കൊച്ചി: മലയാളി താരം സി.കെ. വിനീത് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. ചെന്നൈയിൻ എഫ്സിയിലേക്കാണ് വിനീത് ചേക്കേറുന്നത്. ഇതു സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ചയുണ്ടാകും. ബ്ലാസ്റ്റേഴ്സിലെ പ്രധാന മലയാളി താരമായിരുന്ന സി.കെ വിനീത് ഈ സീസന്റെ തുടക്കത്തിൽ തന്നെ ക്ലബ് വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ വിനീതിനായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തന്നെ രംഗത്തിറങ്ങുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് വിടുമെന്ന സൂചനയുണ്ടായിരുന്ന സന്ദേശ് ജിങ്കനും അനസ് എടത്തൊടികയും ഈ സീസണിലും ക്ലബിനൊപ്പം തുടരും. ജനുവരി ഒന്ന് മുതൽ 31 വരെയാണ് ഐഎസ്എലിലെ ട്രാൻസ്ഫർ വിൻഡോ കാലാവധി.
Read MoreCategory: Sports
കോഹ്ലിയെ മാത്രം ശ്രദ്ധിച്ചാൽ പോരാ: ടെയ്ലർ
നേപ്പിയർ: ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ് പരന്പരയിൽ വികാട് കോഹ്ലിയെ മാത്രം ശ്രദ്ധിച്ചാൽ പോരെന്ന് ന്യൂസിലൻഡ് താരം റോസ് ടെയ്ലർ. ഇന്ത്യൻ ക്യാപ്റ്റൻ ലോക ഒന്നാം നന്പറും കരുതലോടെ സമീപിക്കേണ്ടതുമായ കളിക്കാരനാണ്. എന്നാൽ, ഇന്ത്യയുടെ രണ്ട് ഓപ്പണർമാരെയും അതുപോലെതന്നെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ടെയ്ലർ സഹതാരങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ബുധനാഴ്ചയാണ് ഇന്ത്യ-ന്യൂസിലൻഡ് ആദ്യ ഏകദിന മത്സരം. കോഹ്ലിയെ തളയ്ക്കാനുള്ള തന്ത്രങ്ങൾ മാത്രം ഇന്ത്യക്കെതിരേ ഇറങ്ങുന്പോൾ മതിയാവില്ല, ഓപ്പണർമാരായ രോഹിത് ശർമയും, ശിഖാർ ധവാനും അപകടകാരികളാണ്- ടെയ്ലർ പറഞ്ഞു. കോഹ്ലി ഒന്നാന്തരം കളിക്കാരനാണ്, ലോകത്തിലെ ഏറ്റവും മികച്ച ഏകദിന താരം. എന്നാൽ, കോഹ്ലിയെ മാത്രമല്ല ഇന്ത്യൻ ടീമിൽ ഭയപ്പെടേണ്ടത്. കോഹ്ലിക്ക് മുന്‍പ് ബാറ്റിംഗിനിറങ്ങുന്ന രോഹിതും ധവാനും അപകടകാരികളാണ് -ടെയ്ലർ പറഞ്ഞു.
Read Moreനേപ്പിയറിൽ റണ്ണൊഴുകും
നേപ്പിയർ: ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരന്പരയിലെ ആദ്യ മത്സരം നടക്കുന്ന നേപ്പിയർ ബാറ്റ്സ്മാന്മാരുടെ തകർത്താട്ടം കാണാൻ സാധിക്കുമെന്ന് വിലയിരുത്തൽ. നേപ്പിയറിലെ മക്ലീൻ പാർക്ക് പിച്ചിൽ മുന്‍പ് നടന്ന മത്സരങ്ങളിൽ റണ്ണൊഴുകിയിരുന്നു. എന്നാൽ, ആദ്യ ഓവറുകളിൽ പന്ത് ഇരുവശത്തേക്കും സ്വിംഗ് ചെയ്യും. അതിനാൽ തുടക്കത്തിൽ വിക്കറ്റ് വീഴ്ചയ്ക്കും സാധ്യതുണ്ടെന്നാണ് ക്രിക്കറ്റ് നിരീക്ഷകർ നല്കുന്ന സൂചന. റണ്ണൊഴുകുമെന്ന് ചൂണ്ടികാണിക്കാൻ കാരണം സൂപ്പർ സ്മാഷ് ട്വന്റി-20യിലെ ഒരു മത്സരത്തിൽ 432 റണ്‍സ് പിറന്നിരുന്നു. സമാനമായ പിച്ചാണ് ഇന്ത്യ-കിവീസ് മത്സരത്തിനും ഒരുക്കുന്നതെന്നാണ് റിപ്പോർട്ട്.
