ന്യൂഡൽഹി: ഇന്ത്യയുടെ വനിതാ ബോക്സിംഗ് സൂപ്പർ താരമായ മേരികോം ചരിത്ര സ്വർണം ലക്ഷ്യമിട്ട് ലോക ചാന്പ്യൻഷിപ്പിന്. ഇന്ത്യൻ താരം ലക്ഷ്യമിടുന്നത് ആറാം ലോക കിരീടത്തിനായാണ്. ഇന്നു മുതലാണ് എഐബിഎ വനിതാ ലോക ചാന്പ്യൻഷിപ്പ് ബോക്സിംഗ്. ഇതുവരെ നടന്നതിൽ ഏറ്റവും വലിയ പോരാട്ടവേദിയാണ് ഇത്തവണത്തേത്. 73 രാജ്യങ്ങളിൽനിന്നായി 333 താരങ്ങൾ പത്താം എഡിഷൻ പോരാട്ടത്തിനെത്തും. ചാന്പ്യൻഷിപ്പിന് ഇന്ത്യയെ പ്രതിനിധീകരിച്ച് പത്ത് അംഗങ്ങൾ ഇറങ്ങും. മുപ്പത്തഞ്ചുകാരിയായ മേരികോമിനെയാണ് ഏവരും ഉറ്റുനോക്കുന്നത്. അഞ്ച് തവണ മേരികോം ലോക ബോക്സിംഗ് ചാന്പ്യൻ ആയി. 45, 46, 48 കിലോഗ്രാം വിഭാഗങ്ങളിലായാണിത്. ആറാം കിരീടമണിഞ്ഞ് ചരിത്രം കുറിക്കാനാണ് മേരികോം ഇറങ്ങുക. അയർലൻഡിന്റെ കാത്തീ ടെയ്ലറും അഞ്ച് തവണ ലോക ചാന്പ്യൻഷിപ്പിൽ വെന്നിക്കൊടി പാറിച്ചിട്ടുണ്ട്. ഇന്ത്യയുടെ സരിത ദേവി 60 കിലോഗ്രാം വിഭാഗത്തിൽ പോരാട്ടത്തിനിറങ്ങുന്നു. രണ്ടാം കിരീടമാണ് സരിതയുടെ ലക്ഷ്യം. പിങ്കി ജാൻഗ്ര (51 കിലോഗ്രാം),…
Read MoreCategory: Sports
ഇന്ത്യയിൽ എഫ് വണ്‍ പാരന്പര്യമില്ല: ഹാമിൽട്ടണ്
ഫോർമുല വണ്‍ കാറോട്ട മത്സരത്തിനുള്ള പാരന്പര്യമോ കാണികളോ ഇന്ത്യയിൽ ഇല്ലെന്നും ഇന്ത്യൻ എഫ് വണ്ണിൽ പങ്കെടുക്കാനെത്തിയപ്പോൾ അതു വെളിപ്പെട്ടെന്നും ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൽട്ടണ്. ഇന്ത്യയിൽ എഫ് വണ്‍ നടന്നത് തികച്ചും ദയനീയമായിപ്പോയെന്നും യാതൊരു കണക്കുകൂട്ടലുമില്ലാതെയാണ് വേദിയൊരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ രാജ്യങ്ങളിൽ എഫ് വണ്‍ സംഘടിപ്പിക്കുന്നതിന്റെ പ്രസക്തി മനസിലാകുന്നില്ല. ലണ്ടൻ ഗ്രാൻപ്രീകൾപോലുള്ള സ്ഥലങ്ങളിലെത്തിയാലേ എഫ് വണ്ണിന്റെ മനോഹാരിതയും ആവേശവും മനസിലാകുകയുള്ളൂ എന്നും ഹാമിൽട്ടണ് പറഞ്ഞു. പാരന്പര്യ വേദികൾക്കുപുറമേ ചൈന, ഇന്ത്യ, ദക്ഷിണകൊറിയ, സിംഗപ്പുർ, അബുദാബി, ബഹ്റിൻ, റഷ്യ, അസർബൈജാൻ, തുർക്കി എന്നിവിടങ്ങളിൽ എഫ് വണ്‍ ചാന്പ്യൻഷിപ്പ് നടത്തിയപ്പോൾ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ബ്രസീലിയൻ ഗ്രാൻപ്രീയിലും വെന്നിക്കൊടി പാറിച്ച് ഹാമിൽട്ടണ് ഈ സീസണ് കിരീടം ഉറപ്പിച്ചിരുന്നു.
