ബംഗളൂരു: കളിക്കുക ഗോളടിക്കുക പിന്നാലെ ഗോൾ തിരികെ മേടിച്ച് സമനിലയോ തോൽവിയോ ചോദിച്ചുവാങ്ങുക. ആശാനെ മാറ്റി നിയമിച്ചിട്ടും ബ്ലാസ്റ്റേഴ്സിൽ കാര്യങ്ങളെല്ലാം പഴയപടി. ബംഗളൂരുവിനെ അവരുടെ മടയിൽ രണ്ടു ഗോളിന്റെ ലീഡ് എടുത്ത ശേഷം കേരള ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങി. ആദ്യ പകുതിയിലെ സുന്ദരൻ കളിയിലൂടെ ആരാധക മനംകവർന്ന മഞ്ഞപ്പട രണ്ടാം പകുതിയിലെ അമിത പ്രതിരോധത്തിൽ സ്വയം കുഴിതോണ്ടി അതിലൊടുങ്ങി. സ്ലാവിസ സ്റ്റൊവാനോവിച്ച്, കറേജ് പെക്കൂസൺ എന്നിവരുടെ ഗോളിൽ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയപ്പോൾ ഉദാന്ത സിംഗ് നായകൻ സുനിൽ ഛേത്രി എന്നിവരുടെ ഗോളിലാണ് ബംഗളൂരു സമനില പിടിച്ചത്. ബംഗളൂരുവിനെതിരെ ഇതുവരെ കണ്ട ബ്ലാസ്റ്റേഴ്സായിരുന്നില്ല കളത്തിൽ. ലീഗിലെ നമ്പർവൺ ടീമിനൊപ്പത്തിനൊപ്പമോ ഒരു പവൻ തൂക്കം മുന്നിലോ ആയിരുന്നു കൊമ്പൻമാർ. മധ്യനിരയിൽ കിസീത്തോയും പെക്കൂസണും നിറഞ്ഞു കളിച്ചതോടെ കളി ബ്ലാസ്റ്റേഴ്സിന്റെ വരുതിയിലായി. ഇതിനുള്ള ഫലം 16 ാം മിനിറ്റിൽ ലഭിച്ചു. മനോഹരമായോരു പ്രത്യാക്രമണത്തിൽ…
Read MoreCategory: Sports
കണ്ണീരോടെ ഫുട്ബോൾ ലോകം: സലയുടെ മൃതദേഹം കണ്ടെത്തി
ലണ്ടൻ: വിമാനാപകടത്തിൽ കാണാതായ അർജന്റൈൻ ഫുട്ബോൾ താരം എമിലിയാനോ സലയുടെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെത്തി. വിമാനാവശിഷ്ടങ്ങൾക്കിടയിൽനിന്നാണ് മൃതദേഹത്തിന്റെ ഭാഗങ്ങളും കണ്ടുകിട്ടിയത്. സലയുടെ ഒപ്പമുണ്ടായിരുന്ന പൈലറ്റും മരിച്ചതായി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. യുകെയുടെ എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് (എഎഐബി) ആണ് കടലിൽ പരിശോധന നടത്തി വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ജനുവരി 21-ാം തീയതി ഇംഗ്ലീഷ് ചാനലിനു മുകളിൽവച്ചാണ് സല സഞ്ചരിച്ചിരുന്ന ചെറുവിമാനം കാണാതായത്. നാന്റസിൽനിന്ന് കാർഡിഫിലേക്ക് സഞ്ചരിക്കവെയാണ് വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായത്.
Read More“സന്തോഷമുത്തം’ നൽകി, ആദ്യ കിരീടവുമായി ക്യാപ്റ്റൻ മണി; സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ക്യാപ്ടനായ ആദ്യ കണ്ണൂർ സ്വദേശി ടി.കെ.എസ്.മണിയെക്കുറിച്ച്
സിജി ഉലഹന്നാൻ കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി സമ്മാനിച്ച നായകനായിരുന്നു കണ്ണൂർ താളിക്കാവ് സുബ്രഹ്മണ്യൻ മണി. 1973 ഡിസംബർ 27ന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്ന ആവേശപ്പോരാട്ടത്തിൽ മിന്നുന്ന ഹാട്രിക്കിലൂടെയാണ് ക്യാപ്ടൻ മണി മലയാളികൾക്ക് “സന്തോഷമുത്തം’ നൽകിയത്. സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ കേരളത്തിന്റെ ക്യാപ്ടനായ ആദ്യ കണ്ണൂർ സ്വദേശിയും ടി.കെ.എസ്.മണി തന്നെ. തടിമിടുക്കും വൈദഗ്ധ്യവും ഒത്തുചേർന്ന കളിക്കാരനായിരുന്നു ക്യാപ്ടൻ മണി. കണ്ണൂരിലെ മൈതാനങ്ങളിൽ പ്രതിരോധനിരയിലാണ് മണി കളി തുടങ്ങിയത്. വളരെ ടഫ് ആയിട്ടുള്ള നീക്കങ്ങൾ കാരണം എതിർടീമിലെ കളിക്കാർ “കൊല മണി’ എന്നായിരുന്നു വിളിച്ചിരുന്നത്. ഹെഡ് ചെയ്യുന്നതിലും അസാമാന്യ മിടുക്കായിരുന്നു. പാറക്കണ്ടി എലിമെന്ററി സ്കൂളിലും മുനിസിപ്പൽ സ്കൂളിലുമായിട്ടായിരുന്നു പഠനം. മുനിസിപ്പൽ സ്കൂൾ ടീമിലും ജില്ലാ സ്കൂൾ ടീമിലും കളിച്ചുയർന്നു. അതോടൊപ്പം കണ്ണൂർ ലക്കിസ്റ്റാറിന്റെ ജഴ്സിയുമണിഞ്ഞു. 1957ൽ ലക്കിസ്റ്റാറിൽ കളിയാരംഭിച്ച മണി മൂന്നു വർഷത്തിനുശേഷം…
Read Moreഇനി ട്വന്റി-20 പോരാട്ടം
വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരേയുള്ള ഏകദിന പരമ്പര അനായാസം നേടിയ ഇന്ത്യ ട്വന്റി -20യിലും വെന്നിക്കൊടി പാറിക്കാൻ തയാറെടുക്കുന്നു. മൂന്നു മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയുടെ ആദ്യ മത്സരം ഇന്ന് വെല്ലിംഗ്ടണിൽ. നാലാം ഏകദിനം മുതല്‍ കോഹ്ലിക്കു വിശ്രമം നല്കിയതിനാല് രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുന്നത്. വിരാട് കോഹ്ലിയുടെ കീഴില്‍ ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും ഒരു പരമ്പര പോലും നഷ്ടമാക്കാതിരുന്ന ഇന്ത്യ ന്യൂസിലന്‍ഡില്‍ ട്വന്റി-20 പരമ്പര ജയിക്കാമെന്ന മോഹത്തിലാണ്. കോഹ്ലിയുടെ കീഴില്‍ പുലര്‍ത്തിയ മികവ് തുടരുകയെന്നതാണ് രോഹിത് ശര്‍മയുടെ വെല്ലുവിളി. രോഹിതിന്റെ കീഴില്‍ കളിച്ച നാലാം ഏകദിനത്തില്‍ നാണംകെട്ട തോല്‍വിയേറ്റുവാങ്ങിയപ്പോള്‍ അവസാന ഏകദിനത്തില്‍ ജയത്തോടെ ആത്മവിശ്വാസം തിരിച്ചുപിടിച്ചു. എന്നാല്‍, ഇന്ത്യക്ക് ഇതുവരെ ന്യൂസിലന്‍ഡില്‍ ട്വന്റി-20 പരമ്പര നേടാനായിട്ടില്ല. ടീമിലെ പലരും തുടര്‍ച്ചയായ മത്സരങ്ങളുടെ ക്ഷീണത്തിലാണെങ്കിലും ഇടവേളയ്ക്കുശേഷം ഋഷഭ് പന്ത് ടീമിനൊപ്പം ചേരും. ഓസട്രേലിയയ്ക്കെതിരേയും ന്യൂസിലന്ഡിനെതിരേയുമുള്ള ഏകദിന പരമ്പരയില്‍ പന്തില്ലായിരുന്നു. ലോകകപ്പിനുള്ള ടീമില്‍ ഇടംപിടിക്കാന്‍…
