എ​ന്‍റെ പ്രി​യ​പ്പെ​ട്ട ടീം ​റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ്: കോ​ഹ്‌ലി​യെ മ​റ​ക്കാ​ൻ ഡാ​നിയേ​ല വ്യാ​ട്ടി​ന് മ​ട്ടി​ല്ല

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌ലി​യോ​ട് വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി വാ​ർ​ത്ത​ക​ളി​ലി​ടം നേ​ടി​യ​യാ​ളാ​ണ് ഇം​ഗ്ല​ണ്ട് വ​നി​താ ക്രി​ക്ക​റ്റ് താ​ര​മാ​യ ഡാ​നി​ലെ വ്യാ​ട്ട്. 2014ലാ​ണ് ഡാ​നി​യെല വി​രാ​ടി​നോ​ട് ത​ന്‍റെ ഇ​ഷ്ടം തു​റ​ന്നു പ​റ​ഞ്ഞ​ത്. “കോ​ഹ്‌ലി മാ​രി മീ’ ​എ​ന്ന് ട്വീ​റ്റ് ചെ​യ്താ​ണ് ഇ​വ​ർ വി​വാ​ഹാ​ഭ്യ​ർ​ഥ​ന ചെ​യ്ത​ത്. തു​ട​ർ​ന്ന് കോ​ഹ്‌ലി​ക്കൊ​പ്പ​മു​ള്ള ചി​ത്ര​വും ഇ​വ​ർ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. 2018ൽ ഇ​ന്ത്യ​യി​ൽ ക​ളി​ക്കു​വാ​ൻ എ​ത്തി​യ​പ്പോ​ൾ കോ​ഹ്‌ലി സ​മ്മാ​നി​ച്ച ബാ​റ്റാ​ണ് ഡാനിയേല ഉ​പ​യോ​ഗി​ച്ച​തും. എ​ങ്കി​ലി​താ വി​രാ​ടി​നോ​ടു​ള്ള സ്നേ​ഹം ഡാ​നി​യേ​ല ഇ​പ്പോ​ഴും കാ​ത്തു സൂ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന​തി​ന്‍റെ തെളിവാണ് ഇ​വ​ർ അ​ടു​ത്തി​ടെ ചെയ്ത ട്വീറ്റ്. ഐ​പി​എ​ലി​ലെ ത​ന്‍റെ ഇ​ഷ്ട ടീം ​റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു ആ​ണെ​ന്ന സൂ​ച​ന​യാ​ണ് താ​രം ന​ൽ​കി​യ​ത്. കോ​ഹ്‌ ലി​യാ​ണ് ഈ ​ടീമിന്‍റെ നായകൻ. കോ​ഹ്‌ലി​യോ​ടു​ള്ള ഇ​ഷ്ടം ഡാ​നി​യേല ഇ​പ്പോ​ഴും സൂ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും അ​തു​കൊ​ണ്ടാ​ണ് റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​നെ താ​രം പ്രി​യ​പ്പെ​ട്ട ഐ​പി​എ​ൽ ടീ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നു​മാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ര​ക്കെ​യു​ള്ള സം​സാ​രം.

