മാഡ്രിഡ്: ഒരാഴ്ചയ്ക്കിടെ ഒരിക്കല്‍ക്കൂടി റയല്‍ മാഡ്രിഡ് സ്വന്തം ഗ്രൗണ്ടില്‍ തകര്‍ന്നടിഞ്ഞു. ഈ സീസണിലെ ഏക പ്രതീക്ഷയായിരുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗില്‍നിന്ന് റയല്‍ മാഡ്രിഡ് പുറത്തായി. കഴിഞ്ഞ മൂന്നു സീസണിലും ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തിപ്പോന്ന, ഏറ്റവും അധികം തവണ ചാന്പ്യൻസ് ലീഗ് സ്വന്തമാക്കിയ റയലിനെ അയാക്സ് ആംസ്റ്റര്‍ഡാം തകർത്തെറിഞ്ഞു. ആദ്യ പാദത്തില്‍ 2-1ന് തോറ്റ അയാക്സ് രണ്ടാം പാദത്തില്‍ റയലിനെ 4-1ന് കീഴടക്കി ക്വാര്‍ട്ടറിലേക്ക് മുന്നേറി. ചാമ്പ്യന്‍സ് ലീഗില്‍ സ്വന്തം ഗ്രൗണ്ടിലെ റയലിന്റെ ഏറ്റവും വലിയ തോല്‍വിയാണ്. ഇരുപാദങ്ങളിലുമായി അയാക്സിന് 5-3ന്റെ ജയം. അയാക്സിന്റെ ആദ്യ പതിനൊന്നംഗ ടീമിലെ ആറ് പേരും 22 വയസിൽ താഴെയുള്ളവരായിരുന്നു. സാന്റിയാഗോ ബര്‍ണാബുവില്‍ റയലിന്റെ തുടര്‍ച്ചയായ നാലാം തോല്‍വിയാണ്. കഴിഞ്ഞയാഴ്ച രണ്ട് എല്‍ ക്ലാസിക്കോയില്‍ ബാഴ്സലോണയോടും അതിനു മുമ്പ് ജിറോണയോടും തോറ്റു. 22 വര്‍ഷത്തിനുശേഷം ആദ്യമായാണ് നെതര്‍ലന്‍ഡ്സ് ക്ലബ് നോക്കൗട്ട് കടക്കുന്നത്.…
Read MoreCategory: Sports
മാഞ്ചസ്റ്റർ സിറ്റി ഇന്ത്യയിലേക്ക്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ വന്പന്മാരായ മാഞ്ചസ്റ്റർ സിറ്റി ഇന്ത്യയിലേക്ക്. ഐഎസ്എൽ ക്ലബ്ബായ മുംബൈ സിറ്റി എഫ്സിയിൽ മാഞ്ചെസ്റ്റർ സിറ്റി നിക്ഷേപത്തിന് ഒരുങ്ങുന്നതായി സൂചന. മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമസ്ഥരും മുംബൈ സിറ്റിയുടെ ഉടമസ്ഥരായ ബോളിവുഡ് താരം രണ്‍ബീർ കപൂർ, ബിമൽ പരേഖ് എന്നിവരുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്. ഏഷ്യയിൽ തങ്ങളുടെ സ്വാധീനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് സിറ്റിയുടെ ഈ നീക്കം.
Read Moreകാസ്ട്രോയ്ക്കും ജോബിക്കും വിലക്ക്
മുംബൈ: ഐലീഗ് ഫുട്ബോളിലെ മലയാളി ക്ലബ്ബായ ഗോകുലം എഫ്സിക്കും പോയിന്റ് പട്ടികയിൽ രണ്ടാമതുള്ള ഈസ്റ്റ് ബംഗാളിനും തിരിച്ചടി. കളിക്കിടെ അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് ഗോകുലത്തിന്റെ ബ്രസീൽ താരം ഗില്ലെർമെ കാസ്ട്രോയെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഒരു വർഷത്തേക്ക് വിലക്കി. ഈസ്റ്റ് ബംഗാളിന്റെ മലയാളി താരം ജോബി ജസ്റ്റിന് ആറു മത്സരങ്ങളിൽ നിന്ന് വിലക്ക് ലഭിച്ചു. ഒരു വർഷം വിലക്കിനൊപ്പം കാസ്ട്രോയ്ക്ക് രണ്ട് ലക്ഷം രൂപ പിഴയുമുണ്ട്. ഐലീഗിലോ ഇന്ത്യയിലോ ഒരു വർഷം ഫുട്ബോൾ കളിക്കാൻ കാസ്ട്രോയ്ക്ക് കഴിയില്ല. ഷില്ലോംഗ് ലജോംഗിനെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ച കാസ്ട്രോ റഫറിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും മുഖത്ത് തുപ്പിയെന്നും തെളിഞ്ഞതിനാലാണ് വിലക്ക്. ജോബി ജസ്റ്റിന് വിലക്കിനൊപ്പം ഒരു ലക്ഷം രൂപ പിഴയുമുണ്ട്. ഐസ്വാളിനെതിരായ മത്സരത്തിൽ അവരുടെ പ്രതിരോധ താരം കരീം നൂറെയ്ന്റെ മുഖത്ത് തുപ്പിയതിനാണ് നടപടി. നൂറെയ്ന് ആറു…
Read Moreവീര വിരാട് ; ഇന്ത്യക്ക് എട്ട് റണ്‍സ് ജയം
നാഗ്പുർ: അത്യന്തം ആവേശംനിറഞ്ഞ പോരാട്ടത്തിൽ ഇന്ത്യക്കു വിജയാഹ്ലാദം. രണ്ടാം ഏകദിന ക്രിക്കറ്റിൽ അവസാന ഓവർവരെ ഇഞ്ചോടിഞ്ച് പോരാടിയ ഓസ്ട്രേലിയയെ ഇന്ത്യ എട്ട് റണ്‍സിനു കീഴടക്കി. ഇതോടെ അഞ്ച് മത്സര പരന്പരയിൽ ഇന്ത്യ 2-0നു മുന്നിലെത്തി. 40-ാം ഏകദിന സെഞ്ചുറിയിലൂടെ ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ലായ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് മാൻ ഓഫ് ദ മാച്ച്. സ്കോർ: ഇന്ത്യ 48.2 ഓവറിൽ 250. ഓസ്ട്രേലിയ 49.3 ഓവറിൽ 242. വിജയ് സൂപ്പർ അവസാന ഓവറിൽ ഓസ്ട്രേലിയയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 11 റണ്‍സ്. 49-ാം ഓവറിന്റെ അവസാന പന്തിൽ മുഹമ്മദ് ഷാമിയെ നഥാൻ ലിയോണ്‍ ബൗണ്ടറി കടത്തിയതോടെയായിരുന്നു അത്. 11 റണ്‍സ് പ്രതിരോധിക്കാനുള്ള ചുമതല കോഹ്ലി ഏൽപ്പിച്ചത് വിജയ് ശങ്കറിനെ. വിജയുടെ ആദ്യ പന്തിൽ സ്റ്റോയിനിസ് വിക്കറ്റിനു മുന്നിൽ കുടങ്ങി. 65 പന്തിൽനിന്ന് 52 റണ്‍സ് എടുത്ത് നിന്നിരുന്ന സ്റ്റോയിനിസ് പുറത്തായത്…
Read Moreഗ്രൗണ്ടിൽ ആരാധകനെ ഓടിത്തോൽപ്പിച്ച് ധോണി, ചിരിയോടെ സഹതാരങ്ങൾ (വീഡിയോ)
നാഗ്പുർ: നായകൻ വിരാട് കോഹ്ലിയാണെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സൂപ്പർ താരം ഇപ്പോഴും എം.എസ്. ധോണിയാണ്. ഗ്രൗണ്ടിൽ മാത്രമല്ല, ആരാധകർക്കൊപ്പമുള്ള അദ്ദേഹത്തിന്റെ നിമിഷങ്ങളും വാർത്തയാകാറുണ്ട്. ഇത്തരത്തിലൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ഏകദിനത്തിനിടെ ധോണിയുടെ സമീപമെത്താൻ ശ്രമിച്ച ആരാധകനു ധോണി നൽകിയ പ്രതികരണമാണ് വീഡിയോ വൈറലാകാൻ കാരണം. ഇന്ത്യ പിന്നീട് ഫീൽഡിംഗിന് ഇറങ്ങവെ ഒരു ആരാധകൻ ധോണിയുടെ സമീപത്തേക്ക് ഓടിയെത്തി. ഇതുകണ്ട ധോണി ആരാധകൻ അടുത്തുവരാതിരിക്കാനെന്ന വ്യാജേന സഹതാരങ്ങൾക്കിടയിലൂടെ ഓടുകയായിരുന്നു. ആരാധകൻ സമീപത്തേക്കു വന്നതോടെ ഓടിമാറിയ ധോണി ആദ്യം രോഹിത് ശർമയ്ക്ക് പിന്നിൽ മറഞ്ഞിരുന്നു. പിന്നീട് സഹതാരങ്ങൾക്കിടയിലൂടെ ഓടി മാറി. ഒടുവിൽ ക്രീസിനു സമീപം ഓട്ടമവസാനിപ്പിച്ച ധോണിയെ ആരാധകൻ ആലിംഗനം ചെയ്യുന്നതും വീഡിയോയിലുണ്ട്. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരെത്തി ആരാധകനെ പുറത്തേക്കു കൂട്ടിക്കൊണ്ടുപോയി. രസകരമായ വീഡിയോ നിമിഷനേരംകൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി. When Dhoni becomes…
