ഡൽഹി നെഹ്റു സ്റ്റേഡിയം ഇനി സ്പോർട്സ് സിറ്റി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ പ്രൗ​ഢ​ഗം​ഭീ​ര സ്റ്റേ​ഡി​യ​ങ്ങ​ളി​ലൊ​ന്നാ​യ ഡ​ൽ​ഹി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യം പൊ​ളി​ച്ചു​പ​ണി​യാ​നൊ​രു​ങ്ങി കേ​ന്ദ്ര കാ​യി​ക മ​ന്ത്രാ​ല​യം. 102 ഏ​ക്ക​റി​ൽ പ​ര​ന്നു​കി​ട​ക്കു​ന്ന സ്റ്റേ​ഡി​യ​വും പ​രി​സ​ര​ങ്ങ​ളും വി​വി​ധ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ‘സ്പോ​ർ​ട്സ് സി​റ്റി’​യാ​ക്കി മാ​റ്റാ​നാ​ണു തീ​രു​മാ​നം. വി​ശി​ഷ്‌​ട പ​രി​ശീ​ല​ന സം​വി​ധാ​ന​ങ്ങ​ളും വി​വി​ധ കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​നു​ള്ള വേ​ദി​ക​ളും ബ്രോ​ഡ്കാ​സ്റ്റ് സ്റ്റു​ഡി​യോ​യും ഉ​ൾ​പ്പെ​ടു​ന്ന സ്പോ​ർ​ട്സ് സി​റ്റി​യാ​ണു ല​ക്ഷ്യ​മി​ടു​ന്ന​ത്. 1982 ഏ​ഷ്യ​ൻ ഗെ​യിം​സി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​നാ​യി നി​ർ​മി​ച്ച സ്റ്റേ​ഡി​യം, 2010ലെ ​കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​നാ​യി 961 കോ​ടി രൂ​പ ചെ​ല​വി​ലാ​ണു ന​വീ​ക​രി​ച്ച​ത്. സ്വ​ന്തം ലേ​ഖ​ക​ൻ

Read More

എന്തുകൊണ്ട് സഞ്ജു: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ലെ വ​ന്പ​ൻ താ​ര കൈ​മാ​റ്റം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്കോ?

ചെ​ന്നൈ: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ലെ വ​ന്പ​ൻ താ​ര കൈ​മാ​റ്റം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്കോ? രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ക്യാ​പ്റ്റ​നും മ​ല​യാ​ളി താ​ര​വു​മാ​യ സ​ഞ്ജു സാം​സ​ണ്‍ 2026 സീ​സ​ണ്‍ മു​ത​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ ഭാ​ഗ​മാ​കു​മെ​ന്ന റി​പ്പോ​ർ​ട്ട് നി​ര​വ​ധി ച​ർ​ച്ച​ക​ൾ​ക്കു വ​ഴി​വ​ച്ചു. സ്വാ​പ്പ് ഡീ​ലി​ന്‍റെ ഭാ​ഗ​മാ​യി സ​ഞ്ജു സാം​സ​ണു പ​ക​ര​മാ​യി ര​വീ​ന്ദ്ര ജ​ഡേ​ജ, സാം ​ക​റ​ൻ എ​ന്നി​വ​രെ രാ​ജ​സ്ഥാ​നു കൈ​മാ​റു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ധോ​ണി​ക്കു പി​ൻ​ഗാ​മി!മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​ക്ക് പ​ക​ര​ക്കാ​ര​നാ​യാ​ണ് സ​ഞ്ജു​വി​നെ ചെ​ന്നൈ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഐ​പി​എ​ൽ ക​രി​യ​ർ അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി​യ ധോ​ണി എ​ത്ര​കാ​ലം ചെ​ന്നൈ ടീ​മി​ൽ ക​ളി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. ധോ​ണി​ക്ക് പ​ക​രം മ​റ്റൊ​രു വി​ക്ക​റ്റ് കീ​പ്പ​റും ശ​ക്ത​നാ​യ ബാ​റ്റു​മെ​ന്ന ഓ​പ്ഷ​നാ​ണ് സ​ഞ്ജു​വി​ലൂ​ടെ ചെ​ന്നൈ ല​ക്ഷ്യ​മി​ടു​ന്ന​ത്. മാ​ത്ര​വു​മ​ല്ല ക്യാ​പ്റ്റ​ൻ​സി ത​ല​വേ​ദ​ന​യും സ​ഞ്ജു​വി​ലൂ​ടെ അ​വ​സാ​നി​ക്കും. എ​ന്നാ​ൽ, ചെ​ന്നൈ​യു​ടെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ക​ളി​ക്കാ​രി​ൽ ഒ​രാ​ളാ​യ ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ ന​ഷ്ടം ആ​രാ​ധ​ക​രി​ൽ വൈ​കാ​രി​ക പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. ദ്രു​ത​നീ​ക്കം…

