റ​യ​ലി​നു വീ​ണ്ടും സ​മ​നി​ല​പ്പൂ​ട്ട്; ച​രി​ത്ര പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി ഗെ​റ്റാ​ഫെ

മാ​ഡ്രി​ഡ്: ലാ ​ലി​ഗ​യി​ൽ സ്പാ​നി​ഷ് വ​മ്പ​ൻ​മാ​രാ​യ റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ ശ​നി​ദ​ശ തു​ട​രു​ന്നു. കു​ഞ്ഞ​ൻ​മാ​രാ​യ ഗെ​റ്റാ​ഫെ ഏ​ഴു വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി റ​യ​ലി​നെ​തി​രാ​യു​ള്ള മ​ത്സ​ര​ത്തി​ൽ പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി. റ​യ​ലി​നെ ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ കു​ടു​ക്കി​യാ​ണ് ഗെ​റ്റാ​ഫെ ത​ങ്ങ​ളു​ടെ ച​രി​ത്ര​പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ റ​യ​ലി​നു പി​ന്നി​ൽ നാ​ലാ​മ​താ​യി ഗെ​റ്റാ​ഫെ സ്ഥാ​നം ഉ​റ​പ്പി​ക്കു​ക​യും ചെ​യ്തു. റ​യ​ൽ ഗോ​ൾ കീ​പ്പ​ർ കെയ്‌ലർ നവാസ് ര​ണ്ട് സൂ​പ്പ​ർ സേ​വു​ക​ൾ ന​ട​ത്തി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ മ​ത്സ​ര​ഫ​ലം മ​റ്റൊ​ന്നാ​കു​മാ​യി​രു​ന്നു. ജോ​ർ​ജെ മൊ​ലി​ന, ജാ​മി മാ​ട്ട എ​ന്നി​വ​രു​ടെ ഷോ​ട്ടു​ക​ളാ​ണ് ന​വാ​സ് നി​ഷേ​ധി​ച്ച​ത്. റ​യ​ൽ നി​ര​യി​ൽ ക​രിം ബെ​ൻ​സേ​മ​യും സു​വ​ർ​ണാ​വ​സ​രം പാ​ഴാ​ക്കി. ഗെ​റ്റാ​ഫെ കീ​പ്പ​ർ ഡേ​വി​ഡ് സോ​റി​യ​യു​ടെ നേ​ർ​ക്ക് പ​ന്ത് അ​ടി​ച്ചു​ന​ൽ​കി ബെ​ൻ​സേ​മ അ​വ​സ​രം തു​ല​ച്ചു.ഏ​പ്രി​ലി​ൽ റ​യ​ലി​നാ​യി ബെ​ൻ​സേ​മ മാ​ത്ര​മാ​ണ് സ്കോ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​വ​രു​ടെ എ​ട്ട് ഗോ​ള​ക​ളും ബെ​ൻ​സേ​മ​യു​ടെ ബൂ​ട്ടി​ൽ​നി​ന്നാ​യി​രു​ന്നു.