Read Moreഹീറോ അജിത്ലാൽ
കൊച്ചി: ആവേശപ്പോരിൽ കാലിക്കട്ട് വീണ്ടും ഹീറോസ്. പ്രൊ വോളി ലീഗിൽ യു മുംബയെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് തോപ്പിച്ച് കാലിക്കട്ട് ഹീറോസ് രണ്ടാം ജയം നേടി. ആദ്യ നാല് സെറ്റുകൾ ഇരു ടീമുകളും രണ്ട് വീതം ജയം സ്വന്തമാക്കിയപ്പോൾ അവസാന സെറ്റ് അത്യന്തം ആവേശമായി. സൂപ്പർ സെർവിലൂടെ രണ്ട് പോയിന്റ് സ്വന്തമാക്കി അവസാന സെറ്റിൽ കുതിപ്പ് തുടങ്ങിയ കാലിക്കട്ടിന് ഒരുഘട്ടത്തിൽപ്പോലും വെല്ലുവിളി ഉയർത്താൻ മുംബയ്ക്കായില്ല. ഒടുവിൽ കളിയിലുടനീളം ആധിപത്യം പുലർത്തിയ കാലിക്കട്ട് വെന്നിക്കൊടി പാറിച്ചു. മുംബയുടെ സക്വിലിനാണ് കളിയിലെ താരം. സ്കോർ: 15-10, 12-15, 15-13, 14-15, 15-9. മലയാളി താരം അജിത്ലാൽ ആയിരുന്നു ഇന്നലെയും കാലിക്കട്ടിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്. അഞ്ച് സെറ്റുകളിൽ നിന്നായി അജിത് 16 പോയിന്റാണ് നേടിയത്. ഇരുടീമുകളും ഒന്നിലധികം സെർവുകൾ പാഴാക്കിയ ആദ്യ സെറ്റിൽ ഒന്‍പത് സ്പൈക്ക് പോയിന്റുകളാണ് കാലിക്കട്ട് സ്വന്തമാക്കിയത്.…
Read Moreമിതാലി രാജ് ട്വന്റി-20യിൽ നിന്ന് വിരമിക്കുന്നു
മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം മിതാലി രാജ് രാജ്യാന്തര ട്വന്റി-20യിൽ നിന്ന് വിരമിക്കുന്നു. നാട്ടിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയോടെ 36 വയസുകാരിയായ മിതാലി വിരമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ചിലാണ് മൂന്ന് ട്വന്റി-20 മത്സരങ്ങൾ അടങ്ങിയ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര. അതേസമയം, മിതാലി ഏകദിന ക്രിക്കറ്റിൽ തുടർന്നും കളിക്കുമെന്നാണ് വിവരം. ഏകദിനത്തില്‍ ഇന്ത്യന്‍ ദേശീയ ടീമിനെ നയിക്കുന്നത് മിതാലി രാജാണ്. ട്വന്റി-20യില്‍ ഹര്‍മന്‍പ്രീതാണ് ഇന്ത്യയുടെ നായിക. ന്യൂസിലാൻഡിനെതിരായ പരമ്പരകള്‍ക്കായി ഇപ്പോൾ വെല്ലിംഗ്ടണിലാണ് ഇന്ത്യൻ വനിതാ സംഘം. ബുധനാഴ്ച ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. അന്തിമ ഇലവനിൽ മിതാലിക്ക് ഇടം നേടാനാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇന്ത്യക്കായി 85 ട്വന്റി-20 മത്സരങ്ങള്‍ കളിച്ച താരം മിതാലി 17 അര്‍ധ സെഞ്ചുറികൾ അടക്കം 2283 റണ്‍സെടുത്തു. 97 റൺസാണ് ഉയർന്ന സ്കോർ.