Read More

ഇ​ർ​ഫാ​ന് ഒ​ളിം​പി​ക്സ് യോ​ഗ്യ​ത

നോ​​മി (ജ​​പ്പാ​​ൻ): അ​​ടു​​ത്ത വ​​ർ​​ഷം ജ​​പ്പാ​​നി​​ൽ ന​​ട​​ക്കു​​ന്ന 2020 ഒ​​ളി​​ന്പി​​ക്സി​​ന് യോ​​ഗ്യ​​ത നേ​​ടു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ൻ അ​​ത്‌​ല​​റ്റ് എ​​ന്ന നേ​​ട്ടം മ​​ല​​യാ​​ളി താ​​രം കെ.​​ടി. ഇ​​ർ​​ഫാ​​ൻ സ്വ​​ന്ത​​മാ​​ക്കി. നോ​​മി​​യി​​ൽ ന​​ട​​ന്ന ഏ​​ഷ്യ​​ൻ റേ​​സ് വാ​​ക്കിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ 20 കി​​ലോ​​മീ​​റ്റ​​ർ ന​​ട​​ത്ത​​ത്തി​​ൽ 1:20.57 സെ​​ക്ക​​ൻ​​ഡി​​ൽ നാ​​ലാ​​മ​​ത് ഫി​​നി​​ഷ് ചെ​​യ്താ​​ണ് ഇ​​ർ​​ഫാ​​ൻ യോ​​ഗ്യ​​ത ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. 1:20.00 സെ​​ക്ക​​ൻ​​ഡ് ആ​​ണ് ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സി​​നു​​ള്ള യോ​​ഗ്യ​​താ മാ​​ർ​​ക്ക്. ഏ​​ഷ്യ​​ൻ റേ​​സ് വാ​​ക്കിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലെ പ്ര​​ക​​ട​​ന​​ത്തോ​​ടെ ഈ ​​വ​​ർ​​ഷം ദോ​​ഹ​​യി​​ൽ ന​​ട​​ക്കു​​ന്ന ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലേ​​ക്കും ഇ​​ർ​​ഫാ​​ൻ യോ​​ഗ്യ​​ത നേ​​ടി. ലോ​​ക​​ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ 1:22.30 സെ​​ക്ക​​ൻ​​ഡ് ആ​​യി​​രു​​ന്നു യോ​​ഗ്യ​​താ സ​​മ​​യം. ദേ​​വീ​​ന്ദ​​ർ (1:21.22 സെ​​ക്ക​​ൻ​​ഡ്) ഗ​​ണ​​പ​​തി എ​​ന്നീ (1:22.12 സെ​​ക്ക​​ൻ​​ഡ്) ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളും ലോ​​ക​​ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന് യോ​​ഗ്യ​​ത നേ​​ടി​​യി​​ട്ടു​​ണ്ട്. 20 കി​​ലോ​​മീ​​റ്റ​​ർ ന​​ട​​ത്ത​​ത്തി​​ൽ ജ​​പ്പാ​​ന്‍റെ ടൊ​​ഷി​​കാ​​സു യ​​മ​​നി​​ഷി​​യാ​​ണ് സ്വ​​ർ​​ണം നേ​​ടി​​യ​​ത്. 1:17.15 സെ​​ക്ക​​ൻ​​ഡി​​ൽ ജാ​​പ്പ​​നീ​​സ് താ​​രം ഫി​​നി​​ഷിം​​ഗ് ലൈ​​ൻ…

Read More

സ്മി​ത്തും വാ​ർ​ണ​റും ഓ​സീ​സ് ഡ്ര​സിം​ഗ് റൂ​മി​ൽ തി​രി​ച്ചെ​ത്തി

ദുബാ​യ്: പ​ന്ത് ചു​ര​ണ്ട​ൽ വി​വാ​ദ​ത്തി​ൽ വി​ല​ക്ക് നേ​രി​ടു​ന്ന ഓ​സ്ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളാ​യ സ്റ്റീ​വ് സ്മി​ത്തും ഡേ​വി​ഡ് വാ​ർ​ണ​റും ഓ​സീ​സ് ഡ്ര​സിം​ഗ് റൂ​മി​ൽ തി​രി​ച്ചെ​ത്തി. മാ​ർ​ച്ച് 28ന് ​വി​ല​ക്ക് അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ഇ​രു താ​ര​ങ്ങ​ളും വീ​ണ്ടും ടീ​മി​നൊ​പ്പം എ​ത്തി​യ​ത്. ഒ​രു വ​ർ​ഷ​ത്തി​ന​പ്പു​റം മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ വാ​രി​പ്പു​ണ​ർ​ന്നാ​ണ് സ​ഹ​താ​ര​ങ്ങ​ൾ സ്മി​ത്തി​നേ​യും വാ​ർ​ണ​റെ​യും സ്വീ​ക​രി​ച്ച​ത്. ദു​ബാ​യ് വേ​ദി​യാ​കു​ന്ന പാ​ക്കി​സ്ഥാ​നെ​തി​രാ​യ പ​ര​ന്പ​ര​യ്ക്കാ​യി ഓ​സീ​സ് ടീം ​എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​രു​വ​രും ടീ​മി​നൊ​പ്പം ചേ​ർ​ന്ന​ത്. മാ​ർ​ച്ച് 28ന് ​വി​ല​ക്ക് അ​വ​സാ​നി​ക്കാ​നി​രി​ക്കേ പാ​ക്കി​സ്ഥാ​നെ​തി​രാ​യ പ​ര​ന്പ​ര​യി​ൽ ഇ​രു​വ​രെ​യും ഓ​സ്ട്രേ​ലിയ​ൻ സെ​ല​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. പാ​ക്കി​സ്ഥാ​നെ​തി​രാ​യ അ​ഞ്ച് ഏ​ക​ദി​ന​ങ്ങ​ളു​ടെ പ​ര​ന്പ​ര​യി​ലെ അ​വ​സാ​ന ര​ണ്ട് മ​ത്സ​ര​ങ്ങ​ളും മാ​ർ​ച്ച് 28നു​ശേ​ഷ​മാ​ണ്. ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ ഇ​രു​വ​രും മി​ക​വ് കാ​ട്ട​ട്ടെ എ​ന്നാ​ണ് ഓ​സീ​സ് സെ​ല​ക്ട​ർ​മാ​രു​ടെ നി​ല​പാ​ട്.

