കൊച്ചി: ഐഎസ്എല്‍ മത്സരക്രമത്തിൽ ധാരണയായി. മത്സരക്രമം അനുസരിച്ച് ബ്ലാസ്റ്റേഴ്സിന് സീസണില്‍ ഒമ്പത് ഹോം മത്സരങ്ങളുണ്ടാകും. ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും. ഫെബ്രുവരി 14-ന് വൈകുന്നേരം അഞ്ചിന് കോൽക്കത്തയിലാണ് കിക്കോഫ്. ഐഎസ്എല്ലിലെ മേയ് 11 വരെയുള്ള മത്സരക്രമം ആണ് ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്. മത്സരക്രമം അനുസരിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം ഫെബ്രുവരി 22ന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കും. മുംബൈ സിറ്റി എഫ്സി ആണ് എതിരാളികൾ. ഫെബ്രുവരി 28, മാർച്ച് 7,21 ,ഏപ്രിൽ 15,18, 23 ,മേയ് 10,17 ദിവസങ്ങളിലും കോഴിക്കോട്ട് ബ്ലാസ്റ്റേഴ്സിന് ഹോം മത്സരങ്ങളുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ എല്ലാ ഹോം മത്സരങ്ങളും കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലാകും നടക്കുക.
Read MoreCategory: Sports
ഇംഗ്ലീഷ് പ്രീമിയർ ലീഗ്: എവർട്ടണെ സമനിലയിൽ തളച്ച് ലീഡ്സ് യുണൈറ്റഡ്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീ്ഗ് ഫുട്ബോളിൽ എവർട്ടണെ സമനിലയിൽ തളച്ച് ലീഡ്സ് യുണൈറ്റഡ്. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. തിയേർനോ ബാരിയാണ് എവർട്ടണ് വേണ്ടി ഗോൾ നേടിയത്. ജെയിംസ് ജസ്റ്റിൻ ആണ് ലീഡ്സിനായി ഗോൾ സ്കോർ ചെയ്തത്. മത്സരം സമനിലയായതോടെ എവർട്ടണ് 33 പോയിന്റും ലീഡ്സിന് 26 പോയിന്റുമായി. ലീഗ് ടേബിളിൽ എവർടൺ പത്താം സ്ഥാനത്തും ലീഡ്സ് 16-ാം സ്ഥാനത്തുമാണുള്ളത്.
Read Moreഎംബാപ്പെയുടെ ഇരട്ട ഗോളില്‍ ജയം; റയല്‍ മാഡ്രിഡ് തലപ്പത്ത്
മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ റയൽ മാഡ്രിഡിന് ജയം. ഏവേ പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കു വിയ്യാറയലിനെ വീഴ്ത്തി റയൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളുകളാണ് ജയം നിര്‍ണയിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ വിനീഷ്യസ് ജൂണിയറിന്റെ ക്രോസ് തടയാനുള്ള ശ്രമത്തിനിടെ ലഭിച്ച പന്ത് വലയിലെത്തിച്ചാണ് എംബാപ്പെ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. ഇതോടെ ഈ സീസണിലെ താരത്തിന്റെ ലീഗ് ഗോളുകളുടെ എണ്ണം 20 ആയി. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച താരം റയലിന്റെ വിജയം ഉറപ്പിച്ചു. വിനീഷ്യസ് ജൂണിയർ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഗോൾ നേടാനായില്ല. ജയത്തോടെ 21 കളിയില്‍ നിന്ന് 51 പോയിന്റുമായാണ് റയല്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. 20 കളിയില്‍ 49 പോയിന്റുമായി ബാഴ്സലോണ രണ്ടാമതാണ്.