Read Moreറയലിൽ കളിക്കുക സ്വപ്നം: നെയ്മർ
സ്പാനിഷ് വന്പൻ ക്ലബ്ബായ റയൽ മാഡ്രിഡിൽ കളിക്കാനുള്ള താത്പര്യം വ്യക്തമാക്കി ബ്രസീൽ സൂപ്പർ ഫുട്ബോളർ നെയ്മർ. കാര്യങ്ങൾ അനുകൂലമായാൽ ഭാവിയിൽ റയലിനൊപ്പം കളിച്ചേക്കുമെന്നും ബ്രസീൽ ടെലിവിഷനു നല്കിയ അഭിമുഖത്തിൽ നെയ്മർ പറഞ്ഞു. സ്പാനിഷ് സൂപ്പർ ക്ലബ്ബായ ബാഴ്സലോണയിൽനിന്ന് 2017ൽ ഫ്രഞ്ച് ടീമായ പിഎസ്ജിയിലെത്തിയ നെയ്മർ നിലവിൽ പരിക്കേറ്റ് വിശ്രമത്തിലാണ്. തുടർച്ചയായ രണ്ടാം സീസണിലാണ് നെയ്മറിന്റെ കാലിനു പരിക്കേൽക്കുന്നത്. റയൽ മാഡ്രിഡിലേക്ക് കൂടുമാറുകയാണെന്നു പറയുന്നില്ല. ബാഴ്സലോണയ്ക്കൊപ്പം കളിക്കണമെന്ന സ്വപ്നം ഫലംകണ്ടു. ലോകത്തിലെ വന്പൻ ക്ലബ്ബുകളിൽ ഒന്നാണ് റയൽ. അവർക്കൊപ്പം കളിക്കണമെന്ന് ഏതൊരു കളിക്കാരനും ആഗ്രഹമുണ്ടാകും. നിലവിൽ ഞാൻ പാരീസിൽ സന്തുഷ്ടനാണ് – നെയ്മർ പറഞ്ഞു. പിഎസ്ജിയിൽ സഹതാരമായ കൈലിയൻ എംബാപ്പെ ലോക ഫുട്ബോളിൽ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreകിരീടത്തിലേക്കടുത്ത് യുവന്റസ്
നേപ്പിള്‍സ്: സീരി എയിലെ ചാമ്പ്യന്മാരായ യുവന്റസ് തുടര്‍ച്ചയായ എട്ടാം ലീഗ് കിരീടത്തിലേക്ക് അടുക്കുന്നു. ലീഗിലെ ആദ്യ സ്ഥാനക്കാരുടെ മത്സരത്തിലെ എവേ മത്സരത്തില്‍ രണ്ടാം സ്ഥാനത്തുള്ള നാപ്പോളിയെ 1-2ന് തോല്‍പ്പിച്ച യുവന്റസ് 16 പോയിന്റ് ലീഡുമായി ബഹുദൂരം മുന്നിലെത്തി. ഇരുടീമും പത്തുപേരുമായാണ് മത്സരം പൂര്‍ത്തിയാക്കിയത്. യുവന്റസിന് 26 കളിയില്‍ 72 പോയിന്റും നാപ്പോളിക്ക് ഇത്രതന്നെ മത്സരത്തില്‍ 56 പോയിന്റുമാണുള്ളത്. നാപ്പോളിയുടെ ലോറന്‍സോ ഇന്സൈന് പെനല്‍റ്റി നഷ്ടമാക്കി സമനിലയ്ക്കുള്ള അവസരം നഷ്ടമാക്കി. ആദ്യ പകുതിയില്‍തന്നെ യുവന്റസ് 2-0ന് മുന്നിലെത്തി. മിറാലെം പ്യാനിച്ച് (28-ാം മിനിറ്റ്, എമറെ കാന്‍ (39-ാം മിനിറ്റ് എന്നിവരാണ് ഗോള്‍ നേടിയത്. 25-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഫൗള്‍ ചെയ്തു വീഴ്ത്തിയതിനു നേപ്പിള്‍സ് ഗോള്‍കീപ്പര്‍ അലക്സ് മെറെറ്റിനു നേരിട്ട് ചുവപ്പ് കാര്‍ഡ് നല്കി. വിഎആര്‍ സേവനം ഉപയോഗിക്കാതെയാണ് റഫറി കാര്‍ഡ് നല്‍കിയത്. എന്നാല്‍, റിപ്ലേയില്‍ മെറെറ്റിന്റെ ശരീരം…
Read Moreഅവസരങ്ങൾ ഉപയോഗിക്കുന്നു: കുൽദീപ് യാദവ്