Read More

സി​ന്ധു​വും സൈ​ന​യും മു​ന്നോ​ട്ട്; ശ്രീ​കാ​ന്ത് പു​റ​ത്ത്

വു​ഹാ​ന്‍( ചൈ​ന): ഏ​ഷ്യൻ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ​ക്കു നേ​ട്ട​ങ്ങ​ളും ന​ഷ്ട​വും. പു​രു​ഷ സിം​ഗി​ള്‍സി​ന്‍റെ ആ​ദ്യ റൗ​ണ്ടി​ല്‍ മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ കി​ഡം​ബി ശ്രീ​കാ​ന്ത് പു​റ​ത്താ​യി. എ​ന്നാ​ല്‍, പി.​വി. സി​ന്ധു, സൈ​ന നെ​ഹ്‌വാ​ള്‍, സ​മീ​ര്‍ വ​ര്‍മ എ​ന്നി​വ​ര്‍ ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി​യ​പ്പോ​ള്‍ ഡ​ബി​ള്‍സി​ല്‍ ഇ​ന്ത്യ​യു​ടെ വെ​ല്ലു​വി​ളി​ക​ളെ​ല്ലാം അ​വ​സാ​നി​ച്ചു. ലോ​ക എ​ട്ടാം റാ​ങ്ക് ശ്രീ​കാ​ന്ത് ലോ​ക 51-ാം റാ​ങ്കി​ലു​ള്ള ഇ​ന്തോ​നേ​ഷ്യ​യു​ടെ ഷെ​സാ​ര്‍ ഹി​രെ​ന്‍ റു​സ്താ​വി​റ്റോ​യോ​ട് 21-16, 22-20ന് ​തോ​റ്റു. മ​റ്റൊ​രു പു​രു​ഷ സിം​ഗി​ള്‍സി​ല്‍ മൂ​ന്നു ഗെ​യിം നീ​ണ്ട മ​ത്സ​ര​ത്തി​ല്‍ സ​മീ​ര്‍ വ​ര്‍മ 21-13, 17-21, 21-18ന് ​ജ​പ്പാ​ന്‍റെ കു​സു​മാ​സ സ​കാ​യി​യെ തോ​ല്‍പ്പി​ച്ചു. വ​നി​താ സിം​ഗി​ള്‍സു​ക​ളി​ല്‍ സി​ന്ധു 21-14, 21-7ന് ​ജ​പ്പാ​ന്‍റെ സ​യാ​ക താ​കാ​ഹാ​ഷി​യെ തോ​ല്‍പ്പി​ച്ചു. 12-21, 21-11, 21-17ന് സൈ​ന ചൈ​ന​യു​ടെ ഹാ​ന്‍ യൂ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​.

Read More

‘ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ റ​​സ​​ലി​​നു സ്ഥാ​​ന​​ക്ക​​യ​​റ്റം ന​​ല്കും’

കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന്‍റെ വെ​​ടി​​ക്കെ​​ട്ട് താ​​ര​​മാ​​യ ആ​ന്ദ്രേ റ​​സ​​ലി​​ന്‍റെ ബാ​​റ്റിം​​ഗ് ലൈ​​ന​​പ്പ് സ്ഥാ​​ന​​മാ​​ണ് ടീ​​മി​​നു​​ള്ളി​​ലെ​​യും പു​​റ​​ത്തെ​​യും പ്ര​​ധാ​​ന ചർച്ചാ വി​​ഷ​​യം. റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ ആ​​റാം ന​​ന്പ​​റി​​ലി​​റ​​ങ്ങി 25 പ​​ന്തി​​ൽ 65 റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്ത​​ശേ​​ഷം റ​​സ​​ൽ സ്ഥാ​​ന​​ക്ക​​യ​​റ്റം ല​​ഭി​​ച്ചാ​​ൽ ടീ​​മി​​നു ഗു​​ണ​​മാ​​കു​​മെ​​ന്ന് അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടി​​രു​​ന്നു. തൊ​​ട്ട​​ടു​​ത്ത മ​​ത്സ​​ര​​ത്തി​​ൽ റ​​സ​​ലി​​നെ ഏ​​ഴാം ന​​ന്പ​​റി​​ലാ​​ണ് ഇ​​റ​​ക്കി​​യ​​ത്. റ​​സ​​ലി​​നെ ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ ബാ​​റ്റിം​​ഗ് ലൈ​​ന​​പ്പി​​ൽ സ്ഥാ​​ന​​ക്ക​​യ​​റ്റം ന​​ല്കു​​മെ​​ന്ന് ടീം ​​പ​​രി​​ശീ​​ല​​ക​​ൻ ജാ​​ക് കാ​​ലി​​സ് പ​​റ​​ഞ്ഞു. 65.33 ശ​​രാ​​ശ​​രി​​യി​​ൽ 392 റ​​ണ്‍​സ് റ​​സ​​ൽ ഇ​​തു​​വ​​രെ നേ​​ടി​​യി​​ട്ടു​​ണ്ട്. 217.77 ആ​​ണ് വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് താ​​ര​​ത്തി​​ന്‍റെ സ്ട്രൈ​​ക്ക്റേ​​റ്റ്. ഇ​​ന്ന് രാ​​ജ​​സ്ഥാ​​നെ​​തി​​രേ കോ​​ൽ​​ക്ക​​ത്ത ഇ​​റ​​ങ്ങും.