Read More

ഗോ​വ​യു​ടെ നെ​ഞ്ചു​ത​ക​ര്‍​ത്ത് ബെ​ക്കെ; ബം​ഗ​ളു​രു ഐ​എ​സ്എ​ൽ ജേ​താ​ക്ക​ൾ

മും​ബൈ: മും​ബൈ ഫു​ട്ബോ​ൾ അ​രീ​ന​യി​ൽ ച​രി​ത്ര​മെ​ഴു​തി ബം​ഗ​ളു​രു എ​ഫ്സി. എ​ഫ്സി ഗോ​വ ഉ​യ​ർ​ത്തി​യ വെ​ല്ലു​വി​ളി അ​തി​ജീ​വി​ച്ച് ബം​ഗ​ളു​രു ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ക​ന്നി​ക്കി​രീ​ടം നേ​ടി. നി​ശ്ചി​ത സ​മ​യ​ത്ത് ഗോ​ൾ പി​റ​ക്കാ​തി​രു​ന്ന​തോ​ടെ മ​ത്സ​രം അ​ധി​ക സ​മ​യ​ത്തേ​ക്ക് നീ​ണ്ടു. 118-ാം മി​നി​റ്റി​ൽ രാ​ഹു​ൽ ബെ​ക്കെ ബം​ഗ​ളു​രു​വി​ന്‍റെ വി​ജ​യ​ശി​ൽ​പ്പി​യാ​യി ഗോ​ൾ സ്വ​ന്ത​മാ​ക്കി. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് ബം​ഗ​ളു​രു ഫൈ​ന​ലി​ൽ ക​ളി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ചെ​ന്നൈ​യി​ൻ എ​ഫ്സി​ക്കു മു​ന്നി​ൽ ബം​ഗ​ളു​രു കീ​ഴ​ട​ങ്ങി​യി​രു​ന്നു. ഗോ​വ​യു​ടെ​യും ര​ണ്ടാം ഫൈ​ന​ലാ​യി​രു​ന്നു. ര​ണ്ടാം ഫൈ​ന​ലി​ലും പ​രാ​ജ​യ​പ്പെ​ടാ​നാ​യി​രു​ന്നു ഗോ​വ​യു​ടെ വി​ധി. ര​ണ്ടാം സീ​സ​ണി​ൽ ചെ​ന്നൈ​യി​നാ​ണ് ഗോ​വ​യെ ആ​ദ്യം ഫൈ​ന​ലി​ൽ കീ​ഴ​ട​ക്കി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ ഇ​രു ടീ​മു​ക​ളും ആ​ക്ര​മി​ച്ചു ക​യ​റി. എ​ന്നാ​ൽ, ഒ​ന്നും ല​ക്ഷ്യ​ത്തി​ലെ​ത്തി​യി​ല്ല. ബം​ഗ​ളു​രു​വി​ന്‍റെ മി​കു​വി​ന്‍റെ​യും സു​നി​ൽ ഛേത്രി​യു​ടെ​യും മു​ന്നേ​റ്റം നി​ർ​ഭാ​ഗ്യം കൊ​ണ്ട് മാ​ത്രം വ​ല​യി​ലെ​ത്തി​യി​ല്ല. 80-ാം മി​നി​റ്റി​ൽ ഗോ​ളെ​ന്നു​റ​ച്ച മി​കു​വി​ന്‍റെ ഷോ​ട്ട് പോ​സ്റ്റി​ൽ ത​ട്ടി പു​റ​ത്തു​പോ​യി. നി​ശ്ചി​ത സ​മ​യ​ത്തി​നു​ശേ​ഷം…

