ലാഹോര്‍: ഐപിഎൽ മത്സരങ്ങളുടെ സംപ്രേക്ഷണം പാക്കിസ്ഥാൻ ബഹിഷ്കരിക്കും. പാക് വാര്‍ത്താ വിനിമയ മന്ത്രി ഫവാദ് അഹ്മദ് ചൗധരിയാണ് ഇക്കാര്യം പറഞ്ഞത്. മാര്‍ച്ച് 23നാണ് ഐപിഎല്‍ സീസണിന് തുടക്കമാകുക. നേരത്തെ, പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാന് സൂപ്പര്‍ ലീഗിന്റെ(പിഎസ്എൽ) സംപ്രേക്ഷണം ഇന്ത്യയിൽ ബഹിഷ്കരിച്ചിരുന്നു. പിഎസ്എല്ലിന്റെ നിര്‍മാണ പങ്കാളിത്തത്തിൽ നിന്ന് ഐഎംജി-റിലയന്‍സ് പിൻമാറിയിരുന്നു. ഇതോടെയാണ് പാക്കിസ്ഥാനും സമാനമായ നിലപാട് സ്വീകരിച്ചത്. സ്പോര്‍ട്സും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്താൻ താത്പര്യമില്ല. എന്നാൽ ഇന്ത്യ ഇത്തരമൊരു സമീപനം സ്വീകരിച്ചതിനാലാണ് ഐപിഎല്‍ സംപ്രേക്ഷണം നിരോധിച്ചതെന്നും പാക് മന്ത്രി വ്യക്തമാക്കി.
Read MoreCategory: Sports
റൊണാൾഡോയും മെസിയും ദേശീയ കുപ്പായത്തിൽ; ഇന്ന് പോരാട്ടം തീപാറും
പോർട്ടോ: 2018 റഷ്യൻ ലോകകപ്പിനുശേഷം ആദ്യമായി സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനൊ റൊണാൾഡോയും ലയണൽ മെസിയും ദേശീയ കുപ്പായത്തിൽ മത്സരിക്കാനിറങ്ങുന്നു. വെള്ളിയാഴ്ച വെനസ്വേലയ്ക്കെതിരായ സൗഹൃദമത്സരത്തിൽ മെസി അർജന്റീനയ്ക്കായി ബൂട്ട് കെട്ടുമ്പോൾ റൊണാൾഡോ 2020 യൂറോ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ പോർച്ചുഗീസിനായി കളത്തിലെത്തും. ഇരുവർക്കും ലോകകപ്പിനു ശേഷം ആറ് രാജ്യാന്തരമത്സരങ്ങൾ നഷ്ടമായിരുന്നു. 154 രാജ്യാന്തര മത്സരങ്ങളിൽനിന്നായി 85 ഗോളുകൾ രാജ്യത്തിനായി സ്വന്തമാക്കിയിട്ടുള്ള റൊണാൾഡോ 24 ന് സെർബിയയ്ക്കെതിരെയും കളിക്കും. ഇന്ന് യുക്രെയ്നെതിരായാണ് മത്സരം. ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മുപ്പത്തിനാലുകാരനായ റൊണാൾഡോയെ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് തിരിച്ചുവിളിക്കുന്നത്. അർജന്റീന ദേശീയ ടീമിലേക്ക് മെസിയെ തിരിച്ചുവിളിച്ചെങ്കിലും മാഞ്ചസ്റ്റർ സിറ്റിയുടെ സ്റ്റാർ സ്ട്രൈക്കർ സെർജിയോ അഗ്യൂറോ, ചെൽസിയുടെ ഗോൺസാലോ ഹിഗ്വെയിൻ, ഇന്ററിന്റെ മൗറോ ഇക്കാർഡി എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.
Read Moreതോല്‍വി ലോകകപ്പിനു മുമ്പുള്ള മുന്നറിയിപ്പ്: ദ്രാവിഡ്
ന്യൂഡല്‍ഹി: ഓസ്ട്രേലിയയ്ക്കെതിരേ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ തോല്‍വി ലോകകപ്പിനു മുമ്പ് ഇന്ത്യക്കുള്ള മുന്നറിയിപ്പെന്ന് മുന്‍ ഇന്ത്യന്‍ നായകന് രാഹുല്‍ ദ്രാവിഡ്. തുടര്‍ച്ചയായി വിജയങ്ങള്‍ നേടി മുന്നേറിയ ഇന്ത്യ ഓസ്ട്രേലിയയോട് അഞ്ചു മത്സര പരമ്പരയില്‍ ആദ്യ രണ്ടു ജയത്തിനുശേഷം തുടര്‍ച്ചയായി മൂന്നെണ്ണം തോറ്റ് പരമ്പര അടിയറവുവച്ചു. ലോകകപ്പിനുമുമ്പ് ഇന്ത്യയുടെ അവസാനത്തെ ഏകദിന പരമ്പരയായിരുന്നു അത്. ലോകകപ്പിന് ഇന്ത്യ ചെല്ലുന്നു കിരീടം അനായാസം നേടുന്നു എന്ന സംസാരമുണ്ട്; അത് നല്ലതാണ്. ഓസ്ട്രേലിയയ്ക്കെതിരേയുള്ള മത്സരം ഇന്ത്യ കൂടുതല്‍ നന്നായി കളിക്കണമെന്ന് ഓര്മപ്പെടുത്തലായിരുന്നുവെന്ന് മുന്‍ നായകന് പറഞ്ഞു. ഇന്ത്യക്ക് ലോകകപ്പ് അനായാസം നേടാനാകും. കാരണം അടുത്ത കാലത്തായി ഇന്ത്യ നന്നായി കളിക്കുന്നുണ്ട്. പരമ്പരയിലെ പ്രകടനം കണ്ട് തന്റെ കാഴ്ചപ്പാടില്‍ അസാധാരണാമായി ഒന്നും കണ്ടില്ല. ഇപ്പോഴും കിരീടം നേടാന്‍ സാധ്യതയുള്ളവരില്‍ ഒന്നാണ് ഇന്ത്യ. പക്ഷേ ഇത് വളരെ കഠിനവും പോരാട്ടം നിറഞ്ഞതുമാണ്. ഇന്ത്യയുടെ അണ്ടര്‍…
Read Moreമെഡല്‍ നിലയില്‍ ഇന്ത്യ മൂന്നാമത്
അബുദാബിയില്‍ നടക്കുന്ന സ്പെഷല്‍ ഒളിമ്പിക്സില്‍ സ്വർണത്തിൽ കുറവാണെങ്കിലും ആകെ മെഡലുകളി ൽ ഇന്ത്യ മുന്നിൽ. 72 സ്വര്‍ണവും 98 വെള്ളിയും 96 വെങ്കലവുമാണ് ഇന്ത്യക്കുള്ളത്. സ്വര്‍ണ മെഡലില്‍ നേട്ടത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 90 സ്വര്‍ണവും 36 വെള്ളിയും 28 വെങ്കലവുമുള്ള കാനഡയാണ് ഒന്നാം സ്ഥാനത്ത്. ആകെ 154 മെഡലാണ് കാനഡയ്ക്ക്. 88 സ്വര്‍ണവും 51 വെള്ളിയും 96 വെങ്കലവുമുള്ള റഷ്യക്ക് 172 മെഡലാണുള്ളത്. ഒളിമ്പിക്സിന്റെ സമാപന ദിനമായ ഇന്നലെ പ്രധാനമായും ടീം ഇനങ്ങളാണ് നടന്നത്. ഈ ഇനങ്ങളില്‍ ഇന്ത്യ മികച്ച പ്രകടനം നടത്തിയ. യൂണിഫൈഡ് ഫുട്ബോളില്‍ ഇന്ത്യ 10-1ന് ബംഗ്ലാദേശിനെ തോല്‍പ്പിച്ചു. ഇതില്‍ മലയാളി താരം ഫര്സിന് അംഗമായിരുന്നു. പുരുഷവിഭാഗം 4-400 വിഭാഗത്തില്‍ ഇന്ത്യ 4:53.61 സെക്കന്‍ഡില്‍ വെള്ളി നേടി. ചൈനയ്ക്കാണ് സ്വര്‍ണം വെങ്കലം ഗയാനയ്ക്കും. വനിതകളുടെ 4-400 റിലേയില്‍ ഇന്ത്യ 5:59.64 സെക്കന്‍ഡില്‍ വെങ്കലം…
Read Moreആഷസ് ജഴ്സിയില്‍ ഇനി പേരും നമ്പറും
