ബുവനോസ് ആരീസ്: റഷ്യൻ ലോകകപ്പ് ഫുട്ബോളിനുശേഷം ഇതാദ്യമായി അർജന്റൈൻ ടീമിൽ സൂപ്പർ താരം ലയണൽ മെസി തിരിച്ചെത്തി. എട്ടു മാസത്തെ ഇടവേളയ്ക്കുശേഷമാണ് ദേശീയ ടീമിലേക്ക് മെസി തിരിച്ചെത്തുന്നത്. വെനസ്വേല, മൊറോക്കോ എന്നിവയ്ക്കെതിരായ സൗഹൃദമത്സരങ്ങൾക്കുള്ള 31 അംഗ ടീമിലാണ് താത്കാലിക പരിശീലകൻ ലയണൽ സ്കലോണി മെസിയെ ഉൾപ്പെടുത്തിയത്. 22ന് മാഡ്രിഡിലാണ് വെനസ്വേലയ്ക്കെതിരായ മത്സരം. 26ന് ടാൻജിയറിൽ മൊറോക്കോയെയും നേരിടും.
Read MoreCategory: Sports
കംഗാരു റാഞ്ചി
റാഞ്ചി: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരന്പര മൂന്നാം ജയത്തിലൂടെ റാഞ്ചാമെന്ന ടീം ഇന്ത്യയുടെ സ്വപ്നം വിഫലം. റാഞ്ചി ഏകദിനത്തിൽ ഓസ്ട്രേലിയ 32 റണ്‍സിന് ഇന്ത്യയെ പരാജയപ്പെടുത്തി. 41-ാം സെഞ്ചുറിയിലൂടെ ക്യാപ്റ്റൻ വിരാട് കോഹ്ലി പൊരുതിയെങ്കിലും ഓസ്ട്രേലിയ ഉയർത്തിയ വിജയലക്ഷ്യം മറികടക്കാനായില്ല. കന്നി സെഞ്ചുറിയിലൂടെ ഖവാജയാണ് ഓസ്ട്രേലിയയെ ജയത്തിലേക്ക് നയിച്ചത്. സ്കോർ: ഓസ്ട്രേലിയ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 313. ഇന്ത്യ 48.2 ഓവറിൽ 281. കോഹ്ലി മാത്രം അച്ചടക്കമില്ലാത്ത ബൗളിംഗിലൂടെ ഇരന്നുവാങ്ങിയ 314 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ഇന്ത്യയെ നയിക്കാൻ ക്യാപ്റ്റൻ വിരാട് കോഹ് ലി മാത്രമാണ് ശ്രമിച്ചത്. ഓപ്പണർമാരായ ശിഖർ ധവാനും (ഒരു റണ്‍) രോഹിത് ശർമയും (14 റണ്‍സ്) അഞ്ച് ഓവർ പൂർത്തിയാകുന്നതിനു മുന്‍പ് പവലിയനിലെത്തി. ധവാന്റെ മോശം ഫോം ടീമിന് തലവേദനയാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീക്കുന്നത്. പിന്നാലെയെത്തിയ അന്പാട്ടി റായുഡുവിനും (രണ്ട് റണ്‍സ്)…
Read Moreസച്ചിനെ മറികടന്ന് കോഹ്ലി
റാഞ്ചി: ഓസ്ട്രേലിയയ്ക്കെതിരേ ഏറ്റവും അധികം സെഞ്ചുറി നേടിയ റിക്കാർഡിൽ സച്ചിൻ തെണ്ടുൽക്കറെ മറികടന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഏകദിനത്തിൽ 41-ാം സെഞ്ചുറി നേടിയ കോഹ്ലി ഓസ്ട്രേലിയയ്ക്കെതിരേ സ്വന്തമാക്കുന്ന എട്ടാം ശതകമാണ്. ഏഴ് സെഞ്ചുറി നേടിയ സച്ചിൻ ഇതോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യയിൽ കോഹ്ലി നേടുന്ന അഞ്ചാം സെഞ്ചുറിയാണ് ഇന്നലെ റാഞ്ചിയിൽ പിറന്നത്. ക്യാപ്റ്റൻ എന്ന നിലയിൽ കോഹ്ലി ഇതോടെ 19 സെഞ്ചുറി പൂർത്തിയാക്കി. ഇന്നലെ വ്യക്തിഗത സ്കോർ 27ൽ എത്തിയപ്പോൾ ക്യാപ്റ്റനായി 4000 റണ്‍സ് തികയ്ക്കുന്ന നാലാമത് ഇന്ത്യൻ താരവുമായി കോഹ്ലി. എം.എസ്. ധോണി (6641), മുഹമ്മദ് അസ്ഹറുദീൻ (5239), സൗരവ് ഗാംഗുലി (5104) എന്നിവരാണ് മുന്‍പ് ക്യാപ്റ്റനായി 4000 കടന്നത്. വേഗത്തിൽ 4000 റണ്‍സ് പൂർത്തിയാക്കുന്ന ക്യാപ്റ്റൻ എന്ന റിക്കാർഡും ഇന്ത്യൻ നായകൻ കരസ്ഥമാക്കി. 63-ാം ഇന്നിംഗ്സിലായിരുന്നു കോഹ്ലി ക്യാപ്റ്റനെന്ന നിലയിൽ…