Read More

മെ​സി മാ​ജി​ക്; ബാ​ഴ്സ​ലോ​ണ​യ്ക്ക് മി​ന്നും ജ​യം

ബാ​ഴ്സ​ലോ​ണ: ല​യ​ണ​ൽ മെ​സി​യു​ടെ മി​ന്നും പ്ര​ക​ട​ന​ത്തി​ന്‍റെ ചി​റ​കി​ലേ​റി​യ ബാ​ഴ്സ​ലോ​ണ​യ്ക്ക് ലാ ​ലീ​ഗ​യി​ൽ തി​ള​ക്ക​മാ​ർ​ന്ന ജ​യം. മെ​സി​യും കൂ​ട്ട​രും 4-1ന് ​റ​യ​ൽ ബെ​റ്റി​സി​നെ ത​ക​ർ​ത്തു. ഹാ​ട്രി​ക്കു​മാ​യി മെ​സി ജ​യ​ത്തി​ന്‍റെ ചു​ക്കാ​ൻ പി​ടി​ച്ചു. ലൂ​യി​സ് സു​വാ​ര​സ് ഒ​രു ഗോ​ൾ നേ​ടി. ലോ​റെ​ൻ മോ​റോ​ൻ ബെ​റ്റി​സി​ന്‍റെ ആ​ശ്വാ​സ ഗോ​ൾ നേ​ടി. 18-ാം മി​നി​റ്റി​ൽ ഒ​രു ഫ്രീ ​കി​ക്കി​ലൂ​ടെ​യാ​ണ് മെ​സി ഗോ​ൾ​വേ​ട്ട തു​ട​ങ്ങി​യ​ത്. ആ​ദ്യ പ​കു​തി​യു​ടെ അ​വ​സാ​ന മി​നി​റ്റി​ൽ മെ​സി ര​ണ്ടാം ഗോ​ളു​മ​ടി​ച്ചു. ര​ണ്ടാം പ​കു​തി​യി​ൽ ആ​ക്ര​മി​ച്ച് ക​ളി​ച്ച് തു​ട​ങ്ങി​യ ബാ​ഴ്‌​സ സു​വാ​ര​സി​ലൂ​ടെ ലീ​ഡ് ഉ​യ​ർ​ത്തി. 82-ാം മോ​റോ​നി​ലൂ​ടെ ബെ​റ്റി​സ്‌ ഒ​രു ഗോ​ൾ തി​രി​ച്ച​ടി​ച്ചു. മൂ​ന്നു മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ വ​ണ്ട​ർ ഗോ​ളി​ൽ മെ​സി ഹാ​ട്രി​ക്ക് പൂ​ർ​ത്തി​യാ​ക്കി. ബോ​ക്സി​ന്‍റെ എ​ഡ്ജി​ൽ നി​ന്നും മെ​സി തൊ​ടു​ത്ത പ​ന്ത് വ​ല​യി​ൽ എ​ത്തി. ജ​യ​ത്തോ​ടെ ര​ണ്ടാം​സ്ഥാ​ന​ക്കാ​രു​മാ​യു​ള്ള ലീ​ഡ് വ്യ​ത്യാ​സം പ​ത്താ​യി ഉ​യ​ർ​ത്താ​ൻ ബാ​ഴ്‌​സ​ലോ​ണ​യ്ക്ക് സാ​ധി​ച്ചു. നി​ല​യി​ൽ 28 മ​ത്സ​ര​ങ്ങ​ളി​ൽ 66…