Read Moreസക്സസ് സക്സേന
തിരുവനന്തപുരം: ബാറ്റുകൊണ്ടും പന്തുകൊണ്ടും എതിരാളികൾക്കുമേൽ ജലജ് സക്സേന ‘സക്സസ്’ ആയപ്പോൾ ആന്ധ്രയ്ക്കെതിരേയുള്ള രഞ്ജി ട്രോഫിയിൽ കേരളം വിജയത്തിനരികെ. ഒരു ദിനം ബാക്കി നിൽക്കെ ആന്ധ്ര രണ്ടാം ഇന്നിംഗ്സിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 102 റണ്‍സ് എന്ന നിലയിൽ. രണ്ടു വിക്കറ്റ് മാത്രം അവശേഷിക്കെ ആന്ധ്രയുടെ ലീഡ് 27 റണ്‍സ് മാത്രം. മധ്യപ്രദേശുകാരനായ ജലജ് സക്സേനയുടെ സെഞ്ചുറി മികവ് കേരളത്തിന് ഒന്നാം ഇന്നിംഗ്സിൽ ലീഡിനും, ബൗളിംഗ് മികവ് ആന്ധ്രയുടെ രണ്ടാം ഇന്നിംഗ്സ് തകർച്ചയ്ക്കും കാരണമായി. ഓൾ റൗണ്ടറായ ജലജ് 133 റണ്‍സ് സ്കോർ ചെയ്തതിനു പിന്നാലെ ബൗളിംഗിനിറങ്ങിയപ്പോൾ ഏഴു വിക്കറ്റും വീഴ്ത്തി. ആദ്യ ഇന്നിംഗ്സിൽ ആന്ധ്ര 254 റണ്‍സ് സ്കോർ നേടി. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് 328 റണ്‍സിന് അവസാനിച്ചു. ഒരു വിക്കറ്റിന് 227 റണ്‍സ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് സ്കോർ 241…
Read Moreമുഷ്ഫിക്കറിനു റിക്കാർഡ്
ധാക്ക: വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിക്കർ റഹീം റിക്കാർഡ് ഇരട്ട സെഞ്ചുറിയുമായി കളം നിറഞ്ഞപ്പോൾ സിംബാബ്വെയ്ക്കെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 522 ന് ഡിക്ലയർ ചെയ്തു. മുഷ്ഫിക്കർ 421 പന്ത് നേരിട്ട് 219 റണ്‍സുമായി പുറത്താകാതെനിന്നു. മൊമിനുൾ ഹഖും (161 റണ്‍സ്) മെഹ്ദി ഹസൻ മിർസയും (68 നോട്ടൗട്ട്) മുഷ്ഫിക്കറിന് മികച്ച പിന്തുണ നല്കി. രണ്ടാം ദിനം അവസാനിക്കുന്പോൾ സിംബാബ്വെ ഒന്നാം ഇന്നിംഗ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 25 റണ്‍സ് എടുത്തിട്ടുണ്ട്. ടെസ്റ്റിൽ ഒരു ബംഗ്ലാദേശ് ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് മുഷ്ഫിക്കറിന്റെ 219 നോട്ടൗട്ട്. ഏറ്റവും അധികം പന്ത് നേരിട്ട റിക്കാർഡും താരം നേടി. ജനുവരി 2017ൽ ഷക്കീബ് അൽ ഹസൻ നേടിയ 217 റണ്‍സ് ആണ് മുഷ്ഫിക്കർ മറികടന്നത്. സിംബാബ്വെയ്ക്കെതിരേ രണ്ട് ഇരട്ട സെഞ്ചുറി…
Read Moreന്യൂസിലൻഡ് പര്യടനം ഗുണം ചെയ്യും: ദ്രാവിഡ്
ഇന്ത്യ എ ടീം ന്യൂസിലൻഡിൽ നടത്തുന്ന പര്യടനം കളിക്കാർക്ക് ഓസ്ട്രേലിയയിൽ ഗുണം ചെയ്യുമെന്ന് രാഹുൽ ദ്രാവിഡ്. അജിങ്ക്യ രഹാനെ, രോഹിത് ശർമ, മുരളി വിജയ്, പൃഥ്വി ഷാ, പാർഥിവ് പട്ടേൽ, ഹനുമ വിഹാരി എന്നിവർ ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ ഉണ്ട്. ഇവർ ഡിസംബർ ആറിന് ഓസ്ട്രേലിയയ്ക്കെതിരേ ആരംഭിക്കുന്ന നാല് മത്സര ടെസ്റ്റ് പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിലുമുണ്ട്. ന്യൂസിലൻഡിലെയും ഓസ്ട്രേലിയയിലും സാഹചര്യം ഒന്നല്ലെങ്കിലും കളിക്കാർക്ക് ഗുണകരമാകുമെന്ന് ദ്രാവിഡ് പറഞ്ഞു. പേസ് അനുകൂല പിച്ചുകളിൽ കളിക്കാൻ ലഭിക്കുന്ന അവസരം താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താൻ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ എയുടെ ന്യൂസിലൻഡ് പര്യടനത്തിലെ ആദ്യ അനൗദ്യോഗിക ടെസ്റ്റ് 16ന് ആരംഭിക്കും. മൂന്ന് ടെസ്റ്റും മൂന്ന് ഏകദിനവുമാണ് ഇന്ത്യ എ ന്യൂസിലൻഡിൽ കളിക്കുക.
