ഓസ്ട്രേലിയൻ ഓപ്പൺ: പ്രമുഖർ മുന്നോട്ട്

മെ​ല്‍ബ​ണ്‍: ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ല്‍ ര​ണ്ടാം​റൗ​ണ്ട് മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ളെ​ല്ലാം വി​ജ​യം ക​ണ്ടു.​പു​രു​ഷ​വി​ഭാ​ഗ​ത്തി​ല്‍ റോ​ജ​ര്‍ ഫെ​ഡ​റ​ര്‍, റാ​ഫേ​ല്‍ ന​ദാ​ല്‍, മാ​രി​ന്‍ സി​ലി​ച്ച് തു​ട​ങ്ങി​യ​വ​ര്‍ മൂ​ന്നാം റൗ​ണ്ടി​ല്‍ ക​ട​ന്ന​പ്പോ​ള്‍ അ​ഞ്ചാം സീ​ഡ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ കെ​വി​ന്‍ ആ​ന്‍ഡേ​ഴ്‌​സ​ണെ അ​മേ​രി​ക്ക​യു​ടെ യു​വ​താ​രം ഫ്രാ​ന്‍സെ​സ് ടി​യാ​ഫോ ഒ​ന്നി​നെ​തി​രേ മൂ​ന്നു സെ​റ്റി​ന് അ​ട്ടി​മ​റി​ച്ചു.

ഓ​സ്‌​ട്രേ​ലി​യ​യു​ടെ യു​വ​താ​രം അ​ല​ക്‌​സ് ഡി ​മി​നോ​ര്‍, ഫ്രാ​ന്‍സി​ന്‍റെ ഗെയ്‌ൽ‍ മോ​ണ്‍ഫി​ല്‍സ്, ബ​ള്‍ഗേ​റി​യ​യു​ടെ ഗ്രി​ഗ​ര്‍ ദി​മി​ത്രോ​വ് എ​ന്നി​വ​രും മൂ​ന്നാം റൗ​ണ്ടി​ലെ​ത്തി. വ​നി​താ​വി​ഭാ​ഗ​ത്തി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്‍ ഡെ​ന്മാ​ര്‍ക്കി​ന്‍റെ ക​രോ​ളി​ന്‍ വോ​സ്‌​നി​യാ​സ്‌​കി, മു​ന്‍ ചാ​മ്പ്യ​ന്‍ ആ​ഞ്ച​ലി​ക്ക് കെ​ര്‍ബ​ര്‍, പെ​ട്രാ ക്വി​റ്റോ​വ, ബെ​ലി​ന്‍ഡ ബെ​ന്‍സി​ച്ച്, മ​രി​യ ഷ​റ​പ്പോ​വ തു​ട​ങ്ങി​യ​വ​രും മൂ​ന്നാം റൗ​ണ്ടി​ലെ​ത്തി.

നി​ല​വി​ലെ ചാ​മ്പ്യ​നാ​യ റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ ബ്രി​ട്ടീ​ഷ് താ​രം ഡാ​നി​യേ​ല്‍ ഇ​വാ​ന്‍സി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക്(7-6,7-6,6-3) ത​ക​ര്‍ത്താ​ണ് മൂ​ന്നാം​റൗ​ണ്ടി​ലെ​ത്തി​യ​ത്.​അ​മേ​രി​ക്ക​യു​ടെ ടെ​യ്‌​ല​ര്‍ ഫ്രി​റ്റ്‌​സാ​ണ് മൂ​ന്നാം റൗ​ണ്ടി​ല്‍ ഫെ​ഡ​റ​റു​ടെ എ​തി​രാ​ളി.

അ​മേ​രി​ക്ക​യു​ടെ മ​ക്കെ​ന്‍സി മ​ക്‌​ഡോ​ണാ​ള്‍ഡി​നെ​തി​രേ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ ഫൈ​ന​ലി​സ്റ്റാ​യ മാ​രി​ന്‍ സി​ലി​ച്ചി​ന്‍റെ വി​ജ​യം. ആ​തി​ഥേ​യ താ​രം മാ​ത്യു എ​ബ്ഡ​നെ​തി​രേ അ​നാ​യാ​സ ജ​യ​വു​മാ​യാ​ണ് ന​ദാ​ലി​ന്‍റെ മൂ​ന്നാം​റൗ​ണ്ട് പ്ര​വേ​ശം.​ സ്റ്റെ​ഫാ​നോ​സ് സി​റ്റ്‌​സി​പ്പാ​സ്, ഖാ​ര​ന്‍ കാ​ച്ച​നോ​വ്, റോ​ബ​ര്‍ട്ടോ ബൗ​ട്ടി​സ്റ്റ എ​ന്നി​വ​രും മൂ​ന്നാം റൗ​ണ്ടി​ലെ​ത്തി​യി​ട്ടു​ണ്ട്.

വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്‍ ക​രോ​ളി​ന്‍ വോ​സ്‌​നി​യാ​സ്‌​കി നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക് സ്വീ​ഡി​ഷ് താ​രം ജോ​ഹാ​ന്ന ലാ​ര്‍സ​നെ തോ​ല്‍പ്പി​ച്ചാ​ണ് മൂ​ന്നാം റൗ​ണ്ടി​ല്‍ ക​ട​ന്ന​ത്. ബ്ര​സീ​ലി​യ​ന്‍ താ​രം ബി​യാ​ട്രി​സ് ഹ​ദ്ദാ​ദ് മെ​യ​യെ​യാ​ണ് മു​ന്‍ ചാ​മ്പ്യ​ന്‍ കെ​ര്‍ബ​ര്‍ ര​ണ്ടാം റൗ​ണ്ടി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

റൊ​മാ​നി​യ​ന്‍ താ​രം ഐ​റീ​ന കാ​മി​ല ബെ​ഗു​വി​നെ​തി​രേ​യാ​യി​രു​ന്നു ചെ​ക്ക് താ​രം പെ​ട്രാ ക്വി​റ്റോ​വ​യു​ടെ ജ​യം. ക​രോ​ളി​ന ഗാ​ര്‍ഷ്യ, ആ​ഷ്‌​ലി ബാ​ര്‍ട്ടി, സ്ലോ​വെ​ന്‍ സ്റ്റീ​ഫ​ന്‍സ്, പെ​ട്രാ മാ​ര്‍ട്ടി​ക് തു​ട​ങ്ങി​യ​വ​രും ര​ണ്ടാം റൗ​ണ്ടി​ല്‍ വി​ജ​യം ക​ണ്ടു.​

ഡ​ബി​ള്‍സി​ല്‍ ഏ​ക ഇ​ന്ത്യ​ന്‍ പ്ര​തീ​ക്ഷ​യാ​യി​രു​ന്ന രോ​ഹ​ന്‍ ബൊ​പ്പ​ണ-​ദി​വി​ജ് ശ​ര​ണ്‍ സ​ഖ്യം ആ​ദ്യ റൗ​ണ്ടി​ല്‍ ത​ന്നെ തോ​റ്റു പു​റ​ത്താ​യി. സ്‌​പെ​യി​നി​ന്‍റെ പാ​ബ്ലോ ക​രാ​നോ ബു​സ്ത-​ഗി​ല്ലെ​ര്‍മോ ഗാ​ര്‍സ്യ ലോ​പ്പ​സ് സ​ഖ്യ​മാ​ണ് ഇ​വ​രെ തോ​ല്‍പ്പി​ച്ച​ത്.

Related posts