Read More‘ഇന്ത്യ = 80കളിലെ വിൻഡീസ് ’
ഓസ്ട്രേലിയൻ പര്യടനത്തോടെ ഇന്ത്യൻ ക്രിക്കറ്റ് ടീം വേറെ ലെവലായെന്ന് വിശേഷണം. ക്രിക്കറ്റ് ലോകം വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിനെ വാനോളം പുകഴ്ത്തുന്നു. ഏകദിന ലോകകപ്പ് അടുത്തുവന്നുകൊണ്ടിരിക്കേ കോഹ്ലിയെയും സംഘത്തെയും പിടിച്ചുകെട്ടാനുള്ള തന്ത്രങ്ങളുടെ പണിപ്പുരയിലാണ് ഏവരും. 1980കളിൽ ലോക ക്രിക്കറ്റിലെ അതികായരും എതിരാളികൾ പേടിയോടെ മാത്രം സമീപിക്കുകയും ചെയ്തിരുന്ന വെസ്റ്റ് ഇൻഡീസ് ടീമിനോടാണ് കോഹ്ലി യുടെ സംഘത്തെ ഉപമിക്കുന്നത്. ഓസ്ട്രേലിയൻ മുൻ ബാറ്റ്സ്മാനായ ഡീൻ ജോണ്‍സ് ആണ് ഇന്ത്യൻ ടീമിനെ 80കളിലെ വെസ്റ്റ് ഇൻഡീസ് സംഘത്തോട് ഉപമിച്ചത്. ചരിത്രം കുറിച്ച ഓസ്ട്രേലിയൻ പര്യടനത്തിൽ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീം അപ്രമാദിത്വം പുലർത്തി. പെർത്ത് ടെസ്റ്റ് ഒഴിച്ച് ഇന്ത്യയുടെ സർവാധിപത്യമായിരുന്നു ഓസ്ട്രേലിയയിൽ കണ്ടതെന്നും ലോകടീമുകൾ ഭയപ്പാടോടെയേ ഈ സംഘത്തെ കാണുകയുള്ളൂ എന്നും ഡീൻ ജോണ്‍സ് വ്യക്തമാക്കി. ബാറ്റിംഗിലും ബൗളിംഗിലും എതിരാളികൾക്ക് പേടിസ്വപ്നമാണ് ഇപ്പോഴത്തെ ഇന്ത്യൻ ടീം. വിരാട്…
Read Moreനമ്പർ വണ്‍ ഔട്ട് ; സിമോണ ഹാലെപ്പ്, സ്വരേവ്, കോറിക് പുറത്ത്
മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണിൽ അട്ടിമറി തുടരുന്നു. റോജർ ഫെഡറർ പുറത്തായതിനു പിന്നാലെ വനിതാ സിംഗിൾസിൽ ലോക ഒന്നാം നന്പർ താരമായ റൊമാനിയയുടെ സിമോണ ഹാലെപ്പും മടങ്ങി. മുൻ ലോക ഒന്നാം നന്പർ താരമായ സെറീന വില്യംസ് ആണ് ഹാലെപ്പിനെ പ്രീക്വാർട്ടറിൽ കീഴടക്കിയത്. പുരുഷ വിഭാഗത്തിലും രണ്ട് അട്ടിമറികൾ അരങ്ങേറി. നാലാം സീഡായ അലക്സാണ്ടർ സ്വരേവും 11-ാം സീഡായ ബൊർന കോറിക്കും പ്രീക്വാർട്ടറിൽ പുറത്തായി. അതേസമയം, ലോക ഒന്നാം നന്പർ പുരുഷ താരമായ നൊവാക് ജോക്കോവിച്ച്, ജാപ്പനീസ് താരങ്ങളായ കെയ് നിഷികോരി, നവോമി ഒസാക്ക തുടങ്ങിയവർ ക്വാർട്ടറിൽ കടന്നു. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ഹാലെപ്പിന് പുറത്തേക്കുള്ള വഴി സെറീന ഒരുക്കിയത്. സ്കോർ: 6-1, 4-6, 6-4. സെറീനയുടെ ചേച്ചി വീനസിനെ കീഴടക്കിയായിരുന്നു ഹാലെപ്പ് പ്രീക്വാർട്ടറിൽ കടന്നത്. യുഎസ് ഓപ്പണ്‍ ജേതാവായ ജാപ്പനീസ് താരം നവോമി ഒസാക്ക ലാത്വിയയുടെ…
Read Moreഓ…സിറ്റ്സിപാസ്! റോജർ ഫെഡറർ, സിലിച്ച്, കെർബർ പുറത്ത്
മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസിൽ ഇന്നലെ അട്ടിമറികളുടെ ദിനം. പുരുഷ വിഭാഗം സിംഗിൾസിൽ നിലവിലെ ജേതാവായ സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർ പ്രീക്വാർട്ടറിൽ പുറത്ത്. മരിൻ സിലിച്ച്, ആംഗലിക് കെർബർ, മരിയ ഷറപ്പോവ എന്നിവരും ഇന്നലെ പുറത്തായി. അതേസമയം, റാഫേൽ നദാൽ, പെട്ര ക്വിറ്റോവ തുടങ്ങിയവർ ക്വാർട്ടറിലേക്ക് മുന്നേറി. 14-ാം സീഡുകാരനായ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് ആണ് പ്രീക്വാർട്ടറിൽ ഫെഡററെ അട്ടിമറിച്ചത്. ടൈബ്രേക്കറിലേക്ക് നീണ്ട നാല് സെറ്റ് പോരാട്ടത്തിനൊടുവിൽ 6-7(11-13), 7-6(7-3), 7-5, 7-6(7-5)നായിരുന്നു ഇരുപതുകാരനായ സിറ്റ്സിപാസിന്റെ വിജയം. 20 എയ്സുകളാണ് ഗ്രീക്ക് താരം മത്സരത്തിലുടനീളം പായിച്ചത്. 20 ഗ്രാൻസ്ലാം കിരീടങ്ങൾ സ്വന്തംപേരിലുള്ള ഫെഡറർ ആകട്ടെ 12ഉം. ബാക്ക് ഹാൻഡ് റിട്ടേണുകളിൽ മിക്കതിനും നെറ്റ് തടസം സൃഷ്ടിച്ചതാണ് ഫെഡററിന്റെ പരാജയത്തിനു പ്രധാന കാരണം. 55 അൾഫോഴ്സ്ഡ് എററുകൾവരുത്തിയ ഫെഡറർ 12 ബ്രേക്ക് പോയിന്റും നഷ്ടപ്പെടുത്തി. വനിതാ വിഭാഗം…
Read Moreഗോൾമഴ പെയ്യിച്ച് പിഎസ്ജി
പാരീസ്: സ്വന്തം ഗ്രൗണ്ടില്‍ റിക്കാര്‍ഡ് ജയവുമായി പാരീ സാന്‍ ഷെര്‍മയിന്‍. കൈലിയന്‍ എംബാപ്പെ, എഡിന്‍സണ്‍ കവാനി എന്നിവരുടെ ഹാട്രിക് മികവില്‍ പിഎസ്ജി സ്വന്തം തട്ടകമായ പാര്‍ക് ഡെ പ്രിന്‍സസില്‍ 9-0ന് ഗ്വിന്ഗാപിനെ തകര്‍ത്തു. നെയ്മര്‍ ഇരട്ട ഗോളും തോമസ് മ്യൂനിയെ ഒരു ഗോളും നേടി. 19 കളിയില്‍ 53 പോയിന്റുമായി പിഎസ്ജി രണ്ടാമതുള്ള ലിലെയേക്കാള് ബഹുദൂരം മുന്നിലാണ്. 21 കളിയില്‍ ലിലെയെക്ക് 40 പോയിന്റാണുള്ളത്. ഒന്‍പത് ദിവസം മുമ്പ് ഫ്രഞ്ച് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗ്വിന്ഗാപിനോടേറ്റ 2-1ന്റെ തോല്‍വിക്ക് പകരംവീട്ടല്‍ കൂടിയായി ഈ ജയം. ഫ്രഞ്ച് ലീഗ് വണ്ണില്‍ സ്വന്തം ഗ്രൗണ്ടില്‍ പിഎസ്ജിയുടെ ഏറ്റവും വലിയ ജയമാണിത്. കഴിഞ്ഞ സീസണില്‍ ഡിജോണിനെതിരേ നേടിയ 8-0ന്റെ റിക്കാര്‍ഡാണ് പിഎസ്ജി തിരുത്തിയത്. 1994ല്‍ ഫ്രഞ്ച് കപ്പില്‍ കോട് ഷോഡിനെതിരേ നേടിയ 10-0ന്റെ ജയമാണ് പിഎസ്ജിയുടെ ഏറ്റവും വലിയ ജയം. 1935-36…
Read Moreകോഹ്ലിയെ പിന്തള്ളി അംല
വേഗത്തിൽ 27 ഏകദിന സെഞ്ചുറിയെന്ന റിക്കാർഡ് ദക്ഷിണാഫ്രിക്കൻ ഓപ്പണർ ഹഷിം അംലയ്ക്ക്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയാണ് അംല മറികടന്നത്. പാക്കിസ്ഥാനെതിരായ ആദ്യ ഏകദിനത്തിലാണ് അംലയുടെ നേട്ടം. മത്സരം ദക്ഷിണാഫ്രിക്ക തോറ്റെങ്കിലും അംല സെഞ്ചുറിയുമായി പുറത്താകാതെ നിന്നു. ഇന്ത്യൻ നായകൻ 169 ഇന്നിംഗ്സുകളിൽ നിന്നാണ് 27 ഏകദിന സെഞ്ചുറികൾ പൂർത്തിയാക്കിയത്. 167-ാം ഇന്നിംഗ്സിലായിരുന്നു അംലയുടെ 27-ാം സെഞ്ചുറി. പൂനയിൽ ഇംഗ്ലണ്ടിനെതിരേ 2017 ജനുവരിയിലായിരുന്നു കോഹ്ലിയുടെ 27-ാമത് ഏകദിന സെഞ്ചുറി പിറന്നത്. നിലവിൽ 39 സെഞ്ചുറികൾ കോഹ്ലിയുടെ പേരിലുണ്ട്.