Read More151 കിലോമീറ്റർ വേഗത്തിൽ റബാഡ
സെഞ്ചൂറിയൻ: കഗിസൊ റബാഡ തന്റെ കരിയറിലേ വേഗമേറിയ പന്തെറിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 113 റണ്‍സിന്റെ മിന്നും ജയം. 151.8 കിലോമീറ്റർ വേഗത്തിലാണ് റബാഡ ശ്രീലങ്കയ്ക്കെതിരേ പന്തെറിഞ്ഞത്. ഏകദിനത്തിൽ 100 വിക്കറ്റും റബാഡ സ്വന്തമാക്കി. രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 45.1 ഓവറിൽ 251നു പുറത്തായി. 70 പന്തിൽ 94 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്ക് ആയിരുന്നു ടോപ് സ്കോറർ. മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കയ്ക്ക് 32.2 ഓവറിൽ 138 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ദക്ഷിണാഫ്രിക്കയ്ക്കായി റബാഡ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. പരന്പരയിൽ ആതിഥേയർ 2-0ന് മുന്നിലെത്തി.
Read Moreസൈന, ശ്രീകാന്ത് ക്വാർട്ടറിൽ
ലണ്ടൻ: ഓൾ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ സൈന നെഹ്വാളും കിഡംബി ശ്രീകാന്തും ക്വാർട്ടറിൽ. വനിതാ സിംഗിൾസിൽ സൈന രണ്ടാം പ്രീക്വാർട്ടറിൽ ഡെന്മാർക്കിന്റെ ലിനെ ഹൊമാർക്ക് ജീർഫീൽഡിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ കീഴടക്കി. ആദ്യ ഗെയിം 8-21നു കൈവിട്ടശേഷമായിരുന്നു സൈനയുടെ തിരിച്ചുവരവ്. സ്കോർ: 8-21, 21-16, 21-13. ആദ്യ റൗണ്ടിൽ സ്കോട്ട്ലൻഡിന്റെ ക്രിസ്റ്റി ഗിൽമറിനെ നേരിട്ടുള്ള ഗെയിമുകൾക്ക് സൈന കീഴടക്കിയിരുന്നു,21-17, 21-18. പി.വി. സിന്ധു ആദ്യ റൗണ്ടിൽ പുറത്തായിരുന്നു. പുരുഷ സിംഗിൾസിൽ ഇന്തോനേഷ്യയുടെ ജോനാഥൻ ക്രിസ്റ്റ്ലിയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ 21-17, 11-21, 21-12ന് കീഴടക്കിയാണ് ശ്രീകാന്ത് ക്വാർട്ടറിലേക്ക് മുന്നേറിയത്. ഫ്രാൻസിന്റെ ബ്രിസ് ലെവർഡെസിനെ 21-13, 21-11 കീഴടക്കിയാണ് ശ്രീകാന്ത് പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. സായ് പ്രണീത് രണ്ടാം റൗണ്ടിൽ ഹോങ്കോംഗിന്റെ കാ ലോംഗ് അൻഗസിനോട് 21-12, 21-17ന് പരാജയപ്പെട്ട് പുറത്തായി.