Read More

ചി​രാ​ഗി​ന് സെ​ഞ്ചു​റി; കേ​ര​ള​ത്തി​നെ​തി​രെ ലീ​ഡ് തി​രി​ച്ചു​പി​ടി​ച്ച് സൗ​രാ​ഷ്ട്ര; മൂ​ന്നു​വി​ക്ക​റ്റ് ന​ഷ്ടം

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി​യി​ല്‍ കേ​ര​ള​ത്തി​നെ​തി​രേ ലീ​ഡ് തി​രി​ച്ചു​പി​ടി​ച്ച് സൗ​രാ​ഷ്ട്ര. മൂ​ന്നാം​ദി​നം ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ മൂ​ന്നു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 233 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് സ​ന്ദ​ർ​ശ​ക​ർ‌. ഇ​തോ​ടെ, സൗ​രാ​ഷ്ട്ര​യ്ക്ക് നി​ല​വി​ൽ 160 റ​ൺ​സി​ന്‍റെ ലീ​ഡു​ണ്ട്. 67 റ​ൺ​സു​മാ​യി അ​ർ​പ്പി​ത് വാ​സ​വ​ദ​യും 103 റ​ൺ​സു​മാ​യി ചി​രാ​ഗ് ജാ​നി​യു​മാ​ണ് ക്രീ​സി​ൽ. ഹ​ർ​ഷ് ദേ​ശാ​യ് (അ​ഞ്ച്), ഗ​ജ്ജാ​ർ സ​മ്മാ​ർ (31), ജെ​യ് ഗോ​ഹി​ൽ (24) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് സൗ​രാ​ഷ്ട്ര​യ്ക്ക് ന​ഷ്ട​മാ​യ​ത്. മം​ഗ​ല​പു​രം, കെ​സി​എ ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ സൗ​രാ​ഷ്ട്ര​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് സ്‌​കോ​റാ​യ 160നെ​തി​രെ കേ​ര​ളം 233 റ​ണ്‍​സ് നേ​ടി​യി​രു​ന്നു. നേ​ര​ത്തെ, ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 47 റ​ണ്‍​സെ​ന്ന നി​ല​യി​ൽ മൂ​ന്നാം​ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച സൗ​രാ​ഷ്ട്ര​യ്ക്ക് ജെ​യ് ഗോ​ഹി​ലി​ന്‍റെ വി​ക്ക​റ്റാ​ണ് ആ​ദ്യം ന​ഷ്ട​മാ​യ​ത്. എം.​ഡി. നി​ധീ​ഷി​ന്‍റെ പ​ന്തി​ല്‍ വി​ക്ക​റ്റി​ന് മു​ന്നി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു താ​രം. പി​ന്നാ​ലെ എ​ൻ.​പി. ബേ​സി​ലി​ന് വി​ക്ക​റ്റ് ന​ല്കി ഗ​ജ്ജാ​ര്‍ സ​മ്മാ​റും മ​ട​ങ്ങി​യ​തോ​ടെ…

