ഹാമിൽട്ടൻ: സ്റ്റംപിനു പിന്നിൽ വീണ്ടും മിന്നൽ പ്രഹരവുമായി ധോണി. കീവീസ് താരം ടിം സീഫർട്ടാണ് ഇക്കുറി ധോണിക്ക് ഇരയായി മടങ്ങിയത്. കിവീസിനെതിരായ ട്വന്റി 20 പരന്പരയിലെ അവസാന മത്സരത്തിലായിരുന്നു ധോണിയുടെ പ്രകടനം. ന്യൂസീലൻഡ് ഇന്നിംഗ്സിലെ എട്ടാം ഓവർ എറിഞ്ഞ കുൽദീപ് യാദവിന്റെ പന്തിലാണ് സീഫർട്ട് പുറത്താകുന്നത്. ഓവറിലെ മൂന്നാം പന്ത് പ്രതിരോധിച്ച സീഫർട്ടിനു പിഴച്ചു. പന്ത് ധോണിയുടെ കൈകളിൽ. നിമിഷനേരത്തിൽ ധോണി സ്റ്റംപിളക്കി. സീഫർട്ടിന്റെ കാൽപ്പാദം ലൈനിന് തൊട്ടരികിലായിരുന്നു എന്ന് റീപ്ലേയിൽ വ്യക്തമായി. മൂന്നാം അന്പയറിനുപോലും തീരുമാനമെടുക്കാൻ കഴിയാത്ത അവസ്ഥ. ഒടുവിൽ സീഫർട്ട് പുറത്ത് എന്നതായിരുന്നു അന്പയറുടെ വിധി. 25 പന്തിൽനിന്ന് 43 റണ്‍സുമായി സീഫർട്ട് മടങ്ങി. ഇന്ത്യയുടെ ആദ്യ വിക്കറ്റായിരുന്നു ഇത്. 0.099 സെക്കൻഡുകൾ മാത്രമാണ് സ്റ്റംപിംഗിനായി ധോണിക്ക് വേണ്ടിവന്നത്.
Read MoreCategory: Sports
അഗ്യൂറോയ്ക്കു ഹാട്രിക്; ചെൽസിയെ നാണംകെടുത്തി മാഞ്ചസ്റ്റർ സിറ്റി
ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ചെൽസിയെ നാണംകെടുത്തി മാഞ്ചസ്റ്റർ സിറ്റി. ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ മറുപടിയില്ലാത്ത ആറു ഗോളുകൾക്ക് സിറ്റി ചെൽസിയെ വീഴ്ത്തി. 28 വർഷത്തിനിടയിലെ ചെൽസിയുടെ ഏറ്റവും വലിയ പരാജയമാണിത്. സെർജിയോ അഗ്യൂറോയുടെ ഹാട്രിക് മികവിലാണ് ഇത്തിഹാദ് സ്റ്റേഡിയത്തിൽ സിറ്റി ഗോളടിച്ചുകൂട്ടിയത്. റഹിം സ്റ്റെർലിംഗ് രണ്ടു ഗോൾ നേടി. ഗുണ്ടോഗനാണ് ശേഷിച്ച ഒരു ഗോൾ നേടിയത്. ആദ്യ പകുതിയിൽ സിറ്റി എതിരില്ലാത്ത നാലു ഗോളിന് മുന്നിട്ടുനിന്നു. 1991-ൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനോട് എതിരില്ലാത്ത ഏഴു ഗോളിനു പരാജയപ്പെട്ടതായിരുന്നു ചെൽസിയുടെ ഇതിനു മുന്‍പുള്ള വൻ പരാജയം. ജയത്തോടെ ലിവർപൂളിനെ മറികടന്ന് മാഞ്ചസ്റ്റർസിറ്റി ഒന്നാം സ്ഥാനത്തെത്തി. ചെൽസി ആറാം സ്ഥാനത്താണ്.
Read Moreസന്തോഷം അസ്തമിച്ചു!