Read More

ഏഷ്യൻ അത്‌ലറ്റിക് ചാന്പ്യൻഷിപ്പിൽ ചിത്രയ്ക്ക് സ്വർണം

ദോഹ: 23-ാമ​​ത് ഏ​​ഷ്യ​​ൻ അ​​ത്‌​ല​​റ്റി​​ക്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​ക്കാ​​യി കേ​​ര​​ള​​ത്തി​​ന്‍റെ സ്വ​​ർ​​ണ​​ചി​​ത്രം. വ​​നി​​ത​​ക​​ളു​​ടെ 1500 മീ​​റ്റ​​റി​​ൽ മ​​ല​​യാ​​ളി​​ക​​ളു​​ടെ അ​​ഭി​​മാ​​ന​​മാ​​യ പി.​​യു. ചി​​ത്ര സ്വ​​ർ​​ണ​​ത്തി​​ൽ മു​​ത്ത​​മി​​ട്ടു. 4:14.56 സെ​​ക്ക​​ൻ​​ഡി​​ൽ ഓ​​ട്ടം പൂ​​ർ​​ത്തി​​യാ​​ക്കി​​യാ​​ണ് ചി​​ത്ര സ്വ​​ർ​​ണം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​നു​​ള്ള യോ​​ഗ്യ​​ത​​യും ചി​​ത്ര സ്വ​​ന്ത​​മാ​​ക്കി. ഇ​​ന്ത്യ​​യു​​ടെ അ​​ക്കൗ​​ണ്ടി​​ൽ എ​​ത്തു​​ന്ന മൂ​​ന്നാ​​മ​​ത് സ്വ​​ർ​​ണ​​മാ​​ണി​​ത്. വ​​നി​​ത​​ക​​ളു​​ടെ 800 മീ​​റ്റ​​റി​​ൽ ഗോ​​മ​​തി മാ​​രി​​മു​​ത്തു​​വും പു​​രു​​ഷ​​വി​​ഭാ​​ഗം ഷോ​​ട്ട്പു​​ട്ടി​​ൽ തേ​​ജീ​​ന്ദ​​ർ​​പാ​​ൽ സിം​​ഗും ഇ​​ന്ത്യ​​ക്കാ​​യി സ്വ​​ർ​​ണ മെ​​ഡ​​ൽ ക​​ഴു​​ത്തി​​ല​​ണി​​ഞ്ഞി​​രു​​ന്നു. ബെ​​ഹ്റി​​ന്‍റെ തി​​ഗെ​​സ്റ്റ് ഗ​​ഷൊ (4:14.81 സെ​​ക്ക​​ൻ​​ഡ്) വി​​ൻ​​ഫ്രെ​​ഡ് മു​​ത്‌​ലി യ​​വി (4:16.18 സെ​​ക്ക​​ൻ​​ഡ്) എ​​ന്നി​​വ​​രെ ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ത്തേ​​ക്ക് പി​​ന്ത​​ള്ളി​​യാ​​ണ് ചി​​ത്ര വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ച​​ത്. ബെ​ഹ്റി​ൻ താ​ര​വു​മാ​യു​ള്ള (തി​​ഗെ​​സ്റ്റ്) പോ​​രാ​​ട്ടം വാ​​ശി​​യേ​​റി​​യ​​താ​​യി​​രു​​ന്നു. മ​​ത്സ​​ര​​ത്തി​​ന്‍റെ അ​​വ​​സാ​​ന ഭാ​​ഗ​​മാ​​യ​​പ്പോ​​ൾ നെ​​ർ​​വ​​സ് ആ​​യി. തി​​ഗെ​​സ്റ്റ് ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​ൽ എ​​ന്നെ മൂ​​ന്നാം സ്ഥാ​​ന​​ത്തേ​​ക്ക് പി​​ന്ത​​ള്ളി​​യി​​രു​​ന്നു. അ​​തു​​കൊ​​ണ്ട് അ​​വ​​സാ​​ന മീ​​റ്റ​​റു​​ക​​ളി​​ൽ ശ​​ക്ത​​മാ​​യ പോ​​രാ​​ട്ടം കാ​​ഴ്ച​​വ​​ച്ചു – ചി​​ത്ര…