Read Moreകോഹ്ലിക്ക് നിയന്ത്രണം വിട്ടു: ആനന്ദ്
കോൽക്കത്ത: ആരാധകനോട് രാജ്യംവിട്ട് പോകാൻ ആവശ്യപ്പെട്ട് വിവാദത്തിലായ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് നിയന്ത്രണം വിട്ടതാകുമെന്ന് ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദ്. സംഭവം വിവാദമായപ്പോൾ കോഹ്ലി മാപ്പ് പറഞ്ഞിരുന്നു. കോഹ്ലിക്ക് നിയന്ത്രണം നഷ്ടപ്പെട്ടിരിക്കാം. വികാരാധീനനായ അദ്ദേഹം മനസിൽ വന്നത് അതേപടി പറഞ്ഞതുമാകാം – ആനന്ദ് പറഞ്ഞു.
Read Moreആനന്ദിനെ തളച്ച് നിഹാൽ സരിൻ
തൃശൂർ: ലോകചെസിലെ അതികായൻ വിശ്വനാഥൻ ആനന്ദിനെ തൃശൂരിൽനിന്നുള്ള അദ്ഭുത ചെസ് ബാലൻ നിഹാൽ സരിൻ സമനിലയിൽ പിടിച്ചു. കോൽക്കത്തയിൽ നടക്കുന്ന ഇന്ത്യയിലെ പ്രഥമ സൂപ്പർ ചെസ് ടൂർണമെന്റ് റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിലാണ് അണ്ടർ 14 ലോക ചാമ്പ്യനായ നിഹാൽ സരിനോടു വിശ്വനാഥൻ ആനന്ദ് സമനില വഴങ്ങിയത്. 25 മിനിറ്റാണ് റാപ്പിഡ് ചെസിന്റെ സമയക്രമം. മത്സരം എട്ടു റൗണ്ട് സമാപിച്ചപ്പോൾ നിഹാൽ ആറു സമനിലകളാണ് നേടിയത്. ആനന്ദിനു പുറമേ കഴിഞ്ഞവർഷത്തെ ലോകചാമ്പ്യൻഷിപ്പിൽ റണ്ണർഅപ്പായ റഷ്യൻതാരം സെർജി കർജാക്കിൻ, നിലവിലെ ലോക മൂന്നാം നമ്പർ താരം മാമെ ദെരോവ്, ലോക പത്താംനന്പർ താരം വെസ്ലി സോ, ലോക 25-ാം നമ്പർ താരം ഹരികൃഷ്ണ, ലോക 44-ാം നമ്പർ താരം വിദിത് സന്തോഷ് ഗുജറാത്തി എന്നിവരും നിഹാലിനു മുന്നിൽ സമനില വഴങ്ങി. അമേരിക്കയുടെ ഹിക്കാരു നക്കാമുറ, ലോക 11-ാം നമ്പർ താരം…
Read Moreബ്ലാസ്റ്റേഴ്സിനു തോൽവി
കൊച്ചി: സ്വന്തം തട്ടകത്തിൽ ബ്ലാസ്റ്റേഴ്സിന് വീണ്ടും ദയനീയ തോൽവി. ഇന്നലെ എഫ്സി ഗോവയ്ക്കെതിരേ നടന്ന മത്സരത്തിൽ 3-1 നാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. ഗോവയുടെ സ്പാനിഷ് സ്ട്രൈക്കർ ഫെറാൻ കോറോമിനസ് രണ്ടും മൻവീർ സിംഗ് ഒരു ഗോളും നേടി. ഇഞ്ചുറി ടൈമിൽ ക്രമരാവിച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസഗോൾ നേടിയത്. ലീഗിൽ ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. കഴിഞ്ഞ മത്സരത്തിൽ ബംഗളൂരു എഫ്സിക്കെതിരെ 2-1ന് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. മലയാളിതാരം അനസ് എടത്തൊടികയെ ആദ്യമായി ടീമിൽ ഉൾപ്പെടുത്തിയെങ്കിലും ഗോവയുടെ അതിവേഗ ആക്രമണങ്ങൾക്ക് മുന്പിൽ പിടിച്ചു നിൽക്കാനായില്ല. പന്തടക്കത്തിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഷോട്ടുകൾ പായിക്കുന്നതിലും ഏറെ മുന്നിട്ടുനിന്നത് ഗോവയായിരുന്നു. മുൻ മത്സരങ്ങളെ അപേക്ഷിച്ച് മത്സരം കാണാൻ കാണികൾ കുറവായിരുന്നു. ബ്ലാസ്റ്റേഴ്സിൽ നിർണായക മാറ്റങ്ങളുമായാണ് കോച്ച് ഡേവിഡ് ജയിംസ് ടീമിനെ ഇറക്കിയത്. മലയാളി താരം അനസ് എടത്തൊടികയെ ഇന്നലത്തെ മത്സരത്തിൽ ടീമിൽ ഉൾപ്പെടുത്തി. മൂന്ന് കളികളിൽ…
Read Moreതകർത്തടിച്ച് ധവാൻ, പന്ത്; ഇന്ത്യ പരമ്പര തൂത്തുവാരി
ചെന്നൈ: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി 20 പരന്പര ഇന്ത്യ തൂത്തുവാരി. ചെന്നൈയിൽ നടന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ശിഖർ ധവാൻ (62 പന്തിൽ 92), റിഷഭ് പന്ത് (58) എന്നിവരുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യക്കു വിജയമൊരുക്കിയത്. ആദ്യ രണ്ടു മത്സരവും ജയിച്ച ഇന്ത്യ നേരത്തെതന്നെ പരന്പര സ്വന്തമാക്കിയിരുന്നു. സ്കോർ: വെസ്റ്റ് ഇൻഡീസ്- 181/3, ഇന്ത്യ- 182/4. ആദ്യം ബാറ്റു ചെയ്ത വിൻഡീസ് നിശ്ചിത ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 181 റണ്‍സ് നേടി. നിക്കോളാസ് പുരാന്റെ അർധസെഞ്ചുറിയാണ് വിൻഡീസിനു ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിൻഡീസിന് ഷായ് ഹോപ്പും ഷിംറോണ്‍ ഹെറ്റ്മയറും ചേർന്ന് മികച്ച തുടക്കം സമ്മാനിച്ചു. 6.1 ഓവറിൽ 51 റണ്‍സ് അടിച്ച കൂട്ടുകെട്ട്, തന്റെ ആദ്യ ഓവറിലെ ആദ്യ പന്തിൽതന്നെ പൊളിച്ച് യുസ്വേന്ദ്ര ചാഹലാണ്…
Read Moreബ്രസീലിലും ഹാമിൽട്ടൺ ജേതാവ്
മെക്സിക്കോ: ഫോർമുല വൺ ബ്രസീലിയൻ ഗ്രാൻഡ്പ്രീയിൽ മെഴ്സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൽട്ടൺ ജേതാവായി. റെഡ്ബുള്ളിന്റെ ഡച്ച് ഡ്രൈവറായ മാക്സ് വേർസ്റ്റഫനാണ് രണ്ടാം സ്ഥാനം. ഫെരാരിയുടെ കിമി റൈക്കോണൻ മൂന്നാമത് ഫിനിഷ് ചെയ്തു. കഴിഞ്ഞ ഗ്രാൻഡ്പ്രീയോടെ ഫോർമുല വൺ കിരീടം ഉറപ്പിച്ച ഹാമിൽട്ടൻ ഈ വിജയത്തോടെ ലീഡ് നില ഉയർത്തി. ഡ്രൈവേഴ്സ് ചാമ്പ്യൻഷിപ്പിൽ 383 പോയിന്റുമായി ഹാമിൽട്ടൺ ഒന്നാമത് തുടരുമ്പോൾ രണ്ടാം സ്ഥാനത്തുള്ള വെറ്റലിന് 302 പോയിന്റാണുള്ളത്. സീസണിലെ അവസാന ഗ്രാൻഡ്പ്രീ നവംബർ 23ന് അബുദാബിയിൽ നടക്കും.
Read More