നിശ്ചയദാർഢ്യമുള്ളവർ – ഭിന്നശേഷിയുള്ള വ്യക്തികളെ അഭിസംബോധന ചെയ്യുവാനായി യുഎഇ ലോകത്തിനു സമ്മാനിച്ച വാക്കാണിത്. ഈ സ്പെഷൽ ഒളിന്പിക്സിനെ പോലും വിശേഷിപ്പിച്ചിരിക്കുന്നത് ‘നിശ്ചയദാർഢ്യമുള്ളവരെ കാണൂ’ എന്നാണ്. അതെ ഈ മേള പരിമിതികളെ അതിജീവിക്കുന്ന നിശ്ചയദാർഢ്യത്തിന്റെ വിജയം കാണാൻ ലോകത്തെ ക്ഷണിക്കുന്നു. അബുദാബിയിലെ പ്രധാനവേദിയായ സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ സ്പെഷൽ ഒളിംപിക്സ് വേൾഡ് ഗെയിംസിന്റെ തിരി തെളിഞ്ഞു. യുഎഇയുടെ സാംസ്കാരിക തനിമ വ്യക്തമാക്കുന്നതായിരുന്നു ഉദ്ഘാടന ചടങ്ങിലെ പരിപാടികൾ. സ്പെഷൽ ഒളിന്പിക് സ്ഥാപകയായ യുനിസ് കെന്നഡി ഷ്റിവറിന്റെ മകൻ തിമോത്തി ഷിവർ ഉദ്ഘാടന ചടങ്ങിൽ ലോകത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. അബുദാബിയിലെ എട്ട് വേദികളിലും ദുബായിലെ രണ്ട് വേദികളിലും ആയി നാളെ മുതൽ 21നുവരെ മത്സരങ്ങൾ അരങ്ങേറും. 24 ഇനങ്ങളിലായാണ് മത്സരങ്ങൾ. മാർച്ച് നാലാം തീയതി യുഎഇയിലെ ഫുജൈറയിൽ ആരംഭിച്ച ദീപശിഖയുടെ അവസാനഘട്ട പ്രയാണം അബുദാബിയിൽ 13ന് എത്തി. 195…
Read MoreCategory: Sports
ധോണിയെ ഒരിക്കലും വിലകുറച്ച് കാണരുത്: മൈക്കൽ ക്ലാർക്ക്
ന്യൂഡൽഹി: നിശ്ചിത ഓവർ ക്രിക്കറ്റിൽ മഹേന്ദ്ര സിംഗ് ധോണിയുടെ പ്രധാന്യം ഒരിക്കലും കുറച്ചു കാരണരുതെന്ന് മുൻ ഓസീസ് താരം മൈക്കൽ ക്ലാർക്ക്. ധോണിയെ അനാവശ്യമായി വിമർശിക്കുവർക്കു മറുപടിയുമായി ട്വിറ്ററിലാണ് ക്ലാർക്കിന്റെ പ്രതികരണം. എംഎസ്ഡിയുടെ പ്രധാന്യം ഒരിക്കലും കുറച്ചു കാണരുത്. മധ്യനിരയിൽ അനുഭവ സമ്പത്തുള്ളവരുടെ സാന്നിധ്യം വളരെ പ്രധാനപ്പെട്ടതാണ്’ -ഓസ്ട്രേലിയയ്ക്ക് ലോകകപ്പ് സമ്മാനിച്ചിട്ടുള്ള നായകൻ കൂടിയായ ക്ലാർക്ക് ട്വീറ്റ് ചെയ്തു. ഓസീസിനെതിരായ അവസാന രണ്ടു ഏകദിനങ്ങളിൽ ധോണിക്ക് വിശ്രമം അനുവദിക്കുകയായിരുന്നു. ധോണി പുറത്തിരുന്ന മത്സരങ്ങളിൽ ഇന്ത്യൻ മധ്യനിരയുടെ കൂട്ടത്തകർച്ച ടീമിന്റെ തോൽവിക്കു കാരണമായി. ധോണിക്ക് പകരം അവസരം ലഭിച്ച ഋഷഭ് പന്തിന് മികച്ച പ്രകടനം നടത്താനായില്ല.