Read More

ഇ​ര​ട്ട പ​ദ​വി; സ​ച്ചി​നും ല​ക്ഷ്മ​ണി​നും ബി​സി​സി​ഐ നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: ഇ​ര​ട്ട പ​ദ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളാ​യ സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​റി​നും വി.​വി.​എ​സ് ല​ക്ഷ്മ​ണി​നും ബി​സി​സി​ഐ നോ​ട്ടീ​സ് അ​യ​ച്ചു. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ സ​ച്ചി​നും ല​ക്ഷ്മ​ണും ഐ​പി​എ​ൽ ടീ​മു​ക​ളു​ടെ മെ​ന്‍റ​ർ​മാ​രാ​യി സേ​വ​നം ചെ​യ്യു​ന്ന​തു ചോ​ദ്യം ചെ​യ്താ​ണ് നോ​ട്ടീ​സ് അ‍​യ​ച്ചി​രി​ക്കു​ന്ന​ത്. സ​ച്ചി​ൻ മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ​യും ല​ക്ഷ്മ​ൺ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​ര​ബാ​ദി​ന്‍റെ​യും മെ​ന്‍റ​ർ​മാ​രാ​ണ്. ബി​സി​സി​ഐ ഓം​ബു​ഡ്സ്മാ​നാ​ണ് ഇ​രു​വ​ർ​ക്കും നോ​ട്ടീ​സ് അ​യ​ച്ച​ത്. എ​ന്നാ​ൽ സ​ച്ചി​ന് മും​ബൈ ഇ​ന്ത്യ​ൻ​സു​മാ​യി ഔ​ദ്യോ​ഗി​ക ക​രാ​റു​ക​ളൊ​ന്നും ഇ​ല്ലെ​ന്നും ഫ്രാ​ഞ്ച​സി​യി​ൽ​നി​ന്നും പ​ണം പ​റ്റു​ന്നി​ല്ലെ​ന്നും പ​റ​യു​ന്നു. ക്രി​ക്ക​റ്റ് ഉ​പ​ദേ​ശ​ക സ​മി​തി​യി​ലെ പ്ര​വ​ർ​ത്ത​ന​ത്തി​നും അ​ദ്ദേ​ഹം പ്ര​തി​ഫ​ലം വാ​ങ്ങു​ന്നി​ല്ല. മ​ധ്യ​പ്ര​ദേ​ശ് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ അം​ഗം സ​ഞ്ജീ​വ് ഗു​പ്ത​യാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി ന​ൽ​കി​യ​ത്.

Read More

വാ​​ങ്ക​​ഡെ സ്റ്റേ​​ഡി​​യത്തിന് 120 കോ​​ടി!