Read More

​​റ​​യാ​​ല്‍ ഇ​​ന്ത്യ​​ന്‍ ക്യാ​​മ്പി​​ല്‍

മഡ്ഗാ​​വ്: മു​​ന്‍ ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ താ​​രം റ​​യാ​​ന്‍ വി​​ല്യം​​സ് ഇ​​ന്ത്യ​​ന്‍ ദേ​​ശീ​​യ ഫു​​ട്‌​​ബോ​​ള്‍ ടീം ​​ക്യാ​​മ്പി​​ല്‍ ചേ​​ര്‍​ന്നു. എ​​എ​​ഫ്‌​​സി ഏ​​ഷ്യ​​ന്‍ ക​​പ്പ് യോ​​ഗ്യ​​താ റൗ​​ണ്ടി​​ല്‍ ബം​​ഗ്ലാ​​ദേ​​ശി​​ന് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​നു​​ള്ള ഇ​​ന്ത്യ​​ന്‍ ക്യാ​​മ്പി​​ല്‍ വിം​​ഗ​​ര്‍ റ​​യാ​​ന്‍ വി​​ല്യം​​സും നേ​​പ്പാ​​ള്‍ സ്വ​​ദേ​​ശി​​യാ​​യ അ​​ബ്‌​​നീ​​ത് ഭാ​​ര്‍​തി​​യും എ​​ത്തി​​യി​​ട്ടു​​ണ്ട്. 18നാ​​ണ് ഇ​​ന്ത്യ x ബം​​ഗ്ലാ​​ദേ​​ശ് മ​​ത്സ​​രം. റ​​യാ​​ന്‍ വി​​ല്യം​​സി​​ന് ഇ​​ന്ത്യ​​ന്‍ പാ​​സ്‌​​പോ​​ര്‍​ട്ട് ല​​ഭി​​ച്ചി​​രു​​ന്നു. ഫി​​ഫ നി​​യ​​മം അ​​നു​​സ​​രി​​ച്ച്, റ​​യാ​​ന്‍ വി​​ല്യം​​സി​​ന് ഇ​​ന്ത്യ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കാം. കാ​​ര​​ണം, ഓ​​സ്‌​​ട്രേ​​ലി​​യ​​യ്ക്കാ​​യി രാ​​ജ്യാ​​ന്ത​​ര കോ​​മ്പ​​റ്റേ​​റ്റീ​​വ് മ​​ത്സ​​രം അ​​ദ്ദേ​​ഹം ക​​ളി​​ച്ചി​​ട്ടി​​ല്ല. ട്ര​​യ​​ല്‍​സി​​നാ​​യാ​​ണ് അ​​ബ്‌​​നീ​​തി​​നെ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