ദുബായ്: ടെസ്റ്റ് ക്രിക്കറ്റിന്റെ 142 വര്‍ഷത്തെ പാരമ്പര്യം തകര്‍ക്കാന്‍ ഓസ്ട്രേലിയയും ഇംഗ്ലണ്ടും ഒരുങ്ങുന്നു. ഈ വര്‍ഷത്തെ ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ഇരുടീമുകളുടെയും ജഴ്സിയില്‍ പേരും നമ്പറുമെഴുതും. 1877 ആദ്യ ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറിയത് മുതല്‍ ഇതുവരെ അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങള്‍ക്ക് ജഴ്സിയില്‍ പേരോ നമ്പറോ ഉള്‍പ്പെടുത്തിയിരുന്നില്ല. ഓഗസ്റ്റ് ഒന്നിനാണ് ആഷസ് പരമ്പരയ്ക്കു തുടക്കമാകുന്നത്. ഇംഗ്ലണ്ടാണ് ഇത്തവണ വേദിയാകുന്നത്. അടുത്ത ആഷസ് പരമ്പരയില്‍ പേരും നമ്പറും ഉള്‍പ്പെടുത്താന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡും ക്രിക്കറ്റ് ഓസ്ട്രേലിയയും തീരുമാനിക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടെയും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ജഴ്സിയില്‍ നമ്പറും പേരും ഉപയോഗിക്കുന്നുണ്ട്. ഐസിസി പുതുതായി അവതരിപ്പിച്ച ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് ഇത്തവണ ആഷസ് പരമ്പര. അതുകൊണ്ട് കളിക്കാരെ പെട്ടെന്ന് തിരിച്ചറിയാനായി ഐസിസി വെളുത്ത ജഴ്സില് അവരുടെ പേരും നമ്പറും വയ്ക്കാന്‍ തയാറാകുന്നുണ്ട്. ഈ രണ്ടു വര്‍ഷം നീണ്ടു നില്ക്കുന്ന…
Read Moreഅഞ്ചാം കിരീടത്തിന് ഇന്ത്യ
ബിരാത്നഗര്‍ (നേപ്പാള്‍): തുടര്‍ച്ചയായ അഞ്ചാം സാഫ് വനിതാ ഫുട്ബോൾ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനലില്‍. സെമി ഫൈനലില്‍ ബംഗ്ലാദേശിനെ എതിരില്ലാത്ത നാലു ഗോളിനു തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. ഫൈനലില്‍ നേപ്പാളാണ് ഇന്ത്യയുടെ എതിരാളികള്‍. ശ്രീലങ്കയെ ഇതേ സ്കോറിനു തോല്‍പ്പിച്ചാണ് നേപ്പാള്‍ ഫൈനലിലെത്തിയത്. 2010ല്‍ ആരംഭിച്ച ടൂര്‍ണമെന്റില്‍ ഇതുവരെ ഇന്ത്യ കിരീടം ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല. വെള്ളിയാഴ്ചയാണ് ഫൈനല്‍. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയിലാണ് ടൂര്‍ണമെന്റ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ ആതിഥേയ സ്ഥാനത്തുനിന്ന് ലങ്ക പിന്മാറിയതോടെയാണ് ടൂര്‍ണമെന്റ് ഈ വര്‍ഷമായത്. ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരവും ജയിച്ച് സെമിയിലെത്തിയ ഇന്ത്യയെ ഇന്ദുമതി കതിരേശന്റെ ഇരട്ട ഗോളാണ് മികച്ച ജയമൊരുക്കിയത്. ആദ്യ പകുതിയില്‍തന്നെ മൂന്നു ഗോളുമായി ഇന്ത്യ ജയം ഉറപ്പിച്ചു. ഇതിലെ രണ്ടു ഗോളും ഇന്ദുമതിയുടേതായിരുന്നു. ഇതോടെ നാലു ഗോളുമായി ഇന്ദുമതി ടോപ് സ്കോററായി. തുടക്കം മുതലേ ഇരുടീമും ആക്രമിച്ചു കളിച്ചു. ബംഗ്ലാദേശ് കൂടുതല്‍ ശാരീരികമായി…