Read Moreഅണ്ടര്‍ 19 ലോകകപ്പില്‍ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ടോസ്
ബുലവായോ: അണ്ടർ 19 ലോകകപ്പിൽ ന്യസിലൻഡിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. നേരത്തെ മഴയെ തുടർന്ന് ടോസ് വൈകിയിരുന്നു. സിംബാബ്വെയിലെ ബുലവായോയിലുള്ള ക്യൂൻസ് സ്പോർട്സ് കോംപ്ലക്സാണ് വേദി. തുടർച്ചയായ മൂന്നാം ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ആയുഷ് മാത്രെ നയിക്കുന്ന ടീം ഇന്ത്യയിൽ വൈഭവ് സൂര്യവൻഷി, വിഹാൻ മൽഹോത്ര, ആരോൺ ജോർജ്, അഭിഗ്യാൻ കുണ്ഡു എന്നീ മികച്ച താരങ്ങളും അണിനിരക്കുന്നുണ്ട്. ആദ്യ ജയം ലക്ഷ്യമിട്ടാണ് ന്യൂസിലൻഡ് ഇറങ്ങുന്നത്. ടീം ഇന്ത്യ: ആയുഷ് മാത്രെ (നായകൻ), വൈഭവ് സൂര്യവൻഷി, വേദാന്ത് ത്രിവേദി, വിഹാൻ മൽഹോത്ര, അബിഗ്യാൻ കുണ്ഡു (വിക്കറ്റ് കീപ്പർ), ആരോൺ ജോർജ്, കനിഷ്ക് ചൗഹാൻ, ആർ. എസ്. അംബ്രിഷ്, ഖിലാൻ പട്ടേൽ, ഹെനിൽ പട്ടേൽ, മുഹമ്മദ് ഇനാൻ. ടീം ന്യൂസിലൻഡ്: ആര്യൻ മാൻ, ഹ്യൂഗോ ബോഗ്യൂ, ടോം ജോൺസ് ( ക്യാപ്റ്റൻ), സ്നേഹിത് റെഡ്ഢി, മാർക്കോ ആൽപെ…
Read Moreമനൻ വോറയ്ക്കും സെഞ്ചുറി: കേരളത്തിനെതിരേ ചണ്ഡിഗഡ് മികച്ച ലീഡിലേക്ക്
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരേ ചണ്ഡിഗഡ് മികച്ച സ്കോറിലേക്ക്. രണ്ടാംദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 332 റൺസെന്ന നിലയിലാണ് സന്ദർശകർ. 26 റൺസുമായി അർജിത് സിംഗും 25 റൺസുമായി തരൺപ്രീത് സിംഗുമാണ് ക്രീസിൽ. നിലവിൽ അവർക്ക് 193 റൺസിന്റെ ലീഡുണ്ട്. സെഞ്ചുറി നേടിയ അർജുൻ ആസാദിന്റെയും നായകൻ മനൻ വോറയുടെയും ഇന്നിംഗ്സുകളാണ് ചണ്ഡിഗഡിന് മികച്ച സ്കോർ സമ്മാനിച്ചത്. അർജുൻ 123 പന്തിൽ 15 ഫോറുകളും ഒരു സിക്സറുമുൾപ്പെടെ 102 റൺസെടുത്തപ്പോൾ മനൻ വോറ 206 പന്തിൽ 11 ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ 113 റൺസെടുത്തു. കൂടാതെ ശിവം ഭാംബ്രി 41 റൺസും നിഖിൽ താക്കൂർ 11 റൺസുമെടുത്തു. കേരളത്തിനു വേണ്ടി വിഷ്ണു വിനോദ് 26 റൺസ് വഴങ്ങി രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ ഏദൻ ആപ്പിൾ ടോം, എം.ഡി. നിതീഷ് എന്നിവർ ഓരോ വിക്കറ്റ് വീതവും…
Read Moreവൈഷ്ണവി ശര്‍മ മുംബൈ ഇന്ത്യന്‍സ് ടീമില്‍
വഡോദര: വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി-20 ക്രിക്കറ്റില്‍ പരിക്കേറ്റ ജി. കമാലിനിക്കു പകരം വൈഷ്ണവി ശര്‍മ മുംബൈ ഇന്ത്യന്‍സ് ടീമില്‍. ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയിലൂടെയാണ് 20കാരിയായ വൈഷ്ണവി രാജ്യാന്തര അരങ്ങേറ്റം നടത്തിയത്. ലങ്കയ്ക്ക് എതിരേ അഞ്ച് മത്സരങ്ങളില്‍നിന്ന് അഞ്ച് വിക്കറ്റ് ഈ ഇടംകൈ സ്പിന്നര്‍ സ്വന്തമാക്കിയിരുന്നു.
Read Moreഅമേലിയ ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീമിന്റെ കോച്ച്
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീമിന്റെ മുഖ്യപരിശീലകയായി കോസ്റ്റാറിക്കക്കാരിയായ അമേലിയ വാല്‍വെര്‍ഡെ നിയമിക്കപ്പെട്ടു. എഎഫ്സി വനിതാ ഏഷ്യന്‍ കപ്പ് ഫുട്ബോളിനായി തുര്‍ക്കിയില്‍ പരിശീലനത്തിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം 39കാരിയായ അമേലിയ ചേര്‍ന്നു. 2011ല്‍ കോച്ചിംഗ് കരിയര്‍ ആരംഭിച്ച അമേലിയ, കോസ്റ്റാറിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍നാള്‍ (2015-2023) പരിശീലകയായി റിക്കാര്‍ഡ് കുറിച്ചിരുന്നു.