Read More

പ്രാ​​യം 38; ജോ​​ക്കോ @101

ആ​ഥ​ന്‍​സ്: എ​ടി​പി ടൂ​ര്‍ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മു​ള്ള ചാ​മ്പ്യ​ന്‍ എ​ന്ന റി​ക്കാ​ര്‍​ഡ് കു​റി​ച്ച് സെ​ര്‍​ബി​യ​ന്‍ ഇ​തി​ഹാ​സ പു​രു​ഷ സിം​ഗി​ള്‍​സ് താ​രം നൊ​വാ​ക് ജോ​ക്കോ​വി​ച്ച്. ആ​ഥ​ന്‍​സി​ന്‍ ന​ട​ന്ന ഹെ​ല്ല​നി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പ് ട്രോ​ഫി സ്വ​ന്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് 38കാ​ര​നാ​യ ജോ​ക്കോ റി​ക്കാ​ര്‍​ഡ് കു​റി​ച്ച​ത്. ഹെ​ല്ല​നി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഫൈ​ന​ലി​ല്‍ ഇ​റ്റ​ലി​യു​ടെ ലോ​റെ​ന്‍​സോ മു​സെ​റ്റി​യെ മൂ​ന്ന് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ ജോ​ക്കോ​വി​ച്ച് കീ​ഴ​ട​ക്കി; 4-6, 6-3, 7-5. ജോ​ക്കോ​വി​ച്ചി​ന്‍റെ 101-ാം എ​ടി​പി ട്രോ​ഫി​യാ​ണ്. എ​ടി​പി ട്രോ​ഫി നേ​ട്ട​ത്തി​ല്‍ നി​ല​വി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് ജോ​ക്കോ. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള റോ​ജ​ര്‍ ഫെ​ഡ​റ​റു​മാ​യു​ള്ള (103) അ​ക​ലം ര​ണ്ടാ​യും ജോ​ക്കോ​വി​ച്ച് കു​റ​ച്ചു. ജ​മ്മി കോ​ണേ​ഴ്‌​സാ​ണ് (109) എ​ടി​പി ക​രി​യ​ര്‍ കി​രീ​ട നേ​ട്ട​ത്തി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത്. എ​ടി​പി ഫൈ​ന​ല്‍​സി​ല്‍ ഇ​ല്ലഅ​തേ​സ​മ​യം, എ​ടി​പി ഫൈ​ന​ല്‍​സി​ല്‍ നി​ന്ന് ജോ​ക്കോ​വി​ച്ച് പി​ന്മാ​റി. തോ​ളി​നേ​റ്റ പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്നാ​ണ് സെ​ര്‍​ബ് താ​ര​ത്തി​ന്‍റെ പി​ന്മാ​റ്റം. ക​ഴി​ഞ്ഞ വ​ര്‍​ഷ​വും ജോ​ക്കോ​വി​ച്ച് എ​ടി​പി ഫൈ​ന​ല്‍​സി​ല്‍​നി​ന്നു പി​ന്മാ​റി​യി​രു​ന്നു.