Read Moreപരമ്പര റാഞ്ചാൻ ഇന്ത്യ
റാഞ്ചി: സ്വന്തം നാടായ റാഞ്ചിയിൽ എം.എസ്. ധോണിയുടെ അവസാന ഏകദിനമായേക്കും ഇന്നു നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം മത്സരം. അഞ്ച് മത്സര ഏകദിന ക്രിക്കറ്റ് പരന്പരയിൽ ഇന്ത്യ 2-0ന് മുന്നിലാണ്. ഇന്നും വിജയിച്ച് പരന്പര 3-0ന് ഉറപ്പിക്കാനുള്ള തയാറെടുപ്പിലാണ് ടീം ഇന്ത്യ. റാഞ്ചിയുടെ ഇഷ്ട പുത്രന് പരന്പര ജയത്തിലൂടെ ഇരട്ടി സന്തോഷം സമ്മാനിക്കാനാണ് വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ ലക്ഷ്യം. ഇന്നത്തെ മത്സരമായിരിക്കാം സ്വന്തം മൈതാനത്ത് ധോണിയുടെ അവസാന ഏകദിനം എന്നാണ് കരുതപ്പെടുന്നത്. ഓപ്പണർ ശിഖർ ധവാന്റെ മോശം ഫോം ആണ് ഇന്ത്യയുടെ പ്രധാന തലവേദന. ബാറ്റിംഗിൽ മികച്ച തുടക്കമില്ലാതെയാണ് ആദ്യ രണ്ട് ഏകദിനത്തിലും ഇന്ത്യ ജയത്തിലേക്ക് ചുവടുവച്ചത്. രണ്ട് ജയവും അതീവ സമ്മർദത്തിനുശേഷമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. വിശ്രമത്തിനുശേഷം ബൗളിംഗ് നിരയിലേക്ക് ഭുവനേശ്വർ കുമാർ തിരിച്ചെത്തിയിട്ടുണ്ട്. ഇന്ന് അദ്ദേഹം കളിക്കുമോയെന്ന് കണ്ടറിയണം. ആദ്യ രണ്ട് ഏകദിനത്തിലും ശക്തമായ പോരാട്ടം…
Read Moreപോര്‍ട്ടോ ക്വാര്‍ട്ടറില്‍
പോര്‍ട്ടോ: എക്സ്ട്രാ ടൈമിലെ പെനല്‍റ്റി കിക്ക് ഗോളാക്കി എഫ്സി പോര്‍ട്ടോ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍. പോര്‍ട്ടോ രണ്ടാം പാദത്തില്‍ റോമയെ 3-1ന് തോല്‍പ്പിച്ചു. ആദ്യപാദത്തില്‍ റോമ 2-1ന് ജയിച്ചിരുന്നു. അഗ്രഗേറ്റില്‍ 4-3ന്റെ ജയം പോര്‍ച്ചുഗീസ് ടീം നേടി.
Read Moreപാണ്ഡ്യ, രാഹുൽ കേസ് ഓംബുഡ്സ്മാന്
മുംബൈ: ചാനൽ പരിപാടിക്കിടെ സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ വിവാദത്തിലായ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ എന്നിവർക്കെതിരായ കേസ് അന്വേഷണം ഓംബുഡ്സ്മാനുവിടാൻ കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് (സിഒഎ) തീരുമാനം. കഴിഞ്ഞ ദിവസം നടന്ന സിഒഎ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സുപ്രീംകോടതി ഡി.കെ. ജയിനെ ഓംബുഡ്സ്മാനായി നിയമിച്ചിരുന്നു.