Read More

ലോ​​ക​​ക​​പ്പ് നാ​​ലു വ​​ർ​​ഷ​​ത്തി​​ലൊ​​രി​​ക്ക​​ൽ മാ​​ത്രം: കോ​​ഹ്‌​ലി

ലോ​​ക​​ക​​പ്പ് നാ​​ല് വ​​ർ​​ഷ​​ത്തി​​ലൊ​​രി​​ക്ക​​ൽ മാ​​ത്ര​​മേ​​യു​​ള്ളൂ എ​​ന്നും ഐ​​പി​​എ​​ൽ എ​​ല്ലാ വ​​ർ​​ഷ​​വു​​മു​​ണ്ടെ​​ന്നും ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് താ​​ര​​ങ്ങ​​ളോ​​ട് ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യു​​ടെ സ​​ന്ദേ​​ശം. ഐ​​പി​​എ​​ലി​​ൽ ക​​ഠി​​ന​​മാ​​യി ക​​ളി​​ച്ച് പ​​രി​​ക്ക് പ​​റ്റാ​​തി​​രി​​ക്കാ​​നു​​ള്ള ഓ​​ർ​​മ​​പ്പെ​​ടു​​ത്ത​​ലാ​​ണ് കോ​​ഹ്‌​ലി ​ന​​ല്കി​​യ​​ത്. പ​​രി​​ക്കേ​​റ്റ് ലോ​​ക​​ക​​പ്പി​​ൽ​​നി​​ന്ന് പു​​റ​​ത്താ​​യി ടീ​​മി​​ന്‍റെ സ​​ന്തു​​ല​​നാ​​വ​​സ്ഥ​​യ്ക്കു ക്ഷ​​ത​​മേ​​ൽ​​പ്പി​​ക്കാ​​തി​​രി​​ക്കു​​ക​​യാ​​ണ് വേ​​ണ്ട​​തെ​​ന്നും കോ​​ഹ്‌​ലി ​പ​​റ​​ഞ്ഞു. ഐ​​പി​​എ​​ലി​​ൽ ക​​ളി​​ക്ക​​രു​​തെ​​ന്ന​​ല്ല പ​​റ​​യു​​ന്ന​​തെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. ഐ​​പി​​എ​​ലി​​ലെ പ്ര​​ക​​ട​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ലോ​​ക​​ക​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ ക​​യ​​റി​​പ്പ​​റ്റാ​​ൻ സാ​​ധി​​ക്കി​​ല്ലെ​​ന്ന് നേ​​ര​​ത്തേ​​ത​​ന്നെ കോ​​ഹ്‌​ലി ​വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. ലോ​​ക​​ക​​പ്പി​​നു​​ള്ള ടീ​​മി​​നെ ഇ​​തി​​നോ​​ട​​കം നി​​ശ്ച​​യി​​ച്ചു​​ക​​ഴി​​ഞ്ഞ​​താ​​യും ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. ഈ ​​മാ​​സം 23 മു​​ത​​ൽ മേ​​യ് 19വ​​രെ​​യാ​​ണ് ഇ​​ത്ത​​വ​​ണ ഐ​​പി​​എ​​ൽ അ​​ര​​ങ്ങേ​​റു​​ക. മേ​​യ് 30നാ​​ണ് ഇം​​ഗ്ല​ണ്ടി​​ലും വെ​​യ്ൽ​​സി​​ലു​​മാ​​യി ന​​ട​​ക്കു​​ന്ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ന്‍റെ തു​​ട​​ക്കം.

Read More

ഡു​മി​നി ഏ​ക​ദി​ന​ത്തി​ൽ​നി​ന്നും വി​ര​മി​ക്കു​ന്നു

ജോ​ഹ​ന്നാ​സ് ബ​ര്‍​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ഓ​ള്‍ റൗ​ണ്ട​ര്‍ ജെ.​പി. ഡു​മി​നി ഏ​ക​ദി​ന​ത്തി​ല്‍ നി​ന്നും വി​ര​മി​ക്കു​ന്നു. ഇം​ഗ്ല​ണ്ടി​ല്‍ ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​നു​ശേ​ഷം ഡു​മി​നി ഏ​ക​ദി​നം മ​തി​യാ​ക്കു​മെ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ക്രി​ക്ക​റ്റ് ബോ​ര്‍​ഡ് അ​റി​യി​ച്ചു. അ​തേ​സ​മ​യം ട്വ​ന്‍റി​യി​ൽ തു​ട​രു​മെ​ന്നും ഡു​മി​നി വ്യ​ക്ത​മാ​ക്കി. ടെ​സ്റ്റി​ൽ​നി​ന്നും അ​ദ്ദേ​ഹം നേ​ര​ത്തെ വി​ര​മി​ച്ചി​രു​ന്നു. മാ​റ്റി​നി​ര്‍​ത്ത​പ്പെ​ട്ട ക​ഴി​ഞ്ഞ കു​റേ മാ​സ​ങ്ങ​ളി​ല്‍ ത​ന്‍റെ ക​രി​യ​റി​നെ കു​റി​ച്ച് വി​ശ​ക​ല​നം ചെ​യ്യു​വാ​നാ​യെ​ന്നും ഡു​മി​നി പ​റ​ഞ്ഞു. ഭാ​വി​യി​ലേ​ക്കു​ള്ള ല​ക്ഷ്യ​ങ്ങ​ളെ കു​റി​ച്ചു ത​നി​ക്ക് ധാ​ര​ണ ല​ഭി​ച്ചു. ഇ​തു​പോ​ലൊ​രു തീ​രു​മാ​നം എ​ടു​ക്കു​ക എ​ളു​പ്പ​മ​ല്ല. എ​ന്നാ​ല്‍ കു​ടും​ബ​ത്തി​നൊ​പ്പം കൂ​ടു​ത​ല്‍ സ​മ​യം ചെല​വഴിക്കാനാണ് ത​നി​ക്ക് താ​ത്പ​ര്യ​മെ​ന്നും ഡു​മി​നി വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് പ​റ​യു​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി 193 ഏ​ക​ദി​ന​ങ്ങ​ള്‍ ക​ളി​ച്ചി​ട്ടു​ള്ള താ​രം 5,407 റ​ണ്‍​സും 68 വി​ക്ക​റ്റും നേ​ടി​യി​ട്ടു​ണ്ട്. 46 ടെ​സ്റ്റു​ക​ളി​ൽ​നി​ന്ന് ഡു​മി​നി 2,103 റ​ണ്‍​സ് നേ​ടി​യി​ട്ടു​ണ്ട്.