Read Moreവിൻഡീസ് പ്രതാപം വീണ്ടും
ആന്റിഗ്വ: പ്രതാപകാലം ഓർമിപ്പിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിന്റെ കാലിപ്സോ സംഗീതം വീണ്ടും. ഇംഗ്ലണ്ടിനെ രണ്ടാം ടെസ്റ്റിൽ 10 വിക്കറ്റിനു തകർത്ത് വെസ്റ്റ് ഇൻഡീസ് മൂന്ന് മത്സര പരന്പര 2-0ന് ഉറപ്പിച്ചു. പത്ത് വർഷത്തിനുശേഷമാണ് വെസ്റ്റ് ഇൻഡീസ് ഇംഗ്ലണ്ടിനെതിരേ ടെസ്റ്റ് പരന്പര നേടുന്നത്. ആദ്യടെസ്റ്റിൽ വിൻഡീസ് റിക്കാർഡ് ജയം നേടിയിരുന്നു. സ്കോർ: ഇംഗ്ലണ്ട് 187, 132 വിൻഡീസ് 306, വിക്കറ്റ് നഷ്ടപ്പെടാതെ 17. കഴിഞ്ഞ 10 ടെസ്റ്റ് സീരീസിൽ ഇംഗ്ലണ്ടിനെതിരേ രണ്ടാം തവണമാത്രമാണ് വെസ്റ്റ് ഇൻഡീസിനു പരന്പര നേടാൻ സാധിച്ചിട്ടുള്ളൂ. രണ്ടാമിന്നിംഗ്സിൽ വെറും 14 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയർ വിക്കറ്റ് നഷ്ടം കൂടാതെ മത്സരം പൂർത്തിയാക്കി. രണ്ട് ഇന്നിംഗ്സിലും നാലു വിക്കറ്റ് വീതം വീഴ്ത്തിയ വിൻഡീസിന്റെ പേസർ കെമർ റോച്ച് ആണ് മാൻ ഓഫ് ദ മാച്ച്.
Read Moreഫാബ്രിഗസ് ഗോളിൽ മൊണാക്കോ
മൊണാക്കോ: സെസ് ഫാബ്രിഗസിന്റെ ഗോളില്‍ ഫ്രഞ്ച് ലീഗ് വണ്ണില്‍ മൊണാക്കോയ്ക്ക് ജയം. തരംതാഴ്ത്തല്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന മൊണാക്കോ 2-1ന് ടുളൂസിനെ തോല്‍പ്പിച്ചു. ലീഗില്‍ ഏഴു മത്സരങ്ങള്‍ക്കുശേഷം മൊണാക്കോയുടെ ആദ്യ ജയമാണ്. കഴിഞ്ഞ മാസം ചെല്‍സിയില്‍നിന്ന് മൊണാക്കോയിലെത്തിയ ഫാബ്രിഗസിന്റെ ഫ്രഞ്ച് ലീഗിലെ ആദ്യ ഗോളാണ്. 15-ാം മിനിറ്റില്‍ അലക്സാണ്ടര്‍ ഗോളോവിനിലൂടെ മൊണാക്കോ മുന്നിലെത്തി. 20-ാം മിനിറ്റില്‍ ക്രിസ്റ്റഫര്‍ ജൂലിയന്‍ തുളൂസിന് സമനില നല്കി. എന്നാല്‍, 62-ാം മിനിറ്റില്‍ ഫാബ്രിഗസിന്റെ വിജയഗോളെത്തി. ഈ ലീഗ് സീസണില്‍ ഹോം ഗ്രൗണ്ടില്‍ നേടുന്ന ആദ്യ ജയമാണ്.