Read More

ആ​കാ​ശ് അ​ദ്ഭു​തം..! : 9 മി​നി​റ്റ്, തു​ട​രെ 8 സി​ക്‌​സ്, 11 പ​ന്തി​ല്‍ 50

സൂ​​റ​​റ്റ്: മേ​​ഘാ​​ല​​യ​​യു​​ടെ ഇ​രു​പ​ത്ത​ഞ്ചു​കാ​ര​ൻ പേ​​സ​​ര്‍ ആ​​കാ​​ശ് ചൗ​​ധ​​രി ഫ​​സ്റ്റ് ക്ലാ​​സ് ക്രി​​ക്ക​​റ്റ് ച​​രി​​ത്ര​​ത്താ​​ളി​​ല്‍. ഫ​​സ്റ്റ് ക്ലാ​​സ് ക്രി​​ക്ക​​റ്റി​​ലെ അ​​തി​​വേ​​ഗ അ​​ര്‍​ധ​​സെ​​ഞ്ചു​​റി എ​​ന്ന റി​​ക്കാ​​ര്‍​ഡ് ഇ​​നി ആ​​കാ​​ശ് ചൗ​​ധ​​രി​​ക്കു സ്വ​​ന്തം. അ​​രു​​ണാ​​ച​​ല്‍​പ്ര​​ദേ​​ശി​​ന് എ​​തി​​രാ​​യ ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ലാ​​ണ് 11 പ​​ന്തി​​ല്‍ അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യു​​മാ​​യി ആ​​കാ​​ശ് അ​​ദ്ഭു​​ത​​മാ​​യ​​ത്. 2012ല്‍ ​​കൗ​​ണ്ടി​​യി​​ല്‍ ലെ​​സ്റ്റ​​ര്‍​ഷെ​​യ​​റി​​ന്‍റെ വെ​​യ്ന്‍ വൈ​​റ്റ് എ​​സെ​​ക്‌​​സി​​നെ​​തി​​രേ 12 പ​​ന്തി​​ല്‍ നേ​​ടി​​യ അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യു​​ടെ റി​​ക്കാ​​ര്‍​ഡ് ഇ​​തോ​​ടെ പി​​ന്ത​​ള്ള​​പ്പെ​​ട്ടു. ഫ​​സ്റ്റ് ക്ലാ​​സ് ക്രി​​ക്ക​​റ്റ് ച​​രി​​ത്ര​​ത്തി​​ല്‍ ക​​ണ​​ക്കു​​ക​​ള്‍ ല​​ഭ്യ​​മാ​​യി​​ത്തു​​ട​​ങ്ങി​​യ​​തി​​നു​​ശേ​​ഷം സ​​മ​​യ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലെ ഏ​​റ്റ​​വും വേ​​ഗ​​മേ​​റി​​യ ര​​ണ്ടാ​​മ​​ത്തെ അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യാ​​ണ് ആ​​കാ​​ശ് ചൗ​​ധ​​രി​​യു​​ടേ​​ത്. വെ​​റും ഒ​​മ്പ​​ത് മി​​നി​​റ്റി​​ല്‍ ആ​​കാ​​ശ് 50 തി​​ക​​ച്ചു. 1965ല്‍ ​​ക്ലൈ​​വ് ഇ​​ന്‍​മാ​​ന്‍ എ​​ട്ട് മി​​നി​​റ്റി​​ല്‍ ലെ​​സ്റ്റ​​ര്‍​ഷെ​​യ​​റി​​നാ​​യി അ​​ര്‍​ധ​​സെ​​ഞ്ചു​​റി നേ​​ടി​​യ​​താ​​ണ് ഇ​​ക്കാ​​ര്യ​​ത്തി​​ലെ റി​​ക്കാ​​ര്‍​ഡ്. ഓ​​വ​​റി​​ല്‍ 6 സി​​ക്‌​​സ് 14 പ​​ന്തി​​ല്‍ എ​​ട്ട് സി​​ക്‌​​സി​​ന്‍റെ അ​​ക​​മ്പ​​ടി​​യോ​​ടെ 50 റ​​ണ്‍​സു​​മാ​​യി ആ​​കാ​​ശ് ചൗ​​ധ​​രി പു​​റ​​ത്താ​​കാ​​തെ നി​​ന്നു. എ​​ട്ടാം ന​​മ്പ​​റാ​​യി…

Read More

ഐ​എ​സ്എ​ൽ, സു​പ്രീം​കോ​ട​തി ശ​ര​ണം

മ​ഡ്ഗാ​വ്: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് (ഐ​എ​സ്എ​ല്‍) ഫു​ട്‌​ബോ​ള്‍ 2025-26 സീ​സ​ണ്‍ അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍ തു​ട​രു​ന്നു. സു​പ്രീം​കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്ന് ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ (എ​ഐ​എ​ഫ്എ​ഫ്) പു​തി​യ സ്‌​പോ​ണ്‍​സ​ര്‍​മാ​രെ അ​ന്വേ​ഷി​ച്ചു പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണി​ത്. ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ക​പ്പ് ലീ​ഗ് റൗ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കി​യ​തൊ​ഴി​ച്ചാ​ല്‍ 2025-26 സീ​സ​ണി​ല്‍ രാ​ജ്യ​ത്തെ ഫു​ട്‌​ബോ​ള്‍ നി​ര്‍​ജീ​വ​മാ​ണ്. കൊ​മേ​ഴ്ഷ്യ​ല്‍ റൈ​റ്റ്‌​സി​നാ​യി ഇ​തു​വ​രെ ആ​രു​മെ​ത്താ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഐ​എ​സ്എ​ല്ലി​ന്‍റെ ഭാ​വി തീ​രു​മാ​നി​ക്കാ​ന്‍ എ​ഐ​എ​ഫ്എ​ഫ് സു​പ്രീം​കോ​ട​തി​ക്കു മു​ന്നി​ലെ​ത്താ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​ത്. റി​ലയന്‍​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫു​ട്‌​ബോ​ള്‍ സ്‌​പോ​ര്‍​ട്‌​സ് ഡെ​വ​ല​പ്‌​മെ​ന്‍റും എ​ഐ​എ​ഫ്എ​ഫും ത​മ്മി​ലു​ള്ള മാ​സ്റ്റ​ര്‍ റൈ​റ്റ് എ​ഗ്രി​മെ​ന്‍റ് പു​തു​ക്കാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് 2025-26 സീ​സ​ണ്‍ ഐ​എ​സ്എ​ല്‍ മു​ട​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്ന​താ​ണ് വാ​സ്ത​വം. അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്ന​തി​നി​ടെ മോ​ഹ​ന്‍ ബ​ഗാ​ന്‍ സൂ​പ്പ​ര്‍ ജ​യ​ന്‍റ്‌​സ്, കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി തു​ട​ങ്ങി​യ ക്ല​ബ്ബു​ക​ളും പ്ര​വ​ര്‍​ത്ത​നം മ​ര​വി​പ്പി​ച്ചു. ഈ​സ്റ്റ് ബം​ഗാ​ള്‍ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​നാ​യി ബി​സി​സി​ഐ​യെ (ദ ​ബോ​ര്‍​ഡ് ഓ​ഫ് ക​ണ്‍​ട്രോ​ള്‍ ഫോ​ര്‍ ക്രി​ക്ക​റ്റ് ഇ​ന്‍ ഇ​ന്ത്യ) സ​മീ​പി​ച്ച​താ​യാ​ണ് വി​വ​രം.