Read Moreമാര്‍ച്ചിലും മെസി കേരളത്തിലേക്കില്ല; അർജന്റീനൻ ടീം ഖത്തറിലേക്ക്
ദോഹ: അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ലയണല്‍ മെസി കേരളത്തിലെത്തുന്നതില്‍ വീണ്ടും അനിശ്ചിതത്വം. മാര്‍ച്ച് വിന്‍ഡോയില്‍ ഖത്തറിലാകും അര്‍ജന്റീനയുടെ മത്സരങ്ങള്‍ എന്നാണ് വിവരം. മാര്‍ച്ചില്‍ ഉറപ്പായും കേരളത്തില്‍ എത്തുമെന്ന് അര്‍ജന്റീന പ്രതിനിധികള്‍ അറിയിച്ചെന്നാണ് നേരത്തെ കായികമന്ത്രി വി. അബ്ദുറഹിമാന് പറഞ്ഞത്. ദോഹ വേദിയായ ഖത്തര്‍ ഫുട്ബോള്‍ ഫെസ്റ്റിവലിന്റെ ഭാഗമായാണ് അര്‍ജന്റീനയുടെ മത്സരങ്ങള്‍. മാര്‍ച്ച് 26നും 31നും ഇടയിലാണ് അർജന്റീന ടീമിന്റെ മത്സരങ്ങൾ. 2022ല്‍ അര്‍ജന്റീന ലോകകിരീടം ഉയര്‍ത്തിയ ലുസൈല്‍ സ്റ്റേഡിയത്തില്‍ തന്നെയാകും മത്സരങ്ങള്‍. മാര്‍ച്ച് 27ന് നടക്കുന്ന ആദ്യപോരാട്ടത്തിൽ സ്പെയിൻ ആണ് അര്‍ജന്റീനയുടെ എതിരാളികൾ. 31ന് ആതിഥേയരായ ഖത്തറിനെ നേരിടും. ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ സൗദി അറേബ്യ, ഈജിപ്ത് ടീമുകള്‍ക്കൊപ്പം സെര്‍ബിയയും ഖത്തര്‍ ഫുട്ബോള്‍ ഫെസ്റ്റിവലിന്റെ ഭാഗമാകും.
Read Moreമൈക്കിൾ ബ്രേസ്വെല്ലിന് പരിക്ക്; കിവീസിന് തിരിച്ചടി
നാഗ്പുർ: ഏകദിന പരമ്പര നേടിയതിന്റെ ആവേശത്തിൽ ഇന്ത്യയ്ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കിറങ്ങാൻ തയാറെടുക്കുന്ന ന്യൂസിലൻഡ് ടീമിന് തിരിച്ചടി. ഓൾറൗണ്ടർ മൈക്കിൾ ബ്രേസ്വെൽ പരിക്ക് മൂലം പരമ്പരയിൽ കളിച്ചേക്കില്ലെന്നാണ് ന്യൂസിലൻഡ് ടീം മാനേജ്മെന്റ് നൽകുന്ന സൂചന. ബുധനാഴ്ചയാണ് അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരം നാഗ്പുരിൽ നടക്കുന്നത്. ഇതിന്റെ തയാറെടുപ്പിനിടെയാണ് ബ്രേസ്വെല്ലിന് കണങ്കാലിന് പരിക്കേറ്റത്. താരത്തിന്റെ പരിക്കിനെ തുടർന്ന് ഓൾറൗണ്ടർ ക്രിസ്റ്റൻ ക്ലാർക്കിനെ ആദ്യ മൂന്ന് മത്സരങ്ങൾക്കുള്ള ടീമിൽ കിവീസ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലൂടെയാണ് ക്ലാർക്ക് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. മൂന്ന് മത്സരങ്ങൾ കളിച്ച താരം ഏഴ് വിക്കറ്റുകളും നേടിയിരുന്നു.
Read More‘ഇനി കളിക്കാൻ കഴിയില്ല’: വിരമിക്കൽ പ്രഖ്യാപിച്ച് സൈന നെഹ്വാൾ
ന്യൂഡൽഹി: ഇന്ത്യന്‍ വനിതാ ബാഡ്മിന്റണിനു പുതിയ മാനങ്ങളും ഉണര്‍വും നല്കിയ സൈന നേഹ്വാള് വിരമിക്കല്‍ പ്രഖ്യാപിച്ചു. മുപ്പത്തിയഞ്ചാം വയസിലാണ് വിരമിക്കൽ പ്രഖ്യാപനം. കടുത്ത മുട്ടുവേദനയും ശാരീരിക ബുദ്ധിമുട്ടുകളും കാരണമാണ് കളം വിടുന്നതെന്ന് താരം. കഴിഞ്ഞ രണ്ട് വർഷമായി കടുത്ത മുട്ടുവേദനയെത്തുടർന്ന് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു സൈന. കഠിനമായ ശാരീരിക പരിശീലനങ്ങൾ താങ്ങാൻ തന്റെ ശരീരത്തിന് ഇനി കഴിയില്ലെന്ന് താരം ഒരു പോഡ്കാസ്റ്റിലൂടെ വ്യക്തമാക്കി. 2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ സൈന, ബാഡ്മിന്റണിൽ ലോക ഒന്നാം നമ്പർ പദവിയിലെത്തിയ ആദ്യ ഇന്ത്യൻ വനിതാ താരം കൂടിയാണ്. 2023 ല്‍ സിംഗപ്പുര്‍ ഓപ്പണിലാണ് സൈന അവസാനമായി മല്‍സരിക്കാനിറങ്ങിയത്. 2016-ലെ റിയോ ഒളിമ്പിക്സിനിടെ ഉണ്ടായ പരിക്കാണ് സൈനയുടെ കരിയറിൽ വലിയ ആഘാതമായത്. അതിനുശേഷം 2017-ൽ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും 2018-ൽ കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും നേടി ഗംഭീര തിരിച്ചുവരവ്…
Read More