Read Moreസിന്ധു പൊരുതി വീണു
ലണ്ടൻ: ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ നിർഭാഗ്യം തുടർക്കഥ. ഇന്ത്യൻ പ്രതീക്ഷയായിരുന്ന പി.വി. സിന്ധു ആദ്യ റൗണ്ടിൽ പുറത്ത്. വനിതാ സിംഗിൾസിൽ ലോക മുൻ രണ്ടാം നന്പർ താരമായ കൊറിയയുടെ സംഗ് ജി ഹ്യൂനിനോട് ഒന്നിനെതിരേ രണ്ട് ഗെയിമുകൾക്കാണ് സിന്ധു പരാജയപ്പെട്ടത്. സ്കോർ: 16-21, 22-20, 18-21. ഒരു മണിക്കൂർ 21 മിനിറ്റ് നീണ്ട മത്സരത്തിന്റെ മൂന്നാം ഗെയിമിൽ സിന്ധു ഉജ്വല തിരിച്ചുവരവ് നടത്തുമെന്ന് തോന്നിപ്പിച്ചെങ്കിലും 18-21ന് തോൽവിയായിരുന്നു ഫലം. 13-20ന് ഗെയിം പോയിന്റിൽനിന്ന എതിരാളിയെ തുടർച്ചയായി അഞ്ച് പോയിന്റ് നേടി സിന്ധു ഞെട്ടിച്ചെങ്കിലും കാര്യമുണ്ടായില്ല. രണ്ടാം ഗെയിമിൽ നാല് മാച്ച് പോയിന്റ് സേവ് ചെയ്തായിരുന്നു സിന്ധുവിന്റെ ജയം. പുരുഷന്മാരുടെ സിംഗിൾസിൽ ഇന്ത്യയുടെ സായ് പ്രണീത് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. മലയാളി താരമായ എച്ച്.എസ്. പ്രണോയിയെ കീഴടക്കിയാണ് സായ് പ്രണീത് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. 52…
Read Moreടോട്ടനം ക്വാർട്ടറിൽ
ഡോര്‍ട്മുണ്ട്: രണ്ടുപാദങ്ങളിലും ബൊറൂസിയ ഡോര്‍ട്മുണ്ടിനെ തോല്‍പ്പിച്ച് ടോട്ടനം ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍. ഡോര്‍ട്മുണ്ടില്‍ നടന്ന രണ്ടാം പാദത്തില്‍ ടോട്ടനം ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയം സ്വന്തമാക്കി. ആദ്യപാദത്തില്‍ ടോട്ടനം 3-0ന് ജയിച്ചിരുന്നു. അഗ്രഗേറ്റില്‍ ടോട്ടനത്തിന് 4-0ന്റെ ജയം. സ്വന്തം ഗ്രൗണ്ടില്‍ ജയം മോഹിച്ച ബൊറൂസിയ ആദ്യ പകുതിയില്‍ ശക്തമായി ആക്രമിച്ചു കളിച്ചു. എന്നാല്‍, ഗോളൊന്നുമടിക്കാനായില്ല. ആദ്യ പാദത്തിലെ മികച്ച ലീഡില്‍ സമ്മദമില്ലാതെ കളിച്ച ടോട്ടനം മികച്ച പ്രതിരോധത്തിലൂടെ ബൊറൂസിയയുടെ ആക്രമണങ്ങള്‍ തടഞ്ഞു. ബൊറൂസിയ താരങ്ങള്‍ വല ലക്ഷ്യമാക്കിയപ്പോള്‍ ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് തടസമായി. രണ്ടാം പകുതി തുടങ്ങി മൂന്നു മിനിറ്റായപ്പോള്‍ ടോട്ടനം ലീഡ് നാലാക്കി. ഹാരി കെയ്നാണ് ഗോള്‍ നേടിയത്. ടോട്ടനം രണ്ടാം തവണയാണ് ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്നത്. 2010-11ലായിരുന്നു ആദ്യം.
Read More