Read More

ഇ​​ന്ത്യ​​ൻ ഹോ​​ക്കിക്ക് നൂറാം വാര്‍ഷികം

ന്യൂ​​ഡ​​ൽ​​ഹി: നൂ​​റാം വാ​​ർ​​ഷി​​കം ആ​​ഘോ​​ഷി​​ക്കു​​ക​​യാ​​ണ് ഇ​​ന്ത്യ​​ൻ ഹോ​​ക്കി ഫെ​​ഡ​​റേ​​ഷ​​ൻ. ഇ​​ന്ത്യ ആ​​ദ്യ​​മാ​​യി ലോ​​ക​​ചാ​​ന്പ്യ​​ൻ​​മാ​​രാ​​യി​​ട്ട് അന്‍പതു വ​​ർ​​ഷ​​വു​​മാ​​യി. 1975 മാ​​ർ​​ച്ച് 15, അ​​താ​​യി​​രു​​ന്നു ആ ​​സു​​ദി​​നം. പാക്കിസ്ഥാനെ തോ​​ൽ​​പ്പി​​ച്ച് ഇ​​ന്ത്യ ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യി ലോ​​ക ചാ​​ന്പ്യ​​ൻ​​മാ​​രാ​​യി. ഇ​​ന്ത്യ​​ൻ ഹോ​​ക്കി​​ക്ക് രോ​​മാ​​ഞ്ച​​മു​​ണ​​ർ​​ത്തു​​ന്ന ഓ​​ർ​​മ​​യാ​​ണ് ക്വാ​​ലാ​​ലം​​പു​​രി​​ൽ ന​​ട​​ന്ന ആ ​​ഫൈ​​ന​​ൽ. അ​​തേ​​സ​​മ​​യം ഹോ​​ക്കി​​യി​​ൽ ഇ​​ന്ത്യ​​യു​​ടെ തു​​ട​​ക്കം ബ്രി​​ട്ട​​ന്‍റെ മ​​ണ്ണി​​ൽ വി​​ജ​​യ​​ക്കൊ​​ടി പാ​​റി​​ച്ചു​​കൊ​​ണ്ടാ​​യി​​രു​​ന്നു. 1925 ന​​വം​​ബ​​ർ ഏ​​ഴി​​നാ​​യി​​രു​​ന്നു മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ ഗ്വാ​​ളി​​യ​​റി​​ൽ ഇ​​ന്ത്യ​​ൻ ഹോ​​ക്കി ഫെ​​ഡ​​റേ​​ഷ​​ന്‍റെ തു​​ട​​ക്കം. ഫെ​​ഡ​​റേ​​ഷ​​ന്‍റെ രൂ​​പീ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് ഹോ​​ക്കി ജ​​ന​​കീ​​യ​​മാ​​യ​​ത്. എ​​ഫ്ഐ​​എ​​ച്ചി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന ആ​​ദ്യ നോ​​ണ്‍ യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​മാ​​ണ് ഇ​​ന്ത്യ. 100-ാം പി​​റ​​ന്നാള്‍​​ഇ​​ന്ത്യ​​ൻ ഹോ​​ക്കി​​യു​​ടെ 100-ാം പി​​റ​​ന്നാ​​ളി​​നോ​​ട് അ​​നു​​ബ​​ന്ധി​​ച്ച് 1400ൽ ​​അ​​ധി​​കം ഹോ​​ക്കി മ​​ത്സ​​ര​​ങ്ങ​​ൾ സം​​ഘ​​ടി​​പ്പി​​ക്കു​​മെ​​ന്ന് കേ​​ന്ദ്ര കാ​​യി​​ക മ​​ന്ത്രി മ​​ൻ​​സു​​ഖ് മാ​​ണ്ഡ​​വ്യ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. രാ​​ജ്യ​​ത്തി​​ന്‍റെ ഹോ​​ക്കി പാ​​ര​​ന്പ​​ര്യം വ്യ​​ക്ത​​മാ​​ക്കു​​ന്ന ഹോ​​ക്കി ഇ​​ന്ത്യ 100 മ്യൂ​​സി​​യ​​വും പ്ര​​ത്യേ​​ക സു​​വ​​നീ​​റും പു​​റ​​ത്തി​​റ​​ക്കു​​മെ​​ന്ന് ഹോ​​ക്കി ഇ​​ന്ത്യ…