Read More

2020ലെ ​വ​നി​ത ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ഇ​ന്ത്യ​യി​ൽ

ന്യൂ​ഡ​ൽ​ഹി: 2020 ലെ ​അ​ണ്ട​ർ- 17 വ​നി​താ ഫു​ട്‌​ബോ​ൾ ലോ​ക​ക​പ്പ് ഇ​ന്ത്യ​യി​ൽ ന​ട​ക്കും. വ​നി​ത ലോ​ക​ക​പ്പി​നു​ള്ള വേ​ദി​യാ​യി ഇ​ന്ത്യ​യെ ഫി​ഫ പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ഫി​ഫ ലോ​ക​ക​പ്പാ​കും ഇ​ത്. മു​ൻ​പ്, അ​ണ്ട​ർ- 17 പു​രു​ഷ ലോ​ക​ക​പ്പും ഇ​ന്ത്യ​യി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ന്ന​ത്തെ സം​ഘാ​ട​ന​ത്തി​ന്‍റെ മി​ക​വാ​ണ് ര​ണ്ടാ​മ​ത്തെ ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭ്യ​മാ​ക്കി​യ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Read More

സൂ​പ്പ​ർ ക​പ്പ് യോ​ഗ്യ​ത: ബ്ലാ​സ്റ്റേ​ഴ്സ് പു​റ​ത്ത്

ഭു​വ​നേ​ശ്വ​ർ: ഐ​എ​സ്എ​ല്ലി​ലെ ക​ഷ്ട​കാ​ലം വി​ട്ടു മാ​റാ​തെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. സൂ​പ്പ​ർ ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ ആ​രോ​സ് കേ​ര​ള​ത്തെ പു​റ​ത്തേ​യ്ക്ക് തെ​റി​പ്പി​ച്ചു. അ​മ​ർ​ജി​ത്ത് കി​യാ​മി​ന്‍റെ ഇ​ര​ട്ട ഗോ​ളി​ലാ​ണ് കേ​ര​ള​ത്തെ ആ​രോ​സ് തോ​ൽ​പ്പി​ച്ച​ത്. ആ​ദ്യ പ​കു​തി​യി​ൽ ത​ന്നെ ആ​രോ​സ് കേ​ര​ള​ത്തി​ന്‍റെ സ്വ​പ്ന​ങ്ങ​ൾ​ക്കു​മേ​ൽ നി​റ​യൊ​ഴി​ച്ചി​രു​ന്നു. 38-ാം മി​നി​റ്റി​ലാ​യി​രു​ന്നു കി​യാ​മി​ന്‍റെ ആ​ദ്യ ഗോ​ൾ. ര​ണ്ടാം പ​കു​തി​യി​ൽ പോ​രി​ന് ഉ​റ​ച്ചി​റ​ങ്ങി​യ കേ​ര​ള​ത്തി​ന്‍റെ നെ​ഞ്ചി​ലേ​ക്ക് കി​യാം ര​ണ്ടാം ഗോ​ളും തൊടുത്തു. കേ​ര​ള താ​രം അ​ന​സ് എ​ട​ത്തൊ​ടി​ക​യും ആ​രോ​സ് താ​രം ജി​തേ​ന്ദ്ര​യും ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട് മ​ട​ങ്ങി​യി​രു​ന്നു. ഗോ​ൾ​മു​ഖ​ത്ത് പ​ന്ത് കൈ​കൊ​ണ്ട് ത​ട്ടി​യ​തി​നാ​യി​രു​ന്നു അ​ന​സി​ന് ചു​വ​പ്പ് കാ​ർ​ഡ് ല​ഭി​ച്ച​ത്. സ​ന്ദേ​ശ് ജിം​ഗാ​നെ വീ​ഴ്ത്തി​യ​തി​നാ​ണ് ജി​തേ​ന്ദ്ര​ൻ ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട​ത്.