നെയ്വേലി: 73-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽസ് യോഗ്യത നേടാനാവാതെ നിലവിലെ ചാന്പ്യന്മാരായ കേരളം പുറത്ത്. ദക്ഷിണമേഖലാ ഗ്രൂപ്പ് ഘട്ടപോരാട്ടത്തിലെ അവസാന മത്സരത്തിൽ സർവീസസിനോടും പരാജയപ്പട്ടതോടെയാണ് കേരളം പുറത്തായത്. ഇന്നലെ നടന്ന നിർണായക മത്സരത്തിൽ കേരളം 0-1ന് സർവീസസിനോട് പരാജയപ്പെട്ടു. ഗ്രൂപ്പ് ബിയിൽനിന്ന് സർവീസസ് ഫൈനൽസിനു യോഗ്യത സ്വന്തമാക്കി. സർവീസസിനെതിരേ ജയിക്കുകയും പോണ്ടിച്ചേരിയോട് തെലങ്കാന സമനില നേടുകയോ തോൽക്കുയോ ചെയ്യേണ്ട അവസ്ഥയിലാണ് കേരളം ഇന്നലെ ഇറങ്ങിയത്. ഗ്രൂപ്പിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ തെലങ്കാനയും പോണ്ടിച്ചേരിയും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഇതോടെ രണ്ട് ഗോൾ വ്യത്യാസത്തിലെങ്കിലും ജയിച്ചാൽ കേരളത്തിനു ഫൈനൽസ് യോഗ്യത നേടാമെന്ന സാഹചര്യം സംജാതമായി. എന്നാൽ, 1-0ന്റെ തോൽവി വഴങ്ങി കേരളം പുറത്തേക്കുള്ള വഴി തെരഞ്ഞെടുത്തു.
Read Moreറിക്കി പോണ്ടിംഗ് സഹ പരിശീലകൻ
ഇംഗ്ലണ്ടിലും വെയ്ൽസിലുമായി മേയ്-ജൂലൈ മാസങ്ങളിൽ നടക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റിനുള്ള ഓസ്ട്രേലിയൻ ടീമിന്റെ സഹ പരിശീലകനായി മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗിനെ സിഎ (ക്രിക്കറ്റ് ഓസ്ട്രേലിയ) നിയമിച്ചു. നാൽപ്പത്തിനാലുകാരനായ പോണ്ടിംഗിന്റെ സാന്നിധ്യം ഓസീസ് ബാറ്റ്സ്മാന്മാർക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. നാല് വർഷം മുന്‍പ് നാട്ടിൽ നടന്ന ലോകകപ്പ് ജയിച്ച് അഞ്ചാം ലോക കിരീടം കംഗാരുക്കൾ ഷെൽഫിൽ എത്തിച്ചിരുന്നു. പോണ്ടിംഗിന്റെ സാന്നിധ്യം ലോകകപ്പിൽ ടീമിനു ഗുണകരമാകുമെന്നും കിരീടം നിലനിർത്താൻ ഓസ്ട്രേലിയയെ സഹായിക്കുമെന്നും മുഖ്യപരിശീലകൻ ജെസ്റ്റിൻ ലാംഗർ പറഞ്ഞു. 375 ഏകദിനങ്ങൾ കളിച്ചിട്ടുള്ള പോണ്ടിംഗ് 2003, 2007 ലോകകപ്പുകളിൽ ഓസ്ട്രേലിയയെ കിരീടത്തിലെത്തിച്ചിരുന്നു.
Read Moreകിവികളുടെ നാട്ടിൽ കന്നിജയം
ഓക്ലൻഡ്: കാത്തിരിപ്പിനൊടുവിൽ കിവീസ് മണ്ണിൽ ഇന്ത്യക്ക് ട്വന്റി-20യിൽ കന്നിജയം. മൂന്ന് മത്സര പരന്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിനു ജയിച്ചു. ഏഴ് പന്ത് ബാക്കിനിൽക്കേയാണ് മെൻ ഇൻ ബ്ലൂ വെന്നിക്കൊടി പാറിച്ചത്. പരന്പര 1-1 സമനിലയിലെത്തിച്ച് ഇന്ത്യ സജീവമാക്കി നിലനിർത്തി. ഇതോടെ ഞായറാഴ്ച നടക്കുന്ന മൂന്നാം മത്സരം നിർണായകമായി. 11 പന്തുകൾക്കിടെ നിർണായകമായ മൂന്ന് കിവീസ് വിക്കറ്റുകൾ വീഴ്ത്തിയ കൃണാൽ പാണ്ഡ്യയാണ് മാൻ ഓഫ് ദ മാച്ച്. സ്കോർ: ന്യൂസിലൻഡ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 158. ഇന്ത്യ 18.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 162. കൃണാൽ, ഖലീൽ… വെല്ലിംഗ്ടണിൽ നടന്ന ആദ്യ മത്സരത്തിന്റെ മധുരസ്മരണയിൽ ബാറ്റിംഗിനിറങ്ങിയ കിവികൾക്ക് തുടക്കത്തിൽത്തന്നെ പ്രഹരമേറ്റു. വെല്ലിംഗ്ടണിൽ ആദ്യ എട്ട് ഓവറിൽ 85 റണ്‍സ് കടന്ന ന്യൂസിലൻഡ് ഓപ്പണർമാർക്ക് കടുത്ത പ്രതിരോധം തീർക്കുന്നതായിരുന്നു ഇന്നലെ ഇന്ത്യയുടെ ബൗളിംഗ്.…
