​ർ​​ഭ​​ജ​​നും താ​​ഹി​​റും വൈ​​നി​​നു സ​​മം: ധോ​​ണി

ചെ​​ന്നൈ: പ്രാ​​യം​​ കൂ​​ടും തോ​​റും വീ​​ര്യ​​മേ​​റു​​ന്ന വൈ​​ൻ പോ​​ലെ​​യാ​​ണ് ഹ​​ർ​​ഭ​​ജ​​ൻ സിം​​ഗും ഇ​​മ്രാ​​ൻ താ​​ഹി​​റു​​മെ​​ന്ന് ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ടീ​​മാ​​യ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​ന്‍റെ നാ​​യ​​ക​​ൻ എം.​​എ​​സ്. ധോ​​ണി. കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ശേ​​ഷ​​മാ​​ണ് മു​​പ്പ​​ത്തേ​​ഴു​​കാ​​ര​​നാ​​യ ധോ​​ണി മു​​പ്പ​​ത്തെ​​ട്ടു​​കാ​​ര​​നാ​​യ ഹ​​ർ​​ഭ​​ജ​​നെ​​യും നാ​​ൽ​​പ്പ​​തു​​കാ​​ര​​നാ​​യ താ​​ഹി​​റി​​നെ​​യും പ്ര​​ശം​​സി​​ച്ച​​ത്. ഏ​​തു സ​​മ​​യ​​ത്തും ആ​​ശ്ര​​യി​​ക്കാ​​ൻ സാ​​ധി​​ക്കു​​ന്ന താ​​ര​​മാ​​ണ് താ​​ഹി​​റെ​​ന്നും ധോ​​ണി പ​​റ​​ഞ്ഞു. കോ​​ൽ​​ക്ക​​ത്ത​​യ്ക്കെ​​തി​​രേ ഹ​​ർ​​ഭ​​ജ​​ൻ നാ​​ല് ഓ​​വ​​റി​​ൽ 15 റ​​ണ്‍​സി​​ന് ര​​ണ്ടും താ​​ഹി​​ർ 21 ര​​ണ്‍​സി​​ന് ര​​ണ്ടും വി​​ക്ക​​റ്റ് വീ​​ഴ്ത്തി. 20 റ​​ണ്‍​സി​​ന് മൂ​​ന്ന് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ദീ​​പ​​ക് ചാ​​ഹ​​റാ​​യി​​രു​​ന്നു മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്. ഇ​​വ​​രു​​ടെ ബൗ​​ളിം​​ഗ് പ്ര​​ക​​ട​​ന​​ത്തി​​ന്‍റെ ക​​രു​​ത്തി​​ൽ ചെ​​ന്നൈ കോ​​ൽ​​ക്ക​​ത്ത​​യെ 20 ഓ​​വ​​റി​​ൽ ഒ​​ന്പ​​തി​​ന് 108ൽ ​​ഒ​​തു​​ക്കി. 17.2 ഓ​​വ​​റി​​ൽ മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 111 റ​​ണ്‍​സ് നേ​​ടി ചെ​​ന്നൈ ജ​​യ​​ത്തി​​ലെ​​ത്തു​​ക​​യും ചെ​​യ്തു. ചെ​​ന്നൈ​​യു​​ടെ അ​​ഞ്ചാം ജ​​യ​​മാ​​ണി​​ത്.

Read More