മും​​ബൈ: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റി​​ന്‍റെ മെ​​ക്ക​​യെ​​ന്നു വി​​ശേ​​ഷി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന മും​​ബൈ​​യി​​ലെ പ്ര​​ശ​​സ്ത സ്റ്റേ​​ഡി​​യ​​മാ​​യ വാ​​ങ്ക​​ഡെ സ്റ്റേ​​ഡി​​യം തു​​ട​​ർ​​ന്നും ഉ​​പ​​യോ​​ഗി​​ക്ക​​ണ​​മെ​​ങ്കി​​ൽ 120 കോ​​ടി രൂ​​പ ന​​ല്ക​​ണ​​മെ​​ന്ന് മ​​ഹാ​​രാ​​ഷ്‌​ട്ര ​സ​​ർ​​ക്കാ​​ർ മും​​ബൈ ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​നോ​​ട് (എം​​സി​​എ) ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഐ​​പി​​എ​​ൽ ഗ്ലാ​മ​​ർ ക്ല​​ബ്ബാ​​യ മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​ന്‍റെ ഹോം ​​ഗ്രൗ​​ണ്ട്കൂ​​ടി​​യാ​​ണ് വാ​​ങ്ക​​ഡെ സ്റ്റേ​​ഡി​​യം. ലീ​​സ് പു​​തു​​ക്കാ​​ത്ത​​തും, ഫീ​​സ് കു​​ടി​​ശി​​ഖ​​യും ആ​​വ​​ശ്യ​​പ്പെ​​ട്ടുകൊ​​ണ്ട് മും​​ബൈ സി​​റ്റി ക​​ള​​ക്ട​​ർ ശി​​വാ​​ജി ജൊ​​ന്ദാ​​ലെ എം​​സി​​എ​​യ്ക്ക് നോ​​ട്ടീ​​സ് അ​​യ​​ച്ചു. 120 കോ​​ടി രൂ​​പ ന​​ൽ​​കാ​​ൻ ത​​യാ​​റാ​​യി​​ല്ലെ​​ങ്കി​​ൽ സ്റ്റേ​​ഡി​​യം ഒ​​ഴി​​ഞ്ഞുകൊ​​ടു​​ക്ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. 33,108 കാ​​ണി​​ക​​ളെ ഉ​​ൾ​​ക്കൊ​​ള്ളാ​​ൻ ക​​ഴി​​യു​​ന്ന സ്റ്റേ​​ഡി​​യം 1975 ലാ​​ണ് പ​​ണി​​ക​​ഴി​​പ്പി​​ച്ച​​ത്. സ്റ്റേ​​ഡി​​യം ഇ​​രി​​ക്കു​​ന്ന സ്ഥ​​ലം മ​​ഹാ​​രാ​​ഷ്‌​ട്ര ​സ​​ർ​​ക്കാ​​രി​​ൽനി​​ന്ന് 50 വ​​ർ​​ഷ​​ത്തെ ലീ​​സി​​നാ​​ണ് മും​​ബൈ ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ൻ എ​​ടു​​ത്ത​​ത്. ഈ ​​ലീ​​സ് കാ​​ലാ​​വ​​ധി 2018 ഫെ​​ബ്രു​​വ​​രി​​യി​​ൽ അ​​വ​​സാ​​നി​​ച്ചി​​രു​​ന്നു.