Read Moreക്രിസ് ഗെയ്ൽ തിരിച്ചെത്തി
ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിനുള്ള വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിൽ ക്രിസ് ഗെയ്ലിനെയും എവിൻ ലെവിസിനെയും ഉൾപ്പെടുത്തി. 2018 ജൂലൈയിൽ ബംഗ്ലാദേശിനെതിരേ നാട്ടിൽ നടന്ന ഏകദിന പരന്പരയിലാണ് ഗെയ്ൽ വിൻഡീസിനായി അവസാനമായി ഇറങ്ങിയത്. തുടർന്നു നടന്ന ബംഗ്ലാദേശ്, ഇന്ത്യ പര്യടനങ്ങളിൽ ഗെയ്ൽ പങ്കെടുത്തിരുന്നില്ല. അഫ്ഗാനിസ്ഥാൻ പ്രീമിയർ ലീഗ്, ടി-10 ലീഗുകളിൽ കളിക്കാൻവേണ്ടിയായിരുന്നു അത്. വ്യക്തിപരമായ കാരണങ്ങളാൽ ലെവിസും ഇന്ത്യൻ, ബംഗ്ലാദേശ് പര്യടനങ്ങളിൽനിന്ന് വിട്ടുനിന്നിരുന്നു. നിക്കോളാസ് പുരാനെയും ടീമിൽ ഉൾപ്പെടുത്തി. ട്വന്റി-20 സ്പെഷലിസ്റ്റായ പുരാൻ ആദ്യമായാണ് ഏകദിന ടീമിൽ ഉൾപ്പെടുന്നത്. 20 മുതലാണ് വിൻഡീസ് – ഇംഗ്ലണ്ട് ഏകദിന പരന്പര.
Read Moreഗംഭീര വിദർഭ ! രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം വിദർഭയ്ക്ക്
നാഗ്പുർ: വിദർഭ തുടർച്ചയായ രണ്ടാം തവണയും രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടത്തിൽ മുത്തമിട്ടു. കഴിഞ്ഞ വർഷം ഡൽഹിയെ കീഴടക്കി കന്നിക്കിരീടം സ്വന്തമാക്കിയ വിദർഭ ഇത്തവണ സൗരാഷ്ട്രയെ തകർത്ത് ചാന്പ്യൻപട്ടം അരക്കിട്ടുറപ്പിച്ചു. ചേതേശ്വർ പൂജാരയുടെ വന്പുമായെത്തിയ സൗരാഷ്ട്രയെ 78 റണ്‍സിനാണ് വിദർഭ ഫൈനലിൽ കീഴടക്കിയത്. രണ്ട് ഇന്നിംഗ്സിലുമായി 11 വിക്കറ്റ് വീഴ്ത്തിയ ആദിത്യ സർവാത് ആണ് മാൻ ഓഫ് ദ മാച്ച്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 58 റണ്‍സ് എന്ന നിലയിലായിരുന്നു സൗരാഷ്ട്ര അവസാന ദിനമായ ഇന്നലെ ക്രീസിലെത്തിയത്. സ്കോർ: വിദർഭ 312, 200. സൗരാഷ്ട്ര 307, 127. കേരളത്തെ സെമിയിൽ ചുരുട്ടിക്കെട്ടിയാണു വിദർഭ ഫൈനലിൽ എത്തിയത്. വിദർഭയുടെ ബൗളിംഗ് ആക്രമണം നയിച്ചത് ഉമേഷ് യാദവും സൗരാഷ്ട്രയുടെ ബാറ്റിംഗ് കരുത്ത് പൂജാരയുമായിരുന്നു. പൂജാരയെ ആദ്യ ഇന്നിംഗ്സിൽ ഒരു റണ്ണിനും രണ്ടാം ഇന്നിംഗ്സിൽ പൂജ്യത്തിനും സർവാത് പുറത്താക്കിയതോടെ അവരുടെ കരുത്ത്…
Read Moreഇന്ത്യൻ പര്യടനത്തിന് സ്റ്റാർക്ക് ഇല്ല