Read Moreമെസി ലാ ലിഗയിൽ @ 33
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ലയണൽ മെസിയുടെ ഹാട്രിക്കിലൂടെ ബാഴ്സലോണയ്ക്ക് എവേ പോരാട്ടത്തിൽ മിന്നും ജയം. റയൽ ബെറ്റിസിനെ അവരുടെ തട്ടകത്തിൽവച്ച് 1-4നാണ് ബാഴ്സ കീഴടക്കിയത്. 18, 45+2, 85 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോളുകൾ. ലൂയിസ് സുവാരസ് (63-ാം മിനിറ്റ്) ബാഴ്സയുടെ പട്ടിക പൂർത്തിയാക്കി. കരിയറിൽ മെസിയുടെ 51-ാം ഹാട്രിക്കാണിത്. ലാ ലിഗയിൽ 33-ാമത്തേതും. ബാഴ്സലോണയ്ക്കായി വിവിധ മത്സരങ്ങളിൽനിന്നായി 45-ാം തവണയാണ് മെസി ഹാട്രിക് സ്വന്തമാക്കുന്നത്. ലാ ലിഗയിൽ ഏറ്റവും അധികം തവണ ഹാട്രിക് നേടിയ താരമെന്ന റിക്കാർഡ് സ്വന്തമാക്കാൻ മെസിക്ക് ഒരു ഹാട്രിക്ക് കൂടി മതി. 34 ഹാട്രിക് നേടിയ റയൽ മാഡ്രിഡിന്റെ മുൻ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ പേരിലാണ് ലാ ലിഗ റിക്കാർഡ്. സീസണിൽ മെസിയുടെ പേരിൽ 29 ഗോൾ ആയി. യൂറോപ്പിലെ പ്രധാന അഞ്ച് ലീഗുകളിൽ ഏറ്റവും അധികം ഗോൾ നേടിയ…
Read Moreകപ്പ് സ്വന്തമാക്കാൻ കോഹ്ലിപ്പട…
ഐപിഎലിൽ കന്നിക്കിരീടം തേടിയാണ് കിംഗ്സ് ഇലവന് പഞ്ചാബ്, റോയല്‍ ചലഞ്ചേഴ്സ് ബംഗളൂര്, ഡല്‍ഹി കാപ്പിറ്റല്‍സ് എന്നിവ ഇറങ്ങുന്നത്. രാജസ്ഥാന് റോയല്‍സ് ആണെങ്കില്‍ ഒരിക്കല്‍ക്കൂടി കിരീടം സ്വന്തമാക്കാനും. മികച്ച നിരയുമായാണ് നാലു ടീമും ഇറങ്ങുന്നത്. ഓരോ ടീമിലും വ്യക്തിഗത മികവ് കൊണ്ടും കളി ജയിപ്പിക്കാന്‍ കഴിയുന്നവര്‍ ധാരാളം. ഐപിഎൽ ഉദ്ഘാടന മത്സരത്തില്‍ മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂര് നേരിടും. മൂന്നാം മത്സരത്തല്‍ കാപ്പിറ്റല്‍സ് മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സുമായി ഏറ്റുമുട്ടും. നാലാം മത്സരത്തില്‍ രാജസ്ഥാന് റോയല്‍സും കിംഗ്സ് ഇലവനും തമ്മിലുള്ള പോരാട്ടമാണ്. രാജസ്ഥാന് റോയല്‍സ് നായകന്: അജിങ്ക്യ രാഹനെ കോച്ച്: പാഡി അപ്ടണ് ഹോംഗ്രൗണ്ട്: സവായ് മാന്‍സിംഗ് സ്റ്റേഡിയം, ജയ്പുര്‍ മികച്ച പ്രകടനം : 2008 ചാമ്പ്യന്മാര് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന പതിപ്പിലെ…