Read More

ഏ​​ഷ്യ​​ൻ സ്വ​​പ്ന​​വു​​മാ​​യി സി​​ന്ധു, സൈ​​ന

വു​​ഹാ​​ൻ (ചൈ​​ന): ഏ​​ഷ്യ​​ൻ ബാ​​ഡ്മി​​ന്‍റ​​ണ്‍ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന് ഇ​​ന്നു മു​​ത​​ൽ തു​​ട​​ക്കം. 54 വ​​ർ​​ഷ​​മാ​​യി തു​​ട​​രു​​ന്ന കി​​രീ​​ട വ​​ര​​ൾ​​ച്ച​​യ്ക്ക് അ​​വ​​സാ​​നം കു​​റി​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളാ​​യ പി.​​വി. സി​​ന്ധു, സൈ​​ന നെ​​ഹ്‌വാ​​ൾ, കി​​ഡം​​ബി ശ്രീ​​കാ​​ന്ത് തു​​ട​​ങ്ങി​​യ​​വ​​ർ ഇ​​റ​​ങ്ങും. തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ട് ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ൾ​​ക്കു​​ശേ​​ഷം ഒ​​രാ​​ഴ്ച​​ത്തെ വി​​ശ്ര​​മം ല​​ഭി​​ച്ച ആ​​ശ്വാ​​സ​​ത്തി​​ലാ​​ണ് ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ. ക​​ഴി​​ഞ്ഞ വ​​ർ​​ഷം പു​​രു​​ഷ വി​​ഭാ​​ഗം സിം​​ഗി​​ൾ​​സി​​ൽ മ​​ല​​യാ​​ളി താ​​ര​​മാ​​യ എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യി​​യും വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ സൈ​​ന നെ​​ഹ്‌വാ​​ളും വെ​​ങ്ക​​ലം സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. 2010, 2016 വ​​ർ​​ഷ​​ങ്ങ​​ളി​​ലും സൈ​​ന വെ​​ങ്ക​​ലം സ്വ​​ന്ത​​മാ​​ക്കി. ഒ​​ളി​​ന്പി​​ക് വെ​​ള്ളി ജേ​​താ​​വാ​​യ പി.​​വി. സി​​ന്ധു 2014ൽ ​​വെ​​ങ്ക​​ലം സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. സ്വ​​ർ​​ണം നേ​​ടു​​ക​​യെ​​ന്ന ല​​ക്ഷ്യ​​വു​​മാ​​യാ​​ണ് ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ ചൈ​​ന​​യി​​ലെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ പ്ര​​ണോ​​യ്ക്ക് ഇ​​ത്ത​​വ​​ണ മ​​ത്സ​​രി​​ക്കാ​​ൻ സാ​​ധി​​ക്കി​​ല്ലെ​​ന്ന​​ത് ഇ​​ന്ത്യ​​ക്ക് തി​​രി​​ച്ച​​ടി​​യാ​​ണ്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം വെ​​ങ്ക​​ലം നേ​​ടി​​യ താ​​ര​​ത്തി​​ന് ബാ​​ഡ്മി​​ന്‍റ​​ണ്‍ അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ (ബി​​എ​​ഐ) വീ​​ഴ്ച​​യെ​​ത്തു​​ട​​ർ​​ന്നാ​​ണ്…

Read More

പാ​​ണ്ഡെ ഡാ…

ചെ​​ന്നൈ: മ​​നീ​​ഷ് പാ​​ണ്ടെ​​യു​​ടെ വെ​​ടി​​ക്കെ​​ട്ട് ബാ​​റ്റിം​​ഗി​​ന്‍റെ ക​​രു​​ത്തി​​ൽ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​നെ​​തി​​രേ സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദി​​ന് മി​​ക​​ച്ച സ്കോ​​ർ. 49 പ​​ന്തി​​ൽ 83 റ​​ണ്‍​സ് എ​​ടു​​ത്ത് മ​​നീ​​ഷ് പാ​​ണ്ഡെ പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന​​പ്പോ​​ൾ സ​​ണ്‍​റൈ​​സേ​​ഴ്സ് നി​​ശ്ചി​​ത 20 ഓ​​വ​​റി​​ൽ മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 175 റ​​ണ്‍​സ് നേ​​ടി. ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ക്രീ​​സി​​ലെ​​ത്തി​​യ സ​​ണ്‍​റൈ​​സേ​​ഴ്സി​​ന് ര​​ണ്ടാം ഓ​​വ​​റി​​ന്‍റെ മൂ​​ന്നാം പ​​ന്തി​​ൽ ഓ​​പ്പ​​ണ​​ർ ജോ​​ണി ബെ​​യ​​ർ​​സ്റ്റോ​​യെ (പൂ​​ജ്യം) നഷ്ടപ്പെട്ടു. മൂ​​ന്നാ​​മ​​നാ​​യി ക്രീ​​സി​​ലെ​​ത്തി​​യ മ​​നീ​​ഷ് പാ​​ണ്ഡെ​​യും വാ​​ർ​​ണ​​റും സ്കോ​​ർ 120ൽ ​​എ​​ത്തി​​ച്ച​​ശേ​​ഷ​​മാ​​ണ് പി​​രി​​ഞ്ഞ​​ത്. 45 പ​​ന്തി​​ൽ 57 റ​​ണ്‍​സ് നേ​​ടി​​യ വാ​​ർ​​ണ​​റെ ഹ​​ർ​​ഭ​​ജ​​ൻ എം.​​എ​​സ്. ധോ​​ണി​​യു​​ടെ കൈ​​ക​​ളി​​ലെ​​ത്തി​​ച്ചു. ര​​ണ്ട് സി​​ക്സും മൂ​​ന്ന് ഫോ​​റും ഓ​​സീ​​സ് താ​​ര​​ത്തി​​ന്‍റെ ബാ​​റ്റി​​ൽ​​നി​​ന്ന് പി​​റ​​ന്നു. 72 പ​​ന്തി​​ൽ​​നി​​ന്ന് 115 റ​​ണ്‍​സ് നേ​​ടി​​യാ​​ണ് ഇ​​വ​​രു​​ടെ ര​​ണ്ടാം വി​​ക്ക​​റ്റ് കൂ​​ട്ടു​​കെ​​ട്ട് പി​​രി​​ഞ്ഞ​​ത്. മൂ​​ന്നാം വി​​ക്ക​​റ്റി​​ൽ വി​​ജ​​യ് ശ​​ങ്ക​​റും (26 റ​​ണ്‍​സ്) മ​​നീ​​ഷ് പാ​​ണ്ഡെ​​യും ചേ​​ർ​​ന്ന്…