മെൽബണ്‍: ഇന്ത്യയ്ക്കെതിരായ ഏകദിന പരന്പരയ്ക്കുള്ള ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ പേസർ മിച്ചൽ സ്റ്റാർക്കിനെ ടീമിൽ നിന്നൊഴിവാക്കി. ബിഗ് ബാഷ് ലീഗിൽ തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കുന്ന കെയ്ൻ റിച്ചാർഡ്സണെ സ്റ്റാർക്കിന് പകരം ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ച് ഏകദിനങ്ങളും രണ്ടു ട്വന്റി-20 മത്സരങ്ങളുമാണ് പരന്പരയിലുള്ളത്. പരന്പരയുടെ തുടക്കത്തിൽ ഉണ്ടാകില്ലെങ്കിലും അവസാന മത്സരങ്ങളിൽ ഷോണ്‍ മാർഷ് കളിക്കും. സഹോദരൻ മിച്ചൽ മാർഷിനെ ടീമിൽ നിന്നൊഴിവാക്കി. ഇന്ത്യയ്ക്കെതിരായ ഏകദിന പരന്പരയിൽ കളിച്ച പേസർ പീറ്റർ സിഡിലിനെയും ക്രിക്കറ്റ് ഓസ്ട്രേലിയ ഒഴിവാക്കി. ആരോണ്‍ ഫിഞ്ചാണ് നായകൻ. ടീം: ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റൻ), ഉസ്മാൻ കവാജ, ഷോണ്‍ മാർഷ്, പീറ്റർ ഹാൻഡ്സ്കോം, ഗ്ലെൻ മാക്സ് വെൽ, ആഷ്ടണ്‍ ട്യൂർണർ, മാർക്കസ് സ്റ്റോയിനസ്, അലക്സ് ക്യാരി, പാറ്റ് കമ്മിൻസ്, നഥാൻ കൂൾട്ടർ നൈൽ, ജെയ് റിച്ചാർഡ്സണ്, കെയ്ൻ റിച്ചാർഡ്സണ്, ജാസണ്‍ ബെഹറൻഡോർഫ്, നഥാൻ ലയണ്‍,…
Read Moreസന്തോഷ് ട്രോഫി: കർണാടക ഫൈനൽ റൗണ്ടിൽ
നെയ്വേലി: സന്തോഷ് ട്രോഫി ഫുട്ബോളിൽ കർണാടക ഫൈനൽ റൗണ്ടിൽ കടന്നു. തമിഴ്നാടിനെ സമനിലയില്‍ കുരുക്കിയാണ് കര്‍ണാടകയുടെ മുന്നേറ്റം. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചു. കർണാടകയ്ക്ക് വേണ്ടി മലയാളി താരം എ.എസ്.ആഷിഖ്(39) ഗോൾ നേടി. പെനാൽറ്റിയിൽ ഷോലെമലൈയാണ്(74) തമിഴ്നാടിന് വേണ്ടി വലകുലുക്കിയത്. പിന്നീട് ഇരുടീമും വിജയഗോളിനായി ശ്രമിച്ചെങ്കിലും സാധിച്ചില്ല. നാല് പോയന്റുമായാണ് കർണാടക ഗ്രൂപ്പിൽ ഒന്നാമതെത്തിയത്. രണ്ടു പോയിന്റുമായി തമിഴ്നാട് രണ്ടാംസ്ഥാനത്താണ്.
Read Moreകിവി കൊത്തിപ്പറിച്ചു; ആദ്യ ട്വന്റി-20യിൽ ഇന്ത്യക്ക് 80 റണ്‍സ് തോൽവി
വെല്ലിംഗ്ടണ്‍: കിവികൾ കൂട്ടമായി കൊത്തിപ്പറിച്ചപ്പോൾ നീലപ്പടയ്ക്ക് ദയനീയ തോൽവി. മൂന്നു മത്സര ട്വന്റി-20 ക്രിക്കറ്റ് പരന്പരയിലെ ആദ്യ പോരാട്ടത്തിൽ ന്യൂസിലൻഡ് 80 റണ്‍സിന് ഇന്ത്യയെ പരാജയപ്പെടുത്തി. വെല്ലിംഗ്ടണിൽ ഇന്ത്യ ബൗളിംഗിലും ബാറ്റിംഗിലും തികഞ്ഞ പരാജയമാകുന്നതാണ് കണ്ടത്. സ്കോർ: ന്യൂസിലൻഡ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 219. ഇന്ത്യ 19.2 ഓവറിൽ 139. തകർച്ചത്തുടക്കം ന്യൂസിലൻഡ് ഇന്ത്യക്കെതിരേ നേടുന്ന ഏറ്റവും ഉയർന്ന ട്വന്റി-20 സ്കോറായിരുന്നു ഇന്നലെ പിറന്നത്. 220 റണ്‍സ് എന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 31 പന്തിൽ 39 റണ്‍സ് നേടിയ എം.എസ്. ധോണിയാണ് ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ. ധോണിയും കൃണാൽ പാണ്ഡ്യയും (20 റണ്‍സ്) ഏഴാം വിക്കറ്റിൽ 52 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചതായിരുന്നു ഇന്ത്യൻ നിരയുടെ മികച്ച പ്രകടനം. തകർത്തടിച്ച് സീഫർട്ട് വിക്കറ്റ് കീപ്പർ ടിം സീഫർട്ടിന്റെ വെടിക്കെട്ട്…
Read More