Read Moreകിവി ഫ്രൈ! പരന്പര 4-1ന് ഇന്ത്യ സ്വന്തമാക്കി
വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിനെതിരായ അഞ്ച് മത്സര ഏകദിന പരന്പരയിൽ അവസാന മത്സരത്തിൽ ഇന്ത്യക്കു ജയം. മധ്യനിര ബാറ്റ്സ്മാന്മാരുടെയും ബൗളർമാരുടെയും മികവിൽ 35 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ പരന്പര ഇന്ത്യ 4-1നു സ്വന്തമാക്കി. 113 പന്തിൽ 90 റണ്‍സ് എടുത്ത അന്പാട്ടി റായുഡുവാണ് മാൻ ഓഫ് ദ മാച്ച്. റായുഡു, ശങ്കർ, ജാദവ്… നാല് വിക്കറ്റ് നഷ്ടത്തിൽ 18 റണ്‍സ് എന്ന നിലയിൽ ഗതികെട്ടുനിന്ന ഇന്ത്യയെ അന്പാട്ടി റായുഡു, വിജയ് ശങ്കർ (64 പന്തിൽ 45 റണ്‍സ്), കേദാർ ജാദവ് (45 പന്തിൽ 34 റണ്‍സ്), ഹാർദിക് പാണ്ഡ്യ (22 പന്തിൽ 45 റണ്‍സ്) എന്നിവരാണ് കരയ്ക്കടുപ്പിച്ചത്. പവർപ്ലേയിൽ ആദ്യ നാല് വിക്കറ്റ് 2015 ലോകകപ്പിനുശേഷം ഇതാദ്യമായാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. ക്യാപ്റ്റൻ രോഹിത് ശർമ (രണ്ട്), ധവാൻ (ആറ്), ശുഭ്മാൻ ഗിൽ (ഏഴ്), ധോണി (ഒന്ന്) എന്നിവരാണ് 9.3…
Read Moreഐ ലീഗ്: നെറോക്കയ്ക്കും ഐസോളിനും ജയം
ഭുവനേശ്വര്‍: ഐ ലീഗില്‍ നെറോക്ക എഫ്സിക്കും ഐസോള്‍ എഫ്സിക്കും ജയം. കറ്റ്സുമി യുസയുടെ ഇരട്ട ഗോള്‍ മികവില്‍ നെറോക്ക 3-2ന് ഇന്ത്യന്‍ ആരോസിനെ തോല്‍പ്പിച്ചു. 68, 87 മിനിറ്റുകളിലാണ് യുസയുടെ ഗോളുകള്‍. രണ്ടു തവണ മുന്നില്‍നിന്നശേഷമാണ് ആരോസിന്റെ തോല്‍വി. 34-ാം മിനിറ്റില്‍ ബൊറിസ് താന്ഗ്ജാമിലൂടെ ആരോസ് മുന്നിലെത്തി. എന്നാല്‍ 38-ാം മിനിറ്റില്‍ ഒഡിലി ഫെലിക്സ് ചിഡി നെറോക്കയ്ക്ക് സമനില നല്കി. 62-ാം മിനിറ്റില്‍ ആരോസ് രോഹിത് ദാനുവിലൂടെ ലീഡ് നേടി. ജയത്തോടെ നെറോക്ക അഞ്ചാം സ്ഥാനത്തെത്തി. ആരോസ് ഒമ്പതാം സ്ഥാനത്താണ്. മറ്റൊരു മത്സരത്തില്‍ ഐസോള്‍ 1-0ന് നിലവിലെ ചാന്പ്യന്മാരായ മിനര്‍വ പഞ്ചാബിനെ പരാജയപ്പെടുത്തി. ലാല്റിച്ചനയുടെ ഗോളിലാണ് ജയം. ഐസോള്‍ ഏഴാമതും മിനര്‍വ എട്ടാം സ്ഥാനത്തുമാണ്.
Read More