Read Moreഇരട്ട വെള്ളിത്തിളക്കത്തിൽ ആര്യ
സ്പെഷൽ ഒളിന്പിക്സിൽ ഇന്ത്യക്കായി ആര്യയുടെ ഇരട്ട വെള്ളിത്തിളക്കം. 200 മീറ്ററിൽ കഴിഞ്ഞ ദിവസം വെള്ളി നേടിയ എ. ആര്യ ഇന്നലെ ഇന്ത്യക്കായി 100 മീറ്ററിലും വെള്ളി കരസ്ഥമാക്കി. രണ്ട് മെഡൽകൂടി മലയാളി താരങ്ങൾ ഇന്ത്യൻ അക്കൗണ്ടിലെത്തിച്ചു. ആര്യക്കു പിന്നാലെ അപ്ലോണിയ സൈക്ലിംഗിൽ വെങ്കലം നേടി. ശാസ്താംകോട്ട മനോവികാസ് കേന്ദ്രത്തിലെ വിദ്യാർഥിനിയാണ് എ. ആര്യ. 100 മീറ്ററിൽ നേരിയ വ്യത്യാസത്തിലാണ് ആര്യക്ക് സ്വർണം നഷ്ടപ്പെട്ടത്. 17.95 സെക്കൻഡിലാണ് ആര്യ 100 മീറ്റർ ഫിനിഷ് ചെയ്തത്. പതിനേഴുകാരിയായ ആര്യ ശക്തമായ പോരാട്ടത്തിനൊടുവിലാണ് വെള്ളിയണിഞ്ഞത്. ഒളിന്പിക്സിൽ കേരളത്തിലേക്ക് എത്തുന്ന ആദ്യ സ്വർണം എന്ന നേട്ടം ആര്യക്ക് മൈക്രോ സെക്കൻഡിൽ നഷ്ടപ്പെട്ടു. എങ്കിലും ഇരട്ട വെള്ളിയുമായി ആര്യ മലയാളക്കരയുടെ അഭിമാനമായി. ഇന്ത്യയുടെ അമൂല്യക്കാണ് ഈയിനത്തിൽ വെങ്കലം. 500 മീറ്റർ സൈക്ലിംഗിൽ കോട്ടയം അനുഗ്രഹ സ്പെഷൽ സ്കൂളിലെ അപ്ലോണിയയ്ക്ക് വെങ്കലം ലഭിച്ചു. മെഡൽ വേട്ടയിൽ…
Read Moreവൗ! ബിബി… ടെന്നീസ് ലോകത്ത് അദ്ഭുതമായി കൗമാരതാരം ബിയാങ്ക
ടൊറന്റോ: ബിബി എന്ന ഓമനപ്പേരുകാരിയായ ബിയാങ്ക വനേസ ആൻഡ്രീസ്കു, ടെന്നീസ് ലോകത്തെ പുത്തൻ താരോദയമായിരിക്കുകയാണ് ഈ പതിനെട്ടുകാരിയായ കനേഡിയൻ സുന്ദരി. ഇന്ത്യൻ വെൽസ് വനിതാ സിംഗിൾസ് കിരീടം ചൂടിയതോടെ ലോക റാങ്കിംഗിലും ബിബി വൻ കുതിപ്പ് നടത്തി. വൈൽഡ് കാർഡ് എൻട്രിയായാണ് ബിയാങ്ക ഇന്ത്യൻ വെൽസ് ചാന്പ്യൻഷിപ്പിനെത്തിയത്. ഫൈനലിൽ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ ജർമനിയുടെ ലോക എട്ടാം നന്പർ താരമായ ആംഗലിക് കെർബറെ മുട്ടുകുത്തിച്ചായിരുന്നു ബിയാങ്കയുടെ കിരീട ധാരണം. സ്കോർ: 6-4, 3-6, 6-4. മൂന്ന് തവണ ഗ്രാൻസ്ലാം കിരീടത്തിൽ മുത്തമിട്ട കെർബറിന്റെ വന്പ് ബിയാങ്കയുടെ പോരാട്ട വീര്യത്തിനു മുന്നിൽ നിഷ്പ്രഭമായി. കിരീടത്തിലേക്കുള്ള ബിബിയുടെ ഈ യാത്രയിൽ രണ്ട് ഗ്രാൻസ്ലാം കിരീടം നേടിയ ചരിത്രമുള്ള സ്പെയിനിന്റെ ഗാർബിനെ മുഗുരുസ, ആറാം റാങ്കുകാരിയായ യുക്രെയ്നിന്റെ എലിന സ്വിറ്റോലിന തുടങ്ങിയവരും തലകുനിച്ചിരുന്നു. മുഗുരുസയെ ക്വാർട്ടറിലും സ്വിറ്റോലിനയെ സെമിയിലുമാണ് ബിയാങ്ക…
Read More