Read More

സ്വ​​പ്ന​​വെ​​ള്ളി

ദോ​​ഹ: 23-ാമ​​ത് ഏ​​ഷ്യ​​ൻ അ​​ത്‌ലറ്റി​​ക്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ മൂ​​ന്നാം ദി​​നം ഇ​​ന്ത്യ​​യു​​ടെ അ​​ക്കൗ​​ണ്ടി​​ലെ​​ത്തി​​യ ആ​​ദ്യ മെ​​ഡ​​ൽ സ്വ​​പ​​ന ബെ​​ർ​​മ​​നി​​ലൂ​​ടെ. വ​​നി​​താ വി​​ഭാ​​ഗം ഹെ​​പ്റ്റാ​​ത്ത​​ല​​ണി​​ൽ സ്വ​​പ്ന ഇ​​ന്ത്യ​​ൻ അ​​ക്കൗ​​ണ്ടി​​ലേ​​ക്ക് വെ​​ള്ളി സ​​മ്മാ​​നി​​ച്ചു. സീ​​സ​​ണി​​ൽ ത​ന്‍റെ മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ചാ​​ണ് ഇ​​ന്ത്യ​​ൻ താ​​രം വെ​​ള്ളി​​യി​​ൽ മു​​ത്ത​​മി​​ട്ട​​ത്. 5993 പോ​​യി​​ന്‍റ് സ്വ​​പ്ന സ്വ​​ന്ത​​മാ​​ക്കി. ഉ​​സ്ബ​​ക്കി​​സ്ഥാ​​ന്‍റെ എ​​ക​​തെ​​റി​​ന വൊ​​ർ​​നി​​ന​​യ്ക്കാ​​ണ് (6198 പോ​​യി​​ന്‍റ്) സ്വ​​ർ​​ണം. 2018 ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് സ്വ​​ർ​​ണ ജേ​​താ​​വാ​​ണ്. 2017 ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ സ്വ​​പ്ന സ്വ​​ർ​​ണം നേ​​ടി​​യി​​രു​​ന്നു. 22 മ​​ത്സ​​ര​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ ര​​ണ്ട് സ്വ​​ർ​​ണം, നാ​​ല് വെ​​ള്ളി, അ​​ഞ്ച് വെ​​ങ്ക​​ലം എ​​ന്നി​​വ​​യു​​മാ​​യി 107 പോ​​യി​​ന്േ‍​റാ​​ടെ ഇ​​ന്ത്യ മൂ​​ന്നാ​​മ​​താ​​ണ്. ചൈ​​ന (156 പോ​​യി​​ന്‍റ്), ജ​​പ്പാ​​ൻ (114 പോ​​യി​​ന്‍റ്) എ​​ന്നി​​വ​​യാ​​ണ് ആ​​ദ്യ ര​​ണ്ട് സ്ഥാ​​ന​​ങ്ങ​​ളി​​ൽ. വേ​​ദ​​ന​​യാ​​യി ജി​​ൻ​​സ​​ണ്‍ ഇ​​ന്ത്യ​​യു​​ടെ മെ​​ഡ​​ൽ പ്ര​​തീ​​ക്ഷ​​യാ​​യി​​രു​​ന്ന മ​​ല​​യാ​​ളി താ​​രം ജി​​ൻ​​സ​​ണ്‍ ജോ​​ണ്‍​സ​​ണ്‍ പ​​രി​​ക്കേ​​റ്റ് പു​​റ​​ത്ത്. ഇ​​ട​​ത് കാ​​ലി​​ലെ മ​​സി​​ലി​​നേ​​റ്റ പ​​രി​​ക്കാ​​ണ്…