നാഗ്പുർ: ലഭിച്ച അവസരങ്ങൾ ഉപയോഗിക്കുന്നതു മാത്രമേയുള്ളെന്നും ആരുടെയും വഴി മുടക്കിയിട്ടില്ലെന്നും ഇന്ത്യൻ സ്പിൻ സെൻസേഷനായ കുൽദീപ് യാദവ്. ഏകദിന ടീമിലേക്ക് മുതിർന്ന സ്പിന്നറായ ആർ. അശ്വിന്റെ മടങ്ങിവരവിന് കുൽദീപിന്റെയും യുസ്വേന്ദ്ര ചാഹലിന്റെയും പ്രകടനം തടസമാകുന്നുണ്ടോ എന്ന ചോദ്യത്തിനു മറുപടിയായാണ് താരത്തിന്റെ മറുപടി. റിസ്റ്റ് സ്പിൻ സഖ്യമായ ചാഹലും കുൽദീപും മികച്ച പ്രകടനത്തിലൂടെ ഏകദിന ടീമിലെ സ്ഥിരം സാന്നിധ്യങ്ങളായപ്പോൾ ഫലത്തിൽ അശ്വിൻ പുറത്തായി. രവീന്ദ്ര ജഡേജയാകട്ടെ മൂന്നാം സ്പിന്നറായി ഒതുക്കപ്പെടുകയും ചെയ്തു. ഇല്ല, ആരുടെയും വഴി ഞങ്ങൾ തടഞ്ഞിട്ടില്ല. ലഭിക്കുന്ന അവസരങ്ങൾ മുതലാക്കുകമാത്രം ചെയ്യുന്നു. അശ്വിനും ജഡേജയും ഇന്ത്യക്കായി എപ്പോഴും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ടെസ്റ്റിൽ ഇരുവരും ഇപ്പോഴും കളിക്കുന്നുമുണ്ട്. – കുൽദീപ് പറഞ്ഞു.
Read Moreവിജയ റിക്കാർഡിൽ കോഹ്ലി റിച്ചാർഡ്സിനെ മറികടന്നു
ഹൈദരാബാദ്: ഏകദിന ക്രിക്കറ്റ് വിജയങ്ങളിൽ വെസ്റ്റ് ഇൻഡീസ് ഇതിഹാസം വിവ് റിച്ചാർഡ്സിനെ മറികടന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ക്യാപ്റ്റനായി ഏറ്റവും അധികം വിജയമെന്ന റിക്കാർഡിൽ റിച്ചാർഡ്സിനെ പിന്തള്ളി കോഹ്ലി ലോകത്തിൽ മൂന്നാം സ്ഥാനത്തേക്കുയർന്നു. ഹൈദരാബാദ് ഏകദിനത്തിൽ ഇന്ത്യ ആറ് വിക്കറ്റിന് ഓസ്ട്രേലിയയെ കീഴടക്കിയതോടെയാണിത്. കോഹ്ലിയുടെ ക്യാപ്റ്റൻസിക്കു കീഴിൽ ഇന്ത്യയുടെ 48-ാം ജയമായിരുന്നു ഹൈദരാബാദിലേത്. 64 ഏകദിനങ്ങളിൽ കോഹ്ലി ഇന്ത്യയെ നയിച്ചിട്ടുണ്ട്. റിച്ചാർഡ്സിന്റെ ക്യാപ്റ്റൻസിയിൽ വിൻഡീസ് 47 ജയം നേടി. വിജയ റിക്കാർഡിൽ ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റനായ റിക്കി പോണ്ടിംഗാണ് (51 ജയം) ഒന്നാമത്. വിൻഡീസിന്റെ ക്ലൈവ് ലോയ്ഡ് (50 ജയം) രണ്ടാം സ്ഥാനത്തുണ്ട്.
Read Moreരവീന്ദ്ര ജഡേജയുടെ ഭാര്യ ബിജെപിയിൽ ചേർന്നു
ജംനഗർ: ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ സോളങ്കി ബിജെപിയിൽ ചേർന്നു. ജംനഗറിൽ നടന്ന ചടങ്ങിലായിരുന്നു റിവാബ ബിജെപി അംഗത്വം സ്വീകരിച്ചത്. ഗുജറാത്ത് കൃഷി മന്ത്രി ആർ.സി. ഫൽദു, പൂനം മാഡം എംപി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. കഴിഞ്ഞവർഷം നവംബറിൽ ജഡേജയും റിവാബയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവർക്കുമൊപ്പം നിൽക്കുന്ന ചിത്രം സഹിതം പ്രധാനമന്ത്രി തന്നെയായിരുന്നു ഇക്കാര്യം പുറത്തുവിട്ടത്.
Read More