Read More

ബ്ലാ​സ്റ്റേ​ഴ്സി​ൽ ച​രി​ത്ര​മെ​ഴു​തി അ​ഡ്രി​യാ​ൻ ലൂ​ണ

മും​ബൈ: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ൽ മ​റ്റൊ​രു നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ട് ഉ​റു​ഗ്വേ​ൻ താ​രം അ​ഡ്രി​യ​ൻ ലൂ​ണ. ബ്ലാ​സ്റ്റേ​ഴ്സി​ന് വേ​ണ്ടി ഏ​റ്റ​വും കൂ​ടു​ത​ൽ മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ താ​ര​മാ​ണി​പ്പോ​ൾ ലൂ​ണ. സൂ​പ്പ​ർ ക​പ്പി​ൽ മും​ബൈ​യ്ക്കെ​തി​രേ ലൂ​ണ​യു​ടെ എ​ണ്‍​പ​ത്തി​യേ​ഴാം മ​ത്സ​ര​മാ​യി​രു​ന്നു. 97 മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ച്ച സ​ഹ​ൽ അ​ബ്ദു​ൽ സ​മ​ദാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ജ​ഴ്സി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ള​ത്തി​ലി​റ​ങ്ങി​യ താ​രം. 89 മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ച്ച കെ.​പി. രാ​ഹു​ലാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 86 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച ജീ​ക്സ​ണ്‍ സിം​ഗും 81 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച സ​ന്ദീ​പ് സിം​ഗു​മാ​ണ് ലൂ​ണ​യ്ക്ക് താ​ഴെ​യു​ള്ള​ത്. അ​തേ​സ​മ​യം, ത​ങ്ങ​ളു​ടെ ആ​ദ്യ കി​രീ​ട​ത്തി​നാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഇ​നി​യും കാ​ത്തി​രി​ക്ക​ണം. സൂ​പ്പ​ർ ക​പ്പ് ഫു​ട്ബോ​ളി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് സെ​മി​ഫൈ​ന​ൽ കാ​ണാ​തെ പു​റ​ത്താ​യി. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ബ്ലാ​സ്റ്റേ​ഴ്സ് എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് മും​ബൈ സി​റ്റി​യോ​ട് തോ​റ്റു. എ​ണ്‍​പ​ത്തി​യെ​ട്ടാം മി​നി​റ്റി​ൽ വ​ഴ​ങ്ങി​യ സെ​ൽ​ഫ് ഗോ​ളാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന് തി​രി​ച്ച​ടി​യാ​യ​ത്.…