Read More

മെസി, മാനെ

ബാ​ഴ്‌​സ​ലോ​ണ: സ്വ​ന്തം ക​ള​ത്തി​ല്‍ അ​ട്ടി​മ​റി​യൊ​ന്നുമില്ലാതെ ബാ​ഴ്‌​സ​ലോ​ണ ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫു​ട്‌​ബോ​ളി​ന്‍റെ ക്വാ​ര്‍ട്ട​റി​ലെ​ത്തി. ര​ണ്ടു ഗോ​ള്‍ നേ​ടു​ക​യും ര​ണ്ടു ഗോ​ളി​ന് അ​സി​സ്റ്റ് ന​ല്‍കു​ക​യും ചെ​യ്ത ല​യ​ണ​ല്‍ മെ​സി​യു​ടെ ഗം​ഭീ​ര പ്ര​ക​ട​നം ബാ​ഴ്‌​സ​ലോ​ണ​യ്ക്ക് ഒ​ളി​മ്പി​ക് ലി​യോ​ണി​നെ​തി​രേ 5-1ന്‍റെ ​ജ​യ​മൊ​രു​ക്കി. ലി​യോ​ണി​ല്‍ ന​ട​ന്ന ആ​ദ്യ​പാ​ദം ഗോ​ള്‍ര​ഹി​ത സ​മ​നി​ല​യാ​യി​രു​ന്നു. തു​ട​ര്‍ച്ച​യാ​യി 12 ചാ​മ്പ്യ​ന്‍സ് ലീ​ഗ് ക്വാ​ര്‍ട്ട​റി​ലെ​ത്തി​യ ബാ​ഴ്‌​സ​ലോ​ണ പു​തി​യ റി​ക്കാ​ര്‍ഡും സ്ഥാ​പി​ച്ചു. 17-ാം മി​നി​റ്റി​ല്‍ ലു​യി സു​വാ​ര​സി​നെ ഫൗ​ള്‍ ചെ​യ്ത​തി​നു ല​ഭി​ച്ച സ്‌​പോ​ട് കി​ക്ക്, പെ​നാ​ങ്ക കിക്കി​ലൂ​ടെ വ​ല​യി​ലാ​ക്കി മെ​സി ബാ​ഴ്‌​സ​ലോ​ണ​യ്ക്കു ലീ​ഡ് ന​ല്‍കി. 31-ാം മി​നി​റ്റി​ല്‍ സു​വാ​ര​സി​ന്‍റെ പാ​സിൽ ഫി​ലി​പ്പെ കു​ടി​ഞ്ഞോ​ ലീഡുയർത്തി. 58-ാം മി​നി​റ്റി​ല്‍ ലു​കാ​സ് ടൗ​സോ​യു​ടെ ഗോ​ള്‍ ലി​യോ​ണി​ന് പ്ര​തീ​ക്ഷ​ക​ള്‍ ന​ല്‍കി. എ​ന്നാ​ല്‍, തി​രി​ച്ചു​വ​രാ​മെ​ന്ന ഫ്ര​ഞ്ച് ക്ല​ബ്ബി​ന്‍റെ എ​ല്ലാ പ്ര​തീ​ക്ഷ​ക​ളും ത​ക​ര്‍ത്തു​കൊ​ണ്ട് മെ​സി 78-ാം മി​നി​റ്റി​ല്‍ പ്ര​തി​രോ​ധ​ക്കാ​ര്‍ക്കി​ട​യി​ലൂ​ടെ പാ​യി​ച്ച നി​ലം​പ​റ്റെ​യു​ള്ള ഷോ​ട്ട് വ​ല​യി​ല്‍ . 81-ാം മി​നി​റ്റി​ല്‍ ജെ​റാ​ര്‍ഡ്…

Read More