Read Moreറയൽ, അത്ലറ്റിക്കോ ജയിച്ചു
മാഡ്രിഡ്: കസേമിറോയും ലൂക്ക മോഡ്രിച്ചും അവസാന മിനിറ്റുകളില്‍ നേടിയ ഗോളുകളില്‍ റയല്‍ മാഡ്രിഡ് 2-0ന് സെവിയ്യയെ തോല്‍പ്പിച്ചു. ജയത്തോടെ റയല്‍ സെവിയ്യയെ മറികടന്ന് ലാ ലിഗ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. 20 കളിയില്‍ റയലിന് 36 പോയിന്റാണുള്ളത്. ഇത്രതന്നെ മത്സരങ്ങളില്‍ സെവിയ്യയ്ക്ക് 33 പോയിന്റും. ഗോളകന്നുനിന്ന ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയില്‍ റയല്‍ ആധിപത്യം പുലര്‍ത്തി. റയലിന്റെ കൗമാര ബ്രസീലിയന്‍താരം വിനിഷ്യസ് ജൂണിയര്‍ മികച്ച പ്രകടനമാണ് നടത്തിയത്. യുവതാരത്തിന്റെ പ്രകടനം സെവിയ്യയെ പലപ്പോഴും ഞെട്ടിച്ചു. 78-ാം മിനിറ്റില്‍ കസേമിറോ റയലിനെ മുന്നിലെത്തിച്ചു. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ മോഡ്രിച്ചിന്റെ ഗോളില്‍ റയല്‍ ജയം ഉറപ്പിച്ചു.മറ്റൊരു മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് 3-0ന് ഹ്യൂസ്കയെ തോല്‍പ്പിച്ചു.
Read Moreകംഗാരു രസായനം!
മെൽബണ്‍: ചരിത്രത്തിലൊരിക്കലും ഇന്ത്യ ഇത്ര ആധികാരികമായി ഓസ്ട്രേലിയൻ പര്യടനം പൂർത്തിയാക്കിയിട്ടില്ല. മൂന്ന് മത്സര ട്വന്റി-20 പരന്പര 1-1ന് സമനിലയിലാക്കി ഓസീസ് പര്യടനത്തിനു തുടക്കമിട്ട ഇന്ത്യ തുടർന്ന് നടന്ന നാല് മത്സര ടെസ്റ്റ് പരന്പര 2-1ന് സ്വന്തമാക്കി. പിന്നാലെ മൂന്ന് മത്സര ഏകദിന പരന്പരയിലും 2-1ന്റെ കിരീട ധാരണം. അതോടെ നവംബർ 21ന് ആരംഭിച്ച് ഇന്നലെ അവസാനിച്ച ഇന്ത്യയുടെ കംഗാരുവേട്ടയ്ക്ക് ശുഭപര്യവസാനം. ഇന്നലെ നടന്ന നിർണായകമായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിനാണ് വെന്നിക്കൊടി പാറിച്ചത്. സ്കോർ: ഓസ്ട്രേലിയ 48.4 ഓവറിൽ 230. ഇന്ത്യ 49.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 234. കറക്കി വീഴ്ത്തി ചാഹൽ യുസ്വേന്ദ്ര ചാഹലിന്റെ ബൗളിംഗ് മികവാണ് ഓസ്ട്രേലിയയെ ചുരുങ്ങിയ സ്കോറിൽ ഒതുക്കാൻ ഇന്ത്യക്ക് സഹായകമായത്. 10 ഓവറിൽ 42 റണ്‍സ് വഴങ്ങി ചാഹൽ ആറ് വിക്കറ്റുകൾ സ്വന്തമാക്കി. സ്റ്റോയിൻസിനെ ചാഹലിന്റെ പന്തിൽ…
Read More