Read More

യുവന്‍റസിന് ഇരട്ട ആഘോഷം

ടൂ​റി​ന്‍: ടൂ​റി​നി​ല്‍ യു​വ​ന്‍റ​സിന്‍റെ ഇ​ര​ട്ട ആ​ഘോ​ഷം അരങ്ങേറി. ഇ​റ്റാ​ലി​യ​ന്‍ സീ​രി എ ​ഫു​ട്‌​ബോ​ളി​ലെ പു​രു​ഷ, വ​നി​താ കി​രീ​ട​ങ്ങ​ള്‍ ഒ​രേ ദി​നം യു​വ​ന്‍റ​സി​ന്‍റെ ടീ​മു​ക​ള്‍ നേ​ടി. ആ​ദ്യം വ​നി​താ ടീം ​വെ​റോ​ണ​യെ 3-0ന് ​തോ​ല്പി​ച്ച് കി​രീ​ടം നി​ല​നി​ര്‍ത്തി. പി​ന്നാ​ലെ പു​രു​ഷ ടീം ​തു​ട​ര്‍ച്ച​യാ​യ എ​ട്ടാം കി​രീ​ട​ത്തി​ലും മു​ത്ത​മി​ട്ടു. സീ​നി​യ​ര്‍ ലീ​ഗി​ല്‍ ക​ഴി​ഞ്ഞ സീ​സ​ണ്‍ മു​ത​ലാ​ണ് യു​വ​ന്‍റ​സി​ന്‍റെ വ​നി​ത​ക​ള്‍ ക​ളി​ച്ചു തു​ട​ങ്ങി​യ​ത്. യു​വ​ന്‍റ​സി​നൊ​പ്പം ആ​ദ്യ സീ​സ​ണി​ല്‍ ചാ​മ്പ്യ​ന്‍സ് ലീ​ഗ് കി​രീ​ടം നേ​ടാ​നാ​യി​ല്ലെ​ങ്കി​ലും ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ​യ്ക്ക് സീ​രി എ​യി​ല്‍ മു​ത്ത​മി​ടാ​നാ​യി. ഇം​ഗ്ല​ണ്ടി​ല്‍ പ്രീ​മി​യ​ര്‍ ലീ​ഗ്, സ്‌​പെ​യി​നി​ല്‍ ലാ ​ലി​ഗ, ഇ​റ്റ​ലി​യി​ല്‍ സീ​രി എ ​ലീ​ഗു​ക​ളി​ല്‍ കി​രീ​ടം നേ​ടു​ന്ന ആ​ദ്യ​ത്തെ ക​ളി​ക്കാ​ര​നുമായി റൊ​ണാ​ള്‍ഡോ. ലീ​ഗി​ലെ 33-ാം മ​ത്സ​ര​ത്തി​ല്‍ യു​വ​ന്‍റ​സ് 2-1ന് ​ഫി​യൊ​റെ​ന്‍റീ​ന​യെ തോ​ല്‍പ്പി​ച്ച് തു​ട​ര്‍ച്ച​യാ​യ എ​ട്ടാം കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ട്ടു. 33 ക​ളി​യി​ല്‍ യു​വ​ന്‍റ​സി​ന് 87 പോ​യി​ന്‍റും രണ്ടാമതുള്ള നാ​പ്പോ​ളി​ക്ക് 67 പോ​യി​ന്‍റു​മാ​ണ്. പി​ന്നി​ല്‍നി​ന്ന​ശേ​ഷ​മാ​ണ്…

Read More