Read More

ഫി​ഫ 2026 ലോ​ക​ക​പ്പ്: ന​റു​ക്കെ​ടു​പ്പ് 20ന്

​​സൂ​​റി​​ച്ച്: 2026 ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ യോ​​ഗ്യ​​താ പ്ലേ​​ഓ​​ഫ് ടീ​​മു​​ക​​ൾ​​ക്കാ​​യു​​ള്ള ന​​റു​​ക്കെ​​ടു​​പ്പു​​ക​​ൾ ഈ മാസം 20ന് ​​ന​​ട​​ക്കും. 48 ടീ​​മു​​ക​​ൾ പ​​ങ്കെ​​ടു​​ക്കു​​ന്ന 2026 ലോ​​ക​​ക​​പ്പ് 23-ാം എ​​ഡി​​ഷ​​ന് അ​​വ​​സാ​​ന ആ​​റ് ടീ​​മു​​ക​​ളെ തീ​​രു​​മാ​​നി​​ക്കു​​ന്ന​​തി​​നു​​ള്ള പ്ലേ​​ഓ​​ഫ് ന​​റു​​ക്കെ​​ടു​​പ്പു​​ക​​ളാ​​ണ് 20ന് ​​സൂ​​റി​​ച്ചി​​ൽ ന​​ട​​ക്കു​​മെ​​ന്ന് ഫി​​ഫ ലോ​​ക​​ക​​പ്പ് അ​​റി​​യി​​ച്ച​​ത്. യൂ​​റോ​​പ്യ​​ൻ ബ്രാ​​ക്ക​​റ്റു​​ക​​ളി​​ൽ 16 ടീ​​മു​​ക​​ൾ ഉ​​ണ്ടാ​​കും. നാ​​ല് ത​​വ​​ണ ചാ​​ന്പ്യ​​ൻ​​മാ​​രാ​​യ ഇ​​റ്റ​​ലി ഉ​​ൾ​​പ്പെ​​ടെ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ നാ​​ല് സ്ഥാ​​ന​​ങ്ങ​​ൾ​​ക്കാ​​യി മ​​ത്സ​​രി​​ക്കും. ജൂ​​ണ്‍, ജൂ​​ലൈ മാ​​സ​​ങ്ങ​​ളി​​ൽ അ​​മേ​​രി​​ക്ക, കാ​​ന​​ഡ, മെ​​ക്സി​​ക്കോ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യാ​​ണ് ലോ​​ക​​ക​​പ്പ് മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ക്കു​​ന്ന​​ത്. ര​​ണ്ട് എ​​ൻ​​ട്രി​​ക​​ൾ​​ക്കാ​​യി യൂ​​റോ​​പ്പി​​ന് പു​​റ​​ത്തു​​നി​​ന്നു​​ള്ള ആ​​റ് ടീ​​മു​​ക​​ൾ മ​​ത്സ​​രി​​ക്കും. ബൊ​​ളീ​​വി​​യ​​യും ന്യൂ ​​കാ​​ലി​​ഡോ​​ണി​​യ​​യും ഇ​​തി​​ന​​കം യോ​​ഗ്യ​​ത നേ​​ടി​​യി​​ട്ടു​​ണ്ട്. എ​​ല്ലാ പ്ലേ​​ഓ​​ഫ് മ​​ത്സ​​ര​​ങ്ങ​​ളും മാ​​ർ​​ച്ച് 26 മു​​ത​​ൽ 31 വ​​രെ​​യു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി ന​​ട​​ക്കും.

Read More