Read Moreറൊണാൾഡോയെ പുകഴ്ത്തി മെസി
ബാഴ്സലോണ: അത്ലറ്റിക്കോ മാഡ്രിഡിനെതിരായ ചാന്പ്യൻസ് ലീഗ് രണ്ടാം പാദ പ്രീക്വാർട്ടറിൽ യുവന്റസിനായി പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ കാഴ്ചവച്ച ഹാട്രിക് പ്രകടനത്തെ പുകഴ്ത്തി ബാഴ്സലോണയുടെ ലയണൽ മെസി. ആദ്യ പാദ പ്രീക്വാർട്ടറിൽ അത്ലറ്റിക്കോയോട് 2-0നു തോറ്റ യുവന്റസ്, റൊണാൾഡോയുടെ ഹാട്രിക്ക് മികവിൽ രണ്ടാം പാദത്തിൽ എതിരാളികളെ 3-0 ന് പരാജയപ്പെടുത്തി ക്വാർട്ടറിലെത്തുകയായിരുന്നു. ക്രിസ്റ്റ്യാനോയുടേയും യുവന്റസിന്റേയും പ്രകടനം മാസ്മരികമായിരുന്നു. ആ മത്സരഫലം അത്ഭുതം സമ്മാനിച്ചു. അത്ലറ്റിക്കോയാണ് കൂടുതൽ ശക്തരെന്നായിരുന്നു വിചാരിച്ചത്. എന്നാൽ, യുവന്റസ് അവരെ മറികടക്കുകയും, മൂന്ന് ഗോളുകളുമായി ക്രിസ്റ്റ്യാനൊ ഒരു മാന്ത്രിക രാത്രിയിലൂടെ കടന്നുപോകുകയായിരുന്നു- മെസി പറഞ്ഞു.
Read Moreമാനം കപ്പലേറി
ന്യൂഡല്‍ഹി: ഏകദിന ലോകകപ്പ് ക്രിക്കറ്റിനു മുമ്പ് ടീമിനെ കരുപ്പിടിപ്പിക്കാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് മുഖമടച്ച് അടി. അഞ്ച് മത്സര പരമ്പരയില്‍ 0-2നു പിന്നില്‍നിന്ന ഓസ്ട്രേലിയ അവസാന മൂന്ന് ഏകദിനങ്ങളും ജയിച്ച് കപ്പുമായി പറന്നു. അതോടെ വാഴ്ത്തലുകള്‍ക്കും പുകഴ്ത്തലുകള്‍ക്കും നടുവില്‍ അനന്തശയനത്തിലായിരുന്ന വിരാട് കോഹ് ലിയുടെയും കൂട്ടരുടെയും മാനം കപ്പലേറി. നിര്‍ണായകമായ അഞ്ചാം ഏകദിനത്തില്‍ 35 റണ്‍സിനാണ് ഓസ്ട്രേലിയ ഇന്ത്യയെ കീഴടക്കിയത്. പരമ്പരയിലെ രണ്ടാം സെഞ്ചുറി നേടിയ ഉസ്മാന് ഖ്വാജ (100) ആണ് മാന്‍ ഓഫ് ദ മാച്ച്. പരമ്പരയിലെ താരവും ഖ്വാജയാണ്. സ്കോര്‍: ഓസ്ട്രേലിയ 50 ഓവറില്‍ ഒമ്പതിന് 272. ഇന്ത്യ 50 ഓവറില്‍ 237. രോഹിത് മാത്രം 273 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ ഇന്ത്യക്ക് തുടക്കം മുതല്‍ വിക്കറ്റ് നഷ്ടപ്പെട്ടു. സ്കോര്‍ 15ല്‍ നില്ക്കുമ്പോള് ശിഖര്‍ ധവാനെ (12 റണ്‍സ്) പുറത്താക്കി പാറ്റ് കമ്മിൻസ് ഇന്ത്യക്ക് ആദ്യ…
Read Moreജോഷ്ന ചിന്നപ്പ ക്വാര്‍ട്ടറില്‍
ബ്ലാക്ക് ബോള്‍ സ്ക്വാഷ് ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ജോഷ്ന ചിന്നപ്പ ക്വാര്‍ട്ടറില്‍. ആറാം സീഡായ ഇംഗ്ലണ്ടിന്റെ സാറ ജെയ്ന്‍ പെറിയെ അട്ടിമറിച്ചാണ് ജോഷ്ന ക്വാര്‍ട്ടറില്‍ കടന്നത്. സ്കോര്‍: 11-4, 6-11, 14-12, 11-9. ഇംഗ്ലീഷ് താരത്തിനെതിരേ ജോഷ്ന ഏഴു വര്‍ഷത്തിനുശേഷമാണ് ജയിക്കുന്നത്. 2012ലെ ചെന്നൈ ഓപ്പണിലാണ് സാറയെ ഇന്ത്യന്‍ താരം അവസാനമായി കീഴടക്കിയത്. ലോക ചാമ്പ്യനും 21-ാം റാങ്കുകാരിയുമായ നികോളിനെ കീഴടക്കിയായിരുന്നു ജോഷ്ന പ്രീക്വാര്‍ട്ടറില്‍ ഇടംപിടിച്ചത്. എട്ടാം സീഡായ ന്യൂസിലന്‍ഡിന്റെ ജോയെല്‍ കിംഗിനെയാണ് ക്വാര്‍ട്ടറില്‍ ജോഷ്നയ്ക്കു നേരിടേണ്ടത്.
Read Moreസ്പെഷല്‍ ഒളിമ്പിക്സ് @ 50
അബുദാബി: 15-ാമത് സ്പെഷല്‍ ഒളിമ്പിക്സിന് ഇന്ന് അബുദാബിയില്‍ മിഴിതുറക്കും. 192 രാജ്യങ്ങളില്‍നിന്നായി 7,500 കായിക പ്രതിഭകള്‍ ആറുദിനം നീളുന്ന പോരാട്ടത്തില്‍ മാറ്റുരയ്ക്കും. 21നാണ് മീറ്റിന് കൊടിയിറങ്ങുക. ഉദ്ഘാടന ദിനമായ ഇന്ന് മത്സരങ്ങളില്ല. ഭിന്നശേഷിക്കാര്‍ക്കായി തുടങ്ങിയ കായിക വിനോദത്തിന്റെ 50-ാം വാര്‍ഷികത്തിലാണ് ഇത്തവണത്തെ സ്പെഷല്‍ ഒളിമ്പിക്സ്. 280 അംഗ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത്, കേരളത്തില്‍നിന്ന് മൂന്ന് സപ്പോര്‍ട്ടിംഗ് സ്റ്റാഫ് ഉള്‍പ്പെടെ 26 അംഗങ്ങളും. 1980ലാണ് ഇന്ത്യയില്‍ സ്പെഷല്‍ ഒളിമ്പിക് ഭാരത് എന്ന പേരില്‍ ഭിന്നശേഷിയുള്ളവര്‍ക്കായുള്ള കായിക സംഘടന പ്രവര്‍ത്തനം ആരംഭിക്കുന്നത്. കേന്ദ്ര കായിക യുവജന ക്ഷേമമന്ത്രാലയത്തിനു കീഴിലാണിത്. സ്പെഷല്‍ ഒളിമ്പിക്സ് ഭാരത് കേരള എന്ന പേരിലാണ് കേരളത്തില്‍ സംഘടനയുടെ പ്രവര്‍ത്തനം. ഇതിന്റെ കേരള ഡയറക്ടര്‍ ഫാ. റോയ് കണ്ണഞ്ചിറയാണ്. ഡോ. എം.കെ. ജയരാജ് ചെയര്‍മാനും സിസ്റ്റര്‍ റാണി ജൊ പ്രോഗ്രാം മാനേജറുമാണ്.
Read Moreരോഹിത് ശർമ 8000 ക്ലബിൽ
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റർ രോഹിത് ശർമയുടെ ഹെൽമറ്റിൽ മറ്റൊരു പൊൻതൂവൽ കൂടി. ഏകദിനത്തിൽ 8000 ക്ലബിൽ രോഹിത്തും തന്റെ പേര് കുറിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ഏകദിനത്തിൽ 46 റണ്‍സ് നേടിയതോടെയാണ് താരത്തിന്റെ സൂവർണ നേട്ടം. ഏകദിനത്തിൽ വേഗത്തിൽ 8000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ താരമെന്ന നേട്ടത്തിൽ സൗരവ് ഗാംഗുലിക്കൊപ്പമാണ് രോഹിത്. 200-ാം ഇന്നിംഗ്സിലാണ് രോഹിത്തിന്റെ നേട്ടം. 8000 ക്ലബിലെത്തുന്ന ഒൻപതാമത്തെ ഇന്ത്യൻ താരമാണ് രോഹിത് ശർമ്മ. 175 ഇന്നിംഗ്സുകളിൽ നിന്ന് 8000 തികച്ച ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ് പട്ടികയിൽ മുന്നിൽ. ദക്ഷിണാഫ്രിക്കൻ ഇതിഹാസം എ.ബി. ഡി വില്ലിയേഴ്സാണ് (182 ഇന്നിംഗ്സ്) രണ്ടാം സ്ഥാനത്ത്. വിരാട് കോഹ്ലി, എം.എസ്. ധോണി, സച്ചിൻ തെൻഡുൽക്കർ, രാഹുൽ ദ്രാവിഡ്, വിരേന്ദർ സെവാഗ്, യുവരാജ് സിംഗ്, സൗരവ് ഗാംഗുലി, മുഹമ്മദ് അസ്ഹറുദീൻ എന്നിവരാണ് മുന്‍പ് ഈ നേട്ടത്തിലെത്തിയ ഇന്ത്യൻ താരങ്ങൾ.
Read Moreറഷ്യൻ അത്ലറ്റുകളുടെ വിലക്ക് ശരിവച്ച് ഐഎഎഎഫ്
മോസ്കോ: ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ റഷ്യൻ കായികതാരങ്ങൾക്ക് ആഗോള തലത്തിൽ വിലക്ക് തുടരും. രണ്ടു സുപ്രധാന വിഷയങ്ങൾ റഷ്യ പരിഹരിക്കാതെ വിലക്ക് പുനപരിശോധിക്കാൻ കഴിയില്ലെന്ന് ഐഎഎഎഫ് അറിയിച്ചു. സർക്കാർ സ്പോണ്‍സേർഡ് ഉത്തേജക മരുന്ന് പദ്ധതി റഷ്യ നടപ്പാക്കി വരുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ 2015 നവംബറിലാണ് റഷ്യൻ കായികതാരങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. മോസ്കോയിലെ മുൻ ആന്റി ഡോപ്പിംഗ് ലബോറട്ടറി ശേഖരിച്ചുവച്ചിരുന്ന സാന്പിളുകൾ അന്താരാഷ്ട്ര ഏജൻസിക്കു ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ ഐഎഎഎഫിനു ചെലവായ പണം റഷ്യ അടയ്ക്കണമെന്നതാണ് രണ്ടാമത്തെ ഡിമാൻഡ്. വിലക്ക് നീക്കാനുള്ള റഷ്യയുടെ അപേക്ഷ ഇതു പത്താം തവണയാണ് നിരാകരിക്കപ്പെടുന്നത്.
Read Moreലോക ചാന്പ്യനെ കീഴടക്കി ജോഷ്ന
കയ്റൊ: എട്ട് തവണ വനിതാ സ്ക്വാഷ് ലോക ചാന്പ്യൻ കിരീടം സ്വന്തമാക്കിയ നികോൾ ഡേവിഡിനെ കീഴടക്കി ഇന്ത്യയുടെ ജോഷ്ന ചിന്നപ്പ. ബ്ലാക്ക് ബോൾ സ്ക്വാഷ് ഓപ്പണ്‍ ചാന്പ്യൻഷിപ്പിലാണ് മലേഷ്യൻ താരത്തിനെതിരേ ജോഷ്നയുടെ അട്ടിമറി ജയം. സ്കോർ: 11-8, 11-6, 12-10. 21-ാം റാങ്കുകാരിയായ നികോളിനെതിരേ മൂന്നാം തവണയാണ് ജോഷ്ന ചിന്നപ്പ ജയിക്കുന്നത്. 16-ാം റാങ്കുകാരിയായ ജോഷ്ന 2018 ഏഷ്യൻ ഗെയിംസിലും നികോളിനെ കീഴടക്കിയിരുന്നു. ആറാം സീഡായ ഇംഗ്ലണ്ടിന്റെ സാറ ജെയ്ൻ പെറിയാണ് ഇന്ത്യൻ താരത്തിന്റെ അടുത്ത എതിരാളി.
Read Moreഓപ്പണിംഗ് ബാറ്റ്സ്മാനായി ഉമേഷ് യാദവ്
ഉമേഷ് യാദവ് ബൗളിംഗ് ഓപ്പണ്‍ ചെയ്യുന്നത് സ്വാഭാവികം. എന്നാൽ, ഇന്നലെ ചെറിയൊരു മാറ്റമുണ്ടായി. വിദർഭയ്ക്കായി ഉമേഷ് യാദവ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാൻ ബാറ്റുമായെത്തി. കർണാടകയ്ക്കെതിരായ മുഷ്താഖ് അലി ട്വന്റി-20 സൂപ്പർ ലീഗ് പോരാട്ടത്തിലായിരുന്നു അത്. രണ്ട് പന്തിൽ നാല് റണ്‍സ് നേടാനേ ഉമേഷിനായുള്ളൂ. നേരിട്ട ആദ്യ പന്ത് ബൗണ്ടറി കടത്തിയെങ്കിലും രണ്ടാം പന്തിൽ വിക്കറ്റ് നഷ്ടപ്പെട്ടു. വിനയ്കുമാറിനായിരുന്നു വിക്കറ്റ്. നാല് ഓവർ ബൗൾ ചെയ്ത ഉമേഷിന് 31 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടാനേ സാധിച്ചുള്ളൂ. മത്സരത്തിൽ വിദർഭ ആറ് വിക്കറ്റിന്റെ തോൽവി വഴങ്ങി. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 138 റണ്‍സ് നേടാനേ വിദർഭയ്ക്കായുള്ളൂ. 41 പന്തിൽ 56 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന അപൂർവ് വാങ്കഡെയാണ് വിദർഭ ഇന്നിംഗ്സിലെ ടോപ് സ്കോറർ. കർണാടക 19.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 140 റണ്‍